UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1851

കോക്ളിയാര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കോക്ളിയാര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിപ്രകാരം ഇതുവരെ എത്ര കുട്ടികള്‍ക്ക് ധനസഹായം നല്കിയെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിപ്രകാരം എത്ര തുക വിനിയോഗിച്ചെന്ന് വിശദമാക്കുമോ;

(സി)തുക വിനിയോഗം സംബന്ധിച്ച്, ജില്ല തിരിച്ചുള്ള കണക്ക് അറിയിക്കുമോ?

1852

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി പ്രകാരം പുതുക്കട് മണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി പുതുക്കാട് മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി)ലഭിച്ച അപേക്ഷകളില്‍ എത്ര എണ്ണം അനുവദിക്കുകയുണ്ടായി എന്ന് അറിയിക്കുമോ;

(സി)പ്രസ്തുത മണ്ഡലത്തിലെ എത്ര അപേക്ഷകളാണ് ഇനി തീര്‍പ്പ് കല്‍പ്പിക്കാതെ ഇരിക്കുന്നത് എന്ന് വിശദമാക്കാമോ;

(ഡി)നിലവിലുളള പ്രായപരിധി മാറ്റുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

1853

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി. സി. വിഷ്ണുനാഥ്

()കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഈ പദ്ധതി ഏതെല്ലാം വകുപ്പിന്റെയും ഏജന്‍സികളുടെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്;

(സി)പ്രസ്തുത പദ്ധതി അനുസരിച്ച് ചികിത്സയ്ക്കുള്ള ചെലവ് എത്രവരെയാണ് സര്‍ക്കാര്‍ വഹിക്കുന്നത്;

(ഡി)ബധിര-മൂകരായ കുട്ടികള്‍ക്ക് ശ്രവണശേഷി ലഭിക്കുന്നതിനുള്ള ചികിത്സ ഇതുവരെ എത്രപേര്‍ക്ക് നല്‍കിയിട്ടുണ്ട്?

1854

2012-13 ലെ ബഡ്ജറ്റില്‍ സാമൂഹികക്ഷേമ വകുപ്പിനു കീഴില്‍ വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുക

ശ്രീ. സാജുപോള്‍

()2012-13 ലെ ബഡ്ജറ്റില്‍ സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ ഓരോ ഇനത്തിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുകയും ഇതുവരെയുളള ചെലവു വിവര പട്ടികയുംനല്‍കാമോ;

(ബി)2012-13 സാമ്പത്തിക വര്‍ഷം സാമൂഹ്യക്ഷേമ വകുപ്പില്‍ അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്നും അറിയിക്കുമോ?

1855

'ശ്രുതി തരംഗം' പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയാ പദ്ധതിയായ ശ്രുതി തരംഗം പദ്ധയില്‍ അര്‍ഹരായ എല്ലാ കുട്ടികളെയും പ്രായപരിധിയില്ലാതെ ഉള്‍പ്പെടുത്തുമെന്ന് ബഹു. മുഖ്യന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ അതു നടപ്പാക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിലേക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

1856

സംയോജിത ശിശു സംരക്ഷണ പരിപാടി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. പി. തിലോത്തമന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

()കുട്ടികളുടെ സംരക്ഷണത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്ക്കരിച്ച സംയോജിത ശിശു സംരക്ഷണ പരിപാടി (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്കീം) സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയ്ക്കായി കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച സഹായം നഷ്ടമായിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര ;

(സി)ഈ പദ്ധതിയ്ക്കായുള്ള സംസ്ഥാന വിഹിതം എത്ര ആയിരുന്നു; ഈ തുക സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ടോ; സംസ്ഥാന വിഹിതം അനുവദിക്കാത്തതു കൊണ്ടാണ് കേന്ദ്ര വിഹിതം നഷ്ടമായതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1857

കല്ല്യാശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ആഫീസിന്റെ കെട്ടിടനിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി

ശ്രീ. റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ആഫീസിന്റെ കെട്ടിടനിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;

(ബി)കെട്ടിട നിര്‍മ്മാണം എന്നേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

1858

കാസര്‍ഗോഡ് ജില്ലയിലെ അംഗനവാടികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ജില്ലയില്‍ എത്ര അംഗനവാടികള്‍ ഉണ്ട്;

(ബി)ജില്ലയില്‍ എത്ര അംഗനവാടികള്‍ക്കാണ്ട് സ്വന്തമായി കെട്ടിടങ്ങളുള്ളത്;

(സി)കെട്ടിടമില്ലാത്ത അംഗനവാടികള്‍ക്കു സ്വന്തമായി കെട്ടിടമുണ്ടാ ക്കുന്നതിന് എന്തു നടപടികളാണു സ്വീകരിച്ചുവരുന്നത്;

(ഡി)അംഗനവാടികളുടെ ഉന്നമനത്തിനായി കാസര്‍ഗോഡ് ജില്ലയില്‍ എത്ര രൂപയാണ് വര്‍ഷംതോറും ചെലവഴിക്കുന്നത്?

1859

കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടി

ശ്രീ. എം. ചന്ദ്രന്‍

()ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ പഞ്ഞിറോഡ് ഒരു അംഗനവാടി അനുവദിക്കുന്നതിലേയ്ക്കായി പ്രൊപ്പോസല്‍ നല്‍കിയിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത അംഗനവാടി അനുവദിക്കുന്നതിനായി നല്‍കിയ അപേക്ഷ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(സി)പഞ്ഞിറോഡ് അംഗനവാടി അനുവദിക്കുന്നതിനുളള അടിയന്തിര നടപടി സ്വീകരിക്കുമോ?

1860

വാമനപുരം നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടികളുടെ ലിസ്റ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വാമനപുരം നിയോജക മണ്ഡലത്തില്‍, ഓരോ പഞ്ചായത്തിലും പ്രവര്‍ത്തിക്കുന്ന അംഗനവാടികളുടെ ലിസ്റ് ലഭ്യമാക്കുമോ;

(ബി)ഇവയില്‍, സ്വന്തം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവഏതെല്ലാം; വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ ഏതെല്ലാം;

(സി)വാടകയിനത്തില്‍ ഒരു വര്‍ഷം എത്ര തുക ചെലവാകുന്നുവെന്ന് വിശദമാക്കുമോ;

(ഡി)സ്വന്തം കെട്ടിടമില്ലാത്ത അംഗനവാടികള്‍ക്ക്, പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം സ്കീമുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ?

1861

ആര്‍..ഡി.എഫ്. പദ്ധതിയിലെ അംഗന്‍വാടി നിര്‍മ്മാണവും നവീകരണവും

ശ്രീ. പി. തിലോത്തമന്‍

()നബാര്‍ഡിന്റെ ആര്‍..ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ നിയോജകമണ്ഡലത്തിലേയും എത്ര അംഗന്‍വാടികള്‍വീതമാണ് നവീകരിക്കാനോ പുതുതായി നിര്‍മ്മിക്കാനോ തെരഞ്ഞെടുക്കുന്നത് എന്നു പറയുമോ; ചേര്‍ത്തലമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും ചേര്‍ത്തല മുനിസിപ്പാലിറ്റിയിലുമായി എത്ര അംഗന്‍വാടികള്‍ ഇതിനായി തെരഞ്ഞെടുത്തുയെന്നും അവ ഏതെല്ലാമാണെന്നും പറയുമോ;

(ബി)ആര്‍..ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗന്‍വാടികള്‍ പുതുതായി നിര്‍മ്മിക്കുന്നതിനുവേണ്ട നടപടിക്രമങ്ങളും മാനദണ്ഡങ്ങളും വിശദമാക്കുമോ;

(സി)സ്വന്തമായി സ്ഥലം വാങ്ങാന്‍ സാമ്പത്തിക സ്ഥിതിയില്ലാത്തതിനാലും സൌജന്യമായി സ്ഥലം വിട്ടുകിട്ടാത്തതിനാലും അംഗന്‍വാടികള്‍ക്ക് കെട്ടിടത്തിന് 5 സെന്റ് സ്ഥലമില്ലാത്ത ഒട്ടേറെ കേസുകളുണ്ടെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആര്‍..ഡി.എഫ് പദ്ധതി പ്രകാരം 5 സെന്റില്‍ താഴെ ഭൂമിയുള്ള അംഗനവാടികള്‍ക്കുകൂടി കെട്ടിടം നിര്‍മ്മിച്ചുകിട്ടുവാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമോയെന്ന് വ്യക്തമാക്കുമോ ?

1862

അംഗനവാടികളുടെ പ്രവര്‍ത്തനം

ശ്രീ. സി. കൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അംഗനവാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ബി)2012-13 സാമ്പത്തിക വര്‍ഷത്തില്‍, അംഗനവാടികളുടെ പ്രവര്‍ത്തനത്തിനായി എത്ര രൂപ അനുവദിച്ചു എന്നും ഇതുവരെ എത്ര രൂപ ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ;

(സി)അംഗനവാടികളുടെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

1863

അംഗനവാടികള്‍

ശ്രീ. ആര്‍. രാജേഷ്

()സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ മാവേലിക്കര മണ്ഡലത്തില്‍ എത്ര അംഗനവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)സ്വന്തമായി സ്ഥലമുളള എത്ര അംഗനവാടികള്‍ ഉണ്ടെന്നു വ്യക്തമാക്കുമോ;

(സി)എത്ര സ്ഥലം വീതം ഓരോ അംഗനവാടിക്കും ഉണ്ടെന്ന് വിശദമാക്കുമോ;

(ഡി)എതൊക്കെ അംഗനവാടികള്‍ക്ക് കെട്ടിടം പണിയുന്നതിനാവശ്യമായ ധനസഹായം നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

()കെട്ടിടത്തിനുളള ധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട എം.എല്‍.എ കത്ത് നല്‍കിയത് ഏതൊക്കെ അംഗനവാടികള്‍ക്കുവേണ്ടിയാണ്; ഇതിനുമേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

1864

മാതൃകാ അംഗനവാടി പദ്ധതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()മാതൃകാ അംഗനവാടി പദ്ധതി പ്രകാരം അംഗനവാടികള്‍ ഓരോ നിയോജകമണ്ഡലത്തിലും സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണ്;

(ബി)മാതൃകാ അംഗനവാടി സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെ;

(സി)കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്ന പൌരന്‍മാര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലുളള സംവിധാനം ഏര്‍പ്പെടുത്തുമോ;

(ഡി)ഇത്തരം അംഗനവാടികളില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുമോ?

1865

അംഗനവാടി നിര്‍മ്മാണവും പുനര്‍നിര്‍മ്മാണവും

ശ്രീ. ജോസ് തെറ്റയില്‍

()സംസ്ഥാനത്ത് സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍ നബാര്‍ഡിന്റെ സഹായത്തോടെ ആര്‍..ഡി.എഫ്. സ്കീംപ്രകാരം അംഗനവാടികള്‍ നിര്‍മ്മിക്കുവാനും/പുനര്‍നിര്‍മ്മിക്കുവാനുമുള്ള പ്രൊപ്പോസലില്‍, സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)അങ്കമാലി നിയോജകമണ്ഡലത്തില്‍നിന്നും ഇത് സംബന്ധിച്ച് സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)ഇത്, എന്നത്തേക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?

1866

കൊയിലാണ്ടിയിലെ അംഗന്‍വാടികളുടെ എണ്ണം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ആകെ എത്ര അംഗനവാടികള്‍ ഉണ്ട് എന്നത് പഞ്ചായത്ത്/നഗരസഭ എന്നിവ തിരിച്ച് എണ്ണം വ്യക്തമാക്കാമോ;

(ബി)കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടികള്‍ ഏതെല്ലാം; പ്രസ്തുത അംഗനവാടികള്‍ ഏതേത് പഞ്ചായത്തില്‍ ഏതേത് വാര്‍ഡുകളില്‍ ആണ് എന്നും ഏത് സി.ഡി.പി.ഒ യുടെ അധികാരപരിധിയില്‍ ആണ് എന്നും വ്യക്തമാക്കുമോ;

(സി)കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ സ്വന്തമായി സ്ഥലമുള്ളതും എന്നാല്‍ സ്വന്തമായി കെട്ടിടം ഇല്ലാതെ താല്‍കാലിക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ അംഗനവാടികള്‍ ഏതെല്ലാമെന്ന് പ്രസ്തുത അംഗനവാടികള്‍ ഏതേത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഏതേത് വാര്‍ഡുകളില്‍ ആണെന്നും വ്യക്തമാക്കുമോ;

(ഡി)സ്വന്തമായി കെട്ടിടമില്ലാത്ത അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാം?

1867

ആര്‍..ഡി.എഫ് പദ്ധതി പ്രകാരം കുട്ടനാട്ടില്‍ നിര്‍മ്മിക്കുന്ന അംഗനവാടികള്‍

ശ്രീ. തോമസ് ചാണ്ടി

()നബാര്‍ഡിന്റെ ആര്‍..ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ ഏതെല്ലാം സ്ഥലങ്ങളില്‍ ആണ് അംഗനവാടികള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ;

(ബി)ഇതില്‍ ഏത് അംഗനവാടിയാണ് മാതൃകാ അംഗനവാടിയായി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

1868

മാതൃകാ അംഗനവാടിയുടെ നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്തിന് അനുവദിച്ച മാതൃകാ അംഗനവാടി നിര്‍മ്മാണം ആരംഭിക്കുവാന്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോ ; വ്യക്തമാക്കുമോ ;

(ബി)ഇല്ലെങ്കില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാരംഭിക്കുമെന്നും എന്നത്തേക്ക് പൂര്‍ത്തിയാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ ;

(സി)ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി ഏതാണ് ;

(ഡി)പ്രസ്തുത ഏജന്‍സിയുമായി എഗ്രിമെന്റ് വച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ?

1869

അംഗനവാടി അനുവദിക്കുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ കൊല്ലങ്കോട് പഞ്ചായത്തിലുള്ള ആണ്ടികൊളമ്പ് നായാടി കോളനിയിലെ 70 ഓളം കുടുംബങ്ങളിലെ കുട്ടികളുടെ ക്ഷേമത്തിനായി ഈ പ്രദേശത്ത് ഒരു അംഗനവാടി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)പ്രസ്തുത കോളനിയിലെ കുട്ടികള്‍ക്ക് അംഗനവാടിയിലൂടെ ലഭിക്കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1870

ശിശുക്ഷേമസമിതിയിലെ ക്രഷുകളിലെ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കല്‍

ശ്രീ. എസ്. ശര്‍മ്മ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ശിശുക്ഷേമസമിതിയിലെ ക്രഷുകളിലെ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍, വേതനം വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

1871

അംഗനവാടി ജീവനക്കാര്‍ക്ക് ഓണറേറിയം വര്‍ദ്ധന

ശ്രീമതി ഇ.എസ്. ബിജിമോള്‍

()അംഗനവാടി ജീവനക്കാര്‍ക്ക്, ഓണറേറിയം വര്‍ദ്ധിപ്പിച്ചതെന്നുമുതലാണ്; ഈയിനത്തില്‍ കുടിശ്ശികയുണ്ടോ; ഇല്ലെങ്കില്‍ ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള നാലുമാസത്തെ കുടിശ്ശിക നല്‍കിയിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി)അംഗനവാടി ജീവനക്കാര്‍ക്ക് ക്ഷേമനിധി രൂപീകരിച്ചിട്ടുണ്ടോ; ഈ ക്ഷേമനിധി, ക്ഷേമനിധി ബോര്‍ഡാക്കി പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചിട്ടുണ്ടോ; എങ്കില്‍ ബോര്‍ഡാക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(സി)അംഗനവാടി ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ എത്ര ചര്‍ച്ചകള്‍ നടത്തി; ഈ ചര്‍ച്ചകളില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നു വ്യക്തമാക്കുമോ; ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ഡി)പെന്‍ഷനായ അംഗനവാടി ജീവനക്കാര്‍ക്ക് എന്തെല്ലാം ആനൂകൂല്യങ്ങളാണു നല്‍കിവരുന്നതെന്നു വ്യക്തമാക്കുമോ; പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

()പെന്‍ഷനായ ജീവനക്കാര്‍, താല്‍കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുമ്പോള്‍, അവരില്‍ നിന്നും പെന്‍ഷന്‍തുക പിടിക്കാറുണ്ടോ; എങ്കില്‍, ഈ നടപടി നിറുത്തിവയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ;

(എഫ്)പ്രസ്തുത ജീവനക്കാര്‍ക്ക്, മിനിമം ബോണസ് നല്‍കുവാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

1872

കോഴിക്കോട് ജില്ലയില്‍ ആര്‍. . ഡി. എഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന അംഗന്‍വാടി കെട്ടിടങ്ങള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

()സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നബാര്‍ഡിന്റെ സഹായത്തോടെ ആര്‍..ഡി.എഫ് (റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട്) സ്കീമില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ എത്ര അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(ബി)കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അവയുടെ പേര് വിവരം സഹിതം വ്യക്തമാക്കുമോ?

1873

അംഗനവാടി ജീവനക്കാര്‍ക്ക് ദാരിദ്യ്രലഘൂകരണ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ഓണറേറിയം കൈപ്പറ്റുന്നതിനാല്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും, ഹെല്‍പ്പര്‍മാര്‍ക്കും സര്‍ക്കാരിന്റെ വിവിധ ദാരിദ്യ്രലഘൂകരണ പദ്ധതികളിലൂടെയുള്ള ഭവനനിര്‍മ്മാണം, ഭവനപുനരുദ്ധാരണം കുട്ടികളുടെ വിവാഹധനസഹായം എന്നിവ അനുവദിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഇത്തരം ആനുകൂല്യം തുച്ഛവരുമാനക്കാരായ ഇവര്‍ക്കുകൂടി അനുവദിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവിറക്കാമോ;

(സി)അല്ലായെങ്കില്‍ ഇവര്‍ക്ക് ക്ളാസ്സ് ഫോര്‍ ജീവനക്കാരുടെ ശമ്പളനിരക്ക് അനുവദിക്കുവാന്‍ നടപടിയെടുക്കുമോ; വിശദമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.