UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1481

സംസ്ഥാനത്തു നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കെ. ജയചന്ദ്രന്‍

,, റ്റി. വി. രാജേഷ്

,, കെ. സുരേഷ് കുറുപ്പ്

() 2012-13 ല്‍ സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി) പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;

(സി) കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കു പകരം സംസ്ഥാനത്തിന്റെ പ്രാദേശികാവശ്യങ്ങള്‍ക്ക് അനുസൃതമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള സ്വാതന്ത്യ്രം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കണമെന്ന് കരുതുന്നുണ്ടോ;

(ഡി) സംസ്ഥാന പട്ടികയില്‍പ്പെടുത്തിയിട്ടുള്ള എത്ര വിഷയങ്ങളില്‍ ആണ് നിലവില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്നറിയിക്കാമോ ?

1482

പ്രധാനമന്ത്രിയുടെ തൊഴില്‍ദാനപദ്ധതിയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനം

ശ്രീ. പി. ശ്രീരാമകൃഷണന്‍

'' .എം.ആരീഫ്

ശ്രീമതി. കെ.എസ്.സലീഖ

ശ്രീ. ബി.സത്യന്‍

() പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ; പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതിയെക്കുറിച്ച് വിശദമാക്കുമോ;

(ബി) കേരളത്തില്‍ ഈ വര്‍ഷം പ്രയോജനപ്പെടുത്താമായിരുന്ന തുകയുടെ എത്ര ശതമാനം വിനിയോഗിക്കുകയുണ്ടായി; വിനിയോഗത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണങ്ങളേയും കാരണക്കാരേയും കുറിച്ച് വിശദമാക്കാമോ;

(സി) കേന്ദ്ര ഫണ്ടിനു പുറമേ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിഭാവനം ചെയ്ത തുക എത്രയായിരുന്നു; ചെറുകിട സംരംഭങ്ങള്‍ക്കുള്ള ബാങ്ക് വായ്പയ്ക്ക് സംരഭകര്‍ നല്‍കേണ്ട ഉറപ്പ് സംബന്ധിച്ച് സര്‍ക്കാരും ബാങ്കുകളും എടുത്ത നിലപാട് എന്തായിരുന്നു;

(ഡി) പ്രസ്തുത പദ്ധതി പ്രകാരം ലഭിച്ച മൊത്തം അപേക്ഷകള്‍ എത്രയായിരുന്നു; എത്ര സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുകയുണ്ടായി ; വിശദാം വ്യക്തമാക്കുമോ?

1483

പ്രധാനമന്ത്രിയുടെ തൊഴില്‍ദാനപദ്ധതിയുടെ വിശദാംശങ്ങള്‍

ശ്രീ. സി. ദിവാകരന്‍

,, ജി.എസ്. ജയലാല്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. അജിത്

() പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എത്ര തുക ലഭിച്ചു; എത്ര തുക ചെലവഴിച്ചു; ഏതെല്ലാം തരത്തിലുള്ള തൊഴില്‍ സംരംഭകര്‍ക്കാണ് പ്രസ്തുത പദ്ധതി പ്രകാരം സഹായം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം ഗുണഭോക്തൃ വിഹിതം, കേന്ദ്ര സബസിഡി, ബാങ്ക് വായ്പ, സംസ്ഥാന വിഹിതം എന്നിവ എത്രയാണെന്ന് വെളിപ്പെടുത്താമോ;

(സി) നടപ്പുസാമ്പത്തികവര്‍ഷം പ്രസ്തുത പദ്ധതിയിന്‍കീഴില്‍ എത്ര അപേക്ഷകള്‍ ലഭിച്ചു; എത്രയെണ്ണം പരിഗണിച്ചു; എത്രപേര്‍ക്ക് തൊഴില്‍ നല്‍കി;

(ഡി) കേന്ദ്രത്തില്‍നിന്നും ലഭിച്ച തുക ഉപയോഗിക്കാത്തതുമൂലം നഷ്ടപ്പെടാനിടയുണ്ടോ; എങ്കില്‍ നഷ്ടപ്പെടുത്താതെ ഉപയോഗപ്പെടുത്താന്‍ എന്തുനടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

1484

കേരള സ്റേറ്റ് റൂറല്‍ ഡെവലപ്പ്മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് സൊസൈറ്റി

ശ്രീ. ജെയിംസ് മാത്യു

() സംസ്ഥാന തലത്തില്‍ ഗ്രാമീണോല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സ്റേറ്റ് റൂറല്‍ ഡവലപ്പ്മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ നടപ്പുവര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത സൊസൈറ്റി ചെറുകിട സംരഭകര്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും എന്തെല്ലാം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി;

(സി) 2012-13 -ല്‍ നാളിതുവരെ സ്ഥാപനത്തിന്റെ വിറ്റുവരവ് എത്രയാണ്;

(ഡി) സൊസൈറ്റിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ത് തുക ചെലവഴിച്ചു എന്നു വ്യക്തമാക്കുമോ ?

1485

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളികള്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍

ശ്രീ. എം. ഹംസ

() ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ശ്രദ്ധയിലുണ്ടോ;

(ബി) പ്രസ്തുത പ്രഖ്യാപന പ്രകാരം എത്ര സ്ത്രീ തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു; ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) അതിനായി എത്ര തുക അനുവദിച്ചിരുന്നു; അതി ല്‍ എത്ര തുക വിതരണം ചെയ്യും; വിശദാംശം ലഭ്യമാക്കുമോ?

1486

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി

ശ്രീ.പി.റ്റി.. റഹീം

() മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍, പൊതുസ്ഥലങ്ങള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണ ജോലികള്‍ ഏറ്റെടുത്തു നടത്തുന്നതിനാവശ്യമായ പ്രോജക്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ അത്തരമൊരു നിരോധനം ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യം എന്തെന്ന് വിശദമാക്കാമോ;

(സി) പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കല്‍ ജോലി വീണ്ടും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

1487

തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമാക്കല്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമാക്കുന്നതില്‍ 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;

(ബി) പദ്ധതിക്കായി ചെലവഴിച്ച തുക മുന്‍ സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ കൂടുതലാണോ കുറവാണോ എന്ന് വിശദമാക്കുമോ;

(സി) കൂടുതലാണെങ്കില്‍ അധികമായി ചെലവഴിച്ച തുകയെത്ര;

(ഡി) നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുകയാണ് പദ്ധതി നടത്തിപ്പിനായി അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ ?

1488

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം നെല്‍കര്‍ഷകര്‍ക്ക് സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നെല്‍പാടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച് നെല്‍കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ പദ്ധതി വിഭാവനം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?

1489

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കൂലിവിതരണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് നിയമപ്രകാരം ആഴ്ചയില്‍ കൂലി വിതരണം ചെയ്യണമെന്ന വ്യവസ്ഥ പാലിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

1490

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍നടപടി

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() സംസ്ഥാനത്ത് തൊഴിലുറപ്പുപദ്ധതിയില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍ പരിശോധിച്ച് കണ്ടെത്തുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്;

(സി) പ്രസ്തുത പദ്ധതി പ്രകാരം ജോലി ചെയ്യുന്നവര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിന് ആലോചിക്കുന്നുണ്ടോ?

1491

എസ്.ജി.എസ്.വൈ., എന്‍. ആര്‍.എല്‍.എം പദ്ധതികള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കേന്ദ്രാവിഷ്കൃത പദ്ധതിയായ എസ്.ജി.എസ്.വൈ. ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ടോ ;

(ബി) എങ്കില്‍ 2012-13 സാമ്പത്തികവര്‍ഷത്തില്‍ എസ്.ജി. എസ്.വൈ. പദ്ധതിപ്രകാരം രജിസ്റര്‍ ചെയ്തിട്ടുള്ള എസ്.എച്ച്.ജി.-കള്‍ക്ക് വായ്പാ സബ്സിഡി അനുവദിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ എത്ര തുക അനുവദിച്ചു ; കേരളത്തിന് അനുവദിച്ച ആകെ സബ്സിഡി തുകയുടെ വിശദാംശം ലഭ്യമാക്കുമോ ;

(ഡി) ആകെ എത്ര സംഘങ്ങള്‍ക്ക് അനുവദിച്ചുവെന്ന് വിശദമാക്കുമോ ;

() എന്‍.ആര്‍.എല്‍.എം. പദ്ധതി കേരളത്തില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ടോ ;

(എഫ്) ഇതിലൂടെ 2012-13 വര്‍ഷത്തില്‍ എസ്.എച്ച്.ജി.-കള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(ജി) എങ്കില്‍ തുകയും, സംഘങ്ങളുടെ എണ്ണവും വിശദമാക്കാമോ ?

1492

ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ പുനരുദ്ധാരണം എന്നിവയ്ക്കായി ഗ്രാമവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍

ശ്രീ.ജി.എസ്. ജയലാല്‍

() ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും, പുനരുദ്ധാരണത്തിനും വേണ്ടി ഗ്രാമവികസന വകുപ്പ് പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ പദ്ധതികളാണെന്നുള്ള വിശദാംശം അറിയിക്കുമോ;

(ബി) ഏതൊക്കെ ഏജന്‍സികളുടെ സഹകരണത്തോടും, സാമ്പത്തിക സഹായത്തോടും കൂടിയാണ് പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നത്;

(സി) റോഡുകള്‍ ഏറ്റെടുക്കുന്നതിന് നിശ്ചിത മാനദണ്ഡം പാലിച്ചിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടോ; എങ്കില്‍ ആയത് എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി) റോഡ് നിര്‍ദ്ദേശിക്കുവാനും, എസ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുവാനും ഏത് ഓഫീസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1493

പി.എം.ജി.എസ്.വൈ. പദ്ധതി മാര്‍ഗ്ഗരേഖയിലെ മാറ്റങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി (പി.എം.ജി.എസ്.വൈ)യില്‍ സംസ്ഥാനത്ത് നടപ്പിലാക്കാവുന്ന റോഡ് വികസന പദ്ധതികളുടെ മാര്‍ഗ്ഗരേഖയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഇത്തരം റോഡുകള്‍ക്ക് എട്ട് മീറ്റര്‍ വീതിവേണമെന്ന മുന്‍ നിബന്ധന കാരണം നടപ്പിലാക്കാന്‍ കഴിയാതിരുന്ന റോഡ് നിര്‍മ്മാണ പദ്ധതികള്‍ പുതിയ മാനദണ്ഡങ്ങളനുസരിച്ച് വീണ്ടും ഏറ്റെടുത്ത് നിര്‍മ്മിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ സംസ്ഥാനത്ത്് അപ്രകാരം എത്ര റോഡുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് ജില്ല, ബ്ളോക്ക് തിരിച്ച് വിശദമാക്കുമോ ?

1494

വെട്ടിക്കവല, കൊട്ടാരക്കര ബ്ളോക്കുകളില്‍ മുടങ്ങിക്കിടക്കുന്ന പി.എം.ജി. എസ്.വൈ പ്രവൃത്തികള്‍

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

() പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ളോക്കില്‍ ഫെയ്സ് കഢ പ്രകാരവും കൊട്ടാരക്കര ബ്ളോക്കില്‍ ഫെയ്സ് ഢകക പ്രകാരവും മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണ്;

(ബി) പ്രസ്തുത പ്രവൃത്തികളുടെ കരാര്‍ ഉറപ്പിക്കുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ?

1495

കണ്ണൂര്‍ ജില്ലയില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടും കരാറുകാര്‍ ഏറ്റെടുക്കാത്ത പ്രവൃത്തികള്‍

ശ്രീ. .പി. ജയരാജന്‍

() കണ്ണൂര്‍ ജില്ലയില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട് ടെണ്ടര്‍ ചെയ്യുകയും റീ ടെണ്ടര്‍ ചെയ്യുകയും ചെയ്തിട്ടും കരാറുകാര്‍ ഏറ്റെടുക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നു അറിയിക്കുമോ;

(ബി) 2012 ജൂണ്‍ മാസത്തിനുശേഷം ടെണ്ടര്‍ പ്രീമിയം നല്‍കിയതിന്റെ ഫലമായി കണ്ണൂര്‍ ജില്ലയില്‍ കരാറുകാര്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നുള്ളതിന്റെ വിശദവിവരം വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(ഡി) ടെണ്ടര്‍ പ്രീമിയം അനുവദിച്ചിട്ടും ഇനിയും കരാറുകാര്‍ ഏറ്റെടുക്കാത്ത 6-ാംഘട്ടത്തിലെയും 7-ാം ഘട്ടത്തിലെയും പ്രവൃത്തികള്‍ ഏതെല്ലാമെന്നും അവയുടെ പ്രവൃത്തി ആരംഭിക്കുവാന്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?

1496

കല്യാശ്ശേരി മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ. പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്യോജന പദ്ധതി പ്രകാരം ഉള്‍പ്പെടുത്തിയ റോഡുകളുടെ നിര്‍മ്മാണ പുരോഗതിയുടെ വിശദാംശം ലഭ്യമാക്കാമോ?

1497

നിട്ടൂര്‍-മലയാടപ്പൊയില്‍ റോഡു വികസനത്തിന് പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരം അനുവദിച്ച തുക

ശ്രീമതി കെ. കെ. ലതിക

() കോഴിക്കോട് തൂണേരി ബ്ളോക്കില്‍പ്പെട്ട നിട്ടൂര്‍-മലയാടപ്പൊയില്‍ റോഡിന് പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരം എത്ര തുകയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതെന്നും ഏത് വര്‍ഷത്തിലാണ് അനുവദിച്ചതെന്നും വ്യക്തമാക്കുമോ;

(ബി) പൊതുമരാമത്ത് വകുപ്പ് നിരക്കില്‍ ഉണ്ടായ വര്‍ദ്ധന മൂലം പ്രസ്തുത പ്രവൃത്തി ഇപ്പോള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ എത്ര ശതമാനം തുക അധികം ആവശ്യമായി വരുമെന്നും പ്രസ്തുത തുക എത്രയെന്നും വ്യക്തമാക്കുമോ;

(സി) റോഡ് പണി പൂര്‍ത്തിയാക്കാതെ കരാറില്‍നിന്നും പിന്‍മാറിയ കരാറുകാരന് എന്തെങ്കിലും തുക അനുവദിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ തുക എത്രയെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത കരാറുകാരന് നല്‍കിയത് ടെണ്ടര്‍ തുകയുടെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ ?

1498

കണ്ണൂര്‍ ജില്ലയിലെ പി.എം.ജി.എസ്.വൈ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി

ശ്രീ. . പി. ജയരാജന്‍

() 2012-2013 വര്‍ഷത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ അംഗീകാരം ലഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ ഏതെല്ലാമെന്നും ഓരോ പ്രവൃത്തിക്കും എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ബി) 2012-2013 വര്‍ഷത്തിലെ കണ്ണൂര്‍ ജില്ലയിലെ പി.എം.ജി.എസ്.വൈ. പദ്ധതി പ്രവൃത്തികളുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നുള്ളതിന്റെ വിശദവിവരം ലഭ്യമാക്കുമോ ?

1499

ഹില്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി മുഖേനയുള്ള ഗ്രാമീണ റോഡുകളുടെ നവീകരണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഹില്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സിമുഖേന ഗ്രാമീണ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്ന പദ്ധതി പരിഗണനയിലുണ്ടോ;

(ബി) അതില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് എത്ര റോഡുകളാണ് പരിഗണിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) ഇതിന്റെ നടപടികള്‍ ഏതുവരെയായെന്ന് അറിയിക്കുമോ?

1500

പുതിയ ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് സ്വന്തമായി കെട്ടിട

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി രൂപീകരിച്ച ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുളള തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണ് അനുവദിച്ചിട്ടുളളത്.

(സി) ഇല്ലെങ്കില്‍ തുക അനുവദിക്കുന്നതിനുളള നടപടി ഏതുഘട്ടം വരെയായെന്ന് അറിയിക്കുമോ?

1501

ബ്ളോക്ക് പഞ്ചായത്തുകളുടെ പദ്ധതിച്ചെലവ്

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്തെ ബ്ളോക്ക് പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനത്തിനായി നടപ്പു സാമ്പത്തിക വര്‍ഷം എത്ര തുകയാണ് അനുവദിച്ചത്;

(ബി) ബ്ളോക്ക് പഞ്ചായത്തുകള്‍ നാളിതുവരെ എത്ര തുക ചിലവഴിച്ചു;

(സി) ചെലവിന്റെ ശതമാനം എത്രയാണെന്ന് വ്യക്തമാക്കുമോ ?

1502

സംയോജിത തരിശുഭൂമി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ നീര്‍മറി പദ്ധതികള്‍

ശ്രീ. . പി. ജയരാജന്‍

() സംയോജിത തരിശുഭൂമി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ എത്ര നീര്‍മറി പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയതെന്നും ഇതിനായി എത്ര തുകയുടെ പദ്ധതികള്‍ക്കാണ് ഓരാ പഞ്ചായത്തിലും അനുമതി നല്‍കിയതെന്നും ഓരോ പഞ്ചായത്തിലും ഇതിനോടകം എത്ര തുക ചെലവഴിച്ചുവെന്നും അറിയിക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ കാലാവധി എപ്പോഴാണ് അവസാനിച്ചതെന്നും ഇപ്പോള്‍ ഐ.ഡബ്ള്യൂ.ഡി.പി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഓരോ പഞ്ചായത്തിലും ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?

1503

ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ റോഡുകളുടെ നവീകരണം

ശ്രീ. ബി. സത്യന്‍

ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് 2012-13 വര്‍ഷത്തില്‍ ഏതെല്ലാം റോഡുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്; ഇനം തിരിച്ച് വിശദമാക്കുമോ?

1504

കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ട വികസന പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പശ്ചിമഘട്ട വികസന പദ്ധതിയില്‍ കോഴിക്കോട് ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി) വിവിധ പഞ്ചായത്തുകളിലായി ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത് എന്നും ഇതിനായി എത്ര തുക ചെലവഴിച്ചു എന്നും പദ്ധതികളുടെ പേരും ഓരോന്നിലും ചെലവഴിച്ച തുകയും വെളിപ്പെടുത്തുമോ ?

1505

ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് വി. . ഒ ശ്രീ. വേണുഗോപാലിന്റെ ചികില്‍സ മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്റിനുള്ളനടപടി

ശ്രീ. മോന്‍സ് ജെസഫ്

() കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് വി. . ഒ ആയ ശ്രീ. വേണുഗോപാലിന്റെ കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ മെഡിക്കല്‍ ബില്ല് പാസ്സാക്കുന്നതു സംബന്ധിച്ച് ഗ്രാമവികസന കമ്മീഷണറേറ്റില്‍ നിലവിലുള്ള സി1/9916/12 എന്ന ഫയലിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഫയല്‍ റിപ്പോര്‍ട്ടിനായി ഡി.എച്ച്.എസിന് അയച്ചോ; എങ്കില്‍ എന്ന് അയച്ചു; റിപ്പോര്‍ട്ട് ലഭ്യമായോ; എങ്കില്‍, പകര്‍പ്പ് നല്‍കാമോ;

(സി) പ്രസ്തുത ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ഗ്രാമവികസന കമ്മീഷണറേറ്റില്‍ കാലതാമസം ഉണ്ടായോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ?

1506

പട്ടികവര്‍ഗ്ഗ ബി.പി.എല്‍ ലിസ്റിന്റെ മാനദണ്ഡം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിലവിലുണ്ടായിരുന്ന മാനദണ്ഡം എന്തെല്ലാമായിരുന്നു;

(ബി) ഇതില്‍ ഭേദഗതി വരുത്തുകയുണ്ടായോ; വിശദമാക്കുമോ;

(സി) പുതുക്കിയ മാനദണ്ഡം അനുസരിച്ച് എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ബി.പി.എല്‍ ലിസ്റില്‍ നിന്ന് പുറത്താകുമെന്ന് കണക്കാക്കിയിട്ടുണ്ടോ?

1507

പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ കൃഷി വകുപ്പിന് നീക്കിവെച്ച തുക

ശ്രീ. സി. കൃഷ്ണന്‍

() പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ ആദ്യ വര്‍ഷമായ 2012-'13 ല്‍ കൃഷി വകുപ്പിന് എത്ര തുകയാണ് പദ്ധതിയിനത്തില്‍ നീക്കിവച്ചിട്ടുള്ളത്;

(ബി) ഇത് ആകെ പദ്ധതി തുകയുടെ എത്ര ശതമാനം വരും;

(സി) നീക്കിവയ്ക്കപ്പെട്ട തുകയില്‍ എന്ത് തുക ഓരോ പദ്ധതിക്കും അനുവദിച്ചുകൊണ്ട് ഉത്തരവായി; വ്യക്തമാക്കുമോ;

(ഡി) പദ്ധതി നടത്തിപ്പിന്റെ അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

1508

12-ാം പഞ്ചവത്സര പദ്ധതിയിലെ ഒന്നും രണ്ടും വര്‍ഷത്തെ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

() 12-ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷമായ 2012-2013 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനും നിര്‍വ്വഹണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ എത്ര തുക വകയിരുത്തിയിരുന്നു ; ഇതില്‍ 2012 ഡിസംബര്‍ 31 വരെ എത്ര തുക ചെലവഴിച്ചുവെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ ;

(ബി) 12-ാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷമായ 2013-2014 സാമ്പത്തിക വര്‍ഷം എത്ര തുകയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് ആസൂത്രണ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുള്ളത് ; ഇത് മുന്‍ വര്‍ഷത്തേക്കാള്‍ എത്ര ശതമാനം കൂടുതല്‍ ; ഓരോ വകുപ്പിനും നല്‍കിയിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കുമോ ;

(സി) 2012-2013-ലെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം മോശമാണെന്ന് ആസൂത്രണ ബോര്‍ഡ് യോഗം വിലയിരുത്തിയോ; മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനം എപ്രകാരമായിരുന്നു ; വിശദമാക്കുമോ ;

(ഡി) 2013-2014 വാര്‍ഷിക പദ്ധതി ഏതൊക്കെ മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

() സ്വകാര്യവത്കരണ നടപടികള്‍ക്ക് ആക്കംകൂട്ടുന്ന ഏതൊക്കെ നടപടികള്‍ക്കാണ് ഈ ആസൂത്രണ ബോര്‍ഡ് 2013-2014 വാര്‍ഷിക പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ ;

(എഫ്) വാര്‍ഷിക പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് കഴിയുന്നില്ലയെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1509

വിഷന്‍ 2020ന്റെ പ്രവര്‍ത്തനം

ശ്രീ. സി. ദിവാകരന്‍

() വിഷന്‍ 2020ന്റെ പ്രവര്‍ത്തന പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(ബി) ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ 2013-ല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമോ ; എങ്കില്‍ ഏതാണ് ; വിശദമാക്കുമോ ?

1510

2011-12 ലെ പദ്ധതി വിഹിതം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() 2011-12 ലെ പദ്ധതിവിഹിതവും ആകെ പദ്ധതിച്ചെലവും വിശദമാക്കുമോ;

(ബി) 2012-13 ലെ ആകെ പദ്ധതി വിഹിതവും 2013 ഫെബ്രുവരി 1 വരെയുള്ള പദ്ധതിച്ചെലവും വിശദമാക്കുമോ;

(സി) 2012-13 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ് 2013 ഫെബ്രുവരി 1 വരെയുള്ളത് മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ തിരിച്ചുള്ള കണക്ക് പ്രത്യേകം ലഭ്യമാക്കാമോ; ഇവയുടെ ശതമാനം ലഭ്യമാക്കാമോ?

1511

ഗ്രാമവികസന വകുപ്പിന് അനുവദിച്ച പദ്ധതി-പദ്ധതിയേതര തുക

ശ്രീ. സാജുപോള്‍

() 2012-13 ബഡ്ജറ്റില്‍ ഗ്രാമവികസന വകുപ്പിനു കീഴില്‍ ഓരോ ഇനത്തിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുകയും ഇതുവരെയുള്ള ചെലവു വിവര പട്ടികയും നല്‍കാമോ ;

(ബി) 2012-13 വര്‍ഷം ഗ്രാമവികസന വകുപ്പില്‍ അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെ; ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്ന് അറിയിക്കുമോ ?

1512

വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് അവലോകനം

പ്രൊഫ. സി. രവീന്ദ്രനാഥ്

() 2012-13 സാമ്പത്തികവര്‍ഷത്തെ വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;

(ബി) 'പ്ളാന്‍ സ്പെയ്സ്' എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ വിവരം നല്‍കാത്ത എത്ര വകുപ്പുകളുണ്ടെന്നറിയിക്കാമോ; പ്രസ്തുത വകുപ്പുകള്‍ ഏതെല്ലാം എന്നറിയിക്കാമോ;

(സി) പ്രസ്തുത സംവിധാനം അനുസരിച്ചുള്ള നിരീക്ഷണത്തില്‍ ഓരോ വകുപ്പും, അനുവദിച്ച തുകയുടെ എത്ര ശതമാനം നാളിതുവരെ ചെലവഴിച്ചുവെന്നറിയിക്കാമോ?

1513

ആദ്യ അര്‍ദ്ധവാര്‍ഷിക പദ്ധതി ചെലവ്

ശ്രീ. ബാബു എം. പാലിശ്ശേരി

() നടപ്പുസാമ്പത്തികവര്‍ഷം സംസ്ഥാന പദ്ധതിയിനത്തില്‍ആദ്യഅര്‍ദ്ധവാര്‍ഷിക പദ്ധതിചെലവ് എത്ര ശതമാനമാണ് ;

(ബി) സംസ്ഥാന പദ്ധതിയിനത്തില്‍ നടപ്പുസാമ്പത്തികവര്‍ഷം നാളിതുവരെ എത്ര ശതമാനം തുക ചെലവഴിച്ചു ;

(സി) നടപ്പുസാമ്പത്തികവര്‍ഷം കേന്ദ്രപദ്ധതി ഇനത്തില്‍ നാളിതുവരെ എത്ര ശതമാനം തുക ചെലവഴിച്ചു ; വിശദാംശം വ്യക്തമാക്കുമോ ?

1514

പദ്ധതിവിനിയോഗത്തിലെ പുരോഗതി

ശ്രീ. ജി. സുധാകരന്‍

() 2012-'13 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിനിയോഗങ്ങളിലെ പുരോഗതി ഏറ്റവും ഒടുവില്‍ അവലോകനം നടത്തിയത് എപ്പോഴാണ്; ഇതിനകം പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനം ഓരോ വകുപ്പും ചെലവഴിച്ചിട്ടുണ്ട്; അതുപ്രകാരം ഓരോ വകുപ്പും എത്രശതമാനം ചെലവഴിച്ചിട്ടുണ്ട്;

(ബി) പ്ളാനിംഗ് ബോര്‍ഡ് ഒടുവില്‍ നടത്തിയ പദ്ധതി നടത്തിപ്പ് അവലോകന റിപ്പോര്‍ട്ട് പ്രകാരം ഓരോ വകുപ്പും എത്രശതമാനം വീതം പദ്ധതി ചെലവ് നടത്തിയിട്ടുണ്ടെന്നുള്ളതിന്റെ വിശദവിവരം ലഭ്യമാക്കുമോ?

1515

കേന്ദ്രാവിഷ്കൃത പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക

() നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എത്ര തുക അനുവദിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;

(ബി) ആയതില്‍ 2012 ഡിസംബര്‍ 31 വരെ എത്ര തുക ചെലവഴിച്ചു;

(സി) കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി നടപ്പു വര്‍ഷം ചെലവഴിക്കേണ്ട തുകയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ എത്ര തുക നല്‍കാതെയിരിപ്പുണ്ട്; കാരണം വിശദമാക്കുമോ;

(ഡി) കേന്ദ്രം അനുവദിച്ചതില്‍ ദേശീയ തൊഴിലുറപ്പു പദ്ധതി, ഇന്ദിരാ ആവാസ് യോജന, പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി എന്നിവയ്ക്കായി ഉപയോഗിക്കേണ്ട തുകയില്‍ എത്ര തുക 2012 ഡിസംബര്‍ 31 വരെ ചെലവഴിച്ചു; വ്യക്തമാക്കുമോ;

() ഇത്തരത്തില്‍ കേന്ദ്ര ഫണ്ട് അനുവദിക്കുകയും ആയത് യഥാസമയം ഇപ്പോള്‍ ചെലവാക്കാതിരിക്കുകയും ചെയ്യുന്നതുമൂലം സംസ്ഥാനത്ത് ഗ്രാമീണ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ ഇല്ലാതായെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(എഫ്) 11-ാം പദ്ധതിയില്‍ കേന്ദ്ര പദ്ധതികള്‍ക്കായി എത്ര തുക സംസ്ഥാനത്തിന് അനുവദിച്ചു; ഇതില്‍് 2011-12 ല്‍ എത്ര തുകയാണ് നീക്കിവച്ചത്;

(ജി) ഓരോ ബഡ്ജറ്റിലും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എണ്ണവും തുകയും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടുവോ; ഇത് പരിഹരിക്കുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

1516

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കേന്ദ്രം അനുവദിച്ച തുക

ശ്രീ. ബാബു.എം.പാലിശ്ശേരി

() സംസ്ഥാനത്ത് നിലവിലുളള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണ്;

(ബി) ഓരോ പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ എത്ര തുക നീക്കി വെച്ചിട്ടുണ്ട്; അതില്‍ സംസ്ഥാന സര്‍ക്കാര്‍ എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കാമോ?

1517

പിന്നോക്ക മേഖല സഹായനിധി (ബി.ആര്‍.ജി.എഫ്.)

ശ്രീ. കെ. കെ. നാരായണന്‍

() വികസന പ്രക്രിയകളുടെ പരിണിതഫലമായി ഉടലെടുക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച പിന്നോക്ക മേഖല സഹായനിധി (ബി.ആര്‍.ജി. എഫ്.) ഏതെല്ലാം ജില്ലകളിലാണ് നടപ്പാക്കിവരുന്നത് എന്നറിയിക്കുമോ ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള സംസ്ഥാനതല ഉന്നതാധികാര സമിതി നടപ്പു സാമ്പത്തിക വര്‍ഷം പ്രസ്തുത ജില്ലകളില്‍ ഏതെല്ലാം കര്‍മ്മ പരിപാടികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത് എന്നറിയിക്കുമോ ;

(സി) അംഗീകാരം നല്‍കപ്പെട്ട പരിപാടികളില്‍ ഏതിനെല്ലാം ഭരണാനുമതി ലഭിച്ചു എന്നറിയിക്കുമോ ;

(ഡി) പ്രസ്തുത ഇനത്തില്‍ നാളിതുവരെ എന്ത് തുക ചെലവഴിച്ചു എന്നറിയിക്കുമോ ?

1518

വികസന പദ്ധതികളുടെ കണ്‍സള്‍ട്ടിംഗ് ഏജന്‍സി

ശ്രീ. എം.ഹംസ

() ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികസന പദ്ധതികളുടെ കണ്‍സള്‍ട്ടിംഗ് ഏജന്‍സികളായി എത്ര സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഇത് ഏതൊക്കെ സ്ഥാപനങ്ങള്‍ എന്ന് വ്യക്തമാക്കാമോ;

(സി) ഇതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

(ഡി) കുടുംബശ്രീയ്ക്ക് കണ്‍സള്‍ട്ടന്റായി അംഗീകാരം നല്‍കിയിട്ടുണ്ടോ;

() ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ ?

1519

റാന്നിയിലെ പശ്ചിമഘട്ട വികസന പദ്ധതി പ്രവൃത്തികള്‍

ശ്രീ. രാജു എബ്രഹാം

() പശ്ചിമഘട്ട വികസന പദ്ധതിയിലുള്‍പ്പെടുത്തി റാന്നി നിയോജകമണ്ഡലത്തിന് ഈ സര്‍ക്കാര്‍ വന്നതിനുശേഷം അനുവദിച്ചിട്ടുള്ള മണ്ണുസംരക്ഷണ പദ്ധതികള്‍ ഏതൊക്കെ;

(ബി) എത്ര തുക വീതമാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതികളുടെ നിര്‍മ്മാണം ഏതൊക്കെ എജന്‍സികള്‍ക്കാണ് നല്‍കിയിട്ടുള്ളത്; ഓരോ പദ്ധതിയുടെയും പേരു സഹിതം വ്യക്തമാക്കുമോ;

(ഡി) ഓരോ പ്രോജക്ടിലും ഏതൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; ഓരോ പ്രവൃത്തിക്കും നീക്കി വച്ചിട്ടുള്ള തുക സഹിതം വ്യക്തമാക്കുമോ;

() ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് ഓരോ പ്രോജക്ടിലും പൂര്‍ത്തിയാക്കിട്ടുള്ളത്; പ്രസ്തുത പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;

(എഫ്) മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഏതൊക്കെ മണ്ണു സംരക്ഷണ പദ്ധതികളാണ് റാന്നി നിയോജകമണ്ഡലത്തിലുണ്ടായിരുന്നതെന്നും പദ്ധതികളുടെ പേരും അനുവദിച്ച തുകയും സഹിതം വ്യക്തമാക്കുമോ;

(ജി) ഇവയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയവ ഏതൊക്കെ; ബാക്കിയുളളവയുടെ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1520

മലയോര വികസന ഏജന്‍സിയുടെ പ്രവര്‍ത്തന അവലോകനം

ശ്രീ.കെ.കെ. നാരായണന്‍

() മലയോര വികസന ഏജന്‍സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത ഏജന്‍സിയിലൂടെ സര്‍ക്കാര്‍ കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം എന്താണ്;

(സി) 2012-13 ല്‍ ഇതിലേയ്ക്കായി എന്ത് തുക വകയിരുത്തിയിരുന്നു;

(ഡി) പ്രസ്തുത ഏജന്‍സി ഏതെല്ലാം മേഖലയില്‍ അനുവദിക്കപ്പെട്ട തുക ചെലവഴിച്ചു എന്നറിയിക്കാമോ;

() ഇതിലൂടെ എന്തു ഭൌതികനേട്ടം ഉണ്ടായെന്നു വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.