UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1561

പുന്നയൂര്‍ക്കുളത്ത് കമല സുരയ്യ സ്മാരക മന്ദിര നിര്‍മ്മാണം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()പുന്നയൂര്‍ക്കുളത്ത് കമല സുരയ്യ സ്മാരകമന്ദിര നിര്‍മ്മാണം ഏതു ഘട്ടത്തിലാണ് ; വ്യക്തമാക്കുമോ;

(ബി)സ്മാരകത്തിനായി എന്ത് തുക ഇതിനകം നല്‍കിയിട്ടുണ്ട്;

(സി)എന്ന് നിര്‍മ്മാണം പൂര്‍ത്തികരിക്കുവാന്‍ സാധിക്കുമെന്നറിയിക്കുമോ?

1562

രാജാരവിവര്‍മ്മ സ്മാരകം

ശ്രീ. ബി. സത്യന്‍

()കിളിമാനൂരില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന രാജാരവിവര്‍മ്മ സ്മാരക സമുച്ചയത്തിലെ ഏതെല്ലാം പ്രവൃത്തികളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുളളത്; നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;

(ബി)രാജാരവിവര്‍മ്മ സ്മാരക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലളിതകലാഅക്കാദമി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതിയിന്മേല്‍ ഇപ്പോള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നത് വ്യക്തമാക്കുമോ?

1563

സുകുമാര്‍ അഴീക്കോടിന് സ്മാരകം

ശ്രീ. എം.പി. വിന്‍സന്റ്

()തൃശ്ശൂര്‍ ഇരവിമംഗലം ഗ്രാമീണ വായനശാലയ്ക്ക് സുകുമാര്‍ അഴീക്കോട് സ്മാരക മന്ദിരം പണിയാന്‍ ഫണ്ട് അനുവദിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ;

(ബി)ഇതു സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

1564

മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സമ്പൂര്‍ണ്ണകൃതികള്

ശ്രീമതി ഗീതാ ഗോപി

()മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ 100-ാം ചരമ വാര്‍ഷികം സര്‍ക്കാര്‍തലത്തില്‍ ആചരിക്കുന്നതിന് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)മഹാകവിയുടെ കൃതികള്‍, ഇന്ന് പുസ്തകശാലകളില്‍ ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ മഹാകവിയുടെ സമ്പൂര്‍ണ്ണകൃതികള്‍ ലഭ്യമാക്കുവാന്‍ തയ്യാറാകുമോ;

(സി)കവിയുടെ 100-ാം ചരമവാര്‍ഷിക വര്‍ഷത്തില്‍ തന്നെ സമ്പൂര്‍ണ്ണ കൃതികള്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പ്രസിദ്ധീകരിക്കുമോ ?

1565

പെരിയാറിന്റെ തീരത്തെ പുരാവസ്തുക്കളുടെ സംരക്ഷണം

ശ്രീ. റ്റി. യു. കുരുവിള

()പെരിയാറിന്റെ തീരത്തെ പുരാവസ്തുക്കള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് 3846/ബി/2007/സി..ഡി. നമ്പര്‍ ഫയലിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധിച്ചുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ;

(സി)ഇതു സംബന്ധിച്ച് വിവിധമേഖലകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് നല്‍കുമോ;

(ഡി)ഇനി എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ഇതു സംബന്ധിച്ച് ലഭിക്കാനുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

()ഈ പ്രദേശത്തുള്ള ഭൂതത്താന്‍കെട്ട് ടൂറിസം കേന്ദ്രത്തിലെ പുരാവസ്തുശേഖരം സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ;

(എഫ്)ഭൂതത്താന്‍കെട്ട് ടൂറിസം മേഖലയിലെ പുരാവസ്തുശേഖരം സംബന്ധിച്ചു ലഭ്യമായിട്ടുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുമോ?

1566

വയലായില്‍ നാടക ഗവേഷണ പഠന സ്ഥാപനം

ശ്രീ. മുല്ലക്കര രത്നാകരന്‍

വയലാ വാസുദേവന്‍പിള്ള ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ഒരു നാടക ഗവേഷണ പഠന സ്ഥാപനം വയലായില്‍ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് തയ്യാറാകുമോ?

1567

കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ സാംസ്കാരിക സംഘടനകള്

ശ്രീ. കെ. ദാസന്‍

കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ എത്ര സാംസ്കാരിക/സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങള്‍/ക്ളബ്ബുകള്‍/ലൈബ്രറികള്‍ ഉണ്ട്; അത് ഏതെല്ലാം ; എവിടെയെല്ലാം ഏതേത് പഞ്ചായത്തുകളില്‍/വാര്‍ഡുകളില്‍ സ്ഥിതി ചെയ്യുന്നു; വിശദമായ പട്ടിക ലഭ്യമാക്കുമോ ?

1568

സാംസ്കാരിക സ്ഥാപനങ്ങളിലെ ഒഴിവുകള്‍

ശ്രീമതി. ഗീതാ ഗോപി

()സാംസ്കാരിക വകുപ്പിന്റെ കീഴിലുളള വിവിധ സാംസ്കാരിക സ്ഥാപനങ്ങളില്‍ വിവിധ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)ഒഴിവുകളില്‍ സ്ഥിരം നിയമനം നടത്തുവാന്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; ഇല്ലെങ്കില്‍ നിയമനത്തിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)വിവിധ സാംസ്കാരിക സ്ഥാപനങ്ങളില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര താല്‍കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദാംശം അറിയിക്കുമോ;

(ഡി)എങ്കില്‍ നിയമനം നല്കിയ താല്‍കാലിക ജീവനക്കാരുടെ എണ്ണം സ്ഥാപനങ്ങള്‍ തിരിച്ച് നല്കുമോ?

1569

കലാകാര പെന്‍ഷന്‍

ശ്രീമതി ഗീതാ ഗോപി

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കലാകാര പെന്‍ഷന്‍ പദ്ധതി ഇപ്പോള്‍ പ്രാവര്‍ത്തികമാണോ;

(ബി)കലാകാരന്മാര്‍ക്ക് നിയമനുസൃതമായി പെന്‍ഷന്‍ നല്കി വരുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ തുടര്‍ന്ന് നല്കുവാന്‍ നടപടി സ്വീകരിക്കുമോ;

1570

കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ അപേക്ഷ

ശ്രീ. .കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ ചേളന്നുര്‍ പഞ്ചായത്തിലെ ശ്രീമതി. രത്നമ്മമാധവന്‍ കലാകാരന്മാര്‍ക്കുള്ള പെന്‍ഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പെന്‍ഷന്‍ നല്‍കാനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

1571

പി.ആര്‍.ഡി പുറത്തിറക്കിയ ലഘുലേഖകള്‍

ശ്രീ. എം.ഹംസ

()പങ്കാളിത്ത പെന്‍ഷനേയും തസ്തിക വെട്ടിക്കുറയ്ക്കലടക്കമുളള നടപടികളേയും ചെലവു ചുരുക്കലിന്റെ പേരില്‍ ന്യായീകരിക്കുന്നതിനായി ഈ സര്‍ക്കാര്‍ പി.ആര്‍.ഡി മുഖേന പരസ്യങ്ങളും ലഘുലേഖകളും പുറത്തിറക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര ലഘുലേഖകള്‍ അച്ചടിച്ചിട്ടുണ്ടെന്നും, എത്ര പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇതിനായി സംസ്ഥാന ഖജനാവില്‍ നിന്നും എന്തു തുക ചെലവായിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

1572

സാംസ്കാരിക വകുപ്പിലെ പി.എസ്.സി., എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയല്ലാത്ത നിയമനങ്ങള്‍

ശ്രീ. വി. ശശി

()പി.എസ്.സി., എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ മുഖാന്തിരമല്ലാതെ സാംസ്കാരിക വകുപ്പിലും അതിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും നിയമനം നല്‍കി സ്ഥിരപ്പെടുത്തിയിട്ടുള്ള എത്ര ജീവനക്കാര്‍ നിലവിലുണ്ട്; സ്ഥാപനം തിരിച്ചുള്ള എണ്ണം വ്യക്തമാക്കുമോ;

(ബി)ഇവരില്‍ പെന്‍ഷന്‍പ്പറ്റിയവര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ എത്ര കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

1573

ദൃശ്യമാധ്യമങ്ങളില്‍ പുകവലി, മദ്യപാനം എന്നിവയെ മഹത്വല്‍ക്കരിക്കുന്നത്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, സി. മമ്മുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

()ദൃശ്യമാധ്യമങ്ങളില്‍ പുകവലി, മദ്യപാനം എന്നിവയെ മഹത് വത്കരിക്കുന്ന തരത്തിലോ, പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലോ ഉള്ള രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുകളോ നിയന്ത്രണമോ നിലവിലുണ്ടോ; എങ്കില്‍ ആയത് പരിശോധിക്കുവാനും നടപടി സ്വീകരിക്കുവാനും നിലവിലുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ;

(ബി)മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മദ്യപാന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച പരിപാടികള്‍ ദൃശ്യമാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനെതിരെ എന്ത് നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;

(സി)2011-12 വര്‍ഷത്തില്‍ ആയതിന് കേസ്സ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

1574

ദൃശ്യ-അച്ചടി മാധ്യമ പരസ്യം

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്രകോടി രൂപയുടെ പരസ്യം ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.ആര്‍.ഡി. വഴി ഏതെല്ലാം പ്രസിദ്ധീകരണങ്ങളാണ് അച്ചടിച്ച് ഇറക്കിയിട്ടുളളത്;

(സി)ഇതിന് ആകെ എന്തു തുക ചെലവഴിച്ചു; വിശദാംശം വ്യക്തമാക്കുമോ?

1575

പരസ്യ ഇനത്തില്‍ ചെലവായ തുക

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പി. ആര്‍. ഡി. വഴിയും വകുപ്പുകള്‍ നേരിട്ടും പരസ്യഇനത്തില്‍ ചെലവഴിച്ച ആകെ തുക എത്രയെന്ന് വിശദമാക്കുമോ ; പി.ആര്‍.ഡി. വഴി എത്ര ; വകുപ്പുകള്‍ വഴി എത്ര ;

(ബി)പി.ആര്‍.ഡി.യും മറ്റ് വകുപ്പുകളും പ്രസ്തുത കാലയളവില്‍ നല്കിയ പരസ്യഇനത്തില്‍ ഇനിയും കൊടുത്ത് തീര്‍ക്കുവാനുള്ള ആകെ തുക എത്ര ;

(സി)പി.ആര്‍.ഡി.യും വകുപ്പുകളും അതിന്‍ കീഴിലുള്ള സ്ഥാപനങ്ങളും പരസ്യഇനത്തില്‍ എത്ര ഓര്‍ഡറുകള്‍ റിലീസ് ചെയ്തിട്ടുണ്ട് ; റിലീസ് ചെയ്യപ്പെട്ട പരസ്യ ഓര്‍ഡറുകള്‍ക്ക് ആകെ എന്ത് തുക ചെലവ് വരുന്നതാണെന്നറിയിക്കുമോ ?

1576

പരസ്യങ്ങളുടെ പ്രസിദ്ധീകരണം

ശ്രീ. ആര്‍. രാജേഷ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം 31.01.2013 വരെ എത്ര പരസ്യങ്ങള്‍ പി.ആര്‍.ഡി വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്;

(ബിഓരോ വകുപ്പിനുവേണ്ടിയും പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ കണക്ക് പ്രത്യേകം ലഭ്യമാക്കാമോ;

(സി)പ്രസ്തുത പരസ്യങ്ങള്‍ക്കായി ആകെ ചെലവഴിച്ച തുക എത്ര;

(ഡി)ദൃശ്യ-ശ്രാവ്യ-അച്ചടി രംഗത്തെ ഏതൊക്കെ മാധ്യമങ്ങള്‍ക്ക് എത്ര തവണ പരസ്യം നല്‍കി; ഓരോ മാധ്യമത്തിനും നല്‍കിയ തുക എത്ര; വ്യക്തമാക്കാമോ ?

1577

ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്റെ സെന്റര്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)സെന്ററില്‍ ഈ അദ്ധ്യായനവര്‍ഷം ക്ളാസ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)അദ്ധ്യായനം നടത്തുന്നതിന് എവിടെയാണ് സൌകര്യമൊരുക്കിയിട്ടുള്ളത്;

(ഡി)ഏതെല്ലാം കോഴ്സുകളാണ് സെന്റര്‍വഴി നടത്തുന്നത്; വിശദമാക്കുമോ ?

1578

പ്രവാസി മലയാളികളുടെ കണക്ക് ശേഖരിക്കല്‍

ശ്രീ. ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

,, .സി. ബാലകൃഷ്ണന്‍

,, ലൂഡി ലൂയിസ്

()പ്രവാസി മലയാളികളുടെ കൃത്യമായ കണക്ക് ശേഖരിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് കണക്കെടുപ്പ് നടത്തുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

1579

പ്രവാസി ക്ഷേമനിധി വിഹിതം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്ജ്

,, എം.വി. ശ്രേയാംസ് കുമാര്‍

ഡോ: എന്‍. ജയരാജ്

()പ്രവാസിക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ക്ഷേമനിധിയിലേക്കുളള വിഹിതം ഏതെല്ലാം ബാങ്കുകളില്‍നിക്ഷേപിക്കുന്നതിനുളള സംവിധാനങ്ങള്‍ നിലവിലുണ്ട്; വിശദമാക്കാമോ;

(സി)പ്രവാസികളുടെ സൌകര്യം കണക്കിലെടുത്ത് മറ്റ് ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളിലും ഈ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1580

പ്രവാസിമലയാളികള്‍ക്കായി ആഗോള ഉപദേശകസമിതി

ശ്രീ. പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

()പ്രവാസിമലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാന്‍ ആഗോള ഉപദേശകസമിതി രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഉപദേശകസമിതിയുടെ പ്രധാനലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)സമിതിയുടെ പ്രവര്‍ത്തനമേഖലകള്‍ എന്തെല്ലാം;

(ഡി)ഇതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന പ്രാരംഭനടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ?

1581

പൊതുമാപ്പ് ലഭിച്ച മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി

ശ്രീ. ഹൈബി ഈഡന്‍

,, പി. . മാധവന്‍

,, വി. പി. സജീന്ദ്രന്‍

()യു. . .യില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ പൊതുമാപ്പ് ലഭിച്ച മലയാളികളെ നാട്ടിലെത്തിക്കാന്‍ എന്തെല്ലാം നടപടികള്‍ കൈകൊണ്ടിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഏത് ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇത് സംബന്ധിച്ച ആരെല്ലാമായി ചര്‍ച്ച നടത്തിയാണ് നടപടികള്‍ സ്വീകരിക്കുന്നത്;

(ഡി)മലയാളികളെ തിരികെ നാട്ടിലെത്തിക്കാന്‍ വേണ്ട ചെലവ് ആരാണ് വഹിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ ?

1582

വിദേശ രാജ്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മലയാളികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വിദേശ മലയാളികളുടെ ക്ഷേമത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ എത്ര മലയാളികള്‍ അകപ്പെട്ടിട്ടുണ്ട്; ഇവര്‍ ഏതൊക്കെ കുറ്റങ്ങള്‍ക്കാണ് ജയിലിലടയ്ക്കപ്പെട്ടത് എന്ന് അറിയുമോ;

(സി)ജയിലിലടയ്ക്കപ്പെട്ട മലയാളികളുടെ ബന്ധുക്കളില്‍ നിന്നും എത്ര നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്; ആരില്‍ നിന്നൊക്കെയാണ് നിവേദനങ്ങള്‍ ലഭിച്ചത് ; വ്യക്തമാക്കുമോ;

(ഡി)ഇവരുടെ മോചനത്തിനായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1583

വിദേശരാജ്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മോചനം

ശ്രീ. എം. ഹംസ

()ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണോ; എങ്കില്‍ ലഭ്യമാക്കുമോ;

(ബി)പ്രസ്തുത തടവുകാരെ മോചിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)സര്‍ക്കാരിന്റെ ഇടപെടലുകള്‍ കൊണ്ടുമാത്രം ധാരാളം കേരളീയരെ ജയില്‍ മോചിതരാക്കാന്‍ കഴിയും എന്ന കാര്യം ശ്രദ്ധയിലുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

1584

പ്രവാസി മലയാളികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍

ശ്രീ. റ്റി. വി. രാജേഷ്

നോര്‍ക്ക വകുപ്പിനു കീഴില്‍ പ്രവാസി മലയാളികള്‍ക്ക് എന്തെല്ലാം ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിവരുന്നത്; വിശദാംശം നല്‍കുമോ?

1585

പ്രവാസി മലയാളി ക്ഷേമനിധി അംഗത്വം

ശ്രീ. കെ. ദാസന്‍

()കേരളീയരായ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ; വ്യക്തമാക്കുമോ;

(ബി)പ്രവാസി മലയാളികളില്‍ നിന്നും സംസ്ഥാനത്തേയ്ക്ക ബാങ്ക്/ബാങ്കിതര ഇടപാടുകള്‍ മുഖേന വരുന്ന പണമെത്ര; പ്രതിവര്‍ഷം എത്രകോടി രൂപ വരും; വ്യക്തമാക്കുമോ;

(സി)പ്രവാസി ക്ഷേമനിധി അംഗത്വത്തിന് നിലവിലുള്ള വ്യവസ്ഥകള്‍/മാനദണ്ഡങ്ങള്‍ എന്തെല്ലാം;

(ഡി)പ്രസ്തുത വ്യവസ്ഥകള്‍ പ്രകാരം 55 വയസ് പൂര്‍ത്തിയായവരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നത് അനുവദനീയമാണോ എന്നത് വ്യക്തമാക്കുമോ; അല്ലെങ്കില്‍ 55 വയസ് പൂര്‍ത്തിയായവരെകൂടി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;

()ഗള്‍ഫ് മലയാളികളുടെ ക്ഷേമത്തിനായി മുന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ച ഗള്‍ഫ് മലയാളി പുനരധിവാസ പാക്കേജ് നടപ്പിലാക്കി കിട്ടാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

1586

പ്രവാസി മലയാളികള്‍ക്കായി പുനരധിവാസ പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിനായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി)നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതികള്‍ നിലവിലുണ്ടോ;

(സി)പുനരധിവാസ പദ്ധതി പരിഗണനയിലുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1587

സാന്ത്വനം പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, പാലോട് രവി

,, കെ. ശിവദാസന്‍ നായര്‍

()സാന്ത്വനം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)പ്രവാസി മലയാളികള്‍ക്ക് എന്തെല്ലാം ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(സി)എന്തെല്ലാം സഹായങ്ങളും ആനുകൂല്യങ്ങളുമാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്;

(ഡി)ഈ സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതിപ്രകാരമുള്ള ധനസഹായം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

1588

സാന്ത്വനം പദ്ധതി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സാന്ത്വനം പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി; എത്ര രൂപയാണ് ഇതിനായി ചെലവഴിച്ചത്?

(ബി)കാരുണ്യം പദ്ധതി പ്രകാരം എത്ര മൃതദേഹങ്ങള്‍ വിദേശത്ത് നിന്നും നാട്ടിലെത്തിച്ചു;

(സി)നോര്‍ക്കയില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ട്;

(ഡി)താല്‍കാലികാടിസ്ഥാനത്തില്‍ എത്ര ജീവനക്കാരെ നിയമിച്ചു; വ്യക്തമാക്കുമോ?

1589

സ്വപ്നസാഫല്യം പദ്ധതി

ശ്രീ. വി. ശശി

സ്വപ്നസാഫല്യം പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ; ഈ പദ്ധതി എന്ന് മുതല്‍ നടപ്പാക്കി; വിശദമാക്കുമോ?

1590

60 വയസ്സുകഴിഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്ക മുഖേന പെന്‍ഷന്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()60 വയസ്സുകഴിഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്ക മുഖേന പെന്‍ഷന്‍ അനുവദിക്കുന്നുണ്ടോ;

(ബി)നോര്‍ക്ക-റൂട്ട്സ് ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ പുരോഗതി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

1591

പ്രവാസി ഭാരതീയ ദിവസ് നടത്തിയതിന്റെ വിശദാംശം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

()പ്രവാസി ഭാരതീയ ദിവസ് സംസ്ഥാനത്ത് നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)സമ്മേളനത്തിന്റെ മൂലവിഷയങ്ങളും പ്രധാന ചര്‍ച്ചാവിഷയവും എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;

(സി)വിവിധ മേഖലകളില്‍ വിദേശ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, സംസ്ഥാനത്തെ അവസരങ്ങള്‍, സുരക്ഷിതമായ നിക്ഷേപ സാഹചര്യം തുടങ്ങിയവ ചര്‍ച്ചാ വിഷയമാക്കിയോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

1592

പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍

ശ്രീ. കെ. വി.അബ്ദുള്‍ ഖാദര്‍

()പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളില്‍ നിന്ന് പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ ഉപനേതാവിനെയും ഒഴിവാക്കിയത് എന്ത്കൊണ്ടാണ് ;

(ബി)പ്രോട്ടോക്കോള്‍ മര്യാദകള്‍ ലംഘിച്ചുകൊണ്ട് ജനുവരി 7 ന്റെ ഗള്‍ഫ് സെഷനില്‍ ഒരു പ്രത്യേക സംഘടനയുടെ നേതാവിനെ മാത്രം വേദിയില്‍ പ്രത്യേക ഇരിപ്പിടം നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ ;

(സി)പ്രവാസി ഭാരതീയ ദിവസിന് സംസ്ഥാന സര്‍ക്കാര്‍ എത്ര തുകയാണ് ചെലവഴിച്ചത് ;

(ഡി)കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ആകെ എത്ര തുകയാണ് ആഘോഷങ്ങള്‍ക്കായി അനുവദിച്ചതെന്നറിയിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.