UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2057

സ്വാഭാവിക വനം

ശ്രീ. വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

,, എം. . വാഹീദ്

() വനപ്രദേശത്തിന് പുറമേ സംസ്ഥാനത്ത് സ്വാഭാവിക വനം നിര്‍മ്മിക്കുവാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) ഏതെല്ലാം ഫലവൃക്ഷങ്ങളാണ് ഈ സ്വാഭാവിക വനത്തില്‍ വച്ച് പിടിപ്പിക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി) സ്വാഭാവിക വനങ്ങളില്‍ ഔഷധസസ്യങ്ങളും മരങ്ങളും നട്ടുവളര്‍ത്തുന്ന കാര്യം പരിഗണിക്കുമോ ;

(ഡി) സ്വാഭാവിക വനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിന് പരിപാടികള്‍ സംഘടിപ്പിക്കുമോ ?

2058

വനമേഖലയിലെ പ്ളാസ്റിക് മാലിന്യങ്ങള്‍

ശ്രീ. പാലോട് രവി

,, പി. . മാധവന്‍

,, സണ്ണി ജോസഫ്

,, . റ്റി. ജോര്‍ജ്

() വനമേഖലകളില്‍ നിന്ന് പ്ളാസ്റിക്ക് മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് കര്‍മ്മ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) ഈ പദ്ധതിയില്‍ ആരുടെയെല്ലാം സേവനങ്ങളാണ് ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നത്;

(ഡി) പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമോ?

2059

അര്‍ബന്‍ ഫോറസ്ട്രി 

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() സംസ്ഥാനത്ത് അര്‍ബന്‍ ഫോറസ്ട്രി പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതി എവിടെയൊക്കെയാണ് നടപ്പിലാക്കുന്നതെന്നും പദ്ധതിയുടെ വിശദാംശവും വെളിപ്പെടുത്തുമോ?

(സി) മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ അര്‍ബന്‍ ഫോറസ്ട്രി പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കുമോ?

2060

ഗ്രീന്‍ പാസ്പോര്‍ട്ട് പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, .പി. അബ്ദുളളക്കുട്ടി

,, ബെന്നി ബെഹനാന്‍

,, ആര്‍. സെല്‍വരാജ്

() ഗ്രീന്‍ പാസ്പോര്‍ട്ട് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) വനം സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഈ സംവിധാനം എത്രമാത്രം പ്രയോജനപ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി) പാസ്പോര്‍ട്ട് ആരാണ് നിര്‍മ്മിച്ച് നല്‍കുന്നത്; വിശദമാക്കുമോ;

(ഡി) ഓരോ സംരക്ഷിത മേഖലയ്ക്കും പ്രത്യേകം പാസ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

2061

ട്രെക്കിംഗ് ടൂറിസവും വനസംരക്ഷണവും

ശ്രീ. എം. പി. വിന്‍സെന്റ്

() വനം സംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി ട്രെക്കിംഗ് ടൂറിസം നടപ്പിലാക്കുമോ ;

(ബി) കേരളത്തില്‍ വനസംരക്ഷണത്തിനായി വനങ്ങളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതു പരിഗണിക്കുമോ ?

2062

വനഭൂമി കയ്യേറ്റം

ശ്രീ. . ചന്ദ്രശേഖരന്‍

() കേരളത്തില്‍ വന്‍തോതില്‍ കയ്യേറ്റം ചെയ്യപ്പെട്ട വനഭൂമി തിരിച്ചു പിടിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് ആകെ എത്ര ഏക്കര്‍ വനഭൂമിയാണ് ഉളളത്; ഇതില്‍ എത്ര ഏക്കര്‍ ഭൂമി കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കയ്യേറ്റക്കാരില്‍ നിന്നും വനഭൂമി തിരിച്ചു പിടിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണ്; വ്യക്തമാക്കുമോ?

2063

വനവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്

ശ്രീ. സി.കെ. നാണു

() പരിസ്ഥിതി പ്രാധാന്യമുള്ള വനവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് ഉണ്ടാക്കിയതിന്റെ ഫലമായി എത്ര ഏക്കര്‍ വനഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞു എന്ന് വ്യക്തമാക്കുമോ;

(ബി) ഏറ്റെടുത്ത സ്ഥലങ്ങള്‍ സംബന്ധിച്ച് ആക്ഷേപം ഉണ്ടായ എത്ര ഏക്കര്‍ഭൂമി തിരികെ നല്‍കിയിട്ടുണ്ട്;

(സി) മുന്‍ സര്‍ക്കാര്‍ പ്രസ്തുത നിയമം അംഗീകരിച്ചതിനുശേഷം ഇത്തരത്തിലുള്ള ഭൂമി തിരികെ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ തിരികെ നല്‍കി വിശദമാക്കുമോ;

(ഡി) ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനുശേഷവും ഇത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം പരിഹരിക്കാനുണ്ടോ; എങ്കില്‍ അത് എത്രയുണ്ട്; വ്യക്തമാക്കുമോ?

2064

പരിസ്ഥിതി ലോലമേഖല 

ശ്രീമതി. .എസ്.ബിജിമോള്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. രാജു

,, കെ. അജിത്

() സംസ്ഥാനത്തെ വന്യ ജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവ ഏതൊക്കെ ജില്ലകളില്‍ സ്ഥിതി ചെയ്യുന്നു;

(ബി) ഇവയുടെ എത്ര ചുറ്റളവില്‍ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്; ഓരോന്നിന്റെയും വിസ്തീര്‍ണ്ണം എത്ര വീതം വേണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുളളത്; വ്യക്തമാക്കാമോ;

(സി) ഈ വിഷയത്തില്‍ നാളിതുവരെ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാം;

(ഡി) പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കേണ്ടിവന്നാല്‍ സംസ്ഥാനത്തിനുണ്ടാകുന്ന റവന്യു നഷ്ടം കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര;

() പരിസ്ഥിതി ലോല മേഖലയില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?

2065

.എഫ്.എല്‍. സംബന്ധമായ എത്ര കേസുകള്‍

ശ്രീ. പി. സി. ജോര്‍ജ്

() സംസ്ഥാനത്ത് ഇ.എഫ്.എല്‍. ആക്ട് എന്നാണ് നിലവില്‍ വന്നത് ; ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) സംസ്ഥാനത്ത് ഇ.എഫ്.എല്‍. സംബന്ധമായ എത്ര കേസുകള്‍ കോടതികളില്‍ തീര്‍പ്പാക്കാനുണ്ട് ; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ;

(സി) മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ റവന്യൂ ജില്ലകളിലെ ഇ. എഫ്.എല്‍. കേസുകള്‍ കൈകാര്യം ചെയ്യേണ്ടത് ഏത് കോടതിയാണ് ; ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി) കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് പാലക്കാട് രണ്ടാം ജില്ലാകോടതിയില്‍ നിലവില്‍ കെട്ടിക്കിടക്കുന്ന ഇ.എഫ്.എല്‍. കേസുകളില്‍ തീര്‍പ്പ് കല്പിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

2066

കോസ്റല്‍ ഷെല്‍ട്ടര്‍ ബെല്‍റ്റ് പ്ളാന്റേഷന്‍സ് പദ്ധതി

ശ്രീ. എം. ഉമ്മര്‍

,, സി. മമ്മൂട്ടി

,, പി. ബി. അബ്ദുള്‍ റസാക്

() സംസ്ഥാനത്ത് സാമൂഹ്യവനവല്‍ക്കരണ പദ്ധതി അനുസരിച്ചുള്ള കോസ്റല്‍ ഷെല്‍ട്ടര്‍ ബെല്‍റ്റ് പ്ളാന്റേഷന്‍സ് പദ്ധതി എത്ര ജില്ലകളില്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(ബി) പ്രസ്തുത പദ്ധതി കൂടുതല്‍ ജില്ലകളിലേയ്ക്ക് വ്യാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി) ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2067

കാവുകളുടെ സംരക്ഷണം

ശ്രീ. . പ്രദീപ് കുമാര്‍

() കേരളത്തിലെ 'കാവ്' കളുടെ കണക്ക് വനം വകുപ്പ് ശേഖരിച്ചിട്ടുണ്ടോ;

(ബി) കാവുകളിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) കാവുകളിലെ മരങ്ങളുടെ കണക്കെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2068

ചന്ദനത്തൈല ഫാക്ടറി

ശ്രീ.കെ.വി. വിജയദാസ്

() സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിച്ച ചന്ദനത്തൈല ഫാക്ടറിയുടെ പ്രവര്‍ത്തന പുരോഗതി വിശദീകരിക്കുമോ;

(ബി) ഇവിടെ ഉപയോഗിക്കുന്ന ചന്ദന മരങ്ങള്‍ എപ്രകാരം ലഭിക്കുന്നതാണ്; വിശദമാക്കുമോ;

(സി) 2012 മാര്‍ച്ച് മുതല്‍ 2013 ഫെബ്രുവരി 1 വരെ എത്ര രൂപയ്ക്കുള്ള എത്ര അളവ് ചന്ദനത്തൈലം വിറ്റു;

(ഡി) ഇതിന്റെ വിപണന രീതി വിശദമാക്കുമോ; കേരളത്തില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ ഇതിന് പിപണന കേന്ദ്രങ്ങള്‍ ഉണ്ട് ;

() ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നുണ്ടോ; കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര രൂപ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ?

2069

നെല്ലിയാമ്പതി പാട്ടക്കരാര്‍ പ്രശ്നം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. രാധാകൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. വി. വിജയദാസ്

() നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ അവസാനിച്ച ഭൂമിയുടെ പ്രശ്നം ഏതെങ്കിലും ഉപസമിതിയുടെ തീരുമാനത്തിന് വിട്ടിട്ടുണ്ടോ ; റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ;

(ബി) ഈ പ്രശ്നത്തില്‍ നിലപാട് അന്തിമമായി സ്വീകരിച്ചിട്ടുണ്ടോ ; നിയമലംഘനം നടത്തി ഭൂമി കൈവശം വച്ചവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി) കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ ഫലപ്രദമായി നടത്തുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) നെല്ലിയാമ്പതിയിലെ പാട്ടഭൂമി എത്ര എക്കറാണ് ; അവ പൂര്‍ണ്ണമായും ഏത് നിലയില്‍ വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കാമോ ?

2070

അങ്കമാലി നിയോജക മണ്ഡലത്തില്‍ പട്ടയം നല്‍കുന്നതിന് റവന്യൂ-വനംവകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധന

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തില്‍ അയ്യാമ്പുഴ പഞ്ചായത്തിലെ ചാത്തക്കുളം, കരേക്കാട്ട്, കടുകുളങ്ങര-കണ്ണിമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി വനഭൂമി കൈവശം വച്ച് താമസിക്കുന്ന പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനായി റവന്യൂ-വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനാ റിപ്പോര്‍ട്ടിന്മേല്‍ വനം വകുപ്പിന്റെ അഭിപ്രായം സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച് വകുപ്പിന്റെ അഭിപ്രായം വെളിപ്പെടുത്താമോ ?

2071

ശബരിമലയില്‍ വൃക്ഷത്തൈ വിതരണം

ശ്രീമതി ഗീതാ ഗോപി

() സാമൂഹ്യ വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി, വനംവകുപ്പിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ നട്ടുവളര്‍ത്തിയ വൃക്ഷത്തൈകള്‍, ചുരുങ്ങിയ വിലയ്ക്ക് തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമോ;

(ബി) എങ്കില്‍ അടുത്ത തീര്‍ത്ഥാടനകാലത്ത്, സന്നിധാനത്ത് വൃക്ഷത്തൈ വിതരണ സ്റാള്‍ ആരംഭിക്കുമോ ; വിശദമാക്കുമോ ?

2072

കല്ലടയാറും പോഷക നദികളും കേന്ദ്രീകരിച്ച് മണല്‍ കടത്ത്

ശ്രീ. കെ. രാജു

() കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന മണല്‍ കലവറ അടച്ചുപൂട്ടിയത് മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹാകരമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ കുളത്തൂപ്പുഴയിലെ മണല്‍ കലവറ എന്നുമുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

2073

മലയാറ്റൂര്‍ വനമേകലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ള അപകടങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

() വനമേഖലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ മലയാറ്റൂര്‍ മഹാഗണിത്തോട്ടം, ഇല്ലിത്തോട് മുളങ്കുഴി, പാണോലി പോര് എന്നീ സ്ഥലങ്ങളിലെ തുടരെയുളള അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) ഇത് തടയുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;

(സി) ഈ മേഖലയില്‍ എന്‍.സി.സി കേഡറ്റുകള്‍ മരണപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

2074

തെന്മല, ചെന്തുുണി വന്യജീവി സാങ്കേതത്തിനും ചുറ്റും പാരിസ്ഥിതിക സംവേദമേഖല

ശ്രീ. കെ. രാജു

() തെന്‍മല, ചെന്തുരുണി വന്യജീവി സങ്കേതത്തിനുചുറ്റും പാരിസ്ഥിതിക സംവേദ മേഖല രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഏതൊക്കെ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു; വിശദാംശങ്ങള്‍ നല്‍കുമോ?

2075

വന്യജീവി വാരാഘോഷ മത്സരങ്ങളില്‍ കന്നടഭാഷ ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

() വനം വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മത്സരങ്ങളില്‍ കന്നട ഭാഷാ ഇനങ്ങള്‍ ഉള്‍പ്പെട്ടാത്തതിനാല്‍ കാസര്‍ഗോഡ് ജില്ലയിലെ കന്നട ഭാഷാ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത മത്സരങ്ങളില്‍ കന്നട ഭാഷാ ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

2076

പാമ്പുകടിയേറ്റവര്‍ക്ക് ധനസഹായം

ഡോ. കെ. ടി. ജലീല്‍

() പാമ്പുകടിയേറ്റ് മരണപ്പെടുന്നവര്‍ക്ക് വനം വകുപ്പ് നല്‍കുന്ന ധനസഹായത്തിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) മലപ്പുറം ജില്ലയിലെ കാലടി പഞ്ചായത്തില്‍നിന്നും പാമ്പുകടിയേറ്റ് മരണപ്പെട്ട ആരുടെയെങ്കിലും അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആരുടെതാണെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത വ്യക്തിക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അനുവദിക്കാത്തത്; വ്യക്തമാക്കുമോ ?

2077

വന്യജീവി ആക്രമണം

ശ്രീ. ബെന്നി ബെഹന്നാന്‍

'' കെ. ശിവദാസന്‍ നായര്‍

'' ജോസഫ് വാഴക്കന്‍

'' റ്റി.എന്‍. പ്രതാപന്‍

() വന്യജീവി ആക്രമണം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) വന്യജീവി ആക്രമണം തടയുന്നതിന് എന്തെല്ലാം നടപടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതിക്ക് എന്ത് തുക ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്?

2078

വന്യജീവി ആക്രമണം തടയാന്‍ മാര്‍ഗ്ഗങ്ങള്‍

ശ്രീ. എം. ഉമ്മര്‍

'' വി. എം. ഉമ്മര്‍മാസ്റര്‍

'' സി. മോയിന്‍കുട്ടി

() വനാതിര്‍ത്തിയോട് ചേര്‍ന്ന വില്ലേജുകളിലും വനത്തിനുള്ളിലെ ആദിവാസി സെറ്റില്‍മെന്റുകളിലും വന്യജീവി ആക്രമണം തടയാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നലകുമോ;

(ബി) മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടിയില്‍ കാട്ടാനകളുടെ ശല്യം തടയുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) പ്രസ്തുത പ്രദേശത്ത് കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നും മനുഷ്യ ജീവന് സംരക്ഷണം നല്‍കുന്നതിന് സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?

2079

നാട്ടാന പരിപാലന നിയമം

ശ്രീമതി ഗീതാഗോപി

() നാട്ടാനപരിപാലന നിയമം അനുസരിച്ച് കേരളത്തില്‍ ആനകളെ എഴുന്നള്ളിക്കുന്നതിനും പരിരക്ഷിക്കുന്നതിനും ഉടമകളും ആനകളെ വാടകയ്ക്കെടുക്കുന്നവരും പാലിക്കേണ്ട വ്യവസ്ഥകള്‍ എന്തൊക്കെയാണ് ; വിശദീകരിക്കാമോ;

(ബി) 2002 ലെ കേന്ദ്രനിയമത്തിനു വിധേയമായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമസഭ അംഗീകരിച്ച നാട്ടാന പരിപാലന നിയമത്തില്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും ഭേദഗതികള്‍ വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ എന്തെല്ലാം; വ്യക്തമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉത്സവത്തിനിടെ ആന ഇടഞ്ഞ് എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്; വിശദാംശം അറിയിക്കുമോ;

(ഡി) ആന എഴുന്നള്ളിപ്പുചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതുമായി പ്രസ്തുത അപകട മരണങ്ങള്‍ക്ക് ബന്ധമുണ്ടോ; അറിയിക്കുമോ?

2080

കടുവകളുടെ എണ്ണം

ശ്രീമതി ഗീതാ ഗോപി

() 2011-12 കാലയളവില്‍ നടന്ന സര്‍വ്വ പ്രകാരം കേരളത്തിലെ കാടുകളില്‍ ആകെ എത്ര കടുവകളാണുള്ളത്; വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കാലയളവില്‍ കൊല്ലപ്പെട്ട കടുവകളുടെ എണ്ണം എത്ര;

(സി) അതില്‍ വേട്ടക്കാര്‍, വനപാലകര്‍ എന്നിവരാല്‍ കൊല്ലപ്പെട്ട കടുവകളുടെ എണ്ണം ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ഡി) കടുവകളുടെ സംരക്ഷണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2081

ദേശാടന പക്ഷികളുടെ സംരക്ഷണം

ശ്രീമതി ഗീതാ ഗോപി

() കേരളത്തിലെ വിവിധ ജില്ലകളിലായി പരന്നു കിടക്കുന്ന കോള്‍കൃഷി നിലങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍ എത്തിച്ചേരുന്ന ദേശാടന പക്ഷികളുടെ സംരക്ഷണത്തിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) കോള്‍ നിലങ്ങളും നിലയോര വൃക്ഷങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നതും പക്ഷിവേട്ടക്കാരുടെ ശല്ല്യവും ശ്രദ്ധയില്‍പ്പെട്ടുണ്ടോ;

(സി) ദേശാടന പക്ഷികളുടെ സ്വതന്ത്ര സഞ്ചാരവും ആവാസ വ്യവസ്ഥയും സംരക്ഷണവും ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും ഭാവിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ആലോചിക്കുന്നതെന്നും വ്യക്തമാക്കുമോ?

2082

വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍

ശ്രീ. എം. ചന്ദ്രന്‍

() വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ എത്ര;

(ബി) ഇവര്‍ ജോലി ചെയ്തിട്ടുള്ള കാലഘട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ് ലഭ്യമാക്കുമോ;

(സി) 20 വര്‍ഷത്തിലധികം ഇത്തരത്തില്‍ ജോലി ചെയ്തിട്ടുള്ളവരുടെ ലിസ്റ് ലഭ്യമാക്കുമോ;

(ഡി) ഇത്തരം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി എടുത്തിട്ടുണ്ടോ;

() ഇല്ലെങ്കില്‍ ഇവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2083

കാസര്‍ഗോഡ് ഡിവിഷണല്‍ ഫോറസ്റ് ഓഫീസിലെ നിയമനങ്ങള്‍

ശ്രീ. പി.ബി.അബ്ദുള്‍ റസാക്

() കാസര്‍ഗോഡ് പുതുതായി രൂപീകരിച്ച ഡിവിഷണല്‍ ഫോറസ്റ് ഓഫീസിലേക്ക് ഏതെല്ലാം തസ്തികകളാണ് അനുവദിച്ചത്; വ്യക്തമാക്കുമോ;

(ബി) അനുവദിച്ച എല്ലാ തസ്തികകളിലും നിയമനം നടത്തിയിട്ടുണ്ടോ;

(സി) .(ങട)22/2012/&ണഘഉ റ.27/3/12 ഉത്തരവ് പ്രകാരം കാസര്‍ഗോഡ് ഡി.എഫ്.ഒ ഓഫീസില്‍ അനുവദിച്ച തസ്തികകളില്‍ നിയമനംനടത്താത്തതിന്റെ കാരണം വിശദമാക്കാമോ;

(ഡി) അനുവദിച്ച എല്ലാ തസ്തികകളിലും ഉടനെ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

2084

നാഷണല്‍ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാനത്ത് നാഷണല്‍ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്; ഇനി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുദ്ദേശിക്കുന്നു; വ്യക്തമാക്കുമോ;

(ബി) നാഷണല്‍ ഗെയിംസിനു വേണ്ടി എന്തുതുക കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതേവരെ ലഭിച്ചിട്ടുണ്ട്;

(സി) നാഷണല്‍ ഗെയിംസിനു വേണ്ടി പൊളിച്ച തിരുവനന്തപുരത്തെ സ്വമ്മിംഗ്പൂള്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ നിലവിലെ സ്ഥിതിയെന്താണ്; വ്യക്തമാക്കുമോ?

2085

നാഷണല്‍ ഗെയിംസ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നാഷണല്‍ ഗെയിസ് ഏതുവര്‍ഷം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മലബാറില്‍ നാഷണല്‍ ഗെയിംസ് മീറ്റ് നടക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നും വ്യക്തമാക്കുമോ?

2086

സ്മയില്‍ കേരള കായിക പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

() സ്മയില്‍ കേരള കായിക പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാം;

(സി) കായിക പശ്ചാത്തല നിര്‍മ്മാണത്തില്‍ എന്തെല്ലാം നൂതന സംവിധാനങ്ങള്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്; വിശദമാക്കുമോ?

2087

ഗ്രീന്‍ ഫീല്‍ഡ് സ്റേഡിയം

ശ്രീ. സി. പി. മുഹമ്മദ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, വി. ഡി. സതീശന്‍

() ഗ്രീന്‍ ഫീല്‍ഡ് സ്റേഡിയം നിര്‍മ്മാണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി) പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

2088

കളിക്കളങ്ങളും സ്റേഡിയങ്ങളും നിര്‍മ്മിക്കുന്നതിന് നടപടികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം കളിക്കളങ്ങളും, സ്റേഡിയങ്ങളും നിര്‍മ്മിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നു വ്യക്തമാക്കാമോ;

(ബി) ഇതിനായി ആകെ ചെലവഴിച്ച തുക എത്രയെന്നും ഏതൊക്കെ ഇനം കളികള്‍ക്കാണ് കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ചത്/നിര്‍മ്മിക്കുന്നത് എന്നും വിശദമാക്കുമോ?

2089

ഗ്രാമീണ കളിസ്ഥലങ്ങള്‍ക്ക് ധനസഹായം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഗ്രാമീണ കളിസ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സ്പോര്‍ട്സ് വകുപ്പ് മുഖേന ധനസഹായം നല്‍കുന്നുണ്ടോ; എങ്കില്‍ ഈ സാമ്പത്തിക വര്‍ഷം കളിസ്ഥലങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) സ്പോര്‍ട്സ് കൌണ്‍സില്‍ മുഖേന പഞ്ചായത്ത് സ്റേഡിയങ്ങള്‍ നന്നാക്കുന്നതിന് അനുമതി നല്‍കിയവര്‍ക്ക് തുക നല്‍കുന്നതിന് എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2090

കാസര്‍കോട് വിദ്യാനഗറിലെ നഗരസഭ സ്റേഡിയം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() കാസര്‍കോട് വിദ്യാനഗറിലെ നഗരസഭ സ്റേഡിയം നവീകരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു തുകയാണു അനുവദിച്ചിട്ടുള്ളത്;

(ബി) സ്റേഡിയം നവീകരിക്കുന്നതിന് ഏതെല്ലാം പ്രവൃത്തികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?

2091

അടൂര്‍ മുനിസിപ്പാലിറ്റി മിനി സ്റേഡിയം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ നിയോജകമണ്ഡലത്തില്‍ അടിസ്ഥാന സൌകര്യങ്ങളുള്ള ഒരു സ്റേഡിയം നിലവിലില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അടൂര്‍ മുനിസിപ്പാലിറ്റിയില്‍ പ്രവൃത്തി ആരംഭിച്ച അടൂര്‍ മിനി സ്റേഡിയത്തിന്റെ പ്രവൃത്തികള്‍ക്ക് മതിയായ ഫണ്ട് ലഭിക്കാത്തതിനാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നതിന് പരിഹാരം ഉണ്ടാക്കുമോ; വിശദമാക്കുമോ;

(സി) എങ്കില്‍ പ്രസ്തുത സ്റേഡിയം പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ;

2092

ചെങ്ങന്നൂര്‍ സ്റേഡിയം നിര്‍മ്മാണം

ശ്രീ. പി.സി. വിഷ്ണുനാഥ്

() ചെങ്ങന്നൂര്‍ സ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; എന്ന് വിശദമാക്കുമോ;

(ബി) സ്റേഡിയത്തിന്റെ സ്കെച്ചിന്റെയും പ്ളാനിന്റെയും എസ്റിമേറ്റിന്റെയും പകര്‍പ്പ് ലഭ്യമാക്കുമോ?

2093

മണ്ണംകുഴി (ഉപ്പള) കായിക മൈതാനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കാസര്‍ഗോഡ് മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ മണ്ണംകുഴി (ഉപ്പള) കായിക മൈതാനം വികസിപ്പിക്കുന്നതു സംബന്ധിച്ച് എടുത്ത നടപടികള്‍ വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത മൈതാനം നവീകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ ?

2094

കോട്ടുക്കലില്‍ വനിതാ സ്പോര്‍ട്സ് അക്കാഡമി നിര്‍മ്മാണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ചടയമംഗലം മണ്ഡലത്തിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കലില്‍ വനിതാ സ്പോര്‍ട്സ് അക്കാഡമിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ ;

(ബി) ഇല്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2095

കബഡി പരിപോഷിപ്പിക്കുന്നതിന് സിന്തറ്റിക് മാറ്റുകള്‍

ശ്രീ. എസ്. ശര്‍മ്മ

() സ്പോര്‍ട്സ് ഇനമായ കബഡി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സിന്തറ്റിക് മാറ്റുകള്‍ നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;

(ബി) എറണാകുളം ജില്ലയില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിന്തറ്റിക് മാറ്റുകള്‍ നല്‍കുന്നതിന് ഏതെങ്കിലും വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാശം വ്യക്തമാക്കാമോ;

(സി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി സ്കൂളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട എം.എല്‍..മാരുടെ അഭിപ്രായം ആരാഞ്ഞിരുന്നോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

2096

പെണ്‍കുട്ടികളുടെ ഫുട്ബോള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

() സ്കൂള്‍ കായിക മത്സരങ്ങളില്‍ ഒരിനമായി പെണ്‍കുട്ടികളുടെ ഫുട്ബോള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെ നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി) ആയത് ഈ അക്കാദമിക് വര്‍ഷം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

2097

കായികതാരങ്ങള്‍ക്ക് തൊഴില്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കായിക താരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി) തൊഴില്‍ നല്‍കിയ കായികതാരങ്ങളുടെ പേരും നിയമനം നല്‍കിയ വകുപ്പും വിശദമാക്കാമോ;

(സി) കായികതാരങ്ങളുടെ നിയമനത്തിനായി അപേക്ഷിച്ചവരുടെയും നിയമനം നല്‍കിയവരുടെയും കായികയിനത്തിലെ മികവും വിദ്യാഭ്യാസ യോഗ്യതയും വ്യക്തമാക്കാമോ ?

2098

വോളിബോള്‍ ടീം അംഗങ്ങള്‍ക്ക് പാരിതോഷികം

ശ്രീ. ജെയിംസ് മാത്യു

() ദേശീയ സീനിയര്‍ വിഭാഗം വോളിബോള്‍ മത്സരത്തില്‍ കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്ക് എന്തെങ്കിലും പാരിതോഷികം നല്‍കിയിട്ടുണ്ടോ;

(ബി) സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് നിരന്തരമായി അവഗണന മാത്രമാണ് സ്പോര്‍ട്സ് വകുപ്പില്‍ നിന്ന് ലഭിക്കുന്നതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ?

2099

വിശ്വരൂപം സിനിമയുടെ പ്രദര്‍ശനം

ശ്രീ. എം.. ബേബി

,, പുരുഷന്‍ കടലുണ്ടി

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() 'വിശ്വരൂപം' എന്ന കമല്‍ഹാസന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് സംസ്ഥാനത്ത് ഒരു വിഭാഗം തീവ്രവാദസംഘടനകളും തിയേറ്റര്‍ ഉടമകളും ചേര്‍ന്ന് തടഞ്ഞുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സാംസ്കാരിക ഭീകരതസൃഷ്ടിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കുവാനും നടപടി സ്വീകരിക്കുമോ;

(സി) സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതായ സിനിമ തടസ്സമില്ലാതെ പ്രദര്‍ശനം നടത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

2100

വിശ്വരൂപം സിനിമ സുഗമമായി പ്രദര്‍ശിപ്പിക്കാന്‍ നടപടി

ശ്രീ. സി. കൃഷ്ണന്‍

() കമലഹാസന്റെ 'വിശ്വരൂപം' സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് കേരളത്തില്‍ എവിടെയെങ്കിലും തടസ്സം നേരിട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) സിനിമാപ്രദര്‍ശനം സുഗമമായി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

2101

ചലച്ചിത്രമേള

ശ്രീ.കെ.വി. വിജയദാസ്

() ഇക്കഴിഞ്ഞ ചലച്ചിത്രമേളയുടെ സംഘാടനത്തില്‍ ഗുരുതരമായ പിഴവുകള്‍ വന്നതായിട്ടുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) നിലവാരമുള്ള ചിത്രങ്ങള്‍ മേളയില്‍ കുറവായിരുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ;

(സി)ഇതിലേയ്ക്കാവശ്യമായ ഫണ്ട് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണോ വഹിക്കുന്നത്; ഫണ്ടിന്റെ വിശദാംശം നല്‍കുമോ;

(ഡി) ഇതിനായി സര്‍ക്കാര്‍ എന്തു തുക ചെലവഴിച്ചു; വിശദമാക്കുമോ?

2102

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിന് ചെലവായ തുക

ശ്രീമതി ഇ.എസ്. ബിജിമോള്‍

() തിരുവനന്തപുരത്ത് 2012 ഡിസംബറില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിനുവേണ്ടി സര്‍ക്കാര്‍ ആകെചെലവഴിച്ച തുക എത്ര;

(ബി) പരസ്യത്തിനു ചെലവഴിച്ച തുക എത്ര;

(സി) ടിക്കറ്റ് ഇനത്തിലും ഇതര ഇനങ്ങളിലും കൂടി സര്‍ക്കാരിന് ലഭിച്ച വരുമാനം എത്ര ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.