UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2141

മതനിരപേക്ഷത തകര്‍ക്കുന്നതിനെതിരെ സ്വീകരിച്ച നടപടികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

'' . കെ. ബാലന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. റ്റി.വി. രാജേഷ്

()സംസ്ഥാനത്ത് നിലവിലുള്ള മതനിരപേക്ഷതയെ തകര്‍ക്കാനിടയാക്കുന്ന ചില ജാതി-മത സംഘടനകളുടെ പ്രവര്‍ത്തനവും പരസ്യപ്രസ്താവനകളും സംബന്ധിച്ച് ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം പ്രസ്താവനകളേയും, പ്രവര്‍ത്തനങ്ങളേയും കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ;

(സി)മതം, ജാതി, ലിംഗം എന്നിവയോ അതില്‍ ഏതെങ്കിലുമോ മാത്രം അടിസ്ഥാനമാക്കി വിവേചനപരമായി പ്രവര്‍ത്തിക്കാതിരിക്കാമോ;

(ഡി)ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാളെ നിയോഗിക്കുമ്പോള്‍ ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള സംഘടനകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടതായി വന്നിട്ടിട്ടുണ്ടോ;

()ഈ ദിശയിലുള്ള നടപടികള്‍ സംസ്ഥാനത്ത് മതനിരപേക്ഷത തകര്‍ക്കാനിടയാക്കുമെന്ന് സര്‍ക്കാരിനറിയാമോ?

2142

നെല്ലിയാമ്പതി വനഭൂമി കൈയ്യേറ്റം

ശ്രീ. എം. ഹംസ

()പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി വനഭൂമി കൈയ്യേറ്റം സംബന്ധിച്ച് എത്ര ക്രിമിനല്‍ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) ആര്‍ക്െതിരെയെല്ലാമാണ് കേസുകള്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;

(സി) നെല്ലിയാമ്പതി വനഭൂമി കൈയ്യേറ്റക്കാരെ സഹായിച്ചു എന്നതിന്റെ പേരില്‍ ഏതെല്ലാം ഉന്നതര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടത്;

(ഡി)ആരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്; അന്വേഷണ നടപടികളുടെ കാലികസ്ഥിതി വിശദീകരിക്കുമോ?

 
2143

കുറ്റാന്വേഷണങ്ങള്‍ക്കായി പ്രത്യേക അന്വേഷണസംഘം

ശ്രീ. . പി. ജയരാജന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ ഏതെല്ലാം കുറ്റാന്വേഷണങ്ങള്‍ക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഇങ്ങനെ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച കേസ്സുകളിലെ അന്വേഷണ സംഘത്തലവന്‍മാര്‍ ആരെല്ലാമെന്നും ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥരാണെന്നും സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ ആരെല്ലാമെന്നും വ്യക്തമാക്കുമോ ;

(സി)ഓരോ കേസിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവായതെപ്പോഴാണെന്നും അന്വേഷണ സംഘം കേസ്സുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തി കോടതികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസ്സുകള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ ;

(ഡി)പ്രത്യേക അന്വേഷണ സംഘത്തിനെ നിയോഗിച്ച് അന്വേഷണം നടക്കുന്ന കേസ്സുകളിലെ റിപ്പോര്‍ട്ടുകള്‍ കോടതികളില്‍ എത്തുന്നതിനുമുന്‍പ് മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളെ സംബന്ധിച്ചുള്ള വിശദീകരണം ലഭ്യമാക്കുമോ?

2144

ജില്ല തിരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ്സുകളുടെ എണ്ണം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര ഭവനഭേദനം, പടിച്ചുപറി, കവര്‍ച്ചാ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ഇവ ഓരോന്നിന്റേയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;

(സി)ഈ സംഭവങ്ങള്‍ക്കിടെ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്വ്യക്തമാക്കാമോ ;

(ഡി)ഈ കേസ്സുകളിലോരോന്നിലും എത്ര പ്രതികളെ പിടികൂടാനുണ്ടെന്ന് വ്യക്തമാക്കാമോ ?

2145

പ്രകടനം നടത്തിയതിന്റെ പേരില്‍ കേസ്സ്

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ പ്രകടനം നടത്തിയതിന്റെ പേരില്‍ എത്ര പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ എത്ര സി.പി.(എം) പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2146

2011-12, 2012-13 കാലയളവിലെ വിവിധതരം കേസുകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

2011-12, 2012-13 വര്‍ഷങ്ങളില്‍ നാളിതുവരെയുള്ള കാലയളവില്‍ ആംസ് ആന്റ് എക്സ്പ്ളോസീവ്, സ്ത്രീകള്‍ക്കെതിരായ ക്രൈംസ്, കൊലപാതകങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, സാമ്പത്തിക കുറ്റങ്ങള്‍, പ്രൊപ്പര്‍ട്ടി ക്രൈംസ്, ബലാല്‍സംഗം, യാത്രക്കാര്‍ക്ക് നേരെയുള്ള ക്രൈംസ്, ഹിന്ദു ദേവാലയങ്ങളിലെ കവര്‍ച്ച, ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ കവര്‍ച്ച, മുസ്ളീം പള്ളികളിലെ കവര്‍ച്ച, കളവ്, ഭവനഭേദനം, വര്‍ഗ്ഗീയ സംഘട്ടനം, കള്ളനോട്ട് കേസുകള്‍, മോഷണങ്ങള്‍, ബാലപീഡനങ്ങള്‍, അഴിമതികള്‍, ഇവയിലൊന്നും പെടാത്ത ക്രൈം കേസുകള്‍, എന്നിവയുമായി ബന്ധപ്പെട്ട സംസ്ഥാനത്തുണ്ടായ കേസുകള്‍ ജില്ല തിരിച്ച് വെളിപ്പെടുത്തുമോ?

2147

രജിസ്റര്‍ ചെയ്ത ക്രൈം കേസുകളുടെ എണ്ണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്താകെ എത്ര ക്രൈം കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)ഈ കേസുകളില്‍ മോഷണം, കവര്‍ച്ച, ഭവനഭേദനം, സ്ത്രീപീഡനം, കൊലപാതകം, ബലാല്‍സംഗം, രാഷ്ട്രീയകൊലപാതകം, മാന്‍മിസ്സിംഗ്, സ്ത്രീകളുടെ കൊലപാതകം, ദേവാലയമോഷണവും കവര്‍ച്ചയും, സാമ്പത്തികകുറ്റങ്ങള്‍, ഗുണ്ടാ ആക്രമണം, വര്‍ഗ്ഗീയസംഘര്‍ഷ സ്വഭാവമുള്ള കേസുകള്‍ എന്നീ ഇനങ്ങളില്‍ രജിസ്റര്‍ ചെയ്ത എത്ര കേസുകളുണ്ടെന്ന് ജില്ലതിരിച്ച് കണക്ക് വിശദമാക്കാമോ?

2148

പോലീസ് കേസുകളുടെ വിശദവിവരം

ശ്രീ. . പ്രദീപ്കുമാര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ഇതുവരെ എത്ര കേസ്സുകള്‍ പിന്‍വലിച്ചു ; വ്യക്തമാക്കുമോ ;

(ബി)ഓരോ കേസ്സും ഏത് ജില്ലയിലെ ഏത് പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്തതാണെന്ന് വ്യക്തമാക്കുമോ ;

(സി)ഓരോ കേസ്സിലും ഉള്‍പ്പെട്ടിരുന്ന പ്രതികളുടെ പേരു വിവരങ്ങളും ഓരോ കേസ്സും ഏത് കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ് രജിസ്റര്‍ ചെയ്തതെന്നും വ്യക്തമാക്കുമോ 

2149

കേസ്സുകള്‍ പിന്‍വലിക്കുന്നതിനുള്ള നിരാക്ഷേപ പത്രം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കാസര്‍ഗോഡ് ജില്ലയില്‍, വിവിധ പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള എത്ര കേസ്സുകള്‍ പിന്‍വലിക്കുന്നതിനു നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ;

(ബി)ഇതില്‍, വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ പേരില്‍ എടുത്തിട്ടുള്ള എത്ര കേസ്സുകള്‍ പിന്‍വലിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?

2150

ജനപ്രതിനിധികളുടെയും നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തല്‍

ശ്രീ. എളമരം കരീം

,, എം. ചന്ദ്രന്‍

,, സി. കൃഷ്ണന്‍

,, കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിന് പോലീസിനെ അനുവദിക്കാന്‍ പര്യാപ്തമായ നിലയിലുള്ള സന്ദര്‍ഭങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ടോ; എങ്കില്‍, അനിവാര്യമായ സന്ദര്‍ഭങ്ങള്‍ ഏതൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി)ഫോണും ഇ-മെയിലും ചോര്‍ത്താന്‍ നിയമാനുസൃതമായ അനിവാര്യ സന്ദര്‍ഭങ്ങളേയും ഇത് സംബന്ധിച്ച നിയമ വ്യവസ്ഥകളേയും സംബന്ധിച്ച് വിശദമാക്കാമോ;

(സി)നിയമാനുസൃതമായി ആരുടെയെങ്കിലും ഫോണും ഇ-മെയിലും ചോര്‍ത്താന്‍ പോലീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍, ഏതെല്ലാം കേസുകളില്‍, ഏതെല്ലാം ജനപ്രതിനിധികളുടേതെന്ന് വെളിപ്പെടുത്തുമോ;

(ഡി)നിയമാനുസൃതം നല്‍കിയതായി പറയുന്ന ഇ-മെയില്‍, ഫോണ്‍ ചോര്‍ത്തലുകള്‍ അനുമതികളെക്കുറിച്ച് വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ?

2151

കേസ്സുകള്‍ തെളിയിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. . റ്റി. ജോര്‍ജ്

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, പി. . മാധവന്‍

()നീതിപൂര്‍വ്വമായും ശാസ്ത്രീയമായും സംസ്ഥാനത്തെ കേസ്സുകള്‍ തെളിയിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാരിന്റെ കാലത്ത് ഈ ലക്ഷ്യത്തിനായി എന്തെല്ലാം നടപടികളെടുക്കുകയുണ്ടായി;

(സി)എന്തെല്ലാം ആധുനികസാങ്കേതികവിദ്യകളാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)കേസ്സുകള്‍ തെളിയിക്കുന്നതിനും, പോലീസിന്റെ പ്രാഗത്ഭ്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി, എന്തെല്ലാം സഹായങ്ങളും സൌകര്യങ്ങളുമാണ് നല്‍കാനുദ്ദേശിക്കുന്നത്?

2152

കെ. സുധാകരന്‍ എം.പി.യുടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ പോലീസ് കേസ്

ശ്രീ. രാജു എബ്രഹാം

()സുപ്രീംകോടതി ജഡ്ജി കൈക്കുലി വാങ്ങുന്നതു കണ്ടുവെന്ന കെ. സുധാകരന്‍ എം.പി.യുടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ പോലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ;

(ബി)കെ. സുധാകരന്‍ എം.പി.യുടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ രജിസ്റര്‍ ചെയ്ത കേസിന്മേല്‍ അന്വേഷണം എന്നാണ് ആരംഭിച്ചത് ;

(സി)പ്രസ്തുത കേസില്‍ എത്ര പേരെ ചോദ്യം ചെയ്തു ;

(ഡി)അന്വേഷണത്തിന്റെ പുരോഗതി ഏതുവരെയായി എന്ന് വ്യക്തമാക്കാമോ ;

()പ്രസ്തുത കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ കേസ് നീട്ടി വെയ്ക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ എത്ര പ്രാവശ്യം ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കാമോ ?

2153

പൈപ്പ്ലൈന്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി

ശ്രീ. തോമസ് ചാണ്ടി

()വെളിയനാട് ഗ്രാമപഞ്ചായത്തില്‍ എം.എല്‍..യുടെ പ്രാദേശികവികസനഫണ്ട് ഉപയോഗിച്ച് ആറിനടിയിലൂടെ സ്ഥാപിച്ചിരുന്ന പൈപ്പ്ലൈന്‍ നശിപ്പിച്ച് കുടിവെള്ളവിതരണംതടസ്സപ്പെടുത്തിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയുള്ള പരാതിയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നു വിശദമാക്കുമോ;

(ബി)പൊതുമുതല്‍ നശിപ്പിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ പ്രകാരം കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുതപ്രതികളെ അറസ്റ് ചെയ്യുന്നതിന് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമോ?

2154

ഫോറന്‍സിക് ലാബുകളില്‍ പരിശോധനയ്ക്കയച്ച രേഖകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ഫോറന്‍സിക് ലാബുകളില്‍ പരിശോധനയ്ക്കയച്ച എത്ര കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധന കഴിഞ്ഞ് പോലീസ് വകുപ്പിന് തിരിച്ചുകിട്ടാനുണ്ട് എന്നറിയിക്കാമോ;

(ബി)എത്ര കൊലപാതക കേസുകളുടെപരിശോധന റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്ന് അറിയിക്കാമോ;

(സി)ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ലഭിക്കാതത്തതിന്റെ പേരില്‍ വിചാരണകാത്ത് എത്ര തടവുകാരാണ് ജയിലിലുള്ളത് എന്ന് വെളിപ്പെടുത്താമോ;

(ഡി)ഫോറന്‍സിക് പിശോധന നടത്തുന്ന ഏതെല്ലാം ലാബുകളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?

2155

മെഡിക്കല്‍ കോളേജ് പോലീസ് സ്റേഷനില്‍ 94/2010 ക്രൈമിലെ സാമ്പിള്‍ ലബോറട്ടറി പരിശോധന

ശ്രീമതി പി. അയിഷാ പോറ്റി

()തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്ത 94/2010 ക്രൈമിലെ സാമ്പിള്‍ ലബോറട്ടറി പരിശോധനയ്ക്കായി എത്തിയത് എന്നാണ്;

(ബി)പ്രസ്തുത സാമ്പിളിന്റെ പരിശോധനാഫലം ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍, ആയത് അടിയന്തിരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)പരിശോധനാഫലം ലഭ്യമാക്കുന്നതിന്റെ കാലതാമസം എന്തായിരുന്നു എന്ന് വെളിപ്പെടുത്തുമോ;

(ഡി)പരിശോധനാഫലം നല്‍കിയിട്ടുണ്ടെങ്കില്‍, ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

2156

സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കിലെ പോസ്റുകള്‍

ശ്രീ. തോമസ് ചാണ്ടി

()ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കില്‍ ജനപ്രതിനിധികളെ അവഹേളിക്കുന്ന രീതിയില്‍ പോസ്റുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ഇതു സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന്, ജില്ല തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ;

(സി)നെടുമുടി പോലീസ് സ്റേഷന്‍ മുഖാന്തിരം സൈബര്‍ സെല്ലില്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍, എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

2157

വ്യാജ എസ്.എം.എസ്, -മെയില്‍, ലോട്ടറി എന്നീ തട്ടിപ്പുകള്‍

ശ്രീ. വി. ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

()വ്യാജ എസ്.എം.എസ്., -മെയില്‍, ലോട്ടറി എന്നീ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുകള്‍ നല്‍കാന്‍ പോലീസ്, എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് ;

(ബി)ഇതിനായി, എന്തെല്ലാം ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് പോലീസ് നല്‍കിയിട്ടുള്ളത് ;

(സി)പ്രസ്തുത തട്ടിപ്പുകളില്‍ വഞ്ചിതരായിട്ടുള്ളവര്‍ക്ക് എന്തെല്ലാം പരിഹാരമാര്‍ഗ്ഗങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ ?

2158

ഇടുക്കി ജില്ലയില്‍ വീഡിയോ ദൃശ്യങ്ങളുടെ പ്രചാരണം

ശ്രീ. ആര്‍.രാജേഷ്

()വിഭാഗീയത വളര്‍ത്തുവാനും കേരളവിരുദ്ധവികാരം പ്രചരിപ്പിക്കുവാനും ഒരു വിഭാഗം സംഘടനകള്‍ ഇടുക്കി ജില്ലയിലെ ചില മേഖലകളില്‍ വീഡിയോ ദൃശ്യങ്ങളുമായി പ്രചാരണം നടത്തുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, പ്രസ്തുത വിഷയത്തില്‍ പോലീസ് സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ?

2159

മേപ്പയ്യൂര്‍ വടക്കേപറമ്പില്‍ പ്രദീപന്റെയും സുഹൃത്തിന്റെയും ദുരൂഹമരണത്തില്‍ അന്വേഷണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()മുംബെയിലെ മഹാരാജാ ഗസ്റ് ഹൌസ് നടത്തിപ്പുകാരായ മേപ്പയ്യൂര്‍ വടക്കേപറമ്പില്‍ പ്രദീപന്റെയും സുഹൃത്ത് തലശേരി സ്വദേശിയുടെയും ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരില്‍ നിന്നെങ്കിലും നിവേദനം ലഭിച്ചിരുന്നോ എന്ന് വ്യക്തമാക്കുമോ;

(ബി)ഇക്കാര്യത്തില്‍, എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

2160

കായംകുളം മണ്ഡലത്തിലെ പ്രേമനെ B{I-an-¨-h-cpsS  അറസ്റ്

ശ്രീ. സി.കെ. സദാശിവന്‍

()കായംകുളം മണ്ഡലത്തില്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍, കാപ്പില്‍, കുറ്റിപ്പറം ജംഗ്ഷനില്‍, വാലാത്ത് വീട്ടില്‍ ശ്രീ. പ്രേമനെ സംഘംചേര്‍ന്ന് ആക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ടോ;

(ബി)എത്രപേരെ പ്രതിചേര്‍ത്താണ് കേസ്സ് എടുത്തിട്ടുള്ളത്;

(സി)കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ അടുത്തകാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാവിളയാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിന്, എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ ഗുണ്ടാവിളയാട്ടങ്ങളുമായി ബന്ധപ്പെട്ട്, എത്ര കേസ്സുകളാണ് പോലീസ് രജിസ്റര്‍ ചെയ്തിട്ടുള്ളത് ?

2161

കൊലപാതകക്കേസുകളിലെ സാക്ഷികള്‍

ശ്രീ. എം. ചന്ദ്രന്‍

()കൊലപാതകക്കേസ്സുകളില്‍ സാക്ഷികളായിട്ടുള്ളവരെ സംഭവസ്ഥലത്ത് കൊണ്ടുപോയി അന്വേഷണ ഉദ്യോഗസ്ഥനും പബ്ളിക് പ്രോസിക്യൂട്ടറും ചേര്‍ന്ന് കോടതിയില്‍ നല്‍കേണ്ട മൊഴി പരിശീലിപ്പിക്കുന്നത് നിയമാനുസൃത നടപടിയാണോ;

(ബി)ഇത്തരം നടപടി സംസ്ഥാനത്ത് ഇതേവരെയുള്ള ഏതെങ്കിലും കേസ്സില്‍ സംഭവിച്ചിട്ടുണ്ടോ ?

2162

ശ്രീ.എം.കെ.രാഘവനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി ചിറക്കര കണ്ടിക്കല്‍ വ്യവസായ എസ്റേറ്റിനു സമീപം സിറ്റി പ്ളാസ്റിക് കമ്പനിയില്‍ കാവല്‍ക്കാരനായിരുന്ന എം.കെ.രാഘവനെ കൊലപ്പെ ടുത്തിയ കേസിന്റെ അന്വേഷണം ഫലപ്രദമല്ല എന്നു കാണിച്ച് നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ഈ നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)ഈ കൊലപാതകക്കേസില്‍, ഇതിനകം എത്ര പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ഡി)അറസ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ്; 2012, ഡിസംബര്‍ ഒന്നാം തീയതി രാത്രി കൊലപാതകം നടന്നിട്ടും ഇന്നുവരെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് വിശദമാക്കാമോ;

()നിലവില്‍, ഈ കേസിന്റെ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

2163

പട്ടുവം ഷുക്കൂര്‍ വധക്കേസ്

ശ്രീ. പി.റ്റി..റഹീം

()പട്ടുവം അരിയില്‍ ഷുക്കൂര്‍ വധിക്കപ്പെട്ടത് എന്നാണ്;

(ബി)ഈ കേസില്‍, ഇതുവരെയായി, എത്രപേര്‍ അറസ്റിലായിട്ടുണ്ട്;

(സി)ഈ കാര്യത്തില്‍, രജിസ്റര്‍ ചെയ്ത എഫ്..ആര്‍ ന്റെ കോപ്പി ലഭ്യമാക്കുമോ;ഫ്ഫ

(ഡി)എഫ്..ആര്‍ നല്‍കിയ ആളുടെ പേരും അഡ്രസും എന്താണെന്ന് വ്യക്തമാക്കുമോ?

2164

എസ്.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി, ഷാലു മാത്യുവിനെ ആക്രമിച്ച സംഭവം

ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)

()എസ്.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി, ഷാലു മാത്യുവിനെ 2012, ഡിസംബര്‍ മാസത്തില്‍ വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് കടയില്‍വെച്ച് ആക്രമിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)പ്രതികള്‍ ആരെല്ലാം; എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി)ഈ സംഭവത്തിലെ ഇതുവരെ അറസ്റ് ചെയ്യപ്പെടാത്ത ഒരു പ്രതി, കാസര്‍ഗോഡ് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ റഗുലര്‍ സ്റുഡന്റായി പഠനം തുടര്‍ന്നുവരുന്നതായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍, ഈ പ്രതിയെ അറസ്റ് ചെയ്യാതിരിക്കുന്നതിനുളള കാരണം അറിയിക്കാമോ?

2165

മുന്‍ കൊലപാതകക്കേസുകളുടെ പുനരന്വേഷണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് മുമ്പ് നടന്ന ഏതെല്ലാം കൊലപാതകക്കേസുകളാണ് പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുനരന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;

(ബി)പുനരന്വേഷിക്കുന്ന ഓരോ കേസിന്റെയും വിശദാംശം വെളിപ്പെടുത്തുമോ;

(സി)പുനരന്വേഷിക്കുന്ന ഓരോ കേസിന്റെയും അന്വേഷണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ?

2166

ഗുണ്ടാ ആക്രമണങ്ങള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ എത്ര ഗുണ്ടാ ആക്രമണങ്ങളുണ്ടായെന്നും ആ സംഭവങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നും എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നും വ്യക്തമാക്കാമോ?

2167

രാഷ്ട്രീയ കൊലപാതകങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര രാഷ്ട്രീയപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട് ;

(ബി)അവര്‍ ആരെല്ലാമാണെന്നും ഇതിലെ പ്രതികള്‍ ആരെല്ലാമാണെന്നും ഇവര്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരാണോയെന്നും വ്യക്തമാക്കുമോ ;

(സി)എത്ര പ്രതികളെ പിടികൂടിയിട്ടുണ്ട് ; എത്ര പ്രതികളെപിടികൂടാന്‍ ബാക്കിയുണ്ട് ;

(ഡി)കൊലപാതകകേസ്സുകളിലെ കാര്യക്ഷമമായ അന്വേഷണ നടപടികള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()കൊലപാതകകേസ്സുകളിലെ പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ വിഭാഗങ്ങളെ സജ്ജമാക്കുന്നതിന്നടപടി സ്വീകരിക്കുമോ ?

2168

ആത്മഹത്യാ കേസുകള്‍

ശ്രീ. സി. കൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് നാളിതുവരെ എത്ര പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വെളിപ്പെടുത്തുമോ ; ഇതില്‍, സ്ത്രീകള്‍ എത്ര; കുട്ടികള്‍ എത്ര ;

(ബി)ആത്മഹത്യ ചെയ്തവരുടെ പേരുവിവരവും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യവും വിശദമാക്കുമോ ;

(സി)ഇക്കാലയളവില്‍ സംസ്ഥാനത്ത് ജയിലുകളിലും പോലീസ് കസ്റഡിയിലും ആത്മഹത്യ ചെയ്ത എത്ര കേസുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുമോ ?

2169

പോലീസ് പീഡനത്തിന് ഇരയായവര്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസിന്റെ മര്‍ദ്ദനമേറ്റു മരിച്ചവരുടെ എണ്ണം എത്രയെന്നു വ്യക്തമാക്കുമോ;

(ബി)പോലീസിന്റെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്തവര്‍ എത്രയെന്നു വ്യക്തമാക്കുമോ;

(സി)പോലീസിനെക്കണ്ടു ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ എത്രയെന്നു വ്യക്തമാക്കുമോ;

(ഡി)ഇപ്രകാരം സര്‍ക്കാര്‍ നല്‍കിയ സഹായം എന്തെന്നു വ്യക്തമാക്കുമോ; ഇതിനു കാരണക്കാരായ പോലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

2170

കണ്ണൂര്‍ ജില്ലയിലെ നാല്‍പ്പാടി വാസു വധക്കേസ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയിലെ നാല്‍പ്പാടി വാസു വധക്കേസ് പുനരന്വേഷിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍, കാരണം വിശദമാക്കാമോ;

(സി)ഈ കേസില്‍ പുനരന്വേഷണം നടത്തുന്നുണ്ടെങ്കില്‍ അന്വേഷണം ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

2171

പോലീസ് സ്റേഷനുകളുടെ പ്രയോറിറ്റി ലിസ്റ്

ശ്രീമതി ഇ. എസ്. ബിജിമോള്‍

()സംസ്ഥാനത്ത് പുതിയതായി ആരംഭിക്കേണ്ട പോലീസ് സ്റേഷനുകളുടെ പ്രയോറിറ്റി ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ;

(ബി)പീരുമേട് നിയോജകമണ്ഡലത്തിലെ വാഗമണ്‍ എന്ന സ്ഥലം പ്രയോറിറ്റി ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രാമതാണ്;

(സി)വാഗമണ്ണില്‍ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2172

ചിറയിന്‍കീഴ് പോലീസ് സ്റേഷന്‍

ശ്രീ. വി.ശശി

()ചിറയിന്‍കീഴ് പോലീസ് സ്റേഷന്‍ നിര്‍മ്മാണം എന്നാണ് പൂര്‍ത്തിയാക്കിയതെന്ന് വ്യക്തമാക്കാമോ;

(ബി)പഴയ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ എന്താണ് തടസ്സം;

(സി)തടസ്സം നീക്കുന്നതിന് എന്തു നടപടി സ്വീകരിച്ചുവെന്നും പുതിയ കെട്ടിടത്തില്‍ സ്റേഷന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്നും വ്യക്തമാക്കാമോ?

2173

വയനാട് ക്രൈംബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന്റെ സ്ഥലം കൈമാറ്റം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()വയനാട് ക്രൈംബ്രാഞ്ച് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കബളക്കാട് ബസ്സ്റാന്റ് വിപുലീകരണത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനംലഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത നിവേദനത്തിന്മേല്‍ സര്‍ക്കാരിന്റെ ഏതെല്ലാം വകുപ്പുകളില്‍ നടപടി ആരംഭിച്ചിട്ടുണ്ട് എന്നതിന്റെ ഫയല്‍ നമ്പര്‍ സഹിതമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)പ്രസ്തുത സ്ഥലം ബസ്സ്സ്റാന്റ് വിപുലീകരണത്തിന് കൈമാറുന്നതിന് നടപടി സ്വീകരിക്കുമോ ?

2174

മുസരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി മുനമ്പം പോലീസ് സ്റേഷന്‍

ശ്രീ. എസ്.ശര്‍മ്മ

മുസരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി മുനമ്പം പോലീസ് സ്റേഷന്റെ പരിധിയിലുള്ള സ്ഥലം അനുവദിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

2175

കുന്ദമംഗലം പോലീസ് സ്റേഷന്‍

ശ്രീ. പി.റ്റി.. റഹീം

()കുന്ദമംഗലം പോലീസ് സ്റേഷനില്‍ ക്രൈം നമ്പര്‍ 164/12 എന്ന കേസില്‍ എത്ര പ്രതികളാണുള്ളതെന്ന് വ്യക്തമാക്കാമോ; ഇവര്‍ ആരെല്ലാമാണ്;

(ബി)ഇതില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാരുണ്ടോ; എങ്കില്‍ അവരുടെ പേര്‍ വിവരം ലഭ്യമാക്കാമോ;

(സി)പ്രതികളില്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ ആരെല്ലാമാണ്;

(ഡി)ഇതുമായി ബന്ധപ്പെട്ട് എത്ര വാഹനങ്ങള്‍ കസ്റഡിയില്‍ എടുത്തിട്ടുണ്ട്?

2176

പോലീസ് ലാത്തിച്ചാര്‍ജുകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ എത്ര പോലീസ് ലാത്തിച്ചാര്‍ജുകള്‍ നടന്നിട്ടുണ്ട്;


(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ എത്ര ലാത്തിച്ചാര്‍ജുകള്‍ നടത്തിയിട്ടുണ്ട്;

(സി)ഈ ലാത്തിച്ചാര്‍ജുകളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്?

2177

കാസര്‍കോഡ് ജില്ലയില്‍ ‘ആയിറ്റി’ കേന്ദ്രീകരിച്ച് തീരദേശപോലീസ് സ്റേഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍കോഡ് ജില്ലയില്‍ ‘ആയിറ്റി’ കേന്ദ്രീകരിച്ച് തീരദേശപോലിസ് സ്റേഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ഇതിന്റെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ;

2178

സ്ത്രീ സൌഹൃദ പോലീസ് പരാതി സെല്ലുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്തെ എത്ര പോലീസ് സ്റേഷനുകളില്‍ സ്ത്രീ സൌഹൃദ പോലീസ് പരാതി സെല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട് ;

(ബി)എത്ര പോലീസ് സ്റേഷനുകളില്‍ വനിതാ പോലീസുകാര്‍ക്കായി പ്രത്യേകം വിശ്രമമുറികളും ഡ്രസ്സിംഗ് റൂമുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട് ;

(സി)പോലീസ് ക്വോര്‍ട്ടേഴ്സുകള്‍ അനുവദിക്കുമ്പോള്‍ വനിതാ പോലീസുകാര്‍ക്കായി പ്രത്യേക മുന്‍ഗണന നല്‍കണമെന്ന് നിബന്ധന ഏര്‍പ്പെടുത്താമോ ?

2179

മുഹമ്മദ് സാദിഖ് കെ. ബൈക്ക് അപകടത്തില്‍ മരിച്ച സംഭവം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റേഷനുകീഴില്‍, തുറക്കല്‍ സ്വദേശി മുഹമ്മദ് സാദിഖ് കെ. സഞ്ചരിച്ചിരുന്ന ക്കിൈല്‍ വാഹനം ഇടിച്ച് പ്രസ്തുത ആള്‍മരണമടഞ്ഞ സംഭവത്തില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ ;

(ബി)ഇടിച്ച് തെറിപ്പിച്ച വാഹനം കണ്ട് കിട്ടിയിട്ടുണ്ടോ ;

(സി)ഇതിന്റെ അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ഡി)ഇതിന്റെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2180

പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ മുലം ഗതാഗത തടസ്സം

ശ്രീ. എളമരം കരീം

()പോലീസ് കസ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്ത് ഗതാഗതതടസ്സം ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇങ്ങനെ കസ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ നശിക്കുന്നതുവഴി സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;

(സി)പൊതുനഷ്ടം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2181

വാഹനാപകടങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് വാഹന പരിശോധനയും ബോധവല്‍കരണവും ശക്തമായിട്ടും വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2012 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിച്ചതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തു; 2011-ല്‍ ആയത് എത്ര; 2011-2012-വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണം റിപ്പോര്‍ട്ട് ചെയ്തത് ഏത് ജില്ലയില്‍; വ്യക്തമാക്കുമോ;

(സി)അപകടങ്ങളില്‍ പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 2012-ല്‍ എത്ര; ആയത് 2011-ല്‍ എത്രയായിരുന്നു; ഇക്കാര്യത്തില്‍, 2012-ല്‍ ഏത് ജില്ലയിലാണ് കൂടുതല്‍ കേസ്സുകള്‍ രജിസ്റര്‍ ചെയ്തത്; എത്ര എണ്ണം; ആയത് 2011 മായി താരതമ്യം ചെയ്യുമോ; വിശദമാക്കാമോ;

(ഡി)മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിക്കുന്നവരുടെ ഭാഗത്തുനിന്നുമാണ് ഇത്തരം വാഹനാപകടങ്ങള്‍ കൂടുതലായി വരുന്നുവെന്നുള്ള വസ്തുത ശ്രദ്ധയില്‍ പെട്ടുവോ; എങ്കില്‍, ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

()മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 2012 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; ആയത് 2011-ല്‍ എത്ര; ഏറ്റവും കൂടുതല്‍ കേസ്സുകള്‍ രജിസ്റര്‍ ചെയ്ത ജില്ല ഈ രണ്ട് വര്‍ഷങ്ങളില്‍ ഏതെന്ന് വ്യക്തമാക്കുമോ;

(എഫ്)മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

2182

വിവിധ കേസുകളില്‍ പിടിക്കപ്പെട്ട് വാഹനങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തിലെ കാലടി-മലയാറ്റൂര്‍ റോഡില്‍ വിവിധ കേസുകളില്‍ പിടിക്കപ്പെട്ട് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നേരിടുന്ന ബുദ്ധിമുട്ടും ഇതുമൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഹരിക്കുന്നതിനായി അധികൃതര്‍ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വിശദാക്കാമോ;

(സി)ഈ മേഖലയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പ്രസ്തുത വാഹനങ്ങള്‍ ഇവിടെ നിന്നും നീക്കം ചെയ്യുന്നതിനായി നടപടി സ്വീകരിക്കുമോ; എങ്കില്‍, സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വിശദമാക്കാമോ?

2183

സംസ്ഥാന സര്‍ക്കാരിന്റെ ക്യാബിനറ്റ് പദവിയിലുള്ളവരുടെ വാഹനങ്ങളോ എസ്കോര്‍ട്ട്-പൈലറ്റ് വാഹനങ്ങള്‍ കാരണമോ സംഭവിച്ച അപകടങ്ങള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം, സംസ്ഥാന സര്‍ക്കാരിന്റെ ക്യാബിനറ്റ് പദവിയിലുള്ളവരുടെ വാഹനങ്ങളോ അവരുടെ എസ്കോര്‍ട്ട്-പൈലറ്റ് വാഹനങ്ങളോ കാരണം എത്ര അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഇതേത്തുടര്‍ന്ന് മരണപ്പെടുകയും പരിക്കുപറ്റുകയും ചെയ്തിട്ടുള്ളവര്‍ എത്രയെന്ന് വ്യക്തമാക്കാമോ?

2184

വാഹനാപകടങ്ങളും ജീവഹാനിയും കുറച്ചുകൊണ്ടുവരുന്നതിന് സ്വീകരിച്ച നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് എത്ര വാഹനാപകടങ്ങള്‍ നടന്നിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ഇവയില്‍ എത്രപേര്‍ മരണപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി)ഇരുചക്രവാഹനാപകടങ്ങളില്‍പ്പെട്ട എത്രപേര്‍ മരണപ്പെട്ടിട്ടു ണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)വാഹനാപകടങ്ങളും ജീവഹാനിയും കുറച്ചുകൊണ്ടുവരുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

2185

പെരുംമ്പാവൂര്‍ വാഴക്കുളത്തു നടന്ന അക്രമം

ശ്രീമതി ഗീതാ ഗോപി

()എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ വാഴക്കുളത്തു വെച്ച് കേരള വാട്ടര്‍ അതോറിറ്റിയുടെ നോണ്‍ റവന്യൂ വാട്ടര്‍ മാനേജ്മെന്റ് ജീവനക്കാരെ ഡ്യൂട്ടിയ്ക്കിടയില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് 09.10.2012ന് കൈയ്യേറ്റം ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അനധികൃതമായി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ച് സിമന്റ് ഇഷ്ടിക നിര്‍മ്മാണ ഫാക്ടറി നടത്തുന്നതിനെ തടഞ്ഞതിന്റെ പേരിലാണ് കയ്യേറ്റമുണ്ടായതെന്ന് അറിയുമോ ;

(സി)ഈ സംഭവത്തിന്റെ ഭാഗമായി സ്വീകരിച്ച മേല്‍ നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

2186

കോഴിക്കോട് കലക്ട്രേറ്റ് കോമ്പൌണ്ടിലെ മരങ്ങള്‍ മുറിച്ചത്

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് കലക്ട്രേറ്റ് കോമ്പൌണ്ടിലെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് പോലീസിന് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ആരില്‍ നിന്നെല്ലാമാണ് പരാതികള്‍ ലഭിച്ചതെന്നും, പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാ മാണെന്നും വിശദമാക്കുമോ;

2187

"വിശ്വരൂപം'' ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്കെതിരെ അക്രമം നടത്തിയവര്‍ക്കെതിരെയുള്ള നടപടി

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് പലയിടങ്ങളിലായി "വിശ്വരൂപം" ചലച്ചിത്രം പ്രദര്‍ശിപ്പിച്ചിരുന്ന സിനിമ തീയറ്ററുകളില്‍ ചില സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എവിടെയെല്ലാമാണ് അക്രമം നടത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

(ബി)പ്രസ്തുത അക്രമ സംഭവങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്നും, ആര്‍ക്കെല്ലാം എതിരെയാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത് എന്നും, ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചാര്‍ജ് ചെയ്തത് എന്നും അന്വേഷണം എവിടെ വരെയെത്തി എന്നും വ്യക്തമാക്കാമോ?

2188

അനധികൃത മണല്‍ കടത്ത്

ശ്രീ. കെ.അജിത്

()2012 ജനുവരി ഒന്നിനുശേഷം വൈക്കം താലൂക്കിനുകീഴില്‍ അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്നും ഇതില്‍ എത്ര കേസുകളില്‍ കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിട്ടുണ്ട് എന്നും എത്രയെണ്ണം പിഴയീടാക്കി അവസാനിപ്പിച്ചുവെന്നും വ്യക്തമാക്കാമോ;

(ബി)പിഴ ഇനത്തില്‍ വൈക്കം താലൂക്ക് പരിധിയിലുളള ഓരോ പോലീസ് സ്റേഷനിലും ലഭിച്ച തുക എത്രയെന്ന് വെളിപ്പെടുത്തുമോ;

(സി)അനധികൃത മണല്‍കടത്ത് തടയുന്നതിനായി വൈക്കം താലൂക്കിലെ ഏതെല്ലാം പോലീസ് സ്റേഷനുകളില്‍ ബോട്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ഈ ബോട്ടുകള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണോ എന്നും വ്യക്തമാക്കുമോ?

(ഡി)ഓരോ ബോട്ടിനും ഇന്ധനം ഇനത്തില്‍ എത്ര രൂപ വീതം ചെലവായി എന്ന് വെളിപ്പെടുത്തുമോ;

()വൈക്കം താലൂക്ക് പരിധിയിലെ പോലീസ് സ്റേഷനുകളില്‍ മണല്‍ മാഫിയ സംഘങ്ങള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതോ ഭീഷണിപ്പടുത്തിയതോ ആയ കേസുകള്‍ ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2189

സംസ്ഥാനത്തെ മണല്‍/മണ്ണ് മാഫിയ പ്രവര്‍ത്തനങ്ങള്‍

ശ്രീ.ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്ത് മണല്‍/മണ്ണ് മാഫിയാകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മണ്ണ്/മണല്‍ മാഫിയ ആക്രമണങ്ങളില്‍ എത്ര റവന്യൂ/പോലീസ് വകുപ്പ് ജീവനക്കാരും പൊതുജനങ്ങളും ഇരയായിട്ടുണ്ട് എന്ന് ഇനംതിരിച്ച്, ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(സി)ആയതുമായി ബന്ധപ്പെട്ട് എത്ര പോലീസ് കേസ്സുകള്‍ നിലവിലുണ്ട് എന്നത്, ജില്ല തിരിച്ച് അറിയിക്കുമോ;

(ഡി)ഈ ആക്രമണങ്ങളില്‍ നിന്നും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അനധികൃത മണ്ണ്/മണല്‍ കടത്ത് തടയുന്നതിനും എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?

2190

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളംവഴി അനധികൃത മനുഷ്യക്കടത്ത്

ശ്രീമതി കെ.എസ്. സലീഖ

()നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളംവഴി വിദേശങ്ങളിലേയ്ക്ക് അനധികൃത മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എത്രപേരെ സര്‍ക്കാര്‍ അറസ്റ് ചെയ്തു; അതില്‍ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റിലായെന്നും അവര്‍ ആരെല്ലാമെന്നും പേരും, വഹിക്കുന്ന പദവിയുമുള്‍പ്പെടെ വ്യക്തമാക്കുമോ;

(ബി)നെടുമ്പാശ്ശേരി വിമാനത്താവളംവഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട എത്ര പോലീസ് ഉദ്യോഗസ്ഥരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്; ഇതില്‍ ഉള്‍പ്പെട്ട മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും അറസ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)സ്ത്രീകളോട് മോശമായി പെരുമാറുകയും സേനയക്ക് കളങ്കമുണ്ടാക്കുകയും ചെയ്തതടക്കം എത്ര പോലീസ് ഉദ്യോഗസ്ഥരെ സേനയില്‍നിന്നും പിരിച്ചുവിടാന്‍ നടപടി തുടങ്ങി; അവര്‍ ആരെല്ലാമെന്നും വഹിക്കുന്ന പദവിയുമുള്‍പ്പെടെ വ്യക്തമാക്കുമോ;

(ഡി)മദ്യപിച്ച് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട എത്ര പോലീസ് ഉദ്യോഗസ്ഥരെ ലഹരി ചികിത്സാ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു; ഇതിന്റെ ചെലവ് സര്‍ക്കാരാണോ വഹിക്കുന്നത്; വ്യക്തമാക്കുമോ;

()2012 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായി; വഹിക്കുന്ന പദവിയുള്‍പ്പെടെ എത്രയെണ്ണമെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ;

(എഫ്)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എത്ര പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചു; പദവി ഉള്‍പ്പെടെ എത്രയെണ്ണമെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ;

(ജി)ഇപ്പോള്‍ സംസ്ഥാനത്തെ ജയിലുകളില്‍ വിവിധ കേസുകളിലായി എത്ര പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷ അനുഭവിക്കുന്നു; അവര്‍ ആരെല്ലാമെന്നും നേരത്തെ അവര്‍ വഹിച്ചിരുന്ന പദവി എന്താണെന്നും വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.