UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2431

അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന അരി, പച്ചക്കറി എന്നിവയ്ക്ക് നികുതി ഇളവുകള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന അരി, പച്ചക്കറി എന്നിവയ്ക്ക് നികുതിയിളവുകള്‍ നല്‍കണമെന്ന ആസൂത്രണ കമ്മീഷന്റെ ശുപാര്‍ശ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനായി ഏതെല്ലാം വിധത്തിലുള്ള നികുതിയിളവിനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ശുപാര്‍ശ പ്രകാരമുള്ള നികുതിയിളവിന് നടപടി സ്വീകരിക്കുമോ?

2432

ഡീസലിനു നികുതി ഇളവ് നല്‍കുന്നത് സംബന്ധിച്ച്

ശ്രീമതി ഗീതാ ഗോപി

() ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാര്‍ നികുതി ഒഴിവാക്കി ജനങ്ങളെ സഹായിക്കുമോ;

(ബി) ഡീസല്‍ വില വര്‍ദ്ധനയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. യ്ക്ക് സംഭവിച്ച അധികച്ചെലവ് സര്‍ക്കാരിന് വഹിക്കാമോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കാമോ ?

2433

ഡീസല്‍ വില വര്‍ദ്ധനവ്

ശ്രീ. പി. റ്റി. . റഹീം

() ഡീസലിന്റെ വന്‍കിട ഉപഭോക്താക്കള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി) ഏതെല്ലാം സ്ഥാപനങ്ങളാണ് ഈ ഗണത്തില്‍വരുന്നത്;

(സി) ലിറ്ററിന് എത്ര രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി) കേരളത്തിന് ഈ വര്‍ദ്ധനവിന്റെ ഫലമായി നികുതിയിനത്തില്‍ കിട്ടുന്ന അധിക വരുമാനം എത്രയാണ്;

() ഡീസലിന്റെ വില്‍പ്പന നികുതിയുടെ നിലവിലുള്ള നിരക്ക് എത്ര ശതമാനമാണ്; സര്‍ചാര്‍ജ്ജ് എത്രയാണ്?

2434

ട്രഷറികളുടെ നവീകരണപ്രവര്‍ത്തികള്‍

ശ്രീമതി പി. അയിഷാ പോറ്റി

() ട്രഷറികളുടെ നവീകരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ;

(ബി) കൊട്ടാരക്കര ജില്ലാ ട്രഷറിയില്‍ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി തടസ്സംമൂലം ഗുണഭോക്താക്കള്‍ നേരിടുന്ന കഷ്ടതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) കൊട്ടാരക്കര ജില്ലാ ട്രഷറിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ട്രഷറിയില്‍ ജനറേറ്റര്‍ സൌകര്യം സജ്ജമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2435

ട്രഷറികളിലെ എ.റ്റി.എം. സംവിധാനം

ശ്രീ. പി. തിലോത്തമന്‍

() സംസ്ഥാനത്തെ ട്രഷറികളില്‍ എ.റ്റി.എം. സംവിധാനം ഒരുക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടംവരെയായി എന്ന് വ്യക്തമാക്കുമോ;

(ബി) പെന്‍ഷന്‍കാര്‍ക്കും ട്രഷറി അക്കൌണ്ട് ഹോള്‍ഡര്‍മാര്‍ക്കും ഏറെ പ്രയോജനകരമാകാവുന്ന ട്രഷറി എ.റ്റി.എം. സംവിധാനം സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ചേര്‍ത്തല സബ് ട്രഷറിയോടനുബന്ധിച്ച് പെന്‍ഷന്‍ ട്രഷറി ആരംഭിക്കുവാനും ട്രഷറി എ.റ്റി.എം. സംവിധാനം ഒരുക്കുവാനുമുള്ള നടപടികള്‍ ഏതു ഘട്ടംവരെയായി എന്നു വ്യക്തമാക്കാമോ?

2436

നെന്മാറയില്‍ പുതിയ ട്രഷറി

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയിലെ നെന്മാറയില്‍ പുതിയ ട്രഷറി ആരംഭിക്കുന്നതിനുള്ള നടപടി ഏത് ഘട്ടംവരെയായി എന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുത ട്രഷറി ആരംഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാരിലേയ്ക്ക് ട്രഷറി വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ;

(സി) നടപ്പു സാമ്പത്തിക വര്‍ഷം നെന്മാറയില്‍ പുതിയ ട്രഷറി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2437

ചാത്തന്നൂര്‍ സബ്ട്രഷറിക്ക് പുതിയ കെട്ടിടം

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ബന്ധപ്പെട്ട വകുപ്പിന് റവന്യൂ വകുപ്പ് കൈമാറി നല്‍കുകയും ആയത് ലഭിക്കുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത ട്രഷറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലവും കെട്ടിടവും നാഷണല്‍ ഹൈവേയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുമെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത ഭൂമിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെടുത്തി നല്‍കിയ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതുവരെ പ്രസ്തുത കെട്ടിടനിര്‍മ്മാണ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ?

2438

ഓച്ചറ സബ്ട്രഷറി

ശ്രീ. സി. ദിവാകരന്‍

കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ കേന്ദ്രമാക്കി സബ്ട്രഷറി പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2439

തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് സബ്ട്രഷറി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് സബ്ട്രഷറി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നും ഇവിടെ എപ്പോള്‍ സബ്ട്രഷറി ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ;

(ബി) ഇവിടെ നിലവിലുണ്ടായിരുന്ന വണ്‍മാന്‍ ട്രഷറി നിര്‍ത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കുമോ?

2440

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് ഒരു സബ്ട്രഷറി

ശ്രീ.കെ.എന്‍.. ഖാദര്‍

() വള്ളിക്കുന്ന് മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ക്കുവേണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് ഒരു സബ് ട്രഷറി അടുത്ത സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2441

കുന്ദമംഗലത്തെ ഏകാംഗ ട്രഷറി

ശ്രീ. പി.റ്റി.. റഹീം

() കുന്ദമംഗലത്ത് നിര്‍ത്തലാക്കിയ ഏകാംഗ ട്രഷറി പുന:സ്ഥാപിക്കുന്നത് പ്രയോഗികമല്ലെന്നും പകരമായി സബ് ട്രഷറി തന്നെ അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്നും 85271/എസ്റ്റാ.സി3/2011/ധന, തീയതി 09.01.2012 നമ്പര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നുവോ;

(ബി) ഇത് സംബന്ധിച്ച് എന്ത് തുടര്‍നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?

2442

നൂറനാട് സബ്ട്രഷറിയില്‍ ജീവനക്കാരെ നിയമിക്കാന്‍നടപടി

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച നൂറനാട് സബ്ട്രഷറിയുടെ ഉദ്ഘാടനം കഴിഞ്ഞ് 6 മാസത്തിനുശേഷവും മതിയായ ജീവനക്കാരെ റീ-ഡിപ്ളോയ്മെന്റിലൂടെ ലഭ്യമായിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി) പ്രസ്തുത ട്രഷറി ബാങ്കിംങ്ങാക്കി മാറ്റുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ?

2443

കാരുണ്യ പദ്ധതിപ്രകാരം ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ.സി.കെ.സദാശിവന്‍

() കാരുണ്യ പദ്ധതിപ്രകാരം കായംകുളം മണ്ഡലത്തിലെ എത്ര രോഗികള്‍ക്ക് എത്ര രൂപ വീതം ധനസഹായം ലഭ്യമാക്കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;

(ബി) കാരുണ്യ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി) ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

2444

കാരുണ്യ ലോട്ടറി ചികില്‍സാപദ്ധതിയുടെപ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

പ്രസ്തുത പദ്ധതിയില്‍ ചികില്‍സ അനുമതി നല്‍കിയ, സ്വകാര്യ ആശുപത്രികള്‍ അടക്കമുള്ളവയില്‍ എന്നുമുതലാണ് ചികില്‍സാ ആനുകൂല്യത്തിന് പരിഗണന ലഭിക്കുന്നത് എന്ന് വിശദമാക്കാമോ;

2445

കാരുണ്യ ബെനവലന്റ് ഫണ്ട്

ശ്രീ. . പി. ജയരാജന്‍

() ലോട്ടറീസ് വകുപ്പ് കാരുണ്യ ഭാഗ്യക്കുറി ആരംഭിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ;

(ബി) നാളിതുവരെ കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നും എത്ര തുക ലാഭമായി ലഭിച്ചുവെന്നും എത്ര തുക കാരുണ്യ ബെനവലന്റ് ഫണ്ടിലേയ്ക്ക് ലഭ്യമാക്കിയെന്നും വ്യക്തമാക്കുമോ;

(സി) കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും നാളിതുവരെ എത്ര തുക ചികിത്സാ ധനസഹായമായി വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്ആന്റ് ടെക്നോളജി എന്നീ സ്ഥാപനങ്ങളില്‍ നടക്കുന്ന ശസ്ത്രക്രിയകള്‍ കൂടാതെ മറ്റേതെല്ലാം സ്ഥാപനങ്ങളിലെ ചികിത്സകള്‍ക്ക് ധനസഹായം അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

() കാരുണ്യ ബെനവലന്റ് സ്കീമിനായി തെരഞ്ഞെടുത്തിട്ടുള്ള ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന നിര്‍ധന രോഗികള്‍ക്ക് അറിവില്ലായ്മ കൊണ്ട് മുന്‍കൂട്ടി അപേക്ഷ നല്‍കാന്‍ കഴിയാതെ വന്നാല്‍ മതിയായ രേഖകളോടെ അപേക്ഷ നല്‍കിയാല്‍ റീഇംബേഴ്സ് ചെയ്തു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

2446

സംസ്ഥാന ലോട്ടറിയുടെ ഡിസൈന്‍ കര്‍മ്മം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് നിലവില്‍ ആഴ്ചയില്‍ എത്രയിനം ലോട്ടറികള്‍ പുറത്തിറക്കുന്നുവെന്ന് അറിയിക്കുമോ;

(ബി) സംസ്ഥാനത്ത് ആഴ്ചയില്‍ പുറത്തിറങ്ങുന്ന ലോട്ടറികളുടെ ഡിസൈന്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത് ആരാണ് അല്ലെങ്കില്‍ ഏത് കമ്പനിയാണ്; പേരും വിശദാംശങ്ങളും വെളിപ്പെടുത്തുമോ;

(സി) ലോട്ടറി ഡിസൈന്‍ ചെയ്ത വകയില്‍ ഓരോ ഇനം ലോട്ടറിക്കും എത്ര തുക വീതം പ്രതിവര്‍ഷം ചെലവാകുന്നു; വിശദാംശങ്ങള്‍ നല്കുമോ;

(ഡി) 2006-11 കാലയളവില്‍ പുറത്തിറങ്ങിയിരുന്ന ഓരോ ഇനം ലോട്ടറിയും ഡിസൈന്‍ ചെയ്ത വകയില്‍ ചെലവഴിച്ച തുക എത്ര; ഡിസൈന്‍ കര്‍മ്മം നിര്‍വ്വഹിച്ചത് ആരാണ്; പേരും വിശദാംശങ്ങളും ലഭ്യമാക്കുമോ?

2447

കാരുണ്യ ബനവലന്റ് ഫണ്ട് വഴി സഹായം

ശ്രീ... അസീസ്

() കാരുണ്യ ബനവലന്റ് ഫണ്ട് വഴി സംസ്ഥാനത്ത് ഇതുവരെ എത്ര രൂപ ചെലവഴിച്ചു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) എത്ര രോഗികള്‍ക്കാണ് ഫണ്ട് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ ?

2448

കാരൂണ്യ ബനവലന്റ് ഫണ്ട് പദ്ധതി

ശ്രീ. .പി. അബ്ദുള്ള കുട്ടി

'' വി.റ്റി. ബല്‍റാം

'' ഹൈബി ഈഡന്‍

'' ആര്‍. സെല്‍വരാജ്

() കാരുണ്യാബനവലന്റ് ഫണ്ട് പദ്ധതി പ്രകാരം സംസ്ഥാനത്ത് കാരുണ്യ ഡയാലിസിസ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ:

(ബി) സെന്ററുകള്‍ക്ക് വേണ്ട ധനസമാഹരണം എങ്ങനെ കണ്ടെത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി) ഏതെല്ലാം ഏജന്‍സികളും വകുപ്പുകളുമാണ് ഇതുമായി സഹകരിക്കുന്നത്?

2449

കാരുണ്യ ബെനവലന്റ് പദ്ധതി

ശ്രീ. സി. കൃഷ്ണന്‍

() കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും ഇതുവരെ എത്ര തുക ധനസഹായമായി വിതരണം ചെയ്തിട്ടുണ്ടെന്നും, കാരുണ്യ ലോട്ടറി മുഖാന്തരം ഇതുവരെ എത്ര തുക സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;

(ബി) കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം ലഭിച്ചിട്ടുള്ളവരുടെ പേരും വിലാസവും ആശുപത്രിയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ?

2450

കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയുള്ള ചികിത്സാ സൌകര്യങ്ങള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയുള്ള ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന ആശുപത്രികളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടത്ര പ്രചരണം നടത്തുമോ ?

2451

കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, സി. മമ്മൂട്ടി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, എം. ഉമ്മര്‍

() കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനമുപയോഗിച്ച് ഡയാലിസിസ് വേണ്ട രോഗികള്‍ക്കായി ആരംഭിക്കുന്ന സഹായപദ്ധതിയുടെ വിശദവിവരം നല്‍കുമോ;

(ബി) രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ ?

2452

ലോട്ടറി പരസ്യം

ശ്രീ. പി.സി ജോര്‍ജ്

,, ഡോ. എന്‍. ജയരാജ്

,, റോഷി അഗസ്റിന്‍

() സംസ്ഥാനത്ത്2006-07,2007-08,2008-09,2009-10,2010-11 എന്നീ കാലയളവില്‍ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളിലൂടെ ലോട്ടറി പരസ്യം ചെയ്ത ഇനത്തില്‍ ആകെ എത്ര തുക ചെലവഴിച്ചു;

(ബി) പ്രസ്തുത കാലയളവില്‍ എത്രയിനം ലോട്ടറികളാണ് പുറത്തിറക്കിയിരുന്നത്; ഇവ ഏതെല്ലാമെന്ന് പേര് സഹിതം വെളിപ്പെടുത്തുമോ;

(സി) ഇപ്രകാരം പുറത്തിറക്കിയ ഓരോ ഇനം ലോട്ടറിക്കും എത്ര തുക വീതം മേല്‍കാലയളവില്‍ പരസ്യയിനത്തില്‍ ചെലവഴിച്ചു;

(ഡി) മേല്‍ കാലയളവില്‍ സിനിമ, ടി വി, സീരിയല്‍ കലാകാരന്മാരെ വച്ച് ഷൂട്ട് ചെയ്ത പരസ്യങ്ങളും ഗ്രാഫിക് പരസ്യങ്ങളും ഓരോന്നും എത്ര സെക്കന്റ് വീതമാണ് ചെയ്തത്; ഇതിനു ചെലവാക്കിയ തുക ഇനം തിരിച്ച് അറിയിക്കുമോ;

() ഇപ്രകാരം പരസ്യം ചെയ്തത് ഏത് പരസ്യ കമ്പനി മുഖാന്തിരമാണ്; വിശദാംശങ്ങള്‍ നല്കുമോ?

2453

ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിനുള്ള നടപടി

ശ്രീ. . പി. ജയരാജന്‍

() ത്രിതലപഞ്ചായത്തുകള്‍ അടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകളുടെയും മറ്റ് ഗ്രാന്റ്-ഇന്‍-എയ്ഡ് സ്ഥാപനങ്ങളുടെയും വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡുകളുടെയും ദേവസ്വം ബോര്‍ഡുകളുടെയും അടക്കം സ്റാറ്റ്യൂട്ടറി ഓഡിറ്റ് വിഭാഗമായ ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ ഓഡിറ്റ് വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും ഓഡിറ്റിന്റെ കാര്യ ക്ഷമത ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് എന്തു നടപടികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളിലെ മേലധികാരികള്‍ക്ക് സര്‍ചാര്‍ജ്ജ് നോട്ടീസ് നല്‍കുവാനുള്ള അധികാരം ഇപ്പോള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലെ ഓഡിറ്റിന് ചുമതലപ്പെട്ട ഓഫീസ് മേധാവിക്കില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഓഡിറ്റിന് ചുമതലപ്പെട്ട ഓഫീസ് മേധാവിക്കു തന്നെ സര്‍ചാര്‍ജ്ജ് നോട്ടീസ് നല്‍കുവാനുള്ള അധികാരം നല്‍കിക്കൊണ്ട് ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ ?

2454

കെ.എസ്.എഫ്..യെ കൂടുതല്‍ ജനോപകാരപ്രദമാക്കാന്‍ നടപടി

ശ്രീ. റ്റി. യു. കുരുവിള

() കെ.എസ്.എഫ്..യെ കൂടുതല്‍ ജനോപകാരപ്രദമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാ ക്കുമോ;

(ബി) എല്ലാ പഞ്ചായത്തുകളിലും കെ.എസ്.എഫ്.. ബ്രാഞ്ചുകള്‍ അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;

(സി) കെ.എസ്.എഫ്.. മുഖേന വിവിധ ലോണുകള്‍ കൂടുതല്‍ നല്‍കുന്നതിന് നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ ?

 
2455

കാലഹരണപ്പെട്ട നിയമങ്ങള്‍

ശ്രീമതി കെ. കെ. ലതിക

() കാലഹരണപ്പെട്ടതെന്ന് കണ്ടെത്തിയ നിയമങ്ങള്‍ റിപ്പീല്‍ ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത നടപടികളില്‍ ഇതുവരെയുണ്ടായ പുരോഗതി എന്തെന്ന് വ്യക്തമാക്കുമോ?

2456

ലോക്അദാലത്തുകള്‍

ശ്രീ. പാലോട് രവി

,, പി. സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

() സംസ്ഥാനത്ത് സ്ഥിരമായി ലോക്അദാലത്തുകള്‍ സംഘടിപ്പിക്കുന്ന സംവിധാനത്തിന് തുടക്കമിട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) ഇത്തരം അദാലത്തുകളില്‍ എന്തെല്ലാം തരത്തിലുള്ള കേസ്സുകളാണ് തീര്‍പ്പാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഏതെല്ലാം വൂകുപ്പുകളാണ് ഇതുമായി സഹകരിക്കുന്നത് ;

(ഡി) യാത്രാക്ളേശമുള്ള സ്ഥലങ്ങളില്‍, സഞ്ചരിക്കുന്ന ലോക്അദാലത്തുകളുടെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തുമോ ?

2457

കുട്ടികള്‍ക്കായുള്ള നിയമസഹായ പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

() കുട്ടികള്‍ക്കായുള്ള നിയമസഹായം ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കാണ് പ്രസ്തുത നിയമസഹായം ലഭ്യമാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിവരുന്നത് ; വിശദമാക്കുമോ ?

2458

കേന്ദ്ര ചിട്ടി നിയമം

ശ്രീ. എം.പി. വിന്‍സെന്റ്

() കേരളത്തില്‍ കേന്ദ്ര ചിട്ടി നിയമം പ്രാബല്യത്തിലുണ്ടോ;

(ബി) കേരളത്തില്‍ ചിട്ടി നിയമത്തില്‍ ഏതെങ്കിലും ഭേദഗതി നിലവില്‍ ഉണ്ടോ; വിശദമാക്കുമോ?

2459

ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റൈപ്പന്‍ഡ്

ശ്രീമതി ഗീതാ ഗോപി

() ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റൈപ്പന്‍ഡ് അനുവദിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിനായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട് ;

(സി) പ്രസ്തുത തുകയുടെ വിനിയോഗം സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കുമോ ?

2460

ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ പുതിയ ഭവന നിര്‍മ്മാണ പദ്ധതികള്

ശ്രീ. . പി. ജയരാജന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ പുതിയ ഏതെങ്കിലും ഭവനനിര്‍മ്മാണ പദ്ധതി ആരംഭിക്കുകയുണ്ടായോ;

(ബി) ഏതെല്ലാം ജില്ലകളില്‍ എവിടെയെല്ലാമാണ് പദ്ധതികള്‍ ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സ്ഥലങ്ങളില്‍ ഭവനനിര്‍മ്മാണ ബോര്‍ഡിന് സ്വന്തമായി ഭൂമി കൈവശമുണ്ടോയെന്നും ഓരോ സ്ഥലത്തും എത്ര ഭൂമി വീതമാണുള്ളതെന്നും വ്യക്തമാക്കുമോ;

(ഡി) പുതിയ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി എവിടെയെല്ലാം ഇക്കാലയളവില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും ഓരോ പദ്ധതിയ്ക്കും എത്ര ഭൂമി വീതമാണ് വാങ്ങിയതെന്നും ഓരോയിടത്തും പുതിയതായി വാങ്ങിയഭൂമിക്ക് സെന്റിന് എത്ര തുകവീതമാണ് നല്‍കിയതെന്നും അല്ലെങ്കില്‍ വില നിശ്ചയിച്ചതെന്നും വ്യക്തമാക്കുമോ?

2461

കോഴിക്കോട് ശാന്തിനഗര്‍ കോളനിയിലെ വീട് നിര്‍മ്മാണം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ബീച്ചിലെ ശാന്തിനഗര്‍ കോളനിയില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ പ്രവൃത്തി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി) രണ്ടാംഘട്ട പ്രവൃത്തികളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2462

സായൂജ്യം ഭൂവികസന പദ്ധതി

ശ്രീ. പി.തിലോത്തമന്‍

() സായൂജ്യം ഭൂവികസന പദ്ധതി ചേര്‍ത്തല താലൂക്കില്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയുടെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

(സി) ഭവന നിര്‍മ്മാണ ബോര്‍ഡ് സായൂജ്യം ഭൂവികസന പദ്ധതിപോലെയുള്ള പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എന്തിനുവേണ്ടിയാണ് ചേര്‍ത്തലയിലടക്കം ബോര്‍ഡിന്റെ കൈവശമുണ്ടായിരുന്ന ഭൂമി വിറ്റുകളഞ്ഞത് എന്ന് വ്യക്തമാക്കാമോ;

(ഡി) ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കൈവശമുണ്ടായിരുന്ന ഭൂമി വില്‍പ്പന നടത്തിയപ്പോള്‍ വാങ്ങിയവര്‍ ഭൂരിഭാഗവും വന്‍കിട ഭൂമിക്കച്ചവടക്കാരും റിയല്‍ എസ്റേറ്റ്, ഫ്ളാറ്റ് ബിസിനസ് നടത്തുന്നവരും ആയിരുന്നുവെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ; എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്ന് വ്യക്തമാക്കാമോ?

2463

സാഫല്യം ഭവന പദ്ധതി

ശ്രീ. എം.പി. വിന്‍സെന്റ്

() സാഫല്യം ഭവന പദ്ധതി കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) സാഫല്യം ഭവന പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡങ്ങള്‍ എന്തെല്ലാം;

(സി) സാഫല്യം പദ്ധതി പ്രകാരം നിലവില്‍ എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്?

2464

ചാലക്കുടിയില്‍ മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് കോപ്ളക്സ്

ശ്രീ. ബി.ഡി.ദേവസ്സി

ചാലക്കുടിയില്‍ ഹൌസിംഗ് ബോര്‍ഡിന്റെ സ്ഥലത്ത് മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് കോംപ്ളക്സ് ആരംഭിക്കുന്നതിനുള്ള നടപടി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

2465

എം.എന്‍ ലക്ഷംവീട് നവീകരണ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എം.എന്‍ ലക്ഷംവീട് നവീകരണ പദ്ധതി പ്രകാരം പുതുതായി എത്രവീതം വീടുകള്‍ അനുവദിച്ചുവെന്നും എത്രയെണ്ണത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും വ്യക്തമാക്കാമോ ?

2466

എം. എന്‍. ലക്ഷംവീട്പുനരുദ്ധാരണ പദ്ധതി

ശ്രീ. കെ. അജിത്

() സംസ്ഥാനത്ത് ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ എതു പദ്ധതിയാണെന്ന് വ്യക്തമാക്കുമോ;

(ബി) എം.എന്‍. ലക്ഷം വീട് പുനരുദ്ധാരണ പദ്ധതിപ്രകാരം സംസ്ഥാനത്ത് ആകെയും വൈക്കം നിയോജകമണ്ഡലത്തിലും എത്ര വീടുകളുടെ പുനരുദ്ധാരണമാണ് നടത്തുന്നതെന്ന് വിശദമാക്കുമോ;

(സി) ഇതുവരെ പുനരുദ്ധാരണത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി) എം.എന്‍ ലക്ഷം വീട് പുനരുദ്ധാരണത്തിന് എത്ര രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്;വ്യക്തമാക്കാമോ;

() പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നത് ഏത് ഏജന്‍സി വഴിയാണെന്നും വ്യക്തമാക്കുമോ?

2467

അങ്കമാലി മണ്ഡലത്തിലെ ലക്ഷംവീട് കോളനികളിലെ വീടുകളുടെ ശോച്യാവസ്ഥ

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തിലെ ലക്ഷംവീട് പദ്ധതിപ്രകാരം അനുവദിച്ച വീടുകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വിശദമാക്കുമോ?

2468

ഹൌസിംഗ് ബോര്‍ഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികള്‍

ശ്രീ. ജെയിംസ് മാത്യു

() ഹൌസിംഗ് ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) ഇതു സംബന്ധമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ ;

(സി) ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ ഉത്തരവ് പുറപ്പെടുവിച്ച,് ജീവനക്കാരുടെ സംഘടന നടത്തി വരുന്ന സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2469

ഭവനനിര്‍മ്മാണ ബോര്‍ഡിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ കേരള സര്‍വ്വീസ് നിയമങ്ങളും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിയമങ്ങളും പാലിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി) ഭവനനിര്‍മ്മാണ ബോര്‍ഡില്‍ ഒന്‍പതാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(സി) ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളിലും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് ശമ്പളപരിഷ്കരണം നടപ്പിലാക്കാത്തതെന്നും അത് എന്തു കൊണ്ടാണെന്നും അറിയിക്കുമോ;

(ഡി) ഭവനനിര്‍മ്മാണ ബോര്‍ഡിലെ ജീവനക്കാര്‍ നടത്തുന്ന റിലേ സത്യാഗ്രഹ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.