UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2271

ആര്‍.ജി.ജി.വൈ പദ്ധതി

ശ്രീമതി. കെ. കെ. ലതിക

()ആര്‍.ജി.ജി.വൈ പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ സംസ്ഥാനത്ത് പല സ്ഥലത്തും നിര്‍ത്തിവെച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി)പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2272

ആര്‍.ജി.ജി.വൈ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ആര്‍.ജി.ജി.വൈ പദ്ധതിയുടെ പ്രര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി)കോഴിക്കോട് ജില്ലയില്‍ എത്ര കുടുംബങ്ങള്‍ക്ക് പ്രസ്തുത പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)പേരാമ്പ്ര മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും ഇതില്‍, എത്ര പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

2273

സ്ട്രീറ്റ് ലൈറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും

ശ്രീ.കെ. ദാസന്‍

()പരിഷ്കരിച്ച കെ.എസ്..ബി നടപടിക്രമമനുസരിച്ച് സംസ്ഥാനത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ തുക ബോര്‍ഡില്‍ അടയ്ക്കേണ്ടുന്ന സാഹചര്യം കാരണം പല പഞ്ചായത്തുകള്‍ക്കും ബുദ്ധിമുട്ടുണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് കാരണം പല പഞ്ചായത്തുകളിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതില്‍ പഞ്ചായത്ത് തലത്തില്‍ നടപടികള്‍ ഉണ്ടാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, സ്ടീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും നിലവിലുള്ള നടപടികള്‍ ലഘൂകരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2274

കാര്‍ഷിക ആവശ്യത്തിനുളള വൈദ്യുതി കണക്ഷന്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()കാര്‍ഷിക ആവശ്യത്തിനുളള വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പാലക്കാട് ജില്ലയില്‍ ഇത്തരത്തിലുളള എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാനുളളത്; താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)അടിയന്തിര പ്രാധാന്യത്തോടെ കണക്ഷന്‍ കൊടുക്കേണ്ട ഇത്തരം അപേക്ഷകളിന്മേല്‍ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;

(ഡി)കാര്‍ഷിക ആവശ്യത്തിനായുളള വൈദ്യുതി കണക്ഷന്‍ കാലതാമസമില്ലാതെ നല്‍കാനുളള നടപടി സ്വീകരിക്കുമോ?

2275

വൈദ്യുതി കണക്ഷന്‍ ലഭിക്കുവാന്‍ സമര്‍പ്പിക്കേണ്ട രേഖകള്‍

ശ്രീമതി കെ. കെ. ലതിക

()ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് എന്തെല്ലാം രേഖകളാണ് വിദ്യുത്ച്ഛക്തി ബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടതെന്ന് വ്യക്തമാക്കുമോ;

(ബി)ഗാര്‍ഹിക ഉപഭോക്താക്കള്‍ നല്‍കേണ്ട രേഖകള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത ഉത്തരവുകള്‍ ലംഘിക്കുന്ന വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?

2276

വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍

ശ്രീ. കെ. വി. വിജയദാസ്

നിലവില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് ഗാര്‍ഹികവും ഗാര്‍ഹികേതരവുമായ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്നുള്ള വിവരം നല്‍കുമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

2277

ഗാര്‍ഹിക വൈദ്യുത കണക്ഷന്‍ ലഭിക്കുന്നതിനായി ലഭിച്ച അപേക്ഷകള്‍

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒ.വൈ.സി അല്ലാതെ നോര്‍മല്‍ കാറ്റഗറിയില്‍ ഗാര്‍ഹിക വൈദ്യുത കണക്ഷന്‍ ലഭിക്കുന്നതിനായി, എത്ര അപേക്ഷകള്‍ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചു എന്നത് ജില്ലാടിസ്ഥാനത്തില്‍ ഡിവിഷന്‍, സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് തിരിച്ച് വ്യക്തമാക്കുമോ;

(ബി)ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ സര്‍ക്കാര്‍ എത്രയെണ്ണത്തില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കി എന്നത് ഡിവിഷന്‍, സബ്ഡിവിഷന്‍ സെക്ഷന്‍ തിരിച്ച് വ്യക്തമാക്കുമോ;

(സി)ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഇനി എത്ര കണക്ഷന്‍ നല്‍കാന്‍ ഉണ്ട് എന്നത് ജില്ലാടിസ്ഥാനത്തില്‍ ഡിവിഷന്‍, സബ് ഡിവിഷന്‍ സെക്ഷന്‍ തിരിച്ച് വ്യക്തമാക്കുമോ;

(ഡി)നല്‍കാനുള്ള കണക്ഷന്‍ സമയബന്ധിതമായി നല്‍കാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്നതും എപ്പോള്‍ കണക്ഷന്‍ നല്‍കും എന്നുള്ളതും വ്യക്തമാക്കുമോ?

2278

പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()2011 മേയ് മാസം വരെ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ പുതിയ വൈദ്യുതി കണക്ഷനുള്ള എത്ര അപേക്ഷകള്‍ ഉണ്ടായിരുന്നു; കാറ്റഗറി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)ഇതില്‍, എത്ര അപേക്ഷകര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കി എന്നതിന്റെ കാറ്റഗറി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത മണ്ഡലത്തില്‍ എത്രപേര്‍ പുതിയതായി വൈദ്യുതി കണക്ഷന് അപേക്ഷിച്ചെന്നും അതില്‍, എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കിയെന്നും വ്യക്തമാക്കുമോ?

2279

വൈദ്യുതി കണ്ക്ഷന്‍ വിച്ഛേദിക്കല്‍ നടപടി

ശ്രീ.. കെ. ബാലന്‍

()വൈദ്യുതി ബോര്‍ഡിന്റെ ഏതെങ്കിലും ഫീഡറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ പേരില്‍ ആ ഫീസര്‍ ഉള്‍ക്കൊള്ളുന്ന സബ്സ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെ.എസ്..ബി തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)നേരത്തെ ഇപ്രകാരം അറ്റകുറ്റപ്പണി നടത്തുമ്പോള്‍ സബ് സ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിച്ഛേദിക്കാതെ മറ്റേതെങ്കിലും ഫീഡറില്‍ നിന്ന് വൈദ്യുതി നല്‍കിയിരുന്നോ; ഈ സംവിധാനം മാറ്റാന്‍ കാരണങ്ങളെന്താണെന്ന് വ്യക്തമാക്കുമോ;

(സി)ഇപ്രകാരം വൈദ്യുതി വിച്ഛേദിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ എന്തെങ്കിലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)അറ്റകുറ്റ പണികള്‍ നടത്തുന്നതിനുള്ള സ്പെയര്‍ പാര്‍ട്സുകളും, ഉപകരണങ്ങളും സെക്ഷന്‍ ഓഫീസുകളില്‍ ഇല്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഇത് പരിഹരിക്കാനുള്ള നടപടി വിശദമാക്കുമോ?

2280

സ്മാര്‍ട്ട്ഗ്രിഡ് പൈലറ്റ് വൈദ്യുത പദ്ധതി

ശ്രീ.കെ. ദാസന്‍

സംസ്ഥാനത്ത് സ്മാര്‍ട്ട്ഗ്രിഡ് പൈലറ്റ് വൈദ്യുത പദ്ധതി, ഏതെല്ലാം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ ?

2281

സബ് സ്റേഷനുകളില്‍ ട്രാന്‍സ്ഫോമറുകള്‍, സര്‍ക്യൂട്ട് ബ്രേക്കുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സബ് സ്റേഷനുകളില്‍ ട്രാന്‍സ്ഫോമറുകള്‍, സര്‍ക്യൂട്ട് ബ്രേക്കുകള്‍, അനുബന്ധസാമഗ്രികള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുവാന്‍ നിലവില്‍ എന്തെല്ലാം പരിശോധനകളും സംവിധാനവും വര്‍ഷാവര്‍ഷം നടത്താറുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)മലപ്പുറം ജില്ലയിലെ വിവിധ സബ് സ്റേഷനുകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ നടത്തിയ പരിശോധനയുടെയും മറ്റും റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; ഇവ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയിട്ടുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)മലപ്പുറം മുണ്ടുപറമ്പില്‍ ഈയിടെ സബ്-സ്റേഷന്‍ കത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്ത സാഹചര്യത്തില്‍ പരിശോധനാസംവിധാനത്തിലെ പോരായ്മകള്‍ ഉദ്യോഗസ്ഥതലത്തില്‍ പരിശോധിച്ചിട്ടുണ്ടോ;

()എങ്കില്‍, അനന്തരനടപടികള്‍ വിശദമാക്കുമോ?

2282

33 കെ.വി. സബ്സ്റേഷന്‍ 110 കെ.വി. സബ്സ്റേഷനായി ഉയര്‍ത്തണമെന്ന ആവശ്യം

ശ്രീ. എളമരം കരീം

() രാമനാട്ടുകര 33 കെ.വി. സബ്സ്റേഷന്‍ 110 കെ.വി. സബ്സ്റേഷനായി ഉയര്‍ത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ ആവശ്യം പരിഗണിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, സ്വീകരിക്കുമോ ?

2283

കാവാലം സബ്-സ്റേഷന്‍ നിര്‍മ്മാണത്തിന് ലാന്‍ഡ് അക്വിസിഷന്‍ നടപടികള്‍

ശ്രീ. തോമസ്ചാണ്ടി

()കാവാലം സബ്സ്റേഷന്‍ നിര്‍മ്മാണത്തിന് ലാന്‍ഡ് അക്വിസിഷന്‍ ഉള്‍പ്പെടെയുളള എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നുള്ള വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത സബ്-സ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന്, സമയബന്ധിതമായി ഭരണാനുമതി നല്‍കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കുമോ?

2284

മങ്കട 66 കെ.വി. സബ്-സ്റേഷന്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

മങ്കട 66 കെ.വി. സബ്-സ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതിയും, എന്നു കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നും വ്യക്തമാക്കുമോ?

2285

പുതുക്കാട് വില്ലിച്ചിറ കെ.എസ്..ബി സബ്-ഇന്‍ജിനീയര്‍ ഓഫീസ്

പ്രൊഫ. സി. രവീന്ദ്രനാഥ്

()പുതുക്കാട് മണ്ഡലത്തിലെ വില്ലിച്ചിറയില്‍ കെ.എസ്..ബി സബ്-ഇന്‍ജിനീയര്‍ ഓഫീസ് അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പുരോഗതി വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഓഫീസ് എന്ന് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?

2286

ചിറക്കരയില്‍ ഓവര്‍സീയര്‍ ഓഫീസ് സബ്-എഞ്ചിനീയര്‍ ഓഫീസായി ഉയര്‍ത്തണമെന്ന ആവശ്യം

ശ്രീ. ജി.എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ചിറക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഓവര്‍സീയര്‍ ഓഫീസ്, സബ്-എഞ്ചിനീയര്‍ ഓഫീസായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ; വിശദാംശം അറിയിക്കുമോ;

(ബി)ഓവര്‍സീയര്‍ ഓഫീസ് സബ്-എഞ്ചിനീയര്‍ ഓഫീസായി ഉയര്‍ത്തുന്നതിന് തടസ്സങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ;

(സി)പ്രസ്തുത ആവശ്യം പരിഗണിച്ച് എത്രയും പെട്ടെന്ന് അനുകൂല നടപടിയെടുക്കാന്‍ സന്നദ്ധമാകുമോ?

2287

എല്ലാ പഞ്ചായത്തുകളിലും വൈദ്യുതി ഓഫീസുകള്‍

ശ്രീ. .കെ. വിജയന്‍

()വൈദ്യുതി വകുപ്പിന്റെ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എല്ലാ പഞ്ചായത്തുകളിലും വൈദ്യുതി ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)നാദാപുരം മണ്ഡലത്തില്‍, ഏതൊക്കെ പഞ്ചായത്തുകളിലാണ് വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ ഇല്ലാത്തത് എന്ന വിവരം വ്യക്തമാക്കാമോ;

(സി)ഇല്ലെങ്കില്‍, പുതിയ ഓഫീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2288

ചെറുവണ്ണൂര്‍, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ കെ.എസ്..ബി സെക്ഷന്‍ ഓഫീസുകള്‍

ശ്രീ. എളമരം കരീം

()ചെറുവണ്ണൂര്‍, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ കെ.എസ്..ബി സെക്ഷന്‍ ഓഫീസുകള്‍് സ്ഥാപിക്കണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി)സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിന് തീരുമാനമായെങ്കിലും ആയത് പ്രാബല്യത്തില്‍ വരുത്താത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍, നടപടി ത്വരിതപ്പെടുത്തുമോ?

2289

മാവിന്‍മൂട് കെ.എസ്..ബി ഔട്ട് സ്റേഷന്‍ കളക്ഷന്‍ സെന്റര്‍

ശ്രീ. ജി.എസ്. ജയലാല്‍

()പൂതക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ മാവിന്‍മൂട് കേന്ദ്രീകരിച്ച് കെ.എസ്..ബി ഔട്ട് സ്റേഷന്‍ കളക്ഷന്‍ സെന്റര്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നോ; വിശദാംശം അറിയിക്കുമോ;

(ബി)പ്രസ്തുത ആവശ്യം പരിഗണിച്ച് അനൂകൂല നടപടി സ്വീകരിക്കുവാന്‍ സന്നദ്ധമാകുമോ?

2290

ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരുടെ വര്‍ക്ക് രജിസ്റര്‍ വയര്‍മാന്റെയും സൂപ്പര്‍വൈസറുടെയും ഫോട്ടോ പതിച്ച് ഐ.ഡി. വിതരണം ചെയ്യുന്നത് മുഴുവന്‍ കെ.എസ്..ബി. സെക്ഷന്‍ ഓഫീസുകളിലും നടപ്പാക്കാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരുടെ വര്‍ക്ക് രജിസ്റര്‍ വയര്‍മാന്റെയും സൂപ്പര്‍വൈസറുടെയും ഫോട്ടോ പതിച്ച് ഐ.ഡി. വിതരണം ചെയ്യുന്നത്, മുഴുവന്‍ കെ.എസ്..ബി. സെക്ഷന്‍ ഓഫീസുകളിലും നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)വയറിംഗ് തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)കെ.എസ്..ബി. മസ്ദൂര്‍ തസ്തികയില്‍ പെര്‍മിറ്റുള്ള വയര്‍മാന്‍മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

2291

റെയില്‍വേ നിരക്ക് വര്‍ദ്ധന ഒഴിവാക്കി കിട്ടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം

ശ്രീ.. പ്രദീപ്കുമാര്‍

,, ജെയിംസ് മാത്യു

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, ബി. സത്യന്‍

()റെയില്‍വെ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റെയില്‍വെ ബജറ്റിന് മുമ്പായി വര്‍ദ്ധിപ്പിച്ച യാത്രാക്കൂലി സംസ്ഥാനത്തു നിന്നുള്ള യാത്രക്കാര്‍ക്ക് വീണ്ടും കനത്ത ഭാരമായിരിക്കുന്നതായി അറിയാമോ; നിരക്ക് വര്‍ദ്ധന മൂലം സംസ്ഥാനത്തെ യാത്രക്കാരില്‍ നിന്ന് റെയില്‍വേ അധികമായി ഈടാക്കുന്നത് എത്ര കോടി രൂപയായിരിക്കുമെന്ന് സര്‍ക്കാരിനറിയാമോ;

(സി)നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കി കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

2292

റെയില്‍വേ വികസനത്തിന് കേന്ദ്ര ഗവണ്‍മെന്റിന് നിര്‍ദ്ദേശങ്ങള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി.കെ. നാണു

()കേരളത്തിലെ റെയില്‍വേ വികസനത്തിന് കേന്ദ്ര ഗവണ്‍മെന്റിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)കേന്ദ്രം അനുവദിച്ചിട്ടുള്ളതും ഇതുവരെ ആരംഭിക്കാത്തതുമായ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(സി)ഉണ്ടെങ്കില്‍, അത് ആരംഭിക്കുവാനുള്ള എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍, അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

2293

സംസ്ഥാനത്തെ റെയില്‍വേ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനങ്ങളും

ശ്രീ. ആര്‍. രാജേഷ്

()ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ റെയില്‍വേ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനം എത്ര തവണ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇവ ഓരോന്നും എന്തൊക്കെയായിരുന്നുവെന്നും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ആവശ്യങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ച മറുപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ?

2294

റെയില്‍വേ വികസനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കേന്ദ്ര റെയില്‍ ബഡ്ജറ്റിന് മുമ്പ് സംസ്ഥാനത്തെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങളാണ് സംസ്ഥാനം, കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് എന്ന് വ്യക്തമാക്കുമോ;

(ബി)ഷൊര്‍ണ്ണൂര്‍-മംഗലാപുരം പാതയുടെ വൈദ്യുതീകരണം പുതിയ വണ്ടികളും കോച്ചുകളും അനുവദിക്കല്‍ എന്നിവ സംബന്ധിച്ച് എന്തെങ്കിലും നിവേദനം നല്‍കിയിട്ടുണ്ടോ;

(സി)മംഗലാപുരം-തിരുവനന്തപുരം വണ്ടികള്‍ തമിഴ്നാട്ടിലേക്ക് നീട്ടുന്നത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍, ഇതിനുളള നടപടി സ്വീകരിക്കുമോ?

2295

തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ പാതയുടെ സര്‍വ്വേ

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ പാതയുടെ സര്‍വ്വേ ജോലിയുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി)പദ്ധതിയ്ക്കെതിരായ വ്യാജ പ്രചരണങ്ങളെത്തുടര്‍ന്ന് സര്‍വ്വേ നിര്‍ത്തി വച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനും സര്‍വ്വേ പുന:സ്ഥാപിക്കുന്നതിനുമുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

2296

കൊച്ചി മെട്രോ റയില്‍ പദ്ധതി

ശ്രീ.കെ.കെ. നാരായണന്‍

()കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി കേന്ദ്രം എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)ഇത് സംബന്ധിച്ച് ഏതെങ്കിലും ഉത്തരവ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍, ഇതിന്റെ കോപ്പി വഭ്യമാക്കാമോ?

2297

മെമു സര്‍വ്വീസുകള്‍

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. മാത്യു.റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

()കേരളത്തിലെ പ്രധാന പാതകള്‍ വഴി റെയില്‍വേ തുടങ്ങുമെന്ന് പറഞ്ഞ 'മെമു സര്‍വ്വീസുകള്‍' ആരംഭിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എറണാകുളം-തൃശ്ശൂര്‍ മെമു സര്‍വ്വീസ് എന്നത്തേയ്ക്ക് തുടങ്ങുമെന്ന് വ്യക്തമാക്കുമോ ;

(സി)റെയില്‍വേ പ്രഖ്യാപിച്ച മെമു സര്‍വ്വീസുകള്‍ തുടങ്ങിയിട്ടില്ല എന്നുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2298

ട്രെയിന്‍ യാത്രക്കാര്‍ക്ക് കൊച്ചുവേളിയില്‍ നിന്നും സിറ്റിയിലെത്താനുള്ള ബുദ്ധിമുട്ട്

ശ്രീ. വി. ശശി

()കൊച്ചുവേളിയില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയങ്ങളിലും, ട്രെയിന്‍ എത്തിച്ചേരുന്ന സമയങ്ങളിലും അവിടെനിന്നു സിറ്റിയിലേയ്ക്കും തിരിച്ചും യാത്രക്കാര്‍ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ഇതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ പരിഗണനയിലുണ്ടെന്നു വ്യക്തമാക്കുമോ?

2299

അമ്പലപ്പുഴ റയില്‍വേസ്റേഷന്‍ നവീകരണം

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ റയില്‍വേ സ്റേഷന്റെ നവീകരണത്തിനായി, എന്തെങ്കിലും പ്രോജക്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, വിശദമാക്കാമോ;

(ബി)അമ്പലപ്പുഴ റയില്‍വേസ്റേഷനിലേക്കുള്ള റോഡുകള്‍ നവീകരിക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമോ?

2300

റെയില്‍വേ ലെവല്‍ ക്രോസ്സുകള്‍

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ മണ്ഡലത്തില്‍ റെയില്‍വേ ലെവല്‍ ക്രോസ്സുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍, ലെവല്‍ ക്രോസ്സുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഈ സാമ്പത്തിക വര്‍ഷം പുതിയ റെയില്‍വേ ലെവല്‍ ക്രോസ്സുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ള പട്ടികയില്‍, അമ്പലപ്പുഴ മണ്ഡലത്തിലെ ഏതെല്ലാം സ്ഥലം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിക്കാമോ?

2301

കെ.എസ്.ആര്‍.ടി.സി. യുടെ വരവു ചെലവുകളും സാമ്പത്തിക ബാധ്യതയും

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കെ.എസ്.ആര്‍.ടി.സി. യ്ക്ക് ആകെ എത്ര ബസുകളുണ്ട്;

(ബി)കേരളത്തിലാകെ എത്ര ഷെഡ്യൂളുകളാണ് കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റ് ചെയ്യുന്നത്;

(സി)കെ.എസ്.ആര്‍.ടി.സി. യുടെ പ്രതിവര്‍ഷ ശരാശരി ഡീസല്‍ ഉപയോഗം എത്ര ലിറ്ററാണെന്ന് അറിയിക്കുമോ; ഇതിന് എത്ര തുകയാണ് വര്‍ഷംതോറും ചെലവാക്കിയിരുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഡീസല്‍ സബ്സിഡി പിന്‍വലിച്ച സാഹചര്യത്തില്‍ എത്ര തുക അധികച്ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്;

()ഡീസല്‍, സ്പെയര്‍പാര്‍ട്ട്സ്, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവയ്ക്കായി ഒരുമാസം ശരാശരിഎത്ര തുക ചെലവാകുന്നുവെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;

(എഫ്)കെ.എസ്.ആര്‍.ടി.സി. യുടെ ശരാശരി മാസവരുമാനം എത്രയെന്ന് അറിയിക്കുമോ;

(ജി)കെ.എസ്.ആര്‍.ടി.സി. യുടെ നാളിതുവരെയുളള കടങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമാ?

2302

കെ.എസ്.ആര്‍.ടി.സി. ബസ് യാത്രാനിരക്കിലുളള വര്‍ദ്ധന

ശ്രീ. എളമരം കരീം

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്ആര്‍.ടി.സി. ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി)യാത്രാനിരക്ക് വര്‍ദ്ധനവിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കുമോ?

2303

കെ.എസ്.ആര്‍.ടി.സി യില്‍ പരസ്യ പ്രദര്‍ശനം വഴി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. വര്‍ക്കല കഹാര്‍

,, .റ്റി.ജോര്‍ജ്

,, സണ്ണി ജോസഫ്

,, .സി.ബാലകൃഷ്ണന്‍

()കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി വര്‍ദ്ധിപ്പിക്കാനുളള സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത സംവിധാനം എവിടെയൊക്കെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത സംവിധാനം വഴി എന്ത് തുക സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2304

ഫെയര്‍ സ്റേജ് നിര്‍ണ്ണയത്തിലെ അപാകത

ശ്രീ. എളമരം കരീം

()ബസ് യാത്രാനിരക്കു വര്‍ദ്ധിപ്പിച്ചപ്പോള്‍ ഫെയര്‍ സ്റേജ് നിര്‍ണ്ണയത്തില്‍ അപാകതയുണ്ടായിട്ടുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഫെയര്‍ സ്റേജ് നിര്‍ണ്ണയിച്ചതിലെ അപാകത പരിഹരിക്കുന്നതു സംബന്ധിച്ച് ബഹു: കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ?

2305

കെ.എസ്.ആര്‍.ടി.സി യുടെ പുതിയ ബസുകള്‍

ശ്രീ. ..അസീസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെ.എസ്.ആര്‍.ടി.സി എത്ര പുതിയ ബസുകളാണ് നിരത്തിലിറക്കിയിട്ടുളളത്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കെ.എസ്.ആര്‍.ടി.സി ഓരോ ജില്ലയിലും പുതുതായി നിരത്തിലിറക്കിയ ബസുകളുടെ എണ്ണം വ്യക്തമാക്കുമോ?

2306

ലോ ഫ്ളോര്‍’ ബസ്സുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് നടപടി

ശ്രീ. റ്റി. യു. കുരുവിള

()സര്‍വ്വീസ് നടത്തുന്ന ‘ലോ ഫ്ളോര്‍’ ബസ്സുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)പ്രസ്തുത ബസ്സുകള്‍ കഴുകാത്തതുമൂലം വൃത്തിഹീനമാകുന്നത് തടയുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(സി)ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ലോ ഫ്ളോര്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2307

കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകളുംലാഭ നഷ്ട കണക്കുക്കളും

ശ്രീ. എം.ഹംസ

()കെ.എസ്.ആര്‍.ടി.സി നിലവില്‍ ഹ്രസ്വദൂര, ദീര്‍ഘദൂര സര്‍വ്വീസുകളായി എത്ര ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്; 2006 മുതലുള്ള വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക് പ്രസിദ്ധീകരിക്കാമോ;

(ബി)കെ.എസ്.ആര്‍.ടി.സി. നിലവില്‍ എത്ര ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്; നിലവിലുള്ള എത്ര ഷെഡ്യൂളുകള്‍ ലാഭത്തില്‍ എന്ന് വ്യക്തമാക്കാമോ;

(സി)01.04.2006 മുതല്‍ 31.12.2012 വരെ കെ.എസ്.ആര്‍.ടി.സി. യ്ക്ക് എത്ര തുക ധനസഹായം അനുവദിച്ചു; വാര്‍ഷികാടിസ്ഥാനത്തില്‍ കണക്ക് ലഭ്യമാക്കാമോ;

(ഡി)കെ.എസ്.ആര്‍.ടി.സി. യുടെ 31.12.2012 ലെ സഞ്ചിത നഷ്ടം എത്ര തുകയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കടത്തിന്റെ വാര്‍ഷിക സ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കാമോ;

()കെ.എസ്.ആര്‍.ടി.സി.യുടെ വരവ് ചെലവ് കണക്ക് (ഓഡിറ്റ് ഫിഗര്‍ ) 01.06.2006 മുതല്‍ 31.12.2012 വരെയുള്ളത് വാര്‍ഷികാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കാമോ;

(എഫ്)കെ.എസ്.ആര്‍.ടി.സി. യെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള നടപടികളെ കുറിച്ച് പഠിക്കുന്നതിന് തൊഴിലാളി യൂണിയനുകളുമായി കൂടിയാലോചിച്ച് കമ്മിറ്റി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(ജി)സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി. യെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

2308

പെട്രോളിയം ഉത്പന്നങ്ങളുടെ അപകടരഹിതമായ ട്രാന്‍സ്പോര്‍ട്ടേഷന്‍

ശ്രീ. എന്‍.ഷംസുദ്ദീന്‍

,, വി.എം.ഉമ്മര്‍ മാസ്റര്‍

,, കെ.എം.ഷാജി

()സംസ്ഥാനത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ അപകടരഹിതമായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണ സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)അപകടമുണ്ടായാല്‍ നേരിടുന്നതിന്, ഇതുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും പരിശീലനം നല്‍കാറുണ്ടോ;

(സി)ഈയിടെയുണ്ടായ ഇത്തരം അപകടങ്ങളുടെ വെളിച്ചത്തില്‍ കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

2309

കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നിര്‍ത്തലാക്കുന്നതിനുമുമ്പ് സ്വകാര്യ ബസ്സ് സര്‍വ്വീസ് നിര്‍ത്തലാക്കണമെന്ന നിയമവ്യവസ്ഥ

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് നിര്‍ത്തലാക്കുന്നതിനുമുമ്പേ നിര്‍ത്തലാക്കേണ്ടത്, പ്രസ്തുത സര്‍വ്വീസിന് തൊട്ടുമുമ്പുള്ള സ്വകാര്യ ബസ് സര്‍വ്വീസ് ആയിരിക്കണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി)എങ്കില്‍ പ്രസ്തുത നിയമം നടപ്പിലാക്കുന്നതിന് തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ ?

2310

കണിയാപുരം, ആറ്റിങ്ങല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട് സബ് ഡിപ്പോകള്‍ ഓപ്പറേറ്റ് ചെയ്ത ഷെഡ്യൂളുകള്‍

ശ്രീ. വി. ശശി

()കണിയാപുരം, ആറ്റിങ്ങല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട് കെ. എസ്.ആര്‍.ടി. സി സബ് ഡിപ്പോകളില്‍ നിന്നും 2012 ഡിസംബര്‍ മാസത്തില്‍ ഓരോ ദിവസവും ഓപ്പറേറ്റ് ചെയ്ത ഷെഡ്യൂളുകളുടെ എണ്ണം ലഭ്യമാക്കുമോ;

(ബി)2013 ജനുവരി മാസത്തില്‍ പ്രസ്തുത ഡിപ്പോകളില്‍ നിന്നും ഓരോ ദിവസവും ഓപ്പറേറ്റ് ചെയ്ത ഷെഡ്യൂളുകളുടെ എണ്ണം ലഭ്യമാക്കുമോ ;

(സി)2013 ജനുവരി മാസത്തില്‍ ഷെഡ്യൂളുകളുടെ എണ്ണം കുറവ് ചെയ്തിട്ടുണ്ടോ ; എങ്കില്‍ അവ ഏതെല്ലാമെന്ന് ഡിപ്പോ തിരിച്ച് വ്യക്തമാക്കുമോ ;

(ഡി)ആറ്റിങ്ങല്‍ നിന്ന് ആരംഭിച്ച് ചിറയിന്‍കീഴ് വഴി പരവൂരിലേക്കും തിരിച്ച് തിരുവനന്തപുരത്തേയ്ക്കും സര്‍വ്വീസ് നടത്തിയിരുന്ന ഫാസ്റ് പാസ്സഞ്ചര്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ;

()2013 ജനുവരി മാസത്തില്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ കാരണമെന്താണ് ; ഇതുമൂലമുണ്ടായ യാത്രാക്ളേശം പരിഹരിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കരിക്കുമെന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.