UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2520

ആരോഗ്യനയം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, എന്‍.. നെല്ലിക്കുന്ന്

,, കെ.മുഹമ്മദുണ്ണി ഹാജി

,, സി. മമ്മൂട്ടി

()ആരോഗ്യം പൌരന്റെ അവകാശമായി ഉറപ്പുവരുത്തിക്കൊണ്ടുളള ആരോഗ്യനയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)അതിനു മുന്നോടിയായി ജനറിക് മരുന്നുകള്‍ സൌജന്യമായി നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)ജനറിക് മരുന്നുകള്‍ മാത്രമേ ഡോക്ടര്‍മാര്‍ കുറിച്ചു നല്കുവാന്‍ പാടുളളൂ എന്ന് വ്യവസ്ഥ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ ആ നടപടി ബ്രാന്റ്ഡ് മരുന്നുകള്‍ ഉപയോഗിക്കാനുളള അവസരം നഷ്ടപ്പെടുത്തുന്നതാവുമെന്ന ഒരു വിഭാഗത്തിന്റെ ആക്ഷേപം പരിഗണിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

2521

2012-13 ബഡ്ജറ്റില്‍ ആരോഗ്യവകുപ്പിന്‍ കീഴില്‍ വകയിരുത്തിയ പദ്ധതി, പദ്ധതിയേതര തുക

ശ്രീ. . എം. ആരീഫ്

()2012-13 ബഡ്ജറ്റില്‍ ആരോഗ്യ വകുപ്പിന്‍ കീഴില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വകയിരുത്തിയ പദ്ധതി, പദ്ധതിയേതര തുകയും ഇതുവരെയുള്ള ചെലവിന്റെ വിശദാംശങ്ങളും നല്‍കാമോ;

(ബി)2012-13 വര്‍ഷം ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതി ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്നും അറിയിക്കുമോ ?

2522

ആരോഗ്യപരിപാലനത്തിനായി ചെലവഴിച്ച തുക

ശ്രീ. സി. മമ്മൂട്ടി

()സംസ്ഥാനത്ത് ആരോഗ്യ പരിപാലനത്തിനായി എന്‍.ആര്‍.എച്ച്.എം ഉള്‍പ്പെടെ കഴിഞ്ഞ 5 വര്‍ഷം അനുവദിച്ചതും ചെലവഴിച്ചതുമായതുക സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇത് സംബന്ധിച്ച് ജില്ലതിരിച്ചുള്ളകണക്ക് വ്യക്തമാക്കുമോ; ഇതില്‍ കഴിഞ്ഞ 5 വര്‍ഷം മലപ്പുറം ജില്ലയ്ക്ക് വേണ്ടി അനുവദിച്ചതും വിനിയോഗിച്ചതുമായ തുക സംബന്ധിച്ച വിശദാംശങ്ങള്‍കൂടി ലഭ്യമാക്കുമോ;

(ബി)സംസ്ഥാനത്ത് എന്‍.ആര്‍.എച്ച്.എം. പദ്ധതിയിലെ ഡോക്ടര്‍മാരുടേയും, ജീവനക്കാരുടേയും നിയമനങ്ങളില്‍ സംവരണം പാലിച്ചിട്ടുണ്ടോ; നിലവിലുള്ള ജീവനക്കാരുടെ സമുദായം തിരിച്ചുള്ള കണക്കുകള്‍ പ്രാദേശികവും ജില്ലാതലവും, സംസ്ഥാനതലത്തിലുമായി നല്‍കുമോ;

(സി)കരാര്‍ അടിസ്ഥാനത്തിലും അല്ലാതെയും എന്‍. ആര്‍. എച്ച്.എം.-ല്‍ നിയമനം നടത്തുമ്പോള്‍ സംവരണം പാലിക്കുന്നുണ്ടോ; ഇല്ലെങ്കില്‍, നിയമനങ്ങളില്‍ സംവരണതത്വം പാലിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)മലപ്പുറം ജില്ലയില്‍ ജനസംഖ്യാനുപാതികമായി ആരോഗ്യകേന്ദ്രങ്ങള്‍ നിലവിലില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാനും ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ അനുവദിക്കാനും ആവശ്യമായ ഫണ്ടും, ജീവനക്കാരേയും അനുദിക്കാനും തയ്യാറാകുമോ?

2523

അക്ഷയ വിദ്യാലയ പ്രചാരണ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

()അക്ഷയ വിദ്യാലയ പ്രചാരണ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)ഈ പദ്ധതിയുടെ മുദ്രാവാക്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ഡി)ജനങ്ങളില്‍ ക്ഷയരോഗ ബോധവത്ക്കരണം നടത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

()കേന്ദ്ര ക്ഷയരോഗ വിഭാഗം എന്തെല്ലാം സഹായങ്ങളാണ് ഇതിന് വേണ്ടി നല്‍കുന്നത് ; വിശദമാക്കുമോ ?

2524

കേരള ആരോഗ്യശ്രീ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, ആര്‍. സെല്‍വരാജ്

()'കേരള ആരോഗ്യശ്രീ' പദ്ധതി ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം രോഗങ്ങളുടെ സൌജന്യ ചികിത്സക്കാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത് ;

(ഡി)ഏതെല്ലാം ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ?

2525

ഏകീകൃത പൊതുജനാരോഗ്യനിയമം

ശ്രീ. പി.കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

,, പി.ബി. അബ്ദുള്‍ റസാക്

()ഏകീകൃത പൊതുജനാരോഗ്യനിയമം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യമായിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, അതിനുവേണ്ടിയുള്ള നിയമനിര്‍മ്മാണം സംബന്ധിച്ച നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; നടപടികള്‍ ത്വരിതപ്പെടുത്തുമോ?

2526

ആരോഗ്യ സര്‍വ്വേ

ശ്രീ. വര്‍ക്കല കഹാര്‍്

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്്

()സംസ്ഥാനത്ത് ആരോഗ്യ സര്‍വ്വേ നടത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ആരോഗ്യ മേഖലയില്‍ നടപ്പാക്കേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതില്‍ സര്‍വ്വേ എത്രമാത്രം സഹായകരമാകും എന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ഡി)ഇതുമായി ഏതെല്ലാം ഏജന്‍സികളാണ് സഹകരിക്കുന്നത്;

()ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

2527

കനേഡിയന്‍ സഹായത്തോടെ ആരോഗ്യ സര്‍വ്വേ

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കനേഡിയന്‍ സഹായത്തോടെ സംസ്ഥാനത്ത് ആരോഗ്യ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ:

(ബി)ഉണ്ടെങ്കില്‍, സര്‍വ്വേയിലൂടെ എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)സര്‍വ്വേ എപ്പോള്‍ ആരംഭിച്ച് എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുമോ;

(ഡി)എല്ലാ വീടുകളും സര്‍വ്വേയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

()സര്‍വ്വേ നടത്താന്‍ ഏത് തരം ജീവനക്കാരെയാണ് നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്;

(എഫ്)കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വിദേശ ഏജന്‍സികളുടെ കൈകളിലെത്തുന്നത് തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

2528

രോഗികളും ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരും തമ്മിലുള്ള അനുപാതം

ശ്രീമതി ജമീലാപ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

'' സി.കെ. നാണു

'' ജോസ് തെറ്റയില്‍

()സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണവും ഡോക്ടര്‍മാരടക്കുള്ള ജീവനക്കാരുടെ എണ്ണവും തമ്മിലുള്ള അനുപാതം നിര്‍ണ്ണയിച്ചിട്ടുണ്ടോ;

(ബി)ഉപധനാഭ്യര്‍ത്ഥനകളിലും മറ്റുമായി ചില ആശുപത്രികളില്‍ മാത്രം തസ്തികകള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഡോക്ടര്‍മാരും നഴ്സുമാരും മറ്റുള്ള ജീവനക്കാരും കുറവുള്ള ആശുപത്രികളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)എങ്കില്‍, സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

2529

സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസ്

ശ്രീ. ജെയിംസ് മാത്യു

()സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ഒ.പി. വിഭാഗം രോഗികളില്‍ നിന്നും ഈടാക്കുന്ന തുകയ്ക്ക് എന്തെങ്കിലും മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ;

(ബി)ഒരേ സ്വഭാവത്തിലും സൌകര്യത്തിലുള്ളതുമായ ആശുപത്രികള്‍ പോലും വ്യത്യസ്ത ഫീസുനിരക്കാണ് ഈടാക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതു സംബന്ധിച്ച് പഠിക്കുന്നതിനും രോഗികളില്‍ നിന്നും ഈടാക്കാവുന്ന തുക സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനുമായി എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍, ആയതിലേക്ക് ആവശ്യമായ സംവിധാനം ഉണ്ടാക്കുന്നതിന് തയ്യാറാവുമോ ?

2530

ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ്

ശ്രീ.സി. ദിവാകരന്‍

()സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് വികസിപ്പിച്ചെടുക്കുന്നതിനുള്ള എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി ഏത് ഏജന്‍സിവഴിയാണ് നടപ്പിലാക്കുന്നത്?

2531

ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ തേടണമെന്ന നിബന്ധന

ശ്രീ. പുരുഷന്‍ കടലുണ്ടി

ആരോഗ്യ വകുപ്പിന്റെ ഡിസ്പെന്‍സറികള്‍ മുതല്‍ ജില്ലാതല ആശുപത്രികള്‍ വരെ ത്രിതല പഞ്ചായത്തുകള്‍ക്ക് കൈമാറുകയും ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പരിപാലിക്കാനും ആവശ്യമായ ചുമതലകളും അധികാരങ്ങളും പഞ്ചായത്തുകള്‍ക്കുണ്ടെന്നിരിക്കെ എം.എല്‍..യുടെ നിയമസഭാ മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്ക് വകുപ്പിന്റെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഭരണാനുമതി തേടണമെന്ന നിബന്ധന ഒഴിവാക്കാമോ ?

2532

ആരോഗ്യവകുപ്പ് നട്പാക്കിയ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍

ശ്രീ. ബി.സത്യന്‍

()ആരോഗ്യവകുപ്പ് ഏതെല്ലാം തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്;

(സി)ഏതെല്ലാം കമ്പനികളാണ് ഇന്‍ഷ്വറന്‍സ് പദ്ധതികളുമായി സഹകരിക്കുന്നത്;

(ഡി)ഏതെല്ലാം ആശുപത്രികളില്‍ ഏതെല്ലാം തരം രോഗങ്ങള്‍ക്കും ചികിത്സകള്‍ക്കുമാണ് ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്; വിശദമാക്കുമോ?

2533

മരണാനന്തരം അവയവദാനം നടത്താന്‍ സംവിധാനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, സണ്ണിജോസഫ്

,, എം. . വാഹീദ്

,, ഹൈബി ഈഡന്‍

()മരണാനന്തരം അവയവദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആന്തരികവയവങ്ങള്‍ ആവശ്യമുള്ളവര്‍ക്കും രജിസ്റര്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ സവിശേഷതകളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)ഇതിനായി, ആശുപത്രികളിലും ഭരണതലത്തിലും എന്തെല്ലാം കാര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് ;

(ഡി)പ്രസ്തുത സംവിധാനത്തിന്റെ ഓ-കോര്‍ഡിനേറ്റര്‍ ആരാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

2534

മസ്തിഷ്ക്കമരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവദാനപദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, . ചന്ദ്രശേഖരന്‍

,, കെ. രാജു

,, ജി. എസ്. ജയലാല്‍

()സംസ്ഥാനത്ത് മസ്തിഷ്ക്കമരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവദാനപദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി പ്രകാരം ഏതെല്ലാം അവയവങ്ങള്‍ മാറ്റിവെയ്ക്കാന്‍ കഴിയും; ഓരോ അവയവത്തിനുമായി എത്രപേര്‍ വീതം ഇതിനകം പേര് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ;

(സി)ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ സമ്മതം ആവശ്യമായിട്ടുണ്ടോ; ആയത് ലഭ്യമായിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍, ആഭ്യന്തരവകുപ്പിന്റെ ഇക്കാര്യത്തിന്മേലുള്ള അഭിപ്രായം എന്താണെന്നു വിശദമാക്കുമോ?

2535

അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്ത് ആരോഗ്യവകുപ്പിന് കീഴിലുള്ള അന്ധതാനിവാരണ സമിതികളില്‍ നേത്ര പരിശോധനാ ഉപകരണങ്ങള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, തിമിര രോഗികള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എന്നിവ വാങ്ങുന്നതിന് 2012-13 സാമ്പത്തിക വര്‍ഷം ഇതുവരെ എത്ര ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട് ; ഇതില്‍, ചെലവഴിച്ചത് എത്ര ; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ ;

(ബി)ഗ്രാമപ്രദേശങ്ങളിലെ അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം കാര്യക്ഷമമാക്കുന്നതിനായി എല്ലാ പി.എച്ച്.സി.-കളിലും സി.എച്ച്.സി.-കളിലും ഒപ്റ്റോമെട്രിസ്റുകളെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

2536

ആരോഗ്യകേരളം പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ബത്ത നല്കാന്‍ നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()2009-ല്‍ ആരോഗ്യകേരളം പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍വച്ച് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പിലെ നൂറുകണക്കിന് ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ ത്രിദിന പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അനുവദനീയ ബത്ത ലഭ്യമായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടതിന്‍മേല്‍ ആയത് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത ബത്തകള്‍ അര്‍ഹരായവര്‍ക്ക് നാളിതുവരെ ലഭ്യമാക്കിയിട്ടില്ലെങ്കില്‍ ആയതിന്റെ സാഹചര്യം എന്തെന്നുള്ളതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(സി)സമയബന്ധിതമായി പ്രസ്തുത ബത്തകള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2537

ആരോഗ്യ വകുപ്പിന് കീഴിലുള്ള ചികിത്സാ കേന്ദ്രങ്ങള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനുള്ള നടപടി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സെന്റ്

()സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ചികിത്സാ കേന്ദ്രങ്ങളെ കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദമാക്കുമോ;

(സി)സംസ്ഥാനത്തെ എല്ലാവരുടെയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുടെ നടത്തിപ്പിനായി സഹകരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

()ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്; വിശദമാക്കുമോ ?

2538

ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനു പദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, എം. . വാഹീദ്

,, അന്‍വര്‍ സാദത്ത്

,, പി. . മാധവന്‍

()സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടെയും ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനു പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരോഗ്യ-ചികിത്സാരംഗങ്ങളില്‍ വലിയ മാറ്റം വരുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായമാണ് പദ്ധതി നടപ്പാക്കാന്‍ ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

()പദ്ധതി നടപ്പാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളുമായാണ് സഹകരിക്കുന്നത്; വിശദമാക്കുമോ?

2539

പെണ്‍കുട്ടികളുടെ ജനനനിരക്കിലുണ്ടായ കുറവ്

ശ്രീ. എം. ഉമ്മര്‍

,, പി. ഉബൈദുളള

,, കെ.എന്‍.. ഖാദര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറഞ്ഞു വരുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതു മൂലം ഉണ്ടാകുന്ന സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ടോ;

(ബി)ഈ സ്ഥിതി വിശേഷത്തിനുളള കാരണങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(സി)സാമ്പത്തിക മുന്നോക്കാവസ്ഥ മുന്‍കൂറായുളള ലിംഗ നിര്‍ണ്ണയം, ഗര്‍ഭഛിദ്ര സൌകര്യങ്ങളുടെ ആധിക്യം എന്നീ ഘടകങ്ങള്‍ക്ക് ഇക്കാര്യത്തിലുളള പങ്ക് പരിശോധിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കുമോ?

2540

കേരളത്തിലെ കാന്‍സര്‍ രോഗ ബാധിതര്‍

ശ്രീ.എം.. വാഹീദ്

()കേരള സംസ്ഥാനത്ത് കാന്‍സര്‍ രോഗം ബാധിച്ച വരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)കാന്‍സര്‍ രോഗികള്‍ക്ക് എന്തെല്ലാം ആശ്വാസ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; കാന്‍സര്‍ രോഗ ചികിത്സയ്ക്ക് എന്തെല്ലാം പ്രത്യേക ചികിത്സാ സൌകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാന്‍സര്‍ രോഗബാധ സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി ഒരു പഠനം നടന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍, വിശദവിവരം വെളിപ്പെടുത്തുമോ ?

2541

കാന്‍സര്‍ രോഗികള്‍

ശ്രീ. എം. ഹംസ

()കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നു എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേരളത്തില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതലുള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കാന്‍സര്‍ രോഗം അനിയന്ത്രിതമായി പടരുന്നതിന്റെ കാരണം പഠിക്കുന്നതിനായി സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ഡി)നിലവില്‍ കേരളത്തില്‍ കാന്‍സറിന് വിദഗ്ധ ചികിത്സ എവിടെയെല്ലാമാണ് ലഭ്യമായിട്ടുള്ളത്; കാന്‍സര്‍ അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍, സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ് ആരംഭിക്കുമോ; വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമോ;

()സംസ്ഥാനത്തെ പി.എച്ച്.സി.കളില്‍ സന്നദ്ധ-രാഷ്ട്രീയ സംഘടനകളുടെ സഹായത്തോടെ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ധനസഹായം ലഭ്യമാക്കുമോ; വിശദാംശം നല്‍കാമോ;

(എഫ്)എല്ലാ കാന്‍സര്‍ രോഗികള്‍ക്കും ചികിത്സയും മരുന്നും തികച്ചും സൌജന്യമായി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ജി)കാന്‍സര്‍ രോഗികളുടെ പുനരധിവാസത്തിനായി, എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2542

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍അത്യാവശ്യ സൌകര്യങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ജനറല്‍ വാര്‍ഡിലെ രോഗികള്‍ക്ക് അത്യാവശ്യ

സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത രോഗികള്‍ക്ക്, പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടത്ര സൌകര്യമില്ലാത്തതും, കൂട്ടിരിപ്പുകാര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാത്തതിനാലും രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി)ജനറല്‍ വാര്‍ഡുകളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കുന്നതിനും, കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കുന്നതിനും രോഗിയെ പരിചരിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

2543

റിയല്‍ ടൈം 'പി. സി.ആര്‍'. ടെസ്റ്

ശ്രീ. എം. ഉമ്മര്‍

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, എന്‍. . നെല്ലിക്കുന്ന്

()രോഗികളുടെ രക്തത്തിലെ എച്ച്..വി. അണുബാധ മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്നതിന് റിയല്‍ ടൈം പി.സി.ആര്‍. എന്ന ടെസ്റ് സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിലവിലുണ്ടോ;

(ബി)ഇതിന്റെ ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ ചെലവ് എത്രയാണ്; വിശദാംശം നല്കുമോ;

(സി)ഇത്തരം യൂണിറ്റുകള്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്കുമോ?

2544

പെന്റാവലന്റ് വാക്സിന്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, ചിറ്റയം ഗോപകുമാര്‍

,, വി. ശശി

ശ്രീമതി ഇ. എസ്. ബിജിമോള്‍

()സംസ്ഥാനത്ത് കുട്ടികള്‍ക്ക് പെന്റാവലന്റ് വാക്സിന്‍ നല്‍കുന്നുണ്ടോ ; ഉണ്ടെങ്കില്‍, കുട്ടികള്‍ക്ക് പെന്റാവലന്റ് വാക്സിന്‍ നല്‍കിയതിനെത്തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായ എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ; ഇതിന്റെ ഫലമായി സംസ്ഥാനത്ത് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ ; ഉണ്ടെങ്കില്‍, എത്ര ;

(ബി)എന്തെല്ലാം രോഗങ്ങളെ ചെറുക്കുന്നതിനാണ് ഈ വാക്സിന്‍ നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പ്രതിരോധ കുത്തിവയ്പിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരിക്കുന്നതിനാല്‍ ആയതിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ?

2545

ഡയാലിസിസ് യൂണിറ്റുകള്‍

ശ്രീ. സി.പി. മുഹമ്മദ്

'' .സി. ബാലകൃഷ്ണന്‍

'' വി.പി. സജീന്ദ്രന്‍

'' .റ്റി ജോര്‍ജ്

()ഡയാലിസിസ് യൂണിറ്റുകള്‍ ഇപ്പോള്‍ ഏതെല്ലാം ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)ഏതെല്ലാം പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ ഡയാലിസിസ് യൂണീറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയെല്ലാമാണ് പുതിയ ഡയാലിസിസ് യൂണീറ്റുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്;

(ഡി)നിലവിലുള്ള യൂണിറ്റുകളുടെ മെയിന്റനന്‍സ് നടത്തുവാന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്?

2546

സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യ ഡയാലിസിസ് സൌകര്യം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൌജന്യ ഡയാലിസിസ് സൌകര്യമേര്‍പ്പെടുത്തുന്ന പദ്ധതി പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍, ഏതെല്ലാം ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ ;

(സി)ഈ കേന്ദ്രങ്ങളില്‍ ഇതുവരെ എത്രപേര്‍ക്ക് സേവനം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ ?

2547

പേവിഷ പ്രതിരോധ മരുന്ന് ക്ഷാമം

ശ്രീ. . കെ. വിജയന്‍

()പേവിഷ പ്രതിരോധ മരുന്ന് ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഇതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(സി)പ്രതിരോധ മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടതെന്ന് വിശദമാക്കുമോ?

2548

പേപ്പട്ടി വിഷത്തിനെതിരെയുള്ള കുത്തിവെപ്പ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പേപ്പട്ടി വിഷത്തിനെതിരെയുള്ള കുത്തിവെപ്പ് ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലാണ് നടത്തിവരുന്നത്;

(ബി)ഏതുതരം കുത്തിവെപ്പാണ് ആശുപത്രികളില്‍ ഇപ്പോള്‍ നടത്തിവരുന്നത്;

(സി)ഇന്‍ട്രാ ഡെര്‍മന്‍ റാബീസ് വാക്സിന്‍ (.ഡി.ആര്‍.വി) ഇപ്പോള്‍ നല്‍കിവരുന്നുണ്ടോ;

(ഡി)പല സര്‍ക്കാര്‍ ആശുപത്രികളിലും ഈ കുത്തിവെപ്പ് നടത്തു ന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ കുത്തിവെപ്പ് നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;

(എഫ്)സംസ്ഥാനത്തെ പല താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും 24 മണിക്കൂറും പേപ്പട്ടി വിഷത്തിനെതിരെയുള്ള കുത്തിവെപ്പിനുള്ള സൌകര്യം ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഇതു പരിഹരിക്കുവാന്‍ ആവക്യമായ നടപടികള്‍ സ്വീകരിക്കുമോ?

2549

വ്യാജപരസ്യത്തിലൂടെ വില്‍ക്കുന്ന സൌന്ദര്യ വര്‍ധക വസ്തുക്കളും, മരുന്നുകളും

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് വ്യാജപരസ്യങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്ന സൌന്ദര്യവര്‍ധക വസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ വില്പന തടയുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഇത്തരം ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ആരോഗ്യവകുപ്പിന് എന്ത് സംവിധാനമാണുള്ളത് എന്ന് വ്യക്തമാക്കാമോ?

2550

ജീവിതശൈലീരോഗങ്ങള്‍

ശ്രീ. കെ. ദാസന്‍

()ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനും ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ / പരിപാടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി)കോഴിക്കോട് ഡി.എം.. യുടെ കീഴില്‍ ജില്ലയില്‍ എന്തെല്ലാം പദ്ധതികള്‍ / പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു എന്ന് വ്യക്തമാക്കാമോ;

(സി)കോഴിക്കോട് ഡി.എം.. സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ ?

2551

പാന്‍മസാല നിരോധനം

ശ്രീ. സി. പി. മുഹമ്മദ്

,, ബെന്നിബഹനാന്‍

,, ജോസഫ് വാഴക്കന്‍

,, വി. ഡി. സതീശന്‍

()സംസ്ഥാനത്ത് പാന്‍മസാല നിരോധിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)നിരോധനം നടപ്പാക്കുന്നതിന്, എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി സ്കൂള്‍ പരിസരപ്രദേശങ്ങളില്‍, കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി)നിരോധനം കര്‍ശനമാക്കുന്നതിന്, ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത് ?

2552

പച്ചക്കറികളിലെ കീടനാശിനി സാന്നിദ്ധ്യം

ഡോ. കെ. ടി. ജലീല്‍

()സംസ്ഥാനത്ത് വിറ്റഴിക്കുന്ന, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളിലും പഴങ്ങളിലും മാരകമായ കീടനാശിനികളുടെ അമിതസാന്നിദ്ധ്യം ഉള്ളതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഇത് സംബന്ധിച്ച് ഏതെങ്കിലും വിഭാഗം പരിശോധന നടത്തുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)വിഷാംശം അടങ്ങിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിറ്റഴിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ ശിക്ഷാ നടപടി കൈക്കൊള്ളാറുണ്ടോ; ഉണ്ടെങ്കില്‍, എന്ത് ശിക്ഷാനടപടിയാണ് അവര്‍ക്കെതിരെ കൈക്കൊള്ളുന്നതെന്ന് വിശദമാക്കുമോ?

2553

സാംക്രമിക രോഗങ്ങളുടെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക

ശ്രീ. .പി. ജയരാജന്‍

()ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമികരോഗങ്ങളുടെ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്കായി 2012-2013 ബഡ്ജറ്റില്‍ എത്രതുകയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ സേവനസൌകര്യങ്ങള്‍ ഒരുക്കുന്നതിനുമായി, എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(സി)2012 ഏപ്രില്‍ ഒന്നുമുതല്‍ നാളിതുവരെ സംസ്ഥാനത്ത് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, കോളറ, മഞ്ഞപ്പിത്തം എന്നിവ പിടിപ്പെട്ട രോഗബാധിതര്‍ എത്ര; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

2554

വിവിധതരം പനികള്‍ ബാധിച്ച് മരണപ്പെട്ടവരുടെ കണക്ക്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് ആകെ എത്രപേര്‍ പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, തക്കാളിപ്പനി, മലമ്പനി, മറ്റുവിവിധതരം പനികള്‍ എന്നിവ ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(ബി)കഴിഞ്ഞ രണ്ട് മാസത്തിനകം വയനാട് ജില്ലയില്‍, അരിവാള്‍ രോഗം ബാധിച്ച് എത്ര മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ?

2555

മലേറിയ നിര്‍മ്മാര്‍ജ്ജനം

ശ്രീ. സി. കെ. സദാശിവന്‍

()തീരപ്രദേശങ്ങളില്‍ മലേറിയബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ടതിനു പകരം കുറ്റകരമായ അലംഭാവമാണ് ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാകുന്നതെന്ന പരാതിയും പത്രവാര്‍ത്തകളും പരിശോധിച്ചിട്ടുണ്ടോ;

(സി)അന്യസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യവും അന്യസംസ്ഥാനങ്ങളില്‍ നിന്നു മടങ്ങിവരുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മലേറിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍, എന്തു കരുതല്‍ നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ ?

2556

കുട്ടനാട്ടില്‍ ജലജന്യരോഗങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടില്‍ ജലജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്, എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)2012-13 ല്‍ പ്രസ്തുത വിഷയത്തില്‍ എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2557

ജലജന്യരോഗങ്ങളും പകര്‍ച്ചാ വ്യാധികളും

പ്രൊഫ. സി.രവീന്ദ്രനാഥ്

ശ്രീ. സി.കെ.സദാശിവന്‍

ഡോ. കെ.ടി.ജലീല്‍

ശ്രീ. സി.കൃഷ്ണന്‍

()സംസ്ഥാനത്ത് പ്രത്യേകിച്ച് പട്ടണങ്ങളില്‍ ജലജന്യ രോഗങ്ങളും മറ്റു പകര്‍ച്ച വ്യാധികളും വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എലി, കൊതുക്, തുടങ്ങിയ ജീവികള്‍ പരത്തുന്ന രോഗങ്ങളും വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണം വിലയിരുത്താമോ;

(സി)രോഗബാധ നിയന്ത്രിക്കാനും രോഗ വ്യാപനം തടയാനും എന്തൊക്കെ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാമോ;

(ഡി)കേരളത്തില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടിരുന്ന മലേറിയ തീരപ്രദേശത്ത് വ്യാപിക്കുന്നത് തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;

()ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അധിക ജീവനക്കാരെ നിയമിക്കുമെന്ന് നല്‍കിയ ഉറപ്പ് പാലിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

2558

സ്വകാര്യ ഓപ്റ്റിക്കല്‍ ഷോപ്പുകള്‍

ശ്രീമതി കെ. കെ. ലതിക

()ആരോഗ്യവകുപ്പിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലുമായി, എത്ര ഒപ്ടോ മെട്രിക്സുമാര്‍ ജോലിചെയ്യുന്നുണ്ടെന്നുള്ള വകുപ്പ് തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി)ഇവരില്‍, ആരെങ്കിലും സ്വകാര്യ ഓപ്റ്റിക്കല്‍ ഷോപ്പ് നടത്തുന്നതായോ സ്വകാര്യ ഓപ്റ്റിക്കല്‍ ഷോപ്പില്‍ പ്രാക്ടീസ് നടത്തുന്നതായോ പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍, പ്രസ്തുത പരാതികളിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2559

കണ്ണടകള്‍ക്ക് വില നിശ്ചയിക്കാന്‍ നടപടി

ശ്രീമതി. കെ. കെ. ലതിക

()സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന കണ്ണട വില്പന നടത്തുന്ന കടകള്‍ക്ക്, ആരോഗ്യ വകുപ്പിന്റെ എന്തെങ്കിലും ലൈസന്‍സ് ആവശ്യമുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ആരാണ് പ്രസ്തുത കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)കണ്ണട വില്പന സംബന്ധിച്ച എന്തെല്ലാം നിയമ വ്യവസ്ഥകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)കണ്ണടകളുടെ വില നിശ്ചയിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ എന്തെന്ന് വ്യക്തമാക്കുമോ ?

2560

സ്വകാര്യ ലാബുകള്‍

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്ത് ആരോഗ്യരംഗത്തെ ടെസ്റുകള്‍ നടത്തുന്ന എത്ര സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരാണോ പ്രസ്തുത ലാബുകളില്‍ ടെക്നീഷ്യന്‍മാരായി പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധന നടത്തിയിട്ടുണ്ടോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം യോഗ്യത ഇല്ലാത്ത ടെക്നീഷ്യന്‍മാരെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന എത്ര ലാബുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(ഡി)അംഗീകൃത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍ദ്ദിഷ്ടയോഗ്യതയുള്ള ടെക്നീഷ്യന്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രം ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.