UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2641

സ്വകാര്യ സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ കണ്ടെത്തിയ ന്യൂനതകള്‍

ശ്രീ. . പി. ജയരാജന്‍

,, . കെ. ബാലന്‍

,, റ്റി. വി. രാജേഷ്

,, ആര്‍. രാജേഷ്

()ആരോഗ്യ സര്‍വ്വകലാശാല ഗവേണിംഗ് കൌണ്‍സിലിന്റെ മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ കണ്ടെത്തിയ ന്യൂനതകള്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)ഈ ന്യൂനതകള്‍ പരിഹരിക്കപ്പെട്ടോ എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;

(സി)പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഇല്ലാതെ എം.എസ്., എം.ഡി. ഉള്‍പ്പെടെയുള്ള കോഴ്സുകളും അഫിലിയേഷനും അനുവദിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ തയ്യാറാകുമോ;

(ഡി)സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലെ നിലവാരത്തകര്‍ച്ചയ്ക്കു കാരണം ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തിലെ വീഴ്ചയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

2642

സീ-മെറ്റ്-ല്‍ രജിസ്ട്രാര്‍ നിയമനം

ഡോ. കെ. ടി. ജലീല്‍

()സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്നോളജി (സി-മെറ്റ്)യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)നിലവില്‍ രജിസ്ട്രാര്‍ തസ്തികയുണ്ടോ; എങ്കില്‍ പ്രസ്തുത തസ്തികയില്‍ നിയമനം നടത്തുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

2643

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്പെക്ട് ഗ്രാമ ക്യാമറ

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്പെക്ട് ഗ്രാമ ക്യാമറ സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര രൂപയാണ് അനുവദിച്ചത്;

(സി)തുക അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)തുക ലഭിച്ചിട്ടുണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

()തുക ലഭിച്ചിട്ടില്ലെങ്കില്‍ പ്രസ്തുത ആവശ്യത്തിന് തുക ലഭിക്കുന്നതിന് വീണ്ടും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ?

2644

ആരോഗ്യവിദ്യാഭ്യാസമേഖലയിലെ നിലവാരത്തകര്‍ച്ച

ശ്രീ. എം.. ബേബി

()ആരോഗ്യസര്‍വ്വകലാശാലയിലെ നിലവിലുള്ള ഗവേണിംഗ് ബോഡിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ആരോഗ്യവിദ്യാഭ്യാസമേഖലയില്‍ പ്രകടമാകുന്ന ഗുരുതരമായ നിലവാരത്തകര്‍ച്ചയുടെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന വിജയശതമാനവും, സ്വകാര്യ-സ്വാശ്രയകോളേജുകളില്‍ ഭൂരിപക്ഷവും സമ്പൂര്‍ണ്ണപരാജയമോ വിജയശതമാനം വളരെത്താഴെയോ ആണെന്നകാര്യം ഗൌരവമായിക്കാണുന്നുണ്ടോ;

(ഡി)എങ്കില്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനൊപ്പം സ്വാശ്രയസ്ഥാപനങ്ങളുടെ കോളേജുകളിലെ പഠനവും വിജയശതമാനവും ഉയര്‍ത്തുന്നതിന് എന്തെങ്കിലും നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

2645

ആരോഗ്യ സര്‍വ്വകലാശാല

ഡോ. കെ. ടി. ജലീല്‍

()സംസ്ഥാനത്തെ ആരോഗ്യ സര്‍വ്വകലാശാല ആദ്യമായി നടത്തിയ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ കോഴ്സുകളുടെ പരീക്ഷാ ഫലങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ ;

(ബി)പഴയ അഫിലിയേഷന്‍ ഉള്‍പ്പെടെ സര്‍വ്വകലാശാലയുടെ കീഴില്‍ ഇപ്പോള്‍ എത്ര സ്ഥാപനങ്ങളാണ് ഉള്ളതെന്നും അതില്‍ ഉന്നത വിജയം നേടിയ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും പ്രത്യേകം വ്യക്തമാക്കുമോ ;

(സി)ബി.എസ്.സി. നഴ്സിംഗ്, ബി.ഡി.എസ്., എം.ഡി.എസ്. ആയൂര്‍വേദ ഫാര്‍മസി കോഴ്സുകളിലുമായി യഥാക്രമം എത്ര പേര്‍ വീതം പരീക്ഷ എഴുതിയെന്നും എത്ര പേര്‍ വീതം വിജയിച്ചിട്ടുണ്ടെന്നും പ്രത്യേകം പ്രത്യേകം വ്യക്തമാക്കുമോ ?

2646

ആരോഗ്യ സര്‍വകലാശാലകളുടെ നിയന്ത്രണം

ശ്രീ. സാജു പോള്‍

()ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും, നിയന്ത്രിക്കുന്നതിനും സര്‍വ്വകലാശാലയ്ക്ക് ജനാധിപത്യ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ വിമുഖത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ബി)മറ്റ് സര്‍വ്വകലാശാലകളിലുള്ളതുപോലെ സെനറ്റും, സിന്‍ഡിക്കേറ്റും അക്കാദമിക് കൌണ്‍സിലും രൂപീകരിക്കാത്തത് സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് സര്‍വ്വകലാശാലയെ അടിയന്തിരമായി ജനാധിപത്യവല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?

2647

ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ..എം. ആരിഫ്

()സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ രേഖയാകേണ്ട സ്റാറ്റ്യൂട്ടിന് ആരോഗ്യസര്‍വ്വകലാശാല രൂപം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ബി)മറ്റു സര്‍വ്വകലാശാലയിലുള്ളതുപോലെ ജനാധിപത്യ സ്വഭാവമുള്ള സെനറ്റോ, സിന്‍ഡിക്കേറ്റോ, അക്കാദമിക് കൌണ്‍സിലോ ആരോഗ്യ സര്‍വ്വകലാശാലയില്‍ രൂപീകരിക്കുന്നതിന് എന്താണ് തടസ്സമെന്ന് വിശദീകരിക്കാമോ;

(സി)സര്‍വ്വകലാശാലയുടെ ഗവേണിംഗ് ബോഡിയില്‍ എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്; മറ്റുള്ളവര്‍ ആരൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2648

ആരോഗ്യ സര്‍വ്വകലാശാലയിലെ സ്ഥാപനങ്ങളുടെ അഫിലിയേഷനുള്ള നിബന്ധനകള്‍

ശ്രീ. എം.. ബേബി

()ആരോഗ്യ സര്‍വ്വകലാശാലയിലെ സ്ഥാപനങ്ങളുടെ അഫിലിയേഷനുള്ള നിബന്ധനകള്‍ എന്തെല്ലാം ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പി.ജി. കോഴ്സുകള്‍ അനുവദിച്ചിരുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പി.ജി. കോഴ്സുകള്‍ ആരംഭിക്കുന്നതിനും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും ഈ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണോ പുതിയ പി.ജി. കോഴ്സുകള്‍ ആരംഭിച്ചതെന്നും ഉറപ്പു വരുത്തിയിട്ടുണ്ടോ?

2649

ആയൂര്‍വേദ ആശുപത്രികള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()ആയൂര്‍വേദ ജില്ലാ ആശുപത്രികളുടെ നിലവാരം ഉര്‍ത്തുന്നതിനുവേണ്ടി ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്ന 4 കോടി രൂപയില്‍ എത്ര തുക ചെലവഴിച്ചു ;

(ബി)കൊല്ലം ജില്ലാ അശുപത്രി (ആയൂര്‍വേദ) 100 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ; ഇതിനുവേണ്ടി കേന്ദ്ര സഹായവും സംസ്ഥാന ഗവണ്‍മെന്റ് സഹായവും ലഭ്യമാക്കുമോ ?

2650

ആയുര്‍വ്വേദ ഡിസ്പെന്‍സറികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ 25 ആയുര്‍വേദ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിരുന്നുവോ;

(ബി)എവിടെയെല്ലാമാണ് ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചതെന്ന് വെളിപ്പെടുത്താമോ;

(സി)ഇതില്‍, ഓരോന്നിന്റെയും പ്രവര്‍ത്തനം ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ഡി)ഇതില്‍, എത്ര ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന് വിശദമാക്കാമോ?

2651

ഡ്രഗ്ഗ് ടെസ്റിംഗ് യൂണിറ്റുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് എത്ര ഡ്രഗ്ഗ് ടെസ്റിംഗ് യൂണിറ്റുകളാണുള്ളത് എന്നറിയിക്കുമോ;

(ബി)പ്രതിവര്‍ഷം എത്ര സാമ്പിളുകള്‍ ഇവിടെ പരിശോധനയ്ക്ക് എത്തുന്നുണ്ട്;

(സി)വിപണിയിലെത്തുന്ന മരുന്നുകളില്‍ എത്ര ശതമാനം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി)എത്ര ശതമാനം ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട് എന്ന് അറിയിക്കുമോ?

2652

ഫാര്‍മസി ഇന്‍സ്പെക്ടര്‍മാരുടെ നിയമനം

ശ്രീ. കെ. കെ. നാരായണന്‍

()എല്ലാ ജില്ലകളിലും ഫാമര്‍സി ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

2653

ഡ്രഗ്ഗ് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകള്‍

ശ്രീ.. ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് നിലവില്‍ ഡ്രഗ്ഗ് ഇന്‍സ്പെക്ടര്‍മാരുടെ എത്ര തസ്തികകളാണ് ഉള്ളതെന്നും എന്നാണ് ഈ തസ്തിക നിര്‍ണ്ണയം നടപ്പിലാക്കിയതെന്നും അറിയിക്കാമോ;

(ബി)അന്ന് സംസ്ഥാനത്ത് എത്ര മെഡിക്കല്‍ സ്റോറുകളാണ് ഉണ്ടായിരുന്നതെന്നും ഇന്ന് എത്ര മെഡിക്കല്‍ സ്റോറുകളാണ് ഉള്ളതെന്നും വ്യക്തമാക്കാമോ;

(സി)മരുന്നുകളുടെ ഉല്‍പാദനവും ഉപയോഗവും മെഡിക്കല്‍ സ്ഥാപനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡ്രഗ്ഗ് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകളില്‍ ആവശ്യമായ വര്‍ദ്ധനവ് വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ ?

2654

മരുന്നുകളുടെ വിലവര്‍ദ്ധന

ഡോ. ടി.എം. തോമസ് ഐസക്

()ജീവന്‍രക്ഷാ മരുന്നുകളുടെയടക്കം വില കുതിച്ചുയരാന്‍ കാരണമായ കേന്ദ്ര ഔഷധ നയത്തെ അനുകൂലിക്കുന്നുണ്ടോ;

(ബി)ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന മൂന്ന് ബ്രാന്റുകളുടെ ശരാശരി വില പരിധിയായി എടുത്തു കൊണ്ടുള്ള കമ്പോളാധിഷ്ഠിത വില നിര്‍ണ്ണയ രീതി മരുന്നുകളുടെ വില വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നത് പരിശോധിച്ചിട്ടുണ്ടോ;

(സി)മരുന്നു വിപണി കൈയ്യടക്കാന്‍ ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുന്ന കേന്ദ്ര നയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

2655

കമ്പനികള്‍ മരുന്നുകള്‍ക്ക് ഈടാക്കുന്ന അമിതവില

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, പുരുഷന്‍ കടലുണ്ടി

()കമ്പനികള്‍ മരുന്നിന് അമിതവില ഈടാക്കുന്ന വിവരം നിയമസഭയില്‍ ഉറപ്പു നല്‍കിയ പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവോ; പകര്‍പ്പ് നല്‍കുമോ ;

(ബി)ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്തായിരുന്നു എന്നറിയിക്കാമോ ;

(സി)കേന്ദ്ര സര്‍ക്കാരിന്റെ ഔഷധവില നയമാണ് വിലക്കയറ്റത്തിനു കാരണമെന്ന് മനസിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇത് തീരുത്താനായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ ?

2656

അവശ്യമരുന്നുകളുടെ വില നിയന്ത്രണം

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് അവശ്യമരുന്നുകളുടെ വിലഅനിയന്ത്രിതമായി കുതിച്ചുയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ പ്രവണതയ്ക്കെതിരെ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;

(സി)അവശ്യമരുന്നുകള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ ?

2657

ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ വിശദമാക്കാമോ;

(ബി)ജീവന്‍രക്ഷാ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് കൈകൊള്ളുന്ന നടപടികള്‍ വ്യക്തമാക്കാമോ;

(സി)ഇത്തരം മരുന്നുകളില്‍ ഗുണനിലവാരമില്ലാത്തവ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ

(ഡി)എങ്കില്‍ അവ നിര്‍മ്മിച്ച കമ്പനികള്‍ക്കെതിരെ എടുത്ത നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?

2658

ജീവന്‍രക്ഷാ മരുന്നുകളുടെ ഗുണനിലവാരം

ശ്രീ. സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, പി. തിലോത്തമന്‍

,, കെ. രാജു

()ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)വിപണിയിലെത്തുന്ന മരുന്നുകളുടെ നാലുശതമാനം മാത്രമേ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നുള്ളൂ എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മരുന്നുകളുടെ പരിശോധന കാര്യക്ഷമമാക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)ഗുണനിലവാരം കുറഞ്ഞ മരുന്നുകളുടെ വിവരം അറിയിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിലവിലുള്ള എസ്.എം.എസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ അപര്യാപ്തത മാറ്റുന്നതിന് എന്തു നടപടികളെടുത്തു വരുന്നുണ്ട്; വ്യക്തമാക്കാമോ;

(ഡി)ജനറിക് മരുന്നുകളുടെ വില്പന വ്യാപകമായതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ കൂടുതല്‍ എത്താന്‍ സാദ്ധ്യതയുണ്ടോ; ഉണ്ടെങ്കില്‍ ഇത് തടയുന്നതിന് എന്തെല്ലാം നടപടികളെടുത്തു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

2659

സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍

ശ്രീ. ആര്‍. രാജേഷ്

()കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ പരിശോധനാ സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ നിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങുന്നത് സര്‍ക്കാരും മരുന്നുകമ്പനികളും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോര്‍പ്പറേഷന്റെ മരുന്നുവിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ നശിപ്പിച്ചുകളയേണ്ടിവന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)മരുന്നുകള്‍ വിതരണത്തിനായി ആശുപത്രിയില്‍ എത്തിച്ചതിനുശേഷം ഗുണനിലവാര പരിശോധനയ്ക്ക് സാമ്പിളുകള്‍ അയയ്ക്കുന്നതിനാലും പരിശോധനാഫലം വൈകുന്നതിനാലും ഗുണമേന്‍മയില്ലാത്ത മരുന്നുകള്‍ രോഗികളില്‍ എത്തുന്നത് തടയാന്‍ കഴിയാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ?

2660

വിപണിയിലെത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധ

ശ്രീ. .പ്രദീപ്കുമാര്‍

,, കെ.കുഞ്ഞിരാമന്‍ (ഉദുമ)

,, രാജു എബ്രഹാം

,, ബി.സത്യന്‍

()വിപണിയിലെത്തുന്ന മരുന്നുകളുടെ ഒന്നരശതമാനം മാത്രമെ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നുളളു എന്നതുകൊണ്ട് ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിപണിയില്‍ അധികമായി എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ;

(ബി)നിലവാരം കുറഞ്ഞ മരുന്നു വിറ്റതിന്റെ പേരില്‍ ആരെയെങ്കിലും അറസ്റ് ചെയ്യുകയോ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(സി)കാലാവധി കഴിഞ്ഞതോ കഴിയാറായതോ ആയ മരുന്നുകള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ഡി)കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴി വിതരണം ചെയ്ത മരുന്നുകളില്‍ 18 ശതമാനത്തിലധികം ഗുണനിലവാരം കുറഞ്ഞതായതിന്റെ കാരണമെന്തെന്ന് വിലയിരുത്തിയിട്ടുണ്ടോ; നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

2661

കാലാവധി കഴിഞ്ഞ മരുന്നുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍, കാലാവധി കഴിഞ്ഞതെന്നപേരില്‍ മരുന്നുകള്‍ വ്യാപകമായി നശിപ്പിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം ചെയ്യാതിരിക്കുകയും കാലാവധി കഴിയുന്നതുവരെ വന്‍തോതില്‍ മരുന്നുകള്‍ കെട്ടിക്കിടക്കുകയും ചെയ്യാനുണ്ടായ സാഹചര്യം വിശദമാക്കാമോ;

(സി)എത്ര തുകയ്ക്കുള്ള മരുന്നുകളാണ് ഇപ്രകാരം നശിപ്പിച്ചതെന്ന് സ്റോക്ക് രജിസ്ററിലെ കണക്കുകള്‍ പ്രകാരമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)കാലാവധി കഴിയുന്നതിനുമുമ്പ് മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്യാതെ നശിപ്പിക്കേണ്ടിവന്നതുകാരണമുള്ള നഷ്ടം പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

()മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനിലെ ഇത്തരം മിസ്-മാനേജ്മെന്റിനെക്കുറിച്ച് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമോ?

2662

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍

ശ്രീ. പി. തിലോത്തമന്‍

()മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ ഗുണനിലവാരമില്ലെന്ന കാരണത്താല്‍ പിന്‍വലിച്ച് നശിപ്പിച്ചു കളയുന്നത് സര്‍ക്കാരിന്റെ അറിവോടെയാണോ എന്നു വ്യക്തമാക്കുമോ; ഇപ്രകാരം ചെയ്യേണ്ടി വരുന്നതിന്റെ കാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; ഇങ്ങനെ ചെയ്യുന്നതുമൂലം സര്‍ക്കാരിനുണ്ടായ നഷ്ടം എത്രയാണെന്ന് വിശദമാക്കുമോ;

(ബി)ഗുണനിലവാരമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന മരുന്നുകള്‍ പിന്‍വലിച്ച് നശിപ്പിച്ചപ്പോള്‍, ഇതിനു മുമ്പേ തന്നെ ഗുണനിലവാരമില്ലാത്ത ഇതേ മരുന്നുകള്‍ എത്ര രോഗികള്‍ക്ക് നല്‍കിയിട്ടുണ്ടാകും എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇപ്രകാരം സംഭവിക്കാതിരിക്കാന്‍ ആശുപത്രികളില്‍ എത്തിക്കുന്നതിനുമുമ്പുതന്നെ ആവശ്യമായ പരിശോധനകള്‍ നടത്തി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

2663

മൊബൈല്‍ മെഡിക്കല്‍ സ്റോറുകള്‍

ശ്രീ. ..അസീസ്

സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ രോഗികള്‍ക്ക് ന്യായവിലയ്ക്ക് അവശ്യ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി മൊബൈല്‍ മെഡിക്കല്‍ സ്റോറുകള്‍ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2664

ഹൈപ്പര്‍ ടെന്‍ഷന്‍ രോഗികള്‍ക്ക് സൌജന്യമരുന്ന്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

()ഹൈപ്പര്‍ ടെന്‍ഷന്‍ രോഗികള്‍ക്ക് സൌജന്യമരുന്ന് നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;

(ബി)ഏതെല്ലാം ആശുപത്രികള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം എജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്;

(ഡി)എത്രലക്ഷം പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2665

പുതിയ ഹോമിയോ ഡിസ്പെന്‍സറികള്‍

ശ്രീ. ജെയിംസ് മാത്യു

()ഈ വര്‍ഷം പുതിയതായി എത്ര ഹോമിയോ ഡിസ്പെന്‍സറികള്‍ അനുവദിച്ചിട്ടുണ്ട്;

(ബി)അവ ഏതൊക്കെയാണെന്ന് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(സി)തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ ഹോമിയോ ആശുപത്രികള്‍ അനുവദിക്കുന്നതിലേക്കായി നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ആയതിന്മേല്‍ തീരുമാനം എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍, എന്തുകൊണ്ടെന്നും എന്നേക്ക് തീരുമാനം എടുക്കുമെന്നും അറിയിക്കാമോ ?

2666

പുന്നപ്ര ഹോമിയോ ആശുപത്രി

ശ്രീ. ജി. സുധാകരന്‍

()പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ തുക ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്താന്‍ നടപടി സ്വീകരിക്കുമോ ?

2667

ദേവസ്വം നിയമനങ്ങള്‍

ശ്രീ. ജി. സുധാകരന്‍

()ദേവസ്വം നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ട നിയമം റദ്ദാക്കിയതിന്റെ കാരണം വിശദമാക്കുമോ ;

(ബി)ദേവസ്വം നിയമനത്തിന് നിലവിലുള്ള സംവിധാനം എന്താണെന്നു വ്യക്തമാക്കുമോ ;

(സി)ഏതെല്ലാം ദേവസ്വങ്ങളിലെ നിയമനമാണ് പുതിയ സംവിധാനത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നും ഏതെല്ലാം തസ്തികകളില്‍ നിയമനം നടത്തുന്നതിന് പുതിയ സംവിധാനത്തിന് അധികാരമുണ്ടാകുമെന്നും വിശദമാക്കുമോ ;

(ഡി)മലബാര്‍ ദേവസ്വം നിലവില്‍ വരുന്നതിന് മുമ്പ് എച്ച്.ആര്‍. ആന്റ് സി.. വകുപ്പില്‍ ജീവനക്കാരെ നിയമിച്ചിരുന്നത് പി.എസ്.സി. മുഖേന ആയിരുന്നോ എന്ന് വ്യക്തമാക്കുമോ ;

()ആയിരുന്നെങ്കില്‍ പി.എസ്.സി.യ്ക്ക് ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ എന്തുകൊണ്ട് നിയമ തടസ്സമുണ്ടാകുമെന്ന് വിശദമാക്കുമോ ?

2668

ടോയ്ലെറ്റ് സൌകര്യം ഇല്ലാത്ത ക്ഷേത്രങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

()തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ എണ്ണം എത്ര ;

(ബി)പ്രസ്തുത ക്ഷേത്രങ്ങളില്‍ ടോയ്ലെറ്റ് സൌകര്യം ഇല്ലാത്ത എത്ര ക്ഷേത്രങ്ങളുണ്ട് ;

(സി)കൊട്ടാരക്കര ഗ്രൂപ്പില്‍പ്പെട്ട ക്ഷേത്രങ്ങളില്‍ ടോയ്ലെറ്റ് സൌകര്യം ഇല്ലാത്ത ക്ഷേത്രങ്ങള്‍ ഏതെല്ലാമാണെന്നും നാളിതുവരെ പ്രസ്തുത ക്ഷേത്രങ്ങളില്‍ ടോയ്ലെറ്റ് സൌകര്യം സജ്ജമാക്കാത്തതിന്റെ കാരണങ്ങളും വിശദമാക്കുമോ ;

(ഡി)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ടോയ്ലെറ്റ് സൌകര്യം ഇല്ലാത്ത ക്ഷേത്രങ്ങളില്‍ പ്രസ്തുത സൌകര്യം അടിയന്തിരമായി സജ്ജമാക്കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കുമോ?

2669

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സംവരണ അംഗത്തിന്റെ നിയമനം

ശ്രീ. ബാബു എം. പാലിശ്ശേരി

()തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സംവരണ അംഗത്തെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)മറ്റ് അംഗങ്ങളെ നിയോഗിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സംവരണ അംഗത്തെ നിയമിക്കാതിരിക്കുന്നത് പട്ടികജാതിക്കാരെ അവഗണിക്കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അല്ലെങ്കില്‍ കാലവിളംബത്തിന്റെ കാരണം വെളിപ്പെടുത്തുമോ ?

2670

വാച്ചര്‍, കഴകം, തളി തസ്തികകളില്‍ നിയമനം

ശ്രീ. വി.എസ്. സുനില്‍കുമാര്‍

()തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ വാച്ചര്‍, കഴകം, തളി തസ്തികകളില്‍ നിയമനത്തിനായി അവസാനമായി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ്; വിജ്ഞാപന സമയത്ത് ഓരോന്നിലും നിലവിലുണ്ടായിരുന്ന ഒഴിവുകള്‍ എത്ര വീതമായിരുന്നു;

(ബി)പ്രസ്തുത തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ നടത്തി റാങ്ക് ലിസ്റ് തയ്യാറാക്കിയ ഏജന്‍സി ഏതാണ്; റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചതെന്നാണ്; റാങ്ക് ലിസ്റിന്റെ കാലാവധി എത്ര വര്‍ഷമാണ്;

(സി)പ്രസ്തുത ലിസ്റില്‍ നിന്നും എത്രപേര്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കി; എത്രപേര്‍ ജോലിയ്ക്കു ഹാജരായി; ജോലിക്ക് ഹാജരാകാത്തതിന്റെ പേരില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തു; ഈ ഒഴിവുകളിലേയ്ക്കു വീണ്ടും നിമനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ ;

(ഡി)വാച്ചര്‍, തളി, കഴകം എന്നീ തസ്തികകളില്‍ നിലവില്‍ ഒഴിവുകളുണ്ടോ; ഉണ്ടെങ്കില്‍ ഓരോന്നിലും എത്ര ഒഴിവുകള്‍ വീതമുണ്ട്; ഈ ഒഴിവുകളുലേയ്ക്ക് പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2671

ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം

ശ്രീ. സി. കെ. സദാശിവന്‍

()കായകുളം മണ്ഡലത്തിലെ സുപ്രസിദ്ധമായ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ മാലിന്യസംസ്ക്കരണ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കുമോ ;

(ബി)മേജര്‍ എരുവ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ആനക്കൊട്ടില്‍, പഴയ ആഫീസ് കെട്ടിടം, പാട്ടമ്പലം എന്നിവയുടെ പുനരുദ്ധാരണയുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ പ്രസ്തുത വിഷയത്തില്‍ എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(ഡി)എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിലേക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

()കായംകുളം പുതിയിടം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രകുളത്തിന്റെയും സദ്യാലയത്തിന്റെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2672

ശബരിമലയില്‍ സീറോ വേസ്റ് പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

,, കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()ശബരിമലയില്‍ സീറോ വേസ്റ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

2673

ശബരിമല ഡ്യൂട്ടിയ്ക്ക് നിയോഗിച്ചവര്‍ക്കുള്ള ബത്തകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()2009 നവംബര്‍ മാസം ശബരിമല മണ്ഡലമകരവിളക്കിനോടനുബന്ധിച്ചുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കായി എരുമേലിയില്‍ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്ന ആരോഗ്യവകുപ്പിലെ നൂറുകണക്കിന് ജീവനക്കാര്‍ക്ക് അനുവദനീയമായ ബത്തകള്‍ നാളിതുവരെ നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അര്‍ഹരായവര്‍ക്ക് പ്രസ്തുത ബത്തകള്‍ നാളിതുവരെ ലഭ്യമാക്കാത്തതിന്റെ സാഹചര്യം എന്താണെന്ന് വിശദമാക്കുമോ;

(സി)വര്‍ഷങ്ങളായി നിഷേധിക്കപ്പെട്ട ഈ ബത്തകള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.