UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3096

എല്ലാ ജില്ലയിലും ഭക്ഷ്യ സംഭരണ കേന്ദ്രങ്ങള്‍

ശ്രീ. പി.കെ. ഗുരുദാസന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

ഡോ. കെ.ടി. ജലീല്‍

()സംസ്ഥാന ഭക്ഷ്യസുരക്ഷാനിയമം നിലവില്‍ വരുമ്പോള്‍ ഓരോ ജില്ലയിലും സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി)നിലവില്‍ ഏതെല്ലാം കേന്ദ്രങ്ങളിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളതെന്ന് പറയാമോ;

(സി)സംഭരണ കേന്ദ്രങ്ങള്‍ക്കായി കണ്ടെത്തുന്ന ഭൂമിയുടെ കൈവശാവകാശം സര്‍ക്കാരില്‍തന്നെ നിക്ഷിപ്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി)സംഭരണ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും പൊതുമേഖലയില്‍തന്നെ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3097

കുറഞ്ഞ നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()പൊതുവിപണിയില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടതായി അറിയാമോ; എങ്കില്‍, വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തിന് ഭക്ഷ്യധാന്യം വിതരണ് ള ചയ്യുന്നതിന് കേന്ദ്രം തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഏത് ഏജന്‍സി വഴിയാണ് ഈ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി പ്രകാരം അരിയും ഗോതമ്പും എന്ത് വിലയ്ക്കാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്;

()ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള അരി വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമോ ?

3098

ഭക്ഷ്യസുരക്ഷയും ഭക്ഷ്യക്കമ്മിയും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, ജി. എസ്. ജയലാല്‍

,, കെ. രാജു

()അന്യസംസ്ഥാനങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി, നികുതിയിളവുകള്‍ അനുവദിക്കണമെന്ന് ആസൂത്രണ കമ്മീഷന്റെ ഭക്ഷ്യകമ്മിയും ഭക്ഷ്യസുരക്ഷയും സംബന്ധിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശയുണ്ടായിട്ടുണ്ടോ;

(ബി)എങ്കില്‍ പന്ത്രണ്ടാം പദ്ധതിയിലെ പ്രസ്തുത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

3099

സിവില്‍ സപ്ളൈസ് വകുപ്പിലെ അഴിമതി സംബന്ധിച്ച വിജിലന്‍സ് അന്വേഷണം

ശ്രീ.എം.ചന്ദ്രന്‍

,, ജെയിംസ് മാത്യു

,, ബി.ഡി. ദേവസ്സി

,, കെ. ദാസന്‍

()സിവില്‍ സപ്ളൈസ് വകുപ്പില്‍ വ്യാപകമായി ക്രമക്കേടും അഴിമതിയും നടക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിശോധിച്ചിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(സി)ആരുടെയെല്ലാം പേരിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുള്ളത്;

(ഡി)ഇത്തരം പരാതിക്കാധാരമായ കാര്യങ്ങള്‍ സംബന്ധിച്ച് പരിശോധിക്കുകയുണ്ടായോ; എങ്കില്‍ എന്താണ് കണ്ടെത്തല്‍?

3100

സപ്ളൈ ആഫീസുകളിലെ വിജിലന്‍സ് റെയ്ഡുകള്‍

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

,, ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ സപ്ളൈ ആഫീസുകളില്‍ വിജിലന്‍സ് റെയ്ഡുകള്‍ നടത്താറുണ്ടോ; എങ്കില്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം എത്ര റെയ്ഡുകള്‍ നടത്തി; പ്രസ്തുത റെയ്ഡുകളില്‍ എന്തെല്ലാം ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ക്രമക്കേടുകള്‍ നടത്തിയ എത്ര ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)സിവില്‍ സപ്ളൈസ് വകുപ്പില്‍ സ്ഥലം മാറ്റത്തിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ സ്വീകരിക്കാറുണ്ടോ; എങ്കില്‍ മാനദണ്ഡങ്ങള്‍ എന്തെല്ലാം; പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3101

താലൂക്ക് കേന്ദ്രങ്ങളിലെ സപ്ളൈകോ ഗോഡൌണുകള്‍

ശ്രീ. . റ്റി. ജോര്‍ജ്

,, അന്‍വര്‍ സാദത്ത്

,, പി. . മാധവന്‍

,, ഷാഫി പറമ്പില്‍

()സപ്ളൈകോ താലൂക്ക് കേന്ദ്രങ്ങളില്‍ ഗോഡൌണുകള്‍ തുറക്കുന്നതിന് പദ്ധതി രൂപീകരിക്കുമോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനുള്ള ഭൂമി എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)സപ്ളൈകോ വഴി അവശ്യസാധനങ്ങളുടെ വിതരണം വേഗത്തിലും സുതാര്യവുമാക്കാനും പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?

3102

ആശുപത്രി പരിസരങ്ങളില്‍ സപ്ളൈകോയുടെ മെഡിക്കല്‍ ഷോപ്പുകള്‍

ശ്രീ. എം. ഉമ്മര്‍

()സപ്ളൈകോയുടെ മെഡിക്കല്‍ ഷോപ്പുകളില്‍ പലതും ആശുപത്രി പരിസരത്തല്ല സ്ഥിതിചെയ്യുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സപ്ളൈകോയുടെ പുതിയ മെഡിക്കല്‍ ഷോപ്പുകള്‍ ആശുപത്രി പരിസരങ്ങളില്‍ തന്നെ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)ഇല്ലെങ്കില്‍, ഇത്തരം മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?

3103

അരിവില നിയന്ത്രണം

ശ്രീ. സണ്ണി ജോസഫ്

,, എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, പാലോട് രവി

()അരിവില നിയന്ത്രിക്കാന്‍ സപ്ളൈക്കോയുടെ നേതൃത്വത്തില്‍ കൂടുതല്‍ അരിക്കടകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)അരിക്കടകളിലൂടെ ഡിമാന്റ് കൂടിയ അരി ഇനങ്ങള്‍ നല്‍കുന്ന കാര്യം ആലോചിക്കുമോ;

(സി)പ്രതിമാസം നിശ്ചിത അളവിലുള്ള അരി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമോ?

3104

സപ്ളൈകോയെ സിവില്‍ സപ്ളൈസ് വകുപ്പില്‍നിന്നും വേര്‍പ്പെടുത്തല്

ശ്രീ. റ്റി. വി. രാജേഷ്

()വിലക്കയറ്റം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സപ്ളൈകോയെ സിവില്‍ സപ്ളൈസ് വകുപ്പില്‍നിന്ന് വേര്‍പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഇത് സര്‍ക്കാരിന്റെ പൊതുവിപണിയിലെ ഇടപെടലിനെ ബാധിക്കില്ലേ ;

(ബി)വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുന്നതിനല്ലേ ഇത് കാരണമാവുക ; വിശദാംശം നല്‍കുമോ ?

3105

സപ്ളൈകോയെ വേര്‍പെടുത്തല്‍

ശ്രീ. കെ. വി. വിജയദാസ്

()സിവില്‍ സപ്ളൈസ് വകുപ്പില്‍നിന്നും സപ്ളൈകോ-യെ പൂര്‍ണ്ണമായും വേര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച് നടന്നിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)സര്‍ക്കാര്‍ തലത്തിലുള്ള ഏത് നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത ചര്‍ച്ച നടത്തിയതെന്ന് വിശദമാക്കുമോ;

(ഡി)ഇപ്രകാരം സപ്ളൈകോ വേര്‍പെടുത്തുന്നതുകൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3106

വിലക്കയറ്റം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടി

ശ്രീ. കെ. വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിയ്ക്കുന്നതിനായി ഭക്ഷ്യസിവില്‍ സപ്ളൈസ് വകുപ്പുമുഖേന സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി)പ്രസ്തുത നടപടികളുടെ ഫലമായി വിലക്കയറ്റം ഏതെല്ലാം തരത്തില്‍ നിയന്ത്രണ വിധേയമായി എന്ന് വ്യക്തമാക്കുമോ ;

(സി)ഇപ്പോഴും അവശ്യസാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ പരാജയപ്പെട്ടുവെന്ന് കരുതുന്നുണ്ടോ;ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ ; പരാജയപ്പെട്ടെങ്കില്‍ എന്തുകൊണ്ടാണെന്നും എന്നറിയിക്കുമോ ?

3107

അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനക്കെതിരെ കമ്പോളത്തിലിടപെടാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സപ്ളൈകോയില്‍ ഇ-ടെന്ററിംഗ് നടപടികള്‍ തുടങ്ങിയോ ;

(ബി)നിലവില്‍ സംസ്ഥാനത്ത് അവശ്യമുള്ള സാധനങ്ങള്‍ പകുതി വാങ്ങിയാല്‍ മതിയെന്ന് പര്‍ച്ചേസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടോ ;

(സി)അവശ്യസാധനങ്ങള്‍ക്ക് പൊതു വിപണിയില്‍ വിലവര്‍ദ്ധന ഉണ്ടാകുന്നതിനാല്‍ കമ്പോളത്തിലിടപെടല്‍ ശക്തമാക്കുമോ ;

(ഡി)അതിനായി എന്ത് തുക ബഡ്ജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട് ; എന്ത് തുക ചെലവഴിച്ചിട്ടുണ്ട് ?

3108

ബിഭുകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. മോന്‍സ് ജോസഫ്

()സപ്ളൈകോയിലെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ നിയോഗിച്ച ബിഭുകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി)സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനും, ഡിപ്പാര്‍ട്ടുമെന്റും തമ്മില്‍ ബൈഫര്‍ക്കേഷന് ഉദ്ദേശിക്കുന്നുണ്ടോ ; ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ ഒഴിവാക്കുവാന്‍ നടപടി സ്വീകരിച്ച് തുടങ്ങിയോ ; ഘട്ടംഘട്ടമായി ഡെപ്യൂട്ടേഷന്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ;

(സി)2013 ഏപ്രില്‍വരെ സപ്ളൈകോയില്‍ എത്ര ജൂനിയര്‍ അസിസ്റന്റ് തസ്തിക ഏത് അനുപാതത്തിലാണ് അനുവദിച്ചിരിക്കുന്നത് ;

(ഡി)അസിസ്റന്റ് സെയില്‍സ്മാന്‍മാരുടെ പ്രൊമോഷന്‍ ലിസ്റ് വന്നശേഷം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എല്‍.ഡി. ക്ളര്‍ക്ക്മാരെ സപ്ളൈകോയില്‍ നിയമിച്ചിട്ടുണ്ടോ ; എങ്കില്‍ എത്രപേരെ നിയമിച്ചു ;

()സപ്ളൈകോ ജീവനക്കാര്‍ക്ക്, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനുള്ളതടസ്സം എന്താണെന്ന് വ്യക്തമാക്കാമോ ;

(എഫ്)പുതിയ ഔട്ട്ലെറ്റുകള്‍ അനുവദിച്ചതിന്റെ ഫലമായി ഉണ്ടായിരിക്കുന്ന ജൂനിയര്‍ അസിസ്റന്റ് വേക്കന്‍സികളില്‍ കോടതിയില്‍ കേസുകള്‍ നിലവിലുണ്ടോ ; പ്രസ്തുത കേസുകള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3109

പൊതുവിതരണശൃംഖല കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന് പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പൊതുവിതരണശൃംഖല റേഷന്‍ കടകള്‍ സഹിതം കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനുള്ള പദ്ധതി നിലവില്‍ പരിഗണനയിലുണ്ടോ;

(ബി)ഏത് ഏജന്‍സി മുഖാന്തിരം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആയതിലേക്ക് എത്ര തുക ചെലവഴിയ്ക്കേണ്ടതുണ്ടെന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ;

(സി)പൊതുവിതരണമേഖലയിലെ കമ്പ്യൂട്ടര്‍വത്ക്കരണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

3110

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് പയര്‍ വിതരണം ചെയ്ത സ്ഥാപനത്തിനെതിരെയുള്ള പരാതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനുവേണ്ടി സായിധ്വജാ എന്റര്‍പ്രൈസസ് സപ്ളൈ ചെയ്തത് കരാര്‍ പ്രകാരമുള്ള ചുവന്ന വന്‍പയറല്ലെന്നും, വിലകുറഞ്ഞ വെള്ളപയറായിരുന്നു എന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ കരാര്‍ലംഘനം നടത്തി കോര്‍പ്പറേഷന് നഷ്ടം വരുത്തിയ സ്ഥാപനത്തിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു ; ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടശേഷമുള്ള ടെന്‍ഡറുകളില്‍ ഈ കമ്പനിയെ പങ്കെടുപ്പിച്ചിട്ടുണ്ടോ ;

(സി)കമ്പനിയെ ബ്ളാക്ക് ലിസ്റില്‍പ്പെടുത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമോ ;

(ഡി)ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കുമോ ?

3111

ഇരിട്ടി ആസ്ഥാനമായി പുതിയ സപ്ളൈ ഓഫീസ്

ശ്രീ. സണ്ണി ജോസഫ്

()കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, തളിപ്പറമ്പ് താലൂക്ക് സപ്ളൈ ഓഫീസ് വിഭജിച്ച് ഇരിട്ടി ആസ്ഥാനമായി സപ്ളൈ ഓഫീസ് തുടങ്ങുന്നതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിനാവശ്യമായ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി)ഇരിട്ടി ആസ്ഥാനമായി പുതിയ സപ്ളൈ ഓഫീസ് ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3112

കോഴിക്കോട് താലൂക്കിലെ റേഷനിംഗ് ഓഫീസുകളുടെ പുന:ക്രമീകരണം

ശ്രീ.. പ്രദീപ് കുമാര്‍

()കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന്റെ വെളിച്ചത്തില്‍ കോഴിക്കോട് താലൂക്കിലെ റേഷനിങ്ങ് ഓഫീസുകളില്‍ പുന: ക്രമീകരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)പ്രസ്തുത താലൂക്ക് പരിധിയിലെ റേഷനിങ്ങ് ഓഫീസുകളില്‍ ഓരോന്നിലും ഏതെല്ലാം നിയോജകമണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നതെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത ഓഫീസുകളിലെ ജനത്തിരക്ക് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

3113

നെല്ല് സംഭരണത്തിലെ പ്രതിസന്ധി

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് ഇപ്പോള്‍ കര്‍ഷകരില്‍ നിന്നും സ്വകാര്യ മില്ലുകള്‍ ഉയര്‍ന്ന വിലയ്ക്ക് നേരിട്ട് നെല്ല് സംഭരിക്കുവാന്‍ തുടങ്ങിയതോടെ നെല്ല് സംഭരണം പ്രതിസന്ധിയിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംഭരണ വില ഉയര്‍ത്തിയില്ലെങ്കില്‍ രണ്ടാംവിളയിലെ നെല്ല് സംഭരണം അവതാളത്തിലാകുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;

(സി)ഇതുകാരണം സംഭരണത്തിന് സപ്ളൈകോയില്‍ രജിസ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണം കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)നിലവില്‍ എത്ര രൂപയ്ക്കാണ് നെല്‍കര്‍ഷകരില്‍ നിന്നും സപ്ളൈകോ നെല്ല് സംഭരിക്കുന്നത്; ആയത് സ്വകാര്യ മില്ലുകാര്‍ എത്ര രൂപ വരെ നല്‍കി നെല്ല് സംഭരിക്കുന്നു; ഇത് പൊതു മാര്‍ക്കറ്റില്‍ അരിക്ക് വില വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നില്ലേ; വിശദമാക്കുമോ;

()നടപ്പുവര്‍ഷം നാളിതുവരെ നെല്‍കര്‍ഷകര്‍ക്ക് എത്ര തുകയുടെ കുടിശ്ശികയാണ് സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്‍ കൊടുത്തുതീര്‍ക്കാനുള്ളത്; ഇതുമൂലം ആയിരക്കണക്കിന് കര്‍ഷകര്‍ കടക്കെണിയില്‍ നട്ടം തിരിയുന്നതായി ശ്രദ്ധയില്‍പ്പെട്ടുവോ; വിശദമാക്കുമോ;

(എഫ്)സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനെ കൂടാതെ സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി നെല്ല് സംഭരണം ശക്തമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ ?

3114

കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ വിലA

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കര്‍ഷകരില്‍ നിന്നും സപ്ളൈക്കോ സംഭരിക്കുന്ന നെല്ലിന്റെ താങ്ങുവില എത്രയാണ്;

(ബി)നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നേരിട്ടാണോ നല്‍കുന്നത്;

(സി)സംഭരണവില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടോ; വില വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

3115

സപ്ളൈകോ വഴിയുള്ള നെല്ല് സംഭരണം

ഡോ.ടി.എം. തോമസ് ഐസക്

()സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന നൂറ് ശതമാനം നെല്ലും സപ്ളൈകോ വഴി സംഭരിക്കുന്നതാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നുവോ;

(ബി)2012-13 സാമ്പത്തിക വര്‍ഷത്തെ നെല്ല് ഉല്പാദനം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്താമോ;

(സി)സംസ്ഥാനത്തെ നെല്ലുല്‍പാദനത്തിന്റെ എത്ര ശതമാനം നടപ്പുവര്‍ഷം സപ്ളൈകോ വഴി സംഭരിക്കുവാന്‍ സാധിച്ചു; വിശദമാക്കാമോ ?

3116

സ്വകാര്യ മില്ലുടമകള്‍ അമിതമായി നെല്ല് സംഭരിക്കുന്ന നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കടുത്തവരള്‍ച്ചയും വിളവിലുണ്ടാകുന്ന ഗണ്യമായകുറവും മൂലം അരിവിലയിലുണ്ടാകാനിടയുള്ള വര്‍ദ്ധനവ് മൂന്‍കൂട്ടിക്കണ്ട് സ്വകാര്യമില്‍ ഉടമകള്‍ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന തീവ്രമായ നെല്ല് സംഭരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത നടപടിമൂലം സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനുവേണ്ടത്ര നെല്ല് സംഭരണം സാധ്യമാകാത്ത അവസ്ഥ സംജാതമാകുമെന്നുള്ളതിനാല്‍ ആയത് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)റേഷന്‍കടകളടക്കമുള്ള പൊതുവിതരണ സംവിധാനത്തെ ഭാവിയില്‍ പ്രതികൂലമായി ബാധിക്കുവാനുള്ള സാധ്യത മുന്‍നിര്‍ത്തി നെല്ലുസംഭരണത്തിനായി സ്വകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?

3117

വെച്ചൂര്‍ മോഡേണ്‍ റൈസ്മില്ലിന്റെ അരി ഉല്‍പാദനം

ശ്രീ. കെ. അജിത്

()സര്‍ക്കാര്‍ സംരംഭമായ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്‍ ഇതുവരെ എത്ര ടണ്‍ നെല്ല് സംസ്കരിച്ച് എത്ര ടണ്‍ അരി ഉത്പാദിപ്പിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി)മോഡേണ്‍ റൈസ് മില്ലിലേയ്ക്ക് ആവശ്യമായ നെല്ല് എവിടെ നിന്നൊക്കെ സംഭരിക്കുന്നു എന്ന് വ്യക്തമാക്കാമോ;

(സി)മോഡേണ്‍ റൈസ് മില്‍ വഴി ഉല്പാദിപ്പിക്കുന്ന അരി എത്രരൂപ നിരക്കിലാണ് പൊതുവിപണിയില്‍ വില്‍ക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)ഏത് ഏജന്‍സിവഴിയാണ് മോഡേണ്‍ റൈസ് മില്‍ അരി വില്‍പന നടത്തുന്നത്; സപ്ളൈകോ-ക്ക് അരിവില്‍പന നടത്തുന്നുണ്ടോ; വ്യക്തമാക്കുമോ;

()മോഡേണ്‍ റൈസ് മില്ലിന്റെ അരിയുല്പാദനം ലാഭകരമാണോ എന്നും ഇതുവരെ എത്ര രൂപയുടെ ലാഭം റൈസ് മില്‍ നേടി എന്നും വ്യക്തമാക്കുമോ;

(എഫ്)മോഡേണ്‍ റൈസ് മില്‍ ഉല്പാദിപ്പിക്കുന്ന അരി എത്ര കിലോ വീതമുള്ള പായ്ക്കറ്റുകളിലാണ് വില്‍പന നടത്തുന്നതെന്ന് വ്യക്തമാക്കുമോ?

3118

.പി.ഡി.എസ്. പദ്ധതി

ശ്രീ.കെ. ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, സി.പി. മുഹമ്മദ്

().പി.ഡി.എസ് പദ്ധതിയുടെ ഉദ്ദേശ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ പൊതു വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദീകരിക്കാമോ;

(സി)പ്രസ്തുത പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായമാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത്?

3119

റേഷന്‍ വിതരണത്തിലെ ക്രമക്കേട്

ശ്രീ. മോന്‍സ് ജോസഫ്

().പി.എല്‍.-ബി.പി.എല്‍. വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ അളവും, വിലയും ലഭ്യമാക്കുമോ ;

(ബി)റേഷന്‍ കടകളില്‍നിന്ന് സാധനങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നില്ല എന്നും, നിശ്ചിത വിലയെക്കാള്‍ കൂടിയ വിലയില്‍ വില്‍ക്കുന്നുവെന്നൂമുള്ള പരാതി ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടകിള്‍ വ്യക്തമാക്കാമോ ;

(സി)സാധനങ്ങളുടെ സ്റോക്കും അളവും, വിലയും കടകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി)റേഷന്‍ കരിഞ്ചന്ത തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ; കരിഞ്ചന്തയുമായി ബന്ധപ്പെട്ട് എത്ര കടകളെ സംസ്ഥാനത്ത് സസ്പെന്റ് ചെയ്തു ; സസ്പെന്റ് ചെയ്ത കടകള്‍ അവിടെത്തന്നെ മറ്റൊരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കുവാന്‍ അനുമതി നല്‍കുമോ ?

3120

റേഷന്‍ കടകള്‍ വഴി പലവ്യഞ്ജനങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി പലവ്യഞ്ജനങ്ങള്‍ ലഭ്യമാക്കുന്ന കാര്യം ഗവണ്‍മെന്റിന്റെ പരിഗണനയില്‍ ഉണ്ടോ;

(ബി)എങ്കില്‍ അത് എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയും എന്നു വ്യക്തമാക്കുമോ ?

3121

അരിവില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നടപടി

പ്രൊഫ: സി. രവീന്ദ്രനാഥ്

()റേഷന്‍കടകള്‍ വഴി എ.പി.എല്‍., ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് എത്ര അളവില്‍ ഭക്ഷ്യധാന്യമാണ് നിലവില്‍ വിതരണം ചെയ്യുന്നത്; എന്ത് വിലയ്ക്കാണ് നല്‍കുന്നത്;

(ബി)മാവേലി സ്റോറുകളിലൂടെ വിതരണം ചെയ്യുന്നഅരിയുടെ അളവെത്ര; നിരക്കെത്ര;

(സി)വിലവര്‍ദ്ധന നിന്ത്രിക്കുന്നതിന് കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ അരി ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ അനുവദിച്ചതെത്ര; ഇതിനകം വിതരണം ചെയ്തതെത്ര; കിലോഗ്രാമിന് എത്ര രൂപ നിരക്കിലാണ് അരി അനുവദിച്ചത്; ഇവിടെ വിറ്റഴിച്ചത് എന്ത് വിലയ്ക്കാണ്;

(ഡി)ഒരു രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തുവരുന്ന അരിക്ക് നടപ്പ് സാമ്പത്തിക വര്‍ഷം എന്ത് തുകയാണ് സബ്സിഡിയായി നല്‍കിയത്; 2011-12 ല്‍ സബ്സിഡിയായി നല്‍കിയ തുക എത്ര?

3122

റേഷന്‍ കടകളിലൂടെ വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം

ശ്രീ. കെ. എന്‍.എ ഖാദര്‍

()റേഷന്‍ കടകളിലൂടെ എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഏതെല്ലാമാണെന്നും എത്ര അളവിലാണെന്നും വ്യക്തമാക്കുമോ;

(ബി)എല്ലാ പ്രദേശങ്ങളിലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തോതനുസരിച്ച് എല്ലാ വസ്തുക്കളും കിട്ടുന്നില്ലെന്ന പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; പ്രസ്തുത പരാതി പരഹരിക്കുവാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)ഇത്തരം പരാതികള്‍ക്ക് അടിയന്തിരമായി പരിഹാരം കാണുന്നതിന് എന്തു പ്രാദേശിക സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(ഡി)റേഷന്‍ കടകളില്‍ നിന്നും മൊത്തവ്യാപാര ഡിപ്പോകളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ഭീമമമായ തോതില്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതു പരിഹരിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

3123

അനര്‍ഹമായി കൈപ്പറ്റിയ ബി.പി.എല്‍ കാര്‍ഡ് തിരിച്ചേല്‍പ്പിക്കല്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്ത് അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡ് കൈപ്പറ്റിയവര്‍ എത്രപേര്‍ അത് തിരിച്ച് നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡ് കൈപ്പറ്റിയ എത്ര പേര്‍ അവ ഇനിയും തിരിച്ച് നല്‍കാനുണ്ടെന്ന് വിശദമാക്കുമോ;

(സി)ബി. പി.എല്‍ കാര്‍ഡ് കൈപ്പറ്റിയ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല, എയ്ഡഡ് വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരില്‍ ഇനിയും എത്ര പേര്‍ അവ തിരിച്ച് നല്‍കാനുണ്ടെന്ന് അറിയിക്കാമോ;

(ഡി)കാര്‍ഡുകള്‍ തിരിച്ച് നല്‍കാത്തവരുടെ പേരില്‍ എന്ത് നടപടിയാണ് കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കുമോ;

()സമ്പന്ന വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും എത്ര പേര്‍ അവ തിരിച്ചു നല്‍കിയെന്നും വിശദമാക്കുമോ?

3124

റേഷന്‍ സമ്പ്രദായം ആധുനികവത്ക്കരിക്കാനുള്ള പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

()റേഷന്‍ സമ്പ്രദായം ആധുനികവത്ക്കരിക്കാനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആധുനികവത്ക്കരണത്തിലൂടെ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് റേഷന്‍ വിതരണ സമ്പ്രദായത്തില്‍ വരുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുവാന്‍ കേന്ദ്രത്തില്‍ നിന്നും എന്തു തുകയാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3125

റേഷന്‍ സാധനങ്ങളുമായി പോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനം

ശ്രീ. വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

,, എം.പി. വിന്‍സെന്റ്

,, .റ്റി. ജോര്‍ജ്ജ്

()റേഷന്‍ സാധനങ്ങളുമായി പോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജി.പി.എസ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)റേഷന്‍ സാധനങ്ങളുടെ കരിഞ്ചന്ത തടയുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ജി.പി.എസ് സംവിധാനം നടപ്പാക്കുന്നത് ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.