UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2921

.ഡി.എം.. സ്കിം

ശ്രീമതി കെ. കെ. ലതിക

().ഡി.എം.. സ്കീം പ്രകാരം കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്തു തുക സംസ്ഥാന സര്‍ക്കാരിന് ലഭിച്ചുവെന്നും എന്നാണ് തുക ലഭിച്ചതെന്നും എപ്പോഴാണ് പ്രസ്തുത തുക വിതരണം ചെയ്തതെന്നും വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത സഹായം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ ;

(സി)ഗ്രാന്റ് ഇന്‍-എയ്ഡ് കമ്മിറ്റി 2013 വര്‍ഷത്തേക്ക് ന്യൂനപക്ഷ സ്ഥാപനങ്ങളെ ഐ.ഡി.എം.ഐ സ്കീമിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ഡി)ഉണ്ടെങ്കില്‍, സ്ഥാപനങ്ങളുടെ പേര് വിവരം വ്യക്തമാക്കുമോ ?

2922

മലബാറിലെ 33 സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

,, കെ. വി. വിജയദാസ്

()മലബാറിലെ 33 സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടോ; എങ്കില്‍, അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;

(ബി)മുന്‍സര്‍ക്കാരിന്റെ കാലത്ത് ഈ സ്ക്കൂളുകള്‍ ഏറ്റെടുക്കുന്നതിനായി നടപടികള്‍ തുടങ്ങിയിരുന്നോ;

(സി)ഏര്യാ ഇന്റന്‍സീവ് പ്രോഗ്രാം (..പി.) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണചെലവില്‍ അടിസ്ഥാന സൌകര്യങ്ങള്‍ സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ക്കൂളുകള്‍ എയിഡഡ് സ്ക്കൂളുകളാക്കി മാറ്റുന്നത് ഉചിതമാണെന്ന് കരുതുന്നുണ്ടോ;

(ഡി)ഈ സ്കൂളുകളെ സര്‍ക്കാര്‍ ഏറ്റെടുക്കാനും പി.എസ്.സി. വഴി നിയമനം നടത്തുന്നതിനുംവേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

2923

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എയിഡഡ് പദവി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എയിഡഡ് പദവി നല്‍കുകയോ, പദവി നല്‍കുന്നതിന് ശുപാര്‍ശ നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍ എത്ര വിദ്യാലയങ്ങള്‍ക്ക് നല്‍കിയെന്നും അവ ഏതെല്ലാമാണെന്നും ഇവയുടെ മാനേജ്മെന്റ് ആരെല്ലാമാണെന്നും വ്യക്തമാക്കുമോ ?

2924

ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ഏരിയ ഇന്റന്‍സീവ് പ്രോഗ്രാമിന്‍ കീഴിലെ സ്കൂളുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അധ്യാപകരുടേതിനും ജീവനക്കാരുടേതിനും തുല്യമായ സേവന വേതന വ്യവസ്ഥ അംഗീകരിച്ചു നടപ്പാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍, ഇതിന് മുന്‍കാല പ്രാബല്യം നല്‍കുമോ; വിശദമാക്കുമോ;

(സി)എയ്ഡഡ് മേഖലയില്‍ കുട്ടികളുടെ എണ്ണക്കുറവ് മൂലം ശമ്പളം ലഭിക്കാതെ പുറത്തു നില്‍ക്കുന്ന അനധ്യാപകജീവനക്കാര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംരക്ഷിക്കാമോ;

(ഡി)ഇത്തരത്തില്‍ എത്ര ജീവനക്കാര്‍ സംസ്ഥാന തലത്തിലുണ്ടെന്ന് വിശദമാക്കുമോ;

()ഇവരെ സംരക്ഷിക്കാന്‍ എന്തു നടപടികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

2925

ഏര്യാ ഇന്റന്‍സീവ് പ്രോഗ്രാം അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. .പി.ജയരാജന്‍

()ഏര്യാ ഇന്റന്‍സീവ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനും, അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനും, അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും ശമ്പളം ലഭ്യമാക്കുന്നതിനും, കേന്ദ്ര പദ്ധതി മാര്‍ഗരേഖയില്‍ നിശ്ചയിച്ചിട്ടുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും പ്രസ്തുത പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര സ്കൂളുകള്‍, ഏതെല്ലാം ജില്ലകളില്‍ അനുവദിച്ചു; ഏതു വര്‍ഷമാണ് അനുവദിച്ചത്;

(സി)പ്രസ്തുത സ്കൂളുകള്‍ക്ക് എയ്ഡഡ് സ്കൂള്‍ പദവി നല്‍കുന്നതോടെ പ്രതിവര്‍ഷം എത്ര സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നും പ്രസ്തുത സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?

2926

ഏരിയ ഇന്റന്‍സീവ് ഡെവലപ്മെന്റ് പ്രോഗ്രം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സംസ്ഥാനത്ത് ഏരിയ ഇന്റന്‍സീവ് ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ നിലവില്‍ വന്ന 33 സ്കൂളുകള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഇവ സര്‍ക്കാര്‍ സ്കൂളുകളായി ഏറ്റെടുക്കുന്നതിന്, എന്ത് തടസ്സമാണ് നിലനില്‍ക്കുന്നത് എന്ന് വിശദമാക്കാമോ;

(സി)ഈ സ്കൂളുകളിലെ അധ്യാപക നിയമനം ഏതുതരത്തില്‍ നടത്താനാണ് അലോചിക്കുന്നത്; വിശദമാക്കാമോ?

2927

സംസ്ഥാന സ്കൂള്‍ യുവജനോത്സവം

ശ്രീ. മുല്ലക്കര രത്നാകരന്‍

()മലപ്പുറത്ത് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവ നടത്തിപ്പിനായി, എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ;

(ബി)ഇത് കഴിഞ്ഞ കലോത്സവത്തിന് ചെലവഴിച്ചതിനേക്കാള്‍ എത്ര അധികമാണെന്ന് വ്യക്തമാക്കാമോ ?

2928

സ്കൂള്‍ കലാ-കായിക മേളകളുടെ നടത്തിപ്പിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിവ്

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്ത് സ്കൂള്‍ കലാ-കായിക മേളകളുടെ നടത്തിപ്പിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ടോ ;

(ബി)പ്രസ്തുത ഉത്തരവുകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താമോ ;

(സി)കലാ-കായിക മേളകള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്കുകള്‍ പരിശോധിക്കാറുണ്ടോ; വിശദാംശം നല്‍കാമോ ?

2929

സ്ക്കൂള്‍ കലോത്സവങ്ങളില്‍ വഞ്ചിപ്പാട്ട് മത്സരം

ശ്രീ. സി. കെ. സദാശിവന്‍

()സ്ക്കൂള്‍ കലോത്സവങ്ങളില്‍ മത്സരയിനമായി അംഗീകരിച്ച വഞ്ചിപ്പാട്ട് മത്സരം വെച്ചുപാട്ട്, കുട്ടനാടന്‍, ആറന്‍മുള എന്നീ മൂന്ന് രീതികളും ഒറ്റമത്സരമായി നടത്തുന്നത് വിധിനിര്‍ണ്ണയത്തിന് ബുദ്ധിമുട്ടാകുന്നു എന്നുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വഞ്ചിപ്പാട്ട് മത്സരത്തില്‍ ഈ മൂന്ന് രീതികള്‍ക്കായി തുടര്‍ന്നുള്ള കലോത്സവങ്ങളില്‍ പ്രത്യേകം പ്രത്യേകം മത്സരയിനങ്ങളായി നടത്തുന്നതിനാവശ്യമായ നടപടി സ്വികരിക്കുമോ ?

2930

ശാരീരികവും മാനസികവുമായ ന്യൂനതകള്‍ ഉള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൌകര്യങ്ങള്‍

ശ്രീ. പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

()ശാരീരികവും മാനസികവുമായ ന്യൂനതകള്‍ ഉള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് നിലവില്‍ എന്തെല്ലാം സൌകര്യങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്; ഇത് എവിടെയെല്ലാം ലഭ്യമാണ്;

(ബി)ഇപ്രകാരമുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് ഉതകുന്ന പുതിയ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഇത്തരം കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ സഹായം ആവശ്യമുണ്ടെന്നു കരുതുന്നുവോ; എങ്കില്‍, അത്തരത്തിലുള്ള അദ്ധ്യാപകരുടെ സേവനം എല്ലാ സ്ക്കുളുകളിലും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2931

മെന്റലി ചലഞ്ച്ഡ് ആയിട്ടുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ സ്കൂളുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()മെന്റലി ചലഞ്ച്ഡ് ആയിട്ടുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍, എത്ര സ്കൂളുകള്‍ നിലവിലുണ്ട്; ജില്ല തിരിച്ച് നല്‍കാമോ;

(ബി)ഡിപ്ളോമ ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ മെന്റലി റിട്ടാര്‍ഡഡ് ഡി.എസ്.സി. (എം.ആര്‍) കോഴ്സ് സംസ്ഥാനത്ത് എത്ര സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്; വിശദമാക്കാമോ;

(സി)പ്രസ്തുത കോഴ്സിന് പി.എസ്.സി. യുടെ അംഗീകാരമുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)ഡി.എസ്..(എം.ആര്‍) പാസായവരെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ അദ്ധ്യാപകരായി നിയമിച്ചിട്ടുണ്ടോ; അവരുടെ വേതനം നിശ്ചയിച്ചിട്ടുണ്ടോ;

()സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതയും രീതിയും വിശദമാക്കാമോ ?

2932

ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ എസ്.എസ്.. പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എത്ര തുകയ്ക്കുള്ളതാണ് പദ്ധതി;

(ബി)ഈ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലുമുണ്ടോ; ഉണ്ടെങ്കില്‍, എന്താണെന്ന് വിശദമാക്കുമോ;

(സി)ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് ഇതിനകം ഏതെങ്കിലും സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(ഡി)ഇതിന് ഓപ്പണ്‍ ടെണ്ടര്‍ വിളിച്ചിരുന്നുവോ; എങ്കില്‍, എത്ര ടെണ്ടറുകള്‍ ലഭിച്ചു; ഏതു സ്ഥാപനവുമായിട്ടാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത് ?

2933

അന്ധ-ബധിര-മൂക വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുകള്‍

ശ്രീ. ജെയിംസ് മാത്യു

()വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടുള്ള, അന്ധ-ബധിര-മൂക വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അണ്‍ എയ്ഡഡ് സ്പെഷ്യല്‍ സ്കൂളുകളെ, എയ്ഡഡ് വിഭാഗത്തിലേക്ക് മാറ്റുമെന്ന 2012-13 ലെ ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലാക്കുകയുണ്ടായോ;

(ബി)എങ്കില്‍, ഏതെല്ലാം വിദ്യാലയങ്ങളാണ് ഇങ്ങനെ മാറ്റപ്പെട്ടത് എന്ന് വ്യക്തമാക്കാമോ; ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ വീതം പഠിക്കുന്നുണ്ട്;

(സി)ഇത്തരം വിദ്യാലയങ്ങളിലെ അദ്ധ്യാപക നിയമനം ഏത് രീതിയിലാണ് നടക്കുന്നത്; ഇവരുടെ യോഗ്യത നിശ്ചയിച്ചിട്ടുണ്ടോ;

(ഡി)ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; 2012-13 ലെ ബഡ്ജറ്റില്‍ നീക്കി വെച്ച തുകയെത്ര; ഖജനാവില്‍ നിന്നും ചെലവായതെത്ര?

2934

ബധിര സ്ക്കൂളുകളെ എയ്ഡഡാക്കാനുള്ള പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

()സംസ്ഥാനത്തെ ബധിരസ്ക്കൂളുകളെ എയ്ഡഡാക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിവഴി വിദ്യാര്‍ത്ഥികള്‍ക്ക്, എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഈ പദ്ധതിയുടെ നടത്തിപ്പിനുള്ള ധനസമാഹരണം എങ്ങനെകണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

2935

ബധിര-മൂക വിദ്യാര്‍ത്ഥി കലോത്സവ ഫണ്ട്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാന സ്കൂള്‍ കലോത്സവങ്ങള്‍ക്ക് വന്‍തുക ചെലവഴിക്കുന്ന സര്‍ക്കാര്‍ ബധിര-മൂക വിദ്യാര്‍ത്ഥികളുടെ സ്പെഷ്യല്‍ സ്കൂള്‍ സംസ്ഥാനതല കലോത്സവനടത്തിപ്പിനുവേണ്ട മതിയായ ഫണ്ട് അനുവദിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കലോത്സവത്തില്‍ പങ്കെടുക്കുന്ന വൈകല്യം ബാധിച്ച കുട്ടികളുടെ താമസസൌകര്യത്തിനും യാത്രാചെലവിനും പോലും മതിയായ ധനസഹായം അനുവദിക്കാത്തതിനാല്‍ മിക്കവേദികളും തികച്ചും ശുഷ്കമായാണ് സ്പെഷ്യല്‍ സംസ്ഥാന കലോത്സവങ്ങളില്‍ കാണുന്നത് എന്നതിന് പരിഹാരമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത് എന്നറിയിക്കുമോ;

(സി)നിലവിലുള്ള ഫണ്ടിന്റെ പരിമിതി ബോദ്ധ്യപ്പെട്ട്, കാര്യക്ഷമമായ നടത്തിപ്പിനായി സ്പെഷ്യല്‍ സംസ്ഥാന കലോത്സവങ്ങള്‍ക്ക് മതിയായ ഫണ്ട് അനുവദിക്കുന്നതിനുവേണ്ട നടപടിയുണ്ടാകുമോ?

2936

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി

ശ്രീ.കെ.രാജു

()അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി പ്രകാരം സ്കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകളെ തെരഞ്ഞെടുക്കുന്നതിലേക്കായി നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 10 ല്‍ കുറയാത്ത എണ്ണം ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ് എം.എല്‍.. മാര്‍ നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോ;

(ബി)ആയതിലേക്ക് നാളിതുവരെ ഒരു തുടര്‍നടപടിയും സ്വീകരിച്ചിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതിലേക്കായി ബന്ധപ്പെട്ട നിയമനനടപടികള്‍ നടത്തുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2937

മള്‍ട്ടി ഗ്രേഡിങ് ലേണിങ്ങ് സെന്ററുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്തെ മള്‍ട്ടി ഗ്രേഡിങ് ലേണിങ് സെന്ററുകള്‍ (എം.ജി.എല്‍.സി) എല്‍.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുന്ന വിഷയം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍, കാസര്‍ഗോഡ് ജില്ലയില്‍, ഏതൊക്കെ സ്ക്കൂളുകളാണ് പരിഗണനയിലുളളതെന്ന് വിശദമാക്കാമോ;

(സി)ഇങ്ങനെ തിരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;

(ഡി)എല്‍. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോള്‍ വര്‍ഷങ്ങളായി ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

2938

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പോഗ്രാം

ശ്രീ. പുരുഷന്‍ കടലുണ്ടി

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ ഏതെല്ലാം സ്കൂളിലാണ് നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കാമോ?

2939

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

()സംസ്ഥാനത്ത് കൂടുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അനുവദിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ; വിശദാംശം ലഭ്യമാക്കുമോ ?

(ബി)ഹൈസ്കൂള്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്ററി ഇല്ലാത്ത മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലും വി.എച്ച്.എസ്.ഇ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ?

2940

അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകള്‍

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്ത് അണ്‍എയ്ഡഡ് മേഖലയില്‍, എത്ര ഹയര്‍ സെക്കന്ററി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സ്കൂളുകള്‍ അണ്‍എയ്ഡഡ് മേഖലയില്‍ അനുവദിച്ചിട്ടുണ്ട്;

(സി)അണ്‍ എയ്ഡഡ് മേഖലയില്‍ സ്കൂളുകളുടെ അംഗീകാരത്തിനായി നിലവില്‍ അപേക്ഷകള്‍ ഉണ്ടോ; എങ്കില്‍, എത്ര?

2941

ഹയര്‍ സെക്കണ്ടറി പാഠപുസ്തകങ്ങളുടെ പരിഷ്ക്കരണം

ശ്രീ. ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

()ഹയര്‍ സെക്കണ്ടറി പാഠപുസ്തകങ്ങളുടെ പരിഷ്ക്കരണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധിച്ച് സര്‍വ്വേ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം? ;

(സി)സര്‍വ്വേ റിപ്പോര്‍ട്ട് കരിക്കുലം കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ ;

(ഡി)എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് പാഠപുസ്തകങ്ങളില്‍ വരുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2942

ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് പരിശീലനം

ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍, പരിശീലനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)സ്കൂളുകളില്‍ പരീക്ഷാ തയ്യാറെടുക്കലും മോഡല്‍ പരീക്ഷകളും നടക്കുന്ന സമയത്തുളള തുടര്‍ച്ചയായ പരിശീലനം പഠനത്തെ ദോഷകരമായി ബാധിക്കും എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വിദ്യാഭ്യാസ വര്‍ഷാവസാനം അത്തരം പരിശീലനം വരാനിടയായ സാഹചര്യം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

2943

ഹയര്‍ സെക്കണ്ടറിയില്‍ അധികബാച്ചുകള്‍

ശ്രീ. റ്റി. വി. രാജേഷ്

2011-12 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കണ്ടറിയില്‍ അധിക ബാച്ചുകള്‍ അനുവദിച്ച സ്കൂളുകളില്‍, അധ്യാപക തസ്തിക സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ടോ; വിശദാംശം നല്‍കാമോ; ഉത്തരവായിട്ടുണ്ടെങ്കില്‍, പ്രസ്തുത ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ?

2944

ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ പ്രൊമോഷന്‍

ശ്രീ. കെ. രാജു

()സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ പ്രിന്‍സിപ്പല്‍ പ്രെമോഷന്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ആയതിനുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ (സീനിയര്‍) സീനിയോറിറ്റി ലിസ്റ് വിഷയം (സബ്ജക്ട്) അടിസ്ഥാനത്തിലാണോ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്; ആയതിന്റെ അന്തിമ ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

2945

പാണ്ടനാട് എസ്.വി. ഹൈസ്കുളില്‍ ഹയര്‍സെക്കണ്ടറി കോഴ്സ്

ശ്രീ. പി.സി. വിഷ്ണുനാഥ്

()പാണ്ടനാട് എസ്.വി. ഹൈസ്കൂളില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂള്‍ മാനേജ്മെന്റ് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ നാളിതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഹയര്‍സെക്കണ്ടറിസ്കൂള്‍ ഇല്ലാത്ത പാണ്ടനാട് പഞ്ചായത്തില്‍, ഹയര്‍സെക്കണ്ടറി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ഹയര്‍സെക്കണ്ടറി അനുവദിക്കുന്നതിന് നിലവില്‍ നിയമതടസ്സം എന്തെങ്കിലും ഉണ്ടെങ്കില്‍ ആയത് വിശദമാക്കുമോ?

2946

ഹയര്‍ സെക്കന്ററി അധ്യാപക തസ്തികകളിലേക്ക് തസ്തികമാറ്റം

ശ്രീ. . ചന്ദ്രശേഖരന്‍

()ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ നിലവിലുളള അധ്യാപക തസ്തികകളിലേക്ക് പ്രസ്തുത വകുപ്പിലെ ലാബ് അസിസ്റന്റുമാര്‍ക്ക് തസ്തികമാറ്റ നിയമം വഴി പ്രമോഷന്‍ നല്‍കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)ഇല്ലെങ്കില്‍, വിദ്യാഭ്യാസ വകുപ്പിലെ മറ്റു തസ്തികകളിലേക്ക് പ്രമോഷന്‍ നല്‍കുന്നതുപോലെ സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്ത് ലാബ് അസിസ്റന്റുമാര്‍ക്കും അധ്യാപക തസ്തികയിലേക്ക് നിശ്ചിത ശതമാനം പ്രമോഷന്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

2947

വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നേരിട്ട് നിയമനം

ശ്രീ. കെ. കെ. നാരായണന്‍

()വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഏതെല്ലാം സ്ഥാപനത്തിലേയ്ക്കാണ് നേരിട്ട് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍, ഏതെല്ലാം തസ്തികകളിലേയ്ക്ക് പരീക്ഷ നടന്നുയെന്നും എത്രപേര്‍ പരീക്ഷ എഴുതിയെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കുമോ ?

2948

അദ്ധ്യാപക പാക്കേജ്

ശ്രീ. ജെയിംസ് മാത്യു

()സംസ്ഥാനത്ത് അദ്ധ്യാപക പാക്കേജ് നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി)പ്രസ്തുത പാക്കേജ് പ്രകാരം എത്ര അദ്ധ്യാപകര്‍ക്ക് ഇതുവരെ ജോലി ലഭിച്ചിട്ടുണ്ട് ;

(സി)അദ്ധ്യാപക ബാങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; ഇതില്‍ സ്വകാര്യ എയ്ഡഡ് സ്കൂളുകള്‍ സഹകരിക്കുന്നുണ്ടോ;

(ഡി)ഇതിന്റെ മറവില്‍ സ്വകാര്യസ്കൂളുകളില്‍ യഥേഷ്ടം നിയമനങ്ങള്‍ നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2949

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുള്ള ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ എണ്ണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്തെ ഓരോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുള്ള അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അനധ്യാപകര്‍ എന്നിവരുടെ എണ്ണം വിശദമാക്കുമോ;

(ബി)ഓരോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴില്‍ വരുന്ന ഗവണ്‍മെന്റ്, എയിഡഡ്, അണ്‍ എയിഡഡ് മേഖലയിലെ എല്‍.പി, യു.പി. വിദ്യാലയങ്ങളുടെ എണ്ണം അറിയിക്കാമോ;

(സി)പുതിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ രൂപീകരിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ഡി)എങ്കില്‍, അവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

() വിദ്യാര്‍ത്ഥി- അധ്യാപക അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ പുന:ക്രമീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍, വിശദമാക്കാമോ?

2950

സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ പ്രീപ്രൈമറി അദ്ധ്യാപികമാര്‍

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ആകെ എത്ര പ്രീപ്രൈമറി അദ്ധ്യാപികമാരാണ് ഉള്ളത് എന്നറിയിക്കാമോ;

(ബി)ഇതില്‍, എത്ര പേര്‍ ഇപ്പോള്‍ ശമ്പളമില്ലാതെ ജോലിയിലേര്‍പ്പെട്ടിരിക്കുന്നു;

(സി)സുപ്രീം കോടതി വിധി അനുസരിച്ചുള്ള 5000 രൂപ ഓണറേറിയം അവര്‍ക്ക് നല്‍കുന്നുണ്ടോ;

(ഡി)ഇല്ലെങ്കില്‍, അത് നല്‍കുന്നതിനുവേണ്ട സത്വരനടപടികള്‍ സ്വീകരിക്കുമോ;

()സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് വീഴ്ചവരാനിടയായ സാഹചര്യം പരിശോധിക്കുമോ?

2951

സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാക്കള്‍

ശ്രീ. പി.റ്റി.. റഹീം

()സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക്, എന്തെല്ലാം ആനുകൂല്യങ്ങളാണ് നേരത്തേ നല്‍കിയിരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഇവര്‍ക്ക് സര്‍വ്വീസ് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നുവോ;

(സി)സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നുവോ; ഇവ നിര്‍ത്തല്‍ ചെയ്തിട്ടുണ്ടോ;

(ഡി)എങ്കില്‍, എന്ത് കാരണത്താലാണ് ആയത് നിര്‍ത്തല്‍ ചെയ്തിട്ടുള്ളത്;

()ഇവ പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2952

വയനാട് ജില്ലയിലെ അദ്ധ്യാപക നിയമനം

ശ്രീ. സി. മമ്മൂട്ടി

()വയനാട് ജില്ലയിലെ തരുവണ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ അറബി പഠിക്കാന്‍ താല്പര്യമുള്ള 21 കുട്ടികളെ പഠിപ്പിക്കാന്‍ അറബി അദ്ധ്യാപകനെ നിയമിക്കാനും ഇതേ ജില്ലയിലെ തന്നെ ബീനാച്ചി ഗവണ്‍മെന്റ് യു.പി. സ്കൂളില്‍ സംസ്കൃതം പഠിക്കുവാന്‍ താത്പര്യമുള്ള കുട്ടികളെ പഠിപ്പിക്കാന്‍ സംസ്കൃത അദ്ധ്യാപകനെ നിയമിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഹയര്‍ വെരിഫിക്കേഷന്‍ മേല്‍പ്പറഞ്ഞ രണ്ടു സ്കൂളുകളിലും നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഏത് ഉദ്യോഗസ്ഥനാണ് നടത്തിയിട്ടുള്ളത്; ഇതിന്‍പ്രകാരം മേല്‍നടപടികള്‍ രണ്ടു സ്കൂളുകളിലും നടത്തിയത് എന്തൊക്കെ യെന്ന് പ്രത്യേകം പ്രത്യേകം വിശദീകരിക്കുമോ;

(ബി)മേല്‍പറഞ്ഞ അദ്ധ്യാപകരെ നിയമിച്ചിട്ടില്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ; നിയമനം നടത്തിയില്ലെങ്കില്‍ മേല്‍പറഞ്ഞ ഓരോ സ്കൂളിലും എപ്പോള്‍ നിയമനം നടത്തുമെന്ന് വിശദമാക്കാമോ;

(സി)2010 ലെ വിദ്യാര്‍ത്ഥികളുടെ എണ്ണമനുസരിച്ച് തരുവണ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ഡിവിഷന്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, എന്തുകൊണ്ട്; അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2953

പ്രീപ്രൈമറി അദ്ധ്യാപകരുടെ പ്രതിഫലം

ശ്രീ. വി. ശശി

()സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളോടനുബന്ധിച്ച് പി.ടി.. യുടെ ചുമതലയില്‍ നടത്തുന്ന പ്രീപ്രൈമറി അദ്ധ്യാപകരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2954

സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി അദ്ധ്യാപകരുടെ വേതനം

ശ്രീ. ജി. സുധാകരന്‍

()പ്രീപ്രൈമറി അദ്ധ്യാപകരുടെയും ആയമാരുടേയും പ്രതിമാസ വേതനം എത്ര രൂപയാണെന്ന് അറിയിക്കാമോ; ഇതിന് ആവശ്യമായ തുക അനുവദിക്കുന്നത് എവിടെനിന്നുമാണ്;

(ബി)പ്രീപ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും എത്ര മാസത്തെ വേതനം കുടിശ്ശികയുണ്ട്;

(സി)വേതനം കുടിശ്ശികയില്ലാതെ അതാതു മാസം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

2955

ഉയര്‍ന്ന തസ്തികകളിലെ നിയമനങ്ങളില്‍ അധ്യാപകര്‍ക്ക് സംവരണം

ശ്രീ.പി.സി. ജോര്‍ജ്ജ്

ഡോ.എന്‍. ജയരാജ്

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

()സംസ്ഥാനത്ത് ഉയര്‍ന്ന തലത്തിലുള്ള അദ്ധ്യാപക തസ്തികകളില്‍ നിയമനം ലഭിക്കുന്നതിന്, താഴ്ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരും എന്നാല്‍ ഉയര്‍ന്ന തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നതിനു യോഗ്യരുമായ അദ്ധ്യാപകര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഇപ്രകാരം യോഗ്യരായവര്‍ക്ക് ഹയര്‍ സെക്കണ്ടറി തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് എല്‍.പി.എസ്., യു.പി.എസ്., എച്ച്.എസ്.എ അദ്ധ്യാപകര്‍ക്ക് എത്ര ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി)താഴ്ന്ന തലത്തില്‍ പഠിപ്പിക്കുന്ന യോഗ്യരായ അദ്ധ്യാപകര്‍ക്ക് ബി.എഡ് കോളേജുകളില്‍ നിയമനം ലഭിക്കുന്നതിനുള്ള സ്ഥാനക്കയറ്റത്തിനായി പ്രത്യേക സംവരണം ഉണ്ടോ; വ്യക്തമാക്കുമോ;

(ഡി)ഇതുപോലെ, കോളേജുകളിലേക്കുള്ള അധ്യാപക നിയമനത്തിന് ഹയര്‍ സെക്കന്ററി തലത്തിലുള്ള അദ്ധ്യാപകര്‍ക്ക് നിലവില്‍ സംവരണമുണ്ടോ; ഇല്ലെങ്കില്‍, ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്ക്കൂള്‍ അദ്ധ്യാപകര്‍ക്ക് നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

2956

സെന്‍സസ് ഡ്യൂട്ടി ചെയ്ത അദ്ധ്യാപകര്‍ക്ക് അനുവദിച്ച ഏണ്‍ഡ് ലീവിന്റെ എണ്ണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()2011-ലെ സെന്‍സസ് ഡ്യൂട്ടി (148 ദിവസം) ചെയ്ത അദ്ധ്യാപകര്‍ക്ക്, എത്ര ദിവസത്തെ ഏണ്‍ഡ് ലീവാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി)24 ദിവസത്തെ ഏണ്‍ഡ് ലീവ് സറണ്ടര്‍ ചെയ്ത അദ്ധ്യാപകരുടെ 8 ദിവസത്തെ സറണ്ടര്‍ തുക തിരിച്ചടക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍, 24 ദിവസം സറണ്ടര്‍ ചെയ്യാന്‍ കഴിയാത്ത അദ്ധ്യാപകര്‍ക്ക് കൂടി 24 ദിവസത്തെ സറണ്ടര്‍ ആനുകൂല്യം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

2957

പാര്‍ട്ട് ടൈം ഹിന്ദി ലാംഗ്വേജ് ടീച്ചര്‍ നിയമനം

ശ്രീ. . .അസീസ്

''കോവൂര്‍ കുഞ്ഞുമോന്‍

()കൊല്ലം ജില്ലയില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി)തസ്തികയില്‍, എത്ര ഒഴിവുകളാണ് നിലവിലുള്ളത്;

(ബി)ഈ തസ്തികയില്‍ പി.എസ്.സി റാങ്ക് ലിസ്റ് നിലവിലുണ്ടോ; എത്ര പേര്‍ക്ക് നിയമനം നല്‍കി;

(സി)ഈ തസ്തികയില്‍ റാങ്ക് ലിസ്റ് നിലവിലിരിക്കെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത്, ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2958

കോട്ടയം ജില്ലയിലെ എച്ച്.എസ്.(മാത്തമറ്റിക്സ്) തസ്തികയിലെ ഒഴിവുകള്‍

ശ്രീ. മാത്യു റ്റി. തോമസ്

()കോട്ടയം ജില്ലയിലെ എച്ച്.എസ്.(മാത്തമറ്റിക്സ്) തസ്തികയില്‍, എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വിശദമാക്കുമോ;

(ബി)ഈ ഒഴിവുകളിലേക്ക് നിയമനം നടത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

2959

പ്ളസ് ടു തുല്യത കോഴ്സ്

ശ്രീ. വി.റ്റി. ബല്‍റാം

,, .റ്റി. ജോര്‍ജ്

,, വി.പി.സജീന്ദ്രന്‍

,, പി..മാധവന്‍

()പ്ളസ് ടു തുല്യത കോഴ്സ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏത് ഏജന്‍സിയുടെ നേതൃത്വത്തിലാണ് ഇത് നടത്തുന്നത്; വിശദമാക്കുമോ;

(ഡി)എന്ന് മുതലാണ് ഇത് ആരംഭിക്കാനുദ്ദേശിക്കുന്നത്?

2960

പി.ഡി.സി പാസാകാത്ത 30 വയസ് പൂര്‍ത്തിയായവര്‍ക്ക് +1, +2, '6' മാസം കൊണ്ട് പരീക്ഷയെഴുതുന്നതിന് നടപടി

ഡോ. കെ.ടി.ജലീല്‍

()സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ക്കുളള യോഗ്യത എസ്.എസ്.എല്‍.സി യില്‍ നിന്നും പ്ളസ്ടു ആക്കി ഉത്തരവിറക്കിയ സാഹചര്യത്തില്‍ പി.ഡി.സി പാസാകാത്ത 30 വയസ് പൂര്‍ത്തിയായവര്‍ക്ക് ഒരു വര്‍ഷം കൊണ്ടോ ആറുമാസം കൊണ്ടോ ഓപ്പണ്‍ സ്കൂള്‍ വഴി +1 ഉം, +2 ഉം ഒരുമിച്ചെഴുതിയെടുക്കുന്നതിന് അനുവദിക്കുമോ;

(ബി)രജിസ്ട്രേഷന്‍ ഫീസും പരീക്ഷാ ഫീസും പരീക്ഷാര്‍ത്ഥികളില്‍ നിന്നും വാങ്ങി നടത്താവുന്നതിനാലും സര്‍ക്കാരിന് ഒരുതരത്തിലുളള സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാവാത്തതിനാലും ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.