UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3000

ഒരേക്കര്‍ ഭൂമിയ്ക്ക് കൈവശ രേഖയുള്ളവര്‍ക്ക് പ്രസ്തുത ഭൂമി സ്വന്തമാക്കുന്നതിനുള്ള നടപടി

ശ്രീ. റ്റി. യു. കുരുവിള

()ഒരു ഏക്കര്‍ വീതം കൈവശരേഖയുള്ള കുടുംബങ്ങള്‍ക്ക് ടി സ്ഥലത്ത് വീടോ കുടിലോ വച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പതിനഞ്ച് സെന്റ് മാത്രം നല്‍കി ബാക്കി തിരികെയെടുക്കുന്ന അശാസ്ത്രീയവും സാമാന്യനീതിയ്ക്ക് നിരക്കാത്തതുമായ നടപടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പോരായ്മ പരിഹരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ (2006-2011) നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് നടപ്പാക്കാന്‍ കാലതാമസം നേരിടാന്‍ കാരണം എന്തെന്ന് വ്യക്തമാക്കാമോ;

(സി)ഈ പോരായ്മ അടിയന്തിരമായി പരിഹരിച്ച് കൈവശരേഖയുള്ളവര്‍ക്ക് വീടോ കുടിലോ വച്ചാലും പ്രസ്തുത ഒരേക്കര്‍ വസ്തുവും അവര്‍ക്ക് തന്നെ സ്വന്തമായിരിക്കുന്നതിന് ആവശ്യമായ ഉത്തരവ് ഉടന്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

3001

റെയില്‍പാത ഇരട്ടിപ്പിക്കലിനുവേണ്ടി ഭൂമി വിട്ടു കൊടുത്തവര്‍ക്ക് നഷ്ടപരിഹാരം

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

()കോട്ടയം വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന് സ്ഥലം വിട്ടുകൊടുത്ത മുഴുവന്‍ ആളുകള്‍ക്കും ഏറ്റെടുത്ത വസ്തുവിന്റെ വില കൊടുത്തു തീര്‍ക്കാന്‍ സാധിച്ചുവോ;

(ബി)കോട്ടയം ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് ഭൂമി വിട്ടു കൊടുത്തവര്‍ക്ക് ലഭിക്കാനുള്ള തുക റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തുക എന്നാണ് ലഭിച്ചത്; തുക എത്രയാണ് ;

(സി)ഭൂമി വിട്ടുകൊടുത്ത കോട്ടയം ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും പ്രസ്തുത തുക എന്നത്തേക്ക് കൊടുത്തു തീര്‍ക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ ?

3002

ആറന്മുള വിമാനത്താവളം നിര്‍മ്മാണത്തിന് കണ്ടെത്തിയ ഭൂമി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, പി. കെ. ഗുരുദാസന്‍

,, രാജു എബ്രഹാം

ശ്രീമതി. പി. അയിഷാ പോറ്റി

()ആറന്മുള വിമാനത്താവളത്തിനുവേണ്ടി കണ്ടെത്തിയ ഭൂമി മിച്ചഭൂമിയാണെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)വിമാനത്താവള നിര്‍മ്മാണത്തിനുവേണ്ടി അനധികൃതമായി നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായോ;

(സി)വയലിനരികിലൂടെ ഒഴുകുന്ന തോടുകള്‍ നികന്നതിനാല്‍ സമീപ പ്രദേശങ്ങളിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുകയും തന്‍മൂലം കൃഷിയിറക്കുന്നതിന് പറ്റാത്ത സാഹചര്യം ഉളവായത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടോ; ഇതില്‍ എന്തു നടപടിയാണ് സ്വീകരിച്ചത്;

(ഡി)മിച്ചഭൂമി തിരിച്ചുപിടിച്ച് വയലിലെ നീരൊഴുക്കുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3003

റവന്യൂ ഭൂമിയായി മാറ്റെപ്പെട്ട നെല്ലിയാംമ്പതി വനഭൂമി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()നെല്ലിയാംമ്പതിയില്‍ വനഭൂമിയല്ലാതെ റവന്യൂഭൂമി ഉള്ളതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ; എങ്കില്‍ വനഭൂമി റവന്യൂ ഭൂമിയായി മാറ്റിക്കൊണ്ടുള്ള വിജ്ഞാപനത്തിലെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)കേന്ദ്ര വന സംരക്ഷണ നിയമത്തിന്റെ രണ്ടാം വകുപ്പ് അനുസരിച്ച് ആയതിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ബയോഡൈവേഴ്സിറ്റി ആക്ടിന്റെ നിബന്ധനകള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ;

(ഡി)റവന്യൂ ഭൂമി ഇല്ല എന്നതിന് നിയമങ്ങളുടെയും വസ്തുകകളുടെയും പിന്‍ബലം ശക്തമായി ഉണ്ടായിരുന്നിട്ടും ആ നിലയില്‍ കോടതികളിലെ കേസ് കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍് തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ?

3004

കഠിനംകുളം വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണപുരോഗതി

ശ്രീ. വി. ശശി

()ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ കഠിനംകുളം വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നു പറയുമോ;

(ബി)ഈ ഓഫീസിന്റെ നിര്‍മ്മാണത്തിനായി വകകൊള്ളിച്ചിട്ടുള്ള തുകയെത്രയെന്നു പറയുമോ;

(സി)ഈ ഓഫീസിന്റെ നിര്‍മ്മാണത്തിന് എത്ര തുക ചെലവു വരുമെന്നു വ്യക്തമാക്കുമോ?

3005

വില്ലേജ് ആഫീസുകളിലെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍

ശ്രീ. കെ.എന്‍.. ഖാദര്‍

()ദിവസേന ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കയറിയിറങ്ങുന്ന വില്ലേജ് ആഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഭൌതിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)വില്ലേജാഫീസുകള്‍ പനരുദ്ധീകരിക്കുന്നതിനുള്ള നടപടി ഏതുവരെയായി;

(സി)ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത എല്ലാ വില്ലേജാഫീസുകളിലും ഒരു വില്ലേജ് അസിസ്റന്റിനെകൂടി നിയമിക്കുന്നതിനുള്ള ശുപാര്‍ശ നടപ്പിലാക്കുമോ;

(ഡി)റവന്യൂ ആഫീസുകളിലെ റവന്യൂറിക്കാര്‍ഡുകള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്ന നടപടി ഏതുവരെയായെന്ന് വിശദീകരിക്കാമോ?

3006

വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

'' എന്‍. . നെല്ലിക്കുന്ന്

()സംസ്ഥാനത്തെ എല്ലാ വില്ലേജ് ആഫീസുകളും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളും കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച് ഒരു ശൃംഖല വഴി പരസ്പരം ബന്ധിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

3007

നികുതി രജിസ്ററും തണ്ടപ്പേര്‍ രജിസ്ററും

ശ്രീമതി കെ. കെ. ലതിക

()വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന നികുതി രജിസ്ററിലും (ബി.ടി. ആര്‍) തണ്ടപ്പേര്‍ രജിസ്ററിലും ടി. പി. ആര്‍ കൈവശക്കാരുടെ പേരുകള്‍ ചേര്‍ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധമായ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)യഥാര്‍ത്ഥ കൈവശക്കാരുടെ പേരുകള്‍ പട്ടയം വാങ്ങിയിട്ടില്ല എന്ന കാരണത്താല്‍ പ്രസ്തുത രജിസ്ററുകളില്‍ ചേര്‍ക്കുന്നതിന് വടകര താലൂക്കിലെ വില്ലേജ് ആഫീസര്‍മാര്‍ തയ്യാറാവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത വില്ലേജുകളിലെ കൈവശക്കാര്‍ക്ക് പട്ടയത്തിന്റെ അടിസ്ഥാനത്തില്‍ ബി.ടി. ആര്‍ ലും, ടി.പി. ആര്‍ ലും പേര് ചേര്‍ത്ത് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3008

കുന്ദമംഗലം മിനി സിവില്‍ സ്റേഷനിലെ ഓഫീസുകള്‍

ശ്രീ. പി.റ്റി.. റഹീം

()കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലത്തെ നിര്‍ദ്ദിഷ്ട മിനി സിവില്‍ സ്റേഷനില്‍ ഏതെല്ലാം ഓഫീസുകള്‍ക്കാണ് സ്ഥലം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്;

(ബി)സബ് ട്രഷറിക്കാവശ്യമായ സ്ഥലം മിനി സിവില്‍ സ്റേഷനില്‍ ഒരുക്കുമോ എന്ന് വ്യക്തമാക്കാമോ ?

3009

റവന്യൂ ടവറുകളില്‍ ഓഫീസുകള്‍ക്ക് സ്ഥലം അനുവദിക്കല്‍

ശ്രീ. ബി. സത്യന്‍

()സിവില്‍ സ്റേഷനുകളിലും റവന്യൂ ടവറുകളിലും വിവിധ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സ്ഥല

മനുവദിക്കുന്നത് ആരാണ്; വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത നടപടിക്ക് സ്വീകരിക്കുന്ന മാനദണ്ഡം വിശദമാക്കാമോ ?

3010

വലിയപറമ്പ് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വലിയപറമ്പ് പഞ്ചായത്തില്‍ അനുവദിച്ച വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പഞ്ചായത്തിലെ റവന്യൂ രേഖകള്‍ ഏതെല്ലാം വില്ലേജുകളിലായാണ് കിടക്കുന്നതെന്ന് അറിയിക്കാമോ?

3011

റെയ്ഞ്ച് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ പുറമ്പോക്കുഭൂമി

ശ്രീ. പുരുഷന്‍ കടലുണ്ടി

ബാലുശ്ശേരിയിലെ എക്സൈസ് റെയ്ഞ്ച് ഓഫീസിന് കെട്ടിട നിര്‍മ്മാണത്തിന് റവന്യൂ പുറമ്പോക്ക് ഭൂമി അനുവദിക്കുന്നതിന് സമര്‍പ്പിച്ച നിവേദനത്തില്‍ (8588/11/ഢകജ/(ഞല്) റമലേറ 15/12/2011) കൈക്കൊണ്ട തുടര്‍ നടപടികള്‍ അറിയിക്കാമോ?

3012

കല്‍പ്പറ്റ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണവും പുനരുദ്ധാരണവും എന്ന ബഡ്ജറ്റ് ശീര്‍ഷകത്തില്‍ വകയിരുത്തിയ തുക, ചെലവഴിച്ച തുക എന്നിവയുടെ ജില്ലാതല വിശദാംശം ലഭ്യമാക്കുമോ ;

(ബി)കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം പണിയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാ ക്കുമോ

3013

കോതമംഗലത്തെ ഫോറസ്റ് റേഞ്ച് ഓഫീസ് സ്ഥലത്തിന്റെ വിശദാംശം

ശ്രീ. റ്റി. യു. കുരുവിള

()കോതമംഗലത്ത് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന ഫോറസ്റ് റേഞ്ച് ഓഫീസും അവിടെ പ്രവര്‍ത്തിക്കുന്ന തടി ഡിപ്പോയും ഇരിക്കുന്ന സ്ഥലം ഗവണ്‍മെന്റ് റിക്കോര്‍ഡ് പ്രകാരം സെറ്റില്‍മെന്റ് രേഖയില്‍പ്പെട്ടതാണോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി)സര്‍വ്വെ നമ്പര്‍ 1016, 1017, 1018 എന്നീ നമ്പറുകളില്‍പ്പെട്ട സ്ഥലം പതിവ് സ്ഥലമായിരുന്നോ; വിശദാംശം ലഭ്യമാക്കുമോ ;

(സി)ഇപ്പോള്‍ ഈ സ്ഥലം ബി.റ്റി. ആര്‍ പ്രകാരം പുറമ്പോക്കാണോ എന്ന് വ്യക്തമാക്കുമോ ;

(ഡി)ഈ സ്ഥലം റിസര്‍വ്വ് ഫോറസ്റായി ഡിക്ളയര്‍ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

3014

പുതിയ മിനി സിവില്‍ സ്റേഷനുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് പുതിയ മിനി സിവില്‍ സ്റേഷനുകള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി)ചടയമംഗലം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3015

പുതിയ വില്ലേജ് ഓഫീസുകള്‍

ശ്രീ. കെ. അച്ചുതന്‍

,, പി. . മാധവന്‍

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സന്റ്

()സംസ്ഥാനത്ത് പുതിയ വില്ലേജ് ഓഫീസുകള്‍ അനുവദിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3016

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ നവീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)പൊതുജനങ്ങള്‍ക്ക് ഇവിടെ നിന്നും ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3017

താലൂക്ക് ഓഫീസുകളില്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം

ശ്രീ. സി. കെ. സദാശിവന്‍

()ആലപ്പുഴ ജില്ലയില്‍, കാര്‍ത്തികപ്പള്ളി താലൂക്കില്‍ പത്തിയൂര്‍ വില്ലേജില്‍ എരുവറ്റികിഴക്ക്മുറിയില്‍ തുണ്ടണ്ടില്‍ വീട്ടില്‍ ശ്രീമതി ലക്ഷ്മിയുടെ വസ്തു പേരില്‍ക്കൂട്ടുന്നതിലേയ്ക്ക് 21.05.2012 ല്‍ അപേക്ഷ നല്‍കിയിട്ടും നാളിതുവരെ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)LRM/SR/NEW/632/12 തീയതി21.05.2012 ഈ ഫയല്‍ നമ്പരില്‍ ഉള്ള വിധവയായ പട്ടികജാതി സമുദായത്തില്‍പ്പെട്ട ടി ആളുടെ മകളുടെ പുനര്‍വിവാഹത്തിന്റെ ആവശ്യകതയിലേക്ക് 87/2 സര്‍വ്വേ നമ്പരില്‍പ്പെട്ട വസ്തു പേരില്‍ക്കൂട്ടി നല്‍കണമെന്ന അപേക്ഷയിന്മേല്‍ അനുകൂല നടപടി സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)താലൂക്കാഫീസുകളിലെ ഇത്തരം കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3018

വെളിയം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍പ്പെട്ട വെളിയം വില്ലേജ് ആഫീസ് കെട്ടിടത്തിന് ഉദ്ദേശം എത്ര വര്‍ഷം പഴക്കമുണ്ട്;

(ബി)പ്രസ്തുത ആഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും ആയതിന്റെ ഉടമസ്ഥത സംബന്ധിച്ച വിശദാംശവും വെളിപ്പെടുത്തുമോ;

(സി)അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്താല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ടി ആഫീസിന് പുതിയ മന്ദിരനിര്‍മ്മാണത്തിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

3019

വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തല്‍

ശ്രീ. പി. തിലോത്തമന്‍

()വില്ലേജ് ഓഫീസര്‍മാരുടെ പദവി ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(ബി)ജോലിഭാരം കണക്കിലെടുത്ത് 9-ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വില്ലേജ് അസിസ്റന്റുമാരുടെ ഓരോ അധിക തസ്തിക എല്ലാ വില്ലേജ് ഓഫീസുകളിലും സൃഷ്ടിച്ച് അടിയന്തിര നിയമനം നടത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(സി)വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് പറയാമോ;

(ഡി)പൊതുജനങ്ങള്‍ക്ക് റവന്യൂ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ സ്വഭാവവും, വൈവിധ്യങ്ങളും അളവുകളും വര്‍ദ്ധിക്കുകയും നിലവിലുള്ള ഓഫീസ് സംവിധാനങ്ങള്‍ അപര്യാപ്തവും ജീവനക്കാര്‍ക്ക് ജോലിഭാരം താങ്ങാവുന്നതിനപ്പുറവുമായ സ്ഥിതിക്ക് സര്‍വ്വീസ് സംഘടനകളുടെയും റവന്യൂ വകുപ്പ് സംഘടനകളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി ഒരു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുമോ ?

3020

പ്രിപെയ്ഡ് ആട്ടോ-ടാക്സി സ്റാന്റ് സ്ഥാ.പിക്കുന്നതിനുള്ള നടപടി

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം റെയില്‍വെ സ്റേഷനില്‍ പ്രി-പെയ്ഡ് ആട്ടോ-ടാക്സി സ്റാന്റ് സ്ഥാപിക്കുന്നതിന് താലൂക്ക് വികസന സമിതി തീരുമാനിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രി-പെയ്ഡ് ആട്ടോ-ടാക്സി സ്റാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

3021

തമിഴ്നാട്ടിലെ ചെങ്കോട്ടയില്‍ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തമിഴ്നാട്ടിലെ ചെങ്കോട്ടയില്‍ കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ എത്ര ഭൂമിയുണ്ട്; ഇവ ഏതെല്ലാം വകുപ്പിന്റെ കീഴീല്‍ എത്രവീതം;

(ബി)ആ ഭൂമിയുടെ മേല്‍ നോട്ടവും സൂക്ഷിപ്പും ആര്‍ക്കാണ്;

(സി)ആ ഭൂമിയില്‍ എന്തെങ്കിലും വികസന പദ്ധതികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)അതിന് എന്തെങ്കിലും തടസ്സങ്ങളോ പ്രതിസന്ധികളോ ഉണ്ടോ?

3022

വില്ലേജ് ഓഫീസുകളില പുതിയ ക്ളറിക്കല്‍ തസ്തിക

ശ്രീ. കെ. അജിത്

()വില്ലേജ് ഓഫീസുകളിലെ വര്‍ദ്ധിച്ചുവരുന്ന ജോലി ഭാരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത ജോലിഭാരം കണക്കിലെടുത്ത് വില്ലേജ് ഓഫീസുകളില്‍ പുതുതായി ഓരോ ക്ളറിക്കല്‍ തസ്തിക സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായ വിവരങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത ശുപാര്‍ശയിന്മേല്‍ എന്ത് നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ;

(സി)സംസ്ഥാനത്ത് പഞ്ചായത്ത് ഓഫീസുകളില്‍ അധിക തസ്തിക സൃഷ്ടിച്ച കാര്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ സമാനസ്വഭാവമുള്ള വില്ലേജ് ഓഫീസുകളില്‍ ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്ത അധിക തസ്തിക സൃഷ്ടിക്കാനുള്ള നടപടി സ്വീകരിക്കുമോ ?

3023

കൊല്ലം ജില്ലയിലേക്ക് വില്ലേജ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം

ശ്രീ.കെ. രാജു

()2012-13 വര്‍ഷത്തില്‍ ഇതര ജില്ലകളില്‍ നിന്നും കൊല്ലം ജില്ലയിലേക്ക് പ്രത്യേക ഉത്തരവ് പ്രകാരവും അല്ലാതെയും എത്ര വില്ലേജ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ആയതിന്റെ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

3024

റവന്യൂവകുപ്പില്‍ സേവനാവകാശനിയമം

ശ്രീ. കെ. രാജു

()റവന്യൂവകുപ്പില്‍ സേവനാവകാശനിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമോ;

(ബി)വില്ലേജ് ഓഫീസുകളിലെ അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്തത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപര്യാപ്തതകള്‍ സേവനാവകാശ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നു സര്‍ക്കാര്‍ കരുതുന്നുണ്ടോ; ആയതു പരിഹരിക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുമോ?

3025

നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡം

ശ്രീ. പി. ഉബൈദുള്ള

,, എന്‍. ഷംസുദ്ദീന്‍

,, പി. കെ. ബഷീര്‍

()നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹത നിര്‍ണ്ണയിക്കുന്നതിന് മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ;

(ബി)നിയമനങ്ങളിലെ സംവരണത്തിനും, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും പ്രത്യേകം മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ ;

(സി)ഇതു സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?

3026

റവന്യൂ ജീവനക്കാരില്‍ തുടര്‍ച്ചാനുമതി ഇല്ലാത്തവര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതിനുള്ള നടപടി

ശ്രീ. പി. തിലോത്തമന്‍

()തുടര്‍ച്ചാനുമതി ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് റവന്യൂ ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടപ്പെടുന്ന സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇപ്രകാരം ശമ്പളം ലഭിക്കാത്ത ഓഫീസുകളിലും തസ്തികകളിലും ജോലി ചെയ്യുന്നവരെല്ലാം താല്കാലിക ജീവനക്കാരാണോ എന്നു വ്യക്തമാക്കുമോ; തുടര്‍ച്ചാനുമതി യഥാസമയം നല്‍കാത്തതുമൂലം ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ക്ക് ആയത് യഥാസമയം ലഭിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)താല്‍ക്കാലിക ഗണത്തില്‍പ്പെടുത്തിയ എത്ര ഓഫീസുകളും എത്ര തസ്തികകളും റവന്യൂ വകുപ്പിലുണ്ടെന്ന് വ്യക്തമാക്കുമോ; ഒരേ റാങ്കില്‍ നിന്നും സര്‍വ്വീസില്‍ കയറുന്നവരും, ഒരേ വകുപ്പില്‍ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരുമായ ജീവനക്കാരില്‍ കുറെപേര്‍ മാത്രം ചില പ്രത്യേക ഓഫീസില്‍ എത്തുമ്പോള്‍ താല്‍ക്കാലിക തസ്തികകള്‍ എന്ന പേരിലും തുടര്‍ച്ചാനുമതി നിഷേധിക്കുന്നതു മൂലവും ശമ്പളം ലഭിക്കാത്ത സാഹചര്യം എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കുമോ; ഈ പ്രശ്നത്തിന് ശാശ്വതവും അടിയന്തിരവുമായ പരിഹാരം കാണുമോ?

3027

തസ്തികകള്‍ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി

ശ്രീ. കെ. അജിത്

()റവന്യൂ വകുപ്പിലെ ചില തസ്തികകളില്‍ തുടര്‍ച്ചാനുമതിയില്ലാത്തതിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വര്‍ഷങ്ങളായി ഈ അവസ്ഥ തുടര്‍ന്നുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)അഞ്ചുവര്‍ഷമായി തുടരുന്ന തസ്തികകള്‍ സ്ഥിരപ്പെടുത്താന്‍ നിലവില്‍ നിയമം ഉണ്ടോയെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഉണ്ടെങ്കില്‍ റവന്യൂ വകുപ്പിലെ ഇത്തരം തസ്തികകള്‍ സ്ഥിരപ്പെടുത്താതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

()പ്രസ്തുത തസ്തികകള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3028

അധികമായി അനുവദിക്കാനുള്ള വില്ലേജ് അസിസ്റന്റ് തസ്തികകള്‍

ശ്രീ. കെ. ദാസന്‍

()മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ നടപ്പിലാക്കിയ 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഓഫീസൂകളില്‍ ഒരു വില്ലേജ് അസിസറ്റന്റ് തസ്തിക അധികമായി അനുവദിക്കാന്‍ തീരുമാനിച്ചിരുന്നുവോ;

(ബി)ഉണ്ടെങ്കില്‍ അതനുസരിച്ച് ഈ സര്‍ക്കാര്‍ എന്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു എന്നത് വ്യക്തമാക്കാമോ?

3029

നെല്‍വയല്‍ ഡാറ്റാബാങ്ക്

ശ്രീ. ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, റ്റി.എന്‍. പ്രതാപന്‍

()സംസ്ഥാനത്ത് നെല്‍വയല്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നത് ; വിശദമാക്കുമോ ?

3030

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം

ശ്രീ. സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, വി. ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()സംസ്ഥാനത്ത് അനധികൃതമായി നികത്തുന്ന വയലുകളും തണ്ണീര്‍ത്തടങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഓരോ സ്ഥലത്തും ഇത് സംബന്ധിച്ച പരിശോധന നടത്തുന്നത് ആരാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സമയബന്ധിതമായി ഈ പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കുമോ ?

3031

നെല്‍വയല്‍ നികത്തലിന് ഇളവ് നല്‍കുന്നത് പരിശോധിക്കുന്ന സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊതുആവശ്യങ്ങള്‍ക്കായി നെല്‍വയലുകള്‍ നികത്തുന്നതിന് ഇളവ് നല്‍കുന്നത് പരിശോധിക്കാന്‍ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി നിലവിലുണ്ടോ; നിലവില്‍ ഉള്ള ഇതിന്റെ ഘടനയും ആരൊക്കെയാണ് അംഗങ്ങള്‍ എന്നും വെളിപ്പെടുത്തുമോ;

(ബി)പ്രാദേശികതലത്തിലുള്ള ഈ കമ്മിറ്റിയുടെ ഘടനയും അംഗങ്ങളും ആരൊക്കെയെന്ന് വിശദമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിക്ക് മുന്നില്‍ എത്ര അപേക്ഷകള്‍ നെല്‍വയല്‍ നികത്തണമെന്നാവശ്യപ്പെട്ട് വന്നിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ഡി)ഇതില്‍ എത്രയെണ്ണത്തില്‍ അനുകൂലമായും എത്രയെണ്ണത്തില്‍ പ്രതികൂലമായും തീരുമാനമെടുത്തെന്ന് ഓരോ അപേക്ഷയുടെയും വിശദാംശം വെളിപ്പെടുത്താമോ;

()സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി അനുമതി നിഷേധിച്ച എത്ര അപേക്ഷകളില്‍ സര്‍ക്കാര്‍ നേരിട്ട് തീരുമാനമെടുത്തെന്നും അവ ഏതൊക്കെയെന്നും വിശദമാക്കാമോ ?

3032

കേരള ക്രിക്കറ്റ്അസോസിയേഷന്‍ തൊടുപുഴയില്‍ വാങ്ങിയ ഭൂമി

ശ്രീ. .കെ.ബാലന്‍

()കേരള ക്രിക്കറ്റ് അസോസിയേഷന്‍ തൊടുപുഴയില്‍ വസ്തു വാങ്ങിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്;

(ബി)ഇതില്‍ നെല്‍കൃഷി ചെയ്യുന്ന നിലം ഉള്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ നിലമാണ് വാങ്ങിയിട്ടുളളത്; നിലവില്‍ കൃഷിചെയ്യുന്ന നിലമാണോ ഇത്;

(സി)പ്രസ്തുത നിലം നികത്തരുതെന്ന് കാര്‍ഷികോത്പാദന കമ്മീഷണര്‍ ഉത്തരവായിട്ടുണ്ടോ; പ്രസ്തുത നിലം നികത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ രേഖ ലഭ്യമാക്കുമോ?

3033

പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമി

ശ്രീ. . ചന്ദ്രശേഖരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ആകെ എത്ര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ;

(ബി)ആര്‍ക്കൊക്കെ എത്ര ഭൂമി വീതം നല്‍കിയെന്നും പാട്ടത്തുക ഓരോന്നിനും എത്രയാണെന്നും ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ?

3034

പാട്ടകുടിശ്ശിക തുക പിടിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് പാട്ടക്കരാര്‍ വ്യവസ്ഥയില്‍ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഇവയില്‍ കാലാവധി കഴിഞ്ഞിട്ടും കരാര്‍ പുതക്കാതിരിക്കുകയും സര്‍ക്കാര്‍ തിരിച്ചെടുക്കാത്തതുമായ ഭൂമിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ല തിരിച്ച് പറയാമോ;

(സി)ഓരോ ജില്ലയില്‍ നിന്നും പ്രതിവര്‍ഷം ഈ ഇനത്തില്‍ പരിച്ചെടുക്കേണ്ട തുക എത്രയാണെന്നും ഇപ്പോള്‍ പിരിച്ചെടുക്കുന്ന തുക എത്രയാണെന്നും ഇതേവരെയുള്ള കുടിശ്ശിക എത്രയാണെന്നും പറയാമോ;

(ഡി)കരാര്‍ കാലാവധി കഴിഞ്ഞ പാട്ട ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;

()പാട്ട കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(എഫ്)കരാര്‍ കാലാവധി കഴിഞ്ഞ ഭൂമി വീണ്ടെടുക്കുവാനും പാട്ടകുടിശ്ശിക പൂര്‍ണ്ണമായും പിരിച്ചെടുക്കാനും നടപടികള്‍ സ്വീകരിക്കുമോ?

3035

പട്ടയം നല്കുന്നതിനുള്ള നടപടികള്‍

ശ്രീ. ബി.ഡി.ദേവസ്സി

()ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കോടശ്ശേരി ഗ്രാമപഞ്ചായത്ത് നായരങ്ങാടി ദേശത്ത് സര്‍വ്വേ 681, 682 നമ്പരുകളിലായി കിടക്കുന്ന 12 ഏക്കര്‍ ഭൂമിയിലെ സ്ഥിരതാമസക്കാരായ 70 ഓളം കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ച് നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ ;

(ബി)ഇവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3036

ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് സ്ഥലം നല്‍കുന്ന നടപടി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് സ്ഥലം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(ബി)ഇതുവരെയായി എത്ര ഭൂരഹിതര്‍ ഭൂമി ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്;

(സി)ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ പാകത്തില്‍ എത്ര ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ കൈവശമുണ്ട്;

(ഡി)മൊത്തം അപേക്ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് എത്ര ഏക്കര്‍ ഭൂമി ആവശ്യമായി വരും;

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര ഭൂരഹിതര്‍ക്ക് പട്ടയം വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ?

3037

ഭൂരഹിത കുടുംബങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്

ശ്രീ. വി. ശശി

()ഭൂരഹിത കുടുംബങ്ങളുടെ ജില്ല തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ ;

(ബി)മുഴുവന്‍ ഭൂരഹിത കുടുംബങ്ങള്‍ക്കും ഭൂമി നല്‍കിയ ശേഷം സര്‍ക്കാരിന്റെ കൈവശം ശേഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭൂമിയുടെ അളവ് എത്രയെന്ന് വെളിപ്പെടുത്തുമോ ?

3038

ഭൂരഹിത കുടുംബങ്ങള്‍

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്ത് ഭൂരഹിത കുടുംബങ്ങള്‍ എന്ന് കണ്ടെത്തിയിട്ടുള്ള എത്ര കുടുംബങ്ങളാണ് ഉള്ളത് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ; ഇതില്‍ എസ്.സി/എസ്.ടി. വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അവരുടെയും ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ ;

(ബി)ഇത്രയും പേര്‍ക്ക് 3 സെന്റ് ഭൂമി വീതം നല്‍കാനുള്ള ഭൂമി സര്‍ക്കാരിന്റെ കൈവശം ഉണ്ടോ ; എത്ര ഭൂമിയാണ് പ്രസ്തുത ആവശ്യത്തിന് വേണ്ടത് ; ഇല്ലെങ്കില്‍ ഭൂമി കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി)സംസ്ഥാനത്ത് കണ്ടെത്തിയിട്ടുള്ള മിച്ചഭൂമി എത്രയാണ് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ; ഇതു കൂടാതെ ലാന്റ് ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂമി ഉണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങളും ജില്ല തിരിച്ച് നല്‍കുമോ ;

(ഡി)സംസ്ഥാനത്തു അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമി എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

()കേരള ലാന്റ് റിഫോംസ് ആക്ട് പ്രകാരം വിവിധ കോടതികളില്‍ കേസ്സില്‍ ഉള്‍പ്പെട്ടു കിടക്കുന്ന എത്ര ഭൂമിയാണ് ഉള്ളത് ; ആയതിന്റെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ?

3039

ഭൂരഹിതര്‍ക്ക് ഭൂമി പതിച്ച് നല്‍കല്‍ പദ്ധതി

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് ഭൂമി പതിച്ച് നല്‍കുന്നതിനായി റവന്യൂ വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി ഇസഡ്. എല്‍. സി. ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; ആയതുപ്രകാരമുള്ള ഗുണഭോക്താക്കളുടെ ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇത് പരിശോധനയ്ക്കായി ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ ലഭ്യമാണോ;

(ബി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിലേയ്ക്കായി എന്തൊക്കെ തുടര്‍ നടപടികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3040

അടിമലത്തുറയിലെ പട്ടയവിതരണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരത്ത് അടിമലത്തുറയില്‍ പുറമ്പോക്ക് ഭൂമിയിലുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നോ; എന്നായിരുന്നു തീരുമാനിച്ചത് എന്നറിയിക്കാമോ;

(ബി)ഇത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ; പട്ടയവിതരണം നടത്തിയോ; ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കും എന്നറിയിക്കുമോ;

(സി)റവന്യു, ട്രഷറി വകുപ്പുകളുടെ അസൌകര്യം കാരണമാണ് പട്ടയവിതരണം താമസിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

3041

വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ഭൂമി തട്ടിയെടുക്കുന്നവര്‍ക്കുള്ള ശിക്ഷ

ശ്രീ. ബാബു എം. പാലിശ്ശേരി

()വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ഭൂമി കൈയേറ്റം നടത്തി തട്ടിയെടുക്കുന്നവര്‍ക്ക് പരമാവധി ലഭിക്കാവുന്ന ശിക്ഷ എന്താണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറിയവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍, എത്രപേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

3042

അക്വയര്‍ ചെയ്ത ഭൂമിയിലെ കയ്യേറ്റം

ശ്രീ. എം. ഉമ്മര്‍

,, കെ. എം. ഷാജി

,, പി. കെ. ബഷീര്‍

()വിവിധ പദ്ധതികള്‍ക്കുവേണ്ടി അക്വയര്‍ ചെയ്യുന്ന ഭൂമിയില്‍ കയ്യേറ്റങ്ങളുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതൊഴിവാക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(സി)അക്വയര്‍ ചെയ്ത ഭൂമി യഥാകാലം ഉദ്ദിഷ്ട ആവശ്യത്തിന് ഉപയോഗപ്പെടുത്താതിരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആ ഭൂമി ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

3043

മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഭൂമികയ്യേറ്റം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മലപ്പുറം ജില്ലയിലെ മങ്കട, കീയാറ്റൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുമാരഗിരി എസ്റേറ്റ് ഉടമകള്‍, സമീപ സര്‍ക്കാര്‍ ഭൂമി വ്യാപകമായി കയ്യേറിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ഭൂമി സര്‍ക്കാരിലേയ്ക്ക് തിരിച്ച് പിടിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ :

(സി)ഇല്ലെങ്കില്‍ അടിയന്തിരമായി സര്‍വ്വേ നടത്തി കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

3044

വഗമണ്ണിലെ ഉളുപ്പുണി പണിക്കുന്ന് പ്രദേശത്തെ ഭൂമികയ്യേറ്റം

ശ്രീ. സാജു പോള്‍

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാഗമണ്ണില്‍ പിടിച്ചെടുത്ത ഭൂപ്രദേശത്ത് കൈയേറ്റം നടന്നിട്ടുള്ള വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉളുപ്പുണി പണിക്കുന്നിനു സമീപം 28 ഹെക്ടര്‍ സ്ഥലത്ത് നടന്നിട്ടുള്ള ഈ കൈയേറ്റം സംബന്ധിച്ച് റവന്യൂ അധികൃതര്‍ സര്‍ക്കാരിന് അറിയിപ്പു നല്‍കിയിരുന്നോ;

(സി)ഈയടുത്തകാലത്ത് കൊച്ചി-മുസിരിസ് ബിനാലെയുടെ മറവില്‍ സര്‍ക്കാര്‍ചെലവില്‍ സംഘടിപ്പിച്ച "വൈറ്റ് ഡ്രോപ്സ്'' എന്ന പരിപാടി ഈ ഭൂപ്രദേശത്താണു നടന്നതെന്ന കാര്യം അറിവുള്ളതാണോ;

(ഡി)പ്രസ്തുത പരിപാടിയില്‍ ഭരണതലത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കുകയുണ്ടായോ?

3045

മിച്ചഭൂമി നിര്‍ണ്ണയം

ശ്രീ. എളമരം കരീം

,, . പി. ജയരാജന്‍

,, . കെ. ബാലന്‍

,, എസ്. ശര്‍മ്മ

()മിച്ചഭൂമി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികളെ നിയോഗിക്കുവാന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന മിച്ചഭൂമി കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ചീഫ് ജസ്റിസിന് പ്രത്യേക അപേക്ഷ നല്‍കുമോ;

(ബി)ഏറ്റെടുക്കാന്‍ കഴിയുമെന്ന് കരുതുന്ന മിച്ചഭൂമി എത്ര ഏക്കറാണ്; 2012 വരെ ഏറ്റെടുത്ത മിച്ചഭൂമിയില്‍ വിതരണം ചെയ്തിട്ടുള്ളവ എത്ര ; അവശേഷിക്കുന്നവ എത്ര ;

(സി)മിച്ചഭൂമി നിര്‍ണ്ണയത്തില്‍ അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് പുന:പരിശോധിക്കാനുള്ള കാലാവധി എത്ര വര്‍ഷമാണ്; അത് ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ ;

(ഡി)അപാകത വന്നിട്ടുണ്ടെന്ന് കരുതപ്പെടുന്ന കേസുകളില്‍ അവ പുനര്‍വിചാരണക്കെടുത്ത്, നഷ്ടപ്പെട്ടുപോയ മിച്ചഭൂമി തിരിച്ചു പിടിക്കുന്നതിന് തയ്യാറാകുമോ ?

3046

മിച്ചഭൂമി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

()സംസ്ഥാനത്തെ കേസ്സുകളില്‍പ്പെട്ട് തീര്‍പ്പാകാതെകിടക്കുന്ന മിച്ചഭൂമി എത്ര; ഏതെല്ലാം ജില്ലകളില്‍ എത്ര വീതം;

(ബി)സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വ്യാജരേഖ ചമച്ച് മിച്ച ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ പ്രവര്‍ത്തിക്കുന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത്തരം എത്ര കേസുകള്‍ നിലവിലുണ്ട്?

3047

മിച്ചഭൂമി

ശ്രീ. കെ.കെ. നാരായണന്‍

സംസ്ഥാനത്ത് മിച്ചഭൂമി എവിടെയെല്ലാമാണുള്ളതെന്നും എത്ര ഏക്കര്‍വീതമാണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

3048

കാസര്‍ഗോഡ് ജില്ലയില്‍ മിച്ചഭൂമിക്കായി അപേക്ഷിച്ചിട്ടുള്ളവര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാസര്‍ഗോഡ് ജില്ലയില്‍ എത്ര പേര്‍ മിച്ചഭൂമിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര പേര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ടെന്നും വില്ലേജ് തിരിച്ച് വ്യക്തമാക്കുമോ?

3049

ലാന്റ് ബാങ്ക്

ശ്രീ. ബാബു. എം. പാലിശ്ശേരി

()സംസ്ഥാന ലാന്റ് ബാങ്കില്‍ നിലവില്‍ എത്ര ഏക്കര്‍ ഭൂമി ഉണ്ട്; ഇത് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)മുഴുവന്‍ വില്ലേജുകളിലും മിച്ചഭൂമിയും കയ്യേറ്റഭൂമിയും എത്രയെന്ന് കണ്ടെത്തിയിട്ടുണ്ടോ;

(സി)വന്‍കിടക്കാര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി, ഭൂമി ഇല്ലാത്തവര്‍ക്ക് പതിച്ചുകൊടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

3050

കാസര്‍ഗോഡ് ജില്ലയില്‍ പുതിയ താലൂക്കുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ പുതിയ താലൂക്കുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും എപ്പോള്‍ താലൂക്കുകള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.