UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3301

ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭവനം സ്മാരകമായി സംരക്ഷിക്കാന്‍ നടപടി

ശ്രീമതി ഗീതാഗോപി

() ഡോ. സുകുമാര്‍ അഴീക്കോടിന്റെ തൃശ്ശൂരിനടുത്ത് പൂത്തുരിലുള്ള വീടും സ്ഥലവും സ്മാരകമാക്കി സംരക്ഷിക്കുന്നതിന് അലോചിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചുവോ; നടപടിക്രമങ്ങള്‍ ഏതുവരെയായെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അറിയിക്കുമോ?

3302

ലക്കടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം

ശ്രീ. എം. ഹംസ

() ലക്കടി കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തില്‍ നിലവില്‍ ഏതെല്ലാം കോഴ്സുകളാണ് നടത്തിവരുന്നുത്; പ്രസ്തുത കോഴ്സുകള്‍ എന്നാണ് ആരംഭിച്ചത് ; ഇപ്പോള്‍ ഓരോ കോഴ്സിലും എത്ര കുട്ടികള്‍ വീതം പഠിക്കുന്നു;

(ബി) കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്; 01.07.2006 മുതല്‍ 31.12.2012 വരെയുള്ള കണക്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്ത് തുക വിവിധ ആവശ്യങ്ങള്‍ക്കായി അനുവദിച്ചു; ഓരോ ഇനത്തിലും എന്ത് തുക അനുവദിച്ചു എന്നും, എന്തൊക്കെ കാര്യങ്ങള്‍ക്ക് പ്രസ്തുത തുക ചെലവഴിച്ചതെന്നും വിശദീകരിക്കാമോ?

3303

എന്‍.എന്‍.കക്കാടിന് സ്മാരകം

ശ്രീ. പുരുഷന്‍ കടലുണ്ടി

പ്രശസ്ത ഗ്രന്ഥകാരനും കവിയുമായിരുന്ന എന്‍.എന്‍. കക്കാടിന് ജന്മനാട്ടില്‍ ഒരു സ്മാരകം പണിയുന്ന കാര്യം പരിഗണിക്കുമോ ?

3304

കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തെ മാപ്പിള കലാഅക്കാദമിയായി ഉയര്‍ത്താന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സാംസ്കാരിക വകുപ്പിന്റെ കീഴില്‍ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തെ 2012 മാര്‍ച്ചിലെ നിയമസഭാസമ്മേളനത്തിലെ ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ മാപ്പിളകലാ അക്കാഡമിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഏങ്കില്‍ അക്കാഡമിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) സാംസ്കാരിക വകുപ്പിന്റെ ജി..(ആര്‍.റ്റി)നം.574/2012/സി..ഡി. തീയതി 6.12.2012 ഉത്തരവ് പ്രകാരം ഇരുപത് ലക്ഷം രൂപ അക്കാഡമിയുടെ പ്രാരംഭപ്രവര്‍ത്തനത്തിന് അനുവദിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ തുക കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ തുക കൈമാറുന്നതിന് നടപടി സ്വീകരിക്കുമോ ?

3305

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന് ഗ്രാന്റ് വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

() കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തെ മാപ്പിളകലാ അക്കാദമിയായി കണ്‍വെര്‍ട്ട് ചെയ്തു പ്രഖ്യാപനമുണ്ടായെങ്കിലും വാര്‍ഷികഗ്രാന്റായി നോണ്‍-പ്ളാന്‍ ഇനത്തില്‍പ്പെടുത്തി ഒരുലക്ഷം രൂപ മാത്രമാണ് ലഭിച്ചുവരുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമൂലം നിത്യച്ചെലവുകള്‍ക്കു നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ടും, ഗ്രാന്റ് അമ്പതുലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(സി) വാര്‍ഷികഗ്രാന്റ് അമ്പതുലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമോ?

3306

ചരിത്ര സ്മാരകങ്ങളും പുരാതന ക്ഷേത്രങ്ങളും കാവുകളും മസ്ജിദുകളും സംരക്ഷിക്കുന്നതിന് പദ്ധതി

ശ്രീ. കെ. ദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചരിത്രസ്മാരകങ്ങളും പുരാതനക്ഷേത്രങ്ങളും കാവുകളും മസ്ജിദുകളും സംരക്ഷിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എതെല്ലാമെന്ന് വിശദമാക്കുമോ;

(ബി) കൊയിലാണ്ടി നിയോജകണ്ഡലത്തിലെ ചരിത്ര സ്മാരകങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ?

3307

പോത്തന്‍കോട് ശാന്തിഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

ശ്രീ. പാലോട് രവി

() 2012-13 ബജറ്റില്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പോത്തന്‍കോട് ശാന്തിഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ എത്ര രൂപയാണ് നീക്കിവച്ചിരുന്നത്;

(ബി ) സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;

(സി) ഇതിന്റെ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ;

(ഡി) എസ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കുമോ?

3308

കുഴൂര്‍ നാരായണമാരാരുടെ പേരില്‍ സ്മാരകവും അവാര്‍ഡും

ശ്രീ. ബി. ഡി. ദേവസ്സി

() പത്മഭൂഷന്‍ കുഴൂര്‍ നാരായണമാരാരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി പഞ്ചവാദ്യ കലാകാരന്‍മാര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന അപേക്ഷയില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ ;

(ബി) പത്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാരുടെ പേരില്‍ സ്മാരകം പണികഴിപ്പിക്കുമോ?

3309

സാംസ്കാരിക വകുപ്പിനുകീഴില്‍ നല്‍കിവരുന്ന പെന്‍ഷനുകള്‍

ശ്രീ. റ്റി. വി. രാജേഷ്

() സാംസ്കാരിക വകുപ്പിനു കീഴില്‍ നല്‍കിവരുന്ന പെന്‍ഷനുകള്‍ ഏതൊക്കെയാണ്; ഇവ ലഭിക്കുന്നത് ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്;

(ബി) പെന്‍ഷന്‍ ലഭിക്കുന്നതിനാവശ്യമായ യോഗ്യതകളും മാനദണ്ഡങ്ങളും എന്തൊക്കെയാണ്; വിശദാംശം നല്‍കാമോ?

3310

അവശതയനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍

ശ്രീ. ജെയിംസ് മാത്യു

() സംസ്ഥാനത്തെ അവശതയനുഭവിക്കുന്ന കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും, അത് 2012-ഏപ്രില്‍ മുതല്‍ ലഭ്യമാക്കുമെന്നും നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടോ;

(ബി) കേന്ദ്രസര്‍ക്കാര്‍ കലാകാരപെന്‍ഷനായി എത്ര രൂപയാണ് നല്‍കിവരുന്നത്; വ്യക്തമാക്കുമോ;

(സി) സംസ്ഥാന സര്‍ക്കാര്‍ എന്നു മുതലാണ് വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ നല്‍കിതുടങ്ങിയത്; ഇതുവരെ എത്ര പേര്‍ക്ക് പെന്‍ഷന്‍ നല്‍കുവാന്‍ സാധിച്ചു; വെളിപ്പെടുത്തുമോ?

3311

കലാകാര പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

() അവശതയനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെ; വ്യക്തമാക്കാമോ ;

(ബി) കലാകാര പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(സി) നിലവില്‍ കലാകാരപെന്‍ഷന്‍ പ്രതിമാസം എത്ര രൂപയാണ്; ഇത് വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) 2012- ഏപ്രില്‍ മുതല്‍ കലാകാര പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നോ; ഇക്കാര്യത്തില്‍ എന്തു തുടര്‍ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

() കേന്ദ്രസര്‍ക്കാര്‍ കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ പ്രതിമാസം എത്ര രൂപയാണ് നല്‍കുന്നതെന്ന് അറിയിക്കാമോ;

(എഫ്) കേന്ദ്രസര്‍ക്കാരിന്റെ കലാകാരപെന്‍ഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ?

3312

കേരള കലാമണ്ഡലത്തിലെ അദ്ധ്യാപക ഒഴിവുകള്‍

ശ്രീ. .പി. ജയരാജന്‍

() കേരള കലാമണ്ഡലത്തില്‍ കഥകളിവേഷം, ചെണ്ട, മദ്ദളം തുടങ്ങിയ അദ്ധ്യാപകതസ്തികകളിലേക്ക് അവസാനമായി അപേക്ഷ ക്ഷണിച്ചതെപ്പോഴാണ്;

(ബി) പ്രസ്തുത വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പരീക്ഷ നടത്തുകയോ റാങ്ക് ലിസ്റുകള്‍ തയ്യാറാക്കുകയോ ചെയ്തിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇത്ര കാലതാമസമുണ്ടായതെന്നും പ്രസ്തുത അപേക്ഷകള്‍ പ്രകാരം പരീക്ഷ നടത്തി റാങ്ക് ലിസ്റുകള്‍ തയ്യാറാക്കുവാന്‍ എന്തുനടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ;

(ഡി) ഇപ്പോള്‍ കഥകളി വേഷം, ചെണ്ട, മദ്ദളം അദ്ധ്യാപക തസ്തികകളില്‍ എത്ര ഒഴിവുകളാണുള്ളതെന്നും വ്യക്തമാക്കുമോ?

3313

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ വിശദാംശം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരള സാഹിത്യ അക്കാദമിഎത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പുസ്തകങ്ങളുടെയും ഗ്രന്ഥകര്‍ത്താക്കളുടെയും പേരുകള്‍ വിശദമാക്കുമോ;

(സി) പ്രസിദ്ധീകരണത്തിന് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

3314

സര്‍ക്കാര്‍ പരിപാടികളുടെ വാര്‍ത്താവിതരണ ചുമതല

ശ്രീ. കെ. രാധാകൃഷ്ണന്‍

() സര്‍ക്കാര്‍ പരിപാടികളുടെ വാര്‍ത്താവിതരണ ചുമതല സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അത് എന്ന് മുതലാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഏതെല്ലാം സര്‍ക്കാര്‍ പരിപാടികളുടെ വാര്‍ത്താവിതരണച്ചുമതല സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ക്ക് നിശ്ചയിച്ച് നല്‍കിയ പ്രതിഫലമുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഇപ്രകാരം സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പിനെ ഏല്‍പ്പിക്കുന്നതിനുപകരം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുവാനുണ്ടായ സാഹചര്യങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) സര്‍ക്കാര്‍ പരിപാടികളുടെ വാര്‍ത്താപ്രചാരണ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പിനോ ജീവക്കാര്‍ക്കോ പ്രാപ്തിയില്ലെന്ന കാരണത്താലാണോ ഇപ്രകാരം സ്വകാര്യ ഏജന്‍സികളെ ഈ ചുമതലകള്‍ ഏല്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

() സര്‍ക്കാര്‍ സ്ഥാപനമായ ഐ.& പി.ആര്‍. വകുപ്പിനെ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ പരിപാടികള്‍ ഈ വകുപ്പിനെമാത്രം ചുമതലപ്പെടുത്തി ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിപ്പിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ ?

3315

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ പ്രചാരണത്തിനുള്ള ചെലവ്

ശ്രീ. .കെ. ബാലന്‍

() പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ശ്രവ്യ, ദൃശ്യ, അച്ചടി മാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണത്തിന് എന്ത് തുക ചെലവായെന്ന് വ്യക്തമാക്കുമോ;

(ബി) പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ കുറിച്ച് ഇന്‍ഫര്‍മേഷന്‍ & പബ്ളിക്ക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ലഘുലേഖകള്‍, ചെറുപുസ്തകങ്ങള്‍, മറ്റ് പ്രചരണ മാര്‍ഗ്ഗങ്ങള്‍ എന്നിവ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) ഓരോന്നിന്റെയും ചെലവ് എത്ര രൂപയായിരുന്നെന്നും വിശദമാക്കുമോ?

3316

അസിസ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീ. . കെ. ബാലന്‍

() ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; ഈ തസ്തികയുടെ പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ബി) പ്രസ്തുത വകുപ്പില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം വിവിധ തസ്തികകളിലായി എത്രപേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്; തസ്തിക തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ് എന്ന പേരില്‍ സംസ്ഥാനത്തെ എല്ലാ ബ്ളോക്കുകളിലും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ; ബ്ളോക്കുകളില്‍ ഈ തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ ഈ തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തസ്തികകള്‍ ഇതിനകം സൃഷ്ടിച്ചു; എത്രപേരെ നിയമിച്ചു;

(ഡി) സുതാര്യ കേരളം കോര്‍ഡിനേറ്റര്‍മാരായി ജില്ലകളില്‍ പത്രപ്രവര്‍ത്തനത്തില്‍ ബിരുദം/ഡിപ്ളോമ/പരിചയം ഉള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇവരുടെ നിയമന രീതി, ജോലിയുടെ സ്വഭാവം, ശമ്പളം എന്നിവ വിശദമാക്കുമോ ?

3317

അക്രഡിറ്റേഷന്‍ കാര്‍ഡുളള പത്ര പ്രവര്‍ത്തകരുടെ എണ്ണം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() സംസ്ഥാനത്ത് അക്രഡിറ്റേഷന്‍ കാര്‍ഡുളള പത്ര പ്രവര്‍ത്തകരുടെ എണ്ണം എത്രയാണ്;

(ബി) അക്രഡിറ്റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി) അക്രഡിറ്റേഷന്‍ കാര്‍ഡിനു പുതുതായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; എത്രമാസം മുമ്പുവരെ ലഭിച്ച അപേക്ഷകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നറിയിക്കാമോ; ഈ അപേക്ഷകളിന്മേല്‍ എപ്പോള്‍ തീരുമാനമുണ്ടാകും എന്ന് വ്യക്തമാക്കാമോ;

(ഡി) കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ശ്രീ. ടി.. ഷാഫി എന്ന പത്ര പ്രവര്‍ത്തകന്‍ അക്രഡിറ്റേഷന്‍ കാര്‍ഡിനു അപേക്ഷിച്ചിട്ടുണ്ടോ; ഈ അപേക്ഷകനു കാര്‍ഡ് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ?

3318

പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമനിധി

ശ്രീ. പി. തിലോത്തമന്‍

() പ്രദേശിക മാധ്യമ പ്രവര്‍ത്തകള്‍ക്കുള്ള ക്ഷേമനിധി ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള നടപടികള്‍ ഉടനെ ആരംഭിക്കുമോ;

(ബി) പ്രദേശിക ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കേബിളുകള്‍ വലിക്കുവാന്‍ പോസ്റ് വാടകയായി വാങ്ങിയിരുന്ന തുക ഏതാണ്ട് അന്‍പത് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത് മാധ്യമപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തിനേരെയുള്ള കടന്നുകയറ്റമായി കണ്ട് ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കുവാനും മാധ്യമപ്രവര്‍ത്തകരെ സഹായിക്കുവാനും നടപടി സ്വീകരിക്കുമോ?

3319

സി-ഡിറ്റില്‍ പുന:സംഘടന

ശ്രീ. വി. ശിവന്‍കുട്ടി

() സി-ഡിറ്റില്‍ പുന:സംഘടന എന്നുമുതല്‍ക്കാണ് നടപ്പാക്കിയത്;

(ബി) ആയതിനുശേഷം ലഭിച്ചിട്ടുള്ള പുതിയ പദ്ധതികളും അവയുടെ തുകയും പുന:സംഘടനയ്ക്കു മുമ്പുള്ള അവസാന സാമ്പത്തിക വര്‍ഷം ഓരോ ടീമിനും ലഭിച്ച പദ്ധതിയും അവയുടെ തുകയും വ്യക്തമാക്കുമോ ?

3320

സി-ഡിറ്റിലെ നിയമനങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. റ്റി. വി. രാജേഷ്

,, വി. ശിവന്‍കുട്ടി

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സി-ഡിറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി) സി-ഡിറ്റിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന നിബന്ധന നിലവിലുണ്ടോ;

(സി) പ്രസ്തുതനിബന്ധനയ്ക്കു വിരുദ്ധമായി സി-ഡിറ്റില്‍ നിയമനങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സി-ഡിറ്റില്‍ നടത്തിയ സ്ഥിരനിയമനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ; പ്രസ്തുത നിയമനങ്ങള്‍ക്കെല്ലാം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ഉണ്ടായിരുന്നുവോയെന്നറിയിക്കുമോ?

3321

സി.ഡിറ്റില്‍ ജീവനക്കാരുടെ പ്രമോഷന്‍

ശ്രീ. വി. ശിവന്‍കുട്ടി

() സി.ഡിറ്റില്‍ ടെക്നിക്കല്‍ അഡ്മിനിസ്ട്രേഷന്‍ സയന്റിസ്റ് എന്ന വിഭാഗത്തിലെ ജീവനക്കാര്‍ക്കുള്ള പ്രൊമോഷന്‍ മുടങ്ങികിടക്കുന്നുണ്ടോ;

(ബി) എങ്കില്‍ എന്നുമുതലാണ് എന്ന് വ്യക്തമാക്കുമോ; ആയതിന്റെ കാരണവും വിശദമാക്കുമോ ;

(സി) ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രമായി 2013-ല്‍ പ്രസ്തുത വിഭാഗത്തില്‍ പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടോ;

(ഡി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3322

സി.ഡിയ്ക്ക് കരാര്‍ ജീവനക്കാര്‍

ശ്രീ. വി. ശിവന്‍കുട്ടി

() കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അവധിയെടുത്ത് വിദേശത്തുപോയ ജീവനക്കാരില്‍ ആരെങ്കിലും സി.ഡിറ്റിന്റെ 18-ാമത് ഗവേണിംഗ് ബോഡി തീരുമാനമെടുത്ത് സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3323

സി-ഡിറ്റില്‍ കരാര്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റ്

ശ്രീ. വി. ശിവന്‍കുട്ടി

() സി-ഡിറ്റില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരവെ അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്ത ജീവനക്കാര്‍ക്ക് പ്രസ്തുത കാലയളവില്‍ സി.ഡിറ്റില്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് ഏതു വ്യവസ്ഥ പ്രകാരമാണെന്നും ആര്‍ക്കൊക്കെയാണ് നല്‍കിയതെന്നും ഉള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3324

പ്രവാസി ഭാരതീയ ദിവസ് പരിപാടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

'' കെ.വി.അബ്ദുള്‍ ഖാദര്‍

'' എസ്. ശര്‍മ്മ

'' പി.റ്റി.. റഹീം

() കേരളം ആദ്യമായി ആതിഥ്യമരുളിയ പ്രവാസി ഭാരതീയ ദിവസ് പരിപാടി, സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന എന്തെല്ലാം തീരുമാനങ്ങളും പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്; അറിയിക്കുമോ;

(ബി) പ്രവാസികള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന എന്തെല്ലാം ആവശ്യങ്ങളിന്മേല്‍ പ്രവാസി ഭാരതീയദിവസ് ല്‍ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട് വിശദമാക്കാമോ;

(സി) കേരളത്തില്‍ നോര്‍ക്കയുടെ കൂടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ പ്രതിപക്ഷത്തുനിന്ന് ആരെങ്കിലും പങ്കെടുപ്പിക്കുകയുണ്ടായോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നയമെന്തായിരുന്നു; വ്യക്തമാക്കുമോ?

3325

സംസ്ഥാനത്തെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനം

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്തെ പ്രവാസികള്‍ അനുഭവിക്കുന്ന വിഭിന്നങ്ങളായ പ്രശ്നങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പഠനങ്ങളില്‍ കണ്ടെത്തിയ വസ്തുതകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ വിശദീകരിക്കാമോ;

(ബി) പ്രവാസികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഒരു കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) നിലവിലുള്ള കുടിയേറ്റ നിയമത്തില്‍ സംസ്ഥാനത്തിന്റെ സാഹചര്യം പഠിച്ച് ആവശ്യമായ ഭേദഗതികളും പരിഷ്കാരങ്ങളും വരുത്തുന്നതിനായി കേന്ദ്രതലത്തില്‍ ഇടപെടുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ; ഇതിനായി ഒരു സര്‍വ്വകക്ഷി സംഘത്തെ നിശ്ചയിക്കുമോ;

(ഡി) പ്രവാസികള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ കൃത്യമായി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാവുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ഇത് മോണിറ്റര്‍ ചെയ്യാന്‍ ഫലപ്രദമായ സംവിധാനം നടപ്പിലാക്കുമോ?

3326

ഗള്‍ഫ് മലയാളി പുനരധിവാസ പാക്കേജ്

ശ്രീ. . കെ. ബാലന്‍

,, എളമരം കരീം

,, കെ. വി. അബ്ദുള്‍ഖാദര്‍

ഡോ. കെ. ടി. ജലീല്‍

() ഗള്‍ഫ് മലയാളികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഓഹരി പങ്കാളിത്തത്തോടെ ഒരു ഗള്‍ഫ് മലയാളി പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണനയിലുണ്ടോ;

(ബി) മുന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പുനരധിവാസ പാക്കേജ് അംഗീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;

(സി) പ്രവാസി ഭാരതീയ ദിവസ് കേരളത്തില്‍ വച്ച് നടന്നപ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായോ; വിശദാംശം നല്‍കുമോ ?

3327

പ്രവാസി മലയാളികളുടെ പുനരധിവാസത്തിനുള്ള പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുള്ള പ്രവാസി മലയാളികളുടെ പുനരധിവാസത്തിനായി ഈ സര്‍ക്കാര്‍ ഏതെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അവയുടെ വിശദാംശം വെളിപ്പെടുത്തുമോ;

(സി) അടൂര്‍ മണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം എത്രപേര്‍ ഗുണഭോക്താക്കളായിട്ടുണ്ടെന്നറിയിക്കുമോ?

3328

യു..ഇ യിലെ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിക്കപ്പെട്ട പൊതുമാപ്പ്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

യു..ഇ യിലെ അനധികൃത താമസക്കാര്‍ക്ക് വളരെ ദുര്‍ഭലമായി മാത്രം ലഭിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം മുന്‍കാലങ്ങളില്‍ പരമാവധി പ്രയോജനപ്പെടുത്താത്തതിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി യു..ഇ യിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിച്ച് അവിടത്തെ മലയാളി സംഘടനകളുമായി ചേര്‍ന്ന് ഫലപ്രദമായ എന്തു പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുവാന്‍ കഴിഞ്ഞത്?

3329

പ്രവാസികള്‍ക്കായി ഹെറിറ്റേജ് വില്ലേജ്

ശ്രീ. വി.റ്റി.ബല്‍റാം

'' അന്‍വര്‍ സാദത്ത്

'' .റ്റി. ജോര്‍ജ്

'' പി.. മാധവന്‍

() പ്രവാസികള്‍ക്കായി ഹെറിറ്റേജ് വില്ലേജ് സ്ഥാപനിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ആരുടെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത് വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

3330

മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ പദ്ധതി

ശ്രീ. പി. . മാധവന്‍

'' വി. പി. സജീന്ദ്രന്‍

'' സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

() മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) വിദേശത്തു നിന്നും മടങ്ങി എത്തുന്ന പ്രവാസികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിന് എന്തല്ലൊം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഏതെല്ലാം രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി) സംസ്ഥാനത്ത് ഈ കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം സംവിധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3331

മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് എന്‍.കെ.ആര്‍.ഇന്‍ഷ്വറന്‍സ് കാര്‍ഡ്

ശ്രീ. ഷാഫി പറമ്പില്‍

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. പി. വിന്‍സന്റ്

() മറ്റു സംസ്ഥാനങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് എന്‍.കെ.ആര്‍. ഇന്‍ഷ്വറന്‍സ് കാര്‍ഡ് നല്‍കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) കാര്‍ഡുടമയ്ക്ക് എന്തെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുമോ?       

 
3332

വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍

ശ്രീ. പി.തിലോത്തമന്‍

() കേരളത്തില്‍ നിന്നും വിദേശത്തു പോയവരും വിവിധ കേസുകളില്‍ വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരില്‍ വിചാരണ നേരിടുന്നവര്‍ എത്ര; ശിക്ഷിക്കപ്പെട്ടവര്‍ എത്ര വിശദമാക്കുമോ;

(ബി) കേവലം കുറ്റം ആരോപിക്കപ്പെട്ടവരും കള്ളകേസുകളില്‍ പെട്ടവരുടെയും എണ്ണം എത്ര; ഇപ്രകാരം കേസില്‍പെട്ടവരെയോ ശിക്ഷിക്കപ്പെട്ടവരെയോ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ സന്ദര്‍ശിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

3333

വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര മലയാളികളെ വിദേശ ജയിലുകളില്‍ നിന്നും മോചിപ്പിക്കുന്നതിന് ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്; എങ്കില്‍ വിശദീകരിക്കാമോ?

3334

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയിലുകളില്‍ തടവില്‍ കഴിയുന്ന മലയാളികളുടെ എണ്ണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയിലുകളില്‍ തടവില്‍ കഴിയുന്ന മലയാളികളുടെ കണക്ക് ലഭ്യമാണോ;

(ബി) ഇവരെ കേരളത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;

3335

കേസ്സുകളില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് നിയമ സഹായം

ശ്രീ. ബെന്നി ബെഹനാന്‍

,, .സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

() ഗള്‍ഫ് നാടുകളില്‍ കേസ്സുകളില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി) ഇവര്‍ക്ക് നിയമസഹായം നല്‍കാന്‍ ഉപദേശക സമിതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;

(സി) ഈ സമിതിയുടെ പ്രവര്‍ത്തനരീതിയും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്;

(ഡി) ഉപദേശക സമിതിയില്‍ പ്രവാസി മലയാളി സംഘടനകളെ കൂടി ഉള്‍പ്പെടുത്തുമോ ?

3336

ഗള്‍ഫ് മലയാളികള്‍ക്ക് നിയമസഹായം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് നിയമസഹായം ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട് ; വിശദമാക്കുമോ ;

(ബി) നോര്‍ക്കയുടെ കീഴില്‍ നിയമസഹായ സമിതികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3337

ഗള്‍ഫ് രാജ്യങ്ങളില്‍ ജയിലിലായവര്‍ക്ക് നിയമസഹായം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

() ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയകുറ്റങ്ങള്‍ക്കുപോലും ജയിലിലായവരെ സഹായിക്കുവാന്‍ നിയമസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള എന്തെല്ലാം നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്ന് വിശദീകരിക്കാമോ;

(ബി) എംബസികളിലെ ജീവനക്കാരുടെ കുറവുപരിഹരിച്ച് മലയാള ഭാഷകൂടി സംസാരിക്കുന്നവരെ എംബസികളില്‍ നിയമിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.