UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3426

നെല്ലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. വി. വിജയദാസ്

()നെല്ലിന്റെ ഉല്പാദന ബോണസ് വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)നിലവില്‍ ഹെക്ടര്‍ ഒന്നിന് 250 രൂപയാണ് നല്‍കിവരുന്നത്; ആയത് ഹെക്ടറൊന്നിന് 1000 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3427

കര്‍ഷകത്തൊഴിലാളി കോര്‍പ്പസ് ഫണ്ട്

ശ്രീ. എം. ഉമ്മര്‍

()കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള 'കോര്‍പ്പസ് ഫണ്ടിന്റെ' പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;

(ബി)തെരഞ്ഞെടുത്ത നെല്‍കര്‍ഷകര്‍ക്ക് മാസം തോറും നല്‍കുന്ന പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)പദ്ധതിയില്‍ അംഗങ്ങളായവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് നല്‍കുന്ന ധനസഹായം ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?

3428

കൊപ്രാ സംഭരണം

ശ്രീ. വര്‍ക്കല കഹാര്‍

,, വി. റ്റി. ബല്‍റാം

,, എം. പി. വിന്‍സെന്റ്

()സംസ്ഥാനത്ത് കൊപ്രാ സംഭരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇവ സംഭരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എത്ര രൂപ നിരക്കിലാണ് ഇവ സംഭരിക്കുന്നത്; വിശദമാക്കുമോ ;

(ഡി)കൊപ്രാ സംഭരിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്?

3429

നാളികേര -ബയോപാര്‍ക്കുകള്‍

ശ്രീ. സി. ദിവാകരന്‍

()കേരളത്തില്‍ ഇപ്പോള്‍ എവിടെയെല്ലാമാണ് നാളികേര- ബയോപാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്;

(ബി)നാളികേര-ബയോപാര്‍ക്കിലൂടെ ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ ;

(സി)എന്തെല്ലാം ഉത്പന്നങ്ങളാണ് പ്രസ്തുത പാര്‍ക്കില്‍ ഉത്പാദിപ്പിക്കുന്നത്?

3430

പച്ചത്തേങ്ങാ സംഭരണം

ശ്രീ. എം. ഹംസ

()പച്ചത്തേങ്ങ സംഭരിക്കുന്നതിനായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; അതിനായി പ്രസ്തുത ഏജന്‍സിക്ക് എത്ര ഫണ്ട് അനുവദിച്ചു;

(ബി)നാളിതുവരെ പ്രസ്തുത ഏജന്‍സി എത്ര പച്ചത്തേങ്ങ സംഭരിച്ചു; വിശദാംശം ലഭ്യമാക്കാമോ;

(സി)നിലവില്‍ ഏതെല്ലാം ജില്ലകളിലാണ് പച്ചത്തേങ്ങ സംഭരിച്ചത്; എത്ര കൃഷിക്കാര്‍ക്ക് അതിന്റെ ഗുണം ലഭിച്ചു; വിശദാംശം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(ഡി)പച്ചത്തേങ്ങ സംഭരണ പരിപാടി എന്നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്; അതിന് ശേഷം നാളിതുവരെ എത്ര പച്ചത്തേങ്ങ സംഭരിച്ചു എന്നും എത്ര തുക ചെലവഴിച്ചു എന്ന കണക്കും പ്രസിദ്ധീകരിക്കാമോ?

3431

പച്ചത്തേങ്ങാ സംഭരിക്കുന്നത് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()നിലവിലുളള പച്ചത്തേങ്ങാ സംഭരണം കൊണ്ട് കര്‍ഷകര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാം;

(ബി)രജിസ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് നിലവില്‍ പച്ചത്തേങ്ങാ സംഭരിക്കുന്നതിന് കൃഷിയാഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണം എന്നു പറയുന്നത് കര്‍ഷകനെ വീണ്ടും ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പരിമിതമായ കൃഷിഭവനോ, സഹകരണ സംഘങ്ങള്‍ വഴിയോ അല്ലാതെ എല്ലാ കൃഷിഭവന്‍ വഴിയും സഹകരണ സംഘങ്ങള്‍ വഴിയും പച്ചത്തേങ്ങാ സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3432

കൃഷിഭവന്‍ വഴിയുള്ള നാളികേര സംഭരണം

ശ്രീ. ജി. സുധാകരന്‍

()നാളികേരത്തിന്റേയും കൊപ്രയുടേയും വിലയിടിവ് മൂലം കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(ബി)കൃഷിഭവന്‍ നാളികേരവും കൊപ്രയും കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതുവരെ എത്ര നാളികേരവും കൊപ്രയും സംഭരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)നാളികേരത്തിന്റെയും കൊപ്രയുടെയും താങ്ങുവില എത്ര രൂപയാണ്; അത് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കാമോ;

(ഡി)കൃഷിഭവന്‍ വഴി നാളിതുവരെ സംഭരിച്ച നാളികേരത്തിന്റെയും കൊപ്രയുടെയും വില കര്‍ഷകര്‍ക്ക് നല്‍കിയോ; വിശദമാക്കാമോ;

()കൃഷിഭവന്‍ വഴി നാളികേര സംഭരണം ആരംഭിച്ചതിന്റെ ഫലമായി പൊതുമാര്‍ക്കറ്റില്‍ നാളികേരത്തിന്റെ വില വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?

3433

നീരയുടെ വിപണനം

ശ്രീ. പി.റ്റി.. റഹീം

()തെങ്ങില്‍ നിന്ന് നീര ഉള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എടുക്കുന്നത് സംബന്ധിച്ച് കൃഷി വകുപ്പ് അഭിപ്രായം സ്വരൂപിച്ചിട്ടുണ്ടോ;

(ബി)നാളികേര വിലയിടിവ് മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് നീര ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ അനുവാദം നല്‍കുന്നത് സഹായകമാവുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ?

3434

മാമം നാളികേര കോംപ്ളക്സ് കേരഫെഡ് ഏറ്റെടുത്ത നടപടി

ശ്രീ. ബി. സത്യന്‍

()പൂട്ടിക്കിടക്കുന്ന ആറ്റിങ്ങല്‍ മാമം നാളികേര കോംപ്ളക്സ്, കേരഫെഡ് ഏറ്റെടുത്ത് പ്രവര്‍ത്തം തുടങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് വിശദമാക്കാമോ;

(ബി)മാമം നാളികേര കോംപ്ളക്സില്‍ പച്ചത്തേങ്ങാ സംഭരണം തുടങ്ങുവാനുള്ള പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇവിടെ സംഭരണം എന്നുമുതല്‍ തുടങ്ങുവാനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ?

3435

ആദൂര്‍-ഗ്വാളിമുഖ കാഷ്യൂ പ്രോജനി ഓര്‍ച്ചാഡില്‍ വിതരണം ചെയ്യാത്ത കശുമാവിന്‍ തൈകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയിലെ പടിയത്തടുക്ക, കുങ്ങാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആദൂര്‍-ഗ്വാളിമുഖ കാഷ്യൂ പ്രോജനി ഓര്‍ച്ചാഡില്‍ നടേണ്ട സമയം കഴിഞ്ഞിട്ടും വിതരണം ചെയ്യാത്ത എത്ര ലക്ഷം രൂപയുടെ കശുമാവിന്‍ തൈകള്‍ കെട്ടിക്കിടപ്പുണ്ടെന്ന് അറിയിക്കാമോ;

(ബി)മുന്‍ വര്‍ഷങ്ങളില്‍ ഈ സ്ഥിതി ഉണ്ടായിരുന്നുവോ എന്നും ഇപ്രാവശ്യം ഈ സഹചര്യം ഉണ്ടാകാനുള്ള കാരണം എന്താണെന്നും അറിയിക്കാമോ;

(സി)നിലവില്‍ കശുമാവ് വിതരണത്തിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് കൃഷിവകുപ്പ് നേരിട്ട് നടത്തിയ വിതരണം ഇത്തരത്തില്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുവാനുണ്ടായ കാരണം എന്താണെന്ന് വിശദമാക്കാമോ?

3436

മരച്ചീനി സംസ്കരണം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ കാലടിയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനകേന്ദ്രവും മരച്ചീനി സംസ്കരണത്തിനുള്ള കേന്ദ്രവും തുറക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?

3437

അടയ്ക്കാ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ്

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് അടയ്ക്കാ കര്‍ഷകര്‍ക്ക്, പത്തു കോടി രൂപയുടെ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവോ എന്നറിയിക്കാമോ;

(ബി)എങ്കില്‍ എന്നാണ് പ്രഖ്യാപിച്ചതെന്നും പാക്കേജിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ;

(സി)പദ്ധതിയുടെ പ്രവര്‍ത്തനം ഇതുവരെ ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നും, എന്ന് ആരംഭിക്കുമെന്നും അറിയിക്കാമോ?

3438

കൃഷിഭവനുകളുടെ പ്രവര്‍ത്തനം

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്ത് കൃഷിഭവനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പച്ചക്കറിയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ ?

3439

കാസര്‍ഗോഡ് ജില്ലയില്‍ കൃഷിവകുപ്പിലെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ കൃഷി വകുപ്പില്‍ എത്ര ജീവനക്കാരുടെ ഒഴിവുകള്‍ ഉണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

3440

കാര്‍ഷിക സര്‍വ്വകലാശാലയുടെ ഭൂമി വില്‍പന

ശ്രീ. വി. എസ്. സുനില്‍കുമാര്‍

()കാര്‍ഷിക സര്‍വ്വകലാശാലയുടെ മുപ്പത് ഏക്കര്‍ ഭൂമി വില്‍ക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)ഭൂമി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി)ഏത് സ്വകാര്യ സ്ഥാപനത്തിനാണ് ഭൂമി വില്‍പ്പന നടത്തുന്നതെന്ന് വ്യക്തമാക്കാമോ ;

(ഡി)ഭൂമി വില്‍പ്പന നടത്തുന്നതിന്റെ ആവശ്യകത വ്യക്തമാക്കാമോ ?

3441

കാര്‍ഷിക സര്‍വ്വകലാശാലയുടെ ഭൂമി വില്പന

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ.വി. ചെന്താമരാക്ഷന്‍

,, സി.കെ. സദാശിവന്‍

()കാര്‍ഷിക സര്‍വ്വകലാശാലകളുടെ ഭൂമി വില്ക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;

(ബി)കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര കാമ്പസിലെ 30 ഏക്കര്‍ ഭൂമി വില്പന നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(സി)കാര്‍ഷിക സര്‍വ്വകലാശാലയുടെ ഭൂമി വില്പന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ എന്ത് ആവശ്യത്തിലേക്കാണ് ഇത് ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)ഇതിനായി ധനകാര്യ മന്ത്രിയും കൃഷിവകുപ്പു മന്ത്രിയും കാര്‍ഷിക സര്‍വ്വകലാശാല വൈസ്ചാന്‍സലറും ഗവണ്‍മെന്റ് സെക്രട്ടറിമാരും യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ അതു സംബന്ധിച്ച തീരുമാനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

3442

മൃഗസംരക്ഷണ മേഖലയുടെ വികസനത്തിനുള്ള പദ്ധതികള്‍

ശ്രീ. രാജു എബ്രഹാം

,, സാജു പോള്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കെ. നാരായണന്‍

()മൃഗസംരക്ഷണ മേഖല സംസ്ഥാനത്തിന്റെ സമ്പദ് ഘടനയില്‍ ചെലുത്തുന്ന സ്വാധീനം വിശകലനം ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനും പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുവാന്‍ തയ്യാറാകുമോ; പ്രഖ്യാപിത പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(സി)ആരോഗ്യസംരക്ഷണവും മൃഗചികിത്സാ സംവിധാനവും കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)മൃഗസംരക്ഷണ മേഖലയ്ക്ക് ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തപ്പെട്ട തുകയുടെ എത്ര ശതമാനം ഇതിനകം ചെലവഴിച്ചു;

()കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ ഈ രംഗത്ത് ചെലവഴിക്കാനുദ്ദേശിച്ച തുക എത്ര; ഇതിനകം ചെലവഴിച്ചത് എത്ര; വിശമാക്കാമോ ?

3443

വിദ്യാലയങ്ങളില്‍ ജന്തുക്ഷേമക്ളബുകള്‍

ശ്രീ. സണ്ണി ജോസഫ്

,, എം.. വാഹീദ്

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

()സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജന്തുക്ഷേമക്ളബുകളുടെ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)വിദ്യാര്‍ത്ഥികളില്‍ ജന്തുസ്നേഹവും മൃഗസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യവും വളര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് ജന്തുക്ഷേമക്ളബുകളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്;

(ഡി)ക്ളബുകളുടെ പ്രവര്‍ത്തനത്തിന് എന്തെല്ലാം ധനസഹായമാണ് നല്‍കുന്നത്; വിശദമാക്കുമോ?

3444

'ഗോവര്‍ദ്ധിനി പദ്ധതി'

ശ്രീ. സണ്ണി ജോസഫ്

,, എം. .വാഹീദ്

,, .സി.ബാലകൃഷ്ണന്‍

,, പി..മാധവന്‍

()'ഗോവര്‍ദ്ധിനി' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ?

3445

'ഗോസുരക്ഷാ പദ്ധതി'ക്ക് ലഭ്യമായ തുകയുടെ വിശദാംശം

ശ്രീ. .കെ. ബാലന്‍

()മൃഗസംരക്ഷണ വകുപ്പിന്റെ 'ഗോസുരക്ഷാ പദ്ധതി'ക്കായി 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര തുക ചെലവഴിച്ചു; പ്രസ്തുത പദ്ധതിക്കായി ഈ വര്‍ഷങ്ങളില്‍ എത്ര രൂപയുടെ ധനസഹായമാണ് കേന്ദ്ര സര്‍ക്കാരില്‍നിന്നും ലഭിച്ചത്;

(ബി)പ്രസ്തുത വര്‍ഷങ്ങളില്‍ എത്ര കര്‍ഷകര്‍ക്ക് ഈ പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചു; എത്ര രൂപ ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ചു; വിശദമാക്കുമോ?

3446

കന്നുകാലി പാക്കേജ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിദര്‍ഭാപാക്കേജില്‍ ഉള്‍പ്പെടുത്തി പ്രത്യേക കന്നുകാലി പാക്കേജ് നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;

(ബി)ഈ പദ്ധതിയില്‍ എത്ര ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലി വിതരണം ചെയ്തിട്ടുണ്ട്; ഇതിന്റെ മാനദണ്ഡം എന്താണെന്ന് വിശദമാക്കാമോ;

(സി)ഈ മേഖലയിലെ വിലവര്‍ദ്ധനവും മറ്റുകാര്യങ്ങളും മൂലവും അനുവദിച്ച വായ്പാതുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഈ മേഖലയില്‍ കര്‍ഷകരെ കടക്കെണിയില്‍നിന്ന് രക്ഷിക്കുന്നതിന് ഈ തുക എഴുതിത്തള്ളുന്ന വിഷയം പരിഗണിക്കുമോ; വിശദമാക്കുമോ?

3447

ആന പരിപാലനനിയമം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി. കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആന പരിപാലന നിയമ പ്രകാരം എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ ;

(ബി)രജിസ്റര്‍ ചെയ്ത കേസ്സുകളില്‍ എത്ര എണ്ണത്തില്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(സി)ആന പരിപാലനനിയമം ശക്തമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ?

3448

ഇറച്ചിക്കോഴി ഉല്‍പ്പാദകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍

ശ്രീ. പി. റ്റി. .റഹീം

()കേരളത്തിലെ ഇറച്ചിക്കോഴി ഉല്‍പ്പാദകര്‍ക്ക് എന്ത് ആനുകൂല്യമാണ് സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നത്;

(ബി)കേരളത്തിന് പുറത്ത് നിന്ന് അനധികൃതമായി കോഴി ഇറച്ചി വിപണിയിലെത്തുന്നതുമുലം കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3449

ഗോ സുരക്ഷാ പദ്ധതി

ശ്രീ. സി.പി. മുഹമ്മദ്

,, വി.ഡി. സതീശന്‍

,, പി.സി. വിഷ്ണുനാഥ്

,, വി.പി. സജീന്ദ്രന്‍

()ഗോസുരക്ഷാ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് എവിടെയെല്ലാമാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം സഹായങ്ങളാണ് മൃഗസംരക്ഷണത്തിനായി ഈ പദ്ധതിയനുസരിച്ച് നല്‍കി വരുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

3450

സര്‍ക്കാര്‍ വകുപ്പുകളുടെ അച്ചടി ജോലികള്‍

ശ്രീമതി ഗീതാ ഗോപി

()സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രിന്റിംഗ് പ്രസ്സുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നത്;

(ബി)സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ആവശ്യമായ അച്ചടി ജോലികള്‍ ഗവണ്‍മെന്റ് പ്രസ്സുകളിലാണോ നിര്‍വ്വഹിച്ചു വരുന്നത്; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കുമോ;

(സി)ഏതെല്ലാം സര്‍ക്കാര്‍ വകുപ്പുകളാണ് സ്വന്തമായി പ്രസ്സുകള്‍ ആരംഭിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(ഡി)സ്വന്തമായി പ്രസ്സുകളില്ലാത്ത എല്ലാ വകുപ്പുകളുടേയും അച്ചടി ജോലികള്‍ സര്‍ക്കാര്‍ പ്രസ്സുകളില്‍ നിര്‍വ്വഹിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3451

അച്ചടിവകുപ്പിലെ സ്പെഷ്യല്‍ റൂള്‍സ് പരിഷ്കരണം

ശ്രീമതി ഗീതാ ഗോപി

()അച്ചടി വകുപ്പിലെ സ്പെഷ്യല്‍ റൂള്‍സ് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായോ; വ്യക്തമാക്കുമോ;

(ബി)പരിഷ്കരിച്ച സ്പെഷ്യല്‍ റൂള്‍സ് എന്ന് മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് വ്യക്തമാക്കുമോ; കാലതാമസത്തിന് കാരണം വിശദീകരിക്കുമോ?

3452

പ്രസ്സുകളില്‍ അധിക വേതന കുടിശ്ശിക

ശ്രീമതി ഗീതാ ഗോപി

()അച്ചടി ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രസ്സുകളില്‍ ഇപ്പോള്‍ അധികവേതന ജോലി ജീവനക്കാര്‍ക്ക് നല്‍കാറുണ്ടോ; ഉണ്ടെങ്കില്‍ അധികവേതന തുക യഥാസമയം അനുവദിക്കാറുണ്ടോ;

(ബി)അധികവേതന ജോലി ചെയ്ത വകയില്‍ എത്രമാസത്തെ വേതന ക്കുടിശ്ശിക ഇപ്പോള്‍ സര്‍ക്കാര്‍ പ്രസ്സുകളിലെ ജീവനക്കാര്‍ക്ക് നല്‍കാനുണ്ട്; വ്യക്തമാക്കുമോ; വിവിധ ജില്ലകളിലെ പ്രസ്സുകള്‍ തിരിച്ചുള്ള കണക്ക് അറിയിക്കുമോ;

(സി)അധിക വേതന കുടിശ്ശിക എന്നു വിതരണം പൂര്‍ത്തിയാക്കുമെന്ന് അറിയിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.