UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3371

തിരുവനന്തപുരം നഗര വികസനത്തിനായി സ്വീകരിച്ച നടപടികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() തിരുവനന്തപുരം നഗര വികസനത്തിനായി ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) 2011-12 ബഡ്ജറ്റില്‍ പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ പരിപാടികളുടെ നടത്തിപ്പിനായി നീക്കിവച്ച 30 കോടി രൂപയില്‍ എന്ത് തുക ഇത് വരെ ചെലവഴിച്ചുവെന്നറിയിക്കുമോ;

(സി) ഏതെല്ലാം പരിപാടികളുടെ നടത്തിപ്പിനായാണ് പ്രസ്തുത തുക ചെലവഴിക്കപ്പെട്ടത് എന്നറിയിക്കാമോ?

പിരിച്ചുവിടപ്പെട്ട വികസന അതോറിറ്റികള്‍ റിസര്‍വ്വ് ചെയ്ത സ്വകാര്യഭൂമി

3372

പിരിച്ചുവിടപ്പെട്ട വികസന അതോറിറ്റികള്‍ റിസര്‍വ്വ് ചെയ്ത സ്വകാര്യഭൂമി

ശ്രീ. തോമസ് ചാണ്ടി

() പിരിച്ചുവിടപ്പെട്ട വികസന അതോറിറ്റികള്‍ ഭാവിയിലെ വികസന പദ്ധതികള്‍ക്കായി റിസര്‍വ്വ് ചെയ്ത, എന്നാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കാതിരുന്ന, വിവിധ വ്യക്തികളുടെ വസ്തുക്കള്‍ ഇപ്പോള്‍ വീട് വയ്ക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി) ആലപ്പുഴ വികസന അതോറിറ്റി ഉള്‍പ്പെടെ പിരിച്ചുവിടപ്പെട്ട അതോറിറ്റികളുടെ ഭൂമിയെ സംബന്ധിച്ച് എടുത്തിട്ടുള്ള തീരുമാനങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതാണോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പിരിച്ചുവിടപ്പെട്ട ആലപ്പുഴ വികസന അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, എസ്.ഡബ്ള്യൂ.റ്റി.ഡി എന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി റിസര്‍വ്വ് ചെയ്ത സ്വകാര്യ ഭൂമി ഉടമകള്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള തടസ്സം നീക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) കെ.എസ്.ആര്‍.ടി.സി, എസ്.ഡബ്ള്യൂ.റ്റി.ഡി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വികസനത്തിന് ഭൂമി അക്വയര്‍ ചെയ്യുന്നതിന് പകരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിലയ്ക്കു വാങ്ങി നല്‍കണമെന്ന വ്യവസ്ഥ ഇപ്പോള്‍ നിലനില്‍ക്കുമ്പോള്‍, കാലഹരണപ്പെട്ട (18 വര്‍ഷം മുമ്പുള്ള) പഴയ തീരുമാനം പിന്‍വലിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

() ആലപ്പുഴയിലെ എസ്.ഡബ്ള്യൂ.റ്റി.ഡിയ്ക്ക് വേണ്ടി ആധുനിക രൂപത്തിലുള്ള യാര്‍ഡും മറ്റ് സൌകര്യങ്ങളും നടപ്പിലാക്കുന്നതിന് എസ്.ഡബ്ള്യൂ.റ്റി.ഡി തന്നെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ്വ് ചെയ്ത ഭൂമിയിലെ വ്യക്തികള്‍ക്ക് പ്രസ്തുത ഭൂമി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(എഫ്) പഴയ വികസന അതോറിറ്റികളുടെ നിര്‍ദ്ദേശം പരിഹരിച്ച് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ഭൂമി സ്വതന്ത്രമായി ഉപയോഗിക്കുന്നതിന് അതാത് ടൌണ്‍ പ്ളാനിംഗ് ഓഫീസുകള്‍ക്ക് ആവശ്യമായ അടിയന്തിര നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ?

3373

കെ.യു.ആര്‍.ഡി.എഫ്.സിയുടെ ആസ്ഥാനം

ശ്രീ. പി. റ്റി. . റഹീം

() കെ.യു.ആര്‍.ഡി.എഫ്.സി; യുടെ ഇപ്പോഴത്തെ ആസ്ഥാനം എവിടെയാണ്;

(ബി) കോഴിക്കോട് ആസ്ഥാന മന്ദിരം ഇപ്പോള്‍ എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്;

(സി) ഇപ്പോഴത്തെ ആസ്ഥാന മന്ദിരം സ്വന്തം കെട്ടിടത്തിലാണോ;

(ഡി) അല്ലെങ്കില്‍ പ്രസ്തുത കെട്ടിടത്തിന് നല്‍കുന്ന വാടക എത്രയാണെന്ന് വ്യക്തമാക്കുമോ?

3374

ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍

ശ്രീ. . പി. ജയരാജന്‍

() 2011-2012, 2012-2013 സാമ്പത്തിക വര്‍ഷങ്ങളില്‍ ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന വിഹിതമായി എത്ര തുക വകയിരുത്തിയിരുന്നുവെന്നും കേന്ദ്ര പദ്ധതികളുടെ വിഹിതമായി എത്ര തുക വകയിരുത്തിയിരുന്നുവെന്നും വ്യക്തമാക്കുമോ ;

(ബി) ഓരോ സാമ്പത്തിക വര്‍ഷത്തിലും ലക്ഷ്യമിട്ട പദ്ധതികള്‍ എന്തെല്ലാമായിരുന്നു ;

(സി) ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണ് ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ  ?

3375

ത്രീ ശാക്തീകരണത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് സ്വീകരിച്ച നടപടി

ശ്രീ. പി. ഉബൈദുളള

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്ത്രീ ശാക്തീകരണത്തിനായി ന്യൂനപക്ഷക്ഷേമവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി) പ്രസ്തുത ആവശ്യത്തിന് 2012-13 വര്‍ഷത്തേയ്ക്ക് എന്തു തുക നീക്കി വച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി) ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നും ഗുണഭോക്താവിന് എന്ത് സാമ്പത്തികസഹായമാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കുമോ?

3376

ന്യൂനപക്ഷക്ഷേമത്തിനായി പദ്ധതികളും ചെലവുവിവരവും

ശ്രീ. കെ. വി. വിജയദാസ്

() ന്യൂനപക്ഷക്ഷേമത്തിനായി കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തുകയില്‍ 2013 ഫെബ്രുവരി 1-ന് മുന്‍പ് എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കുമോ ; പദ്ധതികള്‍ തിരിച്ചുള്ള വിവരം നല്‍കുമോ ;

(ബി) പുതിയതായി പ്രഖ്യാപിച്ച പദ്ധതികളില്‍ ഇനിയും ആരംഭിക്കുവാന്‍ കഴിയാത്തതായി ഏതെങ്കിലുമുണ്ടോ;

(സി) എങ്കില്‍ വിശദാംശവും ആയതിന്റെ കാരണവും വ്യക്തമാക്കുമോ ?

3377

ന്യൂനപക്ഷ കമ്മീഷന്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, കെ. അച്ചുതന്‍

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

() സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) ഇതിന്റെ പ്രവര്‍ത്തനവും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ് ; വിശദമാക്കുമോ ;

(സി) എന്തെല്ലാം ക്ഷേമപദ്ധതികളാണ് ഇതുപ്രകാരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

3378

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരണം

ശ്രീ. സി. മോയിന്‍കുട്ടി

,, കെ. എന്‍. എ ഖാദര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

() ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മാതൃകയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ അതിന്റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച് വിശദമാക്കുമോ?

3379

മദ്രസ്സ അദ്ധ്യാപക ക്ഷേമപെന്‍ഷന്‍ പദ്ധതി

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

'' റ്റി.. അഹമ്മദ് കബീര്‍

'' പി.ബി. അബ്ദുള്‍ റസാക്

'' പി. ഉബൈദുള്ള

() മദ്രസ്സ അദ്ധ്യാപക ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ കാതലായ മാറ്റങ്ങളെന്തെങ്കിലും വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കും മുമ്പ് എത്ര പേര്‍ പ്രസ്തുത പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുണ്ടായിരുന്നു;

(സി) പ്രസ്തുത പദ്ധതിയില്‍ നിലവില്‍ എത്ര അംഗങ്ങളാണുള്ളത്;

(ഡി) കൂടുതല്‍പേരെ പദ്ധതിയില്‍ അംഗങ്ങളാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

3380

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരണം

ശ്രീ. . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

,, പി. . മാധവന്‍

() സംസ്ഥാനത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി) എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതിന്‍പ്രകാരം നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്?    

3381

ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയമിക്കാന്‍ പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, സണ്ണി ജോസഫ്

,, റ്റി.എന്‍. പ്രതാപന്‍

() സംസ്ഥാനത്ത് എസ്.സി/എസ്.ടി. മാതൃകയില്‍ ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയമിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി) എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതിന്‍പ്രകാരം നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്?

3382

പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് മുസ്ളീം വിഭാഗക്കാര്‍ അപേക്ഷിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ

ശ്രീ. പി.റ്റി.. റഹീം

()             പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് മുസ്ളീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ?

3383

അന്തര്‍വകുപ്പ് സ്ഥലം മാറ്റം

ശ്രീ. കെ. ദാസന്‍

() ന്യൂനപക്ഷ വകുപ്പിലേക്ക് അന്തര്‍വകുപ്പ് സ്ഥലം മാറ്റത്തിനുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ; ആരുടെയെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതില്‍ നിലവിലുള്ള വ്യവസ്ഥപ്രകാരം സാധുവായ അപേക്ഷ ആരുടേതായിരുന്നു ;

(സി) പ്രസ്തുത അപേക്ഷ നിരസിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ ;

(ഡി) നിലവിലുള്ള നിയമപ്രകാരം ഒരുതരത്തിലും അനുവദിക്കാനാവാത്ത അപേക്ഷ വ്യവസ്ഥകള്‍ ഇളവ് ചെയ്ത് അനുവദിക്കുകയുണ്ടായോ ;

() എന്ത് കാരണങ്ങളാലാണ് പ്രസ്തുത അപേക്ഷയില്‍ ഇളവ് അനുവദിക്കപ്പെട്ടത് ; വ്യക്തമാക്കുമോ ;

(എഫ്) മെഡിക്കല്‍ ബോര്‍ഡിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ലഭ്യമാക്കിയിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കാമോ ; വ്യക്തമാക്കാമോ ;

(ജി) സാധുവായ അപേക്ഷ നിരസിക്കുകയും വ്യവസ്ഥകളില്‍ ഇളവ് നല്‍കി അസാധുവായ അപേക്ഷ അനുവദിക്കുയും ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.