UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3642

എക്സൈസ് വകുപ്പിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

()എക്സൈസ് വകുപ്പിന്റെ നവീകരണ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;

(ബി)വകുപ്പിന്റെ നവീകരണത്തിനായി ഈ സര്‍ക്കാര്‍ എത്ര തുക ചെലവഴിച്ചു ;

(സി)എത്ര തുകയുടെ ടോര്‍ച്ച് ലൈറ്റ് വാങ്ങിയിട്ടുണ്ട് ; ഇവയില്‍ എത്ര എണ്ണം നിലവില്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട് ; ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)പ്രസ്തുത ടോര്‍ച്ച് ലൈറ്റുകള്‍ ഏതു കമ്പനിയുടേതാണ് ;

()ടോര്‍ച്ച് ലൈറ്റ് പര്‍ച്ചേസ് കമ്മിറ്റിയില്‍ ആരൊക്കെയുണ്ടെന്ന് വിശദമാക്കാമോ ;

(എഫ്)വില, കമ്പനിയുടെ പേര് എന്നിവ രേഖപ്പെടുത്താത്ത എത്ര തുകയുടെ എന്തൊക്കെ ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ട് ; വാങ്ങിയ സാധനങ്ങളുടെ ക്വട്ടേഷന്‍ വിവരങ്ങള്‍ വിശദമാക്കാമോ ?

3643

എക്സൈസ് വകുപ്പിലെ രഹസ്യാന്വേഷണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എക്സൈസ് വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് എത്ര സ്പിരിറ്റ് - കഞ്ചാവ് കടത്തുകള്‍ പിടികൂടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)എക്സൈസ് വകുപ്പിലെ രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് കരുതുന്നുണ്ടോ;

(സി)എങ്കില്‍, രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കമ്മീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പുതിയ സ്ക്വാഡുകള്‍ രൂപീകരിച്ചതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പുതിയ സംവിധാനം നിലവില്‍ വന്നപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

()എങ്കില്‍ പ്രസ്തുത സംവിധാനം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ നിര്‍ജ്ജീവമാക്കില്ലേ?

3644

സമഗ്ര മദ്യനയത്തിനായി ഏകാംഗ കമ്മീഷന്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, ബാബു എം. പാലിശ്ശേരി

,, കെ. സുരേഷ് കുറുപ്പ്

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സമഗ്ര മദ്യനയം സംബന്ധിച്ചു മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ഏകാംഗ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് എന്താണെന്നു വിശദമാക്കുമോ;

(ബി)സമഗ്ര മദ്യനയം സംബന്ധിച്ച് മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ച ദിവസം തന്നെ ത്രീ-സ്റാര്‍ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ പുന:പരിശോധിക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതിന്റെ ഉദ്ദേശ്യം എന്താണെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുതപ്രഖ്യാപനം ബാര്‍ നടത്തിപ്പുകാരുടെ സമ്മര്‍ദ്ദത്തിനിടയാക്കുമെന്നറിയാമോ;

(ഡി)ത്രീ-സ്റാര്‍ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ പൂണ്ണമായും എടുത്തുകളയാന്‍ വ്യവസ്ഥകള്‍ വേണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടോ?

3645

മദ്യ ഉപഭോഗം

ശ്രീ. അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

()മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരുന്നതിനായി ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വെളിപ്പെടുത്തുമോ;

(ബി)മദ്യോപഭോഗം കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ക്ക് എക്സൈസ് വകുപ്പിന് പൊതുജനങ്ങളില്‍ നിന്നു സഹകരണം ലഭിക്കുന്നുണ്ടോ;

(സി)മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തി ഈ ദിശയിലേയ്ക്കുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ?

3646

സ്പിരിറ്റ്, വ്യാജമദ്യവേട്ട, മദ്യവര്‍ജ്ജന നയം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സ്പിരിറ്റും, വ്യാജമദ്യവും പിടിച്ചെടുക്കുന്നതില്‍ എന്തു മാത്രം പുരോഗതി ഉണ്ടായി എന്ന് വ്യക്തമാക്കുമോ;

(ബി)വ്യാജമദ്യകേസ്സുകള്‍ കാര്യക്ഷമമായി നടത്തുവാന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ;

(സി)സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റുകളിലും എക്സൈസ്സ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുമോ;

(ഡി)വ്യാജമദ്യവേട്ട നടത്തുന്നതിനോടൊപ്പം മദ്യവര്‍ജ്ജനനയം വിപുലപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

3647

ചെക്ക് പോസ്റുകളിലൂടെ അനധികൃത സ്പിരിറ്റ് കടത്ത്

ശ്രീ. എം. ചന്ദ്രന്‍

()ചെക്ക് പോസ്റുകളിലൂടെ അനധികൃത സ്പിരിറ്റ് കടത്ത് നടക്കുന്നുണ്ടെന്നുള്ളകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2012-ല്‍ അനധികൃതമായി സ്പിരിറ്റ് കടത്തിയ ലോറികളില്‍ എത്ര എണ്ണം പിടിച്ചെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്;

(സി)ചെക്ക് പോസ്റുകളിലൂടെ എക്സൈസുകാരുടെ ഒത്താശയോടുകൂടിയുള്ള സ്പിരിറ്റ് കടത്തുന്നതായിട്ടുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതുതടയുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

3648

അബ്കാരി കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()അബ്കാരി കേസുകളില്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ ഇതുവരെ പിടിച്ചെടുത്തതും കേസ് പൂര്‍ത്തിയാക്കാത്തതിനാല്‍ കസ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതുമായ വാഹനങ്ങളുടെ എണ്ണം വ്യക്തമാക്കാമോ;

(ബി)പിടിച്ചെടുത്തതും കണ്ടുകെട്ടാന്‍ സൂക്ഷിച്ചിരുന്നതുമായ എത്ര വാഹനങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാണാതായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത വാഹനങ്ങള്‍ ഏതെല്ലാം കേസുമായി ബന്ധപ്പെട്ടവയാണെന്നും ഏതെല്ലാം മോഡല്‍ ആണെന്നും വ്യക്തമാക്കാമോ;

(ഡി)കാണാതായതിന് ശേഷം അന്വേഷണത്തില്‍ തിരികെ കിട്ടിയ വാഹനങ്ങളെത്ര; വ്യക്തമാക്കുമോ?

3649

രജിസ്റര്‍ ചെയ്തിട്ടുള്ള അബ്കാരി കേസുകള്‍

ശ്രീമതി കെ. കെ. ലതിക

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര അബ്കാരി കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; പ്രസ്തുത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത കേസുകളില്‍ എത്ര കേസുകള്‍ തീര്‍പ്പായെന്നും എത്ര കേസുകളില്‍ പ്രതികളെ പിടികൂടാനുണ്ടെന്നും വ്യക്തമാക്കുമോ ?

3650

വ്യാജച്ചാരായ വേട്ട

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ എത്ര വ്യാജച്ചാരായവേട്ട നടന്നു;

(ബി)ആയതിന്റെ ജില്ലതിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)പ്രസ്തുത വ്യാജച്ചാരായ വേട്ടകളിലൂടെ എത്ര ലിറ്റര്‍ വ്യാജച്ചാരായം/മദ്യമാണ് പിടിച്ചെടുത്തത് എന്നു വ്യക്തമാക്കുമോ ?

3651

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സ്പിരിറ്റ് ലോബിയുമായി ബന്ധമുള്ളതായ റിപ്പോര്‍ട്ട്

ശ്രീ.കെ.കെ. ജയചന്ദ്രന്‍

()സംസ്ഥാനത്തെ എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് സ്പിരിറ്റ് ലോബിയുമായി ബന്ധമുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കാര്യം ശരിവയ്ക്കുന്ന എന്തെങ്കിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍, എത്ര ഉദ്യോഗസ്ഥര്‍ക്ക് സ്പിരിറ്റ് ലോബിയുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)ഇത്തരം ജീവനക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

()ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?

3652

വ്യാജ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്ത കേസുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()കേരളത്തില്‍ വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് 2012-ല്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യുകയുണ്ടായി എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കേസുകളുടെ ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ?

3653

പുതിയ ബാറുകള്‍ക്ക് ലൈസന്‍സ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

'' എന്‍. ഷംസുദ്ദീന്‍

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര പുതിയ ബാറുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതിയ ബാറുകള്‍ അനുവദിക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദമാക്കുമോ?

3654

ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കല്‍

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കി;

(ബി)ഏതെല്ലാം പഞ്ചായത്തുകളിലാണ് പ്രസ്തുത ബാറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ ?

3655

കേരള സ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനിലെ ഡെപ്യൂട്ടേഷന്‍ ജീവനക്കാര്‍

ശ്രീ. റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()കേരള സ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ എത്രയെന്ന് അറിയിക്കുമോ ;

(ബി)കെ.എസ്.ബി.സി യില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി തുടരുന്നതിന് ഓരോ വര്‍ഷവും മാതൃവകുപ്പില്‍ നിന്ന് എന്‍.. സി ലഭിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ ;

(സി)ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞും മാതൃവകുപ്പില്‍ നിന്ന് എന്‍..സി ലഭിക്കാതെ അനധികൃതമായി കെ.എസ്.ബി.സി യില്‍ തുടരുന്ന ജീവനക്കാര്‍ നിലവിലുണ്ടോ; എങ്കില്‍ എത്ര പേര്‍ ; ഇപ്രകാരം അനധികൃതമായി തുടരാന്‍ ഇടയാക്കിയ സാഹചര്യം എന്താണ്; ഇതിന്റെ വെളിച്ചത്തില്‍ എന്തുനടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ ?

(ഡി)ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസമായിട്ടും മാതൃവകുപ്പില്‍ നിന്ന് എന്‍..സി ലഭിക്കാത്തവരെ മാതൃവകുപ്പിലേക്ക് തിരികെ അയയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ;

()കെ.എസ്.ബി.സി യില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരുന്നവരില്‍ അഞ്ചുവര്‍ഷത്തിലധികമായി ഓഫീസുകളിലും ഓഡിറ്റ് വകുപ്പുകളിലും തുടരുന്നവരില്‍ നാളിതുവരെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ജോലി ചെയ്യാത്ത പുരുഷ ജീവനക്കാരെ റിട്ടെയില്‍ ഔട്ട്ലെറ്റുകളിലേക്ക് മാറ്റി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(എഫ്)കെ.എസ്.ബി.സി യില്‍ പുതുതായി 548 ക്ളാര്‍ക്കുമാര്‍ക്കു നിയമനം നല്‍കാന്‍ പദ്ധതിയുണ്ടോ ; എങ്കില്‍ ഓഫീസുകളിലും ഓഡിറ്റിലുമായി അഞ്ചുവര്‍ഷക്കാലത്തിലധികമായി ജോലിയില്‍ തുടരുന്നവരെ പുതിയ നിയമനത്തിന് ആനുപാതിക മായി മാതൃവകുപ്പിലേക്ക് തിരികെ അയയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ;

(ജി)ഇപ്രകാരം ചെയ്യുന്നതിലൂടെ എത്ര തുകയുടെ അധിക ചെലവ് കുറയ്ക്കാന്‍ കഴിയും ; വിശദാംശങ്ങള്‍ നല്‍കുമോ ?

3656

വിഴിഞ്ഞം തുറമുഖപദ്ധതി

ശ്രീ. . . അസീസ്

()വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് എന്ന് പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

3657

പൂവാര്‍ അന്താരാഷ്ട്ര കപ്പല്‍ നിര്‍മ്മാണശാല

ശ്രീ. .റ്റി.ജോര്‍ജ്

()പൂവാര്‍ അന്താരാഷ്ട്ര കപ്പല്‍ നിര്‍മ്മാണശാല ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു;

(ബി)കപ്പല്‍ നിര്‍മ്മാണശാല പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് 10.01.2013 ല്‍ ചേര്‍ന്ന തുറമുഖ വകുപ്പിന്റെ യോഗത്തില്‍ എന്ത് തീരുമാനമാണ് എടുത്തിട്ടുളളത്;

(സി)പൂവാര്‍ അന്താരാഷ്ട്ര കപ്പല്‍ നിര്‍മ്മാശാല ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാമോ?

3658

നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് സി.എല്‍.ആര്‍. തസ്തികയില്‍ സ്ഥിര നിയമനം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് ഇപ്പോള്‍ സി.എല്‍.ആര്‍. തസ്തികയില്‍ സ്ഥിരനിയമനത്തിനായുള്ള സീനിയോറിറ്റി ലിസ്റ് നിലവിലുണ്ടോ;

(ബി)പ്രസ്തുത ലിസ്റില്‍ നിന്നും നാളിതുവരെ എത്രപേരെ സ്ഥിരപ്പെടുത്തി നിയമനം നല്‍കിയിട്ടുണ്ട്;

(സി)പ്രസ്തുത തസ്തികയില്‍ 30 വര്‍ഷത്തിനു മുകളില്‍ ജോലി ചെയ്തുവരുന്നവരെ സ്ഥിരപ്പെടുത്തി നിയമനം നല്‍കുമോ;

(ഡി)വിവിധ ആരോഗ്യപ്രശ്നങ്ങളാല്‍ പ്രസ്തുത തസ്തികയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനു മുകളില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ ?

3659

വൈപ്പിന്‍ മണ്ഡലത്തിലെ ഫിഷിംഗ് ഹാര്‍ബറുകളില്‍ ശുദ്ധജലം ലഭ്യമാക്കല്‍

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ മണ്ഡലത്തിലെ ഫിഷിംഗ് ഹാര്‍ബറുകളില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് നിലവിലുള്ള സംവിധാനം എന്തെന്ന് വ്യക്തമാക്കുമോ ;

(ബി)രാജ്യത്ത് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന മത്സ്യ ബന്ധന മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉപ്പുവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3660

മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തിക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ക്ളിയറന്‍സും ഭരണാനുമതിയും കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3661

കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍

ശ്രീ. റ്റി. വി. രാജേഷ്

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികളും അവയുടെ പ്രവര്‍ത്തന പുരോഗതിയും വിശദമാക്കുമോ ?

3662

ഫിഷിംഗ് ഹാര്‍ബറുകളുടെ അറ്റകുറ്റപ്പണിക്കായുള്ള പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

ശ്രീമതി കെ.കെ. ലതിക

()സംസ്ഥാനത്തെ ഫിഷിംഗ് ഹാര്‍ബറുകളുടെ അറ്റകുറ്റപ്പണിക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ടോ; എങ്കില്‍ എന്നാണ് അനുമതി ലഭ്യമായത്;

(ബി)അനുമതി ലഭിച്ചതിന് ശേഷം ഓരോ തുറമുഖത്തിനുവേണ്ടിയും ചിലവഴിച്ച തുകയും നടത്തിയ പ്രവൃത്തികളുടെ പുരോഗതിയും വ്യക്തമാക്കാമോ;

(സി)എല്ലാ മെയിന്റനന്‍സ് ജോലികളും പൂര്‍ത്തിയായ എത്ര തുറമുഖങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)ശേഷിക്കുന്നവയുടെ ജോലികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

3663

ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറിന്റെ പണി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; ഹാര്‍ബര്‍ പണിക്ക് ആവശ്യമായ കരിങ്കല്‍ ലഭ്യമാക്കുന്നതിനുള്ള തടസ്സം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

3664

കുട്ടനാട്ടിലെ അപ്ഗ്രഡേഷന്‍ ഓഫ് കോസ്റല്‍ റോഡ് പദ്ധതി

ശ്രീ. തോമസ് ചാണ്ടി

()ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് മുഖാന്തിരം ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന അപ്ഗ്രഡേഷന്‍ ഓഫ് കോസ്റല്‍ റോഡ് പദ്ധതിയില്‍പ്പെടുത്തി കുട്ടനാട്ടിലെ ഏതെല്ലാം റോഡുകള്‍ക്ക് ഈ വര്‍ഷം ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി)ഭരണാനുമതി ലഭ്യമാക്കുന്നതിന് കുട്ടനാട്ടിലെ ഏതെല്ലാം റോഡുകള്‍ക്കുള്ള എസ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)അപേക്ഷ സമര്‍പ്പിച്ച, കുട്ടനാട്ടിലെ ഏതെല്ലാം റോഡുകളുടെ എസ്റിമേറ്റ് തയ്യാറാക്കാനുണ്ടെന്ന് വ്യക്തമാക്കുമോ ?

3665

തീരദേശ മത്സ്യത്തൊഴിലാളി വികസന പാക്കേജ്

ശ്രീമതി ഗീതാ ഗോപി

()തീരദേശ മത്സ്യത്തൊഴിലാളികളുടെയും മത്സ്യമേഖലയുടെയും സുസ്ഥിരമായ നിലനില്പും സമഗ്ര പുരോഗതിയും ലക്ഷ്യമാക്കി ഏതെങ്കിലും പ്രത്യേക പാക്കേജ് പദ്ധതി ആലോചനയിലുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ;

(ബി)കേരളത്തിന് സ്വന്തമായി ഒരു പാക്കേജ് ഉണ്ടാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇത്തരമൊരു പാക്കേജ് കേന്ദ്രത്തിന് എന്ന് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കാമോ ?

3666

കോസ്റല്‍ റഗുലേഷന്‍ നിയമം

ശ്രീ. . എം. ആരിഫ്

()കോസ്റല്‍ റഗുലേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് സഹായകരമല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്കനുയോജ്യമായ വിധത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

3667

കോസ്റല്‍ ഏരിയ ഡവലപ്മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരിത്തിയിട്ടുള്ള തുക

ശ്രീ. വി. ശശി

()കോസ്റല്‍ ഏരിയ ഡവലപ്പമെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പുവര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ള ഒരു കോടി രൂപ എന്തൊക്കെ പരിപാടികള്‍ നടപ്പാക്കാനാണ് നീക്കി വെച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതില്‍ എത്ര തുക എന്തൊക്കെ ഇനത്തില്‍ നാളിതുവരെ വിനിയോഗിച്ചിട്ടുണ്ടെന്ന് വിശദീകരിക്കുമോ ?

3668

തീരദേശസംരക്ഷണ നിയമലംഘനത്തിനെതിരെ നടപടി

ശ്രീ. . എം. ആരിഫ്

()സംസ്ഥാനത്താകമാനം തീരദേശ സംരക്ഷണ നിയമം ലംഘിക്കപ്പെടുന്ന വാര്‍ത്തകള്‍ ഗൌരവമായി കാണുന്നുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)തീരദേശത്ത് വന്‍തോതില്‍ ഭൂമി വാങ്ങുന്നതും നിയമം ലംഘിച്ച് നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നതും സംബന്ധിച്ച് ഏതെങ്കിലും ജില്ലാ കളക്ടര്‍മാര്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)ഇത്തരം റിപ്പോര്‍ട്ടുകളുടേയോ, പരാതിയുടെയോ, വാര്‍ത്തയുടെയോ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3669

ആലപ്പുഴയില്‍ തീരദേശ പരിപാലന നിയമം ലംഘിക്കുന്നതിനെതിരെ നടപടി

ശ്രീ. .എം.ആരിഫ്

()ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ സ്വദേശികളും അന്യസംസ്ഥാനക്കാരുമായ ടൂറിസം വ്യവസായികള്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായും തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് കളക്ടര്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത റിപ്പോര്‍ട്ട് എന്നാണ് പൂര്‍ത്തീകരിച്ചത്; ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

3670

അമ്പലപ്പുഴ മണ്ഡലത്തിലെ തീരദേശ റോഡുകള്‍ക്ക് ഭരണാനുമതി

ശ്രീ. ജി. സുധാകരന്‍

()2012-13 സാമ്പത്തിക വര്‍ഷത്തില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തില്‍ ഏതൊക്കെ തീരദേശ റോഡുകള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്;

(ബി)2011-12 സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റില്‍ ഉള്‍പ്പെടുത്തി എസ്റിമേറ്റ് സമര്‍പ്പിച്ച ഏതെല്ലാം തീരദേശ റോഡുകള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)2012-13 ബഡ്ജറ്റില്‍ തീരദേശ റോഡുകളുടെ വികസനത്തിനായി എന്തു തുകയാണ് നീക്കിവച്ചിട്ടുള്ളത്; അതില്‍ എത്ര തുകയുടെ ഭരണാനുമതി നാളിതുവരെ നല്‍കിയെന്ന് വ്യക്തമാക്കാമോ?

3671

പരവൂരില്‍ മിനിഫിഷ്ലാന്റിംഗ് സെന്റര്‍

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ പരവൂരില്‍ മിനിഫിഷ് ലാന്റിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിലേക്ക് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

(ബി)പ്രസ്തുത ഫിഷ്ലാന്റിംഗ് സെന്റര്‍ നിര്‍മ്മിക്കുന്നതിന് മുന്നോടിയായി നടത്തിയ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവോ;

(സി)ഫിഷ്ലാന്റിംഗ് സെന്റര്‍ പരവൂരില്‍ സ്ഥാപിക്കുന്നതിന് തടസ്സങ്ങള്‍ വല്ലതും നിലവിലുണ്ടോ; എത്രയുംപെട്ടെന്ന് ആയത് സാദ്ധ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3672

ഫിഷ് കിയോസ്ക്കുകള്‍

ശ്രീ. വി. ശശി

()സംസ്ഥാനത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഫിഷ്മെയ്ഡ് എന്ന ബ്രാന്‍ഡിലുള്ള ഫിഷ് കിയോസ്ക്കുകള്‍ നാളിതുവരെ ഏതെല്ലാം ജില്ലകളില്‍ എത്ര വീതം സ്ഥാപിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനായി തീരദേശവികസന കോര്‍പ്പറേഷന്‍ എന്തു തുക വിനിയോഗിച്ചുവെന്ന് വ്യക്തമാക്കുമോ?

3673

കടല്‍ രക്ഷാസേനയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിയമനം

ശ്രീ. . എം. ആരിഫ്

()മത്സ്യബന്ധനത്തിന് പോകുന്നവരുടെ സുരക്ഷിതത്വത്തിനുള്ള സംവിധാനം കണക്കിലെടുത്ത് കടല്‍ രക്ഷാസേനയില്‍ മുങ്ങല്‍ വിദഗ്ധരായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി നിയമിക്കുന്നതിനും മറൈന്‍ എന്‍ഫോഴ്സ്മെന്റില്‍ നീന്തല്‍ അറിയാവുന്നവരെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ബി)ഡിസാസ്റര്‍ റിലീഫില്‍ നിന്നും ഫണ്ട് ലഭിക്കത്തക്കവിധം മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് സീ റെസ്ക്യൂ എന്ന പേരില്‍ ഒരു സ്ഥിരം സംവിധാനം കൊണ്ടുവരാന്‍ നടപടി എടുക്കുമോ?

3674

അക്വാകള്‍ച്ചര്‍ നയം

ശ്രീ. സി. കൃഷ്ണന്‍

()കേരളത്തില്‍ അക്വാകള്‍ച്ചര്‍ നയം രൂപീകരിക്കുന്നതിനായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോയെന്നും, എപ്പോഴാണ് ലഭിച്ചതെന്നും വിശദമാക്കുമോ;

(സി)കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

3675

ട്രോളിംഗ് നിരോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണെന്നും എന്തിനാണെന്നും വ്യക്തമാക്കാമോ;

(ബി)ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കേരള തീരത്ത് മത്സ്യസമ്പത്ത് വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;

(സി)ട്രോളിംഗ് നിരോധനത്തിന് മുന്‍പും തുടര്‍ന്ന് ഓരോ വര്‍ഷവും ലഭിച്ച മത്സ്യസമ്പത്ത് എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അത് എത്രയാണെന്ന് അറിയിക്കാമോ?

3676

മത്സ്യബന്ധനത്തിനുള്ള ദൂരപരിധി കര്‍ശനമാക്കാന്‍കേന്ദ്രനിയമം

ശ്രീ. ജെയിംസ് മാത്യു

()പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധത്തിനുള്ള ദൂരപരിധി കര്‍ശനമാക്കാന്‍ കേന്ദ്രനിയമം കൊണ്ടുവരുന്നതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)തീരദേശത്ത് മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയാണെന്ന പരാതി നിലനില്‍ക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് അവരുടെ ജീവിതമാര്‍ഗ്ഗത്തെതന്നെ ഇല്ലാതാക്കുന്നതല്ലേ ;

(സി)പ്രസ്തുത നിയമം സമുദ്രാതിര്‍ത്തി ലംഘിക്കുന്ന കപ്പലുകളെ നടപടികളില്‍നിന്നും സംരക്ഷിക്കുന്നതിനും വന്‍കിട കപ്പലുകള്‍ക്ക് മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ സൌകര്യം ചെയ്യുന്നതിനുമാണെന്നുമുള്ള ആക്ഷേപം പരിശോധിക്കുമോ ;

(ഡി)പ്രസ്തുത വിഷയങ്ങളെല്ലാം കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമോ ?

3677

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ക്ഷേമം

ശ്രീമതി ഗീതാഗോപി

()ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കാമോ;

(ബി)ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായമായ ഉല്പന്നവിലലഭിക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

3678

മത്സ്യത്തൊഴിലാളികളുടെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം

ശ്രീമതി ഗീതാ ഗോപി

()മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് നല്‍കുന്ന വിവാഹ ധനസഹായം 1500/- രൂപയില്‍നിന്ന് 50,000/- രൂപയെങ്കിലുമായി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)വിവാഹധനസഹായ അപേക്ഷകള്‍ തീര്‍പ്പാക്കി വിതരണം ചെയ്യാന്‍ ശേഷിക്കുന്നത് എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)ശേഷിക്കുന്നവ എന്ന് അനുവദിക്കുമെന്ന് അറിയിക്കുമോ ?

3679

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍

ശ്രീമതി ഗീതാഗോപി

()മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ പരിശോധന നടത്തിയ ശേഷം സംസ്ഥാനത്ത് കടാശ്വാസ ഇനത്തില്‍ എത്ര തുക മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി വിനിയോഗിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി)ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസത്തിനുള്ള നടപടികള്‍ സ്വീകരിക്കുമോ; അതിനുള്ള മാനദണ്ഡങ്ങള്‍ എന്തെന്ന് വിശദീകരിക്കാമോ?

3680

മത്സ്യത്തൊഴിലാളികള്‍ക്കുള്ള കടാശ്വാസം

ശ്രീ. ജി. സുധാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം നല്‍കുന്നതിന് ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം സഹകരണ ബാങ്കുകള്‍ക്കായി എത്ര തുക അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ആലപ്പുഴയില്‍ എത്ര സിറ്റിംഗ് നടത്തി; അതുവഴി എത്ര പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞുവെന്ന് വിശദമാക്കുമോ?

3681

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

()മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദമാക്കുമോ ;

(ബി)മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്കുള്ള മോറട്ടോറിയം നീട്ടുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3682

തണല്‍ പദ്ധതി

ശ്രീ. സി.പി.മുഹമ്മദ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' സണ്ണി ജോസഫ്

'' എം. . വാഹീദ്

()തണല്‍ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത്?

3683

തീരക്കടല്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

()തീരക്കടലിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്; വിശദമാക്കാമോ;

(ബി)ഏത് ഏജന്‍സി വഴിയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്; വിശദമാക്കുമോ ?

3684

നാടന്‍ മത്സ്യ ഇനങ്ങളുടെ വംശനാശം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

'' കെ.എം.ഷാജി

'' സി. മോയിന്‍കുട്ടി

()നാടന്‍ മത്സ്യ ഇനങ്ങളുടെ വംശവര്‍ദ്ധനക്കായി ഫിഷറീസ് വകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് വിശദമാക്കുമോ;

(ബി)വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന നാടന്‍മത്സ്യ ഇനങ്ങളെ സംരക്ഷിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(സി)ഇതിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എവിടെയെല്ലാമാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ?

3685

കായല്‍ - നദീജല മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കായലുകളിലെയും നദികളിലെയും മത്സ്യസമ്പത്തില്‍ കുറവ് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കായലുകളിലും നദികളിലും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനും, മത്സ്യ നശീകരണ പ്രവണതകളെ ചെറുക്കുന്നതിനും നടപടി സ്വീകരിക്കുമോ?

3686

മത്സ്യ കയറ്റുമതി മേഖല നേരിടുന്ന പ്രതിസന്ധി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പലവിധ നികുതികള്‍ കാരണം മത്സ്യമേഖലയുള്‍പ്പെടെയുള്ള കയറ്റുമതി മേഖല പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2011-12 മുതല്‍ സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി മേഖലയില്‍ വരുമാനം കുറഞ്ഞത് മുന്‍നിര്‍ത്തി പ്രസ്തുത മേഖലയുടെ രക്ഷക്കായി കൂടുതല്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമോ?

3687

മത്സ്യത്തൊഴിലാളികള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്ത് നിലവിലുള്ള ക്ഷേമനിധികളില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുന്നതു പോലെയുള്ള റിട്ടയര്‍മെന്റ് ആനുകൂല്യം മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)പ്രായാധിക്യം മൂലം തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ?

3688

മത്സ്യത്തൊഴിലാളികളെ ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ. കെ.വി അബ്ദുള്‍ ഖാദര്‍

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളിളെ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുത്തുന്നതിനും പഞ്ഞ മാസങ്ങളില്‍ സൌജന്യ റേഷന്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

3689

മത്സ്യത്തൊഴിലാളി മേഖലയില്‍ പൊതുശ്മശാനം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()മത്സ്യത്തൊഴിലാളി മേഖലയില്‍ പലയിടങ്ങളിലും മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ കടല്‍ത്തീരങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മത്സ്യത്തൊഴിലാളി മേഖലയില്‍ പൊതുശ്മശാനം സാദ്ധ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3690

മത്സ്യഗ്രാമങ്ങളില്‍ കുടിവെള്ള വിതരണവും, സമ്പൂര്‍ണ്ണ വൈദ്യുതീകരണവും

ശ്രീ. വി. ശശി

തെരഞ്ഞെടുക്കപ്പെട്ട മത്സ്യഗ്രാമങ്ങളില്‍ കുടിവെള്ള വിതരണം, സമ്പൂര്‍ണ്ണ വൈദ്യൂതീകരണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 2012-13 ലെ ബഡ്ജറ്റില്‍ നീക്കിവച്ച 50 കോടി രൂപയില്‍ നാളിതുവരെ ഏതെല്ലാം മത്സ്യഗ്രാമങ്ങളില്‍ എന്തു തുക വീതം ചെലവഴിക്കാന്‍ നീക്കിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

3691

എല്ലാത്തരം ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീ. . എം. ആരിഫ്

()അപകടം മൂലം നാശം സംഭവിച്ചാല്‍ എല്ലാത്തരം ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും മതിയായ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നില്ലെന്ന കാര്യം നിരീക്ഷിച്ചിട്ടുണ്ടോ;

(ബി)ഇന്‍ഷ്വറന്‍സ് പരിരക്ഷയും, മതിയായ നഷ്ടപരിഹാരവും നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി)നാടന്‍ യാനങ്ങള്‍ക്കും, യന്ത്രവത്ക്കൃതബോട്ടുകള്‍ക്കും അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനു സഹായം അഭ്യര്‍ത്ഥിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ നല്‍കാന്‍ ആലോചിക്കുമോ?

3692

മുങ്ങല്‍ വിദഗ്ദ്ധരായ മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ രക്ഷാസേനയില്‍ നിയമനം

ശ്രീ. എം. ഉമ്മര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി.മമ്മൂട്ടി

()മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മുങ്ങല്‍ വിദഗ്ദ്ധരായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി കടല്‍ രക്ഷാസേനയില്‍ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം നല്‍കുമോ;

(ബി)നാടന്‍ യാനങ്ങള്‍ക്കും യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും അപകടമുണ്ടായാല്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമോ ?

3693

മത്സ്യബന്ധന വള്ളങ്ങളുടെ എന്‍ജിന്‍ പെര്‍മിറ്റ് റദ്ദാക്കല്‍

ശ്രീ. പി. തിലോത്തമന്‍

()12 വര്‍ഷം പഴക്കമുള്ള മത്സ്യബന്ധന വള്ളങ്ങളുടെ എന്‍ജിന്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ ; ഇപ്രകാരമുള്ള എന്‍ജിനുകളുടെ പെര്‍മിറ്റുകള്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നു പറയാമോ ;

(ബി)12 വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തന ക്ഷമത തെളിയിച്ച എന്‍ജിനുകള്‍ക്കുപോലും പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്നു തീരുമാനിച്ചത് എന്തുകൊണ്ടാണെന്നു പറയുമോ ;

(സി)ഇപ്രകാരമുള്ള തീരുമാനം കൈക്കൊണ്ടതിനാല്‍ ആലപ്പുഴ ജില്ലയില്‍ ഒട്ടേറെ മത്സ്യബന്ധന വള്ളങ്ങളുടെ എന്‍ജിനുകള്‍ക്ക് പെര്‍മിറ്റ് നഷ്ടപ്പെടുകയും മണ്ണെണ്ണ നഷ്ടമാകുകയും ചെയ്തിരിക്കുകയാണെന്നും ഇത് ഒട്ടേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിക്കുമെന്നും ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3694

നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ഈ സര്‍ക്കാര്‍ സംസ്ഥാനത്ത് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കുന്നു എന്ന് വ്യക്തമാക്കാമോ;

(ബി)2013-2014 വര്‍ഷം ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കാനായി സമര്‍പ്പിച്ച പദ്ധതികള്‍ എന്തെല്ലാം; വ്യക്തമാക്കാമോ;

(സി)പ്രസ്തുത പദ്ധതികളില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പാക്കാനായിട്ടുള്ള പദ്ധതികള്‍ എതെല്ലാം?

3695

സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ അപര്യാപ്തത

ശ്രീ. എം. ഉമ്മര്‍

,, എന്‍. ഷംസുദ്ദീന്‍

,, സി. മോയിന്‍ കുട്ടി

()സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അടിസ്ഥാന സൌകര്യ വികസനത്തിനായി അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)കോസ്റല്‍ റഗുലേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് സഹായകരമല്ലെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമോ?

3696

പബ്ളിക് മാര്‍ക്കറ്റ് നവീകരിക്കുന്ന പദ്ധതി

ശ്രീ. ജി.എസ്. ജയലാല്‍

()ഫിഷറീസ് വകുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയോ, മറ്റേതെങ്കിലും ഏജന്‍സികളുടെ സഹകരണത്തോടുകൂടിയോ പബ്ളിക് മാര്‍ക്കറ്റ് നവീകരിക്കുന്നതിനും അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതൊക്കെ ജില്ലകളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയെന്നും, എത്ര തുക പ്രസ്തുത ആവശ്യത്തിലേയ്ക്ക് അനുവദിച്ചുവെന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കുമോ?

3697

മണലൂര്‍ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിന്റെ വികസനപ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. . മാധവന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണലൂര്‍ നിയോജകമണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;

(ബി)വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിലെ താഴെപ്പറയുന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; (1) അഹമ്മദ് മെമ്മോറിയല്‍ റോഡ് (2) ശാന്തി റോഡ് (3) ഗാന്ധിജി റോഡ് ?

3698

രാമന്തളി നടപ്പാലം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ രാമന്തളി നടപ്പാലം പണിയുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും, ഈ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

3699

ഫിഷറീസ് വകുപ്പിന്റെ തീരദേശവികസന കോര്‍പ്പറേഷന്റെയും കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫിഷറീസ് വകുപ്പ് മുഖേനയും തീരദേശ വികസന കോര്‍പ്പറേഷന്‍ (സി..ഡി.സി) മുഖേനയും കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാം എന്നും ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുക എത്ര എന്നും വിശദമാക്കുമോ ;

(ബി)ഓരോ പദ്ധതിയുടെയും ഇപ്പോഴത്തെ പുരോഗതി വിശദമാക്കുമോ ;

(സി)2013-14 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന പ്രൊപ്പോസലില്‍ ഏതെല്ലാം പ്രവൃത്തികളും പദ്ധതികളുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; കൊയിലാണ്ടി മണ്ഡലത്തിന് പ്രയോജനം ലഭിക്കുന്ന ഇതില്‍ പ്രവൃത്തികള്‍/പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ഡി)പ്രൊപ്പോസലില്‍ ഉള്‍ക്കൊള്ളിച്ച ഈ പ്രവൃത്തികളുടെ എസ്റിമേറ്റ് തയ്യാറായിട്ടുണ്ടോ എന്നും എസ്റിമേറ്റ് തുക എത്രയെന്നും വ്യക്തമാക്കുമോ ?

3700

ഒട്ടുമ്പുറം കെട്ടുങ്ങല്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()നിര്‍ദ്ദിഷ്ട തീരദേശപാതയ്ക്ക് ഉപയുക്തമാകുന്ന താനൂര്‍ പഞ്ചായത്തിലെ ഒട്ടുമ്പുറത്തേയും പരപ്പനങ്ങാടി പഞ്ചായത്തി ലെ കെട്ടുങ്ങല്‍ കടവിനേയും ബന്ധിപ്പിക്കുന്ന ഒട്ടുമ്പുറം കെട്ടുങ്ങല്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്;

(ബി)എന്നത്തേയ്ക്ക് പ്രവൃത്തി ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ;

(സി)എത്ര കാലത്തിനുള്ളില്‍ പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ ?

3701

എരഞ്ഞോളിയിലെ അഡാക്കിന്റെ റീജിയണല്‍ ഓഫീസ് പുന: സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി എരഞ്ഞോളിയിലെ അഡാക്കിന്റെ നിര്‍ത്തലാക്കിയ റീജിയണല്‍ ഓഫീസ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)നിവേദനം പരിഗണിച്ച് റീജിയണല്‍ ഓഫീസ് പുന:സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ.

(സി)ഇല്ലെങ്കില്‍ അഡാക്കിന്റെ റീജിയണല്‍ ഓഫീസ് തലശ്ശേരിയില്‍ പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

T3702

ഹൌസ് ബോട്ട് അപകടങ്ങള്‍ തടയുന്നതിന് നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന 'ഹൌസ് ബോട്ട്' അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവില്‍ ഹൌസ് ബോട്ട് സര്‍വ്വീസുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്നതിന്റെ വിശദാശം അറിയിക്കുമോ;

(സി)ഈയിടെയായി വര്‍ദ്ധിച്ചുവരുന്ന ഹൌസ് ബോട്ട് അപകടങ്ങള്‍, നിലവിലുള്ള സംവിധാനം പൂര്‍ണ്ണമായും പര്യാപ്തമാകുന്നില്ല എന്ന് വെളിപ്പെടുത്തുന്നുണ്ടോ;

(ഡി)ഹൌസ് ബോട്ട് അപകടങ്ങള്‍ തടയുന്നതിനുവേണ്ടി എന്തെല്ലാം പുതിയ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്ന് വിശദമാക്കുമോ?

3703

ഹൌസ്ബോട്ട് ദുരന്തങ്ങള്‍ തടയാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()2013 ജനുവരി 26-ന് ആലപ്പുഴയില്‍ ഉണ്ടായ ഹൌസ്ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തുകയുണ്ടായോ; എങ്കില്‍ അപകടകാരണം വിശദമാക്കുമോ;

(ബി)ഹൌസ് ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കുമോ;

(സി)ഹൌസ് ബോട്ടുകളില്‍ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

3704

എയര്‍ കേരള പദ്ധതി

ശ്രീ. .കെ. ബാലന്‍

()എയര്‍കേരള വിമാന കമ്പനി തുടങ്ങാന്‍ ആപേക്ഷ നല്‍കിയിട്ടുണ്ടോ; പ്രസ്തുത അപേക്ഷയിന്മേല്‍ അനുകൂലമോ പ്രതികൂലമോ ആയ മറുപടി കേന്ദ്ര ഏവിയേഷന്‍ വകുപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)വിദേശ സര്‍വ്വീസ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; പ്രസ്തുത മാനദണ്ഡങ്ങളില്‍ എന്തെങ്കിലും ഇളവ് സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഇതിനായി രൂപീകരിക്കുന്ന കമ്പനിയില്‍ സാധാരണക്കാരായ പ്രവാസികള്‍ക്കും ഷെയര്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

3705

ആറന്മുള വിമാനത്താവള നിര്‍മ്മാണം

ശ്രീ. മുല്ലക്കര രത്നാകരന്‍

()ആറന്മുള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ ഇപ്പോള്‍ നിലവിലുണ്ട്; വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഭൂമി സംബന്ധമായി ഉണ്ടായിട്ടുള്ള കേസ്സുകള്‍ തീര്‍പ്പാക്കുന്നതിലേക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ ?

3706

ആറന്മുള വിമാന കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി

ശ്രീ. കെ. കെ. നാരായണന്‍

()ആറന്മുള വിമാന കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി എടുക്കുന്നതിന് എന്തെങ്കിലും തീരുമാനം സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.