UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3771

കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഭാഗമായി എല്ലാ സ്ഥലങ്ങളിലും സി.സി.റ്റി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നകാര്യം ആലോചിക്കുമോ;

(സി)സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ 24 മണിക്കൂറും ഇത് നിരീക്ഷിക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ ; വിശദമാക്കുമോ ?

3772

ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിനു നടപടി

ശ്രീ. സി. ദിവാകരന്‍

,, കെ. രാജു

ശ്രീമതി ഗീതാ ഗോപി

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിന് ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനുശേഷം എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, എന്തെല്ലാമാണെന്നു വെളിപ്പെടുത്തുമോ;

(ബി)കൊലപാതകം, കൂട്ടക്കവര്‍ച്ച, മാലപൊട്ടിക്കല്‍, ആരാധനാലയങ്ങളിലെ കവര്‍ച്ച, മദ്യം-മയക്കു മരുന്നുകേസ്സുകള്‍ തുടങ്ങിയവ സംസ്ഥാനത്ത് വര്‍ദ്ധിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഇവ ഓരോന്നിന്റെയും 2012-ലെ കണക്കുകള്‍ വ്യക്തമാക്കുമോ;

(സി)പെരുകിവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണു സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?

3773

തലസ്ഥാനത്തെ കവര്‍ച്ചകള്‍ തടയാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

()കേരളത്തിന്റെ തലസ്ഥാനത്തും പരിസരങ്ങളിലും അടുത്തകാലത്തായി വന്‍തോതിലുള്ള മോഷണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)വന്‍കവര്‍ച്ചകള്‍ ഒഴിവാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?

3774

അന്യസംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍

ശ്രീ. .കെ. വിജയന്‍

()നമ്മുടെ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ നാദാപുരം സര്‍ക്കിള്‍ പരിധിയില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ എത്ര കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

T3775

അന്യസംസ്ഥാന തൊഴിലാളികളുടെ മറവില്‍ വിധ്വംസക പ്രവര്‍ത്തനം

ശ്രീ. .കെ. ശശീന്ദ്രന്‍

അന്യസംസ്ഥാന തൊഴിലാളികളുടെ മറവില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവര്‍ സംസ്ഥാനത്ത് എത്തിച്ചേരുന്നത് തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

3776

തമിഴ് തൊഴിലാളികള്‍ക്കിടയില്‍ കേരള വിരുദ്ധവികാരം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

()ഇടുക്കിയിലെ തോട്ടം മേഖലയില്‍ തമിഴ് തൊഴിലാളികള്‍ക്കിടയില്‍ കേരള വിരുദ്ധവികാരം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിനുപിന്നില്‍ ചില തീവ്രവാദസംഘടനകള്‍ ആണെന്ന ആരോപണം ശരിയാണോ; വിശദ വിവരം ലഭ്യമാക്കുമോ?

3777

ശാസ്ത്രവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയുള്ള നടപടി

ശ്രീ. പി. തിലോത്തമന്‍

()ജനങ്ങളുടെ ക്ഷിപ്രവിശ്വാസ സാധ്യതയെ മുതലെടുത്തുകൊണ്ട് കേരളത്തില്‍ ഒട്ടേറെ തട്ടിപ്പുവീരന്മാര്‍ പ്രത്യക്ഷപ്പെടുകയും ഏലസ്സുകളുടെയും സ്വര്‍ണ്ണചേനയുടേയും നിധിയുടെയും തുടങ്ങി നിരവധി നുണക്കഥകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചുവരുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം കേസ്സുകള്‍ എത്ര എണ്ണത്തില്‍ കുറ്റവാളികളെ പിടികൂടുവാനും ശിക്ഷിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്ന് പറയുമോ;

(സി)ഇത്തരം കേസുകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ജനങ്ങളുടെ ശാസ്ത്രബോധം വളര്‍ത്തുകയും അവരെ ബോധവല്‍ക്കരിക്കുകയുമാണ് വേണ്ടതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ;

(ഡി)ശാസ്ത്ര ബോധമുള്ള ഒരു ജനതയെ വളര്‍ത്തിയെടുക്കുവാനും ശാസ്ത്രവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദീകരിക്കുമോ ?

3778

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം

ശ്രീ. എം.. ബേബി

,, എം. ഹംസ

,, ബി.ഡി. ദേവസ്സി

,, കെ. കെ. നാരായണന്‍

()സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്റെ ദുരുപയോഗം സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ഈ നിയമം വഴി കേസെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ക്രിമിനലുകള്‍ നാട്ടിലെങ്ങും വിഹരിക്കുമ്പോള്‍, അവരെ തടയുന്നതിന് തയ്യാറാകാതെ ജനകീയ സമരങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കേസെടുക്കുന്നതായി പറയപ്പെടുന്ന പോലീസ് നടപടികള്‍ സര്‍ക്കാരിന്റെ അറിവോടു കൂടിയാണോ; എങ്കില്‍ വ്യക്തമാക്കുമോ ?

3779

സ്ത്രീകള്‍ക്ക് കായിക പരിശീലനം നല്‍കാന്‍ നടപടി

ശ്രീ. എം.എ വാഹീദ്

സ്ത്രീകള്‍ക്കെതിരായി വ്യാപകമായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധത്തിനും, മനോധൈര്യം പകര്‍ന്ന് നല്‍കാനുമുളള കായിക പരിശീലനം പോലീസിന്റെയോ മറ്റ് സേനകളുടെയോ സഹായത്തോടെ അവര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

3780

പോലീസിന്റെ ആധുനികവല്‍ക്കരണം

ശ്രീ.കെ. മുരളീധരന്‍

,, വി.ഡി. സതീശന്‍

,, റ്റി.എന്‍. പ്രതാപന്‍

()പോലീസിനെ ആധുനികവല്‍ക്കരിക്കാന്‍ എന്തെല്ലാം പദ്ധതികള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിനും വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)പോലീസിനെ ആധുനികവല്‍ക്കരണത്തിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ?

3781

ജില്ലാ പോലീസ് മീഡിയാ സെന്ററുകള്‍

ശ്രീ. വി. ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

()ജില്ലകളില്‍ പോലീസ് മീഡിയാ സെന്ററുകള്‍ ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശം ലഭ്യമാക്കുമോ ;

(സി)എന്തെല്ലാം സേവനങ്ങളാണ് സെന്ററുകളില്‍ നിന്ന് ലഭിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3782

പോലീസ് സേനയില്‍ ബാഹ്യഇടപെടലുകള്‍

ശ്രീ. എളമരം കരീം

,, ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

,, കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്തെ പോലീസ് സേനയില്‍ ബാഹ്യഇടപെടലുകള്‍ മൂലം നീതി നിര്‍വ്വഹണം ഉറപ്പാക്കാന്‍ സാധിക്കാതെ വന്നിട്ടുള്ള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;; ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഉന്നതങ്ങളില്‍ നിന്നുള്ള നിയമവിരുദ്ധ നിര്‍ദ്ദേശങ്ങളും സമ്മര്‍ദ്ദങ്ങളും പോലീസിന്റെ മനോവീര്യം തകര്‍ക്കാനിടയാക്കിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ പീഡനം മൂലം പോലീസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരാന്‍ വിസമ്മതിച്ചതും ആത്മഹത്യ ചെയ്തതുമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

3783

രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ പോലീസ് സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള ആക്ഷേപങ്ങള്‍

ശ്രീ. എളമരം കരീം

,, . കെ. ബാലന്‍

,, ജി. സുധാകരന്‍

,, ജെയിംസ് മാത്യു

()രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ പോലീസ് സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത്തരമൊരു അവസ്ഥയെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; പോലീസിനെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാമോ ; വിശദമാക്കുമോ ;

(ബി)മേല്‍ സാഹചര്യത്തില്‍ മാഫിയ-ക്വട്ടേഷന്‍ സംഘങ്ങളും പെണ്‍വാണിഭക്കാരും, കവര്‍ച്ചക്കാരും, മണല്‍-ഭൂ-മദ്യമാഫിയ സംഘങ്ങളും സംസ്ഥാനത്ത് സാര്‍വ്വത്രികമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത്തരം ശക്തികളെ അമര്‍ച്ച ചെയ്യുന്നതിനായി പോലീസിനെ ഫലപ്രദമായി വിനിയോഗിക്കാനും ദുരുപയോഗം തടയാനും തയ്യാറാകുമോ ?

3784

കേരള തണ്ടര്‍ബോള്‍ട്ട്

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, സി.പി.മുഹമ്മദ്

,, ജോസഫ് വാഴക്കന്‍

,, സണ്ണി ജോസഫ്

()സംസ്ഥാനത്തെ കമാന്‍ഡോ വിഭാഗമായ കേരള തണ്ടര്‍ ബോള്‍ട്ടിന്റെ സവിശേഷതകള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)തീവ്രവാദം ഉള്‍പ്പെടെയുളളവയെ നേരിടാനുളള പ്രവര്‍ത്തനത്തില്‍ ഈ വിഭാഗത്തെ എങ്ങനെ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ വിഭാഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ?

3785

സ്വകാര്യ സ്ഥാപനങ്ങളിലെ പൊതുജന സുരക്ഷ

ശ്രീ. ഹൈബി ഈഡന്‍

'' അന്‍വര്‍ സാദത്ത്

'' വി.റ്റി. ബല്‍റാം

'' എം. പി. വിന്‍സെന്റ്

()സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ പൊതുജന സുരക്ഷയ്ക്ക് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി)സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതിനുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നത് ആരാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഇത് സംബന്ധിച്ച് എന്തെങ്കിലും നയം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

3786

പോലീസ് വകുപ്പില്‍ സേവനാവകാശ നിയമം നടപ്പാക്കല്‍

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

()സംസ്ഥാനത്തെ പോലീസ് വകുപ്പില്‍ സേവനാവകാശ നിയമം നടപ്പാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)എത്ര സേവനാവകാശങ്ങളാണ് നിയമം വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഭരണ തലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് ; വിശദമാക്കുമോ ;

(ഡി)ഇതിനെ സംബന്ധിച്ച വേണ്ടത്ര പ്രചാരണം നല്‍കുവാന്‍ നടപടി എടുക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3787

എയര്‍പോര്‍ട്ടുകള്‍ വഴിയുള്ള മനുഷ്യക്കടത്ത്

ശ്രീ. രാജു എബ്രഹാം

,, സാജു പോള്‍

,, കെ. വി. വിജയദാസ്

,, ആര്‍. രാജേഷ്

()ചവിട്ടിക്കടത്തല്‍ എന്ന മറുപേരില്‍ അറിയപ്പെടുന്ന എയര്‍പോര്‍ട്ടുകള്‍ വഴിയുള്ള മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി)എയര്‍പോര്‍ട്ടുകളിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെയാണിത് നടന്ന് വരുന്നതെന്നറിയാമോ ;

(സി)കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകള്‍ വഴിനടന്ന മുനുഷ്യക്കടത്ത് സംബന്ധിച്ച് വിശദമാക്കാമോ ; എത്ര സ്ത്രീകള്‍ അപ്രകാരം കടന്നുപോയിട്ടുള്ളതായി കരുതുന്നു ?

3788

നെടുമ്പാശ്ശേരി വിമാനത്താവളം വഴി മനുഷ്യക്കടത്ത്

ശ്രീ. കെ. രാധാകൃഷ്ണന്‍

()നെടുമ്പാശ്ശേരി വിമാനത്താവളം വഴി പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം അനധികൃതമായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയതിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ അതില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും എത്രപേരെ ഇതുവഴി കടത്തിയിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ഡി)ഭാവിയില്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള അനധികൃത മനുഷ്യക്കടത്ത് കര്‍ശനമായി തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

3789

മനുഷ്യക്കടത്തിനു പിന്നിലെ ഉദ്യോഗസ്ഥരടങ്ങുന്ന ശ്രൃംഖല

ശ്രി. .പി. അബ്ദുള്ളക്കുട്ടി

()കേരളത്തിലെ ചില വിമാനത്താവളങ്ങളിലൂടെ വന്‍തോതില്‍ മനുഷ്യക്കടത്ത് നടക്കുന്നതായും ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും ഉള്‍പ്പെട്ട വന്‍ ശ്രൃംഖലയാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)അനധികൃതമായി വിദേശത്ത് കടക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സദുദ്ദേശമല്ല എന്ന കാര്യം മുന്‍നിര്‍ത്തി ഇതിനെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമാക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദവിവരം നല്‍കുമോ?

3790

കുട്ടികളുടെ അരക്ഷിതാവസ്ഥ

ഡോ. കെ.ടി. ജലീല്‍

ശ്രീമതി. കെ.എസ്.സലീഖ

ശ്രീ. എം. ചന്ദ്രന്‍

'' കെ.കെ. നാരായണന്‍

()സംസ്ഥാനത്ത് കുട്ടികള്‍ അരക്ഷിതാവസ്ഥയിലാണെന്ന കാര്യം സര്‍ക്കാരിനറിയമോ; ക്രൂരതയില്‍ നിന്നും ചൂഷണത്തില്‍ നിന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി)കുട്ടികള്‍ ശാരീരീക പീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത് സംബന്ധിച്ച് ലഭ്യമായ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)കഴിഞ്ഞ രണ്ടുവര്‍ഷത്തെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ലഭ്യമാണോ;

(ഡി)ഏതെല്ലാം നിലയിലുള്ള പീഡനങ്ങള്‍ക്കാണ് കുട്ടികള്‍ വിധേയരാകുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ?

3791

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരാതിപ്പെട്ടികള്‍

ശ്രീ.പി.. മാധവന്‍

,, .സി. ബാലകൃഷ്ണന്‍

,, .റ്റി. ജോര്‍ജ്

,, വി.പി. സജീന്ദ്രന്‍

()സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിന് ആഭ്യന്തര വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശം ലഭ്യമാക്കുമോ;

(സി)ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ പരിഹാരം കാണുവാന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ ?

3792

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങള്‍

ശ്രീ. . കെ. വിജയന്‍

()വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോഴിക്കോട് ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ നിലവിലുണ്ട്;

(സി)കോഴിക്കോട് നാര്‍ക്കോട്ടിക് സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

3793

സംസ്ഥാനത്ത് കാണാതാകപ്പെടുന്ന കുട്ടികള്‍

ശ്രീ. കെ. കെ. നാരായണന്‍

()സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എത്ര കുട്ടികളെ കാണാതായിട്ടുണ്ട് എന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ ;

(ബി)ഇതില്‍ എത്രപേരെ ഇനിയും കണ്ടെത്താനുണ്ട് എന്ന് വ്യക്തമാക്കാമോ ;

(സി)കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ലോബികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതയി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

3794

തീവണ്ടിയാത്രക്കാരുടെ സുരക്ഷ

ശ്രീ. വി. എസ്. സുനില്‍കുമാര്‍

,, മുല്ലക്കര രത്നാകരന്‍

,, . ചന്ദ്രശേഖരന്‍

,, ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്ത് തീവണ്ടിയാത്രക്കാരുടെ സുരക്ഷയ്ക്കായി പോലീസ് വകുപ്പ് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)തീവണ്ടി യാത്രക്കാരുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ സംസ്ഥാനത്ത് തീവണ്ടി യാത്രക്കാരുടെ സുരക്ഷയ്ക്കായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

3795

പോസ്റ്മോര്‍ട്ടം ചട്ടങ്ങള്‍

ശ്രീ. വി.പി. സജീന്ദ്രന്‍

'' ഹൈബി ഈഡന്‍

'' .സി. ബാലകൃഷ്ണന്‍

'' ഷാഫി പറമ്പില്‍

()നിലവിലുള്ള പോസ്റ്മോര്‍ട്ടം ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)എന്തെല്ലാം പരിഷ്കാരങ്ങളാണ് ചട്ടങ്ങളില്‍ വരുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് അവയവദാനം പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഇത് എത്രമാത്രം സഹായകരമാകും എന്നാണ് കരുതുന്നത്?

3796

ട്രെയിനുകളില്‍ യാത്രക്കാര്‍ക്കു സുരക്ഷാസംവിധാനം

ശ്രീ. . പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, സാജു പോള്‍

,, പുരുഷന്‍ കടലുണ്ടി

()ട്രെയിനുകളില്‍ യാത്രക്കാര്‍ക്കു സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തേണ്ട ആവശ്യം സര്‍ക്കാര്‍പരിഗണിച്ചിട്ടു ണ്ടോ; മുഴുവന്‍ സമയ കാവല്‍, വനിതാകാവല്‍ക്കാര്‍, ഉടന്‍ പരാതിപരിഹാരസംവിധാനം തുടങ്ങിയ പ്രഖ്യാപ നങ്ങള്‍ നടപ്പിലാക്കപ്പെട്ടിട്ടുണ്ടോ;

(ബി)ട്രെയിനുകളിലെ സുരക്ഷയ്ക്കുള്ള പോലീസിന്റെ അംഗബലവും സുരക്ഷാസംവിധാനവും സംബന്ധിച്ചു വിശദമാക്കുമോ;

(സി)സംസ്ഥാനത്തെ പൊതുവായ ക്രമസമാധാനത്തകര്‍ച്ചയുടെ പ്രതിഫലനം ട്രെയിനുകളിലും ശക്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി കൂടുതല്‍ വഷളാവാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)മലബാര്‍ എക്സ്പ്രസ്സില്‍ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സംഭവത്തില്‍ പോലീസ് സ്വീകരിച്ച നിലപാടില്‍ ദുരൂഹതയുള്ളതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3797

ഗതാഗത നിയന്ത്രണത്തിന് പോലീസ് സേന

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

()സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം പെരുകുന്നതിനനുസൃതമായി ഗതാഗത നിയന്ത്രണത്തിന് മതിയായ പോലീസ് സേനയെ വിന്യസിക്കാന്‍ കഴിയാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)അപകടനിരക്ക് കുറച്ചുകൊണ്ടുവരാന്‍ പോലീസ് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ ;

(സി)സംസ്ഥാനത്ത് നിലവില്‍ എത്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടപ്പുണ്ട് ;

(ഡി)സബ് ഇന്‍സ്പെക്ടര്‍മാരുടെ സെലക്റ്റ് ലിസ്റ് നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത സെലക്റ്റ് ലിസ്റില്‍നിന്ന് ഒഴിവുകള്‍ എന്ന് നികത്തുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

3798

പ്രധാന ജംഗ്ഷനുകളിലെ ഓഫീസ് സമയത്തെ അപകടങ്ങളും ഗതാഗതക്കുരുക്കും

ശ്രീ. എം. ഉമ്മര്‍

,, പി. കെ. ബഷീര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

()സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളിലെ ഓഫീസ് സമയത്തെ അപകടങ്ങളും ഗതാഗതകുരുക്കും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്കൂള്‍ - ഓഫീസ് സമയങ്ങളില്‍ ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗതകുരുക്കും അപകടങ്ങളും കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ നടപടി സ്വീകരിക്കുമോ ?

3799

ലൌ ജിഹാദ്

ശ്രീ. പി.റ്റി.. റഹീം

()ലൌ ജിഹാദുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ലൌ ജിഹാദ് സംസ്ഥാനത്ത് നടക്കുന്നതായി അറിവു ലഭിച്ചിട്ടുണ്ടോ?

3800

വാഹന അപകടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍

ശ്രീ. സി. ദിവാകരന്‍

()കേരളത്തില്‍ വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ മാസങ്ങളോളം റോഡ് സൈഡില്‍, പ്രത്യേകിച്ച് പോലീസ് സ്റേഷനുകളുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി അടിയന്തിരമായി സ്വീകരിക്കുന്ന നടപടി എന്താണെന്ന് അറിയിക്കുമോ ?

3801

ഗതാഗത നിയമം തെറ്റിക്കുന്നവരില്‍ നിന്നും പിഴ

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

,, വി. എസ്. സുനില്‍ കുമാര്‍

)ഗതാഗത നിയമം തെറ്റിക്കുന്നവരില്‍ നിന്നും പെറ്റിക്കേസ്സ് എടുത്ത് പിഴ ഈടാക്കാറുണ്ടോ; ഉണ്ടെങ്കില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ഈ സാമ്പത്തിക വര്‍ഷം ജനുവരി വരെയും എത്ര തുക പിരിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഇങ്ങനെ പിരിച്ചെടുക്കുന്ന തുകയില്‍ ഒരു നിശ്ചിത ശതമാനം റോഡ് സുരക്ഷാ അതോറിറ്റിക്ക് നല്കണമെന്ന് വ്യവസ്ഥയുണ്ടോ; ഉണ്ടെങ്കില്‍, ഈ കാലയളവില്‍ ഇതുവരെ എത്ര തുക നല്കിയിട്ടുണ്ട് ; ഇല്ലെങ്കില്‍, ഈ വ്യവസ്ഥ ലംഘിച്ചതെന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ ;

(സി)റോഡ് സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനം കുഴപ്പത്തിലായിരിക്കുന്നതിനാല്‍ പോലീസ് പിരിച്ചെടുക്കുന്ന തുകയില്‍ നിന്നും അര്‍ഹതപ്പെട്ട തുക അതോറ്റിട്ടിക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3802

പോലീസിന്റെ വാഹന പരിശോധന

ശ്രീ. റ്റി. വി. രാജേഷ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസിന്റെ വാഹന പരിശോധനയുമായി ബന്ധപ്പെട്ട് എത്ര പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് ;

(ബി)സംസ്ഥാനത്ത് വാഹന പരിശോധന നടത്തുന്നതിന് എന്തൊക്കെ മാനദണ്ഡങ്ങളാണ് നിലവിലുള്ളത് ; വിശദാംശം നല്കാമോ ?

3803

നിരീക്ഷണ ക്യാമറകള്‍

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപ വിനിയോഗിച്ചിട്ടുണ്ട്;

(ബി)ഇങ്ങനെ സ്ഥാപിച്ച ക്യാമറകള്‍ പലതും പ്രവര്‍ത്തനരഹിതമായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)ഇത്തരം ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഏതൊക്കെ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്;

(ഡി)ഇത്തരം ക്യാമറകളിലൂടെ എന്തെല്ലാം നിയമലംഘനങ്ങളാണ് നിരീക്ഷിക്കുന്നത്;

()ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ പിഴയിനത്തില്‍ എത്ര രൂപയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

3804

കാസര്‍കോട് ട്രാഫിക്ക് യൂണിറ്റ്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍കോട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ട്രാഫിക് യൂണിറ്റാണോ ട്രാഫിക്ക് പോലീസ് സ്റേഷനാണോ എന്ന കാര്യം വ്യക്തമാക്കുമോ ;

(ബി)ട്രാഫിക്ക് യൂണിറ്റാണെങ്കില്‍, ട്രാഫിക്ക് പോലീസ് സ്റേഷനായി ഉയര്‍ത്താന്‍, എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ ;

(സി)ട്രാഫിക്ക് യൂണിറ്റ് ട്രാഫിക്ക് പോലീസ് സ്റേഷനായി പ്രവര്‍ത്തിപ്പിക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടോ ; ഉണ്ടെങ്കില്‍, തടസ്സങ്ങള്‍ നീക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ?

3805

സൂര്യനെല്ലി കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി

ശ്രീ. എം. ഹംസ

ശ്രീമതി കെ. കെ. ലതിക

,, പി. അയിഷാ പോറ്റി

ഡോ. കെ. ടി. ജലീല്‍

()സൂര്യനെല്ലി കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി)അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉള്‍പ്പെടെ സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്ന് സ്ഥിതിഗതികള്‍ ബോദ്ധ്യപ്പെടുത്തിയതിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി എന്നറിയാമോ;

(സി)പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചത്; ഇനി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)കേസില്‍ രക്ഷപ്പെട്ട ഉന്നതന്‍, തന്നെ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ ആവര്‍ത്തിച്ചുള്ള മൊഴികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

()പീഡനത്തിനെതിരെ കേസെടുക്കാന്‍ 'ഇര'യുടെ മൊഴി മാത്രം മതി എന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ ?

3806

സൂര്യനെല്ലികേസിന്റെ പുന:രന്വേഷണം

ശ്രീമതി കെ. കെ. ലതിക

()സൂര്യനെല്ലിക്കേസില്‍ ശ്രീ. പി.ജെ. കുര്യനെതിരെയുളള ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് സാങ്കേതികമായോ നിയമപരമായോ തടസ്സങ്ങളുണ്ടെന്ന് കരുതുന്നുണ്ടോ;

(ബി)എങ്കില്‍, വ്യക്തമാക്കാമോ;

(സി)സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ശ്രീ. പി. ജെ. കുര്യന്‍ ഇതുവരെ ഏതെങ്കിലും കോടതിയില്‍ വിചാരണയ്ക്ക് വിധേയനായിട്ടുണ്ടോ;

(ഡി)സുപ്രീം കോടതി തീര്‍പ്പുണ്ടാക്കിയ അഞ്ചേരി ബേബി വധം, ജയകൃഷ്ണന്‍ വധം എന്നീ കേസുകളില്‍ പുന:രന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍, സൂര്യനെല്ലി കേസില്‍ എന്തുകൊണ്ട് പുന:രന്വേഷണം സാധ്യമല്ലെന്ന് വ്യക്തമാക്കുമോ?

3807

സൂര്യനെല്ലി കേസ്

ശ്രീ. .പി. ജയരാജന്‍

()സൂര്യനെല്ലി കേസില്‍ ഇരയായ പെണ്‍കുട്ടി തുടരന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(ബി)സര്‍ക്കാറിന് ഇത് സംബന്ധമായി ലഭിച്ച നിയമോപദേശത്തിന്റെ പകര്‍പ്പ് ലഭ്യമാണോ;

(സി)സൂര്യനെല്ലി കേസിലെ ഏറ്റവും ഒടുവിലത്തെ സുപ്രീം കോടതി വിധി സര്‍ക്കാറില്‍ ലഭിച്ചിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് വെളിപ്പെടുത്താമോ?

3808

സൂര്യനെല്ലി കേസില്‍ അന്വേഷണം

ശ്രീ. കെ. വി. വിജയദാസ്

()സൂര്യനെല്ലി കേസില്‍ ബഹു.സുപ്രീംകോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ ശ്രീ. പി. ജെ. കുര്യനെതിരെ കേസ് എടുക്കുന്നതിനും അന്വേഷണത്തിന് ഉത്തരവിടുന്നതിനും എന്താണ് നിയമതടസ്സം ; വിശദാംശം നല്‍കുമോ ;

(ബി)മുന്‍കാലങ്ങളില്‍ ബഹു.ഹൈക്കോടതിയും ബഹു. സുപ്രീംകോടതിയും വിധി പ്രസ്താവിച്ച പല കേസ്സുകളിലും പുനരന്വേഷണത്തിന് ഉത്തരവിട്ട നിരവധി കേസ്സുകള്‍ ഉണ്ടായിട്ടും ശ്രീ. പി. ജെ. കുര്യനെതിരെ പുനരന്വേഷണത്തിന് തയ്യാറാവാത്തതിന്റെ കാരണം വിശദീകരിക്കുമോ;

(സി)നിരവധി കേസ്സുകളുടെ പുനരന്വേഷണത്തിന് ഈ സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ നിന്നും എന്തു വ്യത്യാസമാണ് സൂര്യനെല്ലി കേസില്‍ പുനരന്വേഷണത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3809

ശ്രീ. പി.ജെ.കുര്യനെതിരെ നടപടി സ്വീകരിക്കാതിരിക്കാനുള്ള ന്യായീകരണങ്ങള്‍

ശ്രീ. കെ. ദാസന്‍

()സൂര്യനെല്ലി കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ ശ്രീ. പി. ജെ കുര്യനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാതിരിക്കാനും അന്വേഷണം നടത്താതിരിക്കാനുമുള്ള ന്യായീകരണങ്ങള്‍ ഏന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പല വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുനരന്വേഷണവും, അന്വേഷണവും നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും, കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിട്ടുള്ള കേസുകള്‍ ഏതെല്ലാം ;

(സി)ഓരോ കേസിന്റെയും വിശദ വിവരം വ്യക്തമാക്കുമോ ; അന്വേഷിക്കാന്‍ ഉത്തരവിട്ട പ്രസ്തുത കേസുകള്‍ പുനരന്വേഷിക്കാന്‍ കാണുന്ന ന്യായീകരണങ്ങള്‍ എന്തെല്ലാം; ഓരോ കേസിനെ സംബന്ധിച്ചും വിശദമാ ക്കുമോ ; പ്രസ്തുത കേസുകളിന്മേല്‍ ഇപ്രകാരം നിലപാടെടുക്കുന്നതിന് സര്‍ക്കാരിന് നിയമോപദേശം തേടേണ്ടതില്ല എന്ന നിലയില്‍ നടപടികള്‍ എടുക്കാന്‍ പരിഗണിച്ച ഘടകങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ വിശദീകരിക്കുമോ ;

(ഡി)നിയമം നിയമത്തിന്റെ വഴിക്ക് തന്നെ എന്ന പ്രഖ്യാപിത നിലപാടിന്റെ അടിസ്ഥാനത്തില്‍ ശ്രീ. പി. ജെ കുര്യനെതിരെ അന്വേഷണം നടത്തുന്നതിന് നിയമപരമായി തടസ്സമില്ല എന്ന നിയമജ്ഞരുടെ അഭിപ്രായവും അന്വേഷണം നടത്തിയാല്‍ തന്നെ നിയമം നിയമത്തിന്റെ വഴിക്കാണ് പോവുക എന്ന സ്ഥിതി നിലനില്‍ക്കെ ശ്രീ.പി. ജെ. കുര്യനെതിരെ അന്വേഷണത്തിന് നിയമപരമായി തടസ്സമെന്തെന്ന് വ്യക്തമാക്കുമോ ;

()പുനരന്വേഷണത്തിന് ഉത്തരവിട്ട കേസുകളില്‍ നിയമം നിയമത്തിന്റെ വഴിക്ക് എന്ന തത്വം എപ്രകാരമാണ് നടപ്പിലാക്കിയത് എന്നത് ഓരോ കേസിന്റെയും സാഹചര്യത്തിലൂടെ വ്യക്തമാക്കുമോ ?

3810

നിയമസഭാ കവാടത്തിലേക്കു മുദ്രാവാക്യം വിളിച്ചെത്തിയ സ്ത്രീകള്‍ക്കെതിരെ പോലീസ് കേസ്

ശ്രീ. എസ്.രാജേന്ദ്രന്‍

()സൂര്യനെല്ലി കേസില്‍ ഇരയുടെ മൊഴി അനുസരിച്ച് ശ്രീ. പി.ജെ.കുര്യനെതിരെ തുടര്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിലേക്ക് മുദ്രാവാക്യം വിളിച്ച് എത്തിയ സ്ത്രീകള്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍, ഏതെല്ലാം വകുപ്പു പ്രകാരം ആര്‍ക്കെല്ലാം എതിരെ കേസെടുത്തിട്ടുണ്ട്;

(സി)ഏതെല്ലാം വനിതാ സംഘടനയില്‍പ്പെട്ട എത്ര പേര്‍ക്കെതിരെ കേസുകള്‍ എടുക്കുകയുണ്ടായി; വിശദാംശം നല്‍കുമോ?

3811

ഐസ്ക്രീം പാര്‍ലര്‍ കേസ്

ശ്രീ. എസ്. ശര്‍മ്മ

ശ്രീമതി കെ.കെ. ലതിക

ശ്രീ. പി.റ്റി.. റഹീം

,, ബാബു എം.പാലിശ്ശേരി

()ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;

(ബി)അന്വേഷണ രേഖകള്‍ നല്‍കുന്നത് സംബന്ധിച്ച കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ടോ;

(സി)എങ്കില്‍, അതിനുള്ള കാരണം വെളിപ്പെടുത്താമോ; ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ താല്പര്യം എന്താണെന്ന് വെളിപ്പെടുത്താമോ;

(ഡി)ഐസ്ക്രീം കേസിലെ പ്രതികളുടെയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ആരോപിക്കപ്പെട്ടവരുടെയും രക്ഷയാണ് സര്‍ക്കാര്‍ നടപടികളിലൂടെ ഉണ്ടാകുക എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ കേസില്‍, സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ ?

3812

പെണ്‍വാണിഭസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി. കെ. കെ. ലതിക

,, കെ. എസ്. സലീഖ

,, പി. അയിഷാ പോറ്റി

()സംസ്ഥാനത്ത് പെണ്‍വാണിഭ സംഭവങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം സംഭവങ്ങളില്‍ നിയമാനുസൃതവും ഊര്‍ജ്ജിതവുമായ നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നതും വാണിഭങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും സര്‍ക്കാരിനറിയുമോ; നിയമാനുസരണം കര്‍ത്തവ്യനിര്‍വ്വഹണത്തിലിടപെടാന്‍ പോലീസ് മേധാവികള്‍ക്കുപോലും കഴിയാത്ത സാഹചര്യം ഇല്ലാതാക്കുമോ;

(സി)കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലുണ്ടായ എത്ര പെണ്‍വാണിഭ കേസുകളിലെ എത്ര പ്രതികളെ ഇനിയും അറസ്റ് ചെയ്യാനായി ബാക്കി നില്പുണ്ട്; എത്ര കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ബാക്കിയുണ്ട്;

(ഡി)സ്ത്രീകള്‍ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാവുകയും പെണ്‍കുട്ടികള്‍ പീഡനങ്ങള്‍ക്കിരയാവുകയും ചെയ്തതു സംബന്ധിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കുമോ ?

3813

പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സ്ത്കളോട് മോശമായി പെരുമാറിയ എത്ര പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ; ഇതില്‍ ഏതെല്ലാം തസ്തികകളില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)മണല്‍ മാഫിയ ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയ എത്ര പോലീസ് ഉദ്യോഗസ്ഥരുണ്ടെന്നും ഇവര്‍ക്കെതിരെ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ?

3814

കുമ്പള സത്രീപീഡനകേസ്

ശ്രീ. . പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, സി. കൃഷ്ണന്‍

,, കെ. ദാസന്‍

()പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു കാസര്‍കോട് ജില്ലയിലെ കുമ്പള ടൌണില്‍ ഉപേക്ഷിച്ചുപോയവരെ സംബന്ധിച്ച പോലീസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ;

(ബി)കുമ്പള ബസ്റാന്റില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി വീണ്ടും നാലുപേരുടെ പീഡനങ്ങള്‍ക്കിരയാവുകയുണ്ടായോ;

(സി)സംഭവത്തില്‍ എത്ര പേരെ ഇനിയും അറസ്റ് ചെയ്യാന്‍ ബാക്കി നില്‍പുണ്ട്;

(ഡി)പെണ്‍കുട്ടിയുടെ മൊഴി പൂര്‍ണ്ണമായും പോലീസ് രേഖപ്പെടുത്തുകയുണ്ടായോ; പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി മൊഴി എടുത്തിട്ടുണ്ടോ?

3815

ഗാംഗ് റേപ്പ് കേസ്സുകള്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

,, ഗീതാ ഗോപി

ശ്രീ. വി. ശശി

,, ചിറ്റയം ഗോപകുമാര്‍

()സ്ത്രീ പീഡന കേസ്സുകള്‍ കൈകാര്യം ചെയ്യുവാന്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഫാസ്റ് ട്രാക്ക് കോടതികള്‍ ഉണ്ടോ; ഇല്ലെങ്കില്‍ ഫാസ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഗാംഗ് റേപ്പ് കേസ്സുകള്‍ നിലനില്‍ക്കുന്നു; ഇതില്‍ വിചാരണയില്‍ ഇരിക്കുന്ന കേസ്സുകള്‍ എത്ര; അപ്പീല്‍ കേസ്സുകള്‍ എത്ര എന്ന് വ്യക്തമാക്കുമോ ?

3816

കാസര്‍ഗോട് ജില്ലയില്‍ സ്ത്രീകളുടെ അസ്വാഭാവിക മരണങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയില്‍ സ്ത്രീകളുടെ എത്ര അസ്വാഭാവിക മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന്അറിയിക്കാമോ;

(ബി)ഇവ ഏതെല്ലാമാണെന്നും എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്നും എത്രയെണ്ണത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും അറിയിക്കാമോ;

(സി)കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകള്‍ ഏതെല്ലാമാണെന്നും അവ അന്വേഷിക്കുന്നത് ഏതെല്ലാം ഉദ്യോഗസ്ഥരാണെന്നും അറിയിക്കാമോ ?

3817

കന്യാന സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ കന്യാന സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഇതു സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; ആരൊക്കെയാണ് പ്രതികള്‍; പ്രതികളെല്ലാം പോലീസ് കസ്റഡിയിലുണ്ടോ; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)ഈ കേസ്സില്‍ പ്രതികളായവര്‍ ജില്ലയിലെ മറ്റേതെങ്കിലും പോലീസ് സ്റേഷന്‍ പരിധിയിലെ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി)പ്രസ്തുത പീഡനക്കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിസ്സാരവകുപ്പുകള്‍ ചേര്‍ത്ത് കേസ്സ് എടുത്ത് രക്ഷപ്പെടാന്‍ പഴുത് ഒരുക്കുകയും പീഡനത്തിനിരയായ പെണ്‍കുട്ടിയെ സ്റേഷനില്‍ മര്‍ദ്ദിച്ച കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ ഇതു സംബന്ധിച്ച് അന്വേഷിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം അറിയിക്കുമോ?

3818

അനീഷിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസിന്റെ നിലവിലെ സ്ഥിതി

ശ്രീ. . എം. ആരിഫ്

ശ്രീ. അനീഷ്, തെരുവുകാലായില്‍ പെരുമ്പായിക്കാട് പി.. കോട്ടയം എന്നയാളുടെ അപകടമരണവുമായി ബന്ധപ്പെട്ട കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്ത് 360/08-ാം നമ്പര്‍ (എഫ്. .ആര്‍) പ്രകാരമുള്ള കേസിന്റെ നിലവിലെ സ്ഥിതി എന്താണ്; വിശദമാക്കാമോ ?

3819

രജിസ്റര്‍ ചെയ്യുന്ന കേസുകളുടെ അന്വേഷണ പുരോഗതി

ശ്രീ. കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്യുന്ന കേസുകളുടെ അന്വേഷണ പുരോഗതികളും മറ്റ് വിവരങ്ങളും അറിയുവാന്‍ എന്തെല്ലാം സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഈ സംവിധാനം വഴി എന്തെല്ലാം വിവരങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ ;

(സി)ഈ സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3820

കേരളത്തിലെ കൊലപാതക കേസുകളുടെ പുരോഗതി

ശ്രീ. സാജു പോള്‍

()കേരളത്തിലെ കൊലപാതക കേസുകളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ;

(ബി)പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്റാന്റില്‍ വച്ച് രഘു എന്നയാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എത്ര പ്രതികള്‍ അറസ്റിലായിട്ടുണ്ട് ; എത്ര പേര്‍ ഇനിയും അറസ്റിലാകാനുണ്ട് ;

(സി)പ്രതികള്‍ പിടിക്കപ്പെടാതിരിക്കുന്നുവെങ്കില്‍ അവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുമോ ;

(ഡി)പ്രസ്തുത കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പോലീസിലെ ക്രിമിനല്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.