STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*241

ഹരിത നിര്‍മ്മാണ ശൈലി

ശ്രീ. പാലോട് രവി

,, എം. . വാഹീദ്

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ഹരിത നിര്‍മ്മാണ ശൈലി സ്വീകരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)പ്രസ്തുത നിര്‍മ്മാണ ശൈലിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)ഊര്‍ജ്ജസംരക്ഷണവും ജലസംരക്ഷണവും പരിസ്ഥിതിസംരക്ഷണവും ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നിര്‍മ്മാണ ശൈലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)സ്വകാര്യ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലും പ്രസ്തുത ശൈലി പ്രോത്സാഹിപ്പിക്കുമോ?

*242

വില്ലേജുകളില്‍ പോക്കുവരവിന് ഓണ്‍ ലൈന്‍ സമ്പ്രദായം

ശ്രീ. സി. പി. മുഹമ്മദ്

,, കെ. അച്ചുതന്‍

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വില്ലേജുകളില്‍ പോക്കുവരവിന് ഓണ്‍ ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

*243

ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെട്ടിട്ടും ആനുകൂല്യം ലഭിക്കാത്തവര്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.ഡി. സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()സംസ്ഥാന സര്‍ക്കാരിന്റെ ബിപി.എല്‍. ലിസ്റില്‍ ഉള്‍പ്പെട്ടിട്ടും കേന്ദ്രം എ.പി.എല്‍. ആയി കണക്കാക്കുന്ന കാര്‍ഡുടമകള്‍ക്ക് ബി.പി.എല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)ഇവര്‍ക്ക് കൂടുതല്‍ അരിയും ഭക്ഷ്യസാധനങ്ങളും വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമോ;

(സി)എന്തെല്ലാം ഭക്ഷ്യസാധനങ്ങളാണ് ഇങ്ങനെ നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*244

അക്ഷര ലക്ഷം പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

'' ഷാഫി പറമ്പില്‍

'' . പി. അബ്ദുള്ളക്കുട്ടി

'' വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അക്ഷരലക്ഷം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏത് ഏജന്‍സിയുടെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തില്‍ നിന്ന് എന്തെല്ലാം വ്യത്യസ്തതകളാണ് ഈ പദ്ധതിക്കുള്ളത്;

(ഡി)ആദിവാസി-തീരദേശ മേഖലകളിലും ചേരിപ്രദേശങ്ങളിലും ഈ പദ്ധതിക്ക് ഊന്നല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ?

*245

റേഷന്‍ വിതരണത്തിന് ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്താന്‍ നടപടി

ശ്രീ. റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് റേഷന്‍ വിതരണത്തിന് ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)മറ്റു സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളുടെയും കേരളത്തില്‍ ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളുടെയും ഗുണമേന്മകള്‍ തമ്മില്‍ താരതമ്യപഠനം നടത്തുന്നതിനുളള നടപടി സ്വീകരിക്കുമോ?

*246

വിലക്കയറ്റം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

,, ബി. ഡി. ദേവസ്സി

,, . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചും, കമ്പോളത്തില്‍ ഇടപെടുന്നതിലെ വീഴ്ചകള്‍ സംബന്ധിച്ചും അവലോകനം നടത്തിയിട്ടുണ്ടോ; ഏറ്റവും ഒടുവില്‍ നടത്തിയ അവലോകനം എന്നായിരുന്നു;

(ബി)അവലോകനത്തിന്റെ ഭാഗമായുളള വിലയിരുത്തലുകള്‍ വെളിപ്പെടുത്താമോ;

(സി)നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉളളതിനേക്കാള്‍ എത്ര ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്; വില വര്‍ദ്ധനവിന്റെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കുന്ന നികുതികളില്‍ ഉണ്ടാകുന്ന വര്‍ദ്ധനക്കനുസൃതമായി കമ്പോളത്തിലിടപെടാനുളള തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ?

*247

ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനത്തിനായി പുതിയ പദ്ധതി

ശ്രീ. റ്റി.എന്‍ പ്രതാപന്‍

,, ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

,, വി.ഡി.സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനത്തിനായി പുതിയ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍നിന്നും ധനസഹായം ലഭിക്കുന്നതിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ;

(ഡി)പദ്ധതിയുടെ മുതല്‍മുടക്ക് എത്രയാണ്; വിശദമാക്കുമോ;

()പദ്ധതി സംസ്ഥാനത്ത് ഏതെല്ലാം സര്‍വ്വകലാശാലകളിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

*248

ഉച്ചഭക്ഷണ പദ്ധതി

ശ്രീ. കെ. അച്ചുതന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,,കെ. മുരളീധരന്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതി അനുസരിച്ച് ഓരോ കുട്ടിയ്ക്കും അനുവദിക്കുന്ന തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി)ഇത് സംബന്ധിച്ച് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*249

റോഡുവികസനത്തിന് ലോകബാങ്കുമായി കരാര്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, സണ്ണി ജോസഫ്

,, പാലോട് രവി

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ റോഡുവികസനത്തിന് ധനസഹായം ലഭ്യമാക്കാന്‍ ലോകബാങ്കുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഏതെല്ലാം റോഡു വികസന പദ്ധതികളാണ് ലോകബാങ്ക് സഹായം വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി)എത്ര കോടി രൂപയാണ് പ്രസ്തുത പദ്ധതിക്ക് ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നത്. വിശദ വിവരം ലഭ്യമാക്കുമോ?

*250

പൊതു മെഖലയിലെ മണല്‍ വില്‍പന

ശ്രീ. സി. കൃഷ്ണന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. സാജു പോള്‍

,, എം. ചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ നദികളില്‍ നിന്നുളള മണലെടുപ്പും വിപണനവും പൊതുമേഖലയിലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ; ഇതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)സ്വകാര്യ വ്യക്തികള്‍ക്ക് മണലെടുക്കുന്നതിന് അനുമതി നല്‍കുന്നതാണ് രംഗത്തെ മാഫിയാ വല്‍ക്കരണത്തിന് കാരണമാകുന്നതെന്ന കാര്യം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി)അനധികൃത മണലൂറ്റ് പാരിസ്ഥിതിക സംതുലിതാവസ്ഥയെ തകിടം മറിക്കുന്ന രൂപത്തിലേക്ക് അതിഭയാനകമായി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(ഡി)മണല്‍ മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥ പോലീസ് വൃന്ദത്തെ അമര്‍ച്ച ചെയ്യുന്നതിന് ശക്തമായ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; ഇക്കാര്യത്തില്‍ ഇതിനകം സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ;

()ലോറികള്‍ നദികളിലേക്ക് ഇറക്കി മണലെടുക്കുന്ന സ്ഥിതിക്ക് മാറ്റം വരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ;

(എഫ്)അനധികൃത മണലൂറ്റ് കുടിവെളള ലഭ്യതയെപ്പോലും രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇത് തടയുന്നതിനും മണലെടുപ്പും വിപണനവും പൊതു മേഖലയില്‍ കൊണ്ടുവരുന്നതിനും അടിയന്തിര നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?

*251

ഭൂസമരത്തിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെട്ട മിച്ചഭൂമി ഏറ്റെടുക്കല്‍

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, .കെ. ബാലന്‍

,, .പി. ജയരാജന്‍

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()2013 ജനുവരിയില്‍ നടന്ന ഭൂസമരത്തിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെട്ട മിച്ചഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)ഭൂസമരത്തിന്റെ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ;

(സി)സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)ഭൂമിക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചവരുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; അന്തിമ യോഗ്യതാപട്ടിക പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര അപേക്ഷകരുണ്ട്;

()ഇവര്‍ക്ക് എന്ന് ഭൂമി നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്;

(എഫ്)ഭൂരഹിതര്‍ക്ക് നല്‍കുന്നതിനായി നിലവില്‍ എത്ര ഏക്കര്‍ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്;

(ജി)അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയ ഭൂരഹിതരായ പട്ടികവിഭാഗങ്ങളെ കണ്ടെത്തി ഭൂമി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(എച്ച്)സംസ്ഥാനത്തെ മിച്ചഭൂമി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് എന്തെങ്കിലും നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

*252

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡുവികസനം

ശ്രീ. പി. . മാധവന്‍

'' ഷാഫി പറമ്പില്‍

'' .സി. ബാലകൃഷ്ണന്‍

'' അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് റോഡ് വികസനത്തിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)ഏതെല്ലാം പദ്ധതികള്‍ പ്രകാരമാണ് പ്രസ്തുത രീതിയില്‍ റോഡുവികസനം നടത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പദ്ധതികളുടെ അടങ്കല്‍ തുക എത്രയാണെന്നു വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതികള്‍ക്കുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

*253

റോഡുകളുടെ നിലവാരമുയര്‍ത്താന്‍ പദ്ധതി

ശ്രീ. പി. ഉബൈദുള്ള

,, എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി

,, എന്‍.. നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ നാഷണല്‍ ഹൈവേകളൊഴിച്ചുള്ള റോഡുകളുടെ നിലവാരമുയര്‍ത്താന്‍ എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി)നിലവാരമില്ലാത്ത റോഡുകള്‍ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പൊതുമരാമത്തുവകുപ്പു റോഡുകള്‍ക്കെല്ലാം നടപ്പാത നിര്‍മ്മിക്കുമോ?

*254

കസാക്ക് രൂപീകരണം

ശ്രീ. എം. . വാഹീദ്

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കസാക്ക് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടൊ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സംസ്ഥാനത്തെ കോളേജുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)എന്‍...സി യുടെ ഗുണനിലവാര പരിശോധനയില്‍ നിന്ന് വ്യത്യസ്തമായ എന്തെല്ലാം മാനദണ്ഡങ്ങളോടെയാണ് ഇതിന് രൂപം നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ?

*255

നെല്ല് സംഭരണം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, സി. ദിവാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സപ്ളൈകോ എത്ര രൂപ വച്ചാണ് നെല്ല് സംഭരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(ബി)സ്വകാര്യ മില്ലുകള്‍ കൂടിയ വിലയ്ക്ക് നെല്ല് സംഭരണം നടത്തുന്നതിനാല്‍ സപ്ളൈകോ വഴിയുള്ള സംഭരണം നടക്കുന്നില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(സി)കൃഷിച്ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച വില അപര്യാപ്തമാണെന്നുള്ള ആക്ഷേപം പരിഹരിക്കുമോ ?

*256

ഭൂവിനിയോഗ നയം

ശ്രീ. സി. മോയിന്‍കുട്ടി

,, എം. ഉമ്മര്‍

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന സര്‍ക്കാര്‍ ഭൂവിനിയോഗ നയം രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)ഭൂവിനിയോഗം ഫലപ്രദമായി നടപ്പിലാക്കാന്‍ ഭൂബാങ്ക് രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(സി)ഭൂബാങ്കില്‍ നിന്നും ഭൂമി വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?

*257

പൊതുവിതരണ സംവിധാനം

ഡോ. കെ.ടി.ജലീല്‍

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

പ്രൊഫ.സി.രവീന്ദ്രനാഥ്

ശ്രീ. കെ.കെ.നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സാര്‍വ്വത്രിക പൊതുവിതരണ സമ്പ്രദായം ഏര്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള ഭക്ഷ്യസുരക്ഷാ ബില്ലിലെ നിര്‍ദ്ദേശങ്ങളിന്മേല്‍, സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പട്ടിണി, പോഷകാഹാര കുറവ്, ഭക്ഷ്യ അരക്ഷിതാവസ്ഥ ഇവ പരിഹരിക്കാന്‍ പര്യാപ്തമായ കേന്ദ്ര സഹായം ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തിന് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ടോ?

*258

അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക പഠനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, റ്റി.. അഹമ്മദ് കബീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സാങ്കേതിക പഠന നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി)ആധുനിക കാലഘട്ടത്തിന് ആവശ്യമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാനത്തെ സാങ്കേതിക മേഖലയിലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പഠനവിഷയങ്ങളിലും, പഠനരീതികളിലും മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)ഇത് സംബന്ധിച്ച് പ്രസ്തുത മേഖലയിലെ വിദഗ്ദ്ധരില്‍ നിന്നും നിര്‍ദ്ദേശങ്ങളെന്തെങ്കിലും ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ഡി)സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ നിലവാരം കാലാനുസൃതമായി ഉയര്‍ത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

*259

കയര്‍ സഹകരണ സംഘങ്ങളില്‍ കെട്ടിക്കിടക്കുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കയര്‍ സഹകരണ സംഘങ്ങളില്‍ ഉത്പാദിപ്പിക്കുന്ന കയറുകള്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്പന നടത്താതെ കയര്‍ഫെഡ് ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതുമൂലം തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നതിനോ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനോ സംഘങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കോഴിക്കോട് ജില്ലയിലെ കയര്‍ഫെഡ് ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന കയറും കയര്‍ ഉല്‍പ്പന്നങ്ങളും അടിയന്തിരമായി വിപണനം നടത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*260

പഠന വീട് പദ്ധതി

ശ്രീ. വി. ശശി

,, വി. എസ്. സുനില്‍ കുമാര്‍

,, കെ. അജിത്

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പട്ടികജാതി-പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി ആരംഭിച്ച പഠന വീട് പദ്ധതി നടപ്പാക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;

(സി)ഈ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം നടക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?

*261

വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീയുടെ സേവനം

ശ്രീ.കെ.കുഞ്ഞിരാമന്‍ (ഉദുമ)

ഡോ.ടി.എം.തോമസ് ഐസക്

ശ്രീമതി കെ.കെ.ലതിക

ശ്രീ. കെ.വി.വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധത്തിനും കുടുംബശ്രീയുടെ സേവനം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഏതെല്ലാം മേഖലയിലാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ലക്ഷ്യമിട്ടിട്ടുള്ളത്; ഇവര്‍ക്ക് ഇതിന് ആവശ്യമായ പരിശീലനം നല്‍കുന്നുണ്ടോ;

(സി)ഏത് തലത്തിലുള്ള ഉദ്യോഗസ്ഥരാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്; നിലവില്‍ ആര്‍ക്കെങ്കിലും ഇതിന്റെ ചുമതല നല്‍കിയിട്ടുണ്ടോ;

(ഡി)ഈ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമായി നടപ്പാക്കുവാന്‍ പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

*262

വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വില്ലേജ് ആഫീസുകളില്‍ നിന്നും ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓരോ സേവനത്തിനും നിശ്ചയിച്ചിരിക്കുന്ന സമയത്തിന്റെ കാലയളവ് വെളിപ്പെടുത്തുമോ;

(ബി)വില്ലേജ് ആഫീസുകളില്‍ വിവിധങ്ങളായ സേവനങ്ങള്‍ക്ക് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സേവനങ്ങള്‍ക്ക് ഏതൊക്കെ സമയമാണെന്നും ഏതൊക്കെ ദിവസമാണെന്നും വെളിപ്പെടുത്തുമോ;

(സി)വില്ലേജ് ആഫീസുകളില്‍ സ്വീകരിക്കുന്ന പരാതികള്‍/അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം തന്നെ രജിസ്റര്‍ ചെയ്യുവാനും രസീതു നല്‍കുവാനും സംവിധാനമുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ഡി)വില്ലേജ് ആഫീസുകളില്‍ നിന്നും ലഭ്യമാകുന്ന വിവിധ സേവനങ്ങളുടെ വേഗത കൂട്ടാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വെളിപ്പെടുത്തുമോ?

*263

എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്കുമോ;

(ബി)ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം എത്ര തവണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായിട്ടുണ്ട്; വിശദാംശങ്ങള്‍ നല്കുമോ;

(സി)ഇതിന്റെ വെളിച്ചത്തില്‍ അടിയന്തിരമായി ചെയ്യാന്‍ കഴിയുന്ന എന്തെല്ലാം സംഗതികള്‍ പ്രസ്തുത കോളേജുകളുടെ ഭാഗത്തു നിന്ന് ഇതുവരെ ചെയ്തുവെന്ന് അറിയിക്കുമോ?

*264

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും

ശ്രീ. റ്റി. വി. രാജേഷ്

,, എളമരം കരീം

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമായി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതുമൂലം അവശ്യവസ്തുക്കളുടെ വിലനിലവാരം ദിനം തോറും ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാര്യം പരിശോധിക്കപ്പെട്ടിട്ടുണ്ടോ;

(സി)കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് വ്യാപകമായി റെയ്ഡ് നടത്തുന്ന കാര്യത്തില്‍ സിവില്‍ സപ്ളൈസ് വകുപ്പ് വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ തയ്യാറാകുമോ;

(ഡി)ചില പ്രദേശങ്ങളില്‍ പോലീസ് നടത്തുന്ന റെയ്ഡില്‍ പിടിച്ചെടുക്കുന്ന സാധനങ്ങള്‍ സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് തിരിച്ച് നല്‍കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ പരിശോധനയും റെയ്ഡും നടത്തി കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പുകാരെയും പിടികൂടുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

*265

വിലക്കയറ്റം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

,, എം. . ബേബി

,, വി. ശിവന്‍കുട്ടി

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നു വരുന്ന സാമ്പത്തിക നടപടികള്‍ക്കൊപ്പം ചരക്കുകടത്തുകൂലി നിരക്ക് വര്‍ദ്ധനവും ഡീസലിന്റെ വില മാസന്തോറും അന്‍പതു പൈസ വെച്ച് കൂട്ടാനുള്ള തീരുമാനവും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭക്ഷ്യസിവില്‍സപ്ളൈസ് വകുപ്പ് പരിശോധിച്ചിട്ടുണ്ടോ;

(ബി)വിലക്കയറ്റം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ എന്തു പ്രതിവിധിയാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

*266

ഉച്ചഭക്ഷണപദ്ധതി

ശ്രീ. ബി. ഡി. ദേവസ്സി

,, ആര്‍. രാജേഷ്

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും ക്രമാതീതമായ വിലവര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്ക് അനുവദിക്കുന്ന തുക വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ തുക വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)ഓരോ കുട്ടിക്കും നിലവില്‍ അനുവദിക്കുന്ന തുക എത്രയാണ് ; ഇത് എത്രയായാണ് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി)സ്കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകവാതകത്തിന് സബ്സിഡി ആനുകൂല്യം ലഭ്യമാക്കുമോ ?

*267

അന്ത്യോദയ അന്നയോജന പദ്ധതി

ശ്രീ. എം. പി. വിന്‍സെന്റ്

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ പ്രാചീന ഗോത്രവര്‍ഗ്ഗങ്ങളേയും ആദിവാസികുടുംബങ്ങളേയും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം നേട്ടങ്ങളാണ് ഇത് മൂലം പ്രസ്തുത വിഭാഗക്കാര്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം കേന്ദ്ര സഹായമാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)ഇവര്‍ക്കായി പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

*268

നാഷണല്‍ ഹൈവേ വികസനം

ശ്രീ. രാജു എബ്രഹാം

,, എളമരം കരീം

,, സി. കൃഷ്ണന്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് നാഷണല്‍ ഹൈവേ വികസനം ഏത് ഘട്ടത്തിലാണ് ; ഹൈവേ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശങ്ക ദൂരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ;

(ബി)പ്രസ്തുത സ്ഥലമെടുപ്പ് അനന്തമായി നീളുന്നതുകാരണം ഹൈവേ വികസനത്തിന് കേന്ദ്രം അനുവദിച്ച ഫണ്ട് തിരിച്ചെടുക്കുകയുണ്ടായോ :

(സി)പൊതുമരാമത്ത് വകുപ്പിനുകീഴിലെ ഹൈവേ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് വിദേശ കമ്പനികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ഡി)ഹൈവേ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം വിദേശ കമ്പനികളെ ഏല്പിക്കുന്നത് സംസ്ഥാനത്ത് ഗതാഗത- നിര്‍മ്മാണമേഖലയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ?

*269

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ മുഖാന്തിരം നെല്ല് സംഭരണം

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യൂ റ്റി. തോമസ്

,, സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ ഗവണ്‍മെന്റ് നെല്‍കര്‍ഷകരില്‍ നിന്നും എത്ര ക്വിന്റല്‍ നെല്ലാണ് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ മുഖാന്തിരം സംഭരിച്ചിട്ടുള്ളത്;

(ബി)സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനി എത്ര തുകയാണ് പ്രസ്തുത ഇനത്തില്‍ കൊടുത്തു തീര്‍ക്കാനുള്ളതെന്ന് വിശദീകരിക്കാമോ ;

(സി)നെല്ലിന്റെ വില, സംഭരണത്തിന് ശേഷം എത്ര നാള്‍ കഴിഞ്ഞാണ് 2012-ല്‍ കര്‍ഷകര്‍ക്ക് നല്കിയത് എന്ന് വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ ?

*270

ദുരന്ത നിവാരണ പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, വി. ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദുരന്ത ലഘൂകരണത്തിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.