STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*331

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ടാം വാര്‍ഷിക പദ്ധതി

ശ്രീ. എം. ചന്ദ്രന്‍

,, എം. ഹംസ

ശ്രീമതി കെ. കെ. ലതിക

ശ്രീ. സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ രണ്ടാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്പില്‍ ഓവര്‍ പ്രോജക്ടുകളും അവയ്ക്ക് ആവശ്യമായി വേണ്ടി വരുന്ന തുകയും സംബന്ധിച്ച് വിശദമാക്കാമോ;

(ബി)സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുളള 2013-14 വര്‍ഷത്തേക്കുളള വാര്‍ഷിക പദ്ധതി പുതുക്കി തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ; രണ്ടാം വാര്‍ഷിക പദ്ധതിയും സ്പില്‍ ഓവര്‍ പദ്ധതിയും ഉള്‍പ്പെടെ ഈ വര്‍ഷത്തെ മൊത്തം പദ്ധതി തുക എത്ര;

(സി)2013-14 വാര്‍ഷിക പദ്ധതിയുടെ അംഗീകാരം നല്‍കലും നിര്‍വ്വഹണവും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ?

*332

ഭക്ഷ്യവിളകളുടെ ഉല്‍പാദനക്ഷമത

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

'' . പ്രദീപ്കുമാര്‍

'' കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭക്ഷ്യവിളകളുടെ ഉല്‍പ്പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും വില സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)ഉല്‍പാദന മേഖല നേരിടുന്ന പ്രമുഖമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തുകയുണ്ടായോ; വിശദമാക്കാമോ; ഇതിനുള്ള പ്രതിവിധികള്‍ എന്തെല്ലാമാണ്?

*333

കാര്‍ഷികരംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യ

ശ്രീ. പി. കെ. ഗുരുദാസന്‍

,, . കെ. ബാലന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ശാസ്ത്ര സാങ്കേതികരംഗത്ത് ഉണ്ടാകുന്ന മുന്നേറ്റങ്ങളുടെ ഗുണഫലം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മിതമായ ചെലവില്‍ പൂര്‍ണ്ണമായി അനുഭവവേദ്യമാക്കാന്‍ സാധ്യമായിട്ടുണ്ടോ;

(ബി)ഇതിനായി ബയോടെക്നോളജി, സങ്കര ഇനം വിത്ത് ഉല്പാദനം തുടങ്ങിയ പുത്തന്‍രംഗങ്ങളില്‍ മുതല്‍ മുടക്കാന്‍ തയ്യാറാകുമോ;

(സി)ഈ ദിശയിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയുണ്ടായോ; വിശദമാക്കാമോ?

*334

സഹസ്ര സരോവര്‍ പദ്ധതി

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൃഷി വകുപ്പിന്റെ നേത്യത്വത്തില്‍ 'സഹസ്ര സരോവര്‍' പദ്ധതി നടപ്പാക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് എന്തെല്ലാം മാനദണ്ഡങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*335

പ്ളാസ്റിക്ക് ഷ്രെഡിംഗ് യൂണിറ്റുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

,, പി.സി. വിഷ്ണു നാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളില്‍ വന്‍കിട പ്ളാസ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

*336

വൃക്കരോഗികള്‍ക്കായി പെന്‍ഷന്‍ പദ്ധതി

ശ്രീ. ലൂഡി ലൂയിസ്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സാമൂഹ്യസുരക്ഷാമിഷന്‍ വൃക്കരോഗികള്‍ക്കായി പെന്‍ഷന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം വൃക്കരോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

*337

ഗ്രീന്‍ ടെക്നോളജി സെന്റര്‍

ശ്രീ. . റ്റി. ജോര്‍ജ്

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളില്‍ ഗ്രീന്‍ടെക്നോളജി സെന്റര്‍ സ്ഥാപിക്കുവാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം

ലഭ്യമാക്കുമോ?

*338

ഗ്രാമവികസന പദ്ധതികള്‍

ശ്രീ. സണ്ണി ജോസഫ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഗ്രാമ വികസന പദ്ധതികള്‍ കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്;

(ബി)12-ാം പഞ്ചവല്‍സര പദ്ധതിക്കാലത്ത് ഈ മേഖലയ്ക്ക് എത്ര മാത്രം പ്രാധാന്യം നല്‍കിയിട്ടുണ്ട്;

(സി)ഗ്രാമവികസന പദ്ധതികളുടേയും കേന്ദ്ര സഹായ പദ്ധതികളുടേയും നടത്തിപ്പിനായി ഫലപ്രദമായ നടപടി സ്വീകരിക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

*339

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഒന്നാം വാര്‍ഷിക പദ്ധതി

ശ്രീ. . കെ. ബാലന്‍

,, . പ്രദീപ്കുമാര്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഒന്നാം വാര്‍ഷിക പദ്ധതിപ്രകാരം ആസൂത്രണ സമിതികള്‍ അംഗീകാരം നല്‍കിയ എല്ലാ പദ്ധതികളുടെയും നിര്‍വ്വഹണം പൂര്‍ത്തിയായിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി)ഒന്നാം വാര്‍ഷിക പദ്ധതി കാലത്തു തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കി, പൂര്‍ത്തീകരണ പത്രം സുലേഖാ സോഫ്റ്റ്വെയറില്‍ ഡാറ്റാ എന്‍ട്രി നടത്തിയവ മൊത്തം പദ്ധതികളുടെ എത്ര ശതമാനം ;

(സി)പദ്ധതി നിര്‍വ്വഹണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലാത്തവ ഉണ്ടോ ; വിശദമാക്കാമോ ;

(ഡി)ഒന്നാം വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ പരാജയം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ സാഹചര്യം എന്തായിരുന്നു ?

*340

മൊബൈല്‍ അഗ്രോ ക്ളിനിക്കുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഇപ്പോള്‍ മൊബൈല്‍ അഗ്രോ ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ എത്രയെണ്ണം; ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)ഈ ക്ളിനിക്കുകളിലൂടെ എന്തെല്ലാം സഹായങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)കാര്‍ഷിക മേഖലയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന കീട രോഗബാധകള്‍ കണ്ടെത്തി തടയുന്നതിന് എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ഡി)കീടരോഗ നിരീക്ഷണ കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

*341

തൊഴിലുറപ്പു പദ്ധതിയുടെ ഭൌതികലക്ഷ്യം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2013-14-ലെ ഭൌതിക ലക്ഷ്യം എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും എത്രയെന്ന് വ്യക്തമാക്കുമോ;

(സി)ഭൌതികലക്ഷ്യം കൈവരിക്കുന്നതിനായി ആവിഷ്ക്കരിച്ചിരിക്കുന്ന കര്‍മ്മ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

*342

ഗ്രന്ഥശാലകളെ ഏറ്റെടുത്ത് പുനരാവിഷ്ക്കരിക്കുന്ന പദ്ധതി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, എം. പി. അബ്ദുസ്സമദ് സമദാനി

,, റ്റി. . അഹമ്മദ് കബീര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ഗ്രാമീണ മേഖലയില്‍ മുന്‍കാലത്ത് പ്രധാന സാംസ്കാരിക കേന്ദ്രങ്ങളായിരുന്നതും, മാറിയ സാഹചര്യത്തില്‍ പ്രവര്‍ത്തനം നിലച്ചുപോയതുമായ ഗ്രന്ഥശാലകളെയും, റീഡിംഗ് റൂമുകളെയും, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏറ്റെടുത്ത് പുനരാവിഷ്ക്കരിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്ന കാര്യം പരിഗണിക്കുമോ;

(ബി)സര്‍ക്കാരിന്റെ വികസന പരിപാടികളെയും, ഗ്രാമീണ പദ്ധതികളെയും കുറിച്ച് ഗ്രാമീണ മേഖലയില്‍ അറിവും ശക്തിയും പകരുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ ഉപകരിക്കുമെന്ന വസ്തുത പരിശോധിക്കുമോ;

(സി)പ്രവര്‍ത്തനം നിലച്ച് പൂട്ടിക്കിടക്കുന്ന ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തുമോ?

*343

മണ്ണ് പരിശോധന

ശ്രീ. അന്‍വര്‍ സാദത്ത്

,, വര്‍ക്കല കഹാര്‍

,, വി. റ്റി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മണ്ണ് പരിശോധന നടത്തി കൃത്യമായ അളവില്‍ വളപ്രയോഗം നടത്തുന്നതിനും മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

*344

മൃഗകോശങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി

ശ്രീ. കെ. അജിത്

,, സി. ദിവാകരന്‍

,, കെ. രാജു

ശ്രീമതി ഇ. എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഹൃദയ ശസ്ത്രക്രിയയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രാസപ്രക്രിയയ്ക്ക് വിധേയമാക്കിയ മൃഗകോശങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പദ്ധതിയ്ക്ക് കേരള ലൈവ് സ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡും, ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്ററും രൂപം കൊടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് പ്രസ്തുത പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പദ്ധതിക്ക് ആവശ്യമായ കോശങ്ങള്‍ ഫാമുകളില്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്ക് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

*345

ആധുനിക സംവിധാനങ്ങളുള്ള അറവുശാലകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍.ഷംസുദ്ദീന്‍

,, സി.മോയിന്‍കുട്ടി

,,എന്‍..നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ആധുനിക സംവിധാനങ്ങളുള്ള അറവുശാലകളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അറവുശാലകളിലെ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ പറമ്പുകളിലും ജലാശയങ്ങളിലും തള്ളപ്പെടുന്നതുമൂലമുള്ള പാരിസ്ഥിതിക-ആരോഗ്യപ്രശ്നങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി)അനധികൃത കശാപ്പ് തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ഡി)ആധൂനിക സംവിധാനങ്ങളുള്ള അറവുശാലകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

*346

സംയോജിത പുരയിട കൃഷി

ശ്രീ. കെ. വി. വിജയദാസ്

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പുരയിട കൃഷിയ്ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിനും ഇടവിളകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തയ്യാറാകുമോ ;

(ബി)ഇവയുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഏതെല്ലാം നിലയിലുള്ള ഇടപെടലുകളാണ് നടത്തുന്നതെന്ന് വിശദമാക്കാമോ ;

(സി)ഏതെങ്കിലും സംയോജിത പുരയിട കൃഷി മാതൃകകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

(ഡി)ഇത് കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

*347

മാതൃഭാഷയുടെ സംരക്ഷണത്തിനായി പദ്ധതി

ശ്രീ. എം. . ബേബി

,, ജി. സുധാകരന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()മാതൃഭാഷയേയും അതിലെ പ്രാദേശിക തനിമകളേയും സംരക്ഷിക്കാനും അതിന്റെ വ്യാപനത്തിനുമായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)ഇതിനായി പഞ്ചവത്സര പദ്ധതിയില്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ വിശദമാക്കാമോ?

*348

ഏകീകൃത ടൌണ്‍ ആന്റ് കണ്‍ട്രിപ്ളാനിംഗ് നിയമം

ശ്രീ..പി. അബ്ദുള്ളക്കുട്ടി

,, പി.. മാധവന്‍

,, ആര്‍. സെല്‍വരാജ്

,, എം.പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഏകീകൃത ടൌണ്‍ ആന്റ് കണ്‍ട്രി പ്ളാനിംഗ് നിയമം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ;

(സി)മേല്പറഞ്ഞ ആവശ്യത്തിലേക്കായി നിയമനിര്‍മ്മാണം നടത്തുന്നത് പരിഗണിക്കുമോ;

(ഡി)ഇതു സംബന്ധിച്ച നിയമനിര്‍മ്മാണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ?

*349

തോട്ടം മേഖലയിലെ ഉല്‍പാദനക്ഷമത വര്‍ദ്ധനവ്

ശ്രീ. രാജു എബ്രഹാം

,, സാജു പോള്‍

'' കെ. കെ. ജയചന്ദ്രന്‍

'' എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തോട്ടം മേഖലയില്‍ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ഇതിനായുള്ള മുന്‍വര്‍ഷത്തെ പദ്ധതി അടങ്കലും ചെലവഴിക്കപ്പെട്ട തുകയും വെളിപ്പെടുത്താമോ;

(സി)തോട്ടവിളകളുടെ വില സ്ഥിരത ഉറപ്പാക്കാന്‍ സാധ്യമായിട്ടുണ്ടോ?

*350

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളും വികസന പ്രവര്‍ത്തനങ്ങളും

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, ജി. സുധാകരന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളും വികസനപ്രവര്‍ത്തനങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ എന്തെല്ലാം സേവനങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തം (പി.പി.പി) വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

*351

സൌദി അറേബ്യയിലെ തൊഴില്‍പ്രശ്നം

ശ്രീ. പി. കെ. ബഷീര്‍

,, പി. ഉബൈദുള്ള

,, പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()തദ്ദേശവാസികള്‍ക്കു തൊഴില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെറുകിട ാണിജ്യ-വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കാര്യത്തില്‍ സൌദി അറേബ്യന്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(ബി)ഇതുമൂലം ഏറ്റവും ഗുരുതരമായ തൊഴില്‍പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നത് കേരളത്തില്‍നിന്നുള്ള താഴിലാളികള്‍ക്കാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)തൊഴില്‍രഹിതരാകേണ്ടിവരുന്ന വിദേശമലയാളികളുടെ പ്രശ്നം പരിഹരിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(ഡി)ഇക്കാര്യത്തില്‍ അടിയന്തിരവിവരശേഖരണത്തിനും, പരിഹാര നടപടികളെക്കുറിച്ചുള്ള കൂടിയാലോചനയ്ക്കും തയ്യാറാകുമോ?

*352

കാര്‍ഷികോല്പന്നങ്ങളുടെ വിലസ്ഥിരത

ഡോ.ടി.എം.തോമസ് ഐസക്

ശ്രീ..പി.ജയരാജന്‍

,, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ.രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എല്ലാ കാര്‍ഷികോല്പന്നങ്ങളുടെയും വിലസ്ഥിരത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)കൃഷിക്കാര്‍ക്ക് എത്ര ശതമാനം ലാഭം ഉറപ്പാക്കിക്കൊണ്ടുള്ള താങ്ങുവിലയാണ് ഓരോ ഉല്പന്നങ്ങളുടെയും കാര്യത്തില്‍ ഉറപ്പാക്കാന്‍ സാധിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)ഏതെങ്കിലും കാര്‍ഷികോല്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യയുടെ വ്യാപനം ഉറപ്പാക്കിയിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ഇത്തരം സാങ്കേതിക വിദ്യയുടെ വ്യാപനത്തിനും വിപണന സംവിധാനം ശക്തിപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കാമോ?

*353

പാലില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

,,റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()പാലില്‍ നിന്നും ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും കയറ്റുമതിക്കുമായി എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിക്കായി സഹകരണ ക്ഷീരോല്‍പാദന യൂണിറ്റുകളെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്;

(സി)എന്തെല്ലാം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാണ് ഉല്‍പ്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)എന്തെല്ലാം സഹായങ്ങളാണ് ഇതിനുവേണ്ടി നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

*354

കര്‍ഷകരുടെ ഡാറ്റാബേസ്

ശ്രീ. ജോസഫ് വാഴക്കന്‍

,, എം. . വാഹീദ്

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കര്‍ഷകരുടെ ഡാറ്റാബേസ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍, വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇതു നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*355

തോട്ടവിള ഭൂമിയുടെ ഉപയോഗം

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, ആര്‍. രാജേഷ്

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തോട്ടവിള ഭൂമിയുടെ അഞ്ചു ശതമാനം ഭൂമി ഔഷധസസ്യ-പച്ചക്കറി പൂന്തോട്ട കൃഷികള്‍ക്കും ടൂറിസത്തിനും ഉപയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കൃഷി വികസനത്തിന്റെ പേരില്‍ കൊണ്ടുവന്ന പ്രസ്തുത വ്യവസ്ഥ മൂലം എത്ര ഏക്കര്‍ തോട്ടഭൂമി ഭൂപരിധി വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് അറിയാമോ;

(സി)റവന്യൂ വകുപ്പ് ഇത്തരം തോട്ടഭൂമിയെ സംബന്ധിച്ച വിശദാംശങ്ങള്‍ കൃഷി വകുപ്പിനെ അറിയിച്ചിട്ടുണ്ടോ;

(ഡി)ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട തോട്ടഭൂമിയില്‍ മേല്പറഞ്ഞ കൃഷികള്‍ ഓരോന്നും എത്ര ഏക്കറില്‍ വീതം പുതുതായി ചെയ്തിട്ടുണ്ടെന്ന കണക്കുകള്‍ ലഭ്യമാക്കാമോ?

*356

ജനപഥത്തിന്റെ രജിസ്ട്രേഷന്‍ നഷ്ടപ്പെട്ട സാഹചര്യം

ശ്രീ. റ്റി.വി.രാജേഷ്

,, എം..ബേബി

,, പുരുഷന്‍ കടലുണ്ടി

,, വി.ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()മലയാളത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന മുഖമാസികയായ 'ജനപഥ'ത്തിന്റെ രജിസ്ട്രേഷന്‍ നഷ്ടപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിനിടയായ സാഹചര്യം വ്യക്തമാക്കാമോ; ഇതിനുത്തരവാദികളായ ആരുടെയെല്ലാം പേരില്‍ നടപടി സ്വീകരിക്കുകയുണ്ടായി;

(സി)'ജനപഥ'ത്തിന്റെ രജിസ്ട്രേഷന്‍ നഷ്ടപ്പെട്ടതിനാല്‍ പുതിയ പേരില്‍ മുഖമാസിക പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)സര്‍ക്കാരിന്റെ മുഖമാസികയുടെ രജിസ്ട്രേഷന്‍ നഷ്ടപ്പെടുക വഴി എന്തെല്ലാം നഷ്ടങ്ങളാണ് സംസ്ഥാനത്തിന് നേരിട്ടതെന്നറിയാമോ; വിശദമാക്കുമോ?

*357

മാര്‍ക്കറ്റുകളുടെ നവീകരണം

ശ്രീ. എം. ഉമ്മര്‍

,, കെ. എന്‍. . ഖാദര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരപ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍ നവീകരിക്കാനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)മാര്‍ക്കറ്റുകളിലെ മാലിന്യങ്ങളും മലിനജലവും സംസ്കരിക്കാന്‍ കാര്യക്ഷമമായ സംവിധാനം എല്ലാ മാര്‍ക്കറ്റുകളിലും ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമോ;

(സി)ശുചിത്വവും ആധുനിക സൌകര്യങ്ങളുള്ളതുമായ ഉപഭോക്തൃ സൌഹൃദ മാര്‍ക്കറ്റുകള്‍ എല്ലാ നഗരങ്ങളിലും ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത് പരിഗണിക്കുമോ; വിശദമാക്കുമോ?

*358

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

പ്രൊഫ. സി രവീന്ദ്രനാഥ്

ശ്രീ. കെ. ദാസന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;

(ബി)സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും പഞ്ചവത്സര പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; പഞ്ചവത്സര പദ്ധതിക്ക് രൂപം നല്‍കേണ്ട അവസാന തീയതി എന്നായിരുന്നു;

(സി)പഞ്ചവത്സര പദ്ധതി തുകയുടെ എത്ര ശതമാനം തുക ഒന്നാം വാര്‍ഷിക പദ്ധതികാലത്ത് യഥാര്‍ത്ഥത്തില്‍ ചെലവഴിക്കുകയുണ്ടായി; അടങ്കല്‍ എത്രയായിരുന്നു;

(ഡി)രണ്ടാം വാര്‍ഷിക പദ്ധതിയുടെ പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടാനുള്ള അവസാന തീയതി എന്നായിരുന്നു; അത് നീട്ടിക്കൊടുത്തിട്ടുണ്ടോ; എത്ര ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ കാലാവധിക്കുമുമ്പ് പ്രോജക്ടുകള്‍ക്ക് അനുമതി നേടുകയുണ്ടായി; വിശദമാക്കാമോ?

*359

തൊഴിലുറപ്പ് പദ്ധതിയുടെ വ്യാപ്തി വിപുലപ്പെടുത്താന്‍ നടപടി

ശ്രീ. സി. കെ. സദാശിവന്‍

ശ്രീമതി കെ. കെ. ലതിക

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()തൊഴിലുറപ്പ് പദ്ധതിയുടെ വ്യാപ്തി വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി നടത്തിയ ശ്രമങ്ങള്‍ എന്തെല്ലാമാണ്; ഫലപ്രാപ്തി ഉണ്ടായിട്ടുണ്ടോ;

(ബി)അനുവദനീയമായ പ്രവൃത്തികളുടെ കൂട്ടത്തില്‍ ഭവനങ്ങളുടെയും ആവാസ സ്ഥലങ്ങളുടെയും വികസന പ്രവര്‍ത്തനം, തീരദേശ സംരക്ഷണ പരിപാടികള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരമ്പരാഗത തൊഴിലുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ?

*360

ജോബ് പോര്‍ട്ടല്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

'' . എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()നോര്‍ക്കയുടെ കീഴില്‍ ആരംഭിച്ച ജോബ് പോര്‍ട്ടലിന്റെ സേവനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;

(ബി)എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിനകം വിദേശത്ത് തൊഴില്‍ ലഭ്യമാക്കാന്‍ പ്രസ്തുത പദ്ധതി മുഖേന സാധിച്ചു;

(സി)ഇതിന്റെ പ്രവര്‍ത്തനം ഏതെല്ലാം നിലയില്‍ വിപുലപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.