STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*91

പീപ്പിള്‍സ് ബസാറുകള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നവീകരിച്ച് അവയെ പീപ്പിള്‍സ് ബസാറുകളാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രക്രിയ ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദീകരിക്കാമോ;

(സി)ഇതുകൊണ്ട് ജനങ്ങള്‍ക്കുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്;

(ഡി)എല്ലാ നിത്യോപയോഗ സാധനങ്ങളും പീപ്പിള്‍സ് ബസാറുകള്‍ മുഖേന ലഭ്യമാക്കുമോ?

*92

മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മമ്മൂട്ടി

,, സി. മോയിന്‍കുട്ടി

,, കെ.എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതിയില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയെങ്കിലും ഭൂരിപക്ഷം അദ്ധ്യാപകരെയും പദ്ധതിയിന്‍കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിനുള്ള കാരണങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ബഹുഭൂരിപക്ഷം അദ്ധ്യാപകരെയും പദ്ധതിയിലേയ്ക്ക് ആകര്‍ഷിക്കാന്‍, എന്തെല്ലാം പരിഷ്കാരങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന കാര്യം പരിശോധിക്കുമോ ?

*93

സ്കൂള്‍ വികസന പദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, കെ. അച്ചുതന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂള്‍ വികസന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഏതെല്ലാം തരം സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്?

*94

പൊതുവിതരണ മേഖല കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. കെ. കെ. നാരായണന്‍

,, പി. റ്റി. . റഹീം

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ പൊതുവിതരണ മേഖല കാര്യക്ഷമമല്ലെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

(ബി)സംസ്ഥാനത്തെ പൊതുവിതരണ മേഖല കാര്യക്ഷമമാക്കുന്നതിന് അവ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന ഒരു കേന്ദ്രമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സംസ്ഥാനത്ത് പൊതുവിതരണ മേഖലയില്‍ മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ ഫണ്ട് വകയിരുത്താനും ഉദ്ദേശിക്കുന്നുണ്ടോ?

*95

ഭൂപരിഷ്കരണ നിയമ ഭേദഗതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

'' രാജു എബ്രഹാം

'' സി.കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭൂപരിഷ്കരണ നിയമം വീണ്ടും ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എന്താവശ്യത്തിലേക്കാണെന്ന് വെളിപ്പെടുത്താമോ;

(ബി)തോട്ടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് വീണ്ടും അനുവദിക്കാന്‍ ഈ ഭേദഗതിയില്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)തോട്ടങ്ങള്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്കാണിപ്പോള്‍ ഉപയോഗിക്കാവുന്നത്; മറ്റെന്താവശ്യങ്ങള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)ഇത്തരം പരിഷ്കാരങ്ങള്‍ ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച നിയമവകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരുന്നോ; എപ്പോഴായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(എഫ്)ഭേദഗതി നിര്‍ദ്ദേശങ്ങളിന്മേല്‍ എന്തെല്ലാം വിയോജിപ്പുകളാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

*96

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം

ശ്രീമതി കെ.എസ്. സലീഖ

ശ്രീ.എം. ചന്ദ്രന്‍

,, വി. ചെന്താമരാക്ഷന്‍

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് വരള്‍ച്ചമൂലം മിക്കജില്ലകളിലും നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി നശിച്ചുകൊണ്ടിരിക്കുന്നത് വിലയിരുത്തുകയുണ്ടായോ; വരള്‍ച്ച മൂലം സംസ്ഥാനത്തുണ്ടായ മൊത്തം നഷ്ടം കണക്കാക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി)വരള്‍ച്ചാ കെടുതികള്‍ നേരിടുന്നതിന് പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ. ആവശ്യപ്പെട്ട സഹായം എത്ര; ഇത് പരിഗണിക്കുകയുണ്ടായോ; ലഭിച്ചതെത്ര; സംസ്ഥാനം ഇതിനകം ചെലവഴിച്ചതെത്ര;

(ഡി)വരള്‍ച്ചമൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

*97

നെല്ല് സംഭരണം

ശ്രീ. ബാബു എം. പാലിശ്ശേരി

,, ബി. ഡി. ദേവസ്സി

,, സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നെല്ല് സംഭരണത്തില്‍ വന്‍തോതില്‍ കുറവുണ്ടായിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സപ്ളൈകോ വഴിയുള്ള നെല്ല് സംഭരണത്തില്‍ പാളിച്ച പറ്റിയതായി വിലയിരുത്തിയിട്ടുണ്ടോ ; സംസ്ഥാനത്ത് 2012-2013ല്‍ ഇതുവരെ എത്ര മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു എന്ന് വ്യക്തമാക്കാമോ ; ലക്ഷ്യം എത്രയായിരുന്നു ;

(സി)സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി പൊതുവിതരണ ശൃംഖലകള്‍ വഴി കൃത്യമായി വിതരണം ചെയ്യാനാവുന്നില്ല എന്ന ആക്ഷേപം നിലനില്ക്കുന്നുണ്ടോ; നെല്ല് കുത്താന്‍ ഏല്പിക്കുന്ന മില്‍ ഉടമകള്‍ അരി തിരിമറി നടത്തുന്നകാര്യം പരിശോധിച്ചിട്ടുണ്ടോ ;

(ഡി)നെല്ലിന്റെ സംഭരണ വില ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടോ ;

()നെല്ല് സംഭരണം കുറയുന്നത് മാര്‍ക്കറ്റില്‍ അരിവില വീണ്ടും വര്‍ദ്ധിക്കുന്നതിന് കാരണമാകും എന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ ;

(എഫ്)അടുത്ത സീസണില്‍ നെല്ല് സംഭരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും മില്‍ ഉടമകളുടെ ക്രമക്കേടുകള്‍ അവസാനിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

*98

കായല്‍ കയ്യേറ്റം

ശ്രീ. എം. . ബേബി

,, പി. കെ. ഗുരുദാസന്‍

,, എസ്. ശര്‍മ്മ

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വ്യാപകമായ രീതിയില്‍ കായല്‍ കയ്യേറ്റം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അതുമൂലം സംസ്ഥാനത്തെ കായലുകളുടെ വിസ്തൃതിയില്‍ കുറവ് വന്നിട്ടുള്ള കാര്യം അറിയാമോ;

(സി)തീരദേശപരിപാലന നിയമങ്ങള്‍ പോലും ലംഘിച്ച് കായല്‍ തീരങ്ങളില്‍ റിസോര്‍ട്ട് നിര്‍മ്മാണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്നാല്‍ എത്ര അനധികൃത നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന അത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് കായല്‍ വിസ്തൃതി നിലനിര്‍ത്തുന്നതിന് തയ്യാറാകുമോ?

*99

ഭൂമി കയ്യേറ്റം തടയുന്നതിനു സ്വീകരിച്ച നടപടികള്

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, കെ. കെ. ജയചന്ദ്രന്‍

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മൂന്നാറിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ ഭൂമി കയ്യേറ്റം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഭൂമി കയ്യേറ്റം നടക്കുന്നതു സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് റവന്യൂ വകുപ്പിനു ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടിയെന്തെന്ന് വിശദമാക്കുമോ;

(സി)മുന്‍സര്‍ക്കാരിന്റെ കാലത്ത് ഒഴിപ്പിച്ചെടുത്ത ഭൂമിപോലും വീണ്ടും കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയിട്ടുള്ളതായി അറിയാമോ;

(ഡി)വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും, കയ്യേറിയ ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാരിലേയ്ക്കു മുതല്‍ക്കൂട്ടുന്നതിനും നടപടി സ്വീകരിക്കുമോ?

*100

ആധാരപകര്‍പ്പുകളുടെ ഡിജിറ്റൈസേഷന്‍

ശ്രീ. എം. പി. വിന്‍സെന്റ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ആധാരപകര്‍പ്പുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിനുളള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി കൊണ്ടുളള നേട്ടങ്ങള്‍ വിശദീകരിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയില്‍ സഹകരിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതി എവിടെയൊക്കെ നടപ്പാക്കിയിട്ടുണ്ട്;

()ഈ പദ്ധതി എല്ലായിടത്തും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

*101

സ്കൂളുകളില്‍ ഭൌതിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍

 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പ്രാഥമിക സൌകര്യങ്ങളുടെ അഭാവം നേരിടുന്ന എത്ര സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;

(ബി)പ്രാഥമിക സൌകര്യങ്ങളുടെ അഭാവത്താലും ആസ്ബറ്റോസ് മേല്‍ക്കൂരകള്‍ ഉപയോഗിക്കുന്നതുമൂലവും സ്ക്കൂള്‍ കുട്ടികളില്‍ ഏതെങ്കിലും തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ടോ; വിശദാംശം നല്കുമോ;

(സി)സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ഭൌതിക സാഹചര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ 2013-14 സാമ്പത്തിക വര്‍ഷം പ്രത്യേക ഊന്നല്‍ നല്കുമോ?

*102

വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍

 

ശ്രീ. വി. ചെന്താമരാക്ഷന്‍

,, . പി. ജയരാജന്‍

,, ബി. ഡി. ദേവസ്സി

,, സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചമൂലം ഉണ്ടായിട്ടുള്ള കെടുതികള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)വരള്‍ച്ച നേരിടുന്നതിന് ഇതിനകം സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)വരള്‍ച്ചമൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടോ;

(ഡി)വരള്‍ച്ചമൂലമുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

()രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് റവന്യൂ വകുപ്പിന് കീഴില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;

(എഫ്)വരള്‍ച്ച നേരിടുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ മുമ്പില്‍ എന്തെങ്കിലും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ; പദ്ധതി കേന്ദ്രം പരിഗണിക്കുകയുണ്ടായോ; സഹായം എന്തെങ്കിലും ലഭ്യമായിട്ടുണ്ടോ; ആവശ്യപ്പെട്ട സഹായം എത്രയായിരുന്നു?

*103

ദേശീയപാതകളുടെ വികസനം

ശ്രീ. കെ. എന്‍. . ഖാദര്‍

,, എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുളള

,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദേശീയപാതകളുടെ വീതി കൂട്ടുന്നതു സംബന്ധിച്ച നടപടികള്‍ എത്രത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്നും ആയത് എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ;

(ബി)ദേശീയപാതകള്‍ക്ക് ആവശ്യാനുസരണം വീതിയില്ലാത്തതിനാല്‍ വാഹനത്തിരക്കും അപകടങ്ങളും ഉണ്ടാകുന്നതു മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ദേശീയപാതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്കായുളള നഷ്ടപരിഹാര പാക്കേജില്‍ എന്തൊക്കെ വ്യവസ്ഥകള്‍ ഉള്‍ക്കൊളളുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി)ദേശീയപാതകളുടെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടി അടിയന്തിരമായി ആരംഭിക്കുമോ?

*104

വരള്‍ച്ചാ കെടുതിയില്‍ നിന്നും സംരക്ഷണം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, റ്റി. . അഹമ്മദ് കബീര്‍

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വരള്‍ച്ചാ കെടുതിയില്‍ നിന്നും സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ;

(ബി)ഇതിനായി കേന്ദ്രഗവണ്‍മെന്റിനെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ സഹായങ്ങളാണ് ആവശ്യപ്പെട്ടിട്ടുളളത്;

(സി)വരള്‍ച്ചാക്കാലത്ത് കുടിവെളള ലഭ്യത ഉറപ്പുവരുത്താന്‍ എന്തൊക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

*105

റീസര്‍വ്വേ പരാതികള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റീസര്‍വ്വേയുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികള്‍ നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി)റീസര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിന് താലൂക്ക് തലങ്ങളില്‍ അദാലത്ത് സംഘടിപ്പിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?

*106

പ്ളാസ്റിക് ഉപയോഗിച്ചുള്ള റോഡുകളുടെ നിര്‍മ്മാണം

ശ്രീ. കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റോഡ് നിര്‍മ്മാണത്തില്‍ പ്ളാസ്റിക് ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത റോഡുകളുടെ മേന്മകള്‍ എന്തെല്ലാമാ ണെന്നറിയിക്കുമോ;

(സി)പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അത്തരം റോഡുകളുടെ നിര്‍മ്മാണം നടക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)ഏത് ഏജന്‍സി വഴിയാണ് ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നറിയിക്കുമോ;

()പ്ളാസ്റിക് ഉപയോഗിച്ചുള്ള റോഡുകളുടെ നിര്‍മ്മാണം വിജയകരമാണെന്നു കണ്ടാല്‍ സംസ്ഥാനത്തെ എല്ലാ റോഡുകളും അത്തരത്തില്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ?

*107

അംഗീകാരമില്ലാത്ത സ്കൂളുകള്‍

്രീ.കെ.രാജു

,, സി.ദിവാകരന്‍

ശ്രീമതി ഇ.എസ്.ബിജിമോള്‍

ശ്രീ. ജി.എസ്.ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം പൂര്‍ണ്ണ തോതില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നുമുതലാണ് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)അംഗീകാരമില്ലാത്ത എത്ര സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അംഗീകാരത്തിനു വേണ്ടിയുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഈ അപേക്ഷകളിന്മേല്‍ എന്തു തീരുമാനമെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് തുടര്‍ വിദ്യാഭ്യാസത്തിനുള്ള എന്തെല്ലാം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

*108

കയര്‍ മേഖലയുടെ ആധുനികവല്‍ക്കരണം

ശ്രീ. ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

,, .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കയര്‍ മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബിഈ മേഖലയെ ശക്തിപ്പെടുത്താനും യുവതലമുറയെ കൂടുതല്‍ ആകര്‍ഷിക്കുവാനും എന്തെല്ലാം കാര്യങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)യന്ത്രവല്‍ക്കരണം ഉള്‍പ്പെടെയുള്ള ആധുനികവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കുമോ: വിശദമാക്കുമോ;

(ഡി)യന്ത്രവല്‍ക്കരണം നടപ്പാക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാതെയുള്ള പരിഷ്കരണത്തിന് ഊന്നല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

*109

വാധ്വാ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍

്രീ. പി. ഉബൈദുള്ള

,, കെ. എന്‍.. ഖാദര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, എന്‍.. നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റേഷന്‍ കടകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വാധ്വാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തെല്ലാം ശുപാര്‍ശകളാണ് ഉള്ളത്;

(ബി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ആയത് സംബന്ധിച്ച് സര്‍ക്കാര്‍ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?

*110

സംസ്ഥാന റോഡ് വികസന പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന റോഡ് വികസന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയനുസരിച്ച് എത്ര കിലോമീറ്റര്‍ റോഡാണ് ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ പ്രതീക്ഷിത ചെലവ് എത്രയെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്കായി പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;

()പ്രസ്തുത പദ്ധതിക്കായുള്ള റോഡുകള്‍ തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

*111

ഇന്‍ഫ്രാസ്ട്രക്ചര്‍ നിയമം രൂപീകരിക്കാന്‍ നടപടി

ശ്രീ. പാലോട് രവി

,, ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഗതാഗത അടിസ്ഥാന സൌകര്യ വികസന പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വ്വഹണം ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി)ആയതിനായി സംസ്ഥാനത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(സി)നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(ഡി)നിയമം രൂപീകരിക്കുന്നതിനായി എന്തെല്ലാം പ്രാരംഭ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വ്യക്തമാക്കുമോ ?

*112

. ടി. അറ്റ് സ്കൂളിന്റെ പ്രവര്‍ത്തനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ജി. സുധാകരന്‍

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ. കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

().ടി. അറ്റ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)ഈയടുത്ത കാലത്തായി ഐ.ടി. അറ്റ് സ്കൂളിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ സ്ഥാപനത്തില്‍ നിന്നും പരിചയ സമ്പന്നരായ 34 അദ്ധ്യാപകരെ പിരിച്ചുവിടുകയുണ്ടായോ ; പിരിച്ചുവിടാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ; ഈ തീരുമാനത്തിന് ഡി.പി.ഐ യുടെ അംഗീകാരം ഉണ്ടായിരുന്നോ;

(ഡി).ടി. അറ്റ് സ്കൂളിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഡി.പി.ഐ സര്‍ക്കാരിന്റെ മുമ്പില്‍ അറിയിച്ചിട്ടുണ്ടോ?

*113

ഹരിത നിര്‍മ്മാണ നയം

ശ്രീ. ജോസഫ് വാഴക്കന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' .പി. അബ്ദുള്ളക്കുട്ടി

'' കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഹരിത നിര്‍മ്മാണ നയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)നിര്‍മ്മാണ മേഖലയില്‍ പരിസ്ഥിതി സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കുവാനും, അസംസ്കൃത വസ്തുക്കളുടെയും പ്രകൃതിയില്‍ നിന്നുള്ള നിര്‍മ്മാണ സാമഗ്രികളുടെയും ദൌര്‍ലഭ്യം പരിഹരിക്കുവാനും, വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുവാനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത നയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ റോഡുകള്‍ക്കും വകുപ്പിന്റെ കെട്ടിടങ്ങള്‍ക്കും എന്തെല്ലാം മാറ്റങ്ങള്‍ വരുത്താനാണുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത നയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

 
*114

-ടെന്‍ഡറിംഗ് സംവിധാനം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെന്‍ഡറിംഗ് സംവിധാനം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ;

(ബി)എന്നു മുതലാണ് പ്രസ്തുത സംവിധാനം നിര്‍ബന്ധിതമാക്കാനുദ്ദേശിക്കുന്നത് എന്നറിയിക്കുമോ;

(സി)-ടെന്‍ഡറിംഗ് നടപടികള്‍ കരാറുകാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പരിചയപ്പെടുത്തുന്നതിനായി ശില്‍പശാലകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

*115

കോളേജുകള്‍ക്ക് സ്വയംഭരണാവകാശം

ശ്രീ. സി. മമ്മുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മോയിന്‍കുട്ടി

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ മികച്ച നിലവാരം പുലര്‍ത്തുന്ന കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതുവഴി കൈവരിക്കാമെന്ന് കരുതുന്ന നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമോ; എങ്കില്‍ ഏതു വിധത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതുവഴി നിലവിലെ യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ എന്തൊക്കെ മാറ്റമാണ് പ്രതീക്ഷിക്കുന്നത്; വിശദവിവരം നല്‍കാമോ?

*116

വിദ്യാഭ്യാസ മേഖലയുടെ നവീകരണവും ആധുനികവത്കരണവും

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. വി. ശശി

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിദ്യാഭ്യാസ മേഖലയുടെ സമഗ്ര നവീകരണത്തിനും ആധുനികവത്കരണത്തിനുമായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)സൌജന്യ പാഠപുസ്തക വിതരണം, ഗവേഷണം, അദ്ധ്യാപക പരിശീലനം, സ്കൂള്‍ ഗ്രാന്റ് തുടങ്ങിയ പദ്ധതികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് എത്ര തുക അനുവദിച്ചു; ഇതില്‍ എത്ര തുക ചെലവഴിച്ചു; വിശദമാക്കാമോ;

(സി)ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതികളില്‍ പത്തു ശതമാനം പോലും നടപ്പാക്കിയിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കലാ-കായിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുമോ?

*117

ജനസൌഹൃദ വില്ലേജ് ഓഫീസുകള്‍

ശ്രീ. എം. . വാഹീദ്

,, റ്റി. എന്‍. പ്രതാപന്‍

,, വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വില്ലേജ് ഓഫീസുകള്‍ ജനസൌഹൃദ ഓഫീസുകളാക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത്;വിശദമാക്കുമോ;

(ബി)ഇതിന്റെ ഭാഗമായി എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ ഉദ്ദേശം സഫലീകരിക്കുന്നതിന് എത്ര തുക അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ?

 
*118

നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധന

ശ്രീ. വി. റ്റി. ബല്‍റാം

,, വി. ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധന തടയുന്നതിന് കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ ;

(ബി)നിത്യോപയോഗസാധനങ്ങളുടെ ശരിയായ വിതരണം ഉറപ്പുവരുത്തുന്നതിന് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ഏതെല്ലാം കാര്യങ്ങളാണ് നിരീക്ഷണത്തിന് വിധേയമാക്കുന്നതെന്ന് വിശദമാക്കുമോ ;

(ഡി)പ്രസ്തുത സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് ?

*119

ഭൂമിദാനം പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, റ്റി.എന്‍. പ്രതാപന്‍

,, .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭൂമിദാനം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഈ പദ്ധതി നടപ്പാക്കുന്നതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(ഡി)ഈ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നത് എങ്ങനെയാണ്; വിശദമാക്കുമോ;

()കാന്‍സര്‍ രോഗികള്‍, വികലാംഗര്‍, വിധവകള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുമോ?

*120

കയര്‍ മേഖല നേരിടുന്ന പ്രതിസന്ധി

ശ്രീ. ജി. സുധാകരന്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ. ദാസന്‍

,, .എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കയര്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ വിലയിരുത്തിയിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;

(ബി)കയര്‍ മേഖലയിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ;

(സി)ഇന്‍കം സപ്പോര്‍ട്ട് സ്കീം സ്വകാര്യമേഖലയിലെ കയര്‍ തൊഴിലാളികള്‍ക്ക് കൂടി ബാധകമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടോ;

(ഡി)കയര്‍ തൊഴിലാളികളുടെ കുറഞ്ഞ കൂലി 350 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകുമോ;

()വ്യാജമായി കയര്‍സംഘങ്ങള്‍ക്ക് രജിസ്ട്രേഷന്‍ സംഘടിപ്പിക്കുന്ന നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതേക്കുറിച്ച് പരിശോധിക്കുവാന്‍ തയ്യാറാകുമോ; വ്യാജസംഘങ്ങളുടെ അംഗീകാരം റദ്ദാക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.