STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

121

കോര്‍പ്പറേഷനുകളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍

ശ്രീ.സി.കെ. സദാശിവന്‍

,, വി. ശിവന്‍കുട്ടി

,, കെ. ദാസന്‍

,, കെ.കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ സര്‍ക്കാര്‍ സഹായത്തോടെ പുതുതായി മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാം എന്നറിയിക്കുമോ;

(ബി)കോര്‍പ്പറേഷനുകള്‍ക്ക് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതിനു പുറമേ, എന്തൊക്കെ സഹായങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)കോര്‍പ്പറേഷനുകളിലെ മാലിന്യസംസ്കരണം നടത്തുന്നതിനായി നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)സര്‍ക്കാര്‍ ഇടപെടലുകള്‍ മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കുന്നതിന് ഏതളവുവരെ സഹായകമായിട്ടുണ്ട് എന്ന് വിശദമാക്കുമോ ?

122

ന്യൂനപക്ഷങ്ങള്‍ക്കായുള്ള തൊഴില്‍പരിശീലനകേന്ദ്രങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. കെ. ബഷീര്‍

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തൊഴില്‍പരമായ ഉന്നതി നേടുന്നതിനുപയുക്തമായ എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കി യിട്ടുണ്ടെന്നു വിശദമാക്കുമോ;

(ബി)പ്രസ്തുതവിഭാഗത്തില്‍പ്പെടുന്ന യുവജനങ്ങള്‍ക്കായുള്ള പരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍, അവ എവിടെയെല്ലാമാണു പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുതകേന്ദ്രങ്ങളില്‍ ന്യൂനപക്ഷങ്ങളില്‍പ്പെടാത്തവര്‍ക്ക് പരിശീലന സൌകര്യം നല്‍കുന്നുണ്ടോ; എങ്കില്‍, അതിന്റെ മാനദണ്ഡമെന്താണെന്നു വ്യക്തമാക്കുമോ?

123

കൃഷിനാശം നേരിടുന്ന കര്‍ഷകര്‍

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ വരള്‍ച്ച കാരണം ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ കൃഷിനാശത്തെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കുമോ ;

(സി)കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് എന്ത് സഹായമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് ;

(ഡി)അത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ ;

()കൃഷി നാശം നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ ;

(എഫ്)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടുള്ള മറുപടിയും എന്താണെന്ന് വ്യക്തമാക്കാമോ ?

124

പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയും കുടുംബശ്രീയും

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, എസ്. രാജേന്ദ്രന്‍

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയും വിവിധ വകുപ്പുകളുടെ അനുയോജ്യമായ പദ്ധതികളും സംയോജിപ്പിച്ച് നടപ്പിലാക്കുന്നതിന് കുടുംബശ്രീയെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉല്പാദനവും തൊഴിലും വര്‍ദ്ധിപ്പിച്ച് ദാരിദ്യ്രാവസ്ഥയെ അതിജീവിക്കാന്‍ ഒരു പരിധി വരെ ഇതുമൂലം സാദ്ധ്യമാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഈ ദിശയിലുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുമോ; ഇതിന്മേല്‍ നിലപാട് വ്യക്തമാക്കാമോ?

125

ക്ഷീരധാരാ പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

,, സി. ദിവാകരന്‍

,, കെ. രാജൂ

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ക്ഷീരധാരാ പദ്ധതി എത്ര ഘട്ടങ്ങളായിട്ടാണ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; ഇതില്‍ എത്ര ഘട്ടം പൂര്‍ത്തിയായി;

(ബി)പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കിയ നടപടികള്‍ എന്തെല്ലാം;

(സി)രണ്ടാം ഘട്ടത്തില്‍ ഏതെല്ലാം ഇനത്തില്‍പ്പെട്ട ജനുസ്സുകളുടെ ബീജമാണ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്; ഇവ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തു കൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി)രോഗ പ്രതിരോധ ശേഷിയും ഏറെ ഗുണനിലവാരമുള്ളതുമായ കേരളത്തിന്റെ തനതു ജനുസ്സുമായ വെച്ചൂര്‍ മൂരിയുടെ ബീജ വിതരണം അട്ടിമറിക്കപ്പെട്ടിരിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് വ്യാപകമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

126

പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, . പി. ജയരാജന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()കയറ്റുമതിക്കാര്‍ക്കും വിദേശനാണ്യം നേടിത്തരുന്ന മറ്റ് വിഭാഗങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ ഒന്നും തന്നെ നാട്ടില്‍ വിദേശപണം എത്തിക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേരളത്തിന് ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തിന്റെ എത്ര ഇരട്ടിയാണ് പ്രവാസികള്‍ വഴി കേരളത്തിലെത്തുന്ന വരുമാനമെന്ന് കണക്കാക്കിയിട്ടുണ്ടോ;

(സി)എങ്കില്‍ വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന 90 ശതമാനത്തോളം മലയാളികളുടെ ക്ഷേമകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും, അര്‍ഹമായ പരിഗണന നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

127

രാസവളവില കുറയ്ക്കാന്‍ നടപടി

ശ്രീ. കെ.കെ.ജയചന്ദ്രന്‍

,, എളമരം കരീം

,, ജെയിംസ് മാത്യു

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്ര ഗവണ്‍മെന്റ് ന്യൂട്രിയന്റ് ബേസ്ഡ് സബ്സിഡി അനുസരിച്ചുള്ള സബ്സിഡി നിരക്കുകള്‍ കുറച്ചതുമൂലം ഉണ്ടായ രാസവളവില വര്‍ദ്ധനവ് സംസ്ഥാനത്തെ ചെറുകിട കര്‍ഷകരെ എത്തരത്തില്‍ ബാധിച്ചിട്ടുണ്ട് എന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ബി)അനിയന്ത്രിതമായ വിലക്കയറ്റം സംസ്ഥാനത്തെ കാര്‍ഷികോ ല്പാദനത്തെ എന്തെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)ചെറുകിട കര്‍ഷകര്‍ക്ക് വളം വില വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?

128

തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതി

ശ്രീ. .സി.ബാലകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, എം.പി.വിന്‍സെന്റ്

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജനപങ്കാളിത്തത്തോടെ തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഈ പദ്ധതിയില്‍ ഏതെല്ലാം കാര്‍ഷിക വിളകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പദ്ധതി പ്രകാരം എത്ര സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം സംഘടനകളുടെ സേവനമാണ് ഈ പദ്ധതിക്ക് വേണ്ടി പ്രയോജനപ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

129

ന്യൂനപക്ഷ കമ്മീഷന്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)എന്തെല്ലാം ക്ഷേമ പദ്ധതികളാണ് പ്രസ്തുത കമ്മീഷന്‍ മുഖേന നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ ?

130

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

,, എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് ;

(സി)ഈ പദ്ധതി അനുസരിച്ച് ചികിത്സക്കുള്ള ചെലവ് എത്ര തുകവരെയാണ് സര്‍ക്കാര്‍ വഹിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ബധിര - മൂകരായ കുട്ടികള്‍ക്ക് ശ്രവണശേഷി ലഭിക്കുന്നതിനുള്ള ചികിത്സ ഇതുവരെ എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ട് ?

131

യു...യില്‍ പൊതുമാപ്പ് പ്രകാരം ശിക്ഷാ ഇളവ് ലഭിക്കുന്ന മലയാളികള്‍

ശ്രീ. ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

,, പി. . മാധവന്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമ വികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()യു. . . യില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അവിടെയുള്ള മലയാളികളെ നാട്ടിലെത്തിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഏത്ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഇത് സംബന്ധിച്ച് ആരെല്ലാമായി ചര്‍ച്ച നടത്തിയാണ് നടപടികള്‍ സ്വീകരിക്കുന്നത്;

(ഡി)മലയാളികളെ മടക്കിക്കൊണ്ടു വരുവാന്‍ വേണ്ട ചെലവ് ആരാണ് വഹിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

132

മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, കെ. അജിത്

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജനയില്‍ സംസ്ഥാനത്ത് നിന്നും എത്ര പ്രവാസികള്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്;

(ബി)പ്രസ്തുത പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതി മുഖേന നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി)അശാസ്ത്രീയമായ നടപടിക്രമങ്ങളും ആനുകൂല്യങ്ങളുടെ കുറവും മൂലം പ്രസ്തുത ക്ഷേമപദ്ധതിയില്‍ അംഗങ്ങളാകാന്‍ പ്രവാസികള്‍ തയ്യാറാകുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

133

2013-14 ലെ കേന്ദ്ര ബജറ്റില്‍ സംസ്ഥാന കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍

ശ്രീ. . എം. ആരീഫ്

,, . കെ. ബാലന്‍

,, എം. ഹംസ

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()2013-14 ലെ കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി രൂപം നല്‍കിയിരിക്കുന്ന വിവിധ പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;

(ബി)സംസ്ഥാനത്ത് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഏതെല്ലാം പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു; ഇവ തന്നെയാണോ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി)കാര്‍ഷിക മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചതും എന്നാല്‍ കേന്ദ്ര ബജറ്റില്‍ പരിഗണിക്കാത്തതുമായ നിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;

(ഡി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താത്തത് കാര്‍ഷിക മേഖലയെ ഏതു തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

134

കുടുംബശ്രീ അംഗങ്ങളെ സാങ്കേതിക വിദഗ്ദ്ധരാക്കുന്ന പദ്ധതി

ശ്രീ. പാലോട് രവി

,, കെ. അച്ചുതന്‍

,, വി. പി. സജീന്ദ്രന്‍

,, എം.പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹികക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ സാങ്കേതിക വിദഗ്ദ്ധരാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ ;

(ഡി)എത്ര പേര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

135

കോക്കനട്ട് ബയോ പാര്‍ക്കുകള്‍

ശ്രീ. . പി. ജയരാജന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കോക്കനട്ട് ബയോ പാര്‍ക്കുകള്‍ സ്ഥാപിക്കാനുദ്ദേശിച്ചിരുന്നത് എവിടെയൊക്കെയാണ്; ഇതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി അറിയിക്കാമോ;

(ബി)നാളികേര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യ രൂപീകരിക്കുന്നതിനുള്ള നടപടിയുടെ പുരോഗതി അറിയിക്കാമോ;

(സി)ബയോപാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് നാളികേരത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഏതെല്ലാം രീതിയില്‍ സഹായകരമാകുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ?

136

കോഴികൃഷി മേഖലയിലെ പ്രതിസന്ധി

ശ്രീ. സാജു പോള്‍

,, എസ്.ശര്‍മ്മ

,, കെ.വി.അബ്ദുള്‍ഖാദര്‍

,, ബി.ഡി.ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കോഴികൃഷി മേഖലയിലെ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി)ഇറച്ചിക്കോഴിയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കോഴിഫാമുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)സംസ്ഥാനതെ ഇറച്ചിക്കോഴിയുടെ പ്രതിമാസ ആവശ്യവും നിലവിലെ ഉല്‍പ്പാദനവും സംബന്ധിച്ച വിവരം വ്യക്തമാക്കുമോ?

137

ക്ഷീരനയം

ശ്രീ. ആര്‍. സെല്‍വരാജ്

,, സണ്ണി ജോസഫ്

,, എം.പി. വിന്‍സെന്റ്

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ക്ഷീരനയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ക്ഷീര മേഖലയുടെ സമഗ്ര പുരോഗതിക്ക് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്?

138

കൊപ്രാ സംഭരണം

ശ്രീ. കെ. കെ. നാരായണന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തെങ്ങുകളെ വ്യാപകമായി രോഗം ബാധിച്ചതുമൂലം നാളികേരത്തിന്റെ ഉല്പാദനം ഗണ്യമായി കുറയുകയും വര്‍ദ്ധിച്ച കൂലിച്ചെലവ് കാരണം കൃഷി ആദായകര മല്ലാതാവുകയും ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കൊപ്രയുടെ വിപണിവില കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയേക്കാള്‍ കുറവാണോ കൂടുതലാണോ എന്ന കാര്യം വ്യക്തമാക്കാമോ;

(സി)കൊപ്രയുടെ സംഭരണം ഇപ്പോള്‍ ഏതൊക്കെ ഏജന്‍സികളാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് വിശദമാക്കാമോ;

(ഡി)കൊപ്രസംഭരണ ഏജന്‍സിയായ നാഫെഡ് ക്വിന്റലിന് എത്ര രൂപവെച്ചാണ് കര്‍ഷകരില്‍ നിന്നും കൊപ്ര സംഭരിക്കുന്നത;് വിശദമാക്കാമോ?

139

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, സി. പി. മുഹമ്മദ്

,, . റ്റി ജോര്‍ജ്

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യ ലക്ഷ്യങ്ങളും വിശദമാക്കുമോ;

(സി)എന്തെല്ലാം ക്ഷേമപദ്ധതികളാണ് പ്രസ്തുത കോര്‍പ്പറേഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

140

ഊര്‍ജ്ജശ്രീ പദ്ധതി

ശ്രീ. പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഊര്‍ജ്ജശ്രീ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പാരമ്പര്യേതര ഊര്‍ജ്ജ ഉപാധികള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സിയുടെ സഹായത്തോടെയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

141

പൈതൃകമ്യൂസിയങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()പൈതൃകമ്യൂസിയങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം അറിയിക്കുമോ;

(സി)ആയതിനുള്ള സ്ഥലവും കെട്ടിടവും കണ്ടെത്തുന്നത് എങ്ങനെയാണ്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

142

സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. കെ. അച്ചുതന്‍

,, ജോസഫ് വാഴക്കന്‍

,, എം. . വാഹിദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം കാര്‍ഷിക വിളകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏതെല്ലാം സാഹചര്യങ്ങളിലാണ് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രകൃതി ക്ഷോഭം മൂലമുളള കൃഷി നാശത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാണോ?

143

രൂക്ഷമാകുന്ന മാലിന്യപ്രശ്നങ്ങള്‍

ശ്രീമതി പി.അയിഷാപോറ്റി

ശ്രീ.കെ.സുരേഷ് കുറുപ്പ്

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

ഡോ. കെ.ടി.ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ മാലിന്യപ്രശ്നങ്ങള്‍ നാള്‍ക്കുനാള്‍ രൂക്ഷമാകുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സമ്പൂര്‍ണ്ണ് ശുചിത്വം കൈവരിക്കുന്നതിനുവേണ്ടി മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ വാര്‍ഡുസഭകള്‍ തീരുമാനിക്കുന്ന പൊതുവായ മരാമത്ത് പണികള്‍ അനുവദിക്കാന്‍ തയ്യാറാകുമോ;

(സി)പ്രസ്തുത വിഷയം സംബന്ധിച്ച നിലപാട് വെളിപ്പെടുത്തുമോ?

144

-മാലിന്യസംസ്ക്കരണം

ശ്രീ. കെ. രാജു

,, സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഇലക്ട്രോണിക്-ഇലക്ട്രിക്കല്‍ മാലിന്യങ്ങളുടെ ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജ നത്തിനുമായി എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ;

(ബി)-മാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന മെര്‍ക്കുറി, ലെഡ് തുടങ്ങിയവ മണ്ണില്‍ കലരുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതിപ്രശ്നങ്ങള്‍ക്കു കാരണമാകുന്നു ണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഇ-മാലിന്യ ശേഖരണകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍, -മാലിന്യസംസ്ക്കരണത്തിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു വിശദ മാക്കുമോ?

145

അഭ്യസ്തവിദ്യരെ കാര്‍ഷികമേഖലയിലേയ്ക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

,, കെ. എന്‍. . ഖാദര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാന്‍, അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ പങ്കാളിത്തം കൂടുതലായി ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുളള പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)അഭ്യസ്ത വിദ്യരെ കാര്‍ഷിക തൊഴിലില്‍ തല്പരരാക്കാന്‍ ഉദ്ദേശിച്ച് സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്നതിനുളള പദ്ധതികള്‍ ഇപ്പോള്‍ നടപ്പാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിശോധിക്കുമോ;

(സി)കാര്‍ഷികവൃത്തിയെ മാന്യതയുളള തൊഴിലായി അംഗീകരിക്കുകയും അഭ്യസ്ത വിദ്യര്‍ക്ക് ആ മേഖലയില്‍ ലാഭകരമായി മുതല്‍മുടക്കുന്നതിനുളള സഹായം കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്നതിനുമുളള പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുമോ?

146

കുടുംബശ്രീ സംരംഭക ഉല്പന്നങ്ങളുടെ വിപണനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, ജി. സുധാകരന്‍

,, റ്റി. വി. രാജേഷ്

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുടുംബശ്രീ സംരംഭങ്ങളുടെ ഉല്പാദനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ നേട്ടം വിശദമാക്കാമോ; അടുത്ത വര്‍ഷത്തേയ്ക്കുളള ലക്ഷ്യവും അതിനായുളള പദ്ധതികളും സംബന്ധിച്ച് വിശദമാക്കാമോ;

(ബി)ഉല്പാദന വര്‍ദ്ധനയ്ക്കും ഉല്പന്നങ്ങളുടെ വിപണനത്തിനും എന്തെല്ലാം നടപടികളാണിപ്പോള്‍ സ്വീകരിച്ചു വരുന്നത്;

(സി)തരിശിട്ടിരിക്കുന്ന ഭൂമിയില്‍ അയല്‍ക്കൂട്ടങ്ങള്‍ വഴിയുളള പാട്ടകൃഷി നിലവില്‍ എത്ര ഏക്കറില്‍ നടക്കുന്നു. ഇതിനായി എന്തെല്ലാം ഭൌതിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നുണ്ട്; വിശദമാക്കാമോ?

147

കുഞ്ഞുങ്ങളെ വില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടി

ശ്രീ. സി. മമ്മൂട്ടി

,, കെ. എം. ഷാജി

,, കെ. മുഹമ്മദുണ്ണി ഹാജി

,, എന്‍. . നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനും, വില്‍പന നടത്താനും അമ്മമാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിലനില്‍ക്കുന്നു എന്ന കാര്യം പരിശോധനാ വിഷയമാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ അത് സംബന്ധിച്ചുള്ള കണ്ടെത്തലുകള്‍ വിശദമാക്കുമോ;

(സി)കുഞ്ഞുങ്ങളെ വിലയ്ക്കു വാങ്ങാനുള്ള പ്രവണത സമൂഹത്തില്‍ ചെറിയ തോതിലാണെങ്കിലും നിലനില്‍ക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(ഡി)ദത്തെടുക്കല്‍ നിയമങ്ങളില്‍ ഈ പ്രശ്നം പരിഗണിച്ച് പുനപ്പരിശോധന ആവശ്യമാണെന്ന് കരുതുന്നുണ്ടോ?

148

പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ ;

(ബി)തൊഴില്‍ സംബന്ധമായി വിദേശത്ത് പോകുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ ഉണ്ടാകുവാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കുമോ ?

149

2012-13 വര്‍ഷത്തെ പദ്ധതിവിനിയോഗം

ശ്രീ. പി. റ്റി. . റഹീം

ഡോ. ടി. എം. തോമസ് ഐസക്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()2012-13 വര്‍ഷത്തെ പദ്ധതിവിനിയോഗം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)പദ്ധതിവിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ; തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വ്വഹണം എത്ര ശതമാനമാണ്;

(സി)അടിസ്ഥാനസൌകര്യവികസനത്തിനു പ്രത്യേകപ്രാമുഖ്യം നല്‍കി ക്കൊണ്ടുള്ള പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ പ്രഥമ വര്‍ഷമായ 2012-13-ലെ പദ്ധതിനിര്‍വ്വഹണം ലക്ഷ്യപ്രാപ്തി യിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ; എങ്കില്‍, പ്രസ്തുതരംഗത്ത് എന്തെല്ലാം നേട്ടങ്ങളാണുണ്ടാക്കാന്‍ സാധിച്ചതെന്നറിയിക്കുമോ?

150

അധികാരവികേന്ദ്രീകരണം

ശ്രീ. കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായുള്ള പഠനത്തിന് തദ്ദേശസ്ഥാപന കമ്മീഷന്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കമ്മീഷന്‍ എന്തെല്ലാം കാര്യങ്ങളാണ് പഠനവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.