UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2288

ഏകീകൃതപൊതുജനാരോഗ്യ നിയമം

ശ്രീ. . എം. ആരിഫ്

()ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്ന ഏകീകൃത പൊതുജനാരോഗ്യ നിയമത്തിന്റെ നിലവിലെ സ്ഥിതി എന്താണ് ;

(ബി)പൊതുജനാരോഗ്യ വകുപ്പ് രൂപീകരിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ ?

2289

നിര്‍ധന രോഗികള്‍ക്കുള്ള ചികില്‍സാ ധനസഹായം

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, വി.ഡി. സതീശന്‍

,, സണ്ണി ജോസഫ്

()സംസ്ഥാനത്തെ നിര്‍ധന രോഗികള്‍ക്കുള്ള ചികില്‍സാ ധനസഹായ വിതരണത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം മാരകരോഗങ്ങള്‍ മൂലം വിഷമിക്കുന്ന രോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ശസ്്ത്രക്രീയകള്‍ക്കാണ് ഈ പദ്ധതി മൂലം ധനസഹായം ലഭിക്കുന്നത്;

(ഡി)ഏതൊക്കെ ആശുപത്രികളിലെ ചികില്‍സയ്ക്കാണ് സാമ്പത്തിക ധനസഹായം നല്‍കുന്നത്; വിശദമാക്കുമോ?

2290

സമഗ്ര ശിശു ആരോഗ്യ പദ്ധതി

ശ്രീ. എം. . വാഹീദ്

,, പി. . മാധവന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയീസ്

()കേന്ദ്ര ഗവണ്‍മെന്റിന്റെ സമഗ്ര ശിശു ആരോഗ്യ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഈ പദ്ധതി സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കാനാണുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2291

ഓട്ടിസം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

()കുഞ്ഞുങ്ങളില്‍ ഓട്ടിസം എന്ന അവസ്ഥ കണ്ടു തുടങ്ങിയത് ഏതു കാലഘട്ടം മുതലാണ്;

(ബി)നിലവില്‍ ഓട്ടിസം ബാധിച്ചവരുടെ കണക്കുകള്‍ ലഭ്യമാണോ; ഏതു ജില്ലയിലാണ് ഈ അവസ്ഥയിലുള്ളവര്‍ അധികമുള്ളത്;

(സി)ഓട്ടിസം ബാധിച്ചവരുടെ സംഖ്യ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നതായ സംഗതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(ഡി)ഓട്ടിസം ക്ളിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ 201314 സാമ്പത്തിക വര്‍ഷം തന്നെ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

2292

ആയുഷ് കേന്ദ്രങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, ആര്‍. സെല്‍വരാജ്

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

()സംസ്ഥാനത്ത് 'ആയുഷ്' കേന്ദ്രങ്ങള്‍ തുടങ്ങുവാന്‍ നടപടികള്‍ എടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2293

മാനസികാരോഗ്യ പരിപാടി

ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ മാനസിക ആരോഗ്യ പരിപാടികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)ഏതൊക്കെ ജില്ലകളിലാണ് ഈ പരിപാടി നടപ്പാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നത് ;

(ഡി)എല്ലാ ജില്ലകളിലേയ്ക്കും ഈ പരിപാടി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ;

()ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

2294

മാനസിക സംഘര്‍ഷത്താല്‍ ഉഴലുന്നവര്‍ക്ക് ദിശാബോധം നല്‍കുന്ന പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, ബെന്നി ബെഹനാന്‍

,, എം.എ വാഹീദ്

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്തെ മാനസിക സംഘര്‍ഷത്താല്‍ ഉഴലുന്ന വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ദിശാബോധം നല്‍കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)ഏതെല്ലാം എജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്;

(ഡി)എവിടെയെല്ലാമാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2295

അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് നല്‍കുന്ന സഹായ പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സെന്റ്

()സംസ്ഥാനത്ത് അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് കൌണ്‍സിലിംഗിനും വൈദ്യ നിയമ സഹായത്തിനും വേണ്ടി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)എവിടെയെല്ലാമാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

2296

എം.ബി.ബി.എസ്. പരീക്ഷയിലെ ക്രമക്കേട്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. ആര്‍. രാജേഷ്

ശ്രീമതി പി. അയിഷാ പോറ്റി

()ഇക്കഴിഞ്ഞ എം.ബി.ബി.എസ്. പരീക്ഷയില്‍ നടന്ന ക്രമക്കേടിനെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിരുന്നോ;

(ബി)കേരള ആരോഗ്യ സര്‍വ്വകലാശാല ഇക്കാര്യത്തില്‍ ഫലപ്രദമായ എന്തെങ്കിലും നടപടികളെടുത്തിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ഈ പശ്ചാത്തലത്തില്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ തയ്യാറാകുമോ;

(ഡി)സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിനായി ഗവേണിംഗ് കൌണ്‍സിലിനെ മാറ്റി പകരം ജനാധിപത്യ സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറാകുമോ?

2297

ഔഷധസസ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി. എന്‍. പ്രതാപന്‍

()സംസ്ഥാനത്ത് ഔഷധസസ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2298

ജീവിതശൈലീ രോഗങ്ങള്‍ക്കുളള ചികിത്സാ സൌകര്യങ്ങള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

()സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സ്പെഷ്യലൈസ്ഡ് ആശുപത്രികള്‍ ആരംഭിക്കുവാന്‍ ഉദ്ദേശ്യമുണ്ടോ;

(ബി)പീഡിയാട്രിക്സ്, ഓര്‍ത്തോ, ഗൈനക്കോളജി, ഓങ്കോളജി, കാര്‍ഡിയോളജി തുടങ്ങിയ ഓരോ പ്രത്യേക വിഭാഗത്തിനും മാത്രമായി പ്രത്യേക ആശുപത്രികള്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(സി)ജീവിതശൈലീ രോഗങ്ങള്‍ക്ക് ചികിത്സിക്കുവാന്‍ കൂടുതല്‍ സൌകര്യങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശ്യമുണ്ടോ?

2299

എം.ആര്‍.എല്‍ സംവിധാനം ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് എം.ആര്‍.എല്‍ (മെഡിക്കോ റിക്കോര്‍ഡ് ലൈബ്രറി) സംവിധാനം ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(ബി)എം.ആര്‍. എല്‍ സൌകര്യങ്ങള്‍ ഉളളതും മെഡിക്കോ റിക്കാര്‍ഡ് ലൈബ്രേറിയന്‍ തസ്തിക ഉളളതുമായ കോഴിക്കോട് ജില്ലയിലെ ആശുപത്രികള്‍ ഏതെല്ലാം; കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിലവില്‍ ഈ സംവിധാനമുണ്ടോ എന്നത് വ്യക്തമാക്കാമോ;

(സി)ചഒനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഐ.പി, .പി അഡ്മിഷന്‍ വിഭാഗങ്ങളില്‍ ദിവസേന എത്ര രോഗികള്‍ എത്തുന്നുണ്ട് എന്ന് വ്യക്തമാക്കാമോ; ഇവിടെ കിടത്തി ചികിത്സയ്ക്ക് നിലവില്‍ എത്ര ബെഡ് ആണ് അനുവദിച്ചത്;

(ഡി)നിലവിലുളള സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും എം. ആര്‍. എല്‍ സംവിധാനം ഏര്‍പ്പെടുത്താനും നടപടികള്‍ സ്വീകരിക്കുമോ?

2300

എന്‍.ആര്‍.എച്ച്.എം. മുഖേന നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. റ്റി. വി. രാജേഷ്

()201213 സാമ്പത്തിക വര്‍ഷത്തില്‍ എന്‍.ആര്‍.എച്ച്.എം പദ്ധതിയിലേക്ക് എത്ര രൂപയുടെ കേന്ദ്ര സഹായമാണ് സംസ്ഥാനത്ത് ലഭിച്ചത്;

(ബി)എന്‍.ആര്‍.എച്ച്.എം-നു കീഴില്‍ ഡെന്റല്‍ ക്ളിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയൊക്കെ;

(സി)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ എന്‍.ആര്‍.എച്ച്.എം. മുഖേന എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; പുതിയ പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2301

എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍

ശ്രീ. കെ. അജിത്

()എന്‍.ആര്‍.എച്ച്.എം. പദ്ധതി പ്രകാരം 201112, 201213 വര്‍ഷങ്ങളില്‍ എത്ര തുക അനുവദിച്ചു എന്നും അതില്‍ എത്ര തുക ചെലവാക്കപ്പെട്ടു എന്നും വ്യക്തമാക്കാമോ;

(ബി)വൈക്കം താലൂക്ക് ആശുപത്രി, തലയോലപ്പറമ്പ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവയ്ക്ക് കെട്ടിടങ്ങള്‍ പണിയുന്നതിനായി എന്‍.ആര്‍.എച്ച്.എം. വഴി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)വൈക്കം നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ എത്ര ആശുപത്രികെട്ടിടങ്ങള്‍ പുനരുദ്ധരിക്കാന്‍ എന്‍.ആര്‍.എച്ച്.എം ഫണ്ട് ചെലവഴിച്ചുവെന്നും ഓരോന്നിനും എത്ര വീതമെന്നും വ്യക്തമാക്കുമോ?

2302

എന്‍.ആര്‍.എച്ച്.എം. പദ്ധതിച്ചെലവ്

ശ്രീ. . . അസീസ്

()എന്‍.ആര്‍.എച്ച്.എം. പദ്ധതി വഴി സംസ്ഥാനത്ത് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണു നടത്തിവരുന്നത്;

(ബി)ഈ വര്‍ഷം ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്തു തുകയാണ് സംസ്ഥാനത്തിനു ലഭ്യമായിട്ടുള്ളത്;

(സി)ഇതില്‍ എന്തു തുക നാളിതുവരെ ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ?

2303

പബ്ളിക് ഹെല്‍ത്ത് ലാബോറട്ടറികള്‍

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്തിപ്പോള്‍ പബ്ളിക് ഹെല്‍ത്ത് ലാബോറട്ടറികള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിച്ചുവരുന്നത് ;

(ബി)ഇവ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ ;

(സി)കൂടുതല്‍ ജനസംഖ്യയും രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും കണക്കിലെടുത്ത് മലപ്പുറം കേന്ദ്രമാക്കി ഒരു റീജിയണല്‍ പബ്ളിക് ഹെല്‍ത്ത് ലാബോറട്ടറി സ്ഥാപിക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ ;

(ഡി)എങ്കില്‍ ഇതിന്റെ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; വിശദാംശം നല്‍കുമോ ?

2304

ഹാനികരമായ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

'' കെ. എന്‍. . ഖാദര്‍

'' എന്‍. . നെല്ലിക്കുന്ന്

'' പി. ഉബൈദുള്ള

()ഗുണനിലവാരമില്ലാത്തതും ഹാനികരവുമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുള്ള ശീതള പാനീയങ്ങള്‍ വിപണിയില്‍ വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അംഗീകൃത കമ്പനികളുടേതല്ലാത്ത ഇത്തരം വസ്തുക്കള്‍ നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(സി)ഇത്തരം ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?

2305

സിസേറിയന്‍ പ്രസവം പ്രോത്സാഹിപ്പിക്കുന്നത് തടയുന്നതിുള്ള നടപടി

ശ്രീമതി കെ. എസ്. സലീഖ

()സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന്‍ പ്രസവം വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)2013 ജനുവരി മാസം മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ എത്ര ശതമാനത്തോളം സിസേറിയന്‍ നടന്നതായാണ് ആരോഗ്യവകുപ്പ് കണക്കാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(സി)ദേശീയതലത്തില്‍ പ്രസവ ശസ്ത്രക്രിയാ നിരക്ക് 8.5 ശതമാനം മാത്രമായിരിക്കെ എറണാകുളം, കൊല്ലം ജില്ലകളില്‍ ആയത് എത്ര ശതമാനം വരെ ആയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് 2013 ജനുവരി മാസം മാത്രം ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടന്ന സാമൂഹ്യാരോഗ്യകേന്ദ്രം, താലൂക്കാശുപത്രി, എന്നിവ ഏതാണെന്നും ഈ കാലയളവില്‍ ഇവിടെ നടന്ന പ്രസവം എത്രയാണെന്നും വ്യക്തമാക്കുമോ;

()സിസേറിയനുകളുടെ എണ്ണം കൂടിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് എന്തൊക്കെ മാര്‍ഗ്ഗരേഖ ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(എഫ്)

സിസേറിയന്‍ പ്രസവ ചെലവ് പാവപ്പെട്ടവര്‍ക്ക് താങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ സ്വാഭാവിക പ്രസവം പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ ബോധവല്‍കരണ മാര്‍ഗ്ഗങ്ങള്‍ നിലവില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ജി)സ്വകാര്യ ആശുപത്രികള്‍ സിസേറിയന്‍ വഴിയുള്ള പ്രസവം പ്രോത്സാഹിപ്പിക്കുന്നത് തടയാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ഇതിലെന്തെങ്കിലും മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നോയെന്നും വ്യക്തമാക്കുമോ?

2306

നേത്രരോഗ വിഭാഗത്തെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയാക്കാന്‍ സ്വീകരിച്ച നടപടി

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗത്തെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(ബി)നേത്ര രോഗ വിഭാഗത്തെ റീജിയണല്‍ ഇന്‍സ്റീറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്ക് ഉയര്‍ത്താന്‍ 3042008ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അയച്ച കത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ

2307

താലൂക്ക് ആശുപത്രി വികസനം

ശ്രീ.കോവൂര്‍ കുഞ്ഞുമോന്‍

()താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി)നിലവില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്ന സ്പെഷ്യലിസ്റ് സേവനങ്ങള്‍ വ്യക്തമാക്കുമോ;

(സി)ദിനംതോറും ആയിരത്തിലധികം ഒ.പിയുള്ള താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികളില്‍ രോഗികള്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

2308

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ജില്ലയില്‍ വിവിധ രോഗപ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക ലാപ്സായതായി വന്നിട്ടുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്‍മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(ബി)ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച് പരിശോധന നടത്തുമോ;

(സി)എന്തു തുകയാണ് വിവിധ രോഗപ്രതിരോധബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആലപ്പുഴ ജില്ലയ്ക്ക് 201213-ല്‍ അനുവദിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ; എത്ര രൂപ ഇതുവരെ ചെലവഴിച്ചു; എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും വിശദമാക്കുമോ;

(ഡി)ഫ്ളൂറൈഡ് കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഫ്ളൂറോസിസ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര രൂപ അനുവദിച്ചു എന്ന് വ്യക്തമാക്കുമോ; ഇതില്‍ എത്ര രൂപ ചെലവഴിച്ചുവെന്നും, ഏതെല്ലാം പ്രദേശങ്ങളിലാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?

2309

ആലപ്പുഴ ജില്ലാ ആശുപത്രിയിയിലെ സൌകര്യങ്ങള്‍

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ജില്ലാ ആശുപത്രി ഒ.പി. വിഭാഗത്തില്‍ ഒരു ദിവസം ശരാശരി എത്തുന്ന രോഗികളുടെ എണ്ണം വ്യക്തമാക്കുമോ;

(ബി)ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ ഗൈനക്ക് വിഭാഗം ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എന്ന് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ;

(സി)ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തില്‍ ഡോക്ടര്‍മാരില്ല എന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?

2310

സര്‍ക്കാര്‍ /സ്വകാര്യ ലബോറട്ടറികളുടെ പ്രവര്‍ത്തനം

ശ്രീ.വി.എം.ഉമ്മര്‍ മാസ്റര്‍

,,എന്‍.ഷംസുദ്ദീന്‍

,,അബ്ദുറഹിമാന്‍ രണ്ടത്താണി

,,പി.കെ.ബഷീര്‍

()സംസ്ഥാനത്തെ ആരോഗ്യ സംബന്ധമായ പരിശോധനകള്‍ നടത്തുന്ന സര്‍ക്കാര്‍/സ്വകാര്യ ലബോറട്ടറികളുടെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള സംവിധാനമെന്താണെന്ന് വിശദമാക്കാമോ;

(ബി)ദേശീയ തലത്തില്‍ ഇത്തരം പരിശോധനകള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഏജന്‍സി ഏതാണ്; ആ മാതൃകയില്‍ സംസ്ഥാനത്ത് പരിശോധനാവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി)ദേശീയ ഏജന്‍സി സംസ്ഥാനത്തെ ഏതെങ്കിലും ലബോറട്ടറിക്ക് അക്രഡിറ്റേഷന്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്കാമോ;

(ഡി)ലാബുകളുടെ പ്രവര്‍ത്തന വൈകല്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പരാതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

2311

എസ്..റ്റി. ആശുപത്രി വന്ധ്യതാക്ളിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

()എസ്..റ്റി. ആശുപത്രി വന്ധ്യതാ ക്ളിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറാക്കിയിട്ടിരിക്കുന്നത് സ്വകാര്യ ക്ളിനിക്കുകാരെ സഹായിക്കാനാണെന്ന ആരോപണം എങ്ങനെ വിലയിരുത്തുന്നുവെന്നറിയിക്കുമോ;

(ബി)ഒരു കോടി രൂപ അനുവദിച്ചിരുന്നിട്ടും ടെസ്റ്ട്യൂബ്ബേബിയെ സൃഷ്ടിക്കുന്നതിനാവശ്യമായ ആന്ത്രോളജി ലാബില്‍ ആവശ്യത്തിന് ജീവനക്കാരെയോ ചികിത്സാ സജ്ജീകരണങ്ങളോ ഒരുക്കാത്തത് എന്തുകൊണ്ടാണ്;

(സി)മുംബെയിലുളള ശിവാനി എന്ന കമ്പനിയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പ് ആന്ത്രോളജി ലാബ് ക്രമീകരിക്കാനായി വാങ്ങിയ ആധുനിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ നശിച്ചുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഗ്യാരണ്ടി പിരീഡ് കഴിയുന്നതിനാല്‍ പ്രസ്തുത യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുളള പണവും ആശുപത്രി സ്വന്തം നിലയില്‍ കണ്ടെത്തേണ്ടി വരുമെന്നത് വിലയിരുത്തിയിട്ടുണ്ടോ;

()സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് വന്ധ്യതാക്ളിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ സ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2312

കാരുണ്യാ കമ്മ്യൂണിറ്റി ഫാര്‍മസി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് കാരുണ്യാ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഫാര്‍മസിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തൊക്കെ സൌകര്യങ്ങളാണ് ഫാര്‍മസിയില്‍ ഒരുക്കിയിട്ടുള്ളത് ; വിശദമാക്കുമോ ;

(ഡി)എവിടെയെല്ലാമാണ് ഇവ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

()ഫാര്‍മസിയുടെ പ്രവര്‍ത്തനം സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ?

2313

കാരുണ്യ ഫാര്‍മസികള്‍ ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()നിലവില്‍ എത്ര ആശുപത്രികളില്‍ കാരുണ്യഫാര്‍മസി ആരംഭിച്ചിട്ടുണ്ട്;

(ബി)പുതുതായി സി. എച്ച്. സി., താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ ഫാര്‍മസി ആരംഭിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;

(സി)കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2314

ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. ബി. സത്യന്‍

()ദേശീയപാതയോട് ചേര്‍ന്നുള്ള ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ കേന്ദ്രഫണ്ട് വിനിയോഗിച്ച് ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി സമര്‍പ്പിച്ച പ്രോജക്റ്റിന്അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)ഇല്ലായെങ്കില്‍ ഇതിന് തടസ്സമെന്താണ് എന്ന് വ്യക്തമാക്കാമോ;

(സി)ഇതിനേക്കാള്‍ അപ്രധാനമായ മേഖലകളില്‍ ഈ സംവിധാനം ഗവണ്‍മെന്റ് അനുവദിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)ഈ സാമ്പത്തിക വര്‍ഷം ഇവിടെ ട്രോമാ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

()കേന്ദ്രാനുമതിയ്ക്കായി ഈ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?

2315

തിരൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. സി. മമ്മൂട്ടി

()തിരൂര്‍ നിയോജക മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ് മുഖേന 2011 മുതല്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)201314 വര്‍ഷത്തില്‍ തിരൂര്‍ നിയോജക മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളായി ഉയര്‍ത്തുമ്പോള്‍ തിരൂര്‍ ജില്ലാ ആശുപത്രി കൂടി ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ; ഇതിനാവശ്യമായിട്ടുള്ള ഭൌതിക, സാങ്കേതിക സൌകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ?

2316

മന്തുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്ത് മന്തുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലായെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളുടെ അഭാവംമൂലം മന്തുരോഗം പരത്തുന്ന കൊതുകുകള്‍ വ്യാപകമാകുന്നത് തടയാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)201113 വര്‍ഷങ്ങളിലായി സംസ്ഥാനത്താകമാനം എത്ര പേര്‍ക്ക് മന്തുരോഗം റിപ്പോര്‍ട്ട് ചെയതിട്ടുണ്ടെന്നും ഏതെല്ലാം ജില്ലകളിലാണെന്നും പ്രത്യേകം വെളിപ്പെടുത്തുമോ?

2317

മന്ത് രോഗ പ്രതിരോധം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()മലപ്പുറം ജില്ലയില്‍ മന്ത് രോഗാണുവാഹകരുടെ എണ്ണം ഏറ്റവും കൂടുതലായ പ്രദേശം പൊന്നാനിയാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; പൊന്നാനിയെ മന്തുരോഗത്തിന്റെ 'ഹോട്ട് സ്പോട്ടായി' വിലയിരുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ മന്ത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനിയില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;

(സി)പൊന്നാനിയില്‍ മുന്‍പുണ്ടായിരുന്ന ‘വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്’ അടച്ചു പൂട്ടിയത് കാരണം രോഗികളും, ആരോഗ്യ പ്രവര്‍ത്തകരും ഏറെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ‘വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്’ അടിയന്തിരമായി പൊന്നാനിയില്‍ തുറക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2318

അട്ടപ്പാടി ആദിവാസി മേഖലയില്‍ സിക്കിള്‍സെല്‍ അനീമിയ

ശ്രീ.എം.ചന്ദ്രന്‍

()അട്ടപ്പാടി ആദിവാസി മേഖലയില്‍ സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍ രോഗം) കണ്ടുവരുന്നതായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ രോഗം പിടിപെട്ട എത്ര പേര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; രോഗനിര്‍ണ്ണയം നടത്തുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)രോഗം തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയമാണെന്ന വാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ;

(ഡി)രോഗലക്ഷണങ്ങളും , രോഗം പിടിപെടാനിടയാകുന്ന സാഹചര്യവും ചികിത്സാ സംവിധാനത്തിലുള്ള അപര്യാപ്തതയും മൂലം രോഗം വ്യാപിക്കുന്നതായ പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

2319

മാന്‍ചെള്ള് രോഗം

ശ്രീ. പി. റ്റി. . റഹീം

()കേരളത്തില്‍ മാന്‍ചെള്ള് രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)മാന്‍ചെള്ള് രോഗത്തെ തുടര്‍ന്ന് ആരെങ്കിലും മരിച്ചിട്ടുണ്ടോ; സംസ്ഥാനത്ത് നിലവില്‍ എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്;

(സി)പ്രസ്തുത രോഗ ചികിത്സയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ലഭ്യമാണോ; രോഗനിര്‍ണ്ണയം വൈകാതിരിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ?

2320

ക്ഷയരോഗ ചികിത്സ

ശ്രീ. എം. ഉമ്മര്‍

,, കെ. എം. ഷാജി

,, വി. എം. ഉമ്മര്‍ മാസ്റര്‍

()ക്ഷയരോഗത്തെ ‘നോട്ടിഫയബിള്‍ ഡിസീസ്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)ക്ഷയയോഗ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളെ സംബന്ധിച്ച് ജില്ലാ ടി.ബി. കേന്ദ്രങ്ങളില്‍ അറിയിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)എങ്കില്‍ ഇത് നടപ്പിലാക്കുന്നതിനു വേണ്ടി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്; വിശദാംശം നല്‍കുമോ?

2321

വെള്ളത്തില്‍ ഫ്ളൂറൈഡ് കലരാതിരിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. വി. വിജയദാസ്

()പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ വെള്ളത്തില്‍ ഫ്ളൂറൈഡിന്റെ അംശം കൂടുതലാണെന്ന വിവരം ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്കുമോ;

(ബി)ഇതുമൂലം കുട്ടികളുടേതുള്‍പ്പെടെയുള്ളവരുടെ പല്ലുകള്‍ പൊടിയുന്നതും പല്ലിന് മഞ്ഞ നിറം ബാധിക്കുന്നതും എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നതുമായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; എങ്കില്‍ ഇതിനാവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമോ;

(സി)വിശദമായ പഠനം ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നടത്തുമോ; ഉണ്ടെങ്കില്‍ പഠന റിപ്പോര്‍ട്ടിന്റെ വിശദാംശം നല്‍കുമോ?

2322

പുതിയ ആംബുലന്‍സ് നല്‍കുവാന്‍ നടപടി

ശ്രീ.രാജു എബ്രഹാം

()റാന്നി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന ആംബുലന്‍സ് വളരെ പഴക്കം ചെന്നതാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ശബരിമല സീസണില്‍ ഉണ്ടാകുന്ന കൂടുതല്‍ ഓട്ടംകൂടി പരിഗണിച്ച് പുതിയ ആംബുലന്‍സ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)വെച്ചുചിറ സി.എച്ച്.സി.യില്‍ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

2323

പേവിഷബാധയ്ക്കുള്ള പ്രതിരോധമരുന്ന് മലപ്പുറം ജില്ലയില്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()പേ വിഷയബാധയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് (.ഡി.ആര്‍.വി) മലപ്പുറം ജില്ലയില്‍ ലഭ്യമല്ലെന്നുള്ള വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

(സി).ഡി.ആര്‍.വി. ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ ആന്റി റാബീസ് വാക്സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കുമോ?

2324

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി ബ്ളോക്കിന്റെ നിര്‍മ്മാണം

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി ബ്ളോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് എന്നാണ്;

(ബി)പ്രസ്തുത പ്രവൃത്തിക്ക് ചെലവായ തുകയുടെയും ആയതിന്റെ നിര്‍വ്വഹണ ഏജന്‍സിയുടെയും വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത ബ്ളോക്കിന്റെ നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉള്ളത് പരിശോധിക്കുന്നതിന് സമര്‍പ്പിച്ച പരാതിയില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ?

2325

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കൂടുതല്‍ പശ്ചാത്തല സൌകര്യങ്ങള്‍

ശ്രീ. കെ. എന്‍. എ ഖാദര്‍

()പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കൂടുതല്‍ പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കിയും സ്റാഫിനെ നിയമിച്ചും ജനോപകാരപ്രദമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി).പി.യില്‍ ദിവസവും വന്നുചേരുന്ന രോഗികളുടെ എണ്ണമനുസരിച്ച് അത്യാവശ്യമുള്ള പ്രദേശങ്ങളില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കുന്നതിന് തയ്യാറാകുമോ?

2326

വൈകല്യം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അധികാരം

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്തെ വ്യത്യസ്ത ശേഷിയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനം ലഘൂകരിക്കുന്നതിനുവേണ്ടി പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ച യോഗ്യതകളോടുകൂടിയ ഡോക്ടര്‍മാര്‍ സി.എച്ച്.സി.കളില്‍ ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി സി.എച്ച്.സി. കളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ശാരീരിക വൈകല്യം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അധികാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

2327

പി.എച്ച്.സി.കളില്‍ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം

ശ്രീ. വി. ശശി

()തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം പി.എച്ച്.സി.കളില്‍ 24 മണിക്കുര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പി.എച്ച്.സി.യുടെ പ്രവര്‍ത്തന സമയം എത്ര മണി മുതല്‍ എത്രവരെയാണെന്നും ഇതില്‍ ഏത് സമയങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമെന്നും വ്യക്തമാക്കാമോ?

2328

റാന്നി താലൂക്ക് ആശുപത്രിയോട് കാണിക്കുന്ന അവഗണന

ശ്രീ. രാജു എബ്രഹാം

()റാന്നി പ്രൈമറി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയാക്കി ഉയര്‍ത്തിയത് എന്നാണ്; റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള തസ്തികകള്‍ ഏതൊക്കെ എന്നും അതില്‍ ഇപ്പോള്‍ വേക്കന്റ് ആയി കിടക്കുന്നവ ഏതൊക്കെ എന്നും വ്യക്തമാക്കാമോ;

(ബി)താലൂക്ക് ആശുപത്രി നിലവാരത്തിനു വേണ്ട തസ്തികകളുടെ എണ്ണം എത്ര എന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;

(സി)റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഐ.സി.യു എന്നാണ് സജ്ജമാക്കിയത്; ഇതിനായി എത്ര തുകയാണ് ചെലവഴിച്ചത്; ഇത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ഡി)ഇവിടെ ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാക്കുന്നതിന് എം.എല്‍..യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര; ഇതുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ എന്തൊക്കെ; റാന്നി ബ്ളോക്ക് പഞ്ചായത്ത് ഇവിടെ തുക ചെലവഴിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര; ഈ തുക ഉപയോഗിച്ചത് എന്തിനുവേണ്ടിയാണ്;

()ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം പത്തനംതിട്ട ജില്ലയിലെ വിവിധ ആശുപത്രികളില്‍ അനുവദിച്ച തസ്തികകള്‍ ഏതൊക്കെ എന്ന് ആശുപത്രിയുടെ പേരുകള്‍ സഹിതം വ്യക്തമാക്കാമോ;

(എഫ്)ശബരിമലയുടെ താലൂക്ക് ആശുപത്രിയായ റാന്നി താലൂക്കാശുപത്രിയോട് കാണിക്കുന്ന ഈ അവഗണന അവസാനിപ്പിക്കുന്നതിനും ഈ ആശുപത്രിയിലെ നിലവിലുള്ള സ്പെഷ്യാലിറ്റി കേഡറുകളിലെ ഒഴിവുകളായ സര്‍ജന്‍(1) ഗൈനക്കോളജിസ്റ് എന്നിവയടക്കമുള്ളത് നികത്തുന്നതിനും, താലൂക്കാശുപത്രി നിലവാരത്തിലുള്ള ബാക്കി തസ്തികകള്‍ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

2329

ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടിലെ പുളിങ്കുന്ന് താലൂക്ക് ആശുപത്രി, കമ്മ്യൂണിറ്റി പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ കാഷ്വാല്‍റ്റി സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത താലൂക്ക് ആശുപത്രിയില്‍ കെട്ടിട നിര്‍മ്മാണം, മെയില്‍വാര്‍ഡ് ഇവ എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ?

2330

എലിഞ്ഞിപ്ര സി.എച്ച്.സി.യിലേക്ക് ജീവനക്കാരെ നിയമിക്കാന്‍നടപടി

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തിലെ എലിഞ്ഞിപ്ര പി.എച്ച്.സി.യെ സി.എച്ച്.സി. ആക്കി ഉയര്‍ത്തിയെങ്കിലും ആവശ്യമായ ഡോക്ടര്‍മാര്‍, സ്റാഫുകള്‍, സൌകര്യങ്ങള്‍ എന്നിവ അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

>>next page

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.