UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2550

പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിശദാംശം

ശ്രീ. . കെ. ബാലന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കല്‍, പാരാമെഡിക്കല്‍ ഉള്‍പ്പെടെയുളള പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ ഒരു വിഭാഗത്തിന് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി)കഴിഞ്ഞ രണ്ട് അക്കാദമിക് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ കോളേജുകളില്‍ മേല്‍ പരാമര്‍ശിച്ച കോഴ്സുകള്‍ വിജകരമായി പൂര്‍ത്തിയാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ടൊ; ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തി വിശദാംശം ലഭ്യമാക്കാമോ;

(സി)സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ കഴിഞ്ഞ രണ്ട് അക്കാദമിക് വര്‍ഷങ്ങളില്‍ പ്രവേശനം ലഭിച്ച പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെയും, കോഴ്സ് വിജകരമായി പൂര്‍ത്തിയാക്കിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെയും എണ്ണം, ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്തിട്ടുണ്ടോ; എങ്കില്‍ ശതമാനക്കണക്കില്‍ വിശദാംശം ലഭ്യമാക്കുമോ?

2551

മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം

ശ്രീ. . സി. ബാലകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കിയിട്ടുള്ളത് ; വിശദമാക്കുമോ ?

2552

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്

ശ്രീ. ബി. സത്യന്‍

()പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നല്‍കുന്ന പദ്ധതിയിലേക്ക് എന്തുതുകയാണ് നീക്കിവച്ചിട്ടുള്ളതെന്നും ഇതില്‍ എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്ത ഏജന്‍സി ഏതാണെന്നും ഏത് കമ്പനിയുടെ കമ്പ്യൂട്ടറാണ് വിതരണം ചെയ്തതെന്നും വ്യക്തമാക്കാമോ;

(സി)പ്രസ്തുത പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണെന്ന് വ്യക്തമാക്കാമോ:

(ഡി)പദ്ധതി പ്രകാരം വിതരണം ചെയ്ത കമ്പ്യൂട്ടറുകളില്‍ ഒന്നിന് എന്തു വിലയാണ് ഈടാക്കിയിട്ടുള്ളത്; ബില്ലുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

()പദ്ധതി നടത്തിപ്പില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അഴിമതി നടന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

2553

സ്റുഡന്റ് ഡോക്ടര്‍ പദ്ധതി

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, വി.ഡി.സതീശന്‍

,, .സി.ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ ആദിവാസി സ്കൂളുകളില്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്തുന്നതിന് സ്റുഡന്റ് ഡോക്ടര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)എന്നുമുതലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

()ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്: വിശദമാക്കുമോ?

2554

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതം

ശ്രീ. പുരുഷന്‍ കടലുണ്ടി

()2012-13 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പട്ടികവര്‍ഗ്ഗ ഉപപദ്ധതി വിഹിതം സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി)ഇതില്‍ ഇതുവരെയുള്ള പദ്ധതി വിഹിതത്തിന്റെ ചെലവ്, കണക്ക്, ജില്ല എന്നിവ തിരിച്ച് അറിയിക്കുമോ;

(സി)ചെലവഴിക്കപ്പെടാതെ പോയ പദ്ധതി വിഹിതം നഷ്ടപ്പെടാതിരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)പദ്ധതി രൂപീകരണത്തിലുണ്ടായ കാലതാമസം പദ്ധതി നടത്തിപ്പിനെ ബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2555

തൊഴില്‍ രഹിതരായ പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കുന്ന പദ്ധതി

ശ്രീ. . കെ. ബാലന്‍

()തൊഴില്‍ രഹിതരായ പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കി ഓട്ടോറിക്ഷ വാങ്ങി നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ 2012-2013 ബഡ്ജറ്റില്‍ ഇതിനായി എന്ത് തുക അനുവദിച്ചിട്ടുണ്ട് ; എന്ത് തുക ചെലവാക്കി ; വിശദമാക്കുമോ ;

(സി)ഈ പദ്ധതിയില്‍ എത്ര പേര്‍ക്ക് പരിശീലനം നല്‍കി ; എത്ര പേര്‍ക്ക് ഓട്ടോറിക്ഷ നല്‍കി ; വിശദമാക്കുമോ ;

(ഡി)ഈ പദ്ധതി പ്രകാരം ആകെ എത്ര ഓട്ടോറിക്ഷകള്‍ വാങ്ങിയിട്ടുണ്ട് ; അവയുടെ വില എത്രയാണ് ; ഏത് കമ്പനിയില്‍ നിന്നുമാണ് വാങ്ങിയത് ; ഇതിനായി ടെണ്ടര്‍ ക്ഷണിച്ചിരുന്നുവോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2556

പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികള്‍

ശ്രീ. എം. . ബേബി

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കെ. നാരായണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

()പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)ലക്ഷ്യമിട്ട ഭൌതിക നേട്ടം കൈവരിക്കാനായോയെന്ന കാര്യം അവലോകനം നടത്തിയിട്ടുണ്ടോ; ലക്ഷ്യങ്ങളും നേട്ടവും അറിയിക്കാമോ;

(സി)പ്രസ്തുത പദ്ധതി സാമ്പത്തിക ലക്ഷ്യം നേടിയോ; എങ്കില്‍ പ്രഖ്യാപിച്ചിരുന്ന ഓരോ പദ്ധതിയും അതിനനുവദിച്ച തുകയും ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ?

2557

നായാടി സമുദായക്കാരെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തില്‍ എസ്.സി. വിഭാഗത്തില്‍പ്പെടുന്ന നായാടി സമുദായക്കാരെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ;

( സി)പ്രാക്തന ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവരെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നിലവില്‍ എന്തു തടസ്സങ്ങളാണുള്ളത് എന്ന് വിശദമാക്കുമോ?

2558

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി മാതൃകാ കോളനി

ശ്രീ. രാജു എബ്രഹാം

()സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി മാതൃകാ കോളനി സ്ഥാപിക്കാന്‍ ഓരോ ജില്ലയിലും സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ബി)പത്തനംതിട്ട ജില്ലയില്‍ ഈ പദ്ധതി നടപ്പാക്കുന്നത് എവിടെയാണ് ; ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; ഈ പദ്ധതിയുടെ നടത്തിപ്പിന് എന്തെങ്കിലും തടസ്സങ്ങളുണ്ടായിട്ടുണ്ടോ; എങ്കില്‍ എന്താണ് ; ഈ തടസ്സങ്ങള്‍ മാറ്റുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ?

2559

ചികിത്സാ ധനസഹായം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് വഴി നടപ്പു വര്‍ഷം വയനാട് ജില്ലയില്‍ അനുവദിച്ച ചികിത്സാധനസഹായത്തിന്റെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ;

(ബി)അനുവദിച്ച തുകയില്‍ എന്ത് തുക ഇതിനകം വിതരണം ചെയ്തു എന്നുള്ളതിന്റെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ;

(സി)ചികിത്സാ ധനസഹായം വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നു വിശദമാക്കുമോ?

2560

ആദിവാസിവനാവകാശ നിയമം

ശ്രീ. . ചന്ദ്രശേഖരന്‍

()ആദിവാസി വനാവകാശനിയമം അനുസരിച്ച്, ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, എത്ര ആദിവാസികള്‍ക്ക് എത്ര ഭൂമി നല്‍കിയെന്ന് അറിയിക്കുമോ;

(ബി)ഇത് എവിടെയെല്ലാമാണ് നല്‍കിയത്; അറിയിക്കുമോ;

(സി)ഭൂരഹിതരായ എത്ര ആദിവാസി കുടുംബങ്ങളാണ് കേരളത്തില്‍ ഉള്ളത്; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ;

(ഡി)നാമമാത്രമായ ഭൂമി കൈവശമുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് ആദിവാസി വനാവകാശ നിയമം അനുസരിച്ച് കൂടുതല്‍ ഭൂമി നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ;

()ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്; വ്യക്തമാക്കുമോ?

2561

ആദിവാസിപുനരധിവാസ മിഷന്‍ വഴി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം

ശ്രീ. . കെ. ബാലന്‍

മൃഗശാലകളും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()ആദിവാസിപുനരധിവാസ മിഷന്‍ വഴി ഇതുവരെ എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് എത്ര ഏക്കര്‍ ഭൂമി ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി)മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ (2011-12, 2012-13) എത്ര തുകയാണ് ബഡ്ജറ്റില്‍ വകകൊളളിച്ചിട്ടുളളത്;

(സി)അതില്‍ എന്ത് തുക ചെലവഴിച്ചു; എത്ര കുടുംബങ്ങള്‍ക്ക് എത്ര ഏക്കര്‍ ഭൂമി നല്‍കി ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ഡി)എവിടെയാണ് ഭൂമി നല്‍കിയത് വ്യക്തമാക്കുമോ?

2562

പറമ്പിക്കുളത്തെ ആദിവാസി വിഭാഗക്കാര്‍ക്കായി ക്ഷേമ പദ്ധതികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പറമ്പിക്കുളത്തെ ആദിവാസി വിഭാഗക്കാര്‍ക്കായി എന്തെല്ലാം ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ ?

2563

യുവജനങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

സംസ്ഥാനത്ത് യുവജനങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ?

2564

യുവജന കമ്മീഷന്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് യുവജന കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)യുവജനകമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിശദാംശങ്ങളെന്തെല്ലാം;

(സി)കമ്മീഷന്റെ ഘടനയും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിശദീകരിക്കുമോ?

2565

യുവജന നയത്തിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് യുവജന നയം എന്നാണ് പ്രഖ്യാപിച്ചത്;

(ബി)യുവജനനയത്തിലെ ഏതെല്ലാം പദ്ധതികളാണ് പ്രവര്‍ത്തനം ആരംഭിച്ചത്; വിശദാംശം നല്‍കുമോ;

(സി)നടപ്പു സാമ്പത്തികവര്‍ഷം യുവജനനയത്തിലെ ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2566

യുവജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, പി.സി.വിഷ്ണുനാഥ്

,, വി.റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്തെ യുവജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ പദ്ധതി നിലവിലുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനായി ഒരു പ്രത്യേക സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിവിധ വകുപ്പുകള്‍ നടത്തുന്ന യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത സംവിധാനത്തിന്‍കീഴില്‍ കൊണ്ടുവരുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2567

യുവജനകാര്യവകുപ്പ് നടപ്പിലാക്കിയ വിവിധപദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം യുവജനകാര്യവകുപ്പ്, യുവജനങ്ങളുടെ ക്ഷേമത്തിനായി നാളിതുവരെ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ഇനം തിരിച്ച് ലഭ്യമാക്കുമോ ;

(ബി)ഇതിനായി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ ?

2568

യൂത്ത് കോ - ഓര്‍ഡിനേറ്റര്‍

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനു കീഴില്‍ എല്ലാ പഞ്ചായത്തുകളിലും യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടോ;

(ബി)യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗ്യതയും നിയമന മാനദണ്ഡങ്ങളും വിശദീകരിക്കാമോ;

(സി)ഓരോ പഞ്ചായത്ത് പരിധിയിലും ഇവരുടെ കര്‍ത്തവ്യങ്ങളും അവര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങളും വ്യക്തമാക്കാമോ;

(ഡി)യുവജനക്ഷേമ ബോര്‍ഡിന് കീഴില്‍ സംരംഭകത്വവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമോ?

2569

മൃഗങ്ങളെ കാണുവാന്‍ വാഹന സൌകര്യം

ശ്രീ. വി. ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ജോസഫ് വാഴക്കന്‍

,, . റ്റി. ജോര്‍ജ്

()സംസ്ഥാനത്തെ മൃഗശാലകളില്‍ രോഗികള്‍, വൃദ്ധര്‍, മുതിര്‍ന്ന പൌരന്‍മാര്‍, വികലാംഗര്‍, കുട്ടികള്‍ എന്നിവര്‍ക്ക് മൃഗങ്ങളെ കാണുവാന്‍ വാഹനസൌകര്യം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലും പ്രസ്തുത പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

2570

മൃഗശാല സന്ദര്‍ശിക്കുന്ന കുട്ടികള്‍

ശ്രീ. പാലോട് രവി

,, ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

()മ്യൂസിയം/മൃഗശാലകള്‍ സന്ദര്‍ശിക്കുന്ന കുട്ടികളുടെ നൈസര്‍ഗിക വാസന വളര്‍ത്തുന്നതിനും ശാസ്ത്ര അറിവ് സമ്പാദിക്കുന്നതിനും സഹായിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തെ എല്ലാ മ്യൂസിയം/മൃഗശാലകളിലും പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.