UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2456

വാട്ടര്‍ അതോറിറ്റി സെക്ഷനുകളെ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പുനര്‍വിഭജിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()കേരള വാട്ടര്‍ അതോറിറ്റിയുടെ പല സെക്ഷനുകളും ഒന്നിലധികള്‍ നിയോജകമണ്ഡലങ്ങളില്‍പെടുന്നതിനാല്‍ മണ്ഡലാടിസ്ഥാനത്തിലുള്ള വികസനത്തിന് തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി സെക്ഷനുകളെ പുനര്‍വിഭജിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)പൊതുമരാമത്ത് നിരത്തുവിഭാഗം ഇത്തരത്തില്‍ ക്രമീകരണം നടത്തിയത് മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായകമായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

2457

തുടര്‍ച്ചാനുമതി ലഭിക്കാത്ത തസ്തികകള്‍

ശ്രീ. എസ്. ശര്‍മ്മ

()ഇറിഗേഷന്‍ വകുപ്പില്‍ 2012-13 വര്‍ഷം തുടര്‍ച്ചാനുമതി ലഭിക്കാത്ത എത്ര തസ്തികകള്‍ നിലവിലുണ്ട്; തുടര്‍ച്ചാനുമതി എന്തുകൊണ്ട് നല്‍കുന്നില്ല എന്നു വ്യക്തമാക്കുമോ;

(ബി)കല്ലട ഇറിഗേഷന്‍ പ്രോജക്ടിലെ താല്‍ക്കാലിക തസ്തികകള്‍ക്ക് അവസാനമായി തുടര്‍ച്ചാനുമതി നല്‍കിയത് ഏതു വര്‍ഷമാണ്; ഇനി എത്ര വര്‍ഷം നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഇറിഗേഷന്‍ വകുപ്പിലെ എഞ്ചിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന എത്രപേര്‍ക്ക് അവര്‍ ഓപ്റ്റ് ചെയ്തിട്ടും 9-ാം ശമ്പള പരിഷ്കരണം പ്രകാരമുളള ശമ്പളം നല്‍കുന്നില്ലെന്നറിയിക്കുമോ; ആയതിനുള്ള കാരണം വിശദമാക്കുമോ?

2458

ഇറിഗേഷന്‍ വകുപ്പിന്റെ പുന:സംഘടന

ശ്രീ. എസ്. ശര്‍മ്മ

()ഇറിഗേഷന്‍ വകുപ്പില്‍ ഓരോ വിഭാഗത്തിലും ഇപ്പോള്‍ എത്ര തസ്തികകള്‍ വീതമുണ്ട്; പ്രസ്തുത ഓരോ വിഭാഗത്തിലും എത്ര ജീവനക്കാര്‍ വീതമുണ്ടെന്നും, ഒഴിവുകള്‍ എത്രയുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് എത്ര മിനിസ്റീരിയല്‍ ജീവനക്കാരെ എല്‍.എസ്.ജി.ഡി. യിലേക്ക് മാറ്റാനുണ്ടെന്നും ആയത് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും വ്യക്തമാക്കുമോ;

(സി)ഇറിഗേഷന്‍ വകുപ്പിന്റെ പുന:സംഘടന എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ; ആയത് വൈകുന്നതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ?

2459

മീറ്റര്‍ റീഡര്‍ തസ്തികയിലെ പ്രൊമോഷന്‍ അനുപാതം

ശ്രീമതി പി. അയിഷാ പോറ്റി

()കേരള വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍ തസ്തികയിലെ പ്രൊമോഷന്‍ അനുപാതം 3:1 എന്ന നിലയില്‍ ആക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;

(ബി)കെ.ഡബ്ള്യു./.ബി/1-12886/08, തീയതി 30.10.12 നമ്പര്‍ ഫയലില്‍ എടുത്ത തുടര്‍നടപടികള്‍ വിശദമാക്കുമോ;

(സി)കേരള വാട്ടര്‍ അതോറിറ്റിയിലെ മീറ്റര്‍ റീഡര്‍, പ്ളംബര്‍ തസ്തികകളില്‍ നിലവിലെ ഒഴിവുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2460

വാട്ടര്‍ അതോറിറ്റിയിലെ ശമ്പള പരിഷ്കരണം

ശ്രീ. . . അസീസ്

()19.01.2012-ലെ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവ് എല്ലാ വിഭാഗം ജീവനക്കാര്‍ക്കും നടപ്പാക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത ഉത്തരവിലെ ഏതെങ്കിലും ഭാഗം ഏതെങ്കിലും വിഭാഗം ജീവനക്കാര്‍ക്ക് നടപ്പാക്കാതിരുന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഉത്തരവില്‍ കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം പ്രകാരം 01.07.2009 മുതല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (നോണ്‍ കേഡര്‍) ആയി ഉദ്യോഗക്കയറ്റം കിട്ടേണ്ട എ.എക്സ്.. മാര്‍ക്ക് 3 വര്‍ഷത്തെ സീനിയോറിറ്റി നഷ്ടമായിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി)05.11.2012-ല്‍ കൂടിയ കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം 19.01.2012 മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത തീരുമാനമെടുക്കാനുള്ള കാരണം വ്യക്തമാക്കുമോ;

()പ്രസ്തുത തീരുമാനം 01.07.2009-നും 18.01.2012-നും ഇടയില്‍ വിരമിച്ച എ.എക്സ്.. മാരുടെ സാമ്പത്തിക ആനുകൂല്യം നഷ്ടമാക്കിയിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത നഷ്ടം നികത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

2461

എന്‍. ജെ. ഫിലിപ്പിന്റെ എല്‍. ഡബ്ള്യു. . പാസ്സാക്കുന്നതിന് നടപടി

ശ്രീ. മോന്‍സ് ജോസഫ്

()കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പമ്പ് ഓപ്പറേറ്റര്‍ ആയി ജോലി നോക്കുന്ന ശ്രീ. എന്‍. ജെ. ഫിലിപ്പിന്റെ (കോട്ടയം) എല്‍. ഡബ്ള്യു.. അപേക്ഷയില്‍ കെ. ഡബ്ള്യു. . എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)എല്‍. ഡബ്ള്യു. എ അപേക്ഷകള്‍ കെ. ഡബ്ള്യു. എ യ്ക്കു തന്നെ നല്‍കാമെന്ന ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ശ്രീ. എന്‍. ജെ . ഫിലിപ്പിന്റെ അപേക്ഷ സര്‍ക്കാരില്‍ നിന്ന് പാസ്സാക്കേണ്ടതുണ്ടോ; പ്രസ്തുത അപേക്ഷ സെക്രട്ടറിയേറ്റിലേക്ക് എന്നാണ് അയച്ചത്; ആയതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്; സെക്രട്ടറിയേറ്റ് ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ;

(ഡി)ശ്രീ. എന്‍. ജെ. ഫിലിപ്പിന്റെ എല്‍. ഡബ്ള്യു. . അപേക്ഷ പാസ്സാക്കുന്നതിന് കെ. ഡബ്ള്യു. എ യില്‍ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ?

2462

ഭൂഗര്‍ഭജല വകുപ്പിന്റെ വരള്‍ച്ചാ ദുരതാശ്വാസ പദ്ധതികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()ഭൂഗര്‍ഭജല വകുപ്പ് വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ എന്നറിയിക്കുമോ;

(ബി)ഉണ്ടെങ്കില്‍ ആയതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക സംവിധാനത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും, ഓരോ മണ്ഡലത്തിനും എത്ര തുക വീതം അനുവദിച്ചുവെന്നും അറിയിക്കുമോ?

2463

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കൂടുതല്‍ ധനസഹായം തേടുന്നതിനുള്ള നടപടികള്‍

ശ്രീ. സി.എഫ്.തോമസ്

,, മോന്‍സ ്ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യു.കുരുവിള

()സംസ്ഥാനത്തെ കുടിവെള്ളക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് ലോകബാങ്ക്, .ഡി.ബി, നബാര്‍ഡ് തുടങ്ങിയവയില്‍ നിന്ന് കൂടുതല്‍ ധനസഹായം തേടുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ മാതൃകയില്‍ കൂടുതല്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

2464

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

()കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത് ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)കേടായ ശുദ്ധജല വിതരണ പൈപ്പുകള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പ്രസ്തുത പദ്ധതികളില്‍പ്പെടുത്തുമോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

()ജല അതോറിറ്റിയുടെ കുടിവെള്ള സ്രോതസ്സുകള്‍ക്ക് സമീപം ചെറുഡാമുകള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ ; വിശദാംശങ്ങള്‍ നല്‍കുമോ ?

2465

സമഗ്ര കുടിവെള്ള പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

()സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ഒരു സമഗ്രകുടിവെള്ള പദ്ധതിക്ക് രൂപം നല്‍കുമോ;

(ബി)ആയതിനായി നിലവില്‍ എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

2466

'ജലശ്രീ പദ്ധതി'

ശ്രീ. സി. ദിവാകരന്‍

()പഞ്ചായത്തുകള്‍തോറും കുളങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന 'ജലശ്രീ പദ്ധതി' ഇപ്പോള്‍ നിലവിലുണ്ടോ;

(ബി)ജലശ്രീ പദ്ധതി’യില്‍ 2012 -13 വര്‍ഷത്തില്‍ ഇതുവരെ എത്രതുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ?

2467

ചീക്കോട് കുടിവെള്ള പദ്ധതി

ശ്രീ. എളമരം കരീം

()ചീക്കോട് കുടിവെള്ള പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാവുമെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിയില്‍ ബേപ്പൂര്‍ മണ്ഡലത്തിലെ രാമനാട്ടുകര പഞ്ചായത്തിനെ കൂടി ഉള്‍പ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

2468

കുടിവെള്ള വിതരണത്തിന് കമ്പനി

ശ്രീ. എസ്. ശര്‍മ്മ

()കേരളത്തില്‍ കുടിവള്ളെ വിതരണത്തിന് കമ്പനി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇത് സംബന്ധിച്ച് ഏതെങ്കിലും ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)സര്‍ക്കാരിന് എത്ര ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണ് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2469

ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയെ നേരിടാന്‍ ജലവിഭവ വകുപ്പ് എന്തെങ്കിലും പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തു സംവിധാനമാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ;

(സി)വരള്‍ച്ച മൂലമുണ്ടായ ഗുരുതരമായ സ്ഥിതി വിശേഷം മുതലെടുത്തുകൊണ്ട് വാണിജ്യാടിസ്ഥാനത്തില്‍ വെള്ളം വിതരണംചെയ്ത് സ്വകാര്യ വ്യക്തികള്‍ കൊള്ളലാഭം കൊയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തടയുവാന്‍ എന്ത് നട പടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ?

2470

കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെന്തൊക്കെയാണെന്ന് വിശദമാക്കുമോ ;

(ബി)മലിനജലം ശുദ്ധീകരിച്ചെടുക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)ഉപരിതല ജലസ്രോതസ്സുകളും ഭൂഗര്‍ഭജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള അടിയന്തര നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

2471

കുടിവെള്ള ലഭ്യതയും ഗുണനിലവാരവും

ശ്രീ. . കെ. വിജയന്‍

()കിണറുകളിലെയും മറ്റു കുടിവെള്ള സ്രോതസ്സുകളിലെയും ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ശുദ്ധജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)കുടിവെള്ള ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള കിണര്‍ റീച്ചാര്‍ജിംങ്ങ് സംവിധാനത്തിന്റെ മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

2472

സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കുടിവെള്ളം ശേഖരിക്കുന്നതിനെതിരെ നടപടി

ശ്രീ.എം. ഉമ്മര്‍

()വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകളില്‍ നിന്ന് സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കുടിവെള്ളം ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തിലുള്ള എത്ര കേസുകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്;

(ബി)രാത്രികാലങ്ങളില്‍ പൊതുടാപ്പുകളില്‍ നിന്ന് ഹോസ് ഉപയോഗിച്ച് സ്വകാര്യ വ്യക്തികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലം ശേഖരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)എങ്കില്‍ ആയതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ;

(ഡി)ജലത്തിന്റെ ദുരുപയോഗം തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

2473

ശുദ്ധജല സ്വയംപര്യാപ്തതയ്ക്കായി നിയമസഭാ മണ്ഡലം തലത്തില്‍ പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

()മഴവെള്ള സംഭരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ശുദ്ധജലത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കുന്നതിലേക്കായി നിയമസഭാ മണ്ഡലം തലത്തിലുള്ള ഒരു പദ്ധതിക്ക് രൂപം നല്‍കുന്നത് പരിഗണിക്കുമോ;

(ബി)ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളെ ജലനിധി പദ്ധതി നടപ്പാക്കുന്നതിലേക്കായി ഈ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?

2474

ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതികള്‍ക്കുള്ള സഹായങ്ങള്‍

ശ്രീ..പി.ജയരാജന്‍

()ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതി (.ആര്‍.ഡബ്ള്യു.എസ്.പി.) കള്‍ക്കായി 2012-2013-ല്‍ എന്തു തുക കേന്ദ്ര സഹായമായി ലഭിച്ചിട്ടുണ്ട്;

(ബി)2012-2013 വര്‍ഷത്തില്‍ പ്രസ്തുത പദ്ധതികള്‍ക്കായി സംസ്ഥാന വിഹിതമായി എന്തുതുക വകയിരുത്തിയെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിപ്രകാരം സംസ്ഥാനത്താകെ എത്ര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്നും ഓരോ പദ്ധതിയുടെയും എസ്റിമേറ്റ് എത്രയെന്നും വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിപ്രകാരം അനുമതി നല്‍കിയ ഓരോ പദ്ധതിയും ഏതൊക്കെ നിയോജമണ്ഡലത്തിലാണെന്നു വ്യക്തമാക്കുമോ?

2475

ജലലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച കണക്കിലെടുത്ത് ജലലഭ്യതയ്ക്കായി എന്തെല്ലാം മുന്‍കരുതല്‍ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുതയിനത്തില്‍ എന്തു തുക ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നു വിശദമാക്കുമോ?

2476

ശുദ്ധജലവിതരണത്തിന് കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കാന്‍ നടപടി

ശ്രീ.ജി.എസ്.ജയലാല്‍

()കേരള വാട്ടര്‍ അതോറിറ്റി ശുദ്ധജലവിതരണത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യാവസായിക നിരക്കിലാണ് കെ.എസ്..ബി.ചാര്‍ജ്ജ് ഈടാക്കുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ശുദ്ധജലവിതരണത്തിനുള്ള വൈദ്യുതി കുറഞ്ഞനിരക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; അതിലേക്കായി വകുപ്പുതല ചര്‍ച്ച നടത്താന്‍ തയ്യാറാകുമോ; വിശദമാക്കുമോ;

(സി)കേരള വാട്ടര്‍ അതോറിറ്റി തികച്ചും സൌജന്യമായി നടത്തുന്ന മലിനജല നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കുള്ള വൈദ്യുതി സൌജന്യമായി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?

2477

സൌജന്യമായി ജലം നല്‍കുന്നതുമൂലമുള്ള ബാദ്ധ്യത

ശ്രീ. ജി. എസ്. ജയലാല്‍

()കേരള വാട്ടര്‍ അതോറിറ്റി നിലവില്‍ എത്ര ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് സൌജന്യമായി ജലം വിതരണം ചെയ്യുന്ന തെന്നറിയിക്കുമോ;

(ബി)പ്രസ്തുതയിനത്തില്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് എത്ര രൂപയുടെ സാമ്പത്തികബാദ്ധ്യതയാണ് ഉണ്ടാകുന്നതെന്നറിയിക്കുമോ;

(സി)ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൌജന്യമായി ശുദ്ധജലം നല്‍കുന്നതുമൂലമുള്ള ബാദ്ധ്യത ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം ലഭ്യമാക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ?

2478

ജലസ്രോതസ്സുകള്‍ പുനഃരുദ്ധരിക്കുന്നതിന് നടപടി

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ എന്തെല്ലാം നടപടികളാണ് വരള്‍ച്ച നേരിടുന്നതിനായി കൈക്കൊണ്ടിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി)നാശോന്മുഖമായ ജലസ്രോതസ്സുകള്‍ പുനരുദ്ധരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

2479

കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിനാവശ്യമായ ആധുനിക റിഗ്ഗുകള്‍ വാങ്ങാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

,, സി. മമ്മൂട്ടി

,, എന്‍. ഷംസുദ്ദീന്‍

()കുടിവെള്ള ദൌര്‍ലഭ്യം പരിഹരിക്കുന്നതിലേക്കായി കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് ആവശ്യമായ വിവിധതരം റിഗ്ഗുകളുടെ അപര്യാപ്തത പ്രസ്തുത കിണറുകളുടെ നിര്‍മ്മാണത്തിന് തടസ്സമുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിനായി ആധുനിക റിഗ്ഗുകള്‍ വാങ്ങാന്‍ നടപടി സ്വീകരിക്കുമോ?

2480

കുഴല്‍ക്കിണറുകള്‍ ഉപയോഗയോഗ്യമാക്കുന്നതിന് പദ്ധതി

ശ്രീ. ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

,, പി. . മാധവന്‍

()സംസ്ഥാനത്തെ പ്രവര്‍ത്തനരഹിതമായ കുഴല്‍ക്കിണറുകള്‍ ഉപയോഗയോഗ്യമാക്കുന്നതിനും പുതിയ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുന്നതിനും പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയിലൂടെ കുടിവെള്ളക്ഷാമം എത്ര മാത്രം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നറിയിക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്നുള്ള വിശദാംശങ്ങള്‍ നല്‍കുമോ?

2481

ഭൂഗര്‍ഭ ജലനിരപ്പിലെ വ്യതിയാനം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ബി. അബ്ദുള്‍ റസാക്

,, റ്റി. . അഹമ്മദ് കബീര്‍

,, സി. മമ്മൂട്ടി

()സംസ്ഥാനത്ത് ഭൂഗര്‍ഭജല നിരപ്പിലെ വ്യതിയാനം നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത സംവിധാനം മുഖേന ഓരോ വര്‍ഷവും ജലവിതാനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സംബന്ധിച്ച് വിവരശേഖരണം നടത്താറുണ്ടോ ; എങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ജലനിരപ്പിലുണ്ടായിട്ടുള്ള വ്യതിയാനത്തിന്റെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത ജലനിരപ്പിലെ ആശങ്കയുണര്‍ത്തുന്ന സ്ഥിതിവിശേഷത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ലഭ്യമായതെന്നാണെന്നും ആയതിന്റെ വിശദാംശവും അറിയിക്കുമോ ?

2482

ജലദുര്‍വിനിയോഗം

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()ജലദുര്‍വിനിയോഗം തടയുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;

(ബി)വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ജലത്തിന്റെ ഏതെല്ലാം വിധത്തിലുള്ള വിനിയോഗമാണ് ദുര്‍വിനിയോഗമായി കണക്കാക്കുന്നത് എന്നറിയിക്കുമോ;

(സി)ജലം ദുര്‍വിനിയോഗം ചെയ്യുന്നതിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

2483

ജലക്ഷാമം സംബന്ധിച്ച പഠനം

ശ്രീ.കെ.ദാസന്‍

()സംസ്ഥാനം അഭിമുഖീകരിക്കുന്ന ജലക്ഷാമം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ജനസംഖ്യാവര്‍ദ്ധനവുമായി ബന്ധപ്പെടുത്തി പ്രസ്തുത പ്രശ്നത്തെ സമീപിക്കുമോയെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ ജലക്ഷാമം സംബന്ധിച്ച് സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സ് നടത്തിയിട്ടുള്ള പഠനത്തില്‍ കണ്ടെത്തിയിട്ടുള്ള വസ്തുതകളും നിഗമനങ്ങളും വിശദമാക്കുമോ;

(സി)ജലലഭ്യതയെ സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള മാപ്പിംഗ് ലഭ്യമാണോ;

(ഡി)ലഭ്യമായ ജലം മലിനപ്പെടാതെ സംരക്ഷിക്കാന്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ;

()ഈ സര്‍ക്കാര്‍ പ്രസ്തുത മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിക്കാമോ; പ്രസ്തുത പദ്ധതികളുടെ പുരോഗതിയുടെ വിശദാംശം അറിയിക്കുമോ;

(എഫ്)വാട്ടര്‍ എയ്ഡ്’ പദ്ധതിയില്‍പ്പെടുത്തി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ജി)പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയില്‍ 'ക്ളീന്‍ വാട്ടര്‍ ആക്റ്റ'് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ?

2484

പൊന്നാനി നഗരസഭയിലെ സമഗ്രകൂടിവെള്ള പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി നഗരസഭയില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായുള്ള പ്രോജക്ട് തയ്യാറായിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിക്ക് എന്തു തുക ചെലവു വരുമെന്ന് കണക്കാക്കിയിട്ടുണ്ട്;

(സി)ഏതു ഫണ്ടില്‍ നിന്നാണ് പ്രസ്തുത പദ്ധതിക്കുള്ള തുക ലഭ്യമാവുകയെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി ഏതു ഘട്ടത്തിലാണെന്നറിയിക്കുമോ;

()പ്രസ്തുത പദ്ധതി എപ്പോള്‍ മുതല്‍ നടപ്പിലാക്കിത്തുടങ്ങാനാകുമെന്ന് വിശദമാക്കുമോ?

2485

ആനിക്കാട്-മല്ലപ്പള്ളി ശുദ്ധജല വിതരണ പദ്ധതി

ശ്രീ. മാത്യു റ്റി. തോമസ്

തിരുവല്ല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന ആനിക്കോട്-മല്ലപ്പള്ളി ശുദ്ധജല വിതരണ പദ്ധതി എതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

2486

അമലാപുരം-തട്ടുപാറ കുടിവെള്ളപദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2 കോടി 62 ലക്ഷം രൂപ അനുവദിച്ച അമലാപുരം-തട്ടുപാറ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(ബി)പ്രസ്തുതപദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തി യായിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത പ്രവൃത്തി എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നു വ്യക്തമാക്കുമോ?

2487

നിരണം,കടപ്ര,നെടുമ്പ്രം പഞ്ചായത്തുകള്‍ക്കുള്ള ശൂദ്ധജല വിതരണ പദ്ധതി

ശ്രീ.മാത്യു.റ്റി.തോമസ്

()തിരുവല്ല നിയോജകമണ്ഡലത്തിലെ നിരണം,കടപ്ര,നെടുമ്പ്രം പഞ്ചായത്തുകള്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന ശുദ്ധജലവിതരണ പദ്ധതി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിക്കായി എന്തു തുക നീക്കിവച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

2488

കണ്ണിമംഗലം - പാണുപ്പാറ കുടിവെള്ള പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()മലയോര പഞ്ചായത്തുകളായ മലയാറ്റൂര്‍, അയ്യംപുഴ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള കണ്ണിമംഗലം - പാണുപ്പാറ കുടിവെള്ള പദ്ധതി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ടെണ്ടര്‍ ആര്‍ക്കാണ് നല്‍കിയിട്ടുള്ളതെന്നും പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതിലേക്കായി എന്തു തുക ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും കരാര്‍ പ്രകാരം പ്രവൃത്തി എന്നാണ് പൂര്‍ത്തീകരിക്കേണ്ടതെന്നും വ്യക്തമാക്കുമോ?

2489

തിരൂര്‍ നിയോജകമണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍

ശ്രീ. സി. മമ്മൂട്ടി

()തിരൂര്‍ നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ; പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ ;

(ബി)തിരൂര്‍ നിയോജകമണ്ഡലത്തിലെ “വളവന്നൂര്‍-കല്പകഞ്ചേരി”, “വെട്ടം- തലക്കാട്” എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഡി.പി.ആര്‍. പ്രകാരം മുന്‍ഗണനാക്രമത്തില്‍ പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)തിരൂര്‍ നിയോജകമണ്ഡലത്തില്‍ നടന്നു വരുന്നതും പുതുതായി നടപ്പിലാക്കാന്‍ പോകുന്നതുമായ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതവും അടിയന്തിരവുമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2490

വാമനപുരം പഞ്ചായത്തിലെ "പഞ്ചായത്തില്‍ ഒരു കുളം'' പദ്ധതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വാമനപുരം നിയോജക മണ്ഡലത്തില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ക്ക് ഉപയുക്തമാക്കാന്‍ കഴിയുന്ന എത്ര ജല സ്രോതസ്സുകളുണ്ടെന്നുള്ള പഞ്ചായത്ത് തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ;

(ബി)"പഞ്ചായത്തില്‍ ഒരു കുളം'' പദ്ധതി നടപ്പിലാക്കുന്നതിന് വാമനപുരം മണ്ഡലത്തില്‍ നിന്ന് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത പ്രൊപ്പോസലിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പ്രൊപ്പോസലില്‍ ഏതെല്ലാം കുളങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ?

2491

ചെറുതാഴം സെന്‍സസ് ടൌണ്‍ കുടിവെള്ള പദ്ധതി

ശ്രീ.റ്റി.വി.രാജേഷ്

കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള കുടിവെള്ള പദ്ധതിയില്‍ നിന്ന് ഒഴിവായ ഏഴോളം വാര്‍ഡുകളെ ഉള്‍പ്പെടുത്തിയുള്ള ചെറുതാഴം സെന്‍സസ് ടൌണ്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

2492

പറമ്പിക്കുളത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

()പറമ്പിക്കുളത്തെ തൂണക്കടവ് ഡാമിലെ കുടിവെള്ള പദ്ധതിയില്‍ നിന്ന് എത്ര കോളനികളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ പ്രയോജനം എത്ര കുടുംബങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതി വിപുലീകരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ ;

(ഡി)പറമ്പിക്കുളത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

2493

നെല്ലിയോട് -ജഡ്ജിക്കുന്ന് കുടിവെള്ള വിതരണ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ പുഞ്ചക്കരി, പൂങ്കുളം, തിരുവല്ലം, വെള്ളാര്‍ വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന നെല്ലിയോട്-ജഡ്ജിക്കുന്ന് കുടിവെള്ള വിതരണ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി മുഖേന എന്നത്തേക്ക് കുടിവെള്ളം നല്‍കാനാവുമെന്ന് വ്യക്തമാക്കുമോ ?

2494

കല്ലറ - പനവൂര്‍ - പുല്ലമ്പാറ കുടിവെള്ള പദ്ധതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കല്ലറ - പനവൂര്‍ - പുല്ലമ്പാറ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി കമ്മീഷന്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതിയുടെ പണി പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

2495

അയ്യമ്പുഴ പഞ്ചായത്തിലെ ജലവിതരണം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തിലെ പ്ളാന്റേഷന്‍ മേഖലയില്‍ ചാലക്കുടി പുഴയില്‍ നിന്നുളള ശുദ്ധീകരിക്കാത്ത കുടിവെളളം പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് പരിഹരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വിശദമാക്കുമോ;

(സി)പ്രസ്തുത മേഖലയില്‍ ഭൂഗര്‍ഭജലം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ?

2496

മൂവാറ്റുപുഴയാറിലെ കുടിവെള്ള പദ്ധതികള്‍

ശ്രീ.കെ.അജിത്

()മൂവാറ്റുപുഴയാര്‍ സ്രോതസ്സായിട്ടുള്ള എത്ര കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കുടിവെള്ള പദ്ധതികള്‍ക്കായി വേണ്ടിവരുന്ന വെള്ളത്തിന്റെ അളവ് എത്രയെന്ന് വ്യക്തമാക്കുമോ;

(സി)നിലവിലള്ള പദ്ധതികള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് എന്തെല്ലാം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പഠനങ്ങള്‍ക്ക്നുസൃതമായ ജലലഭ്യത മൂവാറ്റുപുഴയാറില്‍ ഉണ്ടായിട്ടുണ്ടോ;

()മൂവാറ്റുപുഴയാറില്‍ പുതുതായി ഏതെങ്കിലും കുടിവെള്ള പദ്ധതികളോ ജലസേചന പദ്ധതികളോ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ?

2497

ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ശുദ്ധജലവിതരണപദ്ധതികള്‍

ശ്രീ. എം. ഹംസ

()സ്പാനില്‍ (എസ്.പി..എന്‍.) ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ശ്രീകൃഷ്ണപുരം ശുദ്ധജലവിതരണപദ്ധതിയില്‍ ഇനി എത്ര ദൂരം പൈപ്പ്ലൈന്‍ സ്ഥാപിക്കാനുണ്ട്; വിശദാംശം നല്‍കുമോ;

(ബി)സ്പാനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കരിമ്പുഴ ശുദ്ധജലവിതരണപദ്ധതിയില്‍ ഇനി എത്ര ദൂരം പൈപ്പ്ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്; ആയതിലേക്ക് ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; പ്രസ്തുതപദ്ധതിക്ക് ഇനി എത്ര തുക ആവശ്യമുണ്ട്; വിശദാംശം നല്‍കുമോ;

(സി)യു..ഡി.എസ്.എസ്.എം.റ്റി. മുഖേന നടപ്പാക്കുന്ന ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ശുദ്ധജല വിതരണപദ്ധതിയില്‍ ഇനി എത്ര ദൂരം പൈപ്പ്ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്; ആയതിനായി ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; പ്രസ്തുതപദ്ധതിക്ക് എത്ര ഫണ്ട് ആവശ്യമായിവരും; വിശദാംശം ലഭ്യമാക്കുമോ?

2498

കല്ലട ജലസേചന പദ്ധതിയില്‍ക്കൂടിയുളള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ.കെ.രാജു

()രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജലക്ഷാമത്തിന് പരിഹാരമായി കല്ലട ജലസേചന പദ്ധതിയില്‍ക്കൂടിയുളള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുമോ; പ്രസ്തുത പദ്ധതിക്കാവശ്യമായ തുക അനുവദിക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഏതെങ്കിലും കനാലുകള്‍ പുനലൂരിലേക്ക് നീട്ടുന്നതിന് നടപടി സ്വീകരിക്കുമോ?

2499

പീലാര്‍മൂഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ.ബി.ഡി.ദേവസ്സി

()നബാര്‍ഡിന്റെ സഹായത്തോടുകൂടി നടപ്പാക്കുന്നതിന് അനുമതി ലഭിച്ച ചാലക്കുടി മണ്ഡലത്തിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ പീലാര്‍മൂഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്നറിയിക്കുമോ;

(ബി)പ്രസ്തുത തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണം ആരംഭിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

2500

നെടുമുടി പഞ്ചായത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് നിയോജക മണ്ഡലത്തിലെ ഏതെല്ലാം പമ്പ്ഹൌസുകളിലെ മോട്ടോറുകള്‍/ട്യൂബ് വെല്ലുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് വ്യക്തമാക്കുമോ;

(ബി)നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം, കനാല്‍ജെട്ടി, നെല്‍പ്പുര മഠം, ചേന്നങ്കരി എന്നീ സ്ഥലങ്ങളിലെ ട്യൂബുവെല്ലുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും കുടിവെള്ളം ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2501

'ഇന്റഗ്രേറ്റഡ് ഡ്രിംങ്കിഗ് വാട്ടര്‍ ആന്റ് സാനിട്ടേഷന്‍ പ്രോജക്ട് ഫോര്‍ കുട്ടനാട്'

ശ്രീ.തോമസ് ചാണ്ടി

()'ഇന്റഗ്രേറ്റഡ് ഡ്രിംങ്കിംഗ് വാട്ടര്‍ ആന്റ് സാനിട്ടേഷന്‍ പ്രോജക്ട് ഫോര്‍ കുട്ടനാട്' എന്ന പദ്ധതി കുട്ടനാട്ടിലെ കാലപ്പഴക്കംചെന്ന പൈപ്പ് ലൈനുകള്‍മാത്രം മാറ്റുന്നതിനായി പരിമിതിപ്പെടുത്തി പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയെക്കുറിച്ച് ജനപ്രതിനിധികളുടെ അഭിപ്രായം ആരായുന്നതിനും പ്രൊപ്പോസലുകള്‍ പരിഗണിക്കുന്നതിനുമായി ഒരു യോഗം ബഹു.മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചുകൂട്ടുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)13-ാം ധനകാര്യ കമ്മീഷന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത പ്രോജക്ടിന് ഫണ്ട് അനുവദിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

2502

കറുകുറ്റി - മൂക്കനൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുളള പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തിലെ കറുകുറ്റി - മൂക്കനൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നബാര്‍ഡിന്റെ സഹായത്തോടെ ആരംഭിച്ച 17 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

2503

മീനാട് ശുദ്ധജല പദ്ധതിയില്‍ നിന്നുള്ള ഹൌസ് കണക്ഷന്‍

ശ്രീ. ജി. എസ്. ജയലാല്‍

()മീനാട് ശുദ്ധജല പദ്ധതിയില്‍നിന്ന് (ജപ്പാന്‍ കുടിവെളളം) ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ എത്ര ഹൌസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത കണക്ഷനുകള്‍ നല്‍കുന്നത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നും കണക്ഷന്‍ നല്‍കുന്നതിനുള്ള മേല്‍നോട്ടം വഹിക്കുവാന്‍ ഏത് ഓഫീസിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അറിയിക്കുമോ ;

(സി)ഒരു കുടുംബത്തിലേക്ക് കണക്ഷന്‍ ലഭിക്കുവാന്‍ ഒടുക്കേണ്ട തുക എത്രയാണെന്നും പ്രസ്തുത തുക എന്ത് ആവശ്യത്തിലേക്കാണ് ഈടാക്കുന്നതെന്നും അറിയിക്കുമോ ;

(ഡി)ഹൌസ് കണക്ഷന്‍ നല്‍കുന്ന ജോലികള്‍ നിര്‍വ്വഹിക്കുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; പ്രസ്തുത കരാറുകാരോ ഇടനിലക്കാരോ ഗുണഭോക്താക്കളില്‍ നിന്ന് അമിത തുക ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ ?

2504

ഉപജലപാത ഗതാഗതയോഗ്യമാക്കുന്നതിന് നടപടി

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം കായലിന്റെ ആഴം വര്‍ദ്ധിപ്പിച്ച് ദേശീയ ജലപാതയില്‍ നിന്നു ഡി.റ്റി.പി.സി. യുടെ അമിനിറ്റി സെന്ററിലേക്കുള്ള ഉപജലപാത നബാര്‍ഡ് സഹായത്തോടെ ഗതാഗതയോഗ്യമാക്കുന്നതിനിനായി സമര്‍പ്പിച്ച പ്രൊപ്പോസലിന്‍മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?

2505

ഗാര്‍ഹിക വാട്ടര്‍കണക്ഷന്‍ വിച്ഛേദിച്ച നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

()തിരുവല്ല മാര്‍ക്കറ്റ് ജംഗ്ഷനിലെ പാലിയില്‍ ഹൌസിലെ ശ്രീമതി രാധയുടെ പേരിലുള്ള ഗാര്‍ഹിക വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ടോ;

(ബി)എന്തു കാരണത്താലാണ് പ്രസ്തുത കണക്ഷന്‍ വിച്ഛേദിക്കാനിടയായത് എന്ന് വ്യക്തമാക്കുമോ;

(സി)ശ്രീമതി രാധ, ഗൃഹ നിര്‍മ്മാണത്തിന് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ഉപയോഗിച്ചുവെന്നതിന് എന്തു തെളിവാണ് ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

(ഡി)ഒരു വര്‍ഷത്തെ മിനിമം ചാര്‍ജായ 500 രൂപ മുന്‍കൂറായി അടച്ചതില്‍ ഡിസ്കണക്ഷന്‍ ചാര്‍ജ് മാത്രം ഈടാക്കി 397 രൂപ ഉപഭോക്താവിന് തിരിച്ചു കൊടുത്തതില്‍ നിന്നും വാട്ടര്‍മീറ്ററിലെ റീഡിംഗില്‍ നിന്നും ഉപഭോക്താവ് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ഉപയോഗിച്ചിട്ടില്ല എന്നത് വ്യക്തമാക്കുന്നില്ലേയെന്നറിയിക്കുമോ;

()ശ്രീമതി രാധ തന്റെ വസ്തു മകന് കൈമാറ്റം ചെയ്തതുമൂലം 25 വര്‍ഷമായി ഉണ്ടായിരുന്ന കണക്ഷന് പകരം പുതിയ കണക്ഷന്‍ എടുക്കാനുള്ള നടപടിക്രമങ്ങള്‍ വീണ്ടും പാലിക്കേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്നറിയിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.