UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3261

സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍

ശ്രീ..പി. ജയരാജന്‍

()കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ നിര്‍ധന രോഗികള്‍ക്കായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)2012-13 വര്‍ഷത്തില്‍ പദ്ധതി പ്രകാരം എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മേഖലാടിസ്ഥാനത്തിലോ ജില്ലാടിസ്ഥാനത്തിലോ വികേന്ദ്രീകരിച്ചിട്ടുണ്ടോയെന്നും അതു സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കുമോ ?

3262

സാമൂഹ്യ സുരക്ഷാ മിഷന്‍

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

()സാമൂഹ്യസുരക്ഷാമിഷനില്‍ നിന്നും ഇതുവരെ എത്രപേര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)സാമൂഹ്യസുരക്ഷാമിഷനില്‍ നിന്നും ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ധനസഹായം നലകുന്നതെന്ന് വിശദമാക്കുമോ;

(സി)ഈ പദ്ധതിക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്നും ഇത് ഏതെല്ലാം ജില്ലകള്‍ക്കാണെന്നും വിശദമാക്കുമോ?

3263

സൈക്കോ സോഷ്യല്‍ സര്‍വ്വീസ് പ്രോഗ്രാം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()സാമൂഹ്യനീതി വകുപ്പിലെ സൈക്കോ സോഷ്യല്‍ സര്‍വ്വീസ് പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ ;

(ബി)ഈ പ്രോഗ്രാം നടപ്പാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ കണ്‍സപ്റ്റ് നോട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(സി)എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)പ്രസ്തുത പ്രോഗ്രാം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3264

സാമൂഹ്യ സുരക്ഷാ മിഷന്‍ ബൈലാ

ശ്രീ. വി. ശിവന്‍കുട്ടി

()സാമൂഹ്യ സുരക്ഷാ മിഷന്‍ ബൈലാ പ്രകാരം മതിയായ യോഗ്യതയുള്ള എക്സിക്യൂട്ടീവ് ഡയറക്ടറാണോ നിലവില്‍ സുരക്ഷാ മിഷന്റെ ചുമതല വഹിക്കുന്നത് ;

(ബി)ഇപ്പോഴുള്ള എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിഷന്‍ ചുമതല ഏല്‍ക്കുന്നതിനുമുമ്പ് മറ്റ് ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിന്റെ സംസ്ഥാനതല ചുമതല വഹിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത നിയമ ഉത്തരവിന്റെ പകര്‍പ്പും മറ്റു വിശദാംശങ്ങളും ലഭ്യമാക്കുമോ ?

3265

ദത്തെടുക്കല്‍ മാനദണ്ഡങ്ങള്‍

ശ്രീമതി കെ.കെ.ലതിക

)സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)ദത്ത് ലഭിക്കുന്നതിനുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)2013 വര്‍ഷത്തില്‍ എത്ര കുഞ്ഞുങ്ങളെ ദത്ത് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3266

വികലാംഗരുടെ പ്രശ്നങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

()വികലാംഗരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഇവ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു വിശദമാക്കുമോ;

(സി)വികലാംഗര്‍ അംഗങ്ങളായ കുടുംബങ്ങള്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ഡി)എങ്കില്‍, ഇതു ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നതിലെ കാലതാമസത്തിനു കാരണം വ്യക്തമാക്കുമോ;

()വികലാംഗപെന്‍ഷന്‍ ബാങ്കുകളിലൂടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍, അവശരും രോഗികളുമായ വികലാംഗര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഇതു പുന:പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ;

(എഫ്)എത്ര ശതമാനം വികലാംഗത്വം ഉള്ളവര്‍ക്കാണു പെന്‍ഷന്‍ നല്‍കുന്നത്;

(ജി)വികലാംഗപെന്‍ഷന്‍ കുടിശ്ശികയായിട്ടുണ്ടോ;

(എച്ച്)എങ്കില്‍, ഈ തുക എത്രയെന്നും, എന്നുമുതല്‍ നല്‍കുവാനുണ്ടെന്നും വ്യക്തമാക്കുമോ; ഇത് എന്നത്തേയ്ക്കു നല്‍കുവാന്‍ സാധിക്കുമെന്നു വെളിപ്പെടുത്തുമോ;

()നിര്‍ദ്ധനവികലാംഗകുടുംബത്തിനു വീടുവെയ്ക്കാന്‍ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; ഇതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ; ഇതിനര്‍ഹതയുള്ള കുടുംബങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത്, ധനസഹായം ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

3267

വികലാംഗര്‍ക്ക് വാഹനം വാങ്ങുന്നതിനുള്ള സഹായം

ശ്രീ. റ്റി. വി. രാജേഷ്

()വികലാംഗര്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ എന്തൊക്കെ പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത് ; ഏതൊക്കെ വാഹനങ്ങളാണ് ഇവര്‍ക്ക് വാങ്ങുവാന്‍ അര്‍ഹതയുള്ളത്; വിശദാംശം നല്‍കുമോ ;

(ബി)വാഹനങ്ങള്‍ വാങ്ങുന്നതിന് എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കുന്നത് ; ഇത് സംബന്ധിച്ച അപേക്ഷകള്‍ നല്‍കേണ്ടത് എവിടെയാണ് ; വ്യക്തമാക്കാമോ ;

3268

ലൈംഗിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് സഹായപദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

()ലൈംഗിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് സഹായം നല്‍കുന്ന എന്തെങ്കിലും പദ്ധതികള്‍ നിലവില്‍ ഉണ്ടോ;

(ബി)എങ്കില്‍ എന്തൊക്കെ സഹായങ്ങള്‍ ആണ് നല്‍കുന്നത്;

(സി)കഴിഞ്ഞ സാമ്പത്തിക വര്‍ഷം പീഡനത്തിന് ഇരയായ എത്ര പേര്‍ക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്;

(ഡി)ഇവരുടെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ?

3269

സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുംഅന്തേവാസികളും

ശ്രീ. . കെ. വിജയന്‍

()കേരള സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് ഹോം, ബോയ്സ് ഹോം, മഹിളാ മന്ദിരം, ആഫ്റ്റര്‍ കെയര്‍ ഹോം, ഷോര്‍ട്ട് സ്റേ ഹോം, ജുവനൈല്‍ ഹോം മുതലായ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സ്ഥാപനം തിരിച്ചുള്ള വിശദമായ കണക്ക് ലഭ്യമാക്കാമോ;

(ബി)ഇത്തരം സ്ഥാപനങ്ങളില്‍ വിവാഹ പ്രായമായ എത്ര പെണ്‍കുട്ടികള്‍ ഉണ്ടെന്നുള്ള കണക്ക് നല്‍കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി എത്ര രൂപയാണ് നല്‍കി വരുന്നത്;

(ഡി)പ്രസ്തുത സ്ഥാപനങ്ങളിലെ വിവാഹിതരായ എത്ര പേര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി വീട് നല്‍കിയെന്ന് വിശദമാക്കാമോ?

3270

വര്‍ക്കിംഗ് വിമന്‍സ് ഹോസ്റല്‍

ശ്രീ. രാജു എബ്രഹാം

()പ്രധാനപ്പെട്ട ടൌണുകളില്‍, ഉദ്യോഗസ്ഥകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റല്‍ തുടങ്ങുന്നതിനായി സാമൂഹ്യക്ഷേമ വകുപ്പ് ഏതെങ്കിലും പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നോ;

(ബി)ഇതുപ്രകാരം ഏതൊക്കെ സ്ഥലങ്ങളില്‍ ഇത്തരം വര്‍ക്കിംഗ് വിമന്‍സ് ഹോസ്റലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;

(സി)റാന്നിയില്‍ ഇത്തരം ഒരു വര്‍ക്കിംഗ് വിമന്‍സ് ഹോസ്റല്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3271

നാടോടികള്‍ക്ക് ഷെല്‍റ്ററുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്സംബന്ധിച്ച്

ശ്രീമതി കെ. എസ്. സലീഖ

()തിരൂരില്‍ മൂന്നു വയസ്സുള്ള നാടോടിക്കുട്ടിയെ പീഡിപ്പിച്ച പശ്ചാത്തലത്തില്‍ നാടോടികള്‍ക്ക് തങ്ങാനായി സൌകര്യം ഒരുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ എപ്രകാരമുള്ള നടപടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;

(സി)നിലവിലുള്ള വൃദ്ധസദനങ്ങളും മറ്റും പോലെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇവിടെ പാലിക്കാതിരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി)നാടോടികളില്‍ മിക്കവരും മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരാണെന്ന് കരുതുന്നുണ്ടോ;

()സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാടോടികള്‍ക്ക് തങ്ങാനായി ഷെല്‍റ്ററുകള്‍ നിര്‍മ്മിച്ച് പോലീസ് നിരീക്ഷണം ഉണ്ടാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(എഫ്)എത്ര നാടോടികള്‍ സംസ്ഥാനത്ത് ഇപ്പോള്‍ തങ്ങുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്?

3272

വനിതാ കമ്മീഷന് സ്വമേധയാ നടപടി സ്വീകരിക്കാന്‍അധികാരം

ശ്രീ. പി. കെ. ഗുരുദാസന്‍

()സ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളെ സംബന്ധിച്ച് വനിതാ കമ്മീഷന് സ്വമേധയാനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട നിയമത്തിന്റെ 17(ബി) അനുശാസിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വനിതാ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിച്ച, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കുമോ?

3273

കല്‍പ്പറ്റയിലെ തുര്‍ക്കി ജീവന്‍ രക്ഷാ സമിതി

ശ്രീ. എം.വി ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കി ജീവന്‍ രക്ഷാ സമിതിക്ക് ധനസഹായം ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നിവേദത്തിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;ആയതിന്റെ ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ;

(സി)തുര്‍ക്കി ജീവന്‍ രക്ഷാ സമിതിക്ക് ആവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

3274

കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച പരാതി

ശ്രീ. . റ്റി. ജോര്‍ജ്

()തിരുവനന്തപുരം കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ 01.01.2013ന് പൂജപ്പുര ശിശുക്ഷേമ സമിതി ചെയര്‍മാന് നല്‍കിയ പരാതിയിന്മേല്‍ കുറ്റക്കാരായ അദ്ധ്യാപികമാര്‍ ക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടോ ;

(ബി)അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ പകര്‍പ്പ് ലഭ്യമാക്കാമോ .

(സി)പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടീച്ചര്‍മാരായ ശോഭ, ദീപ, പ്രീത, മഞ്ചു, അനില, വദന എന്നിവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

3275

ആര്‍..ഡി.എഫില്‍ ഉള്‍പ്പെടുത്തിയഅംഗന്‍വാടികളുടെ നിര്‍മ്മാണം

ശ്രീ. ബി.ഡി.ദേവസ്സി

()സാമൂഹ്യനീതി വകുപ്പ്, ആര്‍..ഡി.എഫില്‍ ഉള്‍പ്പെടുത്തി കെട്ടിടനിര്‍മ്മാണത്തിനായി ചാലക്കുടി മണ്ഡലത്തില്‍ നിന്നും ഏതെല്ലാം അംഗന്‍വാടികളെയാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ;

(ബി)ഇവയുടെ നിര്‍മ്മാണം എന്നേയ്ക്ക് ആരംഭിക്കുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കാമോ?

3276

മാതൃകാ അംഗന്‍വാടി

ശ്രീ..കെ. ബാലന്‍

()ഓരോ നിയോജക മണ്ഡലത്തിലും ഓരോ മാതൃകാ അംഗന്‍വാടിയെന്ന 2012-13 ലെ ബജറ്റ് പ്രഖ്യാപനം സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് എത്ര മാതൃകാ അംഗന്‍വാടികള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി)എത്ര അംഗന്‍വാടികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)മാതൃകാ അംഗന്‍വാടിയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

()ഈ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ എത്ര തുകയാണ് നീക്കിവച്ചിരുന്നത്. അതില്‍ എത്ര രൂപ ചെലവഴിച്ചു ?

3277

കാസര്‍ഗോഡ് ജില്ലയില്‍ മാതൃകാ അംഗന്‍വാടികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ അംഗന്‍വാടികളാണ് മാതൃകാ അംഗന്‍വാടികളായി അനുവദിച്ചിട്ടുള്ളത്;

(ബി)ആയത് മണ്ഡലം അടിസ്ഥാനത്തിലുള്ള പേരുവിവരങ്ങള്‍ ഉള്‍പ്പെടെ വിശദമാക്കാമോ;

(സി)കൂടുതല്‍ അംഗന്‍വാടികള്‍ മാതൃകാ അംഗന്‍വാടികളാക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

3278

നഗരൂര്‍ ഗ്രാമപഞ്ചായത്തിന് അനുവദിച്ച മാതൃകാ അംഗന്‍വാടി

ശ്രീ.ബി. സത്യന്‍

()നഗരൂര്‍ ഗ്രാമപഞ്ചായത്തിന് അനുവദിച്ച മാതൃകാ അംഗന്‍വാടി എന്നത്തേയ്ക്ക് നിര്‍മ്മാണപ്രവര്‍ത്തനമാരംഭിയ്ക്കും;

(ബി)മാതൃകാ അംഗന്‍വാടി പദ്ധതി 2013-14 വര്‍ഷവും തുടരുമോ;

(സി)ഒരു മാതൃകാ അംഗന്‍വാടിയ്ക്ക് എന്ത് തുകയാണ് ചെലവ് വരുന്നത്;

(ഡി)ഇതില്‍ എത്രയാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭ്യമാക്കേണ്ടത്; വിശദമാക്കാമോ ?

3279

ചെറുതാഴത്തെ മാതൃകാഅംഗന്‍വാടി

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ മാതൃകാ അംഗന്‍വാടി നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ ചെയ്ത് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)ഇതിന്റെ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയും ?

3280

അംഗന്‍വാടി ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. എളമരം കരീം

()അംഗന്‍വാടി ജീവനക്കാര്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അംഗന്‍വാടി ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിച്ചുവരുന്ന തുച്ഛമായ വേതനം വര്‍ദ്ധിപ്പിക്കാന്‍ ആലോചനയുണ്ടോ?

3281

വൈക്കം നിയോജക മണ്ഡലത്തിലെ അംഗന്‍വാടികള്‍

ശ്രീ. കെ. അജിത്

)കോട്ടയം ജില്ലയിലും വൈക്കം നിയോജകമണ്ഡലത്തിലും ആകെ എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇതില്‍ എത്ര അംഗന്‍വാടികള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെന്നും വ്യക്തമാക്കുമോ ;

(ബി)വൈക്കം നിയോജകമണ്ഡല പരിധിയില്‍ സ്വന്തമായി സ്ഥലമുള്ള എത്ര അംഗന്‍വാടികള്‍ക്കാണ് കെട്ടിടം ഇല്ലാത്തത് എന്ന് വ്യക്തമാക്കുമോ ;

(സി)കെട്ടിടം ഇല്ലാത്ത അംഗന്‍വാടികള്‍ക്ക് കെട്ടിടം പണിയാനുള്ള നടപടി സ്വീകരിക്കുമോ ?

3282

അംഗന്‍വാടികളിലെ സൂപ്പര്‍വൈസര്‍ ഒഴിവുകള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()നിലവില്‍ എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അംഗന്‍വാടികളുടെ എണ്ണത്തിന് ആനുപാതികമായി സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകള്‍ നികത്തപ്പെട്ടിട്ടുണ്ടോ;

(ബി)അംഗന്‍വാടി വര്‍ക്കേഴ്സിന് നീക്കിവച്ചിട്ടുളള സൂപ്പര്‍വൈസര്‍ ക്വാട്ട പ്രകാരമുളള ഒഴിവുകള്‍ നികത്തുന്നതിന് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി)നിലവില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ എത്ര ഒഴിവുകളാണ് കണക്കാക്കപ്പെട്ടിട്ടുളളത്;

(ഡി)ഏറ്റവും ഒടുവില്‍ പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി ക്ക് എന്നാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുളളതെന്ന് വെളിപ്പെടുത്തുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.