UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3283

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഫീസ് വര്‍ദ്ധന

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കേന്ദ്രീയ വിദ്യാലയങ്ങളിലെ ഫീസ് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര രൂപയാണ് ഒന്നുമുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുളള കുട്ടികള്‍ക്ക് വര്‍ദ്ധിപ്പിച്ചതെന്ന് വിശദമാക്കാമോ;

(സി)ഈ ഫീസ് വര്‍ദ്ധന പുന:പരിശോധിക്കണമെന്ന അഭിപ്രായം സര്‍ക്കാരിനുണ്ടോ;

(ഡി)എങ്കില്‍ ഇതിനകം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ;

()ഇന്‍ഡ്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സൌജന്യവും, സാര്‍വ്വത്രികവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരാണ് ഈ ഫീസ് വര്‍ദ്ധനവെന്ന് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?

3284

സ്കൂളുകളിലെ ഒന്നാം ഭാഷ

ശ്രീ. പി. റ്റി. . റഹീം

()മലയാള സ്കുളുകളിലെ ഒന്നാം ഭാഷയാക്കാന്‍ ഉത്തരവിറക്കിയത് എന്നാണെന്ന് വ്യക്തമാക്കാമോ;

(ബി)പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്;

(സി)പ്രസ്തുത തീരുമാനം നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ?

3285

കേരള ഫ്യൂച്ചര്‍ സ്കൂള്‍സ്

ശ്രീ. സി. പി. മുഹമ്മദ്

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

,, . റ്റി. ജോര്‍ജ്

()'കേരള ഫ്യൂച്ചര്‍ സ്കൂള്‍സ്' സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശം നല്‍കുമോ;

(സി)സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും ഇതിനായി വിഭവസമാഹരണം നടത്തുവാനും എന്തെല്ലാം കാര്യങ്ങളാണ് ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ?

3286

കേരള ഫ്യൂച്ചര്‍ സ്കൂള്‍ പദ്ധതി

ശ്രീ. കെ. ദാസന്‍

()കേരള ഫ്യൂച്ചര്‍ സ്കൂള്‍ പദ്ധതി വിശദമാക്കാമോ ;

(ബി)ഈ പദ്ധതിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എന്തെല്ലാം ; എത്ര തുകയാണ് ഈ പദ്ധതിയ്ക്കായി നീക്കിവെച്ചത് ; വിശദമാക്കാമോ ?

3287

സംസ്ഥാന പാഠ്യപദ്ധതി തകര്‍ക്കാന്‍ ഗൂഢാലോചന

ശ്രീമതി കെ. എസ്. സലീഖ

()ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനനുസൃതമായി സംസ്ഥാനത്ത് നടപ്പാക്കുകയും ദേശീയ അംഗീകാരം നേടുകയും ചെയ്ത സംസ്ഥാന പാഠ്യപദ്ധതി തകര്‍ക്കാന്‍ ഉന്നതതല ഗൂഢാലോചന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സംസ്ഥാന പാഠ്യപദ്ധതി എപ്രകാരമായിരിക്കണമെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ളത്; ആയത് നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുപോരുന്നു; വിശദമാക്കുമോ;

(സി)2012 ജൂലൈ 19 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ച ഉന്നതാധികാരസമിതിയില്‍ ഒന്നു മുതല്‍ 12 വരെയുള്ള പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ സാധിച്ചുവോ; വിശദമാക്കുമോ;

(ഡി)പരിഷ്കരണം എങ്ങനെ വേണമെന്ന് ആലോചിക്കാന്‍ ഡോ. സുകുമാരന്‍ നായര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചതിനു ശേഷം അദ്ദേഹം അധ്യക്ഷനായി തുടരുന്നതിനിടയില്‍ പ്രസ്തുത സമിതിയില്‍ നിന്നും രാജി വയ്ക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുമോ;

()ഇപ്പോള്‍ പ്രസ്തുത സമിതിയുടെ അധ്യക്ഷനാരാണ്; ഇദ്ദേഹത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകള്‍ എന്തൊക്കെയാണ്;

(എഫ്)2013-14 അദ്ധ്യായനവര്‍ഷം ഒന്നു മുതല്‍ 12-ാം ക്ളാസുവരെയുള്ള വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനും ആയതിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ ക്ളാസ്സുകളിലെ പാഠപുസ്തകങ്ങള്‍ പുതുക്കാനും വേണ്ടി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3288

വിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ചാം തരം എല്‍.പി. വിഭാഗത്തിലേക്കും എട്ടാം തരം യു. പി. വിഭാഗത്തിലേക്കും മാറ്റണമെന്ന നിര്‍ദ്ദേശം കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമോ;

(ബി)നിലവില്‍ ഇതിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

3289

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം

ശ്രീ. . . അസീസ്

()വിദ്യാഭ്യാസ വകുപ്പിന് കീഴിലല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ എത്ര എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്;

(ബി)അവ ഏതൊക്കെയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)ഇവിടങ്ങളിലെ അധ്യാപക അനധ്യാപക നിയമനം പി.എസ്.സി. ക്ക് വിട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ എന്ന് മുതലാണ് പി.എസ്.സി.ക്ക് വിട്ടത്;

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.ക്ക് വിട്ടതിനു ശേഷം എത്ര ഒഴിവുകള്‍ ഉണ്ടായി; എത്ര എണ്ണത്തില്‍ നിയമനം നടത്തി എന്ന് വ്യക്തമാക്കുമോ?

3290

മാസ്റര്‍ ട്രെയിനര്‍മാരെ ഒഴിവാക്കിയ നടപടി

ശ്രീ. എളമരം കരീം

().ടി. അറ്റ് സ്കൂളില്‍ ജനുവരി 8 മുതല്‍ 16 വരെ നടന്ന പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ മാസ്റര്‍ ട്രെയിനര്‍മാരെ ഒഴിവാക്കിയിട്ടുണ്ടോ;

(ബി)ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമായി അവരെ ഐ.ടി. അറ്റ് സ്കൂളില്‍ തിരികെ പ്രവേശിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്?

3291

എന്‍..സി. നല്‍കുന്നതിന് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ എന്‍..സി. ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എത്ര സി.ബി.എസ്.., .സി.എസ്.. സ്കൂളുകളുടെ അപേക്ഷകളുണ്ടെന്നും അവ ഏതൊക്കെ സ്കൂളുകളാണെന്നും വിശദമാക്കാമോ;

(ബി)ഈ സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കുന്നതിന് നിലവില്‍ സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?

3292

മോഡല്‍ പാര്‍ലമെന്റ് മത്സര വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക്

ശ്രീ. പി. ഉബൈദുള്ള

2011-12 വര്‍ഷത്തില്‍ മോഡല്‍ പാര്‍ലമെന്റ് മത്സരത്തില്‍ വിജയികളായ എസ്. എസ്. എല്‍. സി, പ്ളസ് ടൂ, വി. എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

3293

"ശിക്ഷാ വിശാരദ്'' കോഴ്സ്

ശ്രീ. കെ. ദാസന്‍

()"അലഹബാദ് ഹിന്ദി സാഹിത്യ സമ്മേളന്‍'' എന്ന ഹിന്ദി പഠന കേന്ദ്രം നടത്തുന്ന "ശിക്ഷാ വിശാരദ്'' എന്ന കോഴ്സിന് എന്‍.സി.റ്റി.ഇ അംഗീകരിച്ചിട്ടുള്ള കേരളത്തിലെ 3 കേന്ദ്രങ്ങള്‍ ഏതെല്ലാം എന്നും എവിടെയെല്ലാം എന്നും വ്യക്തമാക്കാമോ;

(ബി)ഹിന്ദി ശിക്ഷാ വിശാരദ് യോഗ്യത സംസ്ഥാനത്ത് എയ്ഡഡ് സ്കൂള്‍ ഹിന്ദി അധ്യാപക നിയമനത്തിന് പരിഗണിക്കുന്നത് സംബന്ധിച്ചും കോഴ്സ് പഠിച്ചിരിക്കേണ്ടത് എന്‍.സി.റ്റി.ഇ അംഗീകരിച്ച കേന്ദ്രത്തിലായിരിക്കണം എന്നും വിശദീകരിക്കുന്ന ഉത്തരവുകളുടെ പകര്‍പ്പ് വഭ്യമാക്കാമോ;

(സി)പ്രസ്തുത ജി.ഒ അനുസരിച്ച് തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ 2005-06, 2006-07, 2007-08 വര്‍ഷങ്ങളില്‍ "ഹിന്ദി ശിക്ഷാ വിശാരദ്'' കോഴ്സ് പഠിച്ചിട്ടുള്ളവരുടെ പേര്, വിലാസം എന്നിവ വ്യക്തമാക്കാമോ;

(ഡി)2006-07 മുതല്‍ 2012-2013 വരെ കാലയളവില്‍ ഹിന്ദി ശിക്ഷാ വിശാരദ് യോഗ്യതയുള്ള എത്ര അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ട് എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;

()അംഗീകാരം നല്‍കിയിട്ടുള്ള അധ്യാപകരുടെ പേര് വിവരം, സ്കൂള്‍, അംഗീകാരം നല്‍കികൊണ്ട് വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ്, പ്രസ്തുത അംഗീകാര ഫയലുകളില്‍ അലഹബാദ് ഹിന്ദി സാഹിത്യ സമ്മേളന്‍ നല്‍കിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍വ്യാജത്വ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ലഭ്യമാക്കാമോ?

3294

ബുദ്ധിവൈകല്യമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

'' . ചന്ദ്രശേഖരന്‍

'' പി. തിലോത്തമന്‍

'' ചിറ്റയം ഗോപകുമാര്‍

()ബുദ്ധിവൈകല്യമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി)ഈ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണ്; അവ അംഗീകരിച്ചിട്ടുണ്ടോ;

(സി)ഈ മേഖലയില്‍ സംസ്ഥാനത്ത് എത്ര അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

3295

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഏകീകൃത സിലബസ് ഏര്‍പ്പെടുത്തല്‍

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഏകീകൃത സിലബസ് 2013-14 അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുമോ;

(ബി)മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശമുണ്ടോ; വിശദമാക്കുമോ;

(സി)മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സിലബസ് ഏകീകരിക്കുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)2013 - 14 അധ്യയന വര്‍ഷം മുതല്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് മറ്റുള്ള കുട്ടികള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളതുപോലെ കലോത്സവങ്ങളും കായികോത്സവങ്ങളും നടത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

3296

ഓട്ടിസം, ബധിരത, കാഴ്ചക്കുറവ് തുടങ്ങിയ വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് ഇന്‍ക്ളൂസീവ് എഡ്യൂക്കേഷന്‍

ശ്രീ. പി. കെ. ബഷീര്‍

()ഓട്ടിസം, ബധിരത, കാഴ്ചക്കുറവ് തുടങ്ങിയ വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് ഇന്‍ക്ളൂസീവ് എഡ്യൂക്കേഷന്‍ നല്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര സ്ക്കൂളുകളില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ക്കൂളുകളില്‍ സ്പെഷ്യലിസ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്താണെന്ന് വിശദമാക്കുമോ; മാനദണ്ഡ പ്രകാരമുള്ള സ്ക്കൂളുകളിലെല്ലാം സ്പെഷ്യലിസ്റ് അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടോ;

(സി)ഈ പദ്ധതി സെക്കന്ററി സ്ക്കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ എന്നു മുതലാണെന്നും എത്ര സ്ക്കൂളുകളില്‍ നടപ്പാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി)ഈ പദ്ധതിക്കായി പ്രതിവര്‍ഷം എന്തു തുക കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും എത്ര തുക അതില്‍ നിന്നും ചെലവിടുന്നുണ്ടെന്നതിന്റെയും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്ക് നല്കാമോ?

3297

സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ്

ശ്രീ. . . അസീസ്

()സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അപകട ഇന്‍ഷ്വറന്‍സ് പദ്ധതി നിലവിലുണ്ടോ;

(ബി)എങ്കില്‍ പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കുമോ;

(സി)ഇല്ലെങ്കില്‍ പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനം കൈക്കൊള്ളുമോ?

3298

സ്കൂളുകളിലെ ശുദ്ധജല ലഭ്യത

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, കെ. രാജു

,, കെ. അജിത്

,, . കെ. വിജയന്‍

()സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടോ;

(ബി)ശുദ്ധജലം ലഭ്യമല്ലാത്ത വിദ്യാലയങ്ങളില്‍ ജല ശുദ്ധീകരണത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കുമോ; വിശദമാക്കുമോ ?

3299

ശതാബ്ദി ആഘോഷിക്കുന്ന സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ധനസഹായ പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

,, സണ്ണി ജോസഫ്

()ശതാബ്ദി ആഘോഷിക്കുന്ന സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ധനസഹായം നല്‍കുന്നതിന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?

3300

എസ്.എസ്.. വഴിയുള്ള സൌജന്യയൂണിഫോം പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സര്‍ക്കാര്‍ സ്കൂളുകളില്‍ എസ്.എസ്.എ വഴി നടപ്പിലാക്കിയ സൌജന്യ യൂണിഫോം പദ്ധതിക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി എയ്ഡഡ് സ്കൂളുകളില്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?

3301

എസ്.എസ്.എ യുടെ സ്റാഫ് പാറ്റേണ്‍

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

()എസ്.എസ്.എ യുടെ സ്റാഫ് പാറ്റേണ്‍ വിശദമാക്കുമോ;

(ബി)ഇപ്പോള്‍ എത്ര ജീവനക്കാരാണ് എസ്.എസ്.എയില്‍ ജോലി ചെയ്യുന്നത്; ഇവരുടെ തസ്തിക തിരിച്ചുള്ള ലിസ്റ് നല്‍കുമോ;

(സി)എസ്.എസ്.എയ്ക്ക് സ്വന്തമായി എത്ര ജീവനക്കാരാണുള്ളത്; മറ്റുള്ള ജീവനക്കാരുടെ നിയമന മാനദണ്ഡം എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?

3302

അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര അണ്‍ എയ്ഡഡ് സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കി ;

(ബി)എത്ര അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കി ;

(സി)അണ്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരടക്കം എത്ര പേര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു; ഇതിനായി മൊത്തം എത്ര തുക ചെലവായി ; ഇപ്രകാരം ഒരു നടപടി എടുക്കുവാനുള്ള കാരണം എന്താണ് ?

3303

പുതിയതായി പ്രീ-പ്രൈമറി ക്ളാസ്സുകള്‍

ശ്രീ. റ്റി. വി. രാജേഷ്

()സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ പുതിയതായി പ്രീ-പ്രൈമറി ക്ളാസ്സുകള്‍ തുടങ്ങുന്നതിനും അദ്ധ്യാപകരെ നിയമിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3304

നിയമന അംഗീകാരം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()2011 ഒക്ടോബര്‍ മാസം പ്രഖ്യാപിച്ച അദ്ധ്യാപക പാക്കേജ് അനുസരിച്ച് വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവ് വഴി 2011 മാര്‍ച്ച് 31 നു ശേഷം നിലവില്‍ വന്ന പുതിയ ഡിവിഷനുകളിലേയ്ക്കുള്ള അദ്ധ്യാപകര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ നിയമന അംഗീകാരം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)2011 ജൂണിന് ശേഷം വിദ്യാര്‍ത്ഥികളുടെ ഔദ്യോഗിക കണക്കെടുപ്പ്(യു..ഡി) നടത്തിയിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ഇതിന്റെ കാരണം വെളിപ്പെടുത്തുമോ?

3305

അധ്യാപകരുടെ ഇന്റര്‍ ഡിസ്ട്രിക്റ്റ് ട്രാന്‍സ്ഫര്‍

ശ്രീ. . . അസീസ്

()വിദ്യാഭ്യാസ വകുപ്പിലെ ഇന്റര്‍ ഡിസ്ട്രിക്റ്റ് ട്രാന്‍സ്ഫര്‍ ലിസ്റില്‍ മലപ്പുറം ജില്ലയിലെ ഏതെങ്കിലും സ്കൂളില്‍ നിന്ന് അധ്യാപകര്‍ ഇന്റര്‍നെറ്റ് വഴി അപേക്ഷിക്കുകയും പകര്‍പ്പ് ഹെഡ്മാസ്റര്‍ക്ക് നല്‍കുകയും ചെയ്തിട്ടും ഹെഡ്മാസ്ററുടെ ക്യത്യവിലോപം കാരണം അപേക്ഷ യഥാസമയം മേലധികാരിക്ക് സമര്‍പ്പിച്ചില്ല എന്ന പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;

(ബി)ഈ പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;

(സി)ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തികയില്‍ മലപ്പുറത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രാന്‍സ്ഫര്‍ ലിസ്റില്‍ കഴിഞ്ഞ 5 വര്‍ഷമായി ഒന്നാം റാങ്കുകാരനായിരുന്ന അധ്യാപകന്‍ ലിസ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത അധ്യാപകന്റെ പേര് വ്യക്തമാക്കുമോ; ടിയാനെ ലിസ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3306

ലാഭകരമല്ലാത്ത സ്കൂളുകള്‍

ശ്രീ.സി. ദിവാകരന്‍

,, കെ. രാജു

,, കെ. അജിത്

,, ശ്രീമതി ഗീതാ ഗോപി

()2011-12 വര്‍ഷത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ എണ്ണം എത്ര; ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളും, എയ്ഡഡ് സ്കൂളുകളും എത്ര വീതമാണ്; ഇത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇവയുടെ എണ്ണത്തില്‍ എന്ത് വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്;

(ബി)ലാഭകരമല്ലാത്ത സ്കുളുകളില്‍ എല്‍.പി. ഉള്‍പ്പെടെ ഓരോ വിഭാഗത്തിലുംപെട്ട സ്കൂളുകള്‍ എത്ര വീതമെന്ന് വെളിപ്പെടുത്തുമോ;

(സി)ലാഭകരല്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ സ്കൂളുകള്‍ ലാഭകരമല്ലാതാകുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

3307

തൊഴില്‍ നഷ്ടമായ അനധ്യാപക ജീവനക്കാര്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കുട്ടികളുടെ കുറവു മൂലം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ജോലി നഷ്ടമായ അനധ്യാപക ജീവനക്കാരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ പാക്കേജില്‍ എത്ര പേര്‍ക്കാണ് സംരക്ഷണം ലഭിക്കുക എന്ന് വിശദമാക്കുമോ;

(ബി)2006 മുതല്‍ ഇപ്രകാരം തൊഴില്‍ നഷ്ടമായ എത്ര ജീവനക്കാരുണ്ട്;

(സി)ഇവരെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി)ഇവരെ മുന്‍കാല പ്രാബല്യത്തോടുകൂടി സംരക്ഷിക്കുമോ?

3308

നോണ്‍ ടീച്ചിംഗ് സ്റാഫ്

ശ്രീ. എസ്. ശര്‍മ്മ

()1997 മുതല്‍ 2010വരെ ജോലി നഷ്ടപ്പെട്ട് പുറത്ത് പോയ അദ്ധ്യാപകരേയും പ്രത്യേക പാക്കേജ് പ്രകാരം നോണ്‍ ടീച്ചിംഗ് സ്റാഫിനേയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ ;

(ബി)1997-2010 കാലയളവിനുള്ളില്‍ ജോലി നഷ്ടപ്പെട്ട മുഴുവന്‍ നോണ്‍ ടീച്ചിംഗ് സ്റാഫിനേയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3309

അദ്ധ്യാപകബാങ്ക്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()പ്രൊട്ടക്ടഡ് അദ്ധ്യാപകരുളള സ്കൂളുകളില്‍ പി.എസ്.സി. ഹാന്റ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രൊട്ടക്ടഡ് അദ്ധ്യാപകരെ അദ്ധ്യാപക ബാങ്കിലേക്ക് മാറ്റാന്‍ 30.10.2012 ലെ ജി.. (പി) നം.354/12/പൊ.വി.. പ്രകാരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പ്രത്യേക നിര്‍ദ്ദേശമില്ലാത്തതിനാല്‍ ഇത്തരം ഒഴിവുകള്‍ പി.എസ്.സി യെ അറിയിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(ബി)ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാതെ പി.എസ്.സി. ആരെയും നിയമത്തിന് ശുപാര്‍ശ ചെയ്യില്ല എന്നതുകൊണ്ടും പ്രത്യേക നിര്‍ദ്ദേശം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ ജോലി നോക്കുന്നയിടങ്ങളിലേക്ക് പുതിയ ആളെ കിട്ടണമെന്ന് പി.എസ്.സി യോട് ആവശ്യപ്പെടുകയില്ല എന്നതുകൊണ്ടും ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കുമോ?

3310

തസ്തികമാറ്റം വഴിയുള്ള പാര്‍ട്ട് ടൈം അദ്ധ്യാപക നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

()പൊതുവിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം അദ്ധ്യാപകര്‍ പി. എസ്. സി വഴിയാണോ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്;

(ബി)പാര്‍ട്ട് ടൈം അദ്ധ്യാപകര്‍ക്ക് ജനറല്‍ പ്രോവിഡന്റ് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)എച്ച്. എസ്. എസ്. റ്റി/എച്ച്. എസ്. എസ്.റ്റി (ജൂനിയര്‍) തസ്തികകളിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യരായ പാര്‍ട്ട് ടൈം അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

3311

സമഗ്രവിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂളുകള്‍

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ഏതെങ്കിലും സ്കൂളുകളെ സമഗ്ര വിദ്യാഭ്യാസ പദ്ധതി, സ്കൂള്‍ വികസന പദ്ധതി എന്നിവ നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുണ്ടോ ;

(ബി)അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെയും പഴകി ജീര്‍ണ്ണിച്ച കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിനായി നടപടി സ്വീകരിക്കുമോ ?

3312

സ്കൂളുകളിലെ ലാബ് അസിസ്റന്റുമാര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്തെ സ്കൂളുകളിലെ ലാബ് അസിസ്റന്റുമാര്‍ ഔദ്യോഗികമായി നേരിടുന്ന വിഷമതകളെക്കുറിച്ച് സമര്‍പ്പിച്ചിട്ടുള്ള നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ലാബ് അസിസ്റന്റുമാരുടെ സര്‍വ്വീസ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3313

ആര്‍.എം.എസ്.എ പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തിയ സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()ആര്‍.എം.എസ്.. പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തിയ സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം ഇടയ്ക്കിടെ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സ്കൂളുകളിലെ അദ്ധ്യപകരുടെ ശമ്പളം ട്രഷറി വഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ; ഇതിന് എന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടോ; വിശദമാക്കുമോ ;

(സി)ആര്‍.എം.എസ്.. ഹൈസ്കൂളുകളില്‍ ഇംഗ്ളീഷ്, അറബിക്, സംസ്കൃതം, ഉര്‍ദു എന്നീ ഭാഷാദ്ധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള നടപടി സ്വീകരിക്കുമോ ?

3314

തലശ്ശേരി മണ്ഡലത്തില്‍ ചെലവഴിച്ച തുക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()2012-2013 സാമ്പത്തിക വര്‍ഷത്തില്‍ തലശ്ശേരി അസംബ്ളി മണ്ഡലത്തില്‍ ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഏതെല്ലാം പ്രവൃത്തികള്‍ക്ക് എത്ര തുക വീതം വകയിരുത്തിയെന്ന് വെളിപ്പെടുത്തുമോ;

(ബി)ഇതില്‍ എന്തു തുക ചെലവഴിച്ചെന്ന് വിശദമാക്കുമോ?

3315

വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ എത്ര ഏക്കര്‍ സ്ഥലമാണുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)ഈ സ്ഥലം വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഒരു കളിസ്ഥലം സ്ഥാപിക്കുന്നതിന് ഉപയോഗിക്കാന്‍ തയ്യാറാകുമോ;

(സി)ഇതിന്റെ നിര്‍മ്മാണത്തിനായി എം.എല്‍..യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്താന്‍ തടസ്സമുണ്ടോ എന്ന് വെളിപ്പെടുത്തുമോ?

3316

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റ് തിരുത്തല്‍

ശ്രീ. റ്റി. വി. രാജേഷ്

()എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ ജനനതീയ്യതി ഉള്‍പ്പെടെയുള്ള തെറ്റുകള്‍ തിരുത്തുന്നതിന് ജില്ലാ തലങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചിട്ടും കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കണ്ണൂര്‍ ജില്ലയില്‍നിന്നും പ്രസ്തുത ആവശ്യത്തിലേയ്ക്കായി കഴിഞ്ഞവര്‍ഷം എത്ര അപേക്ഷകള്‍ ലഭിച്ചു; ഇതില്‍ എത്ര എണ്ണം, ഏത് തീയതി വരെ ലഭിച്ച അപേക്ഷകളിന്മേല്‍ നടപടി സ്വീകരിച്ചു;

(സി)സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ തെറ്റ് തിരുത്തി നല്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

3317

സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ.കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാം; ഓരോ പദ്ധതിയ്ക്കും നീക്കിവെച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)ഈ പദ്ധതികള്‍ ഓരോന്നിന്റെയും പുരോഗതി വ്യക്തമാക്കാമോ;

(സി)സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതികളില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നടപ്പിലാകുന്നത് ഏതെല്ലാം; പുരോഗതി വ്യക്തമാക്കാമോ ;

(ഡി)2013-14 വര്‍ഷത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പ്രധാന പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിയ്ക്കും നീക്കിവെച്ച തുക എത്ര ?

3318

ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ആന്ത്രപ്പോളജി പഠനവിഷയമാക്കുന്നതിന് നടപടി

ശ്രീ.റ്റി.വി.രാജേഷ്

()ഹയര്‍ സെക്കന്ററി കോഴ്സുകളില്‍ ആന്ത്രപ്പോളജി (നരവംശശാസ്ത്രം) ഉള്‍പ്പെടുന്ന കോമ്പിനേഷന്‍ എത്ര വിദ്യാലയങ്ങളിലാണുള്ളത്; ആന്ത്രപ്പോളജി പഠിപ്പിക്കുന്ന എത്ര ജൂനിയര്‍, സീനിയര്‍ അദ്ധ്യാപകരാണുള്ളത്;

(ബി)ആന്ത്രപ്പോളജിയില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ ഏതൊക്കെ മേഖലയിലാണ് തൊഴില്‍ അവസരങ്ങളുള്ളത്;

(സി)ആന്ത്രപ്പോളജിയില്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുറവായതിനാല്‍ കൂടുതല്‍ ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ഇതുമായി ബന്ധപ്പെട്ട കോമ്പിനേഷന്‍ പാഠ്യവിഷയമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3319

പ്രിന്‍സിപ്പാള്‍മാരുടെയും അദ്ധ്യാപകരുടെയും ഒഴിവുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് ജില്ലയില്‍ പ്രിന്‍സിപ്പാള്‍മാര്‍ ഇല്ലാത്ത എത്ര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;

(ബി)ജില്ലയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ എത്ര തസ്തികകളാണ് അനുവദിച്ചിട്ടുള്ളത് എന്നും അവയില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും ആകെ എത്ര ഗസ്റ് അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെന്നും അറിയിക്കുമോ;

(സി)ജില്ലയിലെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂളുകളില്‍ ആവശ്യമായ എല്ലാ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ അവ എപ്പോള്‍ സൃഷ്ടിക്കുമെന്നും അറിയിക്കുമോ;

(ഡി)പ്രിന്‍സിപ്പാള്‍മാരുടെയും അധ്യാപകരുടെയും ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ?

3320

ഹയര്‍സെക്കന്ററി അദ്ധ്യാപകരുടെ നിയമനത്തിന് അംഗീകാരം

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തിലുള്ള മേലൂരിലെ സെന്റ് ജോസഫ്സ് എച്ച്.എസ്.-ല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്‍കുന്നതിന് എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ;

(ബി)നിയമന അംഗീകാരത്തിനായി പ്രസ്തുത സ്കൂളിലെ അദ്ധ്യാപകര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണനയിലുണ്ടോ;

(സി)നിയമന അംഗീകാരത്തിനായി അടിയന്തര നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.