UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3413

മെഗാ ഫുഡ് പാര്‍ക്ക്

ശ്രീ..കെ.ബാലന്‍

()കൌണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സി.എഫ്.ആര്‍.ഡി)ന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 'മെഗാ ഫുഡ് പാര്‍ക്കി'ന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്;

(ബി)എത്ര ഭക്ഷ്യസംസ്കരണ ശാലകള്‍ പ്രസ്തുത പാര്‍ക്കില്‍ തുടങ്ങുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്;

(സി)എത്ര തൊഴില്‍ അവസരങ്ങള്‍ പ്രസ്തുത സ്ഥാപനത്തിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്;

(ഡി)പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തു തുകയാണ് കഴിഞ്ഞ ബഡ്ജറ്റില്‍ നീക്കിവച്ചിരുന്നത്; പ്രസ്തുത തുകയില്‍ എത്ര രൂപ ഇതുവരെ ചിലവഴിച്ചിട്ടുണ്ട്?

3414

ഭക്ഷ്യവസ്തുക്കളുടെ അളവും വിലയും തമ്മിലുളള പൊരുത്തക്കേട്

ശ്രീ. പി. കെ. ബഷീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

,, എന്‍. ഷംസുദ്ദീന്‍

()സംസ്ഥാനത്ത് വിപണനം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണവും, അളവും ഈടാക്കുന്ന വിലയും തമ്മിലുളള പൊരുത്തക്കേട് പരിശോധിക്കാനുളള സംവിധാനത്തിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഹോട്ടലുകള്‍ നല്‍കുന്ന സേവനങ്ങളുടെയും, ഏര്‍പ്പെടുത്തിയിട്ടുളള സൌകര്യങ്ങളുടെയും, ഭക്ഷ്യവിഭവങ്ങളുടെ വിലയുടെയും കാര്യത്തിലുളള അന്തരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇക്കാര്യങ്ങള്‍ പരിശോധിച്ച്, ഏകീകരണം വരുത്താന്‍ ഒരു സംവിധാനം ഉണ്ടാക്കുന്ന കാര്യം പരിഗണിക്കുമോ?

3415

കരഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് നിയമാനുസൃതമായ നടപടി

ശ്രീ. റ്റി. വി. രാജേഷ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. സുരേഷ് കുറുപ്പ്

,, വി. ശിവന്‍കുട്ടി

()ഭക്ഷ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് നിയമാനുസൃതമായ അധികാരം ഇപ്പോള്‍ നിക്ഷിപ്തമായിരിക്കുന്നത് ഏത് വകുപ്പിലാണ്;

(ബി)ആരോഗ്യവകുപ്പിന് കീഴിലുളള ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും സര്‍ക്കുലര്‍ അയച്ചിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മൊത്ത കച്ചവടകേന്ദ്രങ്ങളില്‍ സിവില്‍സപ്ളൈസ് വകുപ്പും പോലീസും നടത്തിയ റെയിഡുകളുടെ അടിസ്ഥാനത്തില്‍ എടുത്ത കേസുകള്‍ ഏത് നിയമപ്രകാരമാണ്;

(ഡി)കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും എതിരെ നിയമാനുസൃതമായി തന്നെ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ;

()ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി കൈക്കൊണ്ടതായി ഭക്ഷ്യവകുപ്പിനറിയാമോ; വിശദമാക്കുമോ?

3416

ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള പൊതുവിതരണ സമ്പ്രദായം

ശ്രീ. വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, വി. റ്റി. ബല്‍റാം

()സമ്പൂര്‍ണ്ണ ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സംയോജിത പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;

(സി)ഈ സംവിധാനം മൂലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

()എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിനുവേണ്ടി ലഭിക്കുന്നത്?

3417

റേഷന്‍ പൊതുവിതരണ സമ്പ്രദായത്തിന്റെ കമ്പ്യൂട്ടര്‍വത്കരണം

ശ്രീമതി കെ. എസ്. സലീഖ

()റേഷന്‍ പൊതുവിതരണ സമ്പ്രദായത്തിന്റെ കമ്പ്യൂട്ടര്‍വത്കരണം ആന്ധ്രപ്രദേശ് സംസ്ഥാനത്ത് നടപ്പിലാക്കിയതുപോലെ സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിലേക്ക് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് നിലവില്‍ എത്ര ലക്ഷം റേഷന്‍ കാര്‍ഡുടമകളാണുളളത്; പ്രസ്തുത കാര്‍ഡുടമകളുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റലാക്കിയിട്ടുണ്ടോ; റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിക്കുവാന്‍ സാധിച്ചുവോ;

(സി)എത്ര ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ഒരു മാസം കേരളത്തില്‍ വിതരണം ചെയ്യുന്നത്; വിതരണത്തില്‍ പിഴവ് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടുവോ;

(ഡി)പൊതുവിതരണ സമ്പ്രദായത്തിലെ പിഴവ് പരിഹരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഇലക്ട്രോണിക് പൊതുവിതരണ സമ്പ്രദായം (-പി.ഡി.എസ്) നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ;

()-പി.ഡി.എസ് പദ്ധതി എന്നു മുതല്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്;

(എഫ്)പ്രസ്തുത പദ്ധതിക്കായി എത്ര തുക ചിലവാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ആയതില്‍ എന്ത് തുക കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് വ്യക്തമാക്കുമോ?

3418

എഫ്.എം. പി.ഡി.എസ്. സംവിധാനം

ശ്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സന്റ്

()റേഷന്‍ ഉപഭോക്താക്കള്‍ക്കായി ഫുഡ് ഗ്രെയിന്‍സ് മൂവ്മെന്റ് ഫോര്‍ ഇഫക്റ്റീവ് പബ്ളിക് ഡിസ്ട്രി

ബ്യൂഷന്‍ (എഫ്.എം.പി.ഡി.എസ്) നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;

(സി)ഈ പദ്ധതിയിന്‍കീഴില്‍ ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഈ സംവിധാനത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

()എന്തെല്ലാം കേന്ദ്ര സഹായമാണ് ഇതിനു വേണ്ടി ലഭിക്കുന്നത്?

3419

സൈലോകള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. ബെന്നി ബെഹനാന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

()സംസ്ഥാനത്ത് സൈലോകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)ഭക്ഷ്യധാന്യ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത സംവിധാനം സ്ഥാപിക്കാനുള്ള സ്ഥലം എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് വിശദമാക്കുമോ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്?

3420

കേന്ദ്ര ഭക്ഷ്യസുരക്ഷാ പദ്ധതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, ബി. ഡി. ദേവസ്സി

,, സാജു പോള്‍

ശ്രീമതി കെ. കെ. ലതിക

()കേന്ദ്ര ഭക്ഷ്യസുരക്ഷാ പദ്ധതി സംസ്ഥാനത്തെ ഏത് തരത്തില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)കേരളത്തിലെ എത്ര റേഷന്‍ കാര്‍ഡുടമകളെ ഈ പദ്ധതിയില്‍നിന്നും ഒഴിവാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുളളത്;

(സി)ഇത് സംസ്ഥാനത്തെ റേഷന്‍ സമ്പ്രദായത്തെ ദോഷകരമായി ബാധിക്കും എന്നത് വിലയിരുത്തിയിട്ടുണ്ടോ;

(ഡി)ഇതു സംബന്ധിച്ച് കേന്ദ്രത്തിന് നിവേദനം എന്തെങ്കിലും നല്‍കയിട്ടുണ്ടോ; നിവേദനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്?

3421

ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി

ശ്രീ. എം. ഹംസ

()ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളില്‍ നടപ്പിലാക്കി വരുന്നു; എന്നു മുതലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്;

(ബി)പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വിശദീകരിക്കുമോ;

(സി)പാലക്കാട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി; എന്ത് തുകയുടെ പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കിയതെന്ന് വിശദീകരിക്കുമോ?

3422

പാലക്കാട് ഹോട്ടലുകളില്‍ നടത്തിയ റെയ്ഡ്

ശ്രീ. എം. ചന്ദ്രന്‍

ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് സമീപദിവസങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പാലക്കാട് ജില്ലയില്‍ എത്ര റെയ്ഡ് നടത്തി; എത്ര പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?

3423

നെല്ല് സംഭരണം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

,, കെ.ശിവദാസന്‍ നായര്‍

()സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇവ സംഭരിക്കുന്നത്;

(സി)എത്ര രൂപ നിരക്കിലാണ് ഇവ സംഭരിക്കുന്നത്; വിശദമാക്കുമോ;

(ഡി)നെല്ല് സംഭരിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്?

3424

നെല്ല് സംഭരണം

ശ്രീ. കെ. വി. വിജയദാസ്

()2012-13 വര്‍ഷത്തില്‍ എത്ര ടണ്‍ നെല്ല് സപ്ളൈകോ വഴി ശേഖരിച്ചുവെന്നുള്ള ജില്ല തിരിച്ചുള്ള കണക്ക് തുക സഹിതം ലഭ്യമാക്കുമോ;

(ബി)ഇപ്രകാരം ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടോയെന്ന് വിശദീകരിക്കുമോ;

(സി)പാലക്കാട് ജില്ലയില്‍ ഇപ്രകാരം ശേഖരിച്ച നെല്ലിന്റെ വില മുഴുവനും നല്‍കിയിട്ടുണ്ടോ; നല്‍കാന്‍ കഴിയാതെപോയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം നല്‍കുമോ?

3425

നെല്ല് പ്രോസസ്സിംഗ്

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ കേരളത്തിലെ നെല്‍കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ല് ഏതൊക്കെ മില്ലുകളിലാണ് പ്രോസസ്സ് ചെയ്യുന്നത് ;

(ബി)പ്രോസസ്സിംഗിന് ശേഷം തിരിച്ച് സിവില്‍സപ്ളൈസ് കോര്‍പ്പറേഷനിലേയ്ക്ക് വരുന്ന അരി പ്രോസസ്സിംഗിന് ഏല്‍പ്പിക്കുന്ന നെല്ലില്‍ നിന്നുള്ളവയല്ലെന്നും, ഇതില്‍ വലിയ തോതില്‍ മറിമായം നടക്കുന്നുണ്ടെന്നുള്ള ആക്ഷേപവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ഡി)പ്രോസസ്സിംഗിന് സ്വകാര്യ മില്ലുകളെ നെല്ല് ഏല്പിക്കുന്നതിന് പകരം സര്‍ക്കാര്‍ നേരിട്ട് നെല്ല് പ്രോസസ്സിംഗ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ?

3426

ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുന്നതിലെ കാലതാമസം

ശ്രീ. ജി. സുധാകരന്‍

()ആദ്യത്തെ ഗ്യാസ് സിലിണ്ടര്‍ ലഭിച്ച് നിശ്ചിത ദിവസം കഴിഞ്ഞു മാത്രമേ അടുത്ത സിലിണ്ടര്‍ ബുക്കുചെയ്യാവൂ എന്ന് നിബന്ധനയുണ്ടോ;

(ബി)ബുക്ക് ചെയ്ത് നിശ്ചിത ദിവസം കഴിഞ്ഞ് മാത്രമേ ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കാവൂ എന്ന് നിബന്ധനയുണ്ടോയെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത നിബന്ധനകള്‍ എല്ലാ ഏജന്‍സികള്‍ക്കും ബാധകമാണോ;

(ഡി)ആലപ്പുഴ ജില്ലയില്‍ പല ഭാഗത്തും ഒരു സിലിണ്ടര്‍ ലഭിച്ചു കഴിഞ്ഞാല്‍ മാസങ്ങളോളം കാത്തിരുന്നാല്‍ മാത്രമേ രണ്ടാമത്തെ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

3427

ഡീസല്‍ വില നിയന്ത്രണം പിന്‍വലിക്കുന്ന നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്ക്

,, സി. മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

()ഡീസല്‍ വില നിയന്ത്രണം പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന കേന്ദ്ര പെട്രോളിയം മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതുമൂലം സംസ്ഥാനത്തിനുണ്ടാകാവുന്ന അധിക ബാദ്ധ്യതകളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(സി)ഇന്ധനവിലയുടെ ക്രമാതീതമായ വര്‍ദ്ധനവും, ലഭ്യത കുറവും ഉയര്‍ത്താവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദ വിവരം നല്കാമോ?

3428

ഭക്ഷ്യ ധാന്യങ്ങള്‍ അതത് മാസം തന്നെ വിതരണം ചെയ്യുന്നതിന് നടപടി

ശ്രീ. എസ്. ശര്‍മ്മ

()റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ അതത് മാസം തന്നെ വിതരണം ചെയ്യുന്നതിന് കഴിയാത്ത സാഹചര്യം നിലവിലുണ്ടോ;

(ബി)ഇത്തരത്തില്‍ സമയകുറവ്മൂലം വിതരണം ചെയ്യാന്‍ കഴിയാത്ത ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് സമയം ദിര്‍ഘിപ്പിച്ച് നല്‍കാറുണ്ടോ;

(സി)എങ്കില്‍ 2012 ഏപ്രിലിന് ശേഷം ഏതൊക്കെ മാസങ്ങളില്‍ സമയം ദീര്‍ഘിപ്പിച്ചുനല്‍കി എന്ന് വ്യക്തമാക്കാമോ?

3429

റേഷന്‍കാര്‍ഡ് ഉടമകള്‍ക്കായി സുതാര്യവല്‍കൃത പോര്‍ട്ടല്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, റ്റി. എന്‍. പ്രതാപന്‍

()റേഷന്‍കാര്‍ഡ് ഉടമകള്‍ക്കായി സുതാര്യവല്‍കൃത പോര്‍ട്ടല്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദീകരിക്കാമോ;

(സി)പ്രസ്തുത സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിനുവേണ്ടി ലഭിക്കുന്നത്?

3430

ബി.പി.എല്‍., .പി.എല്‍. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കു നല്‍കിയ ഭക്ഷ്യധാന്യങ്ങളുടെ അളവും വിലയും

ശ്രീ. എസ്. ശര്‍മ്മ

()2012 ഏപ്രില്‍ മുതല്‍ 2013 ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ബി.പി.എല്‍., .പി.എല്‍. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കു നല്‍കിയ ഭക്ഷ്യധാന്യങ്ങളുടെ അളവും വിലയും ഓരോ മാസത്തെയും പ്രത്യേകമായി ലഭ്യമാക്കാമോ;

(ബി)പ്രസ്തുതകാലയളവില്‍ കൊച്ചി താലൂക്ക് സപ്ളൈ ഓഫീസ് മുഖാന്തരം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ അതതു റേഷന്‍ കടക്കാര്‍ ഓരോ മാസത്തിലും കൈപ്പറ്റിയ തീയതി പ്രത്യേകം വ്യക്തമാക്കുമോ?

3431

പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പൊതുവിതരണകേന്ദ്രങ്ങളിലൂടെ എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ക്കായി എന്തെല്ലാം സാധനങ്ങളാണ് നല്‍കിവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത വിഭാഗങ്ങള്‍ക്ക് ഏതെല്ലാം വിലനിലവാരത്തിലുള്ള എത്ര തരം സാധനങ്ങളാണ് വിതരണം ചെയ്തുവരുന്നത് എന്ന് വ്യക്തമാക്കുമോ?

3432

റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്തെ എ.പി.എല്‍, ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് റേഷന്‍കടകള്‍ വഴി എന്തെല്ലാം സാധനങ്ങളാണ് വിതരണം നടത്തിവരുന്നതെന്ന് അറിയിക്കുമോ;

(ബി)റേഷന്‍കടകള്‍ വഴി ഇവര്‍ക്ക് നല്‍കുന്ന സാധനങ്ങളുടെ അളവും വിലയും എത്ര വീതമാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ?

3433

ബി.പി.എല്‍ കാര്‍ഡ്

ശ്രീ. പി. സി. വിഷ്ണുനാഥ്

,, എം. . വാഹീദ്

,, പാലോട് രവി

,, . പി. അബ്ദുളളക്കുട്ടി

()സംസ്ഥാനത്ത് എ. പി. എല്‍ കാര്‍ഡുളള ചില വിഭാഗക്കാര്‍ക്ക് ബി. പി. എല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് ഇതു ബാധകമാക്കാനുദ്ദേശിക്കുന്നത്;

(സി)ഇത് നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്;

(ഡി)എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇത് വഴി കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നത്?

3434

കണ്ണൂര്‍ ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാനുളളവര്‍

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന് എത്ര അപേക്ഷകരുണ്ടെന്ന് താലൂക്കടിസ്ഥാനത്തില്‍ വിശദമാക്കുമോ;

(ബി)അപേക്ഷ നല്‍കി എത്ര ദിവസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുമെന്ന് അറിയിക്കാമോ?

3435

റേഷന്‍കടകളിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങളും അവയുടെ വിലനിലവാരവും

ശ്രീ. എം. ചന്ദ്രന്‍

()സംസ്ഥാനത്ത് എത്ര റേഷന്‍കടകളാണ് നിലവിലുള്ളത്;

(ബി)ഓരോ ബി.പി.എല്‍ കാര്‍ഡിനും പ്രതിമാസം വിതരണം ചെയ്യുന്ന അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവയുടെ അളവും വിലയും വെളിപ്പെടുത്തുമോ;

(സി).പി.എല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം വിതരണം ചെയ്യുന്ന അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവയുടെ അളവും വിലയും വെളിപ്പെടുത്താമോ?

3436

റേഷന്‍ കാര്‍ഡ് വിതരണത്തില്‍ നടന്ന ക്രമക്കേട്

ശ്രീമതി ജമീലാ പ്രകാശം

()കാഞ്ഞങ്ങാട് താലൂക്കില്‍ 2009 ലെ റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നതായി സിവില്‍ സപ്ളൈസ് കമ്മിഷണറേറ്റിലെ പരിശോധനാ വിഭാഗം സ്പെഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആരെയാണ് ചുമതലപ്പെടുത്തിയിരുന്നത്;

(സി)ചുമതലപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)കാര്‍ഡ് വിതരണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയ രണ്ടായിരത്തില്‍ പരം റേഷന്‍ കാര്‍ഡുകള്‍ യഥാര്‍ത്ഥ കാര്‍ഡുടമകള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പ്രസ്തുത അന്വേഷണ ഉദ്യോഗസ്ഥന്‍ ആയത് പരിശോധിച്ചിട്ടുണ്ടോ ;

()ഇല്ലെങ്കില്‍ ക്രമക്കേടിന് കൂട്ടുനിന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ ; എങ്കില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ;

(എഫ്)ഇത്തരം ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നത് കാരണമാണ് റേഷന്‍ ജനസംഖ്യ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടി നില്‍ക്കുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ജി)എങ്കില്‍ ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

3437

ഗോഡൌണുകളില്‍ നടത്തിയ റെയ്ഡുകള്‍

ശ്രീമതി പി. അയിഷാപോറ്റി

()കൊല്ലം ജില്ലയില്‍ പൊതുവിതരണവകുപ്പിന്റെ അധീനതയിലുള്ള ഗോഡൌണുകളില്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ എത്ര റെയ്ഡുകളും പരിശോധനകളും നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പരിശോധനകളില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകള്‍ വിശദമാക്കുമോ;

(സി)ക്രമക്കേടുകള്‍ കാട്ടിയ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും അവര്‍ക്കെതിരെ കൈക്കൊണ്ട നടപടികളും~ വിശദമാക്കുമോ;?

3438

ഹൈപ്പര്‍മാര്‍ക്കറ്റുകള്‍

ശ്രീ. സി. പി. മുഹമ്മദ്

,, പാലോട് രവി

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

()സപ്ളൈകോ സംസ്ഥാനത്ത് ഹൈപ്പര്‍ മാര്‍ക്കറ്റുകളും ആധുനിക ഷോപ്പിംഗ് സൌകര്യത്തോടുകൂടിയ വിതരണ കേന്ദ്രങ്ങളും തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത സംവിധാനങ്ങളുടെ സവിശേഷതകള്‍ വിശദമാക്കുമോ;

(സി)കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ഇതുവഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ആയതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്?

3439

വിപണി ഇടപെടല്‍ പദ്ധതി

ശ്രീ. ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

,, . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വിപണി ഇടപെടല്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(സി)ഈ പദ്ധതിയുടെ കീഴില്‍ എന്തെല്ലാം സാധനങ്ങളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഇത്തരം സാധനങ്ങള്‍ വില കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

3440

എന്‍ഡ് ടു എന്‍ഡ് പ്രോഗ്രാം

ശ്രീ. എളമരം കരീം

()സിവില്‍സപ്ളൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ എന്‍ഡ് ടു എന്‍ഡ് പ്രോഗ്രാം നടപ്പാക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഫണ്ടോ ഗ്രാന്റോ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയെന്നും ഇതിന്റെ വിനിയോഗമെങ്ങിനെയെന്നും വ്യക്തമാക്കുമോ;

(ബി)ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറംകരാര്‍ കൊടുക്കാനുദ്ദേശ്യമുണ്ടോ;

(സി)പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും വ്യവസ്ഥകളോ നിര്‍ദ്ദേശങ്ങളോ നല്‍കിയിട്ടുണ്ടോ എങ്കില്‍ വിശദീകരിക്കാമോ?

3441

സഞ്ചരിക്കുന്ന മാവേലിസ്റോര്‍

ശ്രീ. പി. റ്റി. . റഹീം

()ഓരോ താലൂക്കിലും ഓരോ സഞ്ചരിക്കുന്ന മാവേലി സ്റോര്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സബ് താലൂക്കുകള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ സഞ്ചരിക്കുന്ന, മാവേലി സ്റോറുകള്‍ അനുവദിക്കുമോ;

(സി)ഇത്തരത്തില്‍ എത്ര സബ് താലൂക്കുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ?

3442

അരിവില നിയന്ത്രണം

ശ്രീ. കെ. അജിത്

()അരിവില നിയന്ത്രിക്കുന്നതിനായി വൈക്കം നിയോജകമണ്ഡലത്തിലെ ഓരോ മാവേലി സ്റോറുകള്‍ വഴി 2012-13 ല്‍ എത്ര കിലോഗ്രാം വീതം അരി വിതരണം ചെയ്തു എന്നും എത്ര രൂപ നിരക്കിലാണ് അരി വിതരണം നടത്തിയതെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി ഇപ്പോഴും നിലവിലുണ്ടോ എന്നും ഇതുവഴി പൊതു വിപണിയിലെ അരിവില നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത നടപടിക്ക് ശേഷവും പൊതു വിപണിയില്‍ അരിവില വര്‍ദ്ധിച്ചിരിക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടോ?

3443

കോട്ടത്തറ, പൊഴുതന പ്രദേശങ്ങളില്‍ മാവേലി സ്റോറുകള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കോട്ടത്തറ, പൊഴുതന എന്നീ പ്രദേശങ്ങളില്‍ മാവേലി സ്റോറുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നിവേദനം സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവിലുള്ള ഫയലുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സ്ഥലങ്ങളില്‍ മാവേലി സ്റോര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3444

മാവേലിസ്റോറുകളില്‍ ജീവനക്കാരെ കുറച്ച നടപടി

ശ്രീ.എളമരം കരീം

()സപ്ളൈകോ, മാവേലിസ്റോറുകളില്‍ ഒരു ഷോപ്പ് മാനേജരും ഒരു ഹെല്‍പ്പറും ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ഒരു ജീവനക്കാരന്‍ മാത്രമാക്കി കുറച്ചിട്ടുണ്ടോ; എങ്കില്‍ ആയതിനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;

(ബി)സബ്സിഡി കുറച്ചതുകാരണം വിപണനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടോ;

(സി)സാധനങ്ങളുടെ അഭാവമാണോ അതോ ആവശ്യക്കാര്‍ ഇല്ലാത്തതാണോ പ്രസ്തുത അവസ്ഥക്ക് കാരണമെന്ന് വ്യക്തമാക്കുമോ?

3445

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ജീവനക്കാരുടെ സ്ഥലംമാറ്റം

ശ്രീ. ബി. സത്യന്‍

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ തിരുവനന്തപുരം മേഖലയില്‍ നിന്നും അസിസ്റന്റുമാരെ കൂട്ടത്തോടെ മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇപ്പോള്‍ ഇത്തരം ഒരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യം വിശദമാക്കുമോ;

(സി)2009-2012 കാലങ്ങളിലെ സ്റാഫ് പാറ്റേണ്‍ സംബന്ധിച്ച സര്‍ക്കുലറുകളില്‍ തിരുവനന്തപുരം മേഖലയില്‍ അസിസ്റന്റുമാരുടെ കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അഴിമതിക്ക് ഇടയാക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകുമോ?

3446

ഡെപ്യൂട്ടി റേഷനിങ്ങ് കണ്‍ട്രോളര്‍ തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റം

ശ്രീമതി ജമീലാ പ്രകാശം

()സിവില്‍ സപ്ളൈസ് വകുപ്പില്‍ ഡെപ്യൂട്ടി റേഷനിങ്ങ് കണ്‍ട്രോളര്‍ തസ്തികയിലേക്കുള്ള പ്രൊമോഷന് സെലക്ട് ലിസ്റ് നിലനില്‍ക്കേ സ്ഥാനക്കയറ്റത്തിന് ഡി.പി.സി. കൂടാതെ ജൂനിയറായ ഉദ്യോഗസ്ഥരെ 2013 ല്‍ പ്രൊമോട്ട് ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ സെലക്ട് ലിസ്റ് നിലനില്‍ക്കെ സീനിയറായിട്ടുള്ള ഉദ്യോഗസ്ഥരെ മറികടന്ന് ജൂനിയര്‍ ആയ ഉദ്യോഗസ്ഥര്‍ക്ക് സ്ഥായക്കയറ്റം നല്‍കാനുള്ള കാരണം വിശദമാക്കുമോ?

3447

ഉപഭോക്തൃ ഡയറക്ടറേറ്റ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

()ഉപഭോക്തൃ ഡയറക്ടറേറ്റ് രൂപീകരിക്കുക വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്;

(ബി)എന്തെല്ലാം കേന്ദ്ര സഹായമാണ് ഇതിന് ലഭിക്കുന്നത്; വിശദാമാക്കുമോ?

3448

ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. പി. തിലോത്തമന്‍

()ഗൃഹോപകരണങ്ങളും ഇരുചക്രവാഹനങ്ങളും അടക്കമുള്ള സാധനങ്ങള്‍ കേടായാല്‍ അവയുടെ സ്പെയര്‍പാര്‍ട്ടുകള്‍ പലപ്പോഴും വിപണിയില്‍ ലഭിക്കുന്നില്ലെന്നും അതുമൂലം വന്‍വില നല്‍കി വാങ്ങുന്ന ഇത്തരം സാധനങ്ങള്‍ പലപ്പോഴും ഉപയോഗശൂന്യമായി പോകുകയും ഉപഭോക്താക്കള്‍ വന്‍നഷ്ടം സഹിക്കേണ്ടിവരുന്നതുമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം കമ്പനികളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നേടി കൊടുക്കുന്നതിനും ഗുണനിലവാരം ഇല്ലാത്ത ഇത്തരം സാധനങ്ങളെയും അവയുടെ ഉല്പാദകരെയും സംസ്ഥാനത്തെ വിപണിയില്‍ നിന്നും പുറത്താക്കുന്നതിനും നടപടി സ്വീകരിക്കുമോ?

3449

ഉപഭോക്തൃ കോടതികള്‍

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളില്‍ അംഗങ്ങളുടെ ഒഴിവുകള്‍ ആകെ എത്രയെണ്ണം നികത്താനുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(ബി)ഉപഭോക്തൃ കോടതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

3450

ഉപഭോക്തൃതര്‍ക്കപരിഹാര ഫോറങ്ങള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം അടിസ്ഥാനസൌകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്?

3451

രജിസ്ട്രേഷന്‍ വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

,,പി..മാധവന്‍

,, വര്‍ക്കല കഹാര്‍

,, വി.ഡി.സതീശന്‍

()രജിസ്ട്രേഷന്‍ വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്?

3452

ഭൂമിയുടെ വിലനിര്‍ണ്ണയം

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്തെ ഭൂമിയുടെ വില നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് എന്തെല്ലാം അധികാരങ്ങളാണുളളത് എന്ന് വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധമായ നിയമം, ചട്ടം, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

3453

ഭൂമിയുടെ ഫെയര്‍വാല്യൂ നിശ്ചയിച്ചതിലെ അപാകതകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സംസ്ഥാനത്ത് ഭൂമിയുടെ ഫെയര്‍വാല്യൂ നിശ്ചയിച്ചതില്‍ വന്നിട്ടുള്ള അപാകം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത് എന്ന് വിശദമാക്കാമോ ;

(ബി)വഴി സൌകര്യമില്ലാത്ത സ്ഥലത്തിനു പോലും ഉയര്‍ന്ന ന്യായവില നിശ്ചയിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇവ തിരുത്തുന്നത് സങ്കീര്‍ണ്ണമായ നടപടിക്രമമായതിനാല്‍ ജനങ്ങള്‍ പ്രയാസപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാമോ?

3454

-പേയ്മെന്റ് സംവിധാനം

ശ്രീ. .എം. ആരിഫ്

രജിസ്ട്രേഷന്‍ വകുപ്പില്‍ ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

3455

പാലക്കാട് ജില്ലയില്‍ ഭൂമി രജിസ്ട്രേഷന് ഓണ്‍ലൈന്‍ സമ്പ്രദായം

ശ്രീ. എം. ചന്ദ്രന്‍

 ()പാലക്കാട് ജില്ലയില്‍ ഭൂമി രജിസ്ട്രേഷന് ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പഠനം നടത്തിയിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതി പാലക്കാട് ജില്ലയില്‍ എന്ന് നടപ്പിലാക്കുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കുമോ?

3456

രജിസ്ട്രേഷന്‍ ഫീസ്

ശ്രീ.കെ.വി.വിജയദാസ്

()കേരളത്തിലെ ഹൌസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കള്‍ക്ക് ഭൂമി വാങ്ങുന്നതിനും ആയത് അതിന്റെ അംഗങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനായി എഴുതി നല്‍കുന്നതിനും 2% രജിസ്ട്രേഷന്‍ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്നുള്ള നിയമം നിലവിലുണ്ടോ;

(ബി)എങ്കില്‍ ആയത് ഏതെല്ലാം നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കാമോ;

(സി)ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെയും രേഖകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)എംപ്ളോയീസ് ഹൌസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കള്‍ക്ക് പ്രസ്തുത ആനുകൂല്യം നിക്ഷേധിച്ചിട്ടുണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; ഏതെങ്കിലും പ്രത്യേക ഹൌസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ഭൂമി രജിസ്ട്രേഷന് 2% മതിയെന്ന ആനുകൂല്യം നല്‍കിയിട്ടുണ്ടോ;

()എങ്കില്‍ സമാന ഹൌസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കും പ്രസ്തുത ആനുകൂല്യം നല്‍കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.