UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3457

പൊതുമരാമത്തുവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കാന്‍ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

()പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അടിമുടി നവീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത നവീകരണത്തിനായി പ്രത്യേക നയം രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പ്രസ്തുത നയത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി)പ്രസ്തുത നയം സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?

3458

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പരാതി പരിഹാരത്തിനായി പ്രത്യേക സെല്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബഹനാന്‍

,, വര്‍ക്കല കഹാര്‍

,, പാലോട് രവി

()പൊതുമരാമത്തുവകുപ്പിന് കീഴിലുള്ള റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ച പരാതികളും മറ്റു പ്രശ്നങ്ങളും പരിഹരിക്കുന്നതിന് എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(ബി)പ്രസ്തുത ആവശ്യത്തിനായി പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)എന്തെല്ലാം സേവനങ്ങളാണ് പ്രസ്തുത സെല്‍ വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ?

3459

2012-13 വര്‍ഷത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍

ശ്രീ. കെ. വി. വിജയദാസ്

()2012-13 വര്‍ഷത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ മണ്ഡലം തിരിച്ചുള്ള വിവരം നല്‍കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി)ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ ജില്ല തിരിച്ചുള്ള തുകയും അനുബന്ധ വിവരങ്ങളും നല്‍കുമോ?

3460

ദേശീയപാതകള്‍ക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍

ശ്രീ. സി. പി. മുഹമ്മദ്

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സന്റ്

()ദേശീയ പാതകള്‍ക്കുവേണ്ടിയുള്ള സ്ഥലമെടുപ്പു നടപടികള്‍ക്കായി എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്;

(ബി)അലൈന്‍മെന്റുമായി ബന്ധപ്പെട്ട പാകപ്പിഴകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)സ്ഥലമെടുപ്പു സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ഡി)ദേശീയപാതയുടെ വീതി എത്രയാകണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

3461

റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതി

ശ്രീ.എം.. വാഹീദ്

,, സണ്ണി ജോസഫ്

,, വി.റ്റി. ബല്‍റാം

,, .റ്റി. ജോര്‍ജ്

()സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും വിശദമാക്കുമോ;

(സി)എത്ര കിലോമീറ്റര്‍ റോഡാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതിയുടെ മതിപ്പുചെലവ് എത്രയാണെന്നറിയിക്കുമോ;

()പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളാണ് ധനസഹായം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ?

3462

ബൈപ്പാസുകളുടെ നിര്‍മ്മാണത്തിന് പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

,, സണ്ണി ജോസഫ്

()സംസ്ഥാനത്ത് ദേശീയപാതകളിലെ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് ബൈപ്പാസുകളുടെ നിര്‍മ്മാണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത് എന്നറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ ?

3463

ഗുണമേന്മ

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ റോഡുശൃംഖലയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി)ആയതിനായി പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)എത്ര കിലോമീറ്റര്‍ റോഡാണ് പ്രസ്തുത ശൃംഖലയില്‍ ഉള്‍പ്പെടുത്തുവാനുദ്ദേശിക്കുന്നത്;

(ഡി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

3464

പ്രധാന പാതകളോടു ചേര്‍ന്നുള്ള ഭൂമി ഉപയുക്തമാക്കാന്‍ നടപടി

ശ്രീ.. . അസീസ്

()സംസ്ഥാനത്തെ പ്രധാന പാതകളോടു ചേര്‍ന്ന് ഉപയോഗിക്കാതെ അവശേഷിക്കുന്ന ഭൂമി ഹോട്ടലുകളടക്കമുള്ള വ്യാപാര സമുച്ചയങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ?

3465

റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുവാന്‍ മോണിറ്ററിംഗ് സംവിധാനം

ശ്രീ. സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

'' അന്‍വര്‍ സാദത്ത്

'' എം. പി. വിന്‍സെന്റ്

()റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുവാന്‍ മേണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

(ബി)എന്തെല്ലാം പരിഷ്കാരങ്ങളും മാറ്റങ്ങളുമാണ് പ്രസ്തുത പദ്ധതി വഴി നടപ്പില്‍ വരുത്താനുദ്ദേശിക്കുന്നത്;

(സി)പ്രസ്തുത മാറ്റങ്ങളും പരിഷ്ക്കാരങ്ങളും വഴി നിര്‍മ്മാണ പ്രവര്‍ത്തികള്‍ എത്രമാത്രം സുതാര്യമാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

3466

ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി പാലക്കാട് ജില്ലയ്ക്ക് എത്ര തുക അനവദിച്ചിട്ടുണ്ട്;

(ഡി)എത്ര റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാനാണ് പ്രസ്തുത തുക അനുവദിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

()ഗ്രാമീണ റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

3467

ടൂറിസ്റ് ഹൈവേ ആരംഭിക്കുന്നതിന് നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

,, . പി. അബ്ദുളളക്കുട്ടി

()സംസ്ഥാനത്ത് ടൂറിസ്റ് ഹൈവേ ആരംഭിക്കുന്നതിനായുളള പദ്ധതി പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്കായുളള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് എന്തെല്ലാം നടപടി എടുത്തിട്ടുണ്ടെന്നറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതിറിപ്പോര്‍ട്ടില്‍ പരിസ്ഥിതി ആഘാതപഠനവും ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

3468

ആര്‍..ഡി.എഫ് മുഖേനയുളള പ്രവൃത്തികള്‍

ശ്രീ. കെ. വി. വിജയദാസ്

()ആര്‍..ഡി.എഫ്-ല്‍ ഉള്‍പ്പെടുത്തി 2012-13 ല്‍ എത്ര കോടി രൂപയുടെ മരാമത്ത് വകുപ്പ് വക പദ്ധതികള്‍ നബാര്‍ഡിന് സമര്‍പ്പിച്ചുവെന്നുള്ളതിന്റെ വിശദ വിവരം നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതികളുടെ അസംബ്ളി നിയോജക മണ്ഡലാടിസ്ഥാനത്തിലുളള വിശദ വിവരം നല്‍കുമോ;

(സി)പ്രസ്തുത പദ്ധതികളില്‍ അനുമതി ലഭിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കുമോ?

3469

പബ്ളിക് ടോയ്ലറ്റ് കമ്പനി രൂപീകരിക്കാന്‍ നടപടി

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

()സംസ്ഥാനത്ത് പബ്ളിക് ടോയ്ലറ്റ് കമ്പനി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏത് മാതൃകയിലാണ് പ്രസ്തുത കമ്പനി രൂപീകരിക്കാനുദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം അറിയിക്കുമോ?

3470

റസ്റ് ഹൌസുകളുടെ നവീകരണം

ശ്രീ. .പി.അബ്ദുള്ളക്കുട്ടി

,, .സി.ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് റസ്റ് ഹൌസുകള്‍ നവീകരിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

3471

കെ.എസ്.ടി.പി യുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കെ. നാരായണന്‍

,, പി. റ്റി. . റഹിം

,, കെ. രാധാകൃഷ്ണന്‍

()കെ. എസ്.ടി. പി. യുടെ രണ്ടാംഘട്ടപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഏതൊക്കെ പ്രവൃത്തികളാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്;

(സി)കെ. എസ്. ടി. പി യിലുള്‍പ്പെടുത്തിയ പ്രവൃത്തികളുടെ എസ്റിമേറ്റ് തുക വര്‍ദ്ധിപ്പിക്കുകയുണ്ടായിട്ടുണ്ടോ; എങ്കില്‍ എത്രയാണ് വര്‍ദ്ധനവെന്ന് വ്യക്തമാക്കുമോ?

3472

ആസ്തി വികസന ഫണ്ടിന്റെ വിനിയോഗം

ശ്രീ. മുല്ലക്കര രത്നാകരന്‍

()ആസ്തി വികസന ഫണ്ടുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ആസ്തിവികസന ഫണ്ടുവിനിയോഗവുമായി ബന്ധപ്പെട്ട് പി.ഡബ്ള്യൂ.ഡി. പ്രത്യേകമായി എന്തെങ്കിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

3473

പാലങ്ങളിലെ ടോള്‍ പിരിവ്

ശ്രീ.കെ.വി.വിജയദാസ്

()കേരളത്തില്‍ ടോള്‍ പിരിവ് നടത്തുന്ന എത്ര പാലങ്ങളുണ്ട്; പ്രസ്തുത ഇനത്തില്‍ എത്ര കോടി രൂപ ലഭിക്കുന്നുണ്ട്; വിശദമാക്കുമോ;

(ബി)കാലാവധി കഴിഞ്ഞ ടോള്‍ കേന്ദ്രങ്ങളില്‍ ഇപ്പോഴും ടോള്‍ പിരിവുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

(സി)പ്രസ്തുത രീതിയില്‍ എത്ര ടോള്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പ്രസ്തുത ടോള്‍ കേന്ദ്രങ്ങളുടെ വിശദവിവരം നല്‍കുമോ;

(ഡി)ടോള്‍ പിരിവ് നടത്തുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ?

3474

പി.ഡബ്ള്യു.ഡി. ഓഫീസുകളുടെ പുനഃസംഘടന

ശ്രീമതി കെ. കെ. ലതിക

()പി.ഡബ്ള്യു.ഡി. സെക്ഷന്‍ ഓഫീസുകള്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3475

റോഡുനിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം

ശ്രീ. പി. തിലോത്തമന്‍

()കേരളത്തിലെ റോഡുകളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ടാര്‍ അടക്കമുള്ള നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;

(ബി)നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മമൂലം പൊതുമരാമത്ത് റോഡുകളുടെ കാലദൈര്‍ഘ്യം കുറയുന്നതായ പരാതി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(സി)പൊതുമരാമത്ത് റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ ചേര്‍ത്തല മണ്ഡലത്തില്‍ ഏതെല്ലാം പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിനായി എത്ര തുക വീതം ചെലവഴിച്ചുവെന്നുള്ളതിന്റെ വിശദാംശം വ്യക്തമാക്കുമോ?

3476

കാസര്‍ഗോഡ് ജില്ലയിലെ ഹില്‍ഹൈവേയുടെനിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയിലെ ഹില്‍ ഹൈവേയുടെ അലൈന്‍മെന്റ് സംബന്ധിച്ച വിശദാംശം അറിയിക്കുമോ;

(ബി)പ്രസ്തുത അലൈന്‍മെന്റില്‍പ്പെട്ട ഏതെങ്കിലും കണക്ഷന്‍ റോഡുകള്‍ക്കോ, പാലങ്ങള്‍ക്കോ ഇതുവരെ ഏന്തെങ്കിലും തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി)പ്രസ്തുത അലൈന്‍മെന്റില്‍പ്പെട്ട അത്താനടിയില്‍ പാലം നിര്‍മ്മിക്കുന്നപദ്ധതി പരിഗണനയിലുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ?

3477

പടന്ന മൂസഹാജിമുക്ക്-തോട്ുകരപാലം നിര്‍മ്മാണം

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പടന്ന മൂസഹാജിമുക്ക്-തോട്ടുകരപാലം പണി എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ബി)മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച പ്രസ്തുത പാലം പണി വൈകാനുണ്ടായ കാരണം വ്യക്തമാക്കുമോ ?

3478

വലിയപറമ്പ് ദ്വീപ് പഞ്ചായത്തില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് നടപടി

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()പൊതുമരാമത്ത് റോഡുകള്‍ തീരെയില്ലാത്ത വലിയപറമ്പ് ദ്വീപ് പഞ്ചായത്തില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത ദ്വീപിലേക്ക് പ്രവേശിക്കുന്നതിനായി നിര്‍മ്മാണം ആരംഭിച്ച വെള്ളാപ്പ് പാലം പണി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

3479

ഇരിണാവ് പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. റ്റി. വി. രാജേഷ്

()കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ഇരിണാവ് പാലത്തിന്റെ പുതുക്കിയ എസ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയുടെ എസ്റിമേറ്റാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്നറിയിക്കുമോ;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്കുമോ?

3480

മാട്ടൂല്‍ - മടക്കര പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. റ്റി. വി. രാജേഷ്

()കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ മാട്ടൂല്‍-മടക്കര പാലത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

3481

കൂളിക്കടവ് പാലം നിര്‍മ്മാണം

ശ്രീ. . പി. ജയരാജന്‍

()മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൂളിക്കടവ് പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതെപ്പോഴെന്നറിയിക്കാമോ;

(ബി)എന്തു തുകയുടെ എസ്റിമേറ്റിനാണു ഭരണാനുമതി ലഭിച്ചത്;

(സി)കൂളിക്കടവ് പാലം നിര്‍മ്മാണത്തിന്റെ ഫയല്‍ നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ഡി)കൂളിക്കടവ് പാലം നിര്‍മ്മാണം എപ്പോള്‍ ടെണ്ടര്‍ ചെയ്യുവാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?

3482

അരേങ്ങാട് പാലം നിര്‍മ്മാണം

ശ്രീ. . പി. ജയരാജന്‍

()മട്ടന്നുര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അരേങ്ങാട് പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതെന്നാണെന്നറിയക്കുമോ;

(ബി)എന്തു തുകയുടെ എസ്റിമേറ്റിനാണു ഭരണാനുമതി ലഭിച്ചിട്ടുള്ളത്;

(സി)അരേങ്ങാട് പാലം നിര്‍മ്മാണം എപ്പോള്‍ ടെണ്ടര്‍ ചെയ്യാന്‍ കഴിയുമെന്നും ആയതിന്റെ ഫയല്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?

3483

തലശ്ശേരി അസംബ്ളി മണ്ഡലത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()2012-2013 സാമ്പത്തിക വര്‍ഷത്തില്‍ തലശ്ശേരി അസംബ്ളി മണ്ഡലത്തിലെ പൊതു മരാമത്ത് വകുപ്പിന്റെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് എന്തു തുക വീതം നീക്കിവെച്ചിരുന്നെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികളില്‍ ഒരോ പ്രവൃത്തിക്കും ഇതുവരെ എന്തു തുക ചെലവഴിച്ചെന്നും ഏതെല്ലാം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചെന്നും വിശദമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തികളില്‍ ഇനി എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും ആയവ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

3484

വെസ്റ് നല്ലൂര്‍ റെയില്‍വേ- ഫ്ളൈ ഓവര്‍ നിര്‍മ്മാണം

ശ്രീ. എളമരം കരീം

()ഫറോക്ക് പഞ്ചായത്തിലെ വെസ്റ് നല്ലൂര്‍ റെയില്‍വേ- ഫ്ളൈ ഓവര്‍ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തിക്ക് വേണ്ടിയുളള സ്ഥലം ഏറ്റെടുക്കല്‍ നടപടിയുടെ പുരോഗതി വിശദമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തിക്കായി റെയില്‍വേക്ക് നല്‍കേണ്ട തുക നല്‍കിയിട്ടുണ്ടോയെന്നറിയിക്കുമോ?

3485

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പദ്ധതികളുടെ പുരോഗതി

ശ്രീ.കെ. ദാസന്‍

()ഈ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് മുഖേന കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിയിലും ഭരണാനുമതി നല്‍കിയ തുക എത്ര വീതമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികളുടെ പുരോഗതി വ്യക്തമാക്കുമോ ?

3486

കഴുക്കലോടി പാലത്തിന്റെ നിര്‍മ്മാണ പുരോഗതി

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയിലെ കഴുക്കലോടി പാലത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് എപ്പോഴാണെന്ന് അറിയിക്കുമോ;

(സി)പ്രസ്തുത പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3487

'ജിഡ' ഫണ്ടുപയോഗിച്ചുളള ശുദ്ധജലവിതരണം

ശ്രീ. എസ്. ശര്‍മ്മ

()ജിഡ-ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് വൈപ്പിന്‍ മണ്ഡലത്തില്‍ ശുദ്ധജലവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുളള പ്രവൃത്തികള്‍ നടന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി)നോര്‍ത്ത് പറവൂര്‍ പമ്പ് ഹൌസില്‍ നിന്ന് ചെറായി ജംഗ്ഷന്‍ വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡ് പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി)പി.ഡബ്ള്യു.ഡി. യുടെ അനുമതി ലഭിക്കുന്നതിന് വാട്ടര്‍ അതോറിറ്റി രേഖാമൂലം അപേക്ഷ നല്‍കിയിരുന്നോ; പ്രസ്തുത അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ?

3488

വൈപ്പിന്‍ മണ്ഡലത്തിലെ പാലങ്ങളുടെ നവീകരണം

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ മണ്ഡലത്തില്‍ നടന്നുവരുന്ന പാലങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സമെന്തെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കി ഗതാഗതസജ്ജമാക്കാനാകുമെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതൊക്കെ കരാറുകാര്‍ക്ക് എത്ര തവണ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയെന്നും ആയതിനുള്ള കാരണമെന്തെന്നും വിശദമാക്കുമോ?

3489

വൈക്കം മണ്ഡലത്തിലെ റോഡുകളുടെഅറ്റകുറ്റപ്പണികള്‍

ശ്രീ. കെ. അജിത്

()വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനകം എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്ന് റോഡുകള്‍ തിരിച്ച് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ;

(സി)നിലവില്‍ പൂര്‍ത്തിയാക്കാത്ത റോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

3490

ഉപയോഗിക്കാത്ത റോഡ് റോളറുകളുടെ ഡ്രൈവര്‍മാരെ മറ്റ് വാഹനങ്ങള്‍ക്കായി നിയോഗിക്കാന്‍ നടപടി

ശ്രീ. കെ. അജിത്

()വൈക്കം താലൂക്കിലെ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ ഓഫീസുകളിലായി എത്ര റോഡ് റോളറുകളാണ് ഉള്ളതെന്നും അതില്‍ എത്രയെണ്ണം പ്രവര്‍ത്തനക്ഷമമാണെന്നും സെക്ഷന്‍ തിരിച്ച് വ്യക്തമാക്കുമോ;

(ബി)എത്ര റോഡ് റോളറുകള്‍ക്കാണ് ഡ്രൈവര്‍മാര്‍ നിലവിലുള്ളതെന്നും ആയതില്‍ ഓരോരുത്തരും കഴിഞ്ഞ ഒരു വര്‍ഷം (2012-13) എത്ര ദിവസം ജോലി ചെയ്തുവെന്നും അറിയിക്കുമോ;

(സി)പൊതുമരാമത്ത് വകുപ്പിന്റെ റോഡ് റോളറുകള്‍ സ്വകാര്യകോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്നും എങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷം (2012-13) എത്ര തവണ പ്രസ്തുത രീതിയില്‍ നല്‍കിയിട്ടുണ്ട് എന്നും അറിയിക്കുമോ;

(ഡി)നിലവില്‍ ഉപയോഗിക്കാത്ത റോഡ് റോളറുകളുടെ ഡ്രൈവര്‍മാരെ മറ്റ് വാഹനങ്ങള്‍ക്കായി നിയോഗിക്കാറുണ്ടോയെന്നും ഇല്ലെങ്കില്‍ ആയതിന്റെ കാരണം എന്തെന്നും വ്യക്തമാക്കുമോ?

3491

വൈക്കം നിയോജകമണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍

ശ്രീ.കെ.അജിത്

()2013-2014 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പൊതു മരാമത്തു വകുപ്പു വഴി ഏതെല്ലാം പ്രവൃത്തികള്‍ക്കായി എന്തു തുക വീതം വൈക്കം നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുണ്ട് എന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവര്‍ത്തികളില്‍ മുന്‍വര്‍ഷങ്ങളില്‍ ഉള്‍പ്പെടാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി)2013-2014 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താനായി പൊതുമരാമത്ത് വഴി സമര്‍പ്പിച്ച വിവിധ പ്രവൃത്തികളില്‍ ഏതൊക്കെ പ്രവൃത്തികള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

3492

ബൈപാസിന്റെ വികസന പദ്ധതി

ശ്രീ. സി. എഫ്. തോമസ്

()പെരുംതുരുത്തി-പായിപ്പാട്-തെങ്ങണ-മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസിന്റെ വികസന പദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതി സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് നല്‍കുവാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിരുന്നോ എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

()പ്രസ്തുത വികസന പദ്ധതി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നറിയിക്കുമോ?

3493

ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കുന്ന ആര്‍..ഡി.എഫ്. പ്രവൃത്തികള്‍

ശ്രീ. ജി. സുധാകരന്‍

()നബാര്‍ഡിന്റെ ആര്‍..ഡി.എഫ് പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാം; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികളില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ ഏതെല്ലാം എന്നറിയിക്കുമോ;

(സി)നബാര്‍ഡ് ഫണ്ടിനായി ആലപ്പുഴ ജില്ലയില്‍ നിന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്നറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതികളില്‍ അംഗീകാരം ലഭിച്ചവ ഏതെല്ലാം; വിശദമാക്കുമോ?

3494

സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്

ശ്രീ. വി. ശിവന്‍കുട്ടി

,, എസ്. രാജേന്ദ്രന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. ദാസന്‍

()സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്(സി. ആര്‍..പി) പ്രകാരമുളള തലസ്ഥാന നഗരിയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ആയതില്‍ എത്രമാത്രം പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതി സംസ്ഥാനത്തെ വേറെ ഏതെങ്കിലും നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)പ്രസ്തുത പദ്ധതികളുടെ മേല്‍നോട്ട ചുമതല ആര്‍ക്കായിരിക്കുമെന്നറിയിക്കുമോ;

(ഡി)തലസ്ഥാന നഗരിയിലെ പണികളില്‍ ഉണ്ടായിട്ടുളള മാന്ദ്യത പുതിയ പ്രദേശങ്ങളില്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമോ?

3495

നേമം നിയോജകമണ്ഡലത്തില്‍ നിര്‍മ്മാണമാരംഭിക്കുന്ന പാലങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ഡലത്തില്‍ പൊതുമരാമത്തു വകുപ്പ് 2013-2014 സാമ്പത്തിക വര്‍ഷം നിര്‍മ്മാണമാരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പാലങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3496

വെഞ്ഞാറമൂട് ടൌണിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാന പാതയില്‍ വെഞ്ഞാറമൂട് ടൌണിലെ ഗുരുതരമായ ഗതാഗതതടസ്സം മരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)പ്രസ്തുത വിഷയത്തില്‍ ഇനി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

3497

ആറ്റിങ്ങല്‍ സിവില്‍ സ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ സിവില്‍ സ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)പ്രസ്തുത നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏതെല്ലാം തരത്തിലുളള പണികളാണ് അവശേഷിക്കുന്നതെന്നും ആയത് എന്നത്തേക്ക് പൂര്‍ത്തിയാകുമെന്നും വിശദമാക്കുമോ;

(സി)സിവില്‍ സ്റേഷന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനത്തിന് തീയതി തീരുമാനിച്ചിട്ടുണ്ടോ എന്നറിയിക്കുമോ?

3498

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍

ശ്രീ. ബി. സത്യന്‍

2012-13 സാമ്പത്തിക വര്‍ഷത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് റോഡ്സ്, ബില്‍ഡിംഗ്സ്, ബ്രിഡ്ജസ് എന്നിവ തിരിച്ച് വിശദമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.