UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3353

സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിന് നടപടി

ശ്രീ. .കെ. ബാലന്‍

()സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കുന്ന റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റം പാലക്കാട് ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്രകാരം നല്‍കുന്നത്.; അപേക്ഷ നല്‍കി എത്ര ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും; സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഫീസ് ഈടാക്കുന്നുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി)കളക്ട്രേറ്റ്, ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസുകളിലും ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതെല്ലാം ഓഫീസുകളിലാണ് ഇനി നടപ്പാക്കാനുള്ളത്; വ്യക്തമാക്കാമോ?

3354

അതിവേഗ റെയില്‍ കോറിഡോര്‍

ശ്രീമതി കെ. കെ. ലതിക

()തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍ കോറിഡോറിന്റെ ആവശ്യാര്‍ത്ഥം ലാന്റ് അക്വിസിഷന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)നിലവിലുള്ള റെയിലിനോടനുബന്ധിച്ചാണോ അതിവേഗ റെയില്‍ കോറിഡോറും വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്; എങ്കില്‍ ഏത് വശത്ത് കൂടി; വ്യക്തമാക്കുമോ;

(സി)ഏതെങ്കിലും സ്ഥലത്ത് നിലവിലുള്ള റെയിലിന് പുറത്ത് പുതിയ റൂട്ടില്‍കൂടി അതിവേഗ റെയില്‍വേ കോറിഡോര്‍ സ്ഥാപിക്കാന്‍ ഭൂമി അക്വയര്‍ ചെയ്യുന്നുണ്ടോ; വിശദമാക്കാമോ;

(ഡി)അതിവേഗ റെയില്‍വേ കോറിഡോറിന്റെ നിര്‍ദ്ദേശിക്കപ്പെട്ട റൂട്ട് ഏതാണെന്ന് വെളിപ്പെടുത്താമോ;

()ഭൂമി അക്വയര്‍ ചെയ്യുന്നതിന് റവന്യൂ വകുപ്പ് ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

3355

അതിവേഗ റയില്‍വേ കോറിഡോറിന് വേണ്ടി ഭൂമി അക്വയര്‍ ചെയ്യാന്‍ നടപടി

ശ്രീ. . പ്രദീപ്കുമാര്‍

()അതിവേഗ റയില്‍വേ കോറിഡോറിന് വേണ്ടി കോഴിക്കോട് ജില്ലയില്‍ പുതുതായി ഭൂമി അക്വയര്‍ ചെയ്യുന്നുണ്ടോ; നിലവിലുള്ള റയില്‍വേ ലൈനിനോട് അനുബന്ധിച്ചല്ലാതെ പുതിയ റൂട്ടില്‍ ഭൂമി അക്വയര്‍ ചെയ്യുന്നുണ്ടോ; എങ്കില്‍ പ്രസ്തുത റൂട്ടിനെ സംബന്ധിച്ച് വെളിപ്പെടുത്തുമോ; ഏതെല്ലാം പഞ്ചായത്തുകളുടെ ഏതെല്ലാം വാര്‍ഡുകളില്‍ കൂടിയാണ് പ്രസ്തുത റൂട്ട് എന്ന് വെളിപ്പെടുത്തുമോ;

(ബി)ഭൂമി അക്വയര്‍ ചെയ്യുന്നതിന്റെ ഭാഗമായി ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വെളിപ്പെടുത്തുമോ?

3356

കേന്ദ്രസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. . കെ. ബാലന്‍

,, എം. ചന്ദ്രന്‍

,, സി. കൃഷ്ണന്‍

()വരള്‍ച്ചയേയും കുടിവെള്ളക്ഷാമത്തേയും കുറിച്ച് പഠിക്കുവാന്‍ കഴിഞ്ഞവര്‍ഷം കേന്ദ്രസംഘം സന്ദര്‍ശിച്ചിരുന്നോ;

(ബി)കേന്ദ്രസംഘം ഏതെല്ലാം വരള്‍ച്ചബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് പറയാമോ;

(സി)വരള്‍ച്ചയേയും കുടിവെള്ളക്ഷാമത്തെയും കുറിച്ച് അന്ന് സംഘം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)സംസ്ഥാനത്ത് രൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും നിലനില്ക്കുമ്പോള്‍ അതിനു വിരുദ്ധമായ റിപ്പോര്‍ട്ട് അന്ന് സമര്‍പ്പിക്കുവാനുണ്ടായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

() ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘത്തെ വരള്‍ച്ചയുടെയുംകുടിവെള്ളക്ഷാമത്തിന്റെയും വസ്തുനിഷ്ഠമായ സാഹചര്യം ബോധ്യപ്പെടുത്തി അര്‍ഹമായ ധനസഹായം ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചോ എന്ന് വ്യക്തമാക്കുമോ?

3357

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രസഹായം

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്തെ വരള്‍ച്ചാക്കെടുതി വിലയിരുത്തുവാന്‍ വന്ന കേന്ദ്രസംഘത്തിലെ അംഗങ്ങള്‍ ആരെല്ലാമായിരുന്നു;

(ബി)വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുളള ധനസഹായം എപ്പോള്‍ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്;

(സി)കേന്ദ്രനിര്‍ദ്ദേശപ്രകാരം വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുളള തുക ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?

3358

വരള്‍ച്ച നേരിടുന്നതിന് കേന്ദ്ര സഹായം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു ടി. തോമസ്

,, സി.കെ. നാണു

ശ്രീമതി. ജമീല പ്രകാശം

()വരള്‍ച്ച സംബന്ധിച്ച് രൂക്ഷമായ സ്ഥിതിവിശേഷം കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)വരള്‍ച്ച സംബന്ധിച്ച് രൂക്ഷമായ സ്ഥിതിവിശേഷം കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സഹായം അഭ്യര്‍ത്ഥിക്കുന്നതിനും ഒരു അഖിലകക്ഷി നിവേദക സംഘത്തെ അയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

3359

വരള്‍ച്ചാ ദുരിതാശ്വാസം

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

എത്ര കോടി രൂപയുടെ നഷ്ടം വരള്‍ച്ചമൂലം സംസ്ഥാനത്ത് ഉണ്ടായതായി കേന്ദ്ര സംഘം വിലയിരുത്തി എന്ന് വ്യക്തമാക്കാമോ?

3360

മലപ്പുറം ജില്ലയില്‍ വരള്‍ച്ചാ ദുരിതാശ്വാസം

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

ഈ വര്‍ഷത്തെ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ നിന്നും മലപ്പുറം ജില്ലയിലെ എത്ര പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ ?

3361

വരള്‍ച്ചാ ദുരിതാശ്വാസം

ശ്രീ. . ചന്ദ്രശേഖരന്‍

()വരള്‍ച്ച നേരിടാന്‍ എത്ര തുക ഏതെല്ലാം വകുപ്പിന് അനുവദിച്ചു;

(ബി)വരള്‍ച്ച നേരിടുവാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3362

നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ്

ശ്രീ.കെ.രാജു

()നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ജി.. (ആര്‍.ടി) നമ്പര്‍ 117/.സി.തീയതി 04.02.2013 എന്ന ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ;

(ബി)പ്രസ്തുത ഉത്തരവിലെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; ആയതിന്റെ പകര്‍പ്പ് നല്‍കുമോ?

3363

2008 ലെ നീര്‍ത്തട തണ്ണീര്‍ത്തട നിയമം

ശ്രീ. മോന്‍സ് ജോസഫ്

()2008 ലെ നീര്‍ത്തട തണ്ണീര്‍ത്തട നിയമമനുസരിച്ച് 5 സെന്റ് ഭൂമി നികത്തി വീടുവയ്ക്കുന്നതിന് തിരുവനന്തപുരം ജില്ലയില്‍ ആര്‍.ടി.ഒ ചെയര്‍മാനായ ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയാണ് ഇതിലെ അംഗങ്ങള്‍; ഈ സമിതി രൂപീകരിച്ചിട്ടില്ലെങ്കില്‍ എന്ന് രൂപീകരിക്കും എന്നു വ്യക്തമാക്കുമോ;

(ബി)ഈ സമിതിയുടെ യോഗം കഴിഞ്ഞ മൂന്നുമാസമായി കൂടുന്നില്ല എന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;

(സി)ഈ സമിതിയുടെ പരിഗണനയ്ക്ക് മാര്‍ച്ച് 30 വരെ എത്ര അപേക്ഷകള്‍ ജില്ലാ കൃഷി ഓഫീസറുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്നു എന്ന് വ്യക്തമാക്കാമോ;

(ഡി)ജില്ലാതല സമിതിയുടെ അടുത്ത മീറ്റിംഗ് എന്നാണെന്ന് വ്യക്തമാക്കാമോ; ഇതില്‍ ഇപ്പോള്‍ തീര്‍പ്പാക്കാതെ കിടക്കുന്ന അപേക്ഷകള്‍ മുഴുവന്‍ സമര്‍പ്പിക്കുമോയെന്ന് വ്യക്തമാക്കാമോ?

3364

കാസര്‍കോട് ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ പ്രവര്‍ത്തനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ സംസ്ഥാനത്തു ചെയ്തുവരുന്നതെന്നു വ്യക്തമാക്കുമോ;

(ബി)കാസര്‍കോട് ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഏതൊക്കെ പ്രവൃത്തികളാണ് നിലവില്‍ നടപ്പാക്കുന്നത്;

(സി)പ്രസ്തുതഫണ്ടിന്റെ ഉപയോഗം മോണിറ്റര്‍ ചെയ്യാനുള്ള ഉത്തരവാദിത്വം ആര്‍ക്കാണ്;

(ഡി)തൂക്കുപാലം, പുഴയുടെ കരസംരക്ഷണം എന്നിവ റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ചു നടപ്പാക്കാന്‍ അനുമതി നല്‍കുന്നുണ്ടോ?

3365

കോടതിവിധി നടപ്പാക്കുന്നതിലുള്ള തടസ്സങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ആര്‍. രാജേഷ്

,, പി. കെ. ഗുരുദാസന്‍

()പത്തനംതിട്ട ജില്ലയില്‍ ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള കോടതി വിധി നടപ്പാക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് കമ്പനി ഹര്‍ജി നല്കിയിരുന്നോ; ഇതില്‍ വിധി എന്തായിരുന്നു;

(സി)ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോഴഞ്ചേരി തഹസീല്‍ദാര്‍ നല്‍കിയ നോട്ടീസിലെ അപാകതകള്‍ ഈ രീതിയിലുള്ള വിധിയുണ്ടാകുവാന്‍ എത്രത്തോളം സഹായകരമായിട്ടുണ്ട്;

(ഡി)ഈ ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള വീഴ്ച അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

3366

കാസര്‍കോട് ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ പ്രവര്‍ത്തനം

ശ്രീമതി കെ. എസ്. സലീഖ

()2013 ഫെബ്രുവരി മാസം 28-ന് പൊതുതാത്പര്യഹര്‍ജിയില്‍ രണ്ടു മാസത്തിനുള്ളില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഭൂമി ഏറ്റെടുക്കുവാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുവാന്‍ കോടതി ഉത്തരവിട്ടത്;

(സി)പ്രസ്തുതഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഭൂരഹിതരായ വളരെയധികം പേര്‍ക്കു ഭൂമി നല്‍കുവാന്‍ സാധിക്കുമെന്നു വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പ്രസ്തുതഭൂമി ഏറ്റെടുക്കുവാന്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;

()ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് റവന്യൂ, വനം, നിയമം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുകയുണ്ടായോ; വിശദമാക്കുമോ;

(എഫ്)ഭൂസംരക്ഷണനിയമപ്രകാരം ഭൂമി ഏറ്റെടുക്കുവാന്‍ സാധിക്കു ന്നില്ലെങ്കില്‍ പുതിയ നിയമം നിര്‍മ്മിക്കാന്‍ പ്രസ്തുതയോഗത്തില്‍ നിര്‍ദ്ദേശമുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ?

3367

മണല്‍വാരല്‍ നിരോധനം

ശ്രീ. രാജു എബ്രഹാം

()പത്തനംതിട്ട ജില്ലയിലെ നദികളില്‍ മണല്‍വാരല്‍ നിരോധിച്ചു കൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവുകളോ കോടതി വിധികളോ ഉണ്ടായിട്ടുണ്ടോ; രേഖകള്‍ സഹിതം വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ഹാജരാക്കുമോ;

(ബി)ഇത്തരത്തിലുള്ള നിരോധനം മൂലം തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടവും, സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും നിര്‍മ്മാണ മേഖലയ്ക്ക് വന്‍ പ്രതിസന്ധിയുമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(സി)ഈ നിരോധനം നീക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കുമോ?

3368

വൈക്കം താലൂക്കിലെ മണല്‍ഖനനം

ശ്രീ. കെ. അജിത്

()വൈക്കം താലൂക്കിലെ വിവിധപ്രദേശങ്ങളില്‍ കരഭൂമിയില്‍നിന്നും മണല്‍ ഖനനം ചെയ്യുവാന്‍ നല്‍കിയിരുന്ന അനുമതി ഇപ്പോഴും നിലവിലുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)കരഭൂമിയില്‍നിന്നും മണല്‍ ഖനനം ചെയ്തതിനെത്തുടര്‍ന്നുണ്ടായ കുഴികള്‍ ഇപ്പോഴും വിവിധസ്ഥലങ്ങളില്‍ മൂടപ്പെടാതെ കിടക്കുന്ന കാര്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഇതിനെതിരെ എന്തു നടപടിയാണു സ്വീകരിച്ചി ട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(സി)ഈ മണല്‍ക്കുഴികള്‍ മൂടുന്നതിനാവശ്യമായ നടപടികള്‍ക്കു സ്ഥലമുടമകളെ നിര്‍ബ്ബന്ധിതരാ ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ ഇതിനായി എന്തു നടപടികളാണു വകുപ്പുതലത്തില്‍ കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കുമോ?

3369

ജില്ലാരൂപീകരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം ജില്ലകള്‍ വിഭജിച്ചാണ് പുതിയ ജില്ലകള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

3370

കോഴിക്കോട് ജില്ലയിലെ പുതിയ താലൂക്കുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

താലൂക്ക് പുനസംഘടനയുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് ജില്ലയില്‍ എത്ര താലൂക്കുകള്‍ വിഭജിച്ച് പുതിയ താലൂക്കുകള്‍ രൂപീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്; അവ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

3371

താലൂക്ക് രൂപീകരണം

ശ്രീ. പി. റ്റി. . റഹീം

()ഏതെല്ലാം സ്ഥലങ്ങളിലാണ് പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലാണോ പ്രഖ്യാപനം നടത്തിയത്;

(സി)നേരത്തെ നടന്ന പഠന റിപ്പോര്‍ട്ടുകളില്‍ ഒരിടത്തും പരാമര്‍ശിക്കാത്ത സ്ഥലങ്ങളില്‍ താലൂക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(ഡി)പുതിയ താലൂക്കുകളില്‍ ഉള്‍പ്പെടുത്തേണ്ട പഞ്ചായത്തുകളുടെ അഭിപ്രായം ഇക്കാര്യത്തില്‍ പരിഗണിക്കുമോ;

()കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലത്തെ താലൂക്കായി ഉയര്‍ത്താതിരിക്കാന്‍ കാരണമെന്താണ്;

(എഫ്)ഈ ഓഫീസ് ശാക്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

3372

താലൂക്ക് രൂപീകരണം

ശ്രീ. എളമരം കരീം

,, ബാബു എം. പാലിശ്ശേരി

,, കെ. വി. വിജയദാസ്

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് പുതുതായി താലൂക്കുകള്‍ പ്രഖ്യാപിച്ചതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)താലൂക്ക് രൂപീകരണത്തിനായി ജനസംഖ്യ, വില്ലേജുകളുടെ എണ്ണം, പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ പരിഗണിച്ചിട്ടുണ്ടോ;

(സി)സംസ്ഥാനത്ത് താലൂക്ക് പുനഃനിര്‍ണ്ണയം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിന് എത്ര കമ്മീഷനുകളെ നിയോഗിച്ചിരുന്നു; റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടുണ്ടോ;

(ഡി)ഇപ്പോള്‍ നടത്തിയിട്ടുളള താലൂക്ക് രൂപീകരണം ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചുകൊണ്ടുളളതായിരുന്നോ; വിശദാംശങ്ങള്‍ നല്‍കാമോ;

()പുതിയ താലൂക്ക് പ്രഖ്യാപനം സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; തീരുമാനം എടുക്കുന്നതിന് മുന്‍പ് ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടുണ്ടായിരുന്നുവോ; വിശദമാക്കുമോ?

3373

സബ്താലൂക്കുകളുടെ ശാക്തീകരണം

ശ്രീ. പി. റ്റി. . റഹീം

സംസ്ഥാനത്തെ സബ് താലൂക്കുകള്‍ ശാക്തീകരിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള അധികാരങ്ങള്‍ നല്‍കുന്നതിനുള്ള ഏതെങ്കിലും നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

3374

കൊളത്തറ-ചെറുവണ്ണൂര്‍ റോഡ്

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ മണ്ഡലത്തില്‍ കൊളത്തറ-ചെറുവണ്ണൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ ഭൂമി അക്വിസിഷന്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി)എന്നത്തേക്ക് അക്വിസിഷന്‍ പൂര്‍ത്തിയാകും;

(സി)ഈ അക്വിസിഷന് കാലതാമസം ഉണ്ടാവാന്‍ ആരാണുത്തരവാദി എന്ന് വ്യക്തമാക്കുമോ?

3375

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിനുള്ള ഭൂമി

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിന് സര്‍ക്കാര്‍ എത്ര ഭൂമിയാണ് അനുവദിച്ചിരുന്നതെന്നും പാട്ടത്തുക എത്രയെന്നും അറിയിക്കാമോ?

(ബി)ഇപ്പോള്‍ അനുദിച്ചതിനും പുറമെ എത്രഭൂമിയാണ് വിദ്യാലയാധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളത്; ഇതിന് കാരണമെന്ത്;

(സി)കേന്ദ്രീയ വിദ്യാലയാധികൃതര്‍ ആവശ്യപ്പെട്ട അധികഭൂമിയും പാട്ടം നിരക്ക് കുറയ്ക്കലും അനുവദിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ എന്ന് ഉത്തരവ് ഇറക്കുമെന്ന് അറിയിക്കാമോ?

3376

കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലത്തിന് പകരമായി ഭൂമി

ശ്രീമതി പി. അയിഷാ പോറ്റി

()കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലത്തിന് പകരമായി ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കല്ല്യാണിക്കുട്ടിയമ്മ നല്‍കിയ പരാതിയില്‍ കൊല്ലം കലക്ട്രേറ്റില്‍ നിന്നും സ്വീകരിച്ച തുടര്‍നടപടിക്രമങ്ങള്‍ (എല്‍.1 - 45191/2011) വിശദമാക്കുമോ.

(ബി)പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പരാതി ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ എത്തിയത് എന്നാണ്;

(സി)കല്ല്യാണിക്കുട്ടിയമ്മയില്‍ നിന്നും കുടിയൊഴിക്കപ്പെട്ട വസ്തു എന്താവശ്യത്തിനാണ് വിനിയോഗിച്ചത് എന്ന് വെളിപ്പെടുത്തുമോ;

(ഡി)കുടിയൊഴിക്കപ്പെട്ട സ്ഥലത്തിന് പകരമായി കല്ല്യാണിക്കുട്ടിയമ്മക്ക് ഭൂമി ലഭ്യമാക്കാന്‍ നടപടിക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുമോ?

3377

ജീവനക്കാരെ ബോധവല്‍ക്കരിക്കാന്‍ നടപടി

ശ്രീ. പി. സി. വിഷ്ണുനാഥ്

,, പാലോട് രവി

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()സംസ്ഥാനത്തെ റവന്യൂ ഓഫീസുകള്‍ അഴിമതി രഹിതമാക്കുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസങ്ങള്‍ ഒഴിവാക്കുന്നതിനും ജീവനക്കാരെ ബോധവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വെളിപ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്?

3378

താലൂക്ക് ഓഫീസുകളില്‍ റെക്കോഡുകള്‍ സൂക്ഷിക്കുന്നതിന് സൌകര്യങ്ങള്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്തെ താലൂക്ക് ഓഫീസുകളില്‍ റെക്കോഡുകള്‍ സൂക്ഷിക്കുന്നതിന് മതിയായ സൌകര്യങ്ങള്‍ ഇല്ല എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ റവന്യൂ റെക്കോഡുകള്‍ സൂക്ഷിക്കുന്നതിനായി നിലവിലുള്ള കെട്ടിടത്തില്‍ ഒരു നില പണിയുന്നതിനായി തയ്യാറാക്കിയ പ്രോജക്റ്റ് പ്രൊപ്പോസല്‍ നടപടികള്‍ പുരോഗമിക്കാതെ പൊതുമരാമത്ത് വകുപ്പില്‍ത്തന്നെ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകുമോ?

3379

തുടര്‍ച്ചാനുമതി ഇല്ലാത്ത ഓഫീസുകള്‍

ശ്രീ. പി. ഉബൈദുളള

()സംസ്ഥാനത്തെ റവന്യൂ റിക്കവറി സ്പെഷ്യല്‍ തഹസീല്‍ദാറുടെ ഓഫീസുകളില്‍ തുടര്‍ച്ചാനുമതി ഇല്ലാത്ത എത്ര ഓഫീസുകളുണ്ട്; അവ ഏതെല്ലാം;

(ബി)ഇത്തരം ഓഫീസുകള്‍ക്ക് എത്രയും വേഗം തുടര്‍ച്ചാനുമതി ലഭ്യമാക്കുന്നതിനും ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിനും സത്വര നടപടി സ്വീകരിക്കുമോ?

3380

വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. . . അസീസ്

()സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ എന്നു മുതലാണ് കമ്പ്യൂട്ടര്‍വല്‍ക്കരണം ആരംഭിച്ചത്;

(ബി)കമ്പ്യൂട്ടര്‍വല്‍ക്കരണം എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്;

(സി)കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.