UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3499

സംസ്ഥാനത്തെ പദ്ധതിച്ചെലവ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സംസ്ഥാനത്ത് 2013 മാര്‍ച്ച് 31 വരെ എത്ര ശതമാനമായിരുന്നു പദ്ധതിച്ചെലവ് എന്നു വിശദമാക്കുമോ;

(ബി)2012-13-ല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് എത്ര തുകയാണ് വകയിരുത്തിയതെന്ന് അറിയിക്കുമോ;

(സി)ഇതില്‍, 2013 മാര്‍ച്ച് 31 വരെ എത്ര ശതമാനം ചെലവഴിച്ചുവെന്ന് ജില്ലതിരിച്ചു വിശദമാക്കുമോ?

3500

ഗ്രാമവികസനം സാദ്ധ്യമാക്കുന്നതിനു പദ്ധതി

ശ്രീ. എം. ഉമ്മര്‍

,, സി. മമ്മൂട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ. എന്‍. . ഖാദര്‍

()ഗ്രാമീണമേഖലയുടെ തനതുജീവിതശൈലി നിലനിര്‍നിര്‍ത്തിക്കൊണ്ടു ഗ്രാമവികസനം സാദ്ധ്യമാക്കുന്നതിന് ഗ്രാമീണയുവജനങ്ങളെ സജ്ജമാക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടോ;

(ബി)ഗ്രാമപ്രദേശങ്ങളുടെ പരിസ്ഥിതിസംരക്ഷണം, സമഗ്രവികസനം എന്നിവയില്‍ തദ്ദേശവാസികളായ യുവജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ഒരു പുതിയ വികസനമാര്‍ഗ്ഗം സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതിനായി ഗ്രാമീണമേഖലയിലെ തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരും, തൊഴില്‍രഹിതവേതനം പറ്റുന്നവരുമായ യുവജനങ്ങളുടെ വിവരശേഖരണം നടത്തുമോ?

3501

ഗ്രാമവികസന പദ്ധതികളില്‍ കൂടുതല്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാനും വിനിയോഗിക്കുവാനും പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

()ഗ്രാമവികസന പദ്ധതികളില്‍ കൂടുതല്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാനും വിനിയോഗിക്കുവാനും എം.എല്‍., എം.പി ഫണ്ടു വഴിയുളള പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ എന്തെല്ലാം സംവിധാനമാണ് ഒരുക്കിയിട്ടുളളതെന്ന് വിശദമാക്കുമോ;

(ബി)ഏതെല്ലാം പദ്ധതികളിലാണ് ഫണ്ട് പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ കഴിയുന്നതെന്ന് വിശദമാക്കുമോ;

(സി)ആയതിലേക്കായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

3502

ഗ്രാമവികസനവകുപ്പ് നടപ്പാക്കുന്ന കേന്ദ്രപദ്ധതികള്‍

ശ്രീ. . കെ. ബാലന്‍

()ഗ്രാമവികസനവകുപ്പുവഴി സംസ്ഥാനത്തു നടപ്പാക്കുന്ന കേന്ദ്രപദ്ധതികള്‍ ഏതെല്ലാമാണെന്നു വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതികള്‍ക്ക് 2011-12, 2012-13 വര്‍ഷങ്ങളില്‍ ലഭിച്ച തുകയും, ചെലവഴിച്ച തുകയും എത്രയെന്നു വ്യക്തമാക്കുമോ;

(സി)ഏതെങ്കിലും കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് ആരംഭിക്കാതെയുണ്ടെങ്കില്‍ ആ പദ്ധതി ഏതെന്നും ആരംഭിക്കാത്തതിനുളള കാരണമെന്തെന്നും വിശദമാക്കുമോ;

(ഡി)100% തുകയും ചെലവഴിച്ച കേന്ദ്രപദ്ധതി ഉണ്ടെങ്കില്‍ അത് ഏതെന്നു വ്യക്തമാക്കുമോ?

3503

ഇന്ദിരാ ആവാസ് യോജന’ പദ്ധതി

ശ്രീ..കെ. ബാലന്‍

()ഇന്ദിരാ ആവാസ് യോജന’ പദ്ധതി പ്രകാരം സംസ്ഥാനത്ത് 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര പുതിയ വീടുകള്‍ നിര്‍മ്മിച്ചുനല്‍കി;

(ബി)ഈ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും പ്രസ്തുത പദ്ധതിക്കായി എത്ര രൂപയാണ് സംസ്ഥാന വിഹിതമായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്; ഇതില്‍ എത്ര രൂപാ ചിലവഴിച്ചു;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതമായി എത്ര രൂപ വകയിരുത്തിയിരുന്നു; അതില്‍ എത്ര രൂപാ ചിലവഴിച്ചു;

(ഡി)പ്രസ്തുത പദ്ധതിക്കായി കേന്ദ്ര വിഹിതമായി എത്ര രൂപ ലഭിച്ചുവെന്നും അതില്‍ എത്ര രൂപാ ചിലവഴിച്ചുവെന്നും വെളിപ്പെടുത്തുമോ;

()ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് ആര്‍ക്കൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(എഫ്)ഈ പദ്ധതി സംസ്ഥാനത്ത് വിജയകരമാണോയെന്നും അല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും വ്യക്തമാക്കുമോ ?

3504

ഇന്ദിരാ ആവാസ് യോജന

ശ്രീ. . പി. ജയരാജന്‍

()ദുര്‍ബലവിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ഇന്ദിരാ ആവാസ് യോജനക്കായി 2011-2012 സാമ്പത്തികവര്‍ഷത്തിലും 2012-2013 സാമ്പത്തിക വര്‍ഷത്തിലും എത്ര തുക ഗ്രാമപഞ്ചായത്തുകള്‍ മുഖേന ലഭ്യമാകുമെന്നാണ് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തതെന്നു വ്യക്തമാക്കുമോ;

(ബി)2011-2012 ല്‍ എത്ര തുക ഇതു പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കിയെന്നും 2012-2013 ല്‍ എത്ര തുക നല്‍കിയെന്നും വ്യക്തമാക്കുമോ;

(സി)പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 2012 സെപ്തംബര്‍ 18 ന് തദ്ദേശസ്വയംഭരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ലഭ്യമാക്കുമോ;

(ഡി)പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തന്നെ കണ്ടെത്തണമെന്ന് അറിയിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3505

ഇന്ദിരാ ആവാസ് യോജനയില്‍ തൊഴിലുറപ്പ് പദ്ധതി

ശ്രീ. . . അസീസ്

()കേന്ദ്രാവിഷ്കൃത ഭവന നിര്‍മ്മാണ പദ്ധതിയായ ഇന്ദിരാ ആവാസ് യോജന പ്രകാരമുളള ഭവന നിര്‍മ്മാണത്തിന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏതെങ്കിലും പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തുന്നതിന് കഴിയുമോ;

(ബി)എങ്കില്‍ പ്രവൃത്തി എന്താണെന്നും എത്ര തൊഴിലാളികളുടെ എത്ര ദിവസത്തെ പ്രവര്‍ത്തനമാണ് നടത്താന്‍ കഴിയുകയെന്നും വ്യക്തമാക്കുമോ?

3506

വൈക്കം നിയോജകമണ്ഡലത്തിലെ ദേശീയഗ്രാമീണതൊഴിലുറപ്പു പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി

ശ്രീ. കെ. അജിത്

()മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി ആരംഭിച്ചതിനുശേഷം വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ഓരോവര്‍ഷവും എത്ര തുക വീതം ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ;

(ബി)ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി ആരംഭിച്ചതിനുശേഷം ഏതെല്ലാം മേഖലകളില്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നു വ്യക്തമാക്കുമോ;

(സി)ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി പ്രകാരം വൈക്കം നിയോജകമണ്ഡലത്തിലെ കാര്‍ഷികമേഖലയില്‍ തൊഴില്‍ നല്‍കിയതുമായി ബന്ധപ്പെട്ട് എന്തു തുക ചെലവഴിച്ചുവെന്നും, ഇതുവഴി മുന്‍വര്‍ഷങ്ങളില്‍ നിന്നും ഈ മേഖലയില്‍ എന്തു വളര്‍ച്ചയുണ്ടായെന്നും വെളിപ്പെടുത്തുമോ;

(ഡി)ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി ആരംഭിച്ചതിനു ശേഷം വൈക്കം നിയോജകമണ്ഡലത്തില്‍ നാളികേരം, നെല്ല്, റബ്ബര്‍ എന്നിവയുടെ ഉത്പാദനത്തിലുണ്ടായ വര്‍ദ്ധന പഞ്ചായത്തുതിരിച്ചു വ്യക്തമാക്കുമോ?

3507

തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നടപടി

ശ്രീ.എം. ഹംസ

()ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു; നാളിതുവരെയുള്ള കണക്ക് വാര്‍ഷികാടിസ്ഥാനത്തില്‍, ജില്ല തിരിച്ച് നല്‍കാമോ;

(ബി)തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരാള്‍ക്ക് എത്ര തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്: ഇപ്പോള്‍ ശരാശരി എത്ര തൊഴില്‍ ദിനങ്ങള്‍ ലഭ്യമാവുന്നു; തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിച്ചുനല്‍കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വിശദീകരിക്കുമോ;

(സി)സംസ്ഥാനത്തിന്റെ പ്രത്യേക പരിതസ്ഥിതിക്കനുസൃതമായി തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുവാനാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കാമോ;

(ഡി)തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ നല്‍കിവരുന്ന വേതനം വര്‍ദ്ധിപ്പിച്ചുനല്‍കണമെന്ന തൊഴിലാളികളുടെ അപേക്ഷ ശ്രദ്ധയിലുണ്ടോ; എങ്കില്‍ എത്രയായി വര്‍ധിപ്പിച്ചു നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

3508

തൊഴിലുറപ്പുപദ്ധതിയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം

ശ്രീ. സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, പി. സി. വിഷ്ണുനാഥ്

()തൊഴിലുറപ്പുപദ്ധതിയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ;

(ബി)ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി മോഡല്‍ സോഷ്യല്‍ ഓഡിറ്റ് സമ്പ്രദായം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;

(സി)പ്രസ്തുതസംവിധാനത്തിന്റെ പ്രവര്‍ത്തനരീതി വിശദമാക്കുമോ;

(ഡി)എവിടെയൊക്കെയാണ് പ്രസ്തുതസമ്പ്രദായം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?

3509

..വൈ പദ്ധതി

ശ്രീമതി കെ. കെ. ലതിക

()..വൈ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അധിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനറല്‍ വിഭാഗം എന്നീ ഇനങ്ങളില്‍ എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)അധിക സഹായം കണ്ടെത്തുന്നതിന് പഞ്ചായത്തുകള്‍ക്ക് ലോണ്‍ എടുക്കുന്നതിന്അനുമതി നല്‍കിയിട്ടുണ്ടോ എന്നും, എത്ര തുക വീതം ലോണ്‍ എടുക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

3510

..വൈ. ഗുണഭോക്തൃ ലിസ്റ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()..വൈ ഗുണഭോക്തൃ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ സംസ്ഥാന ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുളള ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടാത്തത് മൂലം അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍ നടപടികള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ?

3511

എം. ജി. എന്‍. ആര്‍. . എ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശം - 2013

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീത ഗോപി

ശ്രീ. . കെ. വിജയന്‍

,, പി. തിലോത്തമന്‍

()ഗ്രാമീണ വികസന വകുപ്പ് എം.ജി.എന്‍.ആര്‍.ഇ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശം -2013 പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ ഏറ്റെടുക്കാന്‍ പാടില്ലാത്ത പ്രവര്‍ത്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവ എതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)നെല്‍കൃഷിയും ഭൂവികസനവും പ്രസ്തുത പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)കയര്‍ മേഖലയേയും കൈത്തറിമേഖലയേയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന്‍മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

3512

എന്‍.ആര്‍..ജി.എസ്. കാര്യക്ഷമമാക്കാന്‍ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

()എന്‍.ആര്‍..ജി.എസ്. കാര്യക്ഷമമാക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;

(ബി)പദ്ധതിയിന്‍കീഴില്‍ വര്‍ഷത്തില്‍ ഒരാള്‍ക്ക് എത്ര ദിവസത്തെ തൊഴിലവസരങ്ങളാണ് നല്‍കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്;

(സി)പദ്ധതി നടപ്പാക്കുന്നതിന് എത്ര കോടി രൂപയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനുള്ള ചെലവ് ഇരട്ടിയാക്കന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

3513

എച്ച്..ഡി.എ പദ്ധതി പ്രകാരം അനുവദിച്ച തുക

ശ്രീ. കെ. വി. വിജയദാസ്

()സംസ്ഥാനത്ത് എത്ര പഞ്ചായത്തുകളില്‍ എച്ച്..ഡി.എ പദ്ധതി പ്രകാരം തുക അനുവദിച്ചുവെന്നുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)എച്ച്..ഡി.എ പദ്ധതി പ്രകാരം അനുവദിച്ച തുകയുടെ ജില്ല, മണ്ഡലം, പഞ്ചായത്ത് എന്നിവ തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(സി)2012-2013-ല്‍ പ്രസ്തുത പദ്ധതി പ്രകാരം അനുവദിച്ച തുക നല്‍കിയോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

3514

പി.എം.ജി.എസ്.വൈ പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, ലൂഡി ലൂയിസ്

()പി.എം.ജി.എസ്.വൈ യില്‍ സംസ്ഥാനം സമര്‍പ്പിച്ച ഗ്രാമീണ റോഡുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)എത്ര കിലോമീറ്റര്‍ റോഡിനാണ് അനുമതി നല്‍കിയതെന്ന് വിശദമാക്കുമോ;

(സി)റോഡുകളുടെ നിര്‍മ്മാണത്തിന് എന്ത് തുകയാണ് സഹായമായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)പദ്ധതിയനുസരിച്ചുള്ള റോഡ് നിര്‍മ്മാണം എന്നാരംഭിക്കാന്‍ കഴിയും എന്ന് വിശദമാക്കുമോ;

()ഈ പദ്ധതിയുടെ 2-ാം ഘട്ടത്തില്‍ സംസ്ഥാനത്തിന് പുതുതായി റോഡുകള്‍ അനുവദിക്കുന്ന കാര്യം സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാട് എന്തെന്ന് വിശദമാക്കുമോ?

3515

അമ്പലപ്പുഴ മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ. പ്രവൃത്തികള്‍

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തില്‍ പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോഡുനിര്‍മ്മാണങ്ങള്‍ ഏതെല്ലാം;

(ബി)അമ്പലപ്പുഴ മണ്ഡലത്തില്‍ എത്ര കിലോമീറ്റര്‍ റോഡുകള്‍ക്കാണ് പി.എം.ജി.എസ്.വൈ. പ്രകാരം ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നു വിശദമാക്കുമോ;

(സി)പ്രസ്തുതപദ്ധതിക്കായി ഓരോ റോഡിനും എത്ര രൂപയാണു വകയിരുത്തിയിട്ടുള്ളതെന്നു വിശദീകരിക്കുമോ;

(ഡി)ഭരണാനുമതി ലഭിച്ച് പണിപൂര്‍ത്തിയായ പ്രവൃത്തികള്‍ ഏതെല്ലാം; പണി തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാം; ഭരണാനുമതി ലഭിച്ചിട്ടും പണിയാരംഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാം;

()2012-13 വര്‍ഷത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ.യില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച നിര്‍മ്മാണപ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

3516

വാമനപുരം മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ. പദ്ധതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വാമനപുരം നിയോജകമണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിയാരംഭിച്ച ഏതെങ്കിലും റോഡുകള്‍ വനം വകുപ്പിന്റേയോ മറ്റേതെങ്കിലും തടസ്സങ്ങള്‍ കാരണമോ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതായിട്ടുണ്ടോ;

(ബി)എങ്കില്‍, പ്രസ്തുതതടസ്സം നീക്കി അടിയന്തിരമായി പണി പുനരാരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണു സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

3517

എം.ജി.എന്‍.ആര്‍..ജി പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

()എം.ജി.എന്‍.ആര്‍..ജി പദ്ധതി പ്രകാരം സാധന സാമഗ്രികള്‍ ഉപയോഗിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)ഇതു വഴി കൃഷിക്കും, അനുബന്ധ മേഖലയില്‍ ഉല്‍പ്പാദനവും വരുമാനദായകവുമായ ഗ്രാമീണ അടിസ്ഥാന സൌകര്യങ്ങള്‍ എത്ര മാത്രം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കുമോ?

3518

ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി

ശ്രീ. കെ. അജിത്

()2012-13 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി കോട്ടയം ജില്ലയിലെ ഏതെല്ലാം റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ വൈക്കം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന റോഡുകള്‍ ഏതൊക്കെയെന്നും ഒരോ റോഡിനും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;

(സി)ഈ പദ്ധതിയില്‍ റോഡുകള്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഈ വര്‍ഷം എത്ര തുക കോട്ടയം ജില്ലയില്‍ ചെലവഴിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്നും വെളിപ്പെടുത്തുമോ?

3519

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. എസ്. ശര്‍മ്മ

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും തോടുകളുടെ സംരക്ഷണത്തിനും നിലവിലുളള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയെന്നും ഒരോ പദ്ധതിയിലും പ്രോജക്ടുകള്‍ സമര്‍പ്പിക്കുന്നതിന്റെ മാനദണ്ഡമെന്തെന്നും വിശദമാക്കാമോ?

3520

ലാന്റ് യൂസ് ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ. വര്‍ക്കല കഹാര്‍

,, . റ്റി. ജോര്‍ജ്

,, എം. പി. വിന്‍സന്റ്

,, വി. റ്റി. ബല്‍റാം

()ലാന്റ് യൂസ് ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്;

(ബി)പ്രസ്തുത ബോര്‍ഡിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(സി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പെഷ്യല്‍ ഡാറ്റാ ബെയ്സ് തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)പരിസ്ഥിതി പരിപാലനത്തെക്കുറിച്ച് എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3521

സ്റാറ്റിസ്റിക്കല്‍ സ്ട്രെങ്തനിംഗ് പ്രോഗ്രാം

ശ്രീ. സണ്ണി ജോസഫ്

,, . സി. ബാലകൃഷ്ണന്‍

,, പാലോട് രവി

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് സ്റാറ്റിസ്റിക്കല്‍ സ്ട്രെങ്തനിംഗ് പ്രോഗ്രാം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3522

ഗ്രാമസഭാ ലിസ്റിനെ മറികടന്നു നല്‍കുന്ന ആനുകൂല്യങ്ങള്‍

ശ്രീ. റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

()ബ്ളോക്ക് പഞ്ചായത്തുകള്‍ നല്‍കുന്ന വ്യക്തിഗത ആനൂകൂല്യങ്ങള്‍ ഗ്രാമസഭാ ലിസ്റിനെ മറികടന്ന് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

3523

തിരുര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. സി. മമ്മൂട്ടി

()തിരൂര്‍ നിയോജകമണ്ഡലത്തില്‍ ഗ്രാമവികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)2011-12, 2012-13 വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)2013-14 വര്‍ഷത്തില്‍ തിരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയും, സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി)നിലവില്‍ നടപ്പു പദ്ധതികള്‍ ഒന്നും ഇല്ലെങ്കില്‍ അവ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

3524

ഹില്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഹില്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി വഴി സംസ്ഥാനത്തെ എത്ര പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാണ് ഭരണാനുമതി നല്കിയിട്ടുള്ളത്;

(ബി)കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പ്രവര്‍ത്തികളാണ് ഹില്‍ ഏരിയ ഡെവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; ഓരോ പ്രവര്‍ത്തിക്കും എത്ര തുക വകയിരുത്തിയിട്ടുണ്ട് എന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത പ്രവര്‍ത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

3525

കൊട്ടാരക്കര മണ്ഡലത്തിലെ ബി.പി.എല്‍ കുടുംബങ്ങള്‍

ശ്രീമതി പി.അയിഷാ പോറ്റി

()കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍പ്പെടുന്ന ബി.പി.എല്‍ കുടുംബങ്ങളുടെ എണ്ണം ഗ്രാമപഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ എത്ര കുടുംബങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും എത്ര കുടുംബങ്ങളെ പ്രസ്തുത പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്നുമുള്ള വിവരം പഞ്ചായത്തുകള്‍ തിരിച്ച് ലഭ്യമാക്കുമോ?

3526

മില്‍ക്ക് ഫെഡ് വിപണന പദ്ധതി

ശ്രീ. വി. ശശി

()മില്‍ക്ക് ഫെഡ് വിപണന പദ്ധതിയ്ക്കായി 2012-13 ലെ ബജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നുവെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുക വഴിയുണ്ടായ ഭൌതിക നേട്ടം വെളിപ്പെടുത്തുമോ?

3527

ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത

ശ്രീ. വി. ശശി

()ക്ഷീര മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാനത്ത് 35 കോടി രൂപാ വിനിയോഗിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്ക്കരിക്കപ്പെട്ട വിവിധ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഓരോ പദ്ധതികള്‍ക്കായി ഈ വര്‍ഷത്തേക്ക് വകയിരുത്തിയ തുകയെത്രയെന്നും ഓരോ പദ്ധതിക്കും ചെലവഴിച്ച തുകയെത്രയെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതികളുടെ നടപ്പാക്കല്‍ വഴി പാലിന്റെ ഉല്‍പ്പാദനത്തിലുണ്ടായ വര്‍ദ്ധനവ് എത്രയെന്ന് വ്യക്തമാക്കുമോ?

3528

ക്ഷീര സഹകരണസംഘങ്ങള്‍ ശക്തിപ്പെടുത്താനായി വകയിരുത്തിയ തുക

ശ്രീ.വി.ശശി

()സംസ്ഥാനത്തെ ക്ഷീര സഷകരണ സംഘങ്ങള്‍ ശക്തിപ്പെടുത്താനായി ബഡ്ജറ്റില്‍ വകയിരുത്തിയ 13 കോടി രൂപയില്‍ നാളിതുവരെ എത്രകോടി രൂപ ചെലവഴിച്ചു;

(ബി)ഈ തുക പ്രസ്തുത മേഖലയില്‍ എന്തൊക്കെ പരിപാടികള്‍ക്കായാണ് വകയിരുത്തപ്പെട്ടത്; ഇതില്‍ ഏതൊക്കെ പരിപാടികള്‍ നടപ്പാക്കി; ഓരോ പരിപാടിക്കുമുണ്ടായ ചെലവ് എത്ര?

3529

ക്ഷീരകര്‍ഷകരുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് പരിഹരിക്കാന്‍ പദ്ധതി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

,, ജെയിംസ് മാത്യൂ

,, ബി.ഡി. ദേവസ്സി

ശ്രീമതി കെ.എസ്. സലീഖ

()പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്ക് ഉയരാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ ആ ദിശയിലുള്ള എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ക്ഷീര കര്‍ഷകരുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ശോഷണം തടയാന്‍ എന്തെങ്കിലും കര്‍മ്മ പദ്ധതിയുണ്ടോ; വിശദമാക്കുമോ;

(സി)പ്രസ്തുത മേഖലയിലെ വിവിധ ഏജന്‍സികളുടെ ഏകോപനത്തിനായി എന്തു നടപടി സ്വീകരിച്ചു?

3530

പാല്‍ ഉല്പന്നങ്ങളുടെ ഇറക്കുമതി

ശ്രീ.കെ.ദാസന്‍

()സംസ്ഥാനത്ത് എത്ര ക്ഷീര കര്‍ഷകര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പാലുല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഏര്‍പ്പെടാന്‍ തിരുമാനിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ ഗുതുതരമായി ബാധിക്കുന്ന ഈ പ്രശ്നത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ എന്ത് നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.