UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3556

2012-2013 സാമ്പത്തികവര്‍ഷത്തെ മുനിസിപ്പാലിറ്റി - കോര്‍പ്പറേഷനുകളുടെ പദ്ധതി വിഹിതം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()2012-2013 സാമ്പത്തിക വര്‍ഷത്തെ മുനിസിപ്പാലിറ്റി - കോര്‍പ്പറേഷനുകളുടെ പദ്ധതി വിഹിതം എത്രയായിരുന്നു;

(ബി)ഇതുവരെ പ്രസ്തുതയിനത്തില്‍ എന്തു തുക ചെലവഴിച്ചെന്ന് ശതമാനാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

സി)മുനിസിപ്പാലിറ്റി - കോര്‍പ്പറേഷനുകളുടെ പദ്ധതി നിര്‍വ്വഹണത്തിനുള്ള സമയപരിധി നീട്ടി നല്‍കിയിട്ടുണ്ടോ; എന്നുവരെയാണ് നീട്ടിനല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ഡി)സമയപരിധി നീട്ടിനല്‍കിയിട്ടില്ലെങ്കില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് പ്രസ്തുതയിനത്തില്‍ എത്ര തുക നഷ്ടപ്പെടുമെന്ന് വ്യക്തമാക്കുമോ?

3557

കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റികളുടെ പദ്ധതിവിഹിതം

ശ്രീമതി കെ. എസ്. സലീഖ

()2012-13 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റികളുടെ പദ്ധതി വിഹിതം എത്ര കോടി രൂപയായിരുന്നു;

(ബി)ആയതില്‍ 2013 മാര്‍ച്ച് 31 വരെ എത്ര കോടി രൂപ ചെലവഴിച്ചു; പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനമാണ് ആകെ ചെലവഴിച്ചത്;

(സി)പദ്ധതിവിഹിതം പൂര്‍ണ്ണമായി ചെലവഴിക്കാത്ത കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റികള്‍ക്ക് വ്യവസ്ഥകളുടെ അടിസ്ഥനത്തില്‍ എന്നുവരെ ആയത് ചെലവഴിക്കാം; വിശദമാക്കുമോ;

(ഡി)യഥാസമയം ഫണ്ട് അനുവദിക്കാത്തതും, അംഗീകാരം നല്‍കുന്നതില്‍ വരുത്തിയ മാറ്റങ്ങളുമാണ് പദ്ധതി നിര്‍വ്വഹണം തടസ്സപ്പെടുവാന്‍ ഇടയാക്കിയത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

()2013-14 സാമ്പത്തിക വര്‍ഷം കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റികളുടെ പദ്ധതി വിഹിതം എത്രയാണെന്ന് വ്യക്തമാക്കുമോ?

3558

മുനിസിപ്പാലിറ്റികള്‍ക്കായി ബൃഹത് വികസനപദ്ധതി

ശ്രീ. ബെന്നി ബഹനാന്‍

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

()സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ ഒരു വികസനപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;(സി)

എന്തെല്ലാം സഹായങ്ങളാണ്പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ത്തുക എത്രയാണെന്നറിയിക്കുമോ?

3559

ജവഹര്‍ലാല്‍ നെഹ്റൂ നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. അച്ചുതന്‍

,, കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

()ജവഹര്‍ലാല്‍ നെഹ്റൂ നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(ബി)നഗരവികസനത്തിനായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(സി)സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രസ്തുത പദ്ധതിക്ക് എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശം ലഭ്യമാക്കുമോ ?

3560

കേരള സസ്റൈനബിള്‍ അര്‍ബന്‍ ഡവലപ്മെന്റ് പ്രോജക്ട്

ശ്രീ. വര്‍ക്കല കഹാര്‍

,, വി. പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

()കേരള സസ്റൈനബിള്‍ അര്‍ബന്‍ ഡവലപ്മെന്റ് പ്രോജക്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)നഗരവികസനത്തിനായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

3561

യു..ഡി.എസ്.എസ്.എം.റ്റി. പദ്ധതി

ശ്രീ. ജി. സുധാകരന്‍

()യു..ഡി.എസ്.എസ്.എം.റ്റി. പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി വിവിധ നഗരസഭകളില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് യഥാസമയം ഫണ്ട് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ഡി)യു..ഡി.എസ്.എസ്.എം.റ്റി. പദ്ധതി പ്രകാരം ആലപ്പുഴ നഗരസഭയില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

()പ്രസ്തുത പദ്ധതി നടപ്പാക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങള്‍ നേരിടുന്നുണ്ടോ; എങ്കില്‍ പ്രസ്തുത തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത പദ്ധതി കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

3562

നഗരശുചിത്വം

ശ്രീ. ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സന്റ്

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് നഗരശുചിത്വം ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

3563

ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

,, എം.പി. വിന്‍സെന്റ്

,, ആര്‍. സെല്‍വരാജ്

()നഗരങ്ങളില്‍ ഉറവിട മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

3564

ദ്രവമാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. അച്ചുതന്‍

,, വര്‍ക്കല കഹാര്‍

,, എം. . വാഹീദ്

()നഗരങ്ങളില്‍ ദ്രവമാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

3565

അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ ക്രമപ്പെടുത്തുന്നതിന് നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍

,, പി. ഉബൈദുള്ള

()അനധികൃത കെട്ടിട നിര്‍മ്മാണങ്ങളും നേരിയ ചട്ടലംഘനങ്ങള്‍ വരുത്തിയിട്ടുള്ള നിര്‍മ്മാണങ്ങളും ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;

(ബി)ആയത് സംബന്ധിച്ച വിശദവിവരം നല്‍കുമോ;

(സി)പ്രസ്തുത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ;

(ഡി)പ്രസ്തുത തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ പ്രായോഗിക ഭേദഗതികള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

3566

സിയാല്‍ മാതൃക’യില്‍ കമ്പനികള്‍ രൂപീകരിക്കുന്ന നടപടി

ശ്രീ. എളമരം കരീം

,, കെ.കെ. നാരായണന്‍

പ്രൊഫ.സി. രവീന്ദ്രനാഥ്

ശ്രീ.എസ്. ശര്‍മ്മ

()ബസ്ഷെല്‍ട്ടറുകള്‍, കുടിവെള്ള വിതരണം, പൊതു ടോയ്ലറ്റുകള്‍, നഗരശുചിത്വം എന്നിവയുടെ നടത്തിപ്പിനായി 'സിയാല്‍ മാതൃക'യില്‍ നാലു കമ്പനികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത ആവശ്യങ്ങള്‍ക്കായി 2012-13 ലെ ബജറ്റില്‍ വകയിരുത്തിയിരുന്ന തുക എത്ര; പ്രസ്തുത തുകയില്‍ നിന്ന് ഇതുവരെ ചെലവഴിച്ച തുക എത്ര; ഈ വര്‍ഷം എന്തു തുക ചെലവഴിക്കാനുദ്ദേശിക്കുന്നു എന്നിവ വ്യക്തമാക്കുമോ;

(സി)പ്രസ്തുത ആവശ്യങ്ങള്‍ക്കായി രൂപീകരിച്ച കമ്പനികള്‍ ഏതൊക്കെയാണെന്നും നാളിതുവരെ പ്രസ്തുത കമ്പനികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;

(ഡി)പ്രസ്തുത കമ്പനികളില്‍ ഓരോന്നിലും സര്‍ക്കാര്‍ പങ്കാളിത്തം എത്ര കോടിയുടേതാണ്; ആയതിന്റെ ഘടനയും പ്രവര്‍ത്തനവും വിശദമാക്കുമോ;

()നടപ്പുവര്‍ഷം പ്രസ്തുത കമ്പനികള്‍ നിര്‍വ്വഹിക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ ?

3567

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവച്ചതുകയുടെ വിനിയോഗം

ശ്രീ. . പി. ജയരാജന്‍

()അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏതെല്ലാം നഗരസഭകള്‍ക്ക് 2012-13 ലെ പദ്ധതി വിഹിതം അനുവദിച്ചെന്നും ഓരോ നഗരസഭയ്ക്കും എന്ത് തുക വീതം അനുവദിച്ചെന്നും വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത നഗരസഭകള്‍ ഓരോന്നിന്റെയും ഭൌതികലക്ഷ്യവും സാമ്പത്തികലക്ഷ്യവും എത്രയായിരുന്നുവെന്നറിയിക്കുമോ ;

(സി)പ്രസ്തുത നഗരസഭകള്‍ ഓരോന്നും എത്രമാത്രം ഭൌതിക ലക്ഷ്യവും സാമ്പത്തികലക്ഷ്യവും കൈവരിച്ചുവെന്ന് വ്യക്തമാക്കുമോ ?

3568

അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി

ശ്രീ. . കെ. ബാലന്‍

()അയ്യന്‍കാളി തൊഴിലുറപ്പുപദ്ധതി സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്നറിയിക്കുമോ;

(ബി)സംസ്ഥാനത്തെ ഏതെല്ലാം മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ പ്രസ്തുത പദ്ധതി നടപ്പാക്കുന്നുണ്ട്;

(സി)ഏതെല്ലാം തൊഴിലുകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; എത്ര തൊഴില്‍ ദിനം വരെ ലഭിച്ചിട്ടുണ്ട്;

(ഡി)പ്രസ്തുത പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3569

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള അനുവാദം

ശ്രീ. മോന്‍സ് ജോസഫ്

()തിരുവനന്തപുരം നഗരസഭ ഗ്രീന്‍ സ്ട്രിപ്പില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്;

(ബി)പ്രസ്തുത രേഖ എത്ര വര്‍ഷത്തിന് മുന്‍പ് പുറപ്പെടുവിച്ചതാണ്;

(സി)പ്രസ്തുത മാസ്റര്‍ പ്ളാനില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ പുതുക്കിയ മാസ്റര്‍ പ്ളാന്‍ എന്നത്തേക്ക് പുറപ്പെടുവിക്കും എന്ന് വ്യക്തമാക്കുമോ;

(ഡി)ശ്രീ.കെ. മധുസൂദനന്‍ തിരുവനന്തപുരം നഗരസഭയില്‍ നല്‍കിയ ബില്‍ഡിംഗ് ആപ്ളിക്കേഷന്‍ തിരുവനന്തപുരം റീജിയണല്‍ ടൌണ്‍ പ്ളാനിംഗ് ഓഫീസിലേക്ക് അയച്ചതിന്റെ നം. /438/13 എന്ന ഫയലില്‍ ആര്‍.റ്റി.പി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കുമോ;

()പ്രസ്തുത ഫയലില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ആര്‍.റ്റി.പി ക്ക് അധികാരമില്ലാത്തതിന്റെ കാരണം വ്യക്തമാക്കുമോ:

(എഫ്)ആര്‍.റ്റി.പിക്ക് ആര്‍.1/4545/2011/എല്‍.എസ്.ജി.ഡി നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം പ്രസ്തുത ഫയലില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുമോ; മേല്‍പറഞ്ഞ സര്‍ക്കുലര്‍ പ്രകാരം പ്രസ്തുത ഫയലില്‍ തീരുമാനം കൈക്കൊള്ളാന്‍ വേണ്ട നടപടി സ്വീകരിക്കുമോ;

(ജി)പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ചീഫ് ടൌണ്‍ പ്ളാനറുടെ ഓഫീസിലുളള ഡി3/2580/2013 എന്ന ഫയലിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ പ്രസ്തുത ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;

(എച്ച്)പ്രസ്തുത ഫയലിന്മേല്‍ എന്നത്തേക്ക് തീരുമാനമെടുക്കാനാകും എന്ന് അറിയിക്കുമോ;

()ചീഫ് ടൌണ്‍ പ്ളാനര്‍ക്ക് ആര്‍.1/4545/2011 നമ്പര്‍ എല്‍.എസ്.ജി.ഡി ഉത്തരവ് പ്രസ്തുത ഫയലില്‍ ബാധകമാണോ എന്ന് വ്യക്തമാക്കുമോ;

(ജെ)പ്രസ്തുത ഉത്തരവനുസരിച്ച് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുവാനുള്ള അധികാരം ആര്‍ക്കാണ് എന്ന് അറിയിക്കുമോ ?

3570

ഗുരുവായൂര്‍ നഗരസഭയെ ഒന്നാം ഗ്രേഡ് നഗരസഭയാക്കി ഉയര്‍ത്തിയ നടപടി

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

()ഗുരുവായൂര്‍ നഗരസഭയെ ഒന്നാം ഗ്രേഡ് നഗരസഭയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ഉത്തരവ് പ്രകാരം ഗുരുവായൂര്‍ നഗരസഭയ്ക്കുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ വിശദമാക്കുമോ;

(സി)ഒന്നാം ഗ്രേഡ് നഗരസഭയാക്കി ഉയര്‍ത്തിയതുമൂലം കൂടുതല്‍ തസ്തികകള്‍ നഗരസഭയ്ക്ക് ലഭ്യമാകുമോ;

(ഡി)ഒന്നാം ഗ്രേഡ് നഗരസഭയായതുമൂലം പ്രസ്തുത നഗരസഭയുടെ നികുതി വരുമാനം, പ്ളാന്‍ഫണ്ട് മുതലായവയില്‍ വര്‍ദ്ധനവ് ഉണ്ടാകുമോ;

()ഗുരുവായൂര്‍ നഗരസഭയെ ഒന്നാം ഗ്രേഡാക്കി ഉയര്‍ത്തിയതുമൂലം പ്രസ്തുത നഗരസഭയ്ക്കുണ്ടാവുന്ന നേട്ടങ്ങള്‍ വിശദമാക്കുമോ?

3571

അയ്യപ്പഭക്തന്‍മാര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാനായിചെങ്ങന്നൂര്‍ നഗരസഭയ്ക്ക് അനുവദിച്ച തുക

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന കാലത്ത് അയ്യപ്പഭക്തന്‍മാര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാനായി ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് എത്ര രൂപയാണ് പ്രത്യേകമായി അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ഗുരുവായൂര്‍ നഗരസഭയ്ക്ക് പ്രസ്തുത ആവശ്യത്തിലേയ്ക്കായി പ്രത്യേക തുക അനുവദിച്ചിരുന്നോ;

(സി)പ്രസ്തുത ആവശ്യം സംബന്ധിച്ചുളള ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്റെ അപേക്ഷയില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

3572

തിരൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍

ശ്രീ. സി. മമ്മൂട്ടി

()നഗരകാര്യവകുപ്പ് 2013-14 വര്‍ഷത്തില്‍ തിരൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

(ബി)നഗരകാര്യവകുപ്പ് തിരൂര്‍ മണ്ഡലത്തില്‍ 2011-12, 2012-13 വര്‍ഷങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?

3573

കണ്ടിന്‍ജന്റ് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നഗരസഭയിലെ വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര സ്ഥിരം ജീവനക്കാരാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ജീവനക്കാരെ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് കഴിയുമെന്ന് കരുതുന്നുണ്ടോ;

(സി)കല്‍പ്പറ്റ നഗരസഭയില്‍ കണ്ടിന്‍ജന്റ് വിഭാഗത്തില്‍ എത്ര പേര്‍ തൊഴിലെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത ജീവനക്കാര്‍ എത്ര കാലമായി

കണ്ടിന്‍ജന്റ് ജീവനക്കാരായി ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കുമോ;

()പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

3574

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയുടെ വികസനം

ശ്രീ. ബി. സത്യന്‍

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയുടെ വികസനത്തിനായി പ്രസ്തുത മുനിസിപ്പാലിറ്റി സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ടിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

3575

ന്യൂനപക്ഷ കമ്മീഷന്‍ ചെലവഴിച്ച തുക

ശ്രീ. സി. ദിവാകരന്‍

2011-2012, 2012-2013 വര്‍ഷങ്ങളില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഏതെല്ലാമിനങ്ങളിലായി എത്ര തുക വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

3576

ന്യൂനപക്ഷക്ഷേമ വകുപ്പിലെ ജീവനക്കാര്‍

ശ്രീ.കെ.വി.വിജയദാസ്

()ന്യൂനപക്ഷക്ഷേമ വകുപ്പിന് ജില്ലാതലത്തില്‍ ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദവിവരങ്ങള്‍ നല്‍കുമോ;

(ബി)ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഏതെങ്കിലും ജീവനക്കാരന്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി)വിവിധ കാറ്റഗറികളിലായി എത്ര ജിവനക്കാര്‍ പ്രസ്തുത വകുപ്പില്‍ ജോലി ചെയ്യുന്നുവെന്നുള്ള വിവരം നല്‍കുമോ?

3577

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മിശ്രവിവാഹിതര്‍ക്കുളള ധനസഹായം

ശ്രീ. എസ്. ശര്‍മ്മ

()ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മിശ്രവിവാഹിതര്‍ക്ക് നല്‍കിവരുന്ന ധനസഹായം ഏത് കാലയളവു മുതല്‍ നല്‍കുവാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)എറണാകുളം ജില്ലയില്‍ പ്രസ്തുത ധനസഹായം ലഭിക്കുന്നതിന് 2012-2013 സാമ്പത്തിക വര്‍ഷം അപേക്ഷിച്ചവര്‍ എത്രയെന്നും ആയതില്‍ അര്‍ഹരായവര്‍ എത്രയെന്നും എത്രപേര്‍ക്ക് എന്നു മുതല്‍ ധനസഹായം വിതരണം ചെയ്യുവാന്‍ ബാക്കിയുണ്ടെന്നും വ്യക്തമാക്കുമോ?

3578

ന്യൂനപക്ഷവിഭാഗങ്ങളിലെ സ്ത്രീകള്‍ക്കുളള തൊഴില്‍,വിദ്യാഭ്യാസ സഹായങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിനും എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സഹായങ്ങള്‍ ഓരോന്നും അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.