UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

81

മലബാറില്‍ ഭൌമപഠന/നിരീക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടി.

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് ഭൌമപഠന നിരീക്ഷണ കേന്ദ്രങ്ങള്‍ എവിടെയെല്ലാമാണ് സ്ഥിതിചെയ്യുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)മലബാര്‍ പ്രദേശത്ത് പ്രസ്തുത കേന്ദ്രം നിലവിലില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മലബാര്‍ പ്രദേശത്ത് ഭൂചലനങ്ങളും ഉരുള്‍പെട്ടലും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മലബാര്‍ കേന്ദ്രീകരിച്ച് ഭൌമപഠന കേന്ദ്രം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

82

സംസ്ഥാന ജീവനക്കാരുടെ ദീര്‍ഘകാല അവധി'

ശ്രീ. ചിറ്റയം ഗോപകുമാര്‍

 

()സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി ഇപ്പോള്‍ അനുവദിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് നിലവിലുളള നിയമവ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;

(സി)ഇപ്പോള്‍ ദീര്‍ഘകാല അവധിയിലുളള ജീവനക്കാരുടെയെണ്ണം വകുപ്പുതിരിച്ച് അറിയിക്കുമോ;

(ഡി)പ്രസ്തുത ജീവനക്കാര്‍ക്ക് അവധിയിലുളള കാലത്തെ സീനിയോറിറ്റി പുന:സ്ഥാപിച്ച് നല്‍കാറുണ്ടോ;

()ഇതു സംബന്ധിച്ച് നിലവിലുളള വ്യവസ്ഥകളുടെ വിശദാംശം അറിയിക്കുമോ;

(എഫ്)ദീര്‍ഘകാല അവധിയിലുളള ജീവനക്കാര്‍ക്ക് പകരം നിയമനം നടത്തുന്നതിനുളള സംവിധാനങ്ങള്‍ വിശദമാക്കാമോ;

(ജി)ദീര്‍ഘകാല അവധി കഴിഞ്ഞ് യഥാസമയം ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന ശിക്ഷാ നടപടികള്‍ വിശദമാക്കുമോ;

(എച്ച്)അപ്രകാരം ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള ശിക്ഷാനടപടികള്‍ എത്രയെന്ന് വകുപ്പ് തിരിച്ച് തസ്തിക സഹിതം വെളിപ്പെടുത്തുമോ?

83

ആശ്രിതനിയമനമാനദണ്ഡങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

()സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനത്തിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത നിയമനം സംബന്ധിച്ച് ഇപ്പോള്‍ നിലവിലിരിക്കുന്ന മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം എത്ര പേര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ആശ്രിത നിയമനം നല്‍കിയിട്ടുണ്ട് എന്നു വ്യക്തമാക്കുമോ?

84

വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍ റാങ്ക് ലിസ്റ് (എറണാകുളം ജില്ല)

ശ്രീ. പി. തിലോത്തമന്‍

()എറണാകുളം ജില്ലയിലെ വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് പി.എസ്.സി. ഇറക്കിയ റാങ്ക് ലിസ്റില്‍ നിന്നും ഇതിനോടകം എത്രപേരെ അഡ്വൈസ് ചെയ്തു; അതില്‍ എത്ര പേര്‍ക്ക് നിയമനം ലഭിച്ചു; നിലവില്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്ത് പി.എസ്.സി.ക്ക് ലഭിച്ചിട്ടുള്ളത്; ഈ ലിസ്റ് നിലവില്‍ വന്നത് എന്നാണെന്നും എന്നാണ് ഇതിന്റെ കാലാവധി തീരുന്നതെന്നും വ്യക്തമാക്കാമോ; സൂപ്പര്‍ ന്യൂമറി പോസ്റുകളിലേയ്ക്ക് ഈ ലിസ്റില്‍ നിന്നും നിയമനങ്ങള്‍ നടത്തിയോ എന്നും എത്ര നിയമനം ഇപ്രകാരം നടത്തിയെന്നും അറിയിക്കാമോ ;

(ബി)പെന്‍ഷന്‍ പ്രായം 56 ആക്കിയതിനെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ വി... റാങ്ക് ലിസ്റ് കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടോ ; എങ്കില്‍ ഏതുവരെ ; ഇല്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ ?

85

ഹെഡ്ക്വാര്‍ട്ടേഴ്സ് വേക്കന്‍സിയില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ സീനിയോറിറ്റി

ശ്രീ. റ്റി.യു. കുരുവിള

()വിവിധ വകുപ്പുകളില്‍ എല്‍.ജി.എസ്, എല്‍.ഡി.സി തസ്തികകളില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് വേക്കന്‍സിയില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാതൃജില്ലയിലേക്ക് മടങ്ങിപ്പോകുമ്പോള്‍ അവര്‍ക്ക് നിലവിലുള്ള സീനിയോറിറ്റി ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ജീവനക്കാര്‍ക്ക് സീനിയോറിറ്റി ലഭിക്കുന്നത് സംബന്ധിച്ച് പി.എസ്.സി എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

86

ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ടു ചെയ്യുന്നതിന് നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സര്‍ക്കാര്‍ ആഫീസുകളിലുണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും ശിക്ഷാ നടപടി സ്വീകരിക്കാറുണ്ടോ;

(ബി)എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ഡി)നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെങ്കില്‍ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനുള്ള അടിയന്തിര നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

87

ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലെ ഒഴിവുകള്‍

ശ്രീ. . കെ. വിജയന്‍

()റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയുടെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത തസ്തികയിലേക്ക് 16.07.2011-ല്‍ നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത തസ്തികയുടെ ലിസ്റ് എന്നത്തേയ്ക്കു പ്രസിദ്ധീകരിക്കാന്‍ സാധിക്കു മെന്നറിയിക്കുമോ;

(ഡി)പ്രസ്തുത തസ്തികയിലേക്ക് പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്ന് ഏറ്റവുമൊടുവില്‍ നിയമനം നടത്തിയത് എന്നാണെന്ന് അറിയിക്കുമോ; പ്രസ്തുത റൊട്ടേഷന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

()1996-നുശേഷം പ്രസ്തുത തസ്തികയിലേക്ക് പ്രമോഷന്‍ വ്യവസ്ഥയില്‍ എത്ര നിയമനം നടത്തിയിട്ടുണ്ട്; വിശദവിവരം നല്‍കുമോ;

(എഫ്)പ്രസ്തുത തസ്തികയിലേക്ക് നേരിട്ടു നിയമനം നല്‍കുന്നതിന് പി.എസ്.സി. പാലിക്കുന്ന അനുപാതം എത്രയാണ്; വിശദാംശം നല്‍കുമോ;

(ജി)പ്രസ്തുത തസ്തികയിലേക്ക് മുന്‍പുണ്ടായിരുന്ന ലിസ്റില്‍ നിന്ന് ബാക്ക്ലോഗ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഏതെല്ലാം വിഭാഗത്തിനാണ് ബാക്ക്ലോഗ് അടിസ്ഥാനത്തില്‍ നിയമനത്തിന് അര്‍ഹതയുള്ളത്; വിശദാംശം നല്‍കുമോ?

88

എസ്.. പരീക്ഷയുടെ കായികക്ഷമതാ പരീക്ഷയില്‍ ക്രമക്കേട് നടന്നതായ ആക്ഷേപം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പി.എസ്.സി. നടത്തിയ എസ്.. പരീക്ഷയുടെ കായിക ക്ഷമതാ പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതേക്കുറിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)ഇതുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വന്ന കോഴവിവാദം സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പല ഗ്രൌണ്ടുകളിലും പല മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ സെലക്ഷന്‍ നടത്തിയതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ അക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;

()പരാതിക്കാര്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ ആലോചിക്കുന്നുണ്ടോ ;

(എഫ്)പരാതികളുടെ അടിസ്ഥാനത്തില്‍ കായികക്ഷമതാ പരീക്ഷ വീണ്ടും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ?

89

പോലീസ് സബ് ഇന്‍സ്പെക്ടര്‍ കായികക്ഷമതാ പരീക്ഷയിലെ ക്രമക്കേട്

ശ്രീ. ജി. സുധാകരന്‍

()2013 ജനുവരി 8 മുതല്‍ 31 വരെ പി.എസ്.സി നടത്തിയ പോലീസ് സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പരാതികളിന്മേല്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(ബി)ഒരു തസ്തികയിലേക്ക് ഒരേ നിലവാരത്തില്‍ നടത്തേണ്ട വണ്‍സ്റാര്‍ ടെസ്റ് ഏതെല്ലാം ഗ്രൌണ്ടുകളിലായാണ് നടത്തിയത് എന്നറിയിക്കുമോ;

(സി)എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് കായികക്ഷമതാ പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രവും സമയവും തീയതിയും മാറ്റി നല്‍കിയെന്ന് വ്യക്തമാക്കുമോ;

(ഡി)ജനുവരി 23, 30, 31 തീയതികളില്‍ നടന്ന കായികക്ഷമതാ പരീക്ഷയില്‍ അവസരം മാറ്റി വാങ്ങി പങ്കെടുത്തവര്‍ എത്രയെന്നറിയിക്കുമോ;

()ആകെ പങ്കെടുത്തവര്‍ എത്ര; അവരില്‍ വിജയിച്ചവര്‍ എത്ര; അവരില്‍ അവസരം മാറ്റി വാങ്ങിയവരില്‍ എത്രപേര്‍ വിജയിച്ചു; വ്യക്തമാക്കുമോ;

(എഫ്)മൂന്നു കാറ്റഗറികളില്‍ പരീക്ഷ നടത്തി കായികക്ഷമതാ പരീക്ഷയ്ക്ക് ഒരു അവസരം മാത്രം നല്‍കിയത് ഉദ്യോഗാര്‍ത്ഥികളുടെ രണ്ടവസരങ്ങള്‍ നഷ്ടമാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

90

പൊതുഭരണ വകുപ്പില്‍ അസിസ്റന്റ് തസ്തികയിലേക്കുള്ള തസ്തിക മാറ്റം വഴിയുള്ള നിയമനം

ശ്രീ. ജോസഫ് വാഴക്കന്‍

()പൊതുഭരണ വകുപ്പില്‍ ടൈപ്പിസ്റ് തസ്തികയിലും സി.. തസ്തികയിലും ജോലി ചെയ്യുന്നവര്‍ക്ക് അസിസ്റന്റ് എന്‍ട്രി കേഡര്‍ തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം നല്‍കുന്നതിന് നിലവിലുള്ള അനുപാതം എത്രയാണ്; പ്രസ്തുത അനുപാതം എന്നു മുതലാണ് നിലവില്‍ വന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അനുപാതം നിലവില്‍ വന്നതിനുശേഷം ഇതുവരെഅസിസ്റന്റ് എന്‍ട്രികേഡര്‍ തസ്തികയില്‍ ഓരോ കലണ്ടര്‍ വര്‍ഷത്തിലും പൊതുഭരണ വകുപ്പില്‍ വന്ന ഒഴിവുകള്‍ എത്രയെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത ഒഴിവുകളില്‍ നിലവിലുള്ള അനുപാതത്തില്‍ എത്ര ടൈപ്പിസ്റുമാര്‍ക്കും സി.. മാര്‍ക്കും ഓരോ കലണ്ടര്‍ വര്‍ഷവും ഇതുവരെ നിയമനം നല്‍കിയിട്ടുണ്ടെന്നറിയിക്കുമോ;

(ഡി)പ്രസ്തുത അനുപാതം നിലവില്‍ വന്നതിനുശേഷം ഇതുവരെ അന്തര്‍ വകുപ്പു സ്ഥലം മാറ്റം വഴി പൊതുഭരണ വകുപ്പില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ജീവനക്കാരുടെ പേരും നിയമന ഉത്തരവിന്റെ വിശദാംശങ്ങളും ലഭ്യമാക്കുമോ?

91

ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഗ്രൂപ്പ് (സി) തസ്തികകളിലേക്ക് പ്രമോഷന്‍ സംവരണത്തിന് നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് അതാത് വകുപ്പുകളിലെ ഗ്രൂപ്പ് (സി) തസ്തികകളിലേക്ക് നിശ്ചിത ശതമാനം പ്രമോഷന്‍ സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി ഇതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

92

പി.എസ്.സി. പരീക്ഷകളുടെ ഓണ്‍ലൈന്‍ നടത്തിപ്പ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

()പി.എസ്.സി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)എങ്കില്‍ ആയതിലേക്കായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് സ്വീകരിച്ചിട്ടുള്ളത;

(സി)എന്ന് മുതലാണ് പ്രസ്തുത പരീക്ഷാ രീതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്;

(ഡി)ആദ്യഘട്ടത്തില്‍ അപേക്ഷകരുടെ എണ്ണം കുറവുള്ള തസ്തികകളിലേക്ക് ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കുമോ?

93

പി.എസ്.സി പരീക്ഷാസമ്പ്രദായ നവീകരണം.

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പി.എസ്.സി പരീക്ഷാ സമ്പ്രദായം നവീകരിക്കുന്നതിനുവേണ്ടി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ;

(ബി)പരീക്ഷാ നടത്തിപ്പിന് ഓണ്‍-ലൈന്‍ സംവിധാനം നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍, ആയതുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയിട്ടുള്ള നടപടികളുടെ വിശദാംശം അറിയിക്കുമോ?

94

പി.എസ്.സിവഴിയുള്ള നിയമനങ്ങള്‍

ശ്രീ. റ്റി..അഹമ്മദ് കബീര്‍

()ഈ സര്‍ക്കാര്‍ പി.എസ്.സി വഴി എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ സര്‍ക്കാര്‍ പി.എസ്.സി വഴി എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

95

പി.എസ്.സി മുഖേനയുളള നിയമനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()ഈ സര്‍ക്കാര്‍ പി.എസ്.സി മുഖേന എത്ര പേര്‍ക്ക് നിയമനം ലഭിച്ചെന്ന് വിശദമാക്കാമോ;

(ബി)പല വകുപ്പുകളിലും ഒഴിവു വന്ന തസ്തികകള്‍ സംബന്ധിച്ച വിവരങ്ങള്‍ പി.എസ്.സി-ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?

96

പി.എസ്.സി വഴിയുളള നിയമനങ്ങളില്‍ 5% വെയിറ്റേജ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()പി.എസ്.സി വഴിയുളള നിയമനങ്ങളില്‍, ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ അതാത് ജില്ലക്കാര്‍ക്ക് 5% വെയിറ്റേജ് മാര്‍ക്ക് നല്‍കുന്ന സമ്പ്രദായം കേരള ഹൈക്കോടതി റദ്ദ് ചെയ്തിട്ടുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത വിധിക്കെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ എന്നു വ്യക്തമാക്കുമോ?

97

പി.എസ്.സി. ലിസ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍

ശ്രീ. റ്റി. വി. രാജേഷ്

()ഈ സര്‍ക്കാര്‍ 2013 ഫെബ്രുവരി വരെ പി.എസ്.സി. വഴി എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്കിയിട്ടുണ്ട് ;

(ബി)2012-2013 സാമ്പത്തിക വര്‍ഷത്തില്‍ എത്ര ജീവനക്കാര്‍ വിരമിച്ചിട്ടുണ്ട് ; 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ എത്ര ജീവനക്കാര്‍ വിരമിക്കാനുണ്ട് ;

(സി)സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ആയി ഇപ്പോള്‍ എത്ര പി.എസ്.സി. മെയിന്‍ ലിസ്റകളും ഷോര്‍ട്ട് ലിസ്റുകളും നിലവിലുണ്ട്; പ്രസ്തുത ലിസ്റില്‍ എത്ര ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് ; വിശദാംശം നല്‍കുമോ ?

98

പി.എസ്.സി. ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്തെ ഏതെല്ലാം പി.എസ്.സി. ലിസ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(ബി)ഇത്തരത്തില്‍ ലിസ്റ് ദീര്‍ഘിപ്പിക്കുന്നത് മൂലം എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധികമായി ജോലി നല്‍കാന്‍ കഴിയുമെന്ന് വിശദമാക്കുമോ ?

99

പി.എസ്.സി റാങ്ക് ലിസ്റുകളുടെ കാലാവധി നീട്ടല്‍

ശ്രീ. റ്റി. വി. രാജേഷ്

()പി.എസ്.സി. റാങ്ക് ലിസ്റുകളുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടാനുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി. എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)എത്ര റാങ്ക് ലിസ്റുകളുടെ കാലാവധിയാണ് ഇതുപ്രകാരം നീട്ടാന്‍ ഉദ്ദേശിക്കുന്നത് ;

(സി)എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് വ്യക്തമാക്കുമോ ?

100

റാങ്ക് ലിസ്റില്‍നിന്നുള്ള നിയമനം

ശ്രീ.വി.ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയിലെ എല്‍.ഡി. ക്ളാര്‍ക്ക് റാങ്ക് ലിസ്റില്‍നിന്ന് എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത തസ്തികയിലേക്ക് നിലവില്‍ എത്ര ഒഴിവുകള്‍ വിവിധ വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(സി)പ്രസ്തുത തസ്തികയിലേക്കുളള ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

101

പി.എസ്.സി. നടത്തിയ കെ.എസ്..ബി മസ്ദൂര്‍ പരീക്ഷയുടെ ഫലം

ശ്രീ. റ്റി. യു. കുരുവിള

()പി.എസ്.സി. നടത്തിയ കെ.എസ്..ബി. മസ്ദൂര്‍ പരീക്ഷയുടെ ഫലം എന്നത്തേക്ക് പ്രസിദ്ധപ്പെടുത്തുമെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ ജില്ലയിലും പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകള്‍ വീതം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

102

കൊല്ലം ജില്ലയിലെ പി.എസ്.സി നിയമനങ്ങള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം കൊല്ലം ജില്ലയില്‍ പി.എസ്.സി. മുഖേന എത്ര പേര്‍ക്ക് നിയമനം നല്കിയെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;

(ബി)അഡ്വൈസ് മെമ്മോ നല്കിയവര്‍ക്കെല്ലാം ഇതിനകം നിയമനം നല്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത ജില്ലയില്‍ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

103

പാലക്കാട് ജില്ലയിലെ ലാസ്റ് ഗ്രേഡ് റാങ്ക് ലിസ്റ്

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയില്‍ ലാസ്റ് ഗ്രേഡ് തസ്തികയിലെ നിയമനത്തിനായി പി.എസ്.സി റാങ്ക് ലിസ്റ് നിലവില്‍ വന്നത് എന്നാണ് ;

(ബി)പ്രസ്തുത ലിസ്റില്‍ നിന്ന് നാളിതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് ;

(സി)നിലവില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?

104

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികില്‍സാ ധനസഹായം

ശ്രീമതി കെ. എസ്. സലീഖ

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികില്‍സാധനസഹായമായി ഈ സര്‍ക്കാര്‍ നാളിതുവരെ എന്തു തുക അനുവദിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത തുക ജില്ല തിരിച്ച് വ്യക്തമാക്കുമോ; ആയതില്‍ പാലക്കാട് ജില്ലയില്‍ ഓരോ നിയോജക മണ്ഡലത്തിലും അനുവദിച്ചത് എത്ര തുക വീതമെന്ന് വ്യക്തമാക്കുമോ;

(സി)ചികില്‍സാധനസഹായം അനുവദിച്ചുകഴിഞ്ഞാല്‍ മാസങ്ങള്‍ കഴിഞ്ഞാണ് പ്രസ്തുത തുക അപേക്ഷകര്‍ക്ക് ലഭിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ചികില്‍സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക എത്രയും വേഗം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

()ചികില്‍സാ ധനസഹായം വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരും സേവന സന്നദ്ധരുമായ ഉദ്യോഗസ്ഥരെ കലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും നിയമിക്കുമോ; വിശദമാക്കുമോ;

(എഫ്)നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എന്തു തുക അവശേഷിക്കുന്നുവെന്നറിയിക്കുമോ;

(ജി)ദുരിതാശ്വാസനിധി സ്വരൂപിക്കുന്നതിന്റെ ഭാഗമായി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തികള്‍ക്ക് പ്രതിഫലം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?

105

മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി ലഭിച്ച അപേക്ഷകള്‍

ശ്രീ. എളമരം കരീം

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(ബി)ഓരോ ജില്ലയിലും ധനസഹായം അനുവദിക്കപ്പെട്ടവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;

(സി)അനുവദിക്കപ്പെട്ട ധനസഹായം ലഭ്യമാക്കാത്തവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ഡി)ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി ലഭിച്ച എത്ര അപേക്ഷകള്‍ ഇക്കാലയളവില്‍ നിരസിക്കപ്പെടുകയുണ്ടായി എന്നറിയിക്കുമോ?

106

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 2012-13-ല്‍ സമാഹരിച്ച തുക

ശ്രീ. സി. ദിവാകരന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ 2012-13 സാമ്പത്തികവര്‍ഷം സംഭാവന ഇനത്തില്‍ എന്തു തുകയാണ് സമാഹരിക്കാന്‍ കഴിഞ്ഞതെന്ന് വിശദമാക്കുമോ ?

107

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സഹകരണമേഖലയില്‍ നിന്ന് ലഭിച്ച തുക

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

സഹകരണമേഖലയില്‍നിന്ന് വിവിധ സ്ഥാപനങ്ങള്‍വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്ര രൂപയാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

108

ചികിത്സാ ധനസഹായം വിതരണം ചെയ്യാന്‍ നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ ധനസഹായം അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തൃശ്ശൂര്‍ ജില്ലയില്‍ ആയത് വിതരണം ചെയ്തിട്ടില്ലാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)അനുവദിക്കപ്പെട്ടിട്ടുളള ചികിത്സാ ധനസഹായം വിതരണം ചെയ്യുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

109

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വയനാട് ജില്ലയില്‍ അനുവദിച്ച തുക

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നടപ്പുസാമ്പത്തികവര്‍ഷം വയനാട് ജില്ലയില്‍ അനുവദിച്ച തുകയുടെ താലൂക്കുതലവിശദാംശം ലഭ്യമാക്കുമോ;

(ബി)അനുവദിച്ച തുകയില്‍ എത്ര തുക ഇതിനകം വിതരണം ചെയ്തു എന്നതിന്റെ താലൂക്കുതലവിശദാംശം ലഭ്യമാക്കുമോ;

(സി)സഹായധനം വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

110

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കാസര്‍ഗോഡ് ജില്ലയില്‍ അനുവദിച്ച തുക

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കാസര്‍ഗോഡ് ജില്ലയില്‍ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

111

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി കാസര്‍ഗോട് ജില്ലയില്‍ ഇടയ്ക്കിടെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നിരാഹാര സത്യാഗ്രഹമുള്‍പ്പെടെയുള്ള സമരങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ പൂര്‍ണ്ണ തോതില്‍ സര്‍ക്കാര്‍ സഹായിക്കാത്തതാണോ പ്രസ്തുത സമരങ്ങള്‍ക്കു കാരണമായിട്ടുള്ളത്;

(സി)പ്രസ്തുത സമരങ്ങളുടെ പിന്നില്‍ മറ്റ് ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

112

കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തുന്ന നിരാഹാര സമരം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തുന്ന നിരാഹാര സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സമരം അവസാനിപ്പിക്കുന്നതിനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

113

വരള്‍ച്ചാദുരിതം പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുള്ള പാക്കേജ്

ശ്രീ. കെ. രാജു

()വരള്‍ച്ചാദുരിതം പരിഹരിക്കുന്നതിനായി സഠസ്ഥാനസര്‍ക്കാര്‍ എത്ര കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ

(ബി)പ്രസ്തുത പാക്കേജില്‍ വൈദ്യുതപദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോഇതിനായി എത്ര കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)വരള്‍ച്ചാനാശനഷ്ടം വിലയിരുത്തുന്നതിനായി ഈ സര്‍ക്കാരിന്റെ കാലത്ത് വിദഗ്ദ്ധസംഘം കേരളം സന്ദര്‍ശിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

114

പാലക്കാട് ജില്ലയില്‍ വരള്‍ച്ചാ ദുരിത പരിഹാരത്തിനായി പ്രത്യേക പാക്കേജ്

ശ്രീ. കെ. വി. വിജയദാസ്

()പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലം ലഭ്യമാകാത്തതിനാല്‍ പാലക്കാട് ജില്ലയില്‍ സമ്പൂര്‍ണ്ണ കൃഷി നാശം ഉണ്ടാകുന്നതും കന്നുകാലികള്‍ ചത്തൊടുങ്ങുന്നതുമായ സ്ഥിതി വിശേഷം പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)പ്രസ്തുത പ്രശ്നപരിഹാരത്തിനായി എന്തെങ്കിലും പ്രത്യേക പാക്കേജ് പരിഗണനയിലുണ്ടോ; എങ്കില്‍ സമയബന്ധിതമായി പ്രസ്തുത പാക്കേജ് നടപ്പിലാക്കുമോ; വിശദാംശം നല്‍കുമോ?

115

പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട ജലം ലഭിക്കുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലത്തിന്റെ അളവ് എത്രയെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത കരാര്‍ പ്രകാരം ഈ വര്‍ഷം കേരളത്തിന് ലഭിച്ച ജലത്തിന്റെ അളവ് എത്രയായിരുന്നു ;

(സി)കേരളത്തിന് അര്‍ഹതപ്പെട്ട മുഴുവന്‍ ജലവും ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

116

പറമ്പിക്കുളം - ആളിയാര്‍ കരാര്‍പ്രകാരമുള്ള ജലം ലഭ്യമാക്കുവാന്‍ നടപടി

ശ്രീ.ബി.ഡി.ദേവസ്സി

()പറമ്പിക്കുളം-ആളിയാര്‍ കരാര്‍പ്രകാരം കേരളത്തിനു ലഭിക്കാനുള്ള ജലം ലഭ്യമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത കരാര്‍ അനുസരിച്ച് ചാലക്കുടിപ്പുഴയിലെ കേരള ഷോളയാറില്‍ തമിഴ്നാട് വെള്ളം നിറയ്ക്കാത്തത് വൈദ്യുതി ഉല്‍പ്പാദനത്തേയും കുടിവെള്ള ലഭ്യതയേയും ജലസേചനത്തേയും ഗുരുതരമായി ബാധിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രശ്നം പരിഹരിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.