UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

117

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി

ശ്രീ.കെ.മുരളീധരന്‍

,, വി.റ്റി.ബല്‍റാം

,, ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

()എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവല്‍ക്കരണത്തിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഈ പരിപാടിയുമായി ബന്ധപ്പെട്ടതെന്ന് വിശദീകരിക്കുമോ?

118

സ്കൂള്‍ - കോളേജുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണവും കൌണ്‍സിലിംഗും

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

സ്കൂള്‍ - കോളേജുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്ക്കരണവും കൌണ്‍സിലിങും നടത്തുന്നതിന് ഉദ്ദേശ്യമുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

119

വയര്‍ലെസ്സ് സംവിധാനം

ശ്രീ. സി. പി. മുഹമ്മദ്

'' . സി. ബാലകൃഷ്ണന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' കെ. ശിവദാസന്‍ നായര്‍

()എക്സൈസ് വകുപ്പില്‍ വയര്‍ലെസ്സ് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും വിശദീകരിക്കാമോ;

(സി)പ്രസ്തുത സംവിധാനം നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ഡി)എക്സൈസ് ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് എന്നീ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വയര്‍ലെസ്സ് സംവിധാനം കൂടുതല്‍ പ്രയോജനകരമാകുമെന്ന് കരുതുന്നുണ്ടോ ?

120

വനിതാ ഗാര്‍ഡുമാരെ നിയമിക്കുന്നതിന് നടപടികള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()എക്സൈസ് വകുപ്പില്‍ വനിതാ ഗാര്‍ഡുമാരെ നിയമിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)മൊത്തം ഗാര്‍ഡുകളില്‍ എത്ര ശതമാനം വനിതാ ഗാര്‍ഡുമാരെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി)എന്നത്തേയക്ക് ഇവരെ നിയമിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

121

നീലേശ്വരം, കാഞ്ഞങ്ങാട് എക്സൈസ് റെയ്ഞ്ചുകളില്‍ നടത്തിയ റെയ്ഡുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാസറഗോഡ് ജില്ലയിലെ നീലേശ്വരം, കാഞ്ഞങ്ങാട് എക്സൈസ് റെയ്ഞ്ചുകളുടെ കീഴില്‍ ഏതെല്ലാം പഞ്ചായത്തുകളും നഗരസഭകളുമാണ് ഉളളതെന്ന് വ്യക്താക്കാമോ;

(ബി)പ്രസ്തുത റെയ്ഞ്ചുകളില്‍ ഓരോന്നിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എത്ര റെയ്ഡുകള്‍ നടത്തിയെന്നും എത്ര കേസുകള്‍ എടുത്തുവെന്നും പഞ്ചായത്ത് തിരിച്ച കണക്ക് ലഭ്യമാക്കുമോ;

(സി)ചില വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മദ്യവില്പന തടയുവാന്‍ കഴിയുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രത്യേക സംവിധാങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

122

സംസ്ഥാനത്തെ മദ്യ വില്‍പ്പനയും നികുതി വരുമാനവും

ശ്രീ. ബാബു എം. പാലിശ്ശേരി

()ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ റീട്ടയില്‍ ഔട്ട്ലറ്റുകള്‍ വഴി എത്ര രൂപയുടെ വിദേശമദ്യമാണ് 2012-13 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിച്ചിട്ടുള്ളത്;

(ബി)ഇതുമൂലം എന്ത് തുക നികുതിയിനത്തില്‍ ലഭിച്ചു;

(സി)സ്വകാര്യ ബാറുകള്‍ വഴി 2012-13 സാമ്പത്തിക വര്‍ഷത്തില്‍ എത്ര രൂപയുടെ ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് വില്‍പ്പന നടത്തിയിട്ടുള്ളത്;

(ഡി)ഇതുമൂലം എത്ര രൂപ നികുതി ഇനത്തില്‍ ലഭിച്ചു;

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബിവറേജസ് കോര്‍പ്പറേഷന്റെയും, കണ്‍സ്യൂമര്‍ഫെഡിന്റെയും എത്ര വിദേശമദ്യ ഔട്ട്ലറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്; എത്ര സ്വകാര്യ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്;

(എഫ്)ബിവറേജസ് കോര്‍പ്പറേഷന്റെയും, കണസ്യൂമര്‍ഫെഡിന്റെയും ഔട്ട്ലറ്റുകള്‍ ആരംഭിക്കാതെ, സ്വകാര്യ ബാറുകള്‍ ആരംഭിക്കുന്നതിന് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)എങ്കില്‍, ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകുമോ?

123

ബാര്‍ ലൈസന്‍സ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ എത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഓരോ ബാറിന്റെയും പേരുള്‍പ്പടെയുളള വിശദാംശങ്ങളും ഏത് തീയതിയിലാണ് ബാര്‍ ലൈസന്‍സിനുളള ഗവണ്‍മെന്റ് ഉത്തരവ് നല്‍കിയതെന്നുമുളള വിവരങ്ങളും ലഭ്യമാക്കാമോ?

124

പുതുതായി അനുമതി നല്‍കിയ ബാറുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ബാറുകള്‍ക്ക് പുതുതായി അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള പട്ടിക സഹിതം വ്യക്തമാക്കുമോ;

(ബി)ബിവറേജസ് കോര്‍പ്പറേഷന്റെ എത്ര റീട്ടെയില്‍ ഔട്ട്ലെറ്റുകളാണ് പുതുതായി ആരംഭിച്ചതെന്നു വെളിപ്പെടുത്തുമോ?

125

ഗുണനിലവാരമുള്ള മദ്യം

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കയിട്ടുണ്ട് ;

(ബി)സംസ്ഥാനത്തെ പല ബാറുകളിലും ഗുണനിലവാരം കുറഞ്ഞതും വ്യാജമായി നിര്‍മ്മിച്ചതുമായ മദ്യം വില്‍ക്കുന്നുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ;

(ഡി)ബാറുകളില്‍ ഗുണനിലവാരമുള്ള മദ്യമാണ് വില്‍പ്പന നടത്തുന്നതെന്ന് ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ; വിശദാംശം ലഭ്യമാക്കുമോ ?

126

വ്യാജചാരായം പിടിച്ചെടുക്കുന്നതിനുള്ള റെയ്ഡുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വ്യാജചാരായം പിടിച്ചെടുക്കുന്നതിനുള്ള എത്ര റെയ്ഡുകള്‍ നടന്നു എന്നതിന്റെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത റെയ്ഡുകളിലൂടെ എത്ര ലിറ്റര്‍ വ്യാജചാരായം/മദ്യം ആണ് പിടിച്ചെടുത്തത് എന്നു വ്യക്തമാക്കുമോ ?

127

വ്യാജച്ചാരായ കേസ്സുകള്‍

ശ്രീ. സി. കൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ എത്ര വ്യജച്ചാരായ കേസ്സുകള്‍ രജിസ്റര്‍ ചെയ്തുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലും ആദിവാസി മേഖലകളിലും ഇത്തരം കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത കേസ്സുകളില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ?

128

വ്യാജ വാറ്റും വ്യാജ ചാരായ വില്പനയും തടയാന്‍ നടപടി

ശ്രീ. .പി. ജയരാജന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, ബി. സത്യന്‍

,, എസ്. രാജേന്ദ്രന്‍

()വ്യാജവാറ്റും വ്യാജചാരായ വില്പനയും സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നത് എന്തു കൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ; ഇത് തടയാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വ്യാജചാരായ കേസുകളില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെടുകയുണ്ടായി;

(സി)എക്സൈസ് വകുപ്പും ആഭ്യന്തര വകുപ്പും പ്രസ്തുത കാലയളവില്‍ എടുത്ത കേസുകളില്‍ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചവ എത്ര; അവശേഷിക്കുന്നവ എത്ര; എത്ര കേസുകളിലായി എത്ര പേര്‍ അറസ്റു ചെയ്യാന്‍ ബാക്കി നില്പുണ്ട്?

129

അനധികൃത സ്പിരിറ്റ് തടയുന്നതിന് നടപടി

ശ്രീ. പി.കെ. ഗുരുദാസന്‍

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' കെ. ദാസന്‍

'' സി. കൃഷ്ണന്‍

()സംസ്ഥാനത്ത് സ്പിരിറ്റിന്റെ അനധികൃത വരവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്പിരിറ്റ്ലോബിയും ചില എക്സൈസ് അധികൃതരും തമ്മിലുള്ള അവിഹിതബന്ധങ്ങള്‍ സ്പിരിറ്റ് കടത്തിന് ആക്കം വര്‍ദ്ധിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സ്പിരിറ്റു കേസുകളില്‍ സസ്പെന്റുചെയ്യപ്പെട്ടവരില്‍ എത്ര പേരെ ഈ സര്‍ക്കാര്‍ തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്; സസ്പെന്‍ഷനില്‍ കഴിയുന്നവരെത്ര;

(ഡി)സ്പിരിറ്റു കേസുകളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തവ എത്ര; എത്ര കേസുകളിലായി എത്ര പേര്‍ അറസ്റു ചെയ്യാന്‍ ബാക്കി നില്‍ക്കുന്നു ;

()സ്പിരിറ്റ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിനെ എല്‍പ്പിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?

130

സ്പിരിറ്റ് കേസുകള്‍

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ എത്ര സ്പിരിറ്റ് കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നുള്ള ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)പ്രസ്തുത കേസ്സുകളുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത കേസ്സുകളില്‍ എക്സൈസ് ജീവനക്കാര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടൊ; എങ്കില്‍ എത്ര ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് വ്യക്താമാക്കാമോ?

131

വ്യാജവാറ്റ് തടയാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ മണ്ഡലത്തിന്റെ തീരപ്രദേശങ്ങളില്‍ വ്യാജവാറ്റ് വര്‍ദ്ധിക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് വ്യാജവാറ്റ് സംബന്ധിച്ച എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(സി)വ്യാജവാറ്റ് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

132

നീര ഉത്പാദനം

ശ്രീമതി കെ. കെ. ലതിക

()തെങ്ങില്‍ നിന്നും നീര ഉത്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും തടസ്സമായി നില്‍ക്കുന്ന വ്യവസ്ഥകള്‍ നിലവിലുള്ള അബ്ക്കാരി നിയമത്തിലോ ചട്ടങ്ങളിലോ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)ഇല്ലെങ്കില്‍ നീര ഉത്പാദനത്തിനും വിപണനം നടത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

133

വിദേശമദ്യത്തിന്റെ വില

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()2013 ഏപ്രില്‍ ഒന്നു മുതല്‍ വിദേശ മദ്യ വില കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയോ, തീരുമാനമെടുക്കുകയോ ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര ശതമാനം വര്‍ദ്ധനയാണ് ഉദ്ദേശിക്കുന്നത്;

(സി)ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വില കൂട്ടുന്നത്;

(ഡി)സ്വകാര്യ മദ്യ കമ്പനികളില്‍ നിന്നും മദ്യം വാങ്ങുന്നതിനുളള "വാങ്ങല്‍ വില'' പുതുക്കുന്നതു സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ക്കാനുദ്ദേശിക്കുന്നുണ്ടോ;

()എങ്കില്‍ എന്നാണെന്ന് വ്യക്തമാക്കാമോ?

134

ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കൂട്ടുവാന്‍ തീരുമാനിച്ചിട്ടുണ്ടോ

(ബി)എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

135

ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യത്തിന്റെ വാങ്ങുന്ന വില വര്‍ദ്ധിപ്പിച്ച നടപടി

ശ്രീ.കെ.കെ.ജയചന്ദ്രന്‍

()ബിവറേജസ് കോര്‍പ്പറേഷന്‍ ഏറ്റവും ഒടുവില്‍ മദ്യത്തിന്റെ വാങ്ങുന്ന വില വര്‍ദ്ധിപ്പിച്ചത് എപ്പോഴാണ്; നിരക്ക് വര്‍ദ്ധന സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)വില വര്‍ദ്ധിപ്പിച്ചു നല്‍കിയതിനുശേഷം കോര്‍പ്പറേഷന്‍ ഏതെല്ലാം കമ്പനികളില്‍നിന്ന് ഏതെല്ലാം വിലയിലുള്ള എന്ത് തുകയ്ക്കുള്ള മദ്യം വാങ്ങുകയുണ്ടായി; വര്‍ദ്ധിപ്പിച്ചു നല്‍കിയ നിരക്ക് അനുസരിച്ച് വാങ്ങിയവയുടെ അധിക വില - എന്ത് തുകയുടേതാണ്;

(സി)എത്ര ശതമാനം വര്‍ദ്ധനയായിരുന്നു മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്; അതിനുള്ള ന്യായീകരണങ്ങള്‍ എന്തെല്ലാമായിരുന്നു; എത്ര ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചിരുന്നത്; എന്നുമുതല്‍ വാങ്ങുന്ന മദ്യങ്ങള്‍ക്കായിരുന്നു വില വര്‍ദ്ധിപ്പിച്ചു നല്‍കിയത്?

136

ബിവറേജസ് കോര്‍പ്പറേഷനിലെ ഒഴിവുകള്‍

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളില്‍ ഹെല്‍പ്പര്‍, സെയില്‍സ്മാന്‍ തസ്തികയില്‍ പി.എസ്.സി അപേക്ഷ ക്ഷണിക്കുകയോ റാങ്ക് ലിസ്റ് നിലവില്‍ വരികയോ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍, കാരണം വ്യക്തമാക്കാമോ; എത്ര ഒഴിവുകള്‍ ഈ തസ്തികയില്‍ നിലവിലുണ്ട്;

(ബി)ബിവറേജസ് കോര്‍പ്പറേഷനില്‍ എല്‍.ഡി.സി മാരുടെ നിയമനവുമായി ബന്ധപ്പെട്ട് അഡ്വൈസ് പി.എസ്.സി നല്‍കിയിട്ടും നിയമനം കിട്ടാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)ബിവറേജസ് കോര്‍പ്പറേഷനില്‍ നിലവില്‍ എത്ര എല്‍.ഡി.സി ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ?

137

ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാരുടെ എണ്ണം

ശ്രീ. മുല്ലക്കര രത്നാകരന്‍

()ബിവറേജസ് കോര്‍പ്പറേഷനില്‍ എത്ര സ്ഥിരം ജീവനക്കാരാണുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)ബിവറേജസ് കോര്‍പ്പറേഷനില്‍ എത്ര പേര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നുണ്ട്;

(സി)ബിവറേജസ് കോര്‍പ്പറേഷന് ആകെ എത്ര ഔട്ട്ലെറ്റുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര ഔട്ട്ലെറ്റുകള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ?

138

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം നിയന്ത്രിക്കുന്നതിന് സംവിധാനം

ശ്രീ. .കെ. വിജയന്‍

()മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗം നിയന്ത്രിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;

(ബി)ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

139

ലഹരിവസ്തുക്കളുടെ ഉല്‍പ്പാദനവും വിതരണവും

ശ്രീ. ബാബു എം. പാലിശ്ശേരി

()ലഹരിവസ്തുക്കളുടെ ഉല്‍പ്പാദനവും വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(ബി)ഇത്തരം കേസ്സുകള്‍ വിചാരണ ചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; അവ എവിടെയെല്ലാമാണ് സ്ഥിതിചെയ്യുന്നത്;

(സി)ലഹരിവസ്തുക്കളുടെ ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് കൂടുതല്‍ പ്രത്യേക കോടതികള്‍ ആരംഭിക്കാന്‍ ഉദ്ദേശമുണ്ടോ;

(ഡി)ലഹരിവസ്തുക്കളുടെ ഉല്‍പ്പാദനവും വിതരണവും കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നുള്ള വിശദാംശം ലഭ്യമാക്കുമോ?

140

വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനശീലം

മുല്ലക്കര രത്നാകരന്‍

()സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ മദ്യപാനശീലം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ആധികാരികമായ പഠനം നടന്നിട്ടുണ്ടോ

(ബി)ഇല്ലെങ്കില്‍ ഔദ്യോഗികമായി പഠനം നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുമോ

141

വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനശീലം

മുല്ലക്കര രത്നാകരന്‍

()സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ മദ്യപാനശീലം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ആധികാരികമായ പഠനം നടന്നിട്ടുണ്ടോ

(ബി)ഇല്ലെങ്കില്‍ ഔദ്യോഗികമായി പഠനം നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുമോ

142

തീരക്കടല്‍ കപ്പല്‍ പാത

ശ്രീ. പി. തിലോത്തമന്‍

()തീരക്കടല്‍ കപ്പല്‍ പാത സ്ഥാപിക്കുന്നതു സംബന്ധിച്ച് നിയമിച്ചിരുന്ന കണ്‍സള്‍ട്ടന്‍സി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)തീരത്തുനിന്നും എത്ര നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് തീരക്കടല്‍ കപ്പല്‍ പാത സ്ഥാപിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)കപ്പല്‍ പാതയ്ക്കുവേണ്ടി ഡ്രഡ്ജിംഗ് നടത്തുമ്പോള്‍ വന്‍തോതില്‍ മത്സ്യ സമ്പത്ത് നഷ്ടപ്പെടുമെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ;

(ഡി)ഇതുമൂലം മത്സ്യതൊഴിലാളികള്‍ക്കുണ്ടാകുന്ന തൊഴില്‍ നഷ്ടത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

()പ്രസ്തുത തൊഴില്‍ നഷ്ടം പരിഹരിക്കുവാനും, മത്സ്യ സമ്പത്തിനും കടലിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാനും എന്തെല്ലാം ശാസ്ത്രീയ മാര്‍ഗ്ഗങ്ങളാണ് പരിഗണനയിലുളളത് എന്ന് വിശദമാക്കാമോ?

143

കടല്‍ വഴിയുള്ള ചരക്ക് നീക്കം മെച്ചപ്പെടുത്താന്‍ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' പാലോട് രവി

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

()കടല്‍ വഴിയുള്ള ചരക്ക് നീക്കം മെച്ചപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദീകരിക്കുമോ;

(ബി)പ്രസ്തുത പദ്ധതിയിടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;

(സി)ചരക്ക് നീക്കം നടത്തുന്നവര്‍ക്ക് ഇന്‍സെന്റീവ് നല്‍കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ;

(ഡി)ഇന്‍സെന്റീവ് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണ്?

144

തുറമുഖങ്ങളിലെ മണല്‍ ഖനനം

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

,, ജി. എസ്. ജയലാല്‍

()തുറമുഖ വകുപ്പിന്റെ കീഴില്‍ തുറമുഖങ്ങളിലും അഴിമുഖങ്ങളിലും നിന്ന് മണലെടുക്കാന്‍ സംസ്ഥാനത്ത് എത്ര മണല്‍ കടവുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്; എവിടെയെല്ലാം; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഇത്തരം കടവുകളില്‍ നിന്നും മണലെടുക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഈ സഹകരണ സംഘങ്ങളുടെ ലേബലില്‍ മണല്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് തടയുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)ഇത്തരത്തില്‍ ഖനനം ചെയ്യുന്ന ഉപ്പിന്റെ അംശം കൂടുതലുള്ള മണല്‍ കെട്ടിട നിര്‍മ്മാണത്തിനും മറ്റുമായി ഉപയോഗിച്ചു വരുന്ന വിവരം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഭാവിയില്‍ വന്‍ദുരന്തങ്ങളുണ്ടാകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ഉപ്പു കലര്‍ന്ന മണല്‍ കെട്ടിട നിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

145

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, . റ്റി. ജോര്‍ജ്

,, എം. . വാഹീദ്

,, ആര്‍. സെല്‍വരാജ്

()വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(ബി)പ്രസ്തുത പദ്ധതിയുടെ മാസ്റര്‍ പ്ളാന്‍ അംഗീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)പദ്ധതിയ്ക്കുള്ള പാരിസ്ഥിതികാനുമതിക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വിശദീകരിക്കാമോ ;

(ഡി)പദ്ധതിയുടെ ഭാഗമായി സാമൂഹിക ഉത്തരവാദിത്തമുള്ള ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

146

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം

ശ്രീ. എം. ചന്ദ്രന്‍

()വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് എന്നു വ്യക്തമാക്കുമൊ;

(ബി)പ്രസ്തുത തുറമുഖത്തിന്റെ വികസനത്തിനായി കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ എത്ര തുകയാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതില്‍ എത്ര തുക ഇതിനകം ലഭ്യമായിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ ?

147

പൂവാറില്‍ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കാന്‍ നടപടി

ശ്രീ. കെ. മുരളീധരന്‍

()തിരുവനന്തപുരം ജില്ലയിലെ പൂവാറില്‍ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുളള പഠന റിപ്പോര്‍ട്ട് നിലവിലുണ്ടോ;

(ബി)പൂവാറില്‍ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്;

(സി)തുറമുഖ വകുപ്പിന്റെ 10.01.2013 - ലെ യോഗത്തില്‍ പൂവാറില്‍ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നത് സംബന്ധിച്ച് എന്ത് തീരുമാനമാണ് എടുത്തിട്ടുള്ളത്;

(ഡി)പൂവാറില്‍ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിന് സഹായകരമായ നടപടി സ്വീകരിക്കുമോ?

148

മാരിടൈം ബോര്‍ഡ്

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

()സംസ്ഥാനത്ത് മാരിടൈം ബോര്‍ഡ് രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ബോര്‍ഡിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്;

(സി)ജലത്തില്‍ കൂടിയുളള ചരക്ക് ഗതാഗതം പ്രോല്‍സാഹിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ബോര്‍ഡ് രൂപീകരണത്തിലൂടെ ലക്ഷ്യമിട്ടിട്ടുളളതെന്ന് വിശദമാക്കുമോ;

(ഡി)ഈ മേഖലയിലുളള വിവിധ ഏജന്‍സികളെ ബോര്‍ഡ് രൂപീകരണത്തില്‍ സംയോജിപ്പിക്കുന്നകാര്യം പരിഗണിക്കുമോ;

()ബോര്‍ഡ് രൂപീകരണത്തിനുളള നിയമ നിര്‍മ്മാണ നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

149

അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കുമോ; ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുളള സാങ്കേതിക തടസ്സങ്ങള്‍ പൂര്‍ണ്ണമായും നീങ്ങിയിട്ടുണ്ടോ എന്നും ഇതിനാവശ്യമായ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുളള ടെണ്ടര്‍ നടപടിയായിട്ടുണ്ടോ; വിശദവിവരം നല്‍കുമോ;

(ഡി)അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ചിട്ടും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുളള സാങ്കേതിക തടസ്സങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാത്തതും പണിയാരംഭിക്കാത്തതും എന്തുകൊണ്ടാണെന്നും വ്യക്തമാക്കുമോ; അടിയന്തിരമായി അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

150

താനൂര്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()നിര്‍ദ്ദിഷ്ട താനൂര്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി)ടെണ്ടര്‍ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ ;

(സി) എന്തൊക്കെ പ്രവൃത്തികളാണ് ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ ;

(ഡി)എന്നത്തേക്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.