UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

212

പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമത

ശ്രീ. എം. ഹംസ

()പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം ആധുനിക കുറ്റാന്വേഷണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി)കുറ്റാന്വേഷണവും, നിയമസമാധാനപാലനവും വേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; എങ്കില്‍, ഇതിനുളള എന്തെല്ലാം നടപടികള്‍ നാളിതുവരെ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

213

ക്രമസമാധാനപാലനത്തിന് ദേശീയ തലത്തില്‍ അംഗീകാരം

ശ്രീ. ജോസഫ് വാഴക്കന്‍

'' അന്‍വര്‍ സാദത്ത്

'' ഹൈബി ഈഡന്‍

'' ആര്‍. സെല്‍വരാജ്

()സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് 2012 ല്‍ ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം അംഗീകാരങ്ങളാണ് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(സി)മുന്‍ വര്‍ഷങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ എത്രമാത്രം പുരോഗതി ഉണ്ടായിട്ടുണ്ട്; വിശദമാക്കുമോ?

214

കടലതിര്‍ത്തി പ്രദേശങ്ങള്‍ക്കായുളള സുരക്ഷാ സംവിധാനം

ശ്രീ. എം. ഹംസ

()കേരളത്തിന് എത്ര കിലോമീറ്റര്‍ കടല്‍ അതിര്‍ത്തിയുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഭീകരവാദ ഭീഷണി നേരിടുന്ന കേരളത്തിലെ കടലതിര്‍ത്തി പ്രദേശങ്ങള്‍ ഏതെല്ലാമെന്നറിയിക്കുമോ; ഇത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)കടല്‍ കടന്നുവരുന്ന ഭീകരവാദഭീഷണിയെ നേരിടാന്‍ എന്തെല്ലാം സംവിധാനങ്ങളാണുളളത് എന്നറിയിക്കുമോ;

(ഡി)പ്രസ്തുത ഭീഷണി ചെറുക്കുന്നതിനായി സംസ്ഥാനത്തെ സുരക്ഷാ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

()നിലവിലുളള സുരക്ഷാ സംവിധാനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(എഫ്)പുതിയ സാഹചര്യങ്ങള്‍ നേരിടുന്നതിനായി കോസ്റ് ഗാര്‍ഡിന്റെ പരിശീലനത്തില്‍ എന്തെങ്കിലും നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതായി അറിയാമോ; എങ്കില്‍ വിശദാംശം നല്‍കുമോ?

215

നഗരങ്ങളില്‍ മെട്രോപോളിറ്റന്‍ പോലീസ് കമ്മിഷണറേറ്റ് സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

()നഗരങ്ങളില്‍ മെട്രോപോളിറ്റന്‍ പോലീസ് കമ്മിഷണറേറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഈ സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദമാക്കാമോ ;

(സി)ഈ സംവിധാനം വഴി പോലീസ് കമ്മീഷണര്‍മാര്‍ക്ക് വിപുലമായ എന്തെല്ലാം അധികാരങ്ങളാണ് ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ; വിശദമാക്കുമോ?

216

വിസില്‍ ബ്ളോവര്‍ പ്രൊട്ടക്ഷന്‍ പോളിസി

ശ്രീ. . കെ. ബാലന്‍

()പോലീസ് വകുപ്പില്‍ വിസില്‍ ബ്ളോവര്‍ പ്രൊട്ടക്ഷന്‍ പോളിസി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഈ പോളിസി നടപ്പാക്കി തുടങ്ങിയോ; എങ്കില്‍ എത്ര കുറ്റ കൃത്യങ്ങളെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്; അവ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ഇപ്രകാരം വിവരങ്ങള്‍ ലഭിച്ചതിന് പ്രതിഫലം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ; ഏതെല്ലാം കേസ്സുകള്‍ തെളിയിച്ചതിന് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

217

പോലീസ് വകുപ്പിലെ സേവനാവകാശനിയമം

ശ്രീ. വി. ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

()പോലീസ് വകുപ്പില്‍ സേവനാവകാശനിയമം നടപ്പാക്കുന്ന പരിപാടിക്കു തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)എന്തെല്ലാം സേവനാവകാശങ്ങളാണ് പ്രസ്തുത നിയമം വഴി പൊതുജനങ്ങള്‍ക്കു ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഇതിനെ സംബന്ധിച്ചു വേണ്ടത്ര പ്രചരണം നല്‍കുവാന്‍ നടപടിയെടുക്കുമോ; വിശദമാക്കാമോ?

218

വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ നടപടി

ശ്രീ. സി. മമ്മൂട്ടി

,, പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

,, എം. ഉമ്മര്‍

()രാഷ്ട്രീയമായോ, ആശയപരമായോ വിഭിന്നാഭിപ്രായം പ്രകടിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവണത ഗൌരവപൂര്‍വ്വം പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)സ്വാധീനശക്തിയുടെ പിന്‍ബലത്തില്‍ അത്തരം സംഭവങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി നിരപരാധികളെ പ്രതികളാക്കാന്‍ അവസരമൊരുക്കിയ ശേഷം അവരുടെ സംരക്ഷണത്തിനെന്ന പേരില്‍ നിയമസഹായവും, സാമ്പത്തിക സഹായവും നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)രഹസ്യമായി വര്‍ഗ്ഗീയവികാരം ഇളക്കിവിട്ട് സംഘര്‍ഷമുണ്ടാക്കുകയും, ഒരു വിഭാഗത്തിന്റെ സംരക്ഷകരായി രംഗത്തുവരുകയും ചെയ്യുന്ന സംഭവങ്ങള്‍ പുറത്തുവന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അത്തരം സ്ഥിതിവിശേഷം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും, ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യുമോ; വ്യക്തമാക്കുമോ

219

മാവോയിസ്റ് ഭീഷണി

ശ്രീ. സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

()സംസ്ഥാനത്ത് മാവോയിസ്റ് ഭീഷണി നേരിടാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇതിനായി പ്രത്യേക പോലീസ് സേന രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇക്കാര്യത്തില്‍ എന്തെല്ലാം മുന്‍കരുതലുകളാണ് എടുത്തിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ഭീഷണിയെ നേരിടാന്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

220

മാവോയിസ്റ് ഭീഷണി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തില്‍ മാവോയിസ്റ് ഭീഷണിയുണ്ടെന്ന് ഏതെങ്കിലും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(ബി)ഇതിന്റെ അടിസ്ഥാനത്തിലാണോ മലബാര്‍ മേഖലയില്‍ മാവോയിസ്റുകള്‍ക്കായി വ്യാപകമായ തിരച്ചില്‍ നടത്തിയത്; വിശദമാക്കാമോ;

(സി)ഇതിന് നേതൃത്വം നല്‍കിയത് ആരാണ്; ഏതൊക്കെ സൈനിക / പോലീസ് വിഭാഗങ്ങളെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്;

(ഡി)തെരച്ചിലിനെ തുടര്‍ന്ന് എത്ര മാവോയിസ്റുകളെ അറസ്റു ചെയ്യാനായിട്ടുണ്ട്; എത്ര പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്; വിശദമാക്കാമോ;

()ഇപ്പോള്‍ അന്വേഷണം ഏതു ഘട്ടത്തിലാണ്; അന്വേഷണം നിര്‍ത്തിവച്ചിട്ടുണ്ടോ; വിശദമാക്കാമോ?

221

പോലീസ് സ്റേഷനുകളില്‍ 8 മണിക്കൂര്‍ ഡ്യൂട്ടി നടപ്പാക്കല്‍

ശ്രീ. എം. ചന്ദ്രന്‍

()സംസ്ഥാനത്ത് എത്ര പോലീസ് സ്റേഷനുകളിലാണ് 8 മണിക്കൂര്‍ ഡ്യൂട്ടി നടപ്പിലാക്കിയിട്ടുള്ളത് എന്നു വ്യക്തമാക്കുമോ ;

(ബി)ബാക്കിയുള്ള പോലീസ് സ്റേഷനുകളില്‍കൂടി 8 മണിക്കൂര്‍ ഡ്യൂട്ടി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)എങ്കില്‍ എന്നത്തേക്ക് ആയത് നടപ്പിലാക്കുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കുമോ ?

222

രാത്രിയില്‍ പോസ്റുമോര്‍ട്ടം നടത്തുന്നത് സംബന്ധിച്ച നടപടികള്‍

ശ്രീ. പി. റ്റി. . റഹീം

()രാത്രി പോസ്റുമോര്‍ട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)ദിവസങ്ങളോളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നടത്തിയശേഷം മരണകാരണം നേരത്തെതന്നെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിലും ഹൃദയസ്തംഭനം മുതലായവ സംഭവിക്കുന്ന സന്ദര്‍ഭങ്ങളിലും പോസ്റ്മോര്‍ട്ടം ഒഴിവാക്കാന്‍ പോലീസും മെഡിക്കല്‍ ഓഫീസറും ചേര്‍ന്നുള്ള ഒരു സംവിധാനം പരിഗണിക്കുമോ എന്ന് വ്യക്തമാക്കുമോ;

223

ലാവ്ലിന്‍ കേസ് അന്വേഷണം

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

()ലാവ്ലിന്‍ കേസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രതിപ്പട്ടികയില്‍ ആരെല്ലാമാണ് ഉള്‍പ്പെട്ടിരിക്കുന്നത്;

(സി)ഈ കേസ് സംബന്ധിച്ച് വിചാരണ തുടങ്ങിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

224

ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചതിനെതിരെ നടപടി

ശ്രീ. കെ. അച്ചുതന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, .റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി തന്റെ ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചത് സംബന്ധിച്ചുള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഈ കേസില്‍ ആര്‍ക്കെല്ലാം എതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)കുറ്റക്കാരെ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)കേസിന്മേലുള്ള അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

225

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

()എത്ര പോലീസ് ഉദ്യോഗസ്ഥരുടെ പേരിലാണ് 2012-ല്‍ ക്രിമിനല്‍ കുറ്റത്തിന് നടപടി സ്വീകരിച്ചിട്ടുള്ളത്;

(ബി)ഓരോരുത്തരുടെയും റാങ്ക് അനുസരിച്ചുള്ള വിവരം ലഭ്യമാക്കുമോ;

(സി)ഇതില്‍ എത്ര പേരെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്;

(ഡി)സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസുകാര്‍ എത്ര;

()അവരുടെ പേരില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

226

പോലീസ് സേനയില്‍ സ്വഭാവദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടവരുടെ വിവരം

ശ്രീ. ആര്‍. രാജേഷ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ പോലീസ് സേനയില്‍ സ്വഭാവദൂഷ്യത്തിനോ മറ്റുകുറ്റകൃത്യങ്ങളുടെ പേരിലോ അച്ചടക്ക നടപടിയ്ക്ക് വിധേയരായ പോലീസുകാരുടെ എണ്ണം ലഭ്യമാക്കുമോ ;

(ബി)ഇവരില്‍ പിരിച്ചുവിടപ്പെട്ടവരെത്ര ; സസ്പെന്‍ഷന് വിധേയമായവരെത്ര ; സ്ഥലം മാറ്റിയവരെത്ര ; വ്യക്തമാക്കുമോ ?

227

ഒളിപ്പോരാളികളെ നേരിടുന്നതിനുള്ള പരിശീലനം

ഡോ. കെ. ടി. ജലീല്‍

()കുളത്തൂപ്പുഴ വനത്തില്‍, ഒളിപ്പോരാളികളെയും മറ്റും നേരിടുന്നതിനുള്ള ജംഗിള്‍ പരിശീലനം പോലീസ് സേനയിലുള്ളവര്‍ക്ക് നല്‍കുകയുണ്ടായോ;

(ബി)ട്രെയിനികളുടെ പരിശീലനം നടന്നത് എന്നായിരുന്നു; സമാപനചടങ്ങിനോടനുബന്ധിച്ച് നടന്ന അഭ്യാസങ്ങള്‍ക്കിടയില്‍ ഏതെങ്കിലും ട്രെയിനി ആര്‍ക്കെങ്കിലും നേരെ തോക്ക് ചൂണ്ടുകയുണ്ടായോ; വിശദമാക്കാമോ;

(സി)തോക്കു ചൂണ്ടിയ സംഭവത്തെ തുടര്‍ന്ന് സമാപന ചടങ്ങില്‍ പങ്കെടുക്കാതെ പോയവര്‍ ആരൊക്കെ;

(ഡി)സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കോ, ആഭ്യന്തര വകുപ്പ് മന്ത്രിയ്ക്കോ, ഡി.ജി.പി.യ്ക്കോ പരാതികള്‍ ലഭിക്കുകയുണ്ടായോ; ആരില്‍നിന്നെല്ലാം പരാതികള്‍ ലഭിക്കുകയുണ്ടായി; വിശദമാക്കാമോ?

228

ജംഗിള്‍ ട്രെയിനിംഗ്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()പോലീസ് സേനയില്‍ ഉളള ഏതെല്ലാം വിഭാഗങ്ങള്‍ക്ക് ഏതെല്ലാം നിലയിലുളള ട്രെയിനിംഗ് ഇപ്പോള്‍ നല്കിവരുന്നുണ്ട്; വിശദമാക്കാമോ;

(ബി)വനത്തിലെ ഒളിപ്പോരാളികളെയും മറ്റും നേരിടുന്നതിനു വേണ്ടിയുളള ജംഗിള്‍ ട്രെയിനിംഗ് ഈയടുത്ത കാലത്ത് പോലീസിന് നല്കുകയുണ്ടായോ; എങ്കില്‍ ഏതെല്ലാം സ്ഥലത്തുവെച്ച്, ഏതെല്ലാം തീയതികളില്‍;

(സി)ഈ ട്രെയിനിംഗ് പുനരാരംഭിച്ചത് എന്ന് മുതലാണ്; കുളത്തുപ്പുഴ വനത്തില്‍ വെച്ച് ജംഗിള്‍ ട്രെയിനിംഗ് നടക്കുകയുണ്ടായോ; ഇവിടെ ഒളിപ്പോര് അഭ്യസിച്ച ഏതെങ്കിലും കോണ്‍സ്റബിള്‍ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥയ്ക്കു നേരെ തോക്ക് ചൂണ്ടുകയുണ്ടായോ;

(ഡി)എങ്കില്‍ ആര്‍ക്ക് നേരെ; ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി എന്തായിരുന്നു; അതേക്കുറിച്ച് അന്വേഷണം നടത്താന്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുകയുണ്ടായോ; വിശദമാക്കുമോ?

229

സ്വന്തമായി കെട്ടിടമില്ലാത്ത പോലീസ് സ്റേഷനുകള്‍

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ എത്ര പോലീസ് സ്റേഷനുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇവ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)സ്വന്തമായി കെട്ടിടമില്ലാത്ത പോലീസ് സ്റേഷനുകള്‍ക്ക് കെട്ടിടം പണിയുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;

(സി)പോലീസ് സ്റേഷനുകള്‍ക്ക് കെട്ടിടം വാടകയ്ക്ക് കൊടുത്തു കഴിഞ്ഞാല്‍ അവ പിന്നീട് ഉടമസ്ഥന് ഒഴിഞ്ഞു കൊടുക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം വിട്ടു നല്‍കിയാല്‍ അവിടെ പോലീസ് സ്റേഷനുകള്‍ പണിയുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

230

ആത്മഹത്യ ചെയ്തവരുടെ എണ്ണം

ശ്രീ. എം.. ബേബി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ സ്ത്രീകള്‍ എത്ര; കുട്ടികള്‍ എത്ര; വ്യക്തമാക്കാമോ;

(സി)സാമ്പത്തിക പ്രയാസംമൂലം ആത്മഹത്യ ചെയ്യപ്പെട്ടവര്‍ എത്ര;

(ഡി)കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യപ്പെട്ടവര്‍ എത്ര;

()കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യപ്പെട്ടവര്‍ എത്ര;

(എഫ്)രോഗങ്ങള്‍ മുലം ആത്മഹത്യ ചെയ്യപ്പെട്ടവര്‍ എത്ര; വ്യക്തമാക്കുമോ?

231

പോലീസ് സ്റേഷനുകളിലെ സത്രീ പീഡനം

ശ്രീ.എളമരം കരീം

ശ്രീ..എം.ആരിഫ്

ശ്രീമതി കെ.എസ്. സലീഖ

ശ്രീ.കെ.രാധാകൃഷ്ണന്‍

()പരാതികളുമായി പോലീസ് സ്റേഷനുകളില്‍ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിര്‍ഭയമായി പരാതികള്‍ പറയാനും ആര്‍ക്കും പോലീസ് സ്റേഷനുകളില്‍ എത്താനും കഴിയും എന്ന സ്ഥിതി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)പരാതിക്കാരുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കലും പോക്കറ്റിലെ പണം തട്ടിയെടുക്കലും സ്ത്രീകളെ ഫോണില്‍ വിളിച്ച് അസഭ്യം പറയലും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ പോലീസുകാരില്‍ നിന്നുതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കുമോ;

(ഡി)പോലീസുകാര്‍ക്കെതിരെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പരാതികള്‍ പരിശോധിക്കാനും മേല്‍ നടപടി സ്വീകരിക്കാനും തയ്യാറാകുമോ?

232

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍

ഡോ.ടി.എം.തോമസ് ഐസക്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ രജിസ്റര്‍ ചെയ്ത കേസ്സുകളുടെ എണ്ണം ഓരോ വര്‍ഷത്തേയും പ്രത്യേകമായി ലഭ്യമാക്കാമോ;

(ബി)പ്രസ്തുത ഓരോവര്‍ഷവും സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(സി)പ്രസ്തുത കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ ഓരോവര്‍ഷവും എത്രവീതമെന്ന് വ്യക്തമാക്കാമോ?

233

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ഡോ. ടി. എം. തോമസ് ഐസക്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള എത്ര അതിക്രമക്കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കാലയളവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളില്‍ കൊലപാതകങ്ങള്‍, ബലാല്‍സംഗങ്ങള്‍, മാനഭംഗപ്പെടുത്തലുകള്‍, മറ്റ് പീഡനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(സി)ഈ കാലയളവില്‍ വിവിധ അതിക്രമങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം പ്രത്യേകമായി ലഭ്യമാക്കാമോ;

(ഡി)ഈ കേസുകളിലെല്ലാമായി ഇതിനകം അറസ്റ് ചെയ്യപ്പെട്ടവര്‍ എത്ര; ഇനിയും അറസ്റ് ചെയ്യാന്‍ ബാക്കിയുളളവര്‍ എത്ര; വ്യക്തമാക്കാമോ?

234

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമകേസ്സുകള്‍

ശ്രീ. രാജു എബ്രഹാം

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ സ്ത്രീകള്‍ക്കെതിരെ നടന്ന വിവിധ അതിക്രമകേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചവ എത്രയെന്ന് വ്യക്തമാക്കുമോ ;

(ബി)അന്വേഷണം പൂര്‍ത്തിയാകാത്ത കേസ്സുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ ;

(സി)ഈ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണം വ്യക്തമാക്കാമോ ?

235

ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായ കേസ്സുകള്‍ എത്ര;

(ബി)സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ എത്ര;

(സി)സ്വകാര്യ മേഖലയിലെ തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ എത്ര; വ്യക്തമാക്കുമോ?

236

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ഡോ. ടി. എം. തോമസ് ഐസക്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ സ്ത്രീകള്‍ക്കെതിരെ നടന്ന വിവിധ അതിക്രമക്കേസുകളില്‍ പ്രതികളായിട്ടുള്ളവരുടെ എണ്ണം, കേസ്സുകളുടെ ഇനം തിരിച്ച് ലഭ്യമാക്കാമോ;

(ബി)ഇതില്‍ ഇതുവരെ അറസ്റ് ചെയ്ത പ്രതികളുടെ എണ്ണവും ഇനിയും അറസ്ററ് ചെയ്യപ്പെടാനുള്ളവരുടെ എണ്ണവും ഓരോ ഇനം കേസിനെ സംബന്ധിച്ചും പ്രത്യേകം ലഭ്യമാക്കാമോ;

(സി)ഇതില്‍ ഇതുവരെ ജാമ്യം ലഭ്യമായവരുടെ എണ്ണവും റിമാന്റ് ചെയ്യപ്പെട്ടവരുടെ എണ്ണവും പ്രത്യേകം ലഭ്യമാക്കാമോ?

237

സ്ത്രീപീഡനകേസ്സുകളുടെ വിവരം

ശ്രീ. കെ. വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സ്ത്രീപീഡന കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ ; ഇതില്‍ എത്ര കേസ്സുകളില്‍ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതില്‍ എത്ര കേസ്സുകള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പീഡനകേസ്സുകളാണെന്ന് വ്യക്തമാക്കുമോ ; ഇക്കാര്യത്തിലുള്ള കണ്‍വിക്ഷന്‍ റേറ്റ് എത്രയെന്ന് വ്യക്തമാക്കുമോ ;

(സി)ഇക്കാര്യത്തില്‍ കണ്‍വിക്ഷന്‍ റേറ്റ് കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

238

പോലീസുകാര്‍ പ്രതികളായ സ്ത്രീ പീഡനക്കേസ്സുകള്‍

ഡോ. ടി. എം. തോമസ് ഐസക്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ സംസ്ഥാനത്ത് പോലീസുകാര്‍ പ്രതികളായ എത്ര സ്ത്രീ പീഡനക്കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഇതേ കാലയളവില്‍ പോലീസുകാര്‍ പ്രതികളായ എത്ര ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

239

രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസ്സുകളുടെ എണ്ണം

ശ്രീ. രാജു എബ്രഹാം

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ രജിസ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസ്സുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതില്‍ എത്ര കേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയായി എന്ന് വ്യക്തമാക്കാമോ ;

(സി)ഇതില്‍ എത്ര കേസ്സുകള്‍ കോടതിയില്‍ എത്തിച്ച് വിചാരണ പൂര്‍ത്തിയായി എന്ന് വ്യക്തമാക്കാമോ ;

(ഡി)ഈ കേസ്സുകളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവര്‍ എത്ര; വെറുതേ വിട്ടവര്‍ എത്ര;

()ഇനിയും പിടികൂടാനുള്ള പ്രതികളെത്ര; വ്യക്തമാക്കാമോ?

240

സ്ത്രീപീഡനക്കേസ്സുകളുടെ വിവരം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സ്ത്രീപീഡനക്കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വിശദമാക്കുമോ;

(ബി)ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം, ലൈംഗികാതിക്രമം എന്നിവ സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;

(സി)എത്ര പ്രകൃതിവിരുദ്ധപീഡനക്കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വിശദമാക്കുമോ?

241

സ്ത്രീധനപീഡനം സംബന്ധിച്ച കേസ്സുകള്‍

ശ്രീ. എം. . ബേബി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ സ്ത്രീധനപീഡനം സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഈ കാലയളവില്‍ സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ അപഹരിച്ച എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഏറ്റവും കൂടുതല്‍ സ്ത്രീധന മരണം റിപ്പോര്‍ട്ട് ചെയ്തത് ഏതു ജില്ലയിലാണെന്നു വ്യക്തമാക്കുമോ?

242

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍


ശ്രീ. പി. . മാധവന്‍

,, റ്റി. എന്‍. പ്രതാപന്‍

,, എം. പി. വിന്‍സെന്റ്

,, കെ. അച്ചുതന്‍

()കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണു കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ബി)ഇതിനായി പുതിയ നിയമനിര്‍മ്മാണം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം കുറ്റങ്ങളും ശിക്ഷകളുമാണ് നിര്‍ദ്ദിഷ്ട നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭനടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

243

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നടപടി

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ ;

(ബി)വനിതാ പോലീസിന്റെ എണ്ണം വര്‍ദ്ധിപ്പിച്ച് ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

244

ലൈംഗികാതിക്രമങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ ലൈംഗികാതിക്രമങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും കുട്ടികളുടെയും എണ്ണം പ്രത്യേകം ലഭ്യമാക്കുക;

(ബി)ഈ കേസ്സുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാകാത്തവ എത്രയെന്ന് വ്യക്തമാക്കാമോ; അന്വേഷണത്തിന്റെ ഭാഗമായി ഇനിയും അറസ്റ് ചെയ്യപ്പെടേണ്ടവര്‍ എത്ര;

(സി)വിചാരണ പൂര്‍ത്തിയായ കേസ്സുകള്‍ എത്ര; ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണം എത്ര; വ്യക്തമാക്കുമോ?

245

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ക്കെതിരെ നടന്ന അതിക്രമങ്ങള്‍ സംബന്ധിച്ച കണക്ക് ജില്ലതിരിച്ചു ലഭ്യമാക്കുമോ;

(ബി)ഈ കേസ്സുകളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ് ചെയ്ത പ്രതികളുടെ എണ്ണവും, ഇനിയും അറസ്റ് ചെയ്യാന്‍ ബാക്കിയുള്ളവരുടെ എണ്ണവും ലഭ്യമാക്കുമോ;

(സി)ഈ കേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയവ എത്ര; അന്വേഷണം പൂര്‍ത്തിയാക്കാത്തവ എത്ര; വിചാരണ പൂര്‍ത്തിയാക്കിയവ എത്ര; ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണവും, വിട്ടയയ്ക്കപ്പെട്ടവരുടെ എണ്ണവും എത്ര; വ്യക്തമാക്കുമോ?

246

സ്വന്തം വീടുകളില്‍ ബന്ധുക്കള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്സുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()ബന്ധുക്കള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച എത്ര കേസുകളാണ് ഇപ്പോള്‍ നിലവിലുള്ളത്; അവ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ഇത്തരം കേസ്സുകളില്‍ ഇതിനകം എത്ര പേര്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ട്;

(സി)സ്വന്തം വീടുകളില്‍ ബന്ധുക്കള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് തടയുന്നതിന് എന്തെല്ലാം നിയമ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?

247

കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍

ശ്രീ. .കെ. ബാലന്‍

()ഈ സര്‍ക്കാര്‍ വന്നതിനുശേഷം കുട്ടികളെ തട്ടിക്കൊണ്ടുപോയ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് ; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; എത്ര പേരെ അറസ്റു ചെയ്തു ; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ച എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് ; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; എത്ര പേരെ അറസ്റു ചെയ്തു ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി)എത്ര കുട്ടികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട് ; ലൈംഗികപീഡനത്തെ തുടര്‍ന്ന് എത്ര കുട്ടികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട് ; ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; എത്ര പേരെ അറസ്റു ചെയ്തിട്ടുണ്ട് ; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)തട്ടിക്കൊണ്ടു പോയ കുട്ടികളില്‍ എത്ര പേരെ ഇനിയും കണ്ടെത്താനുണ്ട് ; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ ?

248

പിഞ്ചു കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ്സുകള്‍

ശ്രീ. . കെ. വിജയന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പിഞ്ചു കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി)ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കുമോ?

249

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ഡോ. ടി. എം. തോമസ് ഐസക്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ കുട്ടികള്‍ക്കെതിരെ എത്ര അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധിച്ച കണക്ക് ഇനം തിരിച്ച് ലഭ്യമാക്കാമോ;

(സി)ഈ കേസ്സുകളുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്യപ്പെട്ട പ്രതികളുടേയും ഇനിയും അറസ്റ് ചെയ്യാപ്പെടാനുള്ളവരുടേയും എണ്ണം ലഭ്യമാക്കാമോ;

(ഡി)അന്വേഷണം പൂര്‍ത്തിയായ കേസ്സുകള്‍ എത്ര; കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചവ എത്ര; വ്യക്തമാക്കുമോ;

()വിചാരണ പൂര്‍ത്തിയായ കേസ്സുകളെത്ര; ശിക്ഷിക്കപ്പെട്ടവര്‍ എത്ര; വെറുതെ വിട്ടവര്‍ എത്ര;

(എഫ്)ഈ കേസ്സുകളുമായി ബന്ധപ്പെട്ട് സ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കപ്പെട്ടവര്‍ എത്ര; വ്യക്തമാക്കുമോ?

250

കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍

ശ്രീ. ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ സംസ്ഥാനത്തെ വീടുകളിലും വിദ്യാലയങ്ങളിലും കുട്ടികള്‍ പീഡനത്തിനിരയായ എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പീഡനമേറ്റ എത്ര സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

<<back

  next page>>

                2                                                                                                   

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.