UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

581

സാമ്പത്തിക വര്‍ഷാവസാനം പദ്ധതിവിഹിതം തിരക്കിട്ട് ചെലവാക്കുന്നതിനെതിരെ നടപടി

ശ്രീ. കെ. രാജു

()ഈ സാമ്പത്തിക വര്‍ഷം തദ്ദേശസ്ഥാപനങ്ങള്‍ക്കായി വാര്‍ഷിക പദ്ധതിയില്‍ എത്ര കോടി രൂപയാണ് നീക്കിവച്ചിരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇതില്‍ എത്ര ശതമാനം ചെലവഴിക്കപ്പെട്ടു എന്നും ഇത് പദ്ധതി ചെലവിനായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിന്റെ അടുത്ത് എത്തിയോ എന്നും വ്യക്തമാക്കുമോ;

(സി)സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാസത്തില്‍ പണത്തിന്റെ ഭൂരിഭാഗവും തിരക്കിട്ട് ചിലവാക്കുന്ന രീതി പദ്ധതി പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും ഇല്ലാതാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമോ?

582

2012-13 ലെ പദ്ധതി തുക വിനിയോഗം

ശ്രീ.ബി.സത്യന്‍

()2012-13 വര്‍ഷത്തില്‍ സംസ്ഥാന പദ്ധതി അടങ്കല്‍ തുക കേന്ദ്ര വിഹിതമുള്‍പ്പെടെ ആകെ എത്രയാണ്; വ്യക്തമാക്കാമോ;

(ബി)ഇതില്‍ എസ്.സി/എസ്.റ്റി വിഭാഗത്തിനായി നീക്കിവച്ചിട്ടുള്ളത് എന്തു തുകയാണ്;

(സി)ഇതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചിട്ടുള്ള തുക എത്ര; വ്യക്തമാക്കാമോ;

(ഡി)2012-13 വര്‍ഷത്തില്‍ ഇതുവരെ എസ്.സി/എസ്.റ്റി മേഖലയ്ക്ക് വേണ്ടി എന്തു തുക ചെലവഴിച്ചുവെന്നും ഇത് ആകെ അനുവദിച്ച തുകയുടെ എത്ര ശതമാനമാണെന്നും വിശദമാക്കാമോ?

583

പദ്ധതി അടങ്കല്‍ സംബന്ധിച്ച വിവരം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2013-14 സാമ്പത്തികവര്‍ഷത്തെ പദ്ധതി അടങ്കല്‍ എത്ര കോടി രൂപയുടേതായിരുന്നു;

(ബി)ഏറ്റവുമൊടുവില്‍ മന്ത്രിസഭായോഗം അംഗീകരിച്ച വാര്‍ഷികപദ്ധതി എത്ര കോടി രൂപയുടേതാണ്;

(സി)ഇതില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള വിഹിതമെത്ര;

(ഡി)2013-14 വര്‍ഷത്തെ അടങ്കലും, അത് മുന്‍വര്‍ഷത്തേക്കാള്‍ എത്ര ശതമാനം വര്‍ദ്ധനയോടുകൂടിയതാണെന്നും വകുപ്പുതിരിച്ച് വ്യക്തമാക്കുമോ;

()വാര്‍ഷികപദ്ധതിയില്‍ അനുവദിച്ച പണം മുന്‍വര്‍ഷങ്ങളില്‍ പാഴാക്കിയതിന്റെ പേരില്‍ ഏതെല്ലാം വകുപ്പുകളുടെ 2013-14-ലെ അടങ്കലില്‍ എത്ര ശതമാനം വീതം കുറവു വരുത്തുകയുണ്ടായി;

(എഫ്)വിലവര്‍ദ്ധനയും മറ്റും മൂലം പദ്ധതിനിര്‍വ്വഹണച്ചെലവില്‍ ഉണ്ടാകാവുന്ന സ്വാഭാവികവര്‍ദ്ധനകൂടി പരിഗണിച്ചാല്‍ ഫലത്തില്‍ പദ്ധതി അടങ്കലില്‍ വര്‍ദ്ധന ഉണ്ടാകുന്നുണ്ടോ; വിശദമാക്കുമോ?

584

പദ്ധതി വിനിയോഗം സംബന്ധിച്ച്

ശ്രീ. പുരുഷന്‍ കടലുണ്ടി

()2012-2013 സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പദ്ധതി വിഹിതം വകയിരുത്തിയിട്ടുള്ള അന്‍പത് പദ്ധതികളുടെ പട്ടികയില്‍പ്പെട്ട ഓരോ പദ്ധതിയ്ക്കും ഇതിനകം എന്തു തുക വിനിയോഗിക്കുകയുണ്ടായെന്ന് വെളിപ്പെടുത്താമോ ;

(ബി)വകയിരുത്തിയ തുകയും ഇതിനകം ചെലവഴിച്ച തുകയും വകയിരുത്തിയ തുകയുടെ എത്ര ശതമാനം ചെലവഴിക്കുകയുണ്ടായെന്നും വെളിപ്പെടുത്താമോ ?

585

പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നു എന്നും ചില സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ യോഗ്യതയില്ലാത്തവരുമാണെന്നും ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)എത്ര സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഈ ക്രമക്കേടുകള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

586

സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ നടപടി

ശ്രീ.കെ.ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര സാമ്പത്തിക ക്രമക്കേട് കേസ്സുകള്‍ ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി; വ്യക്തമാക്കാമോ: മാധ്യമങ്ങളിലൂടെയും മറ്റുമായി ഉയര്‍ന്നുവന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഏതെല്ലാം;

(ബി)ഈ കേസ്സുകളില്‍ ഏതിലെല്ലാം ധനകാര്യ വകുപ്പ് അന്വേഷണം നടത്തി എന്നും ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായിട്ടുള്ളവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും വിശദമാക്കാമോ;

(സി)സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ; സ്ഥാനമാന പരിഗണനകള്‍ കൂടാതെ സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമോ എന്ന് വ്യക്തമാക്കുമോ?

587

മാവേലിക്കര മണ്ഡലത്തില്‍ താലൂക്ക് ലോട്ടറി ഓഫീസ് ആരംഭിക്കുന്നതിന് നടപടി

ശ്രീ. ആര്‍. രാജേഷ്

()കേരളത്തില്‍ എത്ര താലൂക്ക് ലോട്ടറി ഓഫീസുകളാണുള്ളത്;

(ബി)മാവേലിക്കര മണ്ഡലത്തില്‍ താലൂക്ക് ലോട്ടറി ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

588

സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍

ശ്രീ. ബാബു എം.പാലിശ്ശേരി

()തൃശൂര്‍ ജില്ലയില്‍ എത്ര സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)അമിത പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെയും വ്യക്തികളെയും നിയന്ത്രിക്കാന്‍ എന്ത് നിയമമാണ് നിലവിലുള്ളത്;

(സി)ഇത് നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥന്‍ ആരാണ്;

(ഡി)ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ ചെന്ന് അമിത പലിശയ്ക്ക് പണം കടംകൊടുക്കുന്നവരുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ ഇത് നിയന്ത്രിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ ?

589

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എച്ച്. ബി. . ലഭിക്കാനുള്ള യോഗ്യത

ശ്രീ. സണ്ണി ജോസഫ്

()നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവന നിര്‍മ്മാണ വായ്പ ലഭിക്കാനുള്ള യോഗ്യത എന്താണ് ;

(ബി)ഇതു സംബന്ധിച്ച ഉത്തരവില്‍പ്പറയുന്ന മിനിമം സേവനം 5 വര്‍ഷം എന്നതിന് നിലവിലുള്ള സര്‍വ്വീസാണോ അതോ ടോട്ടല്‍ പെന്‍ഷനബിള്‍ സര്‍വ്വീസാണോ എന്ന് വ്യക്തമാക്കുമോ;

(സി)ഇതിനായി പ്രത്യേക ഉത്തരവ് എന്തെങ്കിലും നിലവില്‍ ഉണ്ടോ ; ഇല്ലെങ്കില്‍ ടോട്ടല്‍ പെന്‍ഷനബിള്‍ സര്‍വ്വീസ് പരിഗണിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കുവാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ ?

590

നിര്‍മ്മിതി കേന്ദ്രയിലെ ശമ്പളപരിഷ്കരണത്തിലെ അപാകത പരിഹരിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

()നിര്‍മ്മിതി കേന്ദ്രയില്‍ 2009 ല്‍ നടത്തിയ ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കാനായി രൂപീകരിച്ചിരുന്ന കമ്മിറ്റിയുടെ നടപടികള്‍ ഏതുവരെയായി ;

(ബി)കമ്മിറ്റി തീരുമാനങ്ങളെടുത്തുവോ ;

(സി)ഇത് സംബന്ധിച്ച നടപടി എന്തൊക്കെയാണ്; വ്യക്തമാക്കുമോ?

591

വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാത്ത കുടുംബങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാത്ത കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി).പി.എല്‍ വിഭാഗത്തില്‍പ്പെട്ടതും എന്നാല്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)ബി.പി.എല്‍ വിഭാഗത്തിലുളളവരുടെ വിദ്യാഭ്യാസ വായ്പയുടെ പലിശയില്‍ ഇളവ് നല്‍കിയതുപോലെ ഇവര്‍ക്കും വിദ്യാഭ്യാസ വായ്പ പലിശയില്‍ ഇളവ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

592

നഗരസഭ കണ്ടിജന്റ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരണം

ശ്രീ. സാജു പോള്‍

()നഗരസഭകളിലെ കണ്ടിജന്റ് വിഭാഗത്തില്‍ നിന്നും വിരമിച്ചവരുടെ പെന്‍ഷന്‍ പരിഷ്കരണം ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശം ധനകാര്യ വകുപ്പിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

593

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()2013 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുന്നുണ്ടോ;

(ബി)എങ്കില്‍ ഇവരുടെ പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് ഈടാക്കുന്ന തുക എവിടെ നിക്ഷേപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്;

(സി)ഫണ്ട് സര്‍ക്കാര്‍ ട്രഷറികളില്‍ നിക്ഷേപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ഏതെല്ലാം ഏജന്‍സികള്‍/ബാങ്കുകള്‍ എന്നിവയിലാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ?

594

ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ശമ്പള പരിഷ്കരണ അനോമലി

ശ്രീ. കെ. രാജു

()ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (സീനിയര്‍) മാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ അനോമലികളാണ് പരിഹരിക്കപ്പെട്ടതെന്ന് വിശദമാക്കുമോ;

(ബി)ആയതിന്റെ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

595

പബ്ളിക് പോളിസി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീമതി കെ. കെ. ലതിക

()സര്‍ക്കാര്‍ പബ്ളിക് പോളിസി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് എന്ന പേരില്‍ തുടങ്ങിയിട്ടുള്ള സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥാപനത്തിന്റെ ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ വകുപ്പുതലത്തിലുള്ള എന്തെങ്കിലും അന്വേഷണമോ നടപടികളോ നേരിട്ടിട്ടുള്ള ആളാണോ എന്ന് വ്യക്തമാക്കുമോ;

(സി)എങ്കില്‍ അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?

596

ഫാമിലി ബനിഫിറ്റ് സ്കീം ലഭ്യമാക്കാന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സെക്രട്ടേറിയറ്റില്‍ നിന്നും ചീഫ് സെക്യൂരിറ്റി ഓഫീസറായി 2006-ല്‍ സര്‍വ്വീസില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞ എം. . ബഷീര്‍, ഫാമിലി ബനഫിറ്റ് സ്കീം പ്രകാരമുളള തന്റെ കോണ്‍ട്രിബ്യൂഷന്‍ തുക തിരിച്ചു കിട്ടാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നോ; എങ്കില്‍ അദ്ദേഹത്തിന്റെ അപേക്ഷ എന്ന് ലഭിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി)ബഷീറിന്റെ ഫാമിലി ബനഫിറ്റ് സ്കീം പ്രകാരമുളള കണക്കുകള്‍ സൂക്ഷിക്കാന്‍ നിയമപ്രകാരം ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തുമോ;

(സി)2006-ല്‍ സര്‍വ്വീസില്‍ നിന്നു പിരിയുകയും പില്ക്കാലത്ത് മരണപ്പെടുകയും ചെയ്ത് ഏഴു വര്‍ഷത്തിനുശേഷവും ആനുകൂല്യം നല്‍കാനാവാത്തതിന്റെ ഉത്തരവാദികള്‍ ആരൊക്കെയെന്ന് കണ്ടെത്തി അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുകയും, പരേതന്റെ കുടുംബത്തിനു ലഭിക്കേണ്ട ആനുകൂല്യം ഇതേവരെയുളള പലിശ സഹിതം അടിയന്തരമായി നല്കുകയും ചെയ്യാന്‍ നിര്‍ദ്ദേശം നല്കുമോ?

597

2012-13 സാമ്പത്തിക വര്‍ഷം സംസ്ഥാനം പ്രതീക്ഷിച്ച വരുമാനം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()2012-13 സാമ്പത്തിക വര്‍ഷം സംസ്ഥാനം പ്രതീക്ഷിച്ച വരുമാനം ഏതെല്ലാം സ്രോതസ്സുകളിലൂടെ എത്ര കോടി രൂപ വീതമായിരുന്നു; കേന്ദ്ര ഗവണ്‍മെന്റ് വഴിയുളളവ ഓരോ ഇനവും എത്ര വീതം; സംസ്ഥാനത്ത് നിന്നുളളവ ഓരോ ഇനവും എത്ര;

(ബി)പ്രതീക്ഷിച്ച വരുമാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് വഴിയും സംസ്ഥാന ഗവണ്‍മെന്റ് വഴിയും തന്നാണ്ടില്‍ ലഭിച്ച തുക ഓരോ ഇനത്തിലും എത്ര വീതം; വിശദമാക്കാമോ?

598

2012-2013 സാമ്പത്തിക വര്‍ഷത്തെ നികുതിയിതര വരുമാനം

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാന സര്‍ക്കാരിന്റെ 2012-2013 സാമ്പത്തിക വര്‍ഷത്തെ നികുതിയിതര വരുമാനം എത്രയാണ്; വിശദാംശം നല്‍കുമോ;

(ബി)2012-2013 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച നികുതിയിതര വരുമാനം പൂര്‍ണ്ണമായും പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ;

(ഡി)നടപ്പു സാമ്പത്തിക വര്‍ഷം നികുതിയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദാംശം നല്‍കുമോ?

599

നികുതി പിരിവ്

ശ്രീമതി കെ. എസ്. സലീഖ

()2012 -13 സാമ്പത്തികവര്‍ഷത്തില്‍ ഫെബ്രുവരി 28 വരെ നികുതിയിനത്തില്‍ പിരിച്ചെടുത്ത തുക തരം തിരിച്ച് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സാമ്പത്തികവര്‍ഷം എത്ര കോടി രൂപയാണ് പിരിച്ചെടുക്കുവാന്‍ ഉദ്ദേശിച്ചിരുന്നത്; വിശദമാക്കുമോ;

(സി)നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വന്നതായി കരുതുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)തമിഴ്നാട്ടില്‍ നിന്നും നികുതി വെട്ടിച്ച് മണല്‍, കോഴി എന്നിവ കേരളത്തിലേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ ചെക്പോസ്റുകളില്‍ എന്തൊക്കെ ക്രമീകരണങ്ങള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

600

ട്രെയിന്‍ വഴിയുള്ള ചരക്ക് നീക്കം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

ട്രെയിന്‍വഴിയുള്ള ചരക്ക് നീക്കം മൂലം കാസര്‍ഗോഡ് ജില്ലയില്‍ എത്ര രൂപയുടെ നികുതി നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇതു തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കാമോ ?

601

ചരക്ക് -സേവന നികുതി (ജി.എസ്.ടി) നിയമം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. . പ്രദീപ് കുമാര്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

ശ്രീമതി കെ. എസ്. സലീഖ

()ചരക്ക് -സേവന നികുതി (ജി.എസ്.ടി) നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്നും വ്യക്തമാക്കുമോ;

(ബി)ഈ നികുതി നിര്‍ദ്ദേശങ്ങളോടുള്ള മുന്‍സര്‍ക്കാരിന്റെ സമീപനം എന്തായിരുന്നു എന്നും ഇപ്പോള്‍ നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്നും എങ്കില്‍ അതിന്റെ കാരണമെന്തെന്നും വ്യക്തമാക്കുമോ;

(സി)നിയമം നടപ്പാക്കുന്നതുമൂലം സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ എന്തെങ്കിലും പ്രത്യേക പാക്കേജ് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ഡി)ജി.എസ്.ടി.യില്‍ ഒരു പങ്ക് നിശ്ചയിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ടേണ്ടാ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

()മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?

 
602

കോമണ്‍ഗേറ്റ്വേ സംവിധാനം

ശ്രീ.കെ.അച്ചുതന്‍

,, പി..മാധവന്‍

,, റ്റി.എന്‍.പ്രതാപന്‍

,, വി.ഡി.സതീശന്‍

()നികുതി അടയ്ക്കുവാന്‍ കോമണ്‍ ഗേറ്റ്വേ സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)വ്യാപാരികള്‍ അടക്കേണ്ട നികുതി ഏത് ബാങ്കില്‍ നിന്നും അടയ്ക്കാന്‍ കഴിയുന്ന തരത്തിലുള്ള എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഈ സംവിധാനം ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്; വിശദമാക്കുമോ?

603

ചരക്ക് സേവന നികുതി

ശ്രീ. ജോസഫ് വാഴക്കന്‍

,, റ്റി.എന്‍. പ്രതാപന്‍

,, .റ്റി. ജോര്‍ജ്

,, എം. പി. വിന്‍സെന്റ്

()ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇത് നടപ്പാക്കുന്നതു മൂലം എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നത്;

(ഡി)ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന ധാരണയായിട്ടുണ്ടോ;

()സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ രീതിയില്‍ ഇത് എപ്രകാരം നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്?

604

നികുതി വകുപ്പില്‍ ഇ-പെയ്മെന്റ് സംവിധാനം

ശ്രീ. എം. . വാഹീദ്

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

()നികുതി വകുപ്പില്‍ ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്നിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ഇത് വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുന്നത്;

(ഡി)നികുതി വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?

605

നികുതി പിരിവിന് സ്റേ കൊടുത്ത നടപടി

ശ്രീ. പി. കെ. ഗുരുദാസന്‍

()സര്‍ക്കാര്‍ നികുതി ഈടാക്കുന്ന എത്ര നടപടികളില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് സ്റേ ഉത്തരവ് കൊടുക്കുകയുണ്ടായെന്ന് വെളിപ്പെടുത്താമോ;

(ബി)നികുതി പിരിവിന് സ്റേ കൊടുത്തത് മൂലം എത്ര തുക ഈടാക്കാന്‍ സാധിക്കാതെ പോയിട്ടുണ്ട്; സ്റേ നിലനില്‍ക്കുന്ന എല്ലാ കേസ്സുകളിലും കൂടി എന്ത് തുക പിരിച്ചെടുക്കേണ്ടതായി ബാക്കിയുണ്ട്;

(സി)സര്‍ക്കാരില്‍ അടക്കേണ്ട നികുതി ഇനത്തില്‍ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം എന്ത് തുക കുടിശ്ശികയുണ്ട്?

606

മോട്ടോര്‍ വാഹനങ്ങളുടെ നികുതിയിനത്തില്‍ ലഭിച്ച വരുമാനം

ശ്രീ. സാജു പോള്‍

()മോട്ടോര്‍ വാഹനങ്ങളുടെ നികുതിയിനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനത്തിന് ലഭിച്ച വരുമാനം വിശദമാക്കാമോ;

(ബി)സംസ്ഥാനത്ത് വില്‍പ്പന നടന്ന മോട്ടോര്‍ വാഹനങ്ങളുടെ എക്സൈസ് നികുതി ഇനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഓരോ സാമ്പത്തിക വര്‍ഷവും കേന്ദ്രത്തിന് ലഭിച്ച വരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഇതിന്റെ എത്ര വിഹിതം ഓരോ വര്‍ഷവും സംസ്ഥാനത്തിന് ലഭിക്കുകയുണ്ടായി; വിശദമാക്കാമോ?

607

കോഴിയുടെ പ്രവേശന നികുതി

ശ്രീ. എളമരം കരീം

()കോഴിയുടെ പ്രവേശന നികുതി ഇനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ലഭിച്ച തുക സംബന്ധിച്ച കണക്കുകള്‍ വിശദമാക്കാമോ;

(ബി)കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഈ സാമ്പത്തിക വര്‍ഷവും ഈ ഇനത്തില്‍ പ്രതീക്ഷിച്ച നികുതിയും ലഭിച്ച നികുതിയും എത്ര കോടി വീതമായിരുന്നു;

(സി)കോഴിയുടെ പ്രവേശന നികുതി ഈടാക്കാനുളള എത്ര കേസുകളില്‍ സ്റേ നല്‍കുകയുണ്ടായി; എത്ര കേസുകളില്‍ നികുതി ഈടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുണ്ടായി; വിശദമാക്കാമോ?

608

സര്‍ക്കാര്‍ പണം സൂക്ഷിക്കാന്‍ നടപടി

ശ്രീ.പി.കെ.ഗുരുദാസന്‍

()സംസ്ഥാന സര്‍ക്കാരിന്റെ ക്യാഷ് ബാലന്‍സ് ഇപ്പോള്‍ സുരക്ഷിതനിലയിലാണോ; ട്രഷറിയില്‍ ബില്ലുകള്‍ പാസ്സാക്കുന്നതിന് എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വന്തം പണം ട്രഷറിയില്‍തന്നെ സൂക്ഷിക്കണം എന്ന വ്യവസ്ഥ നിലവിലുണ്ടോ;

(സി)ട്രഷറിയില്‍ അല്ലാതെ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സ്വന്തം പണം സൂക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം കേസ്സുകളില്‍; വിശദമാക്കുമോ?

609

കോണ്‍ട്രാക്ടര്‍മാര്‍ക്കും ക്ഷേമ പദ്ധതി ഉപഭോക്താക്കള്‍ക്കും നല്‍കുവാനുള്ള കുടിശ്ശിക

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()2013 മാര്‍ച്ച് 15-ാം തീയതി സംസ്ഥാനത്തെ ട്രഷറികളിലെ നീക്കിയിരിപ്പിന്റെ കണ്‍സോളിഡേറ്റഡ് ബാലന്‍സ് തുക എത്രയാണ്;

(ബി)അന്നത്തേയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ക്ഷേമപദ്ധതി ഉപഭോക്താക്കള്‍ക്കും നല്‍കുവാനുള്ള കുടിശ്ശിക തുക എത്രയാണ്;

(സി)പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കേണ്ട കുടിശ്ശികകള്‍ പ്രത്യേകം വിശദമാക്കുമോ?

610

വിവിധ വകുപ്പുകളുടെ ട്രഷറി അക്കൌണ്ടുകളിലുള്ള തുക

ശ്രീ. സി.കൃഷ്ണന്‍

()വിവിധ വകുപ്പുകളുടെ ട്രഷറി അക്കൌണ്ടുകളിലുള്ള തുക സംബന്ധിച്ച് വകുപ്പടിസ്ഥാനത്തിലുളള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;

(ബി)ഇതില്‍ 2011-2012 സാമ്പത്തിക വര്‍ഷത്തിലും 2012-13 സാമ്പത്തിക വര്‍ഷത്തിലും ചെലവഴിക്കേണ്ടിയിരുന്ന തുക എത്ര വീതമാണെന്ന് വകുപ്പടിസ്ഥാനത്തില്‍ വിശദമാക്കാമോ;

(സി)വിവിധ വകുപ്പുകളുടെ മുന്‍വര്‍ഷങ്ങളില്‍ ചെലവഴിക്കേണ്ടതായിരുന്ന എത്ര തുക ഇപ്പോള്‍ ട്രഷറികളില്‍ കിടപ്പുണ്ട്; വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.