UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

471

വാഹന രജിസ്ട്രേഷന്‍ എല്ലാ ആര്‍.ടി. ഓഫീസുകളിലും നടത്തുന്നതിനുളള സൌകര്യം

ശ്രീ. മോന്‍സ് ജോസഫ്

()വാഹന രജിസ്ട്രേഷന്‍ ഏത് ആര്‍.ടി. ഓഫീസിലും നടത്തുന്നതിനുളള ക്രമീകരണം ഏര്‍പ്പെടുത്തുമോ;

(ബി)എല്ലാ ആര്‍.ടി. ഓഫീസുകളിലും ടാക്സ് സ്വീകരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

(സി)പോസ്റല്‍ സംവിധാനം പരിമിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)സംസ്ഥാനത്തെ ആര്‍.ടി. ഓഫീസുകള്‍ ബുധനാഴ്ച ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല എന്ന ഉത്തരവിനെ കുറിച്ചുളള നിലപാട് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവ് പിന്‍വലിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

()ഡ്രൈവിംഗ് ടെസ്റ് സംസ്ഥാനത്ത് എവിടെയും നടത്താനുളള സംവിധാനം ഏര്‍പ്പെടുത്തുമോ?

472

ട്രാഫിക് ബോധവല്‍ക്കരണം

ശ്രീ. വി. എസ്. സുനില്‍കുമാര്‍

,, വി. ശശി

ശ്രീമതി ഗീതാ ഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കേരള റോഡ് സേഫ്റ്റി അതോറിറ്റി ട്രാഫിക് ബോധവല്‍ക്കരണത്തിനായി എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം;

(ബി)ഇത്തരം ബോധവല്‍ക്കരണ പദ്ധതികള്‍ക്കായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ചെലവഴിച്ച തുക എത്ര; ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ; ഓരോ ജില്ലയിലും ഏതു ഏജന്‍സി വഴിയാണ് തുക ചെലവഴിക്കുന്നതെന്ന ്വ്യക്തമാക്കുമോ?

473

വാഹനാപകടങ്ങള്‍ കുറക്കുന്നതിന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പങ്ക്

ശ്രീ. പി. കെ. ബഷീര്‍

()വാഹനാപകടങ്ങള്‍ കുറച്ച് കൊണ്ടു വരുന്നതിന് എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിനാവശ്യമായ ഉദ്യോഗസ്ഥരെ അടിയന്തിരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

474

ചാല ടാങ്കര്‍ലോറി ദുരന്തം

ശ്രീ.ചിറ്റയം ഗോപകുമാര്‍

()ചാല ടാങ്കര്‍ലോറി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലെ പ്രധാന തിരുമാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ വിഭാഗം ശക്തിപ്പെടുത്തണമെന്ന പ്രസ്തുത യോഗതീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആയതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കുമോ;

(ഡി)ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത പ്രസ്തുത യോഗത്തിന്റെ മിനിട്സ്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

475

മോട്ടോര്‍ വാഹന വകുപ്പിലെ നികുതി കുടിശ്ശിക

ശ്രീ. ചിറ്റയം ഗോപകുമാര്‍

()മോട്ടോര്‍ വാഹന വകുപ്പിലെ നികുതി കുടിശ്ശിക പിരിച്ച് എടുക്കുന്നതിനും, വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ നിയമിച്ച് വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ശക്തിപ്പെടുത്തണം എന്ന് സി.ആന്റ് എ.ജി. തുടര്‍ച്ചയായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ;

(ബി)സി.ആന്റ് എ.ജി. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ച് മതിയായ ജീവനക്കാരെ നിയമിക്കാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)ഇല്ലായെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?

476

പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സിസ്റ് സിസ്റം

ശ്രീ. വി. ശശി

()ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കോട്ടയത്തും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സിസ്റ് സിസ്റം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

(ബി)പ്രസ്തുത പദ്ധതിക്കായി വകകൊള്ളിച്ച 25 ലക്ഷം രൂപ ഏതൊക്കെ പരിപാടികള്‍ക്കാണ് നീക്കിവച്ചിട്ടുള്ളത്; പ്രസ്തുത തുകയില്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

477

തൃശ്ശൂര്‍ നഗരത്തിലെ ട്രാഫിക് പരിഷ്കരണം

ശ്രീമതി ഗീതാ ഗോപി

()തൃശ്ശൂര്‍ നഗരത്തില്‍ നിലവില്‍ നടപ്പാക്കിയിട്ടുളള ട്രാഫിക് പരിഷ്കരണ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പരിഷ്കരണ നടപടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമ്പോള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തിരുന്നുവോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ട്രാഫിക് പരിഷ്കരണത്തിലെ അപാകതകള്‍ സംബന്ധിച്ച് പരാതികളോ നിവേദനങ്ങളോ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അപാകതകള്‍ പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കുമോ?

478

പ്രൈവറ്റ് ബസുകള്‍ക്ക് സൂപ്പര്‍ഫാസ്റ് ബസ് പെര്‍മിറ്റ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()പ്രൈവറ്റ് ബസുകള്‍ക്ക് സൂപ്പര്‍ഫാസ്റ് ബസ് പെര്‍മിറ്റ് നല്‍കുന്നതിന് പാലിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;

(ബി)മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍, കുറ്റിപ്പുറം എന്നീ നഗരങ്ങളിലെ പ്രൈവറ്റ് ബസ്സ്റാന്റുകളില്‍ സൂപ്പര്‍ഫാസ്റ് ബസുകള്‍ക്ക് സ്റോപ്പ് അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(സി)സ്വകാര്യ സൂപ്പര്‍ ഫാസ്റ് ബസ്സുകള്‍ക്കും, ലിമിറ്റഡ് സ്റോപ്പ് ബസ്സുകള്‍ക്കും സ്റോപ്പുകള്‍ അനുവദിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നത് ;

(ഡി)പ്രസ്തുത നിബന്ധനകള്‍ പാലിക്കാത്ത ബസ്സുടമകള്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

479

കെ.എസ്.ആര്‍.ടി.സി യുടെ സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി

ശ്രീ.സി. ദിവാകരന്‍

()വിദ്യാര്‍ത്ഥികള്‍ക്ക് ബസ് കണ്‍സഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കെ.എസ്.ആര്‍.ടി.സി പരിഷ്കരിച്ചിട്ടുണ്ടോ;

(ബി)സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി. യെ പുന:സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)കെ.എസ്.ആര്‍.ടി.സി യില്‍ പെന്‍ഷന്‍ വിതരണത്തിനായി സാമ്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍, വിവിധ വിഭാഗം യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാസൌജന്യം എന്നീ ഇനത്തില്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്ര ?

480

ഉയര്‍ന്ന യാത്രാനിരക്ക്

ശ്രീ. എസ്. രാജേന്ദ്രന്‍

()മൂന്നാര്‍-ഉടുമല്‍പ്പേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സരസ്വതി എന്ന തമിഴ്നാട് സ്വകാര്യ ബസ് യാത്രക്കാരോട് അനുവദനീയമായതിലും ഉയര്‍ന്ന യാത്രാ നിരക്ക് ഈടാക്കുന്നുവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് ഇടുക്കി കളക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടോ; പരാതിയിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതിന്റെ വിശദാംശം നല്‍കുമോ;

(സി)സരസ്വതി ബസ്സ് ജീവനക്കാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നു എന്ന പരാതിയില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

(ഡി)മേല്‍ പരാതികളിന്മേല്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ടെന്ന് അറിയിക്കുമോ?

481

ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റേഷന്‍ ഗ്യാരേജിലെ പവര്‍ കട്ട്

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റേഷനിലെ ഗ്യാരേജില്‍ പവര്‍ കട്ട് സമയത്ത് പ്രകാശം ലഭിക്കുന്നതിന് മറ്റ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പവര്‍ കട്ട് സമയത്ത് ഗ്യാരേജിനുളളില്‍ വെളിച്ചമില്ലാത്തതിനാല്‍ വാഹനങ്ങളുടെ പണികള്‍ ചെയ്യുന്നതിനിടയില്‍ അപകടങ്ങള്‍ ഉണ്ടായതായുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പവര്‍ കട്ട് സമയത്ത് ഗ്യാരേജിനുളളില്‍ വെളിച്ചം ലഭ്യമാക്കുന്നതിന് ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

482

നെടുമങ്ങാട് ബസ് സ്റ്റേഷന്‍ കം ഷോപ്പിംഗ് കോംപ്ളക്സ്

ശ്രീ. പാലോട് രവി

()നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റേഷന്‍ കം ഷോപ്പിംഗ് കോംപ്ളക്സിന്റെ അടങ്കല്‍ തുക എത്രയാണ് ;

(ബി)ഇതിന്റെ പ്ളാന്‍ നഗരസഭ അംഗീകരിച്ചത് എന്നാണ് ;

(സി)ടെന്‍ഡര്‍ ചെയ്ത തീയതി, പണി ആരംഭിച്ച തീയതി എന്നിവ അറിയിക്കുമോ ;

(ഡി)ഷോപ്പിംഗ് കോംപ്ളക്സിന്റെയും ബസ് സ്റാന്റിന്റെയും ആകെ വിസ്തൃതി എത്രയാണ് ;

()ഇതിന്റെ പണി എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ ?

483

വാഹനാപകടങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

()2012 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള വാഹനാപകടങ്ങള്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത അപകടങ്ങളിലായി മരണമടഞ്ഞവരെത്ര; പരുക്കേറ്റവര്‍ എത്ര; വ്യക്തമാക്കുമോ;

(സി)അപകടങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ഇനംതിരിച്ച് വ്യക്തമാക്കുമോ;

(ഡി)തന്മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

484

2012-ലെ റോഡപകടങ്ങള്‍

ശ്രീ. പാലോട് രവി

()സംസ്ഥാനത്ത് 2012 ജനുവരി 1 മുതല്‍ 2012 ഡിസംബര്‍ 31 വരെയുണ്ടായ റോഡപകടങ്ങളുടെ എണ്ണം, മരണപ്പെട്ടവര്‍, ഗുരുതരമായി പരിക്കേറ്റവര്‍ എന്നിവരുടെ എണ്ണം ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ബി)ആയതിന്റെ കണക്കുകള്‍ പരിശോധിക്കുന്നതിനും സൂക്ഷിക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പില്‍ നിലവിലുളള സംവിധാനങ്ങള്‍ എന്തൊക്കെയാണ്;

(സി)ഇവ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്ന് അറിയിക്കുമോ?

485

ടിപ്പര്‍ ലോറി അപകടം ഒഴിവാക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

സംസ്ഥാനത്ത് ടിപ്പര്‍ ലോറി മുഖേന വ്യാപകമായി വരുന്ന അപകടം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

486

പുതിയ ഷോപ്പിംഗ് കോംപ്ളക്സുകള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കെ.എസ്.ആര്‍.ടി.സി യുടെ കീഴില്‍ എത്ര ഷോപ്പിംഗ് കോംപ്ളക്സുകള്‍ ഉണ്ട് ;

(ബി)സൌകര്യ പ്രദവും കോര്‍പ്പറേഷന് വരുമാന സാധ്യതയുള്ളതുമായ സ്ഥലങ്ങളില്‍ പുതുതായി കോംപ്ളക്സുകള്‍ സ്ഥാപിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;

(സി)താമരശ്ശേരി ഡിപ്പോയോട് ചേര്‍ന്ന് ഷോപ്പിംഗ് കോംപ്ളക്സ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

487

കാസര്‍ഗോഡ് മോട്ടോര്‍ വെഹിക്കിള്‍ കോംപ്ളക്സ്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ മോട്ടോര്‍ വെഹിക്കിള്‍ കോംപ്ളക്സ് സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ടോ; ഇതിനു എത്ര സ്ഥലം ആവശ്യമുണ്ട്; ആയതിനുളള സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;

(ബി)സി.എഫ് ടെസ്റ്, ഡ്രൈവിംഗ് ടെസ്റ്, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുളള കാസര്‍ഗോഡ് ആര്‍.ടി.ഒ ഓഫീസില്‍ ഉളള സൌകര്യം പര്യാപ്തമാണോ; ഇല്ലെങ്കില്‍ കൂടുതലായി എന്തൊക്കെ സൌകര്യങ്ങളും സംവിധാനങ്ങളുമാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്?

488

കാസര്‍ഗോഡ് ജില്ലയില്‍ കെ.എസ്.ആര്‍.റ്റി.സി. റദ്ദുചെയ്ത സര്‍വ്വീസുകള്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഡീസല്‍വിലവര്‍ദ്ധനയെത്തുടര്‍ന്നുള്ള പ്രതിസന്ധിമൂലം കാസര്‍ഗോഡ് ജില്ലയില്‍ എത്ര കെ.എസ്.ആര്‍.റ്റി.സി. സര്‍വ്വീസുകള്‍ റദ്ദുചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി)ഏതൊക്കെ റൂട്ടുകളില്‍ ഏതൊക്കെ സര്‍വ്വീസുകളാണ് ഇപ്രകാരം റദ്ദുചെയ്തിട്ടുള്ളത്; വിശദമാക്കുമോ?

489

കുണ്ടുമണില്‍ ബസ്സ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികള്

ശ്രീ. എം. . ബേബി

()കൊല്ലം-കുളത്തൂപ്പുഴ വേണാട് ബസ് സര്‍വ്വീസിന് കുണ്ടുമണില്‍ സ്റോപ്പ് അനുവദിക്കുന്നതിനുള്ള എം. എല്‍. . യുടെ നിവേദനത്തിന്മേല്‍ ആയത് അനുവദിച്ചുകൊണ്ടുള്ള വകുപ്പുമന്ത്രിയുടെ ഉത്തരവ് നടപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)വകുപ്പുമന്ത്രിയുടെ ഉത്തരവ് നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിസ്വീകരിക്കുമോ ;

(സി)വകുപ്പുമന്ത്രിയുടെ ഉത്തരവ് നടപ്പാക്കുവാന്‍ അടിയന്തര നടപടിസ്വീകരിക്കുമോ ?

490

ഡീസല്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്ന് റദ്ദുചെയ്ത സര്‍വ്വീസുകള്

ശ്രീ.ബി.ഡി ദേവസ്സി

()ഡീസല്‍ വിലവര്‍ദ്ധനവിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ വ്യാപകമായി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതുമൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിന്റെ ഭാഗമായി ചാലക്കുടിയില്‍ കെ.എസ്.ആര്‍.ടി.സി എത്ര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി എന്ന് വ്യക്തമാക്കാമോ;

(സി)നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

491

ആറ്റിങ്ങല്‍, കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളിലെ സര്‍വ്വീസ് റദ്ദാക്കല്‍

ശ്രീ. ബി.സത്യന്‍

()കെ.എസ്.ആര്‍.ടി.സി ക്ക് ലഭിക്കുന്ന ഡീസലിന്റെ വില ഉയര്‍ത്തിയ ശേഷം ആറ്റിങ്ങല്‍, കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലായി ആകെ എത്ര ഷെഡ്യൂളുകളും സര്‍വ്വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ടെന്നത് റൂട്ടുകള്‍ സഹിതം വിശദമാക്കുമോ;

(ബി)ഇതു കാരണം പ്രസ്തുത പ്രദേശത്തെ യാത്രക്കാര്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

492

പെരിയാട്ടടുക്കത്ത് ടൌണ്‍ ടു ടൌണ്‍ ബസ്സുകള്‍ക്ക് സ്റോപ്പ്അനുവദിക്കല്‍

ശ്രീ.കെ.കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയിലെ പെരിയാട്ടടുക്കത്ത് ടൌണ്‍ ടു ടൌണ്‍ ബസ്സുകള്‍ക്ക് സ്റോപ്പ് അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി)ഈ ആവശ്യത്തിനായി സ്ഥലം എം.എല്‍.എ നല്കിയ പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?

493

നെടുംകണ്ടത്ത് കെ.എസ്.ആര്‍.റ്റി.സി. ഡിപ്പോ

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()നെടുംകണ്ടത്ത് കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അനുവദിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് സ്ഥലം കണ്ടെത്തി നല്‍കിയിട്ടുണ്ടോ;

(ബി)നെടുംകണ്ടത്ത് ഡിപ്പോ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ?

494

കൊല്ലം - കേരളപുരം പെരുമ്പുഴ - കുളത്തൂപ്പുഴ റൂട്ടില്‍ ബസ് സര്‍വ്വീസ് ആരംഭിക്കുവാന്‍ നടപടി

ശ്രീ. എം.. ബേബി

()കൊല്ലം-കേരളപുരം പെരുമ്പുഴ-കൂളത്തൂപ്പുഴ റൂട്ടില്‍ ബസ് സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)പ്രസ്തുത വിഷയം സംബന്ധിച്ച നിവേദനത്തിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന്വ്യക്തമാക്കുമോ?

495

പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റേഷന്റെ സമഗ്ര വികസനം

ശ്രീ. കെ. രാജു

()പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റേഷന്റെ സമഗ്ര വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പുനലൂര്‍ കെ.എസ്.ആര്‍.ടി.സി യാര്‍ഡിന്റെ കിഴക്കുഭാഗം റിട്ടെയിനിംഗ് ഭിത്തി നിര്‍മ്മിച്ച്, യാര്‍ഡിന്റെ മധ്യഭാഗത്ത് പൊളിഞ്ഞ നിലയിലുളള കെട്ടിടങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നു മുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ; ടിക്കറ്റ് കൌണ്ടര്‍ കൊമേഴ്സ്യല്‍ കോംപ്ളക്സ് ആക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്പദ്ധതിയുണ്ടോ?

496

കെ.എസ്.ആര്‍.ടി.സിയിലെ ആശ്രിത നിയമനം

ശ്രീ. സി. മമ്മൂട്ടി

()നിലവില്‍ കെ.എസ്.ആര്‍.ടി.സി യില്‍ സൂപ്പര്‍വൈസറി പോസ്റുകളില്‍ എത്ര ആശ്രിത നിയമനക്കാര്‍ ജോലി നോക്കി വരുന്നു;

(ബി)അവര്‍ക്ക് ടി പോസ്റുകളില്‍ സര്‍വ്വീസ് ദൈര്‍ഘ്യം എന്ന മാനദണ്ഡത്തിന് പുറമേ യോഗ്യത കര്‍ശന മാനദണ്ഡമാക്കുമോ;

(സി)സര്‍വ്വീസ് ദൈര്‍ഘ്യം മാത്രം പ്രൊമോഷനുകളില്‍ മാനദണ്ഡമാക്കുന്നത് യോഗ്യതകുറവുള്ള ഉദ്യോഗസ്ഥരെ സൃഷ്ടിക്കുവാനും അത് കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍, പ്രസ്തുത സ്ഥാപനത്തിന് ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

497

റിസര്‍വ്വ് കണ്ടക്ടര്‍ തസ്തികയിലെ ഒഴിവുകള്‍

ശ്രീ. റ്റി. വി. രാജേഷ്

()2011 നവംബര്‍ വരെ റിസര്‍വ്വ് കണ്ടക്ടര്‍ തസ്തികയിലേക്ക് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പി.എസ്.സിക്ക് എത്ര ഒഴിവുകളാണ്റിപ്പോര്‍ട്ട് ചെയ്തത്;

(ബി)2013 ഫിബ്രവരിവരെ എത്ര റിസര്‍വ്വ് കണ്ടക്ടര്‍ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത;് റിസര്‍വ്വ് കണ്ടക്ടര്‍ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ കുറയുന്നതിന് എന്താണ് കാരണം;

(സി)പി.എസ്.സി റാങ്ക് ലിസ്റില്‍നിന്നും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

498

കെ. എസ്. ആര്‍. ടി. സി. കണ്ടക്ടര്‍ ലിസ്റില്‍ ഉള്‍പ്പെട്ടവരുടെ നിയമനം

ശ്രീ. എം. ഉമ്മര്‍

()കെ. എസ്. ആര്‍. ടി. സി. യില്‍ 27.11.2011 - ലെ ജി. . നം. 77/2011/ ട്രാന്‍സ്പോര്‍ട്ട് പ്രകാരമുളള കണ്ടക്ടര്‍ ലിസ്റില്‍ ഇനിയും നിയനം ലഭിച്ചിട്ടില്ലാത്ത എത്ര പേരുണ്ട് ; വിശദാംശം നല്‍കുമോ ;

(ബി)പ്രസ്തുത ലിസ്റില്‍ ഉള്‍പ്പെടുകയും ഉത്തരവ് പുറപ്പെടുവിച്ച സമയത്ത് സര്‍വ്വീസില്‍ ഇല്ലാത്തതുമായ പി. എസ്. സി. അണ്‍ അഡ്വൈസ്ഡ്, എല്‍. ഡബ്ളിയു. . വിഭാഗത്തില്‍ നിയമനം നല്‍കാതെ അവശേഷിക്കുന്ന എത്ര പേരുണ്ട് ;

(സി)പ്രസ്തുത പി. എസ്. സി. അണ്‍ അഡ്വൈസ്ഡ്, എല്‍. ഡബ്ളിയു. . കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ പേരും, വിലാസവും അവര്‍ നിലവില്‍ ജോലി ചെയ്യുന്ന ഡിപ്പോയുടെ/യൂണിറ്റിന്റെ വിശദവിവരവും നല്‍കുമോ ;

(ഡി)പ്രസ്തുത കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും നിയമനം നല്‍കാത്തതിന്റെ കാരണം വിശദമാക്കുമോ ;

()സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പി. എസ്. സി. അണ്‍ അഡ്വൈസ്ഡ്, എല്‍. ഡബ്ളിയു. . വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമനം എന്നത്തേക്ക് നല്‍കാന്‍ സാധിക്കും എന്ന് അറിയിക്കാമോ ?

499

കെ.എസ്.ആര്‍.റ്റി.സി ജീവനക്കാരുടെ പ്രൊമോഷന്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

()കെ.എസ്.ആര്‍.റ്റി.സി ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിന് സ്പെഷ്യല്‍ റൂള്‍സ് നിലവിലുണ്ടോ;

(ബി)സാങ്കേതിക തസ്തികകളില്‍ പ്രമോഷന്‍ ലഭിക്കുന്നതിന് സാങ്കേതിക യോഗ്യത ബാധകമാക്കിയിട്ടുണ്ടോ;

(സി)സ്പെഷ്യല്‍ റൂളിന്റെ കോപ്പി ലഭ്യമാക്കുമോ;

(ഡി)സ്പെഷ്യല്‍ റൂള്‍ നിലവില്‍ ഇല്ലാത്ത തസ്തികകള്‍ ഉണ്ടെങ്കില്‍ അവയിലേക്കുള്ള നിയമനത്തിന് ആധാരമാക്കുന്ന റൂള്‍സ് ആന്റ് റഗുലേഷന്റെ കോപ്പി ലഭ്യമാക്കുമോ?

500

കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും വിരമിച്ചവരുടെ പെന്‍ഷന്‍

ശ്രീ. ജി. എസ്. ജയലാല്‍

()കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ എത്ര; അവരുടെ തസ്തിക തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കുവാന്‍ പ്രതിമാസം എത്ര രൂപ ആവശ്യമായി വരും; പ്രസ്തുത തുക യഥാസമയം കണ്ടെത്തുവാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ആയതിന് പരിഹാരം കാണുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്;

(സി)കെ.എസ്.ആര്‍.ടി.സി.ക്ക് സ്വമേധയാ പെന്‍ഷന്‍ തുക നല്‍കുവാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടെങ്കില്‍ പ്രസ്തുത തുക സര്‍ക്കാര്‍ മുഖേന നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?

501

കെ.എസ്.ആര്‍.ടി.സി യില്‍ ആശ്രിത നിയമനം ലഭിച്ചവര്‍ക്ക് റേഷ്യോ പ്രമോഷന്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കെ.എസ്.ആര്‍.ടി.സി യില്‍ ആശ്രിത നിയമനം വഴി തൊഴില്‍ ലഭിക്കുന്നവര്‍ക്ക് 18 വയസ്സ് മുതല്‍ ജോലിയില്‍ പ്രവേശിക്കാമെന്നുള്ളതു കൊണ്ട് അവരുടെ സര്‍വ്വീസ് ദൈര്‍ഘ്യം കൊണ്ട് മാത്രം ഒരു ശതമാനം സൂപ്പര്‍വൈസറി പോസ്റുകളുള്ള ഇവിടെ ഉന്നത പദവികള്‍ അവര്‍ കൈയ്യടക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പി.എസ്.സി വഴി മത്സരപ്പരീക്ഷകളും ഇന്റര്‍വ്യൂകളും കഴിഞ്ഞ് വരുന്ന യോഗ്യരായ ഉദ്യോഗസ്ഥരെ സര്‍വ്വീസ് ദൈര്‍ഘ്യം കൊണ്ട് ആശ്രിത നിയമനക്കാര്‍ പിന്തള്ളുന്നത് സര്‍വ്വീസിന്റെ കാര്യക്ഷമതയെ ബാധിക്കുന്ന കാര്യം പരിശോധിക്കുമോ;

(സി)എങ്കില്‍ ഇതു പരിഹരിക്കാന്‍ പ്രൊമോഷനുകളില്‍ ആശ്രിത നിയമനക്കാര്‍ക്ക് നിശ്ചിത യോഗ്യതയും പ്രത്യേക റേഷ്യോയും ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

502

കെ.എസ്.ആര്‍.ടി.സി.യില്‍നിന്നും പെന്‍ഷന്‍ പറ്റിയവര്‍

ശ്രീ.വി.ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി. യില്‍നിന്നും എത്ര ജീവനക്കാരാണ് പെന്‍ഷന്‍പറ്റിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(ബി)പെന്‍ഷന്‍ പറ്റിയ മുഴുവന്‍ ജീവനക്കാര്‍ക്കും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ടോ;

(സി)ഇനി എത്രപേര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം നല്‍കാനുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)പെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ജീവനക്കാരുടെ കുടുംബത്തിന് സര്‍ക്കാര്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിയിട്ടുള്ളത്;

503

കെ.എസ്.ആര്‍.ടി.സി. യില്‍ കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടി

ശ്രീ.കെ.വി. വിജയദാസ്

()കെ.എസ്.ആര്‍.ടി.സി യിലെ പെന്‍ഷന്‍ എല്ലാ മാസവും കൃത്യമായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)കെ.എസ്.ആര്‍.ടി.സി യിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

504

കെ.എസ്.ആര്‍.ടി.സി യില്‍ പെന്‍ഷന്‍ മുടങ്ങാനുണ്ടായ സാഹചര്യങ്ങള്

ശ്രീ ;കെ.രാധാകൃഷ്ണന്‍

()കെ.എസ്.ആര്‍.ടി.സി യില്‍ പെന്‍ഷന്‍ മുടങ്ങാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കാമോ;

(ബി)പെന്‍ഷന്‍ മുടങ്ങാതിരിക്കുന്നതിന് മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതിന് കാരണമെന്തെന്ന് വിശദീകരിക്കുമോ;

(സി)മുടങ്ങിയ പെന്‍ഷന്‍ വിതരണം ചെയ്യുവാന്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ടോ;

(ഡി)ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിച്ച് എല്ലാവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?

505

ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വ്വീസ്

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ബസ് സ്റാന്റ് ബോട്ട് ജെട്ടിയില്‍ നിന്ന് പ്രതിദിനം എത്ര ബോട്ടു സര്‍വ്വീസുകളാണ് നടത്തുന്നത്; വിശദാംശം നല്‍കുമോ;

(ബി)ആലപ്പുഴ ബസ്സ്റ്റാന്‍ഡ് ബോട്ട് ജട്ടിയില്‍ പ്രവര്‍ത്തന ക്ഷമമായ എത്ര ബോട്ടുകളാണ് നിലവിലുള്ളത്; അറ്റകുറ്റപ്പണിക്കായി എത്ര ബോട്ടുകള്‍ മാറ്റിയിട്ടുണ്ട്; അവ എത്ര കാലമായി അറ്റകുറ്റപ്പണി നടത്താതെ ഇട്ടിരിക്കുന്നുവെന്നും അറിയിക്കാമോ;

(സി)പ്രവര്‍ത്തനക്ഷമമായ ബോട്ടുകളില്ലാത്ത കാരണം ഗതാഗത വകുപ്പ് ബോട്ട് സര്‍വ്വീസുകള്‍ വെട്ടി കുറയ്ക്കുന്നതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.