UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

981

ടൂറിസം വകുപ്പ് പരസ്യയിനത്തില്‍ ചെലവഴിച്ച തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

ടൂറിസം വകുപ്പ് 2012-ല്‍ ടൂറിസ്റുകളെ ആകര്‍ഷിക്കുന്നതിന് എത്ര തുക പരസ്യയിനത്തില്‍ ചെലവഴിച്ചു; ഇതില്‍ പ്രിന്റ്/വിഷ്വല്‍ മീഡിയാകളുടെ വെവ്വേറെയുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

982

ഉള്‍നാടന്‍ ജലാശയങ്ങളില്‍ സീ പ്ളെയിന്‍

ശ്രീ.പി. തിലോത്തമന്‍

()ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉള്‍നാടന്‍ ജലാശയങ്ങളില്‍ സീ പ്ളെയിന്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഏതെല്ലാം കേന്ദ്രങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)സീ പ്ളെയിന്‍ ആരംഭിക്കുന്നതിന് പരിസ്ഥിതി വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത സംരംഭത്തിന് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്;

(ഡി)ഇതിന് മുന്നോടിയായി മത്സ്യ തൊഴിലാളികളുടെ മേഖലയിലുണ്ടായിട്ടുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടു എന്നു വ്യക്തമാക്കാമോ; ഇതു സംബന്ധിച്ച് മത്സ്യതൊഴിലാളി സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ;

()സീ പ്ളെയിന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏതെല്ലാം സ്വകാര്യ ഏജന്‍സികളും സ്ഥാപനങ്ങളുമാണ് താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; ആര്‍ക്കെങ്കിലും ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ടോ എന്നു വെളിപ്പെടുത്താമോ ?

983

കാസര്‍കോട് ബീച്ച് സൌന്ദര്യവല്‍ക്കരണത്തിനുള്ള പദ്ധതികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍കോട് ബീച്ച് സൌന്ദര്യവല്‍ക്കരണത്തിനു തയ്യാറാക്കിയിട്ടുളള പദ്ദതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ക്കായി എന്തു തുക നീക്കിവെച്ചിട്ടുണ്ടെന്നും ഇതിനകം എന്തു തുക ചെലവാക്കിയെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതികളില്‍ ഏതൊക്കെ പ്രവൃത്തികള്‍ ആരംഭിച്ചു?

984

ചെറുവത്തൂര്‍ വീരമലകുന്ന് ടൂറിസം പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ വീരമലക്കുന്ന് കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് കഴിഞ്ഞവര്‍ഷത്തെ ബഡ്ജറ്റില്‍ ശുപാര്‍ശ ഉണ്ടായിട്ടും ആയത് സംബന്ധിച്ച പ്രാഥമിക നടപടികള്‍ പോലും ആകാത്തതിന്റെ കാരണം വ്യക്തമാക്കാമോ ?

985

ബേക്കല്‍ റിസോര്‍ട്ട് ഡവലപ്മെന്റ് സെന്ററിന്റെ ലെയ്സണ്‍ ഓഫീസ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ബേക്കല്‍ റിസോര്‍ട്ട് ഡവലപ്മെന്റ് സെന്ററിന്റെ ജില്ലാ ഓഫീസ് നിലവില്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നത്;

(ബി)പ്രസ്തുത ഓഫീസ് കൂടാതെ പുതിയൊരു ലെയ്സണ്‍ ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് ബി.ആര്‍.ഡി.സി ഗവേണിംഗ് ബോഡി തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)ബി.ആര്‍.ഡി.സി. യുടെ ഭാരിച്ച തുക ചെലവാക്കി ഇത്തരമൊരു ഓഫീസ് ആരംഭിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വിശദമാക്കാമോ?

986

ബേക്കല്‍ റിസോര്‍ട്ട് വികസനം

ശ്രീ. സി. കൃഷ്ണന്‍

ബേക്കല്‍ റിസോര്‍ട്ട് വികസനത്തിന് പദ്ധതി വിഹിതമായി എത്ര തുക നീക്കിവെച്ചിട്ടുണ്ടെന്നും ഏതെല്ലാം പ്രവൃത്തിക്കായി എത്ര വീതം തുക ഖജനാവില്‍ നിന്ന് ഇതുവരെ ചെലവഴിച്ചുവെന്നും ഏത് ഏജന്‍സിയാണ് പ്രവൃത്തികള്‍ നടത്തിയതെന്നും വ്യക്തമാക്കുമോ ?

987

കാസര്‍ഗോഡ് ഇക്കോ ടൂറിസം പദ്ധതി

ശ്രീ.പി.ബി.അബ്ദുള്‍ റസാക്

()കണ്ടല്‍കാടുകളാല്‍ സമൃദ്ധമായ കാസര്‍ഗോഡ് കുമ്പളപുഴയോരത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത ഇക്കോ ടൂറിസം പദ്ധതിയ്ക്കായി കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണ ചുമതല ആര്‍ക്കാണ്; കാലതാമസം കൂടാതെ ഈ പദ്ധതി നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

988

ആലപ്പുഴ ജില്ലയിലെ ഗ്രാമീണ ടൂറിസം പദ്ധതികള്‍

ശ്രീ. തോമസ് ചാണ്ടി

()ആലപ്പുഴ ജില്ലയിലെ സര്‍ക്യൂട്ട് ടൂറിസം മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി നടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(ബി)റൂറല്‍ ടൂറിസം പദ്ധതിയും, 'എന്റെ ഗ്രാമം ടൂറിസം സൌഹൃദഗ്രാമം' പദ്ധതിയും ആലപ്പുഴ ജില്ലയിലെ ഏതെല്ലാം ഗ്രാമങ്ങളിലാണു നടപ്പിലാക്കുന്നതെന്നു വിശദമാക്കുമോ;

(സി)ആലപ്പുഴ ജില്ലയിലെ ഗ്രാമീണ ടൂറിസം വികസനത്തിന് ഏതെല്ലാം പദ്ധതികള്‍ 2012-2013 സാമ്പത്തികവര്‍ഷത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും, അവ എവിടെയൊക്കെയാണെന്നും വ്യക്തമാക്കുമോ?

989

ആലപ്പുഴ ജില്ലയിലെ സര്‍ക്യൂട്ട് ടൂറിസം പദ്ധതി.

ശ്രീ. .എം. ആരിഫ്

()എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ആലപ്പുഴ ജില്ലയിലെ സര്‍ക്യൂട്ട് ടൂറിസം പദ്ധതിയുടെ പ്രൊപ്പോസല്‍ എന്നാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്;

(ബി)ഇതില്‍ ഏതൊക്കെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും എത്ര തുക വീതമാണ് ലഭിച്ചിട്ടുള്ളതെന്നും എന്നാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പ്രവര്‍ത്തികളുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്;

(ഡി)അംഗീകരിച്ച പ്രവര്‍ത്തികളുടെ പ്ളാന്‍, എസ്റിമേറ്റ്, കളര്‍ ഡ്രോയിംഗ്സ് എന്നിവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

()പ്രസ്തുത പ്രവൃത്തികള്‍ എന്നേക്ക് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

990

പാതിരാ മണല്‍ ടൂറിസം പദ്ധതി

ശ്രീ.പി. തിലോത്തമന്‍

()പാതിരാ മണല്‍ ടൂറിസം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പദ്ധതിക്കുവേണ്ടി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടു എന്നു വിശദമാക്കാമോ; പാതിരാമണലിന്റെ വികസനത്തിനും അതുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിക്കും പണം അനുവദിച്ച് പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ടൂറിസ്റുകള്‍ എന്ന വ്യാജേന പാതിരാമണലില്‍ കടന്ന് പ്രകൃതി വിഭവങ്ങള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ എന്തു നടപടികള്‍ കൈക്കൊണ്ടു എന്നും എത്ര കുറ്റവാളികളെ ഇതുമായി ബന്ധപ്പെട്ട് പിടിച്ചു എന്നും വ്യക്തമാക്കാമോ; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പാതിരാമണലിനെ സംരക്ഷിക്കുവാനും എന്തെല്ലാം നടപടികള്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് കൈക്കൊള്ളുമെന്ന് വിശദമാക്കാമോ ?

991

കൊല്ലം ജില്ലയിലെ ടൂറിസം പദ്ധതികള്‍

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊല്ലം ജില്ലയില്‍ എന്തൊക്കെ ടൂറിസം പദ്ധതികളാണു നടപ്പിലാക്കിയിട്ടുള്ളത്;

(ബി)കരുനാഗപ്പള്ളി മണ്ഡലത്തില്‍ ടൂറിസം വകുപ്പിന്റെ എന്തെല്ലാം പദ്ധതികളാണു നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

992

മണിയാര്‍ ഡാം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി

ശ്രീ. രാജു എബ്രഹാം

()മണിയാര്‍ ഡാം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ എത്ര കോടി രൂപയുടെ പദ്ധതിക്കാണു തുടക്കമിട്ടിട്ടുള്ളത്; എന്തൊക്കെ പദ്ധതികളാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്; എത്ര ഘട്ടമായാണ് ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതിന്റെ ആദ്യഘട്ടത്തിന് എത്ര രൂപയുടെ എസ്റിമേറ്റിനാണ് അനുമതി നല്‍കിയിട്ടുള്ളത്; ഇതില്‍ ഏതൊക്കെ പദ്ധതികളാണുള്ളത്; നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, വൈകാനുള്ള കാരണം വിശദമാക്കുമോ;

(ബി)പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എത്ര തുകയാണ് അനുവദിച്ചിരുന്നത്; ഒന്നാംഘട്ടത്തില്‍ എന്തൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരുന്നത്; എന്തൊക്കെ നിര്‍മ്മാണങ്ങളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുതപദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ എത്ര രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്; എന്തൊക്കെ പദ്ധതികളാണുള്ളത്; തുകയനുവദിച്ചിട്ടുണ്ടോ; നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

993

പെരുവണ്ണാമൂഴി ടൂറിസം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പെരുവണ്ണാമൂഴിയില്‍ ടൂറിസം മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ ;

(ബി)പ്രസ്തുത പദ്ധതിക്ക് സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളത് ;

(സി)പ്രസ്തുത പദ്ധതി ആരംഭിക്കാന്‍ കാലതാമസം വന്നതായി കരുതുന്നുണ്ടോ ; എങ്കില്‍ ആയതിനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ ;

(ഡി)പ്രസ്തുത പദ്ധതി എപ്പോള്‍ ആരംഭിച്ച് എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

994

പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി സ്വീകരിച്ച നടപടികള്

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുളളത്;

(ബി)മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം എന്ന് മുതല്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ;

(സി)ഈ അദ്ധ്യയന വര്‍ഷം മുതല്‍ ക്ളാസ് ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി)നിലവില്‍ എത്ര കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

995

ഭൂതത്താന്‍ കെട്ട് ടൂറിസം പദ്ധതി

ശ്രീ. റ്റി. യു. കുരുവിള

()കോതമംഗലം നിയോജക മണ്ഡലത്തിലെ ഭൂതത്താന്‍ കെട്ട് ടൂറിസം പദ്ധതി പ്രദേശത്ത് വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ;

(ബി)ഭൂതത്താന്‍ കെട്ടില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായ് പുതുതായി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സൌകര്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

996

പെരുംമ്പാവൂര്‍ മണ്ഡലത്തിലെ ടൂറിസം സാദ്ധ്യതകള്‍

ശ്രീ. സാജു പോള്‍

()പെരുംമ്പാവുര്‍ മണ്ഡലത്തിലെ ടൂറിസം സാദ്ധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി)പെരുംമ്പാവൂര്‍ പാലക്കാട്ട് താഴം കവല നവീകരണത്തിനും പേ ആന്റ് യൂസ് ടോയ്ലറ്റ് സ്ഥാപിക്കുന്നതിനും സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ?

997

പനമ്പിള്ളി നഗര്‍ സൌന്ദര്യവത്ക്കരണം

ശ്രീ. ബെന്നി ബെഹനാന്‍

()പനമ്പിള്ളി നഗര്‍ സൌന്ദര്യവത്ക്കരണത്തിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിനായി എത്ര തുക മാറ്റി വച്ചിട്ടുണ്ട് ;

(സി)ആയതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

998

ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ശാന്തിഗിരിയില്‍ സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. പാലോട് രവി

()ടൂറിസം വകുപ്പ് നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് എന്ന വിശ്രമ കേന്ദ്രം പോത്തന്‍കോട് ശാന്തിഗിരിയില്‍ സ്ഥാപിക്കുന്നതിന്റെ അടങ്കല്‍ തുക എത്രയാണ്;

(ബി)പ്രസ്തുത പദ്ധതിക്ക് എന്നാണ് തറക്കല്ലിട്ടതെന്നും അതിന്റെ പണി എന്ന് ആരംഭിച്ചുവെന്നും വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത പദ്ധതി ആരംഭിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി)എന്നാണ് പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

999

കഠിനംകുളം ബാക്ക് വാട്ടര്‍ സര്‍ക്യൂട്ട് പദ്ധതി

ശ്രീ. ബി. സത്യന്‍

()ചിറയിന്‍കീഴ് താലൂക്കില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിവരുന്ന കഠിനംകുളം ബാക്ക് വാട്ടര്‍ സര്‍ക്യൂട്ട് പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വിശദമാക്കുമോ;

(ബി)പ്രസ്തുതപദ്ധതിയില്‍ അവശേഷിക്കുന്ന ജോലികള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുതപദ്ധതി എന്നത്തേയ്ക്കു കമ്മീഷന്‍ ചെയ്യാനാണു തീരുമാനിച്ചിട്ടുള്ളതെന്നും, ആയതിന്റെ നടത്തിപ്പുചുമതല ഏത് ഏജന്‍സിക്കാണെന്നും വിശദമാക്കുമോ?

1000

തൃക്കാക്കരയില്‍ ടൂറിസം ഗസ്റ് ഹൌസ്

ശ്രീ. ബെന്നി ബെഹനാന്‍

()തൃക്കാക്കരയില്‍ ടൂറിസം ഗസ്റ് ഹൌസ് നിര്‍മ്മാണത്തിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന് എന്ത് തുക അനുവദിച്ചെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത ഗസ്റ് ഹൌസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കും എന്ന് വ്യക്തമാക്കുമോ ?

1001

ചന്ദ്രഗിരി ടൂറിസം പ്രോജക്ട്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()ചന്ദ്രഗിരി ടൂറിസം പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ വിശദവിവരം നല്‍കാമോ ?

1002

പൊന്നാനിയിലെ ചിരപുരാതന കെട്ടിട സമുച്ചയങ്ങളും കോടതി സമുച്ചയവും

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ടൂറിസം വകുപ്പിന്റെ പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്നാനിയിലെ ചിരപുരാതന കെട്ടിടസമുച്ചയങ്ങളും, കോടതി സമുച്ചയവും ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാമോ ?

1003

വള്ളിക്കുന്ന് പഞ്ചായത്തിലെ കമ്മ്യൂണിറ്റി റിസര്‍വ് പ്രദേശം വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത

ശ്രീ. കെ. എന്‍.. ഖാദര്‍

()വള്ളിക്കുന്ന് പഞ്ചായത്തിലെ കമ്മ്യൂണിറ്റി റിസര്‍വ് പ്രദേശം വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രദേശത്തിന്റെ ആകര്‍ഷണീയതയും സൌകര്യവും വര്‍ദ്ധിപ്പിക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)കമ്മ്യൂണിറ്റി റിസര്‍വ് മാനേജിംഗ് കമ്മിറ്റി വിനോദസഞ്ചാര വികസനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുവേണ്ടി ഏതെങ്കിലും പദ്ധതി അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ എന്തു നടപടിയാണ് ഇതുവരെ സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

1004

നിള ടൂറിസം പ്രോജക്ട്

ശ്രീ. എം. ഹംസ

()ഒറ്റപ്പാലത്ത് ഭാരതപ്പുഴ കേന്ദ്രമാക്കി നിള ടൂറിസം പ്രോജക്ട് നടപ്പിലാക്കുന്നതിനായുളള പ്രൊപ്പോസല്‍ ടൂറിസം വകുപ്പിന്റെ പരിഗണനയിലുണ്ടോ;

(ബി)എന്തു തുകയ്ക്കുളള പ്രോജക്ട് ആണ് പാലക്കാട് ഡി.റ്റി.പി.സി. സമര്‍പ്പിച്ചിരിക്കുന്നത്;

(സി)പ്രസ്തുത പ്രോജക്ട് വര്‍ക്കിങ് ഗ്രൂപ്പ് പരിഗണിച്ചുവോ;

(ഡി)നിലവില്‍ പ്രസ്തുത പ്രോജക്ടില്‍ ആരാണ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നത്;

()പ്രസ്തുത പ്രോജക്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(എഫ്)സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ കാലതാമസം വന്നത് സംബന്ധിച്ച വിശദീകരണം നല്കാമോ;

(ജി)സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(എച്ച്)നിള ടൂറിസം പ്രോജക്ട് ഈ സാമ്പത്തിക വര്‍ഷം തന്നെ അംഗീകരിക്കുമോ; വിശദമാക്കാമോ?

1005

ഗ്രാന്റ്കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പദ്ധതി

ശ്രീ. രാജു എബ്രഹാം

()ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെ ഓരോ വര്‍ഷവും എത്ര വ്യാപാരികള്‍ ഫെസ്റിവലിന്റെ ഭാഗമായി രജിസ്റര്‍ ചെയ്യുകയുണ്ടായെന്ന് വെളിപ്പെടുത്തുമോ;

(ബി)മുന്‍ വര്‍ഷം ജി.കെ.എസ്.എഫിനുവേണ്ടി സര്‍ക്കാര്‍ നല്‍കിയ തുക എത്രയാണ്; മറ്റെന്തെല്ലാം നിലയില്‍ എന്തു തുക വരവുണ്ടായി; വിശദമാക്കാമോ;

(സി)മുന്‍വര്‍ഷത്തെ ഇന്റേണല്‍ ആഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)മുന്‍വര്‍ഷം ജി.കെ.എസ്.എഫിന്റെ ഭാഗമായി ഏതെല്ലാം ദിനപത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും എന്ത് തുക വീതം പരസ്യം ഇനത്തില്‍ നല്കുകയുണ്ടായി; കൂടാതെ പതിനായിരം രൂപയ്ക്കുമേല്‍ നല്‍കിയ പരസ്യങ്ങള്‍ എന്തൊക്കെയായിരുന്നു; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1006

'വൈദഗ്ദ്ധ്യത്തില്‍ നിന്നും തൊഴിലിലേക്ക്'

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

,, എം. . വാഹീദ്

,, . പി. അബ്ദുളളക്കുട്ടി

()'വൈദഗ്ദ്ധ്യത്തില്‍ നിന്നും തൊഴിലിലേക്ക്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)പദ്ധതി നടപ്പാക്കുന്നതിന് കിറ്റ്സിനെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം പ്രയോജനങ്ങളാണ് യുവതി-യുവാക്കള്‍ക്ക് ലഭിക്കുന്നതെന്ന് അറിയിക്കുമോ?

1007

വിനോദ സഞ്ചാര വകുപ്പില്‍ ഒഴിവുള്ള തസ്തികകള്‍ പി. എസ്. സി. ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി

ശ്രീ. വി. റ്റി. ബല്‍റാം

()വിനോദ സഞ്ചാര വകുപ്പില്‍ നിലവിലുള്ള ലാസ്റ് ഗ്രേഡ് തസ്തികയിലുള്ള ഒഴിവുകളുടെ എണ്ണം എത്ര ;

(ബി)ഇതില്‍ പി. എസ്. സി. ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെയും ഇനി റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒഴിവുകളുടെയും എണ്ണം ആഫീസ് തിരിച്ചു ലഭ്യമാക്കുമോ ;

(സി)വിനോദസഞ്ചാര വകുപ്പില്‍ നിലവിലുള്ള വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ സംബന്ധിച്ച വിവരം പി. എസ്. സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.