UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

920

പട്ടികജാതി-പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന് ലഭിച്ച പരാതികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, കെ. അജിത്

,, ചിറ്റയം ഗോപകുമാര്‍:

()സംസ്ഥാനത്തെ ആദിവാസി ദളിത് മേഖലകളില്‍ നിന്നും പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന് 2012-13 വര്‍ഷങ്ങളില്‍ ഇതുവരെ എത്ര പരാതികള്‍ ലഭിച്ചു; ഇതില്‍ അട്ടപ്പാടി മേഖലയില്‍ നിന്നും ലഭിച്ച പരാതികളുടെ എണ്ണം എത്ര;

(ബി)ഭൂമി നഷ്ടപ്പെട്ട വിഷയം സംബന്ധിച്ച് എത്ര കേസ്സുകള്‍ കമ്മീഷന് ലഭിച്ചു; ഇതില്‍ ആദിവാസികള്‍ക്ക് ഭൂമി നഷ്ടപ്പെട്ട എത്ര കേസ്സുകളുണ്ട്;

(സി)കമ്മീഷനു മുന്‍പാകെ കെട്ടിക്കിടക്കുന്ന കേസ്സുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് എന്തു നടപടികളെടുത്തു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

921

പട്ടികവര്‍ഗ്ഗജനവിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള കേന്ദ്ര-സംസ്ഥാനപദ്ധതികളുടെ വിശദാംശം

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗജനവിഭാഗത്തിന്റെ ഉന്നമനത്തിനായി നിലവില്‍ ഏതെല്ലാം കേന്ദ്ര-സംസ്ഥാന പദ്ധതികളാണുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുതപദ്ധതികള്‍ക്കായി ഓരോ വര്‍ഷവും ലഭിക്കുന്ന കേന്ദ്രഫണ്ട് എത്ര; കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്ക് നല്‍കുമോ;

(സി)പട്ടികവര്‍ഗ്ഗജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രയോജനം അര്‍ഹരായവര്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, പോരായ്മകള്‍ പരിഹരിക്കുന്നതിനും ശക്തമായ മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍, ഇതിനായി ഉന്നതതല മോണിറ്ററിങ് സംവിധാനം നടപ്പിലാക്കുമോ; വ്യക്തമാക്കുമോ?

922

ടി.എസ്.പി.ഫണ്ട്

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ടി.എസ്.പി. ഫണ്ട് ഇനത്തില്‍ ഓരോ വര്‍ഷവും എത്ര രൂപയുടെ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട് ;

(ബി)ഓരോ വര്‍ഷവും പ്രസ്തുത ഇനത്തില്‍ എന്ത് തുക ചെലവഴിച്ചിട്ടുണ്ട്; പ്രസ്തുത വര്‍ഷങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയ ടി.എസ്.പി. ഫണ്ട് തുകയെത്ര; ചെലവ് എത്ര ശതമാനം ;

(സി)കേന്ദ്രം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ഏതെങ്കിലും കേരളത്തില്‍ പ്രായോഗികമല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ വിശദമാക്കാമോ ;

(ഡി)2012-13 വര്‍ഷത്തില്‍ ഏതെല്ലാം ഇനത്തില്‍ എന്ത് തുക വീതം കേന്ദ്ര ടി.എസ്.പി. വിഹിതമായി കേരളത്തിന് ലഭിച്ചിട്ടുണ്ട് ?

923

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങ ള്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെ സംബന്ധിച്ച കേസുകള്‍ ഏറ്റവുംകൂടുതല്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ഏത് ജില്ലയിലാണ്;

(ബി)ഇപ്രകാരം രജിസ്റര്‍ ചെയ്യപ്പെടുന്ന കേസുകളിന്മേലുള്ള പോലീസിന്റെ തുടര്‍ അന്വേഷണം യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കുമോ;

(സി)കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്ത് യഥാസമയം അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ എത്ര ശതമാനം വിചാരണയ്ക്കായി സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)ഇപ്രകാരമുള്ള കേസുകള്‍ വിചാരണ നേരിടാന്‍ എടുക്കുന്ന കാലതാമസംമൂലം സാക്ഷികള്‍ പലരും കൂറുമാറി കേസുകള്‍ തെളിയിക്കുന്നതിന് വിഘാതമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

()പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെ സംബന്ധിച്ച കേസുകളുടെ അന്വേഷണം യഥാസമയം പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(എഫ്)ഇത്തരം കേസുകളുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തീയാക്കുന്നതിന് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

924

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നിലവിലുള്ള ഭവന നിര്‍മ്മാണ പദ്ധതികള്

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

ശ്രീ.റോഷി അഗസ്റിന്‍

ശ്രീ.പി.സി.ജോര്‍ജ്

ഡോ.എന്‍.ജയരാജ്

()പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നിലവിലുള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി)ഇപ്രകാരം നടപ്പാക്കിയ ഭവന നിര്‍മ്മാണ പദ്ധതികള്‍ യഥാസമയം വിലയിരിത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്കുമോ;

(സി)പട്ടിക വര്‍ഗ്ഗങ്ങള്‍ക്കായുള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍ ഓരോന്നിനും അനുവദിക്കുന്ന തുക എത്ര വീതമാണ്; ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതിന് പ്രസ്തുത തുക പര്യാപ്തമാണോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭവന നിര്‍മ്മാണ പദ്ധതികള്‍ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?

925

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകയിരുത്തല്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരള പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് കേരള സംസ്ഥാന പട്ടിക ജാതി - പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകയിരുത്താറുണ്ടോ;

(ബി)നാട്ടിന്‍പുറത്ത് പ്രവര്‍ത്തിക്കുന്ന ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്ത സംഘങ്ങളിലൂടെവിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

926

അവിവാഹിതരായ ആദിവാസി അമ്മമാരെ പുനരധിവസിപ്പിക്കുന്ന പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, അന്‍വര്‍ സാദത്ത്

,, . പി. അബ്ദുളളക്കുട്ടി

,, . റ്റി. ജോര്‍ജ്

()സംസ്ഥാനത്ത് അവിവാഹിതരായ ആദിവാസി അമ്മാരെ പുനരധിവസിപ്പിക്കുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

927

ആദിവാസികളുടെ പുനരധിവാസ പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()2004-ലെ ആദിവാസി പുനരധിവാസ പാക്കേജ് പ്രകാരം സംസ്ഥാനത്തെ ആദിവാസികളുടെ പുനരധിവാസ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിക്കായി വയനാട് ജില്ലയില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്; താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ;

(സി)ഇതില്‍ അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ടോ; ഈ കുടുംബങ്ങളുടെ താലൂക്ക്തല വിശദാംശങ്ങളും ലഭ്യമാക്കുമോ?

928

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്

ശ്രീ. കെ. അച്ചുതന്‍

,, വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

()പ്രൊഫഷണല്‍ വിദ്യാഭ്യാസ കോഴ്സുകള്‍ക്കും കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്സുകള്‍ക്കും പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങളെന്തെല്ലാം?

929

സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം

ശ്രീ. . സി. ബാലകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, എം. . വാഹീദ്

,, അന്‍വര്‍ സാദത്ത്

()സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ഡി)ഏത് വര്‍ഷം മുതലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങളെന്തെല്ലാം?

930

'എന്‍ ഊരു' പദ്ധതി

ശ്രീ. . കെ. ബാലന്‍

()വയനാട് ജില്ലയിലെ വൈത്തിരിയില്‍ അനുവദിച്ച എന്‍ ഊരു (ട്രെബല്‍ ഹട്ട്) പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്; പദ്ധതി എന്നാണ് അനുവദിച്ചത്; എത്ര രൂപ ഇതിനായി അനുവദിച്ചു; നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നാണ് ആരംഭിച്ചത്; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ബി)പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ?

931

പട്ടികവര്‍ഗ്ഗക്കാര്‍ക്കായി മാതൃകാ കോളനികള്‍

ശ്രീ.കെ.അച്ചുതന്‍

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ.കെ.മുരളീധരന്‍

ശ്രീ.എം.പി.വിന്‍സെന്റ്

()പട്ടികവര്‍ഗ്ഗക്കാര്‍ക്കായി മാതൃകാ കോളനികള്‍ ആരംഭിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

932

മാതൃകാ പട്ടികവര്‍ഗ്ഗ കോളനികള്‍

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്ത് മാതൃകാ പട്ടികവര്‍ഗ്ഗ കോളനികള്‍ ആരംഭിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ?

933

കാസര്‍കോട് ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളിലെ കുടുംബങ്ങളുടെ വിശദാംശം

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍കോട് ജില്ലയില്‍ ആകെ എത്ര പട്ടികവര്‍ഗ്ഗ കോളനികള്‍ ഉണ്ട് ; അവയില്‍ എത്ര കുടുംബങ്ങള്‍ ഉണ്ട് ; വിശദാംശം അറിയിക്കുമോ ;

(ബി)ഇതില്‍ കൈവശഭൂമിക്ക് നിയമാനുസൃത രേഖകള്‍ ഇല്ലാത്ത എത്ര കുടുംബങ്ങള്‍ ഉണ്ട് ; അറിയിക്കാമോ ;

(സി)ഭൂമിയില്ലാത്ത കുടുംബങ്ങള്‍ എത്ര; അറിയിക്കാമോ ;

(ഡി)നിയമാനുസൃത രേഖയില്ലാത്ത കൈവശഭൂമിക്ക് രേഖ ലഭ്യമാക്കാനും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുവാനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കാമോ ;

()ഇല്ലെങ്കില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

934

ആദിവാസി കോളനിയിലെ റോഡ് നിര്‍മ്മാണം

ശ്രീ. വി. ചെന്താമരാക്ഷന്‍

()പറമ്പിക്കുളത്തെ തേക്കടി ആദിവാസി കോളനിയിലേയ്ക്ക് റോഡ് നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)സംസ്ഥാനത്തെ ഏതെല്ലാം ആദിവാസി കോളനികള്‍ക്കാണ് നിലവില്‍ റോഡ് സൌകര്യം ഇല്ലാത്തതെന്ന് വിശദമാക്കുമോ;

(സി)വനാവകാശ നിയമ പ്രകാരം ആദിവാസി വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കുന്നതിനായി അടിയന്തിര നടപടികള്‍ കൈക്കൊള്ളുമോ; വിശദാംശം ലഭ്യമാക്കുമോ?

935

നാദാപുരത്തെ പട്ടികവര്‍ഗ്ഗകോളനികള്‍

ശ്രീ. . കെ. വിജയന്‍

()നാദാപുരം നിയോജകമണ്ഡലത്തിലെ പട്ടികവര്‍ഗ്ഗകോളനി കളെക്കുറിച്ചുള്ള വിവരശേഖരണം നടത്തിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, പ്രസ്തുത കോളനികള്‍ നേരിടുന്ന അടിസ്ഥാനസൌകര്യങ്ങളുടെ ദൌര്‍ലഭ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍, കോളനികളില്‍ അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ?

936

കാസര്‍ഗോഡ് ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കാമോ ;

(ബി)കോര്‍പ്പസ് ഫണ്ട് വഴി എത്ര കോടി രൂപ സംസ്ഥാനത്ത് ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

937

നായരങ്ങാടി എം.ആര്‍.എസ്

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തിലെ നായരങ്ങാടിയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് ലൈബ്രറിയും, ഓഡിറ്റോറിയവും അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)നായരങ്ങാടി എം.ആര്‍.എസ് ന് ആവശ്യമായ കളിസ്ഥലം അനുവദിക്കുന്നതിനായി ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

938

പട്ടികവര്‍ഗ്ഗ വിഭാഗത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനസംഖ്യാനുപാതികമായി ഫണ്ട് വകയിരുത്തല്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍കോട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ ജനസംഖ്യ ഇപ്പോള്‍ എത്രയാണെന്ന് അറിയിക്കാമോ ;

(ബി)പട്ടികവര്‍ഗ്ഗ വിഭാഗത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം പട്ടികജാതി വിഭാഗങ്ങള്‍ക്ക് വകയിരുത്തുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനസംഖ്യാനുപാതികമായി ഫണ്ട് വകയിരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

939

ഗോത്രസംസ്കൃതി ട്രൈബല്‍ കോംപ്ളക്സ്

ശ്രീ. .കെ. ബാലന്‍

()എറണാകുളത്ത് അനുവദിച്ച ഗോത്ര സംസ്കൃതി ട്രൈബല്‍ കോംപ്ളക്സിന്റെ നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; എന്നാണ് പ്രസ്തുത പദ്ധതിക്ക് അനുമതി നല്‍കിയത്; പദ്ധതിക്ക് എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; ഇതുവരെ എത്ര രൂപ ചെലവായി; എപ്പോള്‍ ഉത്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ബി)എന്തെല്ലാം ഭൌതികസാഹചര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(സി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത സ്ഥാപനം മുഖേന നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)സമാനരീതിയില്‍ മറ്റ് എവിടെയെങ്കിലും കോംപ്ളക്സുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?

940

യുവജന നയം

ശ്രീ.പി.സി.വിഷ്ണുനാഥ്

ശ്രീ.ഹൈബി ഈഡന്‍

ശ്രീ.വി.റ്റി.ബല്‍റാം

ശ്രീ.ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് യുവജന നയം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)നയത്തിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)യുവജനങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)നയം നടപ്പാക്കുന്നതിന് മുന്‍പ് തല്‍പ്പരകക്ഷികളുമായി ചര്‍ച്ച നടത്തുന്ന കാര്യം പരിഗണിക്കുമോ?

941

മൃഗശാലകളിലെ മൃഗങ്ങളുടെ സുരക്ഷിതത്വം

ശ്രീ. വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, ഹൈബി ഈഡന്‍

()സംസ്ഥാനത്തെ മൃഗശാലകളിലെ മൃഗങ്ങളുടെ സുരക്ഷിതത്ത്വത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളത്; വിശദമാക്കുമോ;

(ബി)ഇതിനായി മൃഗശാലാവളപ്പുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സന്ദര്‍ശകര്‍ മൃഗങ്ങളെ ഉപദ്രവിക്കുന്നതും ഇവയുടെ കൂടുകളില്‍ പ്ളാസ്റിക് വസ്തുക്കളും ഭക്ഷണവും എറിഞ്ഞ് കൊടുക്കുന്നതും തടയാന്‍ പ്രസ്തുത സംവിധാനം എത്രമാത്രം ഉപയോഗപ്പെടുത്താനാകുമെന്ന് വിശദമാക്കുമോ;

(ഡി)ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് പിഴ ചുമത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.