UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1218

ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റികള്‍

ശ്രീ. വി.ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

()ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി)കമ്മിറ്റികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ ;

(സി)എവിടെയൊക്കെയാണ് പ്രസ്തുത കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കുമോ ;

(ഡി)കമ്മിറ്റികളുടെ പ്രവര്‍ത്തനരീതിയും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ്;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1219

ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍

ശ്രീ.എം.ഹംസ

()സംസ്ഥാനത്ത് ഭക്ഷ്യധാന്യക്കമ്മി അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും അരിവില നിയന്ത്രിക്കുന്നതിനുമായി എന്തെല്ലാം നടപടകള്‍ സ്വീകരിച്ചു എന്ന് വ്യക്താമാക്കുമോ;

(സി)സംസ്ഥാനത്തെ അരിവില മുന്‍വര്‍ഷങ്ങളിലേതില്‍നിന്നും വളരെ കൂടുതലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 2006, 2007, 2008, 2009, 2010, 2011, 2012 വര്‍ഷങ്ങളില്‍ അരിയുടെ വില പൊതുമാര്‍ക്കറ്റിലും, മാവേലിസ്റോറിലും, റേഷന്‍ ഡിപ്പോയിലും എത്രയായിരുന്നുവെന്നത് സംബന്ധിച്ച വിശദമായ സ്റേറ്റുമെന്റ് നല്‍കാമോ;

(ഡി)സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ സംബന്ധിച്ച പരാതി ശ്രദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1220

ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുളള ലൈസന്‍സ്

ശ്രീ. പി. കെ. ബഷീര്‍

()ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം;

(ബി)ലൈസന്‍സിനുള്ള അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തിയും, സ്ഥാപനത്തില്‍ നേരിട്ടെത്തി പരിശോധന നടത്തിയുമാണോ ലൈസന്‍സ് നല്‍കുന്നത്;

(സി)ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ടാണോ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ എന്തെല്ലാം പരിശോധനാസംവിധാനമാണ് ഏപ്പെടുത്തിയിട്ടുള്ളത്?

1221

ഭക്ഷ്യസംസ്കരണ മിഷന് ലഭിച്ച തുക

ശ്രീ.സി.ദിവാകരന്‍

()സംസ്ഥാനത്ത് ഭക്ഷ്യസംസ്കരണ മിഷന് 2012-13 വര്‍ഷത്തില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും എത്ര തുകയാണ് ലഭിച്ചത്; സംസ്ഥാന വിഹിതം എത്രയാണ് ചെലവഴിച്ചത്;

(ബി)കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ ?

1222

കരിഞ്ചന്തയും പൂഴ്ത്തിവയ്പുമായി ബന്ധപ്പെട്ടുളള കേസ്സുകള്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനായി കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും നടത്തിയതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ഈ സര്‍ക്കാര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി)കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇത്തരം കുറ്റകൃത്യം നടത്തിയ എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട്; ജില്ല തിരിച്ചുളള കണക്ക് നല്‍കാമോ;

(സി)ആയതിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കളിന്‍മേല്‍ കൈക്കൊളളുന്ന നടപടി വിശദമാക്കുമോ?

1223

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം

ശ്രീ. എളമരം കരീം

,, ജെയിംസ് മാത്യു

,, കെ. കെ. ജയചന്ദ്രന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()സംസ്ഥാനത്ത് വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ചു വരുന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി)വില വര്‍ദ്ധന നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; സ്വീകരിച്ച നടപടികള്‍ ഫലപ്രദമായിരുന്നോ; വിപണിയില്‍ ഇടപെട്ട ഇനത്തില്‍ സപ്ളൈകോ, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനുളള തുക എത്ര;

(സി)സപ്ളൈകോ വഴി വിറ്റഴിക്കുന്ന വസ്തുക്കളുടെ വില വര്‍ദ്ധിപ്പിച്ചത് പൊതുമാര്‍ക്കറ്റില്‍ വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; നിത്യോപയോഗ സാധനങ്ങള്‍ ഓരോന്നിനും സപ്ളൈകോയുടെയും പൊതുമാര്‍ക്കറ്റിലേയും വിലകള്‍ സംബന്ധിച്ച അന്തരം വിശദമാക്കാമോ;

(ഡി)സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തിയും, വെട്ടിക്കുറച്ച സബ്സിഡി പുനഃസ്ഥാപിച്ചും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുളള ഇടപെടല്‍ നടത്താന്‍ തയ്യാറാകുമോ?

1224

അരിവില വര്‍ദ്ധനവ് തടയുന്നതിന് നടപടി

ശ്രീ.കെ.കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് അരിവില വര്‍ദ്ധനവ് തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത നടപടികളുടെ ഭാഗമായി വിപണിയില്‍ അരിവില കുറഞ്ഞിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)സംസ്ഥാനത്തെ വിപണിയില്‍ എത്ര വിലയ്ക്കാണ് നിലവില്‍ അരി ലഭിക്കുന്നതെന്ന് അറിയിക്കുമോ?

1225

അരിവില നിയന്ത്രിക്കാനുളള നടപടികള്‍

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, വി. പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

()അരിവില നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി)ഇതിനായി സപ്ളൈക്കോയുടെ നേത്യത്വത്തില്‍ കൂടുതല്‍ അരിക്കടകള്‍ തുടങ്ങുന്നകാര്യം പരിഗണനയിലുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത കടകളിലൂടെ ഗുണമേന്മയുളള അരി നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)പ്രതിമാസം നിശ്ചിത അളവില്‍ അരി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമോ?

1226

വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി

ശ്രീ. പി. കെ. ബഷീര്‍

വിലക്കയറ്റം നിയന്ത്രിക്കുന്നതിനും നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ?

1227

കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമെതിരെയുള്ള റെയ്ഡുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി()കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ റേഷന്‍ കടകളിലും ഹോള്‍സെയില്‍ കടകളിലും എത്ര റെയ്ഡുകള്‍ നടത്തിയെന്ന് വ്യക്തമാക്കാമോ;

(ബി)റെയ്ഡുകളുടെ ഭാഗമായി എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി)ശിക്ഷാ നടപടികളുടെ ഭാഗമായി എത്ര റേഷന്‍ കടകളുടേയും ഹോള്‍സെയില്‍ കടകളുടേയും ലൈസന്‍സുകള്‍ റദ്ദു ചെയ്തുവെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത കടകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

1228

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സാമ്പത്തിക സഹായം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

)വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് ഈ സാമ്പത്തിക വര്‍ഷം ലഭിച്ച സാമ്പത്തിക സഹായത്തിന്റെ വിശദവിവരം നല്‍കാമോ;

(ബി)പ്രസ്തുത ധനസഹായം ഏതെല്ലാം മേഖലകളിലാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)ഇതുമൂലമുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

1229

റേഷന്‍ വിതരണ മേഖലയിലെ പ്രശ്നങ്ങളുടെ പഠനം

ശ്രീ. പി. . മാധവന്‍

,, എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

()റേഷന്‍ വിതരണ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ ഏകാംഗ കമ്മീഷനെ നിയമിച്ചിട്ടുണ്ടോ;

(ബി)എന്തെല്ലാം കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് പ്രസ്തുത കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്;

(സി)പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനും ജനോപകാരപ്രദമാക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)പ്രസ്തുത പഠന റിപ്പോര്‍ട്ട് എന്ന് ലഭ്യമാകുമെന്ന് അറിയിക്കുമോ?

1230

റേഷന്‍ സമ്പ്രദായം ആധുനികവത്ക്കരിക്കാനുള്ള പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, ജോസഫ് വാഴക്കന്‍

()റേഷന്‍ സമ്പ്രദായം ആധുനികവത്ക്കരിക്കാനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുതപദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)പദ്ധതിയിലൂടെ റേഷന്‍ വിതരണരംഗത്ത് വരുത്തുവാന്‍ ഉദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങള്‍ വിശദമാക്കുമോ;

(ഡി)പദ്ധതി നടപ്പാക്കുവാന്‍ കേന്ദ്രത്തില്‍ നിന്നും എന്തു തുകയാണ് ലഭിക്കുന്നത്?

1231

റേഷന്‍ വിതരണത്തിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. കെ. അച്ചുതന്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി. എന്‍. പ്രതാപന്‍

,, സണ്ണി ജോസഫ്

()സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍ വല്‍ക്കരിക്കാനുളള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതു വഴി നിലവിലുളള റേഷന്‍ വിതരണത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;

(ഡി)പ്രസ്തുത പദ്ധതി എന്നു മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്;

()പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്ന കേന്ദ്ര സഹായങ്ങള്‍ എന്തെല്ലാമാണ്?

1232

റേഷന്‍ വിതരണത്തിലെ പോരായ്മകള്‍

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

,, കെ.വി. വിജയദാസ്

,, ബി. സത്യന്‍

,, പുരുഷന്‍ കടലുണ്ടി

()റേഷന്‍ കടകളില്‍ ഒരേയിനം അരി, പല വിലകളിലും അളവുകളിലുമായി വില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം കാര്‍ഡുടമകള്‍ക്ക് ധാന്യം ലഭ്യമാകാത്ത സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിതരണത്തിലെ സങ്കീര്‍ണ്ണതകള്‍ ലഘൂകരിച്ച് ജനങ്ങള്‍ക്ക് ആവശ്യത്തിന് ധാന്യം വാങ്ങാന്‍ സാധിക്കുന്ന അവസ്ഥ സൃഷ്ടിക്കുമോ;

(സി)സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ കേട്ട് റേഷന്‍ഷോപ്പുകളില്‍ എത്തുന്ന കാര്‍ഡുടമകള്‍ക്ക്, അപ്രകാരമുള്ള ധാന്യങ്ങള്‍ ലഭിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1233

സപ്ളൈക്കോയിലെ ക്രമക്കേട്

ശ്രീ. റ്റി. വി. രാജേഷ്

,, എം. ഹംസ

,, എസ്. രാജേന്ദ്രന്‍

,, വി. ശിവന്‍കുട്ടി

()പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്നതിനായി സപ്ളൈകോ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടത്തുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഈ അടുത്ത കാലത്ത് സപ്ളൈകോ വന്‍പയര്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ടോ;

(ഡി)പ്രസ്തുത ഇടപാടില്‍ കരാറുകാര്‍ക്ക് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വഴിവിട്ട സഹായം ലഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

1234

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ എന്തെല്ലാം; ആളൊന്നിന് ഓരോ സാധനത്തിനും നിശ്ചയിച്ചിട്ടുള്ള അളവ് എത്ര വീതമാണ് ;

(ബി)എത്ര പേര്‍ക്ക് റേഷന്‍ സാധനങ്ങള്‍ നല്‍കുന്നുണ്ട് ;

(സി)റേഷന്‍ കടകള്‍ വഴി കൂടുതല്‍ സാധനങ്ങള്‍ വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

1235

ജി.പി.എസ്. സംവിധാനം

ശ്രീ. സി. ദിവാകരന്‍

റേഷന്‍സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നതു തടയാന്‍ ഫുഡ് കോര്‍പ്പറേഷനില്‍ നിന്ന് മൊത്തവിതരണ കേന്ദ്രത്തിലേയ്ക്ക് പോകുന്ന ലോറികളില്‍ ജി.പി.എസ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

1236

ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി

ശ്രീ. കെ. മുരളീധരന്‍

,, സി. പി. മുഹമ്മദ്

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

()റേഷന്‍ സാധനങ്ങളുമായി പോകുന്ന വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ;

(ബി)റേഷന്‍ സാധനങ്ങളുടെ കരിഞ്ചന്ത തുടയുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത സംവിധാനം നടപ്പാക്കുന്നത് ?

1237

കാലപ്പഴക്കംചെന്ന സാധനങ്ങളുടെ വില്‍പ്പന

ശ്രീ. . കെ. വിജയന്‍

()സിവില്‍ സപ്ളൈസിന്റെ സ്റോറുകളില്‍ വില്‍ക്കുന്ന അവശ്യസാധനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;

(സി)കാലപ്പഴക്കം ചെന്ന അവശ്യസാധനങ്ങളുടെ സ്റോക്ക് പൂര്‍ണ്ണമായും നീക്കംചെയ്യുന്നതിനു നടപടി സ്വീകരിക്കുമോ?

1238

റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ച പരാതികള്‍

ഡോ.എന്‍. ജയരാജ്

ശ്രീ.പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എ.പി.എല്‍, ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരിഹരിക്കാന്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണ്;

(ബി)കാര്‍ഡുടമകളിലെ അനര്‍ഹരെ ഒഴിവാക്കുന്നതിലും അര്‍ഹരെ കണ്ടെത്തുന്നതിലും എത്ര ശതമാനം വിജയം കൈവരിക്കാന്‍ സാധിച്ചു;

(സി)സംസ്ഥാനത്ത് ബി.പി.എല്‍ റേഷന്‍ കാര്‍ഡിന് അര്‍ഹരായവരും എന്നാല്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തതുമായ എത്ര കുടുംബങ്ങള്‍ ഉണ്ട്:

(ഡി).പി.എല്‍, ബി.പി.എല്‍ അപാകതകള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം എന്നത്തേയ്ക്ക് സാധ്യമാകും; വ്യക്തമാക്കുമോ ?

1239

വ്യാജറേഷന്‍ കാര്‍ഡുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()വ്യാജറേഷന്‍കാര്‍ഡുകള്‍ നിലവിലുണ്ട് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര;

(ബി)ഇവ റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇതിന്റെ മറവില്‍ നിലവിലുള്ള കാര്‍ഡുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)കേരളത്തില്‍ നിലവില്‍ എത്ര എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുകളുണ്ടെന്ന് വിശദമാക്കാമോ?

1240

.പി.എല്‍. കാര്‍ഡ് ബി.പി.എല്‍ കാര്‍ഡ് ആക്കി മാറ്റി ലഭിച്ചവര്‍

ശ്രീ. എം. ചന്ദ്രന്‍

()മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷ പ്രകാരം ആലത്തൂര്‍ താലൂക്ക് സപ്ളൈ ഓഫീസിന്‍ കീഴില്‍ എത്ര എ.പി.എല്‍. കാര്‍ഡുകളാണ് ബി.പി.എല്‍ കാര്‍ഡുകളായി മാറ്റി നല്‍കിയിട്ടുള്ളത്;

(ബി)ഇപ്രകാരം ബി.പി.എല്‍ കാര്‍ഡ് ലഭിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ബി.പി.എല്‍ കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കുന്നതിന് ചില ഏജന്‍സികള്‍ പണപ്പിരിവ് നടത്തി വരുന്നതായ പരാതി ലഭിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത ഏജന്‍സിക്കെതിരെ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ?

1241

.പി.എല്‍. കാര്‍ഡ് ബി.പി.എല്‍ കാര്‍ഡ് ആക്കി മാറ്റി ലഭിച്ചവര്‍

ശ്രീ. എം. ചന്ദ്രന്‍

()മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷ പ്രകാരം ആലത്തൂര്‍ താലൂക്ക് സപ്ളൈ ഓഫീസിന്‍ കീഴില്‍ എത്ര എ.പി.എല്‍. കാര്‍ഡുകളാണ് ബി.പി.എല്‍ കാര്‍ഡുകളായി മാറ്റി നല്‍കിയിട്ടുള്ളത്;

(ബി)ഇപ്രകാരം ബി.പി.എല്‍ കാര്‍ഡ് ലഭിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ബി.പി.എല്‍ കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കുന്നതിന് ചില ഏജന്‍സികള്‍ പണപ്പിരിവ് നടത്തി വരുന്നതായ പരാതി ലഭിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത ഏജന്‍സിക്കെതിരെ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ?

1242

നിലവാരം കുറഞ്ഞ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്ത കരാറുകാര്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സപ്ളൈകോയില്‍ നിലവാരം കുറഞ്ഞ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്ത കരാറുകാര്‍ക്കു തന്നെ വീണ്ടും കരാര്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തിരുവനന്തപുരം ജില്ലയില്‍ ചുവന്ന വന്‍പയറിനു പകരം വില കുറഞ്ഞ വെളുത്ത വന്‍പയര്‍ വിതരണം ചെയ്ത കരാറുകാരനെതിരെ എന്തു നടപടി സ്വീകരിച്ചു;

(സി)ഇതിന് അനുമതി നല്‍കിയ ഭക്ഷ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുട്ടുണ്ടോ; വിശദമാക്കുമോ?

1243

അന്നപൂര്‍ണ്ണ പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

()നിരാലംബരായ വൃദ്ധജനങ്ങള്‍ക്ക് റേഷന്‍കടകളിലൂടെ സൌജന്യമാവി 10 കി.ഗ്രാം അരി നല്‍കുന്ന അന്നപൂര്‍ണ്ണപദ്ധതിയില്‍ തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ ഗ്രാമപഞ്ചാത്തില്‍ നിന്നും എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി)കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അര്‍ഹതപ്പെട്ട മുഴുവന്‍ പേരേയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

1244

പുതിയ മാവേലി സ്റോറുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()2012ല്‍ എത്ര മാവേലി സ്റോറുകള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)പുതിയ മാവേലി സ്റോറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

1245

കടുത്തുരുത്തിയില്‍ സപ്ളൈകോ ഔട്ട്ലെറ്റുകള്‍

ശ്രീ. മോന്‍സ് ജോസഫ്

()കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എവിടെയൊക്കെയാണ് സപ്ളൈകോ ഔട്ട്ലെറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത അപേക്ഷകളിന്മേല്‍ സിവില്‍ സപ്ളൈസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി)ഇവയില്‍ ഔട്ട്ലെറ്റുകള്‍ക്ക് അര്‍ഹതയുള്ള അപേക്ഷകള്‍ എത്ര;

(ഡി)സപ്ളൈകോ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ വകുപ്പുതല ശുപാര്‍ശയിന്മേല്‍ നിര്‍ദ്ദേശിച്ച ഔട്ട്ലെറ്റ് ഏതാണ്;

()പ്രസ്തുതമണ്ഡലത്തില്‍ ഏതൊക്കെ മാവേലി സ്റോറുകളാണ് ലാഭം മാര്‍ക്കറ്റും, സൂപ്പര്‍ മാര്‍ക്കറ്റുമായി ഉയര്‍ത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്;

(എഫ്)സ്ഥലം വാടകയ്ക്കെടുത്തു നല്‍കാമെന്ന ഉറപ്പു നല്‍കിയിട്ടുള്ള മോനിപ്പള്ളി ഔട്ട്ലെറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

1246

ഹൈപ്പര്‍ മാര്‍ക്കറ്റ്

ശ്രീ. റ്റി. യു. കുരുവിള

()കോതമംഗലം നിയോജക മണ്ഡലത്തില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നത്തേക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ ?

1247

ചൊവ്വന്നൂരില്‍ മാവേലിസ്റോര്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

()തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാവേലി സ്റോര്‍ അനുവദിക്കാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കുമോ;

(ബി)ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ അടിയന്തിരമായി മാവേലിസ്റോര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1248

പുതിയ മാവേലിസ്റോറുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകള്‍ക്കാണ് പുതുതായി മാവേലിസ്റോറുകള്‍ അനുവദിച്ചത്;

(ബി)പ്രസ്തുത മാവേലിസ്റോറുകളുടെ പ്രവര്‍ത്തനം എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ;

(സി)നെന്മാറ മണ്ഡലത്തിന് അനുവദിച്ച സഞ്ചരിക്കുന്ന മാവേലിസ്റോര്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ?

1249

മാവേലി സ്റോറുകള്‍

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ എത്ര പുതിയ മാവേലി സ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ബി)പേരാമ്പ്ര മണ്ഡലത്തില്‍ പുതിയ മാവേലി സ്റോറുകള്‍ അനുവദിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(സി)ആയതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ ?

1250

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ആരംഭിച്ച സ്ഥാപനങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()സിവില്‍ സപ്ളൈസ് വകുപ്പിനു കീഴില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ ആരംഭിച്ച സ്ഥാപനങ്ങള്‍ ഏതെല്ലാം ;

(ബി)പുതുതായി റേഷന്‍ ഡിപ്പോകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത നിവേദനം സംബന്ധിച്ച് ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം ഫയലുകള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ ;

(ഡി)പ്രസ്തുത സ്ഥലങ്ങളില്‍ റേഷന്‍ ഡിപ്പോകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

<<back

  next page>> 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.