UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1264

പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസുകളുടെ പുന:ക്രമീകരണം

ശ്രീ.കെ.എന്‍.. ഖാദര്‍

()ഓരോ നിയോജക മണ്ഡലത്തിലും പൊതുമരാമത്ത് വകുപ്പിന്റെ വിവിധ ഇനങ്ങളില്‍പ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നതിന് പൂര്‍ണ്ണമായ അധികാരമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)മണ്ഡല തലത്തിലുള്ള പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്;

(സി)നിലവില്‍ ഒരു മണ്ഡലത്തിലെ പി.ഡബ്ള്യൂ.ഡി പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിനായി മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും സ്ഥിതിചെയ്യുന്ന ഓഫീസുകളെ ആശ്രയിക്കേണ്ടിവരുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)പ്രസ്തുത വിഷയം സംബന്ധിച്ച് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്ന നിര്‍ദ്ദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ ?

1265

ആര്‍..ഡി.എഫ് മുഖേന നടപ്പാക്കുന്ന പ്രവൃത്തികള്‍

ശ്രീ. എം. . ബേബി

()ഈ സര്‍ക്കാര്‍ ആര്‍..ഡി.എഫ് മുഖേന എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികളില്‍ എത്രയെണ്ണം കുണ്ടറ മണ്ഡലത്തില്‍പ്പെടുന്നുവെന്ന് വ്യക്തമാക്കുമോ?

1266

മോണോ റെയില്‍ പദ്ധതി

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

()തിരുവനന്തപുരം - കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ബഡ്ജറ്റില്‍ എത്ര തുക വകകൊള്ളിച്ചിരുന്നുവെന്ന് അറിയിക്കുമോ ;

(ബി)ആയതില്‍ ഇതിനകം എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിക്ക് എത്ര കോടി രുപ ചെലവ് പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഭരണാനുമതി ലഭിക്കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1267

തലസ്ഥാനത്തെ മോണോറെയില്‍ പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, പാലോട് രവി

,, എം. . വാഹീദ്

,, . റ്റി. ജോര്‍ജ്

()തലസ്ഥാനത്തെ മോണോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിന്റെ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കുമോ;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1268

മോണോ റെയില്‍ കോര്‍പ്പറേഷന്‍

ശ്രീ.കെ.മുരളീധരന്‍

,, .റ്റി.ജോര്‍ജ്

,, .സി.ബാലകൃഷ്ണന്‍

,, ആര്‍ .സെല്‍വരാജ്

()മോണോ റെയില്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി)കോര്‍പ്പറേഷന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;

(സി)കോര്‍പ്പറേഷന്റെ കീഴിലുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ഡി)കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന പദ്ധതിക്കുള്ള ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ വിശദമാക്കുമോ;

()കോര്‍പ്പറേഷന്റെ പദ്ധതികള്‍ക്ക് എം..യു.ഉം എ... ഉം അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

1269

കെ.എസ.്ടി.പി. രണ്ടാംഘട്ട പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, എം. . വാഹീദ്

,, പി. . മാധവന്‍

()കെ.എസ്.ടി.പി. രണ്ടാംഘട്ട പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിക്കായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്;

(സി)ഏതെല്ലാം റോഡുകളാണ് പ്രസ്തുത പദ്ധതിയനുസരിച്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനത്തിന് എതെല്ലാം ഏജന്‍സികളാണ് ധനസഹായം നല്‍കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

1270

റോഡു വികസനത്തിന് ഭൂമി വിട്ടുനല്‍കിയവര്‍ക്കുളള ആനുകൂല്യങ്ങള്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()പൊതുമരാമത്ത് വകുപ്പിന്റെ റോഡുവികസനത്തിനായി ഭൂമി വിട്ടുനല്‍കുന്നവരുടെ ബാക്കിസ്ഥലത്തിന് മതില്‍ കെട്ടാനുളള ചെലവ് വകുപ്പ് ഏറ്റെടുക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശം വ്യക്തമാക്കുമോ;

(ബി)മൂന്നു വര്‍ഷം മുമ്പ് ഇത്തരത്തില്‍ ഭൂമി വിട്ട് നല്‍കിയവരും അവശേഷിക്കുന്ന സ്ഥലത്തിന് ഇതുവരെ മതില്‍ കെട്ടാത്തവരുമായ കര്‍ഷകര്‍ ഉള്‍പ്പെടെയുളളവരെക്കൂടി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകുമോ;

(സി)ഭാവിയില്‍ ഇത്തരത്തില്‍ ആവശ്യമുളള തുക റോഡുവികസനത്തിനുളള എസ്റിമേറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

1271

ഉപയോഗശൂന്യമായ പ്ളാസ്റിക് ഉപയോഗിച്ചുള്ള റോഡുനിര്‍മ്മാണം

ശ്രീ.പി.ഉബൈദുള്ള

()ഉപയോഗൂന്യമായ പ്ളാസ്റിക് ഉപയോഗിച്ച് റോഡു നിര്‍മ്മാണ പദ്ധതി പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)എങ്കില്‍ അത്തരത്തിലുള്ള നിര്‍മ്മാണ രീതി സംസ്ഥാനത്തെ ഏതെങ്കിലും റോഡുനിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)പുതിയ റോഡുകളുടെ നിര്‍മ്മാണത്തിന് ഉപയോഗശൂന്യമായ പ്ളാസ്റിക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1272

റോഡുവികസനം സംബന്ധിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്തെ റോഡുവികസനം സംബന്ധിച്ച് ആസൂത്രണ ബോര്‍ഡ് അംഗം ശ്രീ. . ശ്രീധരന്‍ അംഗമായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;

(ബി)പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ആയതിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടുളളവയാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ?

1273

റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം

ഡോ. എന്‍. ജയരാജ്

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

()ഈ സര്‍ക്കാര്‍ എത്ര കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മാണത്തിനായി ഏറ്റെടുത്തു; അതിലേക്ക് നീക്കിവച്ച തുകയെത്ര; വിശദാംശം നല്‍കുമോ;

(ബി)എത്ര കിലോമീറ്റര്‍ റോഡുകളുടെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കിയെന്നറിയിക്കുമോ;

(സി)ബി.എം.ആന്റ് ബി.സി. യില്‍ ചെയ്യുന്നതിന് എത്ര കിലോമീറ്റര്‍ റോഡുകളാണ് ഉള്‍പ്പെടുത്തിയത്; ആയതില്‍ എത്ര കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നറിയിക്കുമോ;

(ഡി)2013-14 സാമ്പത്തിക വര്‍ഷം എത്ര പുതിയ പാലങ്ങളും എത്ര കിലോമീറ്റര്‍ റോഡുകളും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു; ആയതിലേക്ക് പ്രതീക്ഷിക്കുന്ന ചെലവ് എത്രയെന്ന് വ്യക്തമാക്കുമോ?

1274

എം.സി. റോഡിന്റെ ചെങ്ങന്നൂര്‍ മുതലുള്ള അടുത്ത ഘട്ടത്തിന്റെ നിര്‍മ്മാണം

ശ്രീ. സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യു. കുരുവിള

എം.സി. റോഡിന്റെ ചെങ്ങന്നൂര്‍ മുതലുള്ള അടുത്ത ഘട്ടത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ ?

1275

പാതയോരങ്ങളിലുള്ള ഭൂമി ഉപയുക്തമാക്കാന്‍ നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകള്‍, സംസ്ഥാന പാതകള്‍ എന്നിവയുടെ വശങ്ങളിലുള്ള ഭൂമിയില്‍ പെട്രോള്‍ പമ്പ്, വാണിജ്യസമുച്ചയം, ഹോട്ടലുകള്‍, വിശ്രമകേന്ദ്രം എന്നിവ തുടങ്ങാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ആയതിനായുള്ള പദ്ധതികള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?

1276

റോഡ് നിര്‍മ്മാണവും ദേശീയപാതകളുടെ വികസനവും

ശ്രീ. . കെ. ബാലന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. സി. കൃഷ്ണന്‍

,, സാജു പോള്‍

()സംസ്ഥാനത്തെ റോഡുകളുടെ നിര്‍മ്മാണം കാലാനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ;

(ബി)ആധുനിക രീതിയിലുള്ള റോഡ് നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ദേശീയപാതകളുടെ വികസനത്തിനുള്ള സ്ഥലമെടുപ്പ് നീണ്ടുപോകുന്നതു കാരണം റോഡ് വികസനത്തില്‍ നിന്ന് ദേശീയപാത അതോറിറ്റി പിന്‍വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

()സ്ഥലമെടുപ്പ് തടസ്സപ്പെട്ടതു മൂലം സംസ്ഥാനത്ത് ഏതെല്ലാം ദേശീയപാതകളുടെ വികസനമാണ് സ്തംഭനാവസ്ഥയിലുള്ളതെന്ന് അറിയിക്കുമോ;

(എഫ്)പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1277

റോഡു നിര്‍മ്മാണത്തിന് ടാറിനു പകരം കോണ്‍ക്രീറ്റ് ഉപയോഗിക്കാന്‍ നടപടി

ശ്രീ. എം. . വാഹീദ്

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്ജ്

,, ഹൈബി ഈഡന്‍

()റോഡുനിര്‍മ്മാണത്തിന് ടാറിന് പകരം കോണ്‍ക്രീറ്റ് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത രീതിയിലുളള നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)പ്രസ്തുത രീതിയിലുള്ള നിര്‍മ്മാണം സംബന്ധിച്ച് വിദഗ്ദ്ധരുടെ അഭിപ്രായം നേടിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പ്രസ്തുത തരത്തിലുളള നിര്‍മ്മാണത്തിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ?

1278

സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, സണ്ണി ജോസഫ്

()സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് പ്രസ്തുത പദ്ധതി എവിടെയൊക്കെ നടപ്പാക്കി വരുന്നുണ്ട്;

(സി)പ്രസ്തുത പദ്ധതിയുടെ മാതൃകയില്‍ സംസ്ഥാനത്തെ മറ്റു നഗരങ്ങളില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ മരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1279

കോര്‍ റോഡ് നെറ്റ് വര്‍ക്ക് പദ്ധതി

ശ്രീ. വി.പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, പി. . മാധവന്‍

,, .പി. അബ്ദുള്ളക്കുട്ടി

()കോര്‍ റോഡ് നെറ്റ് വര്‍ക്ക് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)റോഡ് വികസനം ലക്ഷ്യമിട്ട് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി)പദ്ധതി നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

1280

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളോട് ചേര്‍ന്നുള്ള അധിക സ്ഥലം വികസിപ്പിക്കുവാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

,, വി. ശശി

,, മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളോടു ചേര്‍ന്നുള്ള അധിക സ്ഥലം വികസിപ്പിക്കുവാന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

1281

പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് നടപടി

ശ്രീ. എം. ഹംസ

()പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കപ്പെടുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പണികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തത് മൂലമുണ്ടാകുന്ന ധനനഷ്ടവും, ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് പി.ഡബ്ള്യു.ഡി മാന്വലില്‍ മതിയായ നിയമങ്ങള്‍ നിലവിലുണ്ടോ;

(സി)നിര്‍മ്മാണ പ്രവൃത്തികള്‍ കൃത്യസമയത്തു പൂര്‍ത്തിയാക്കാത്തതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ഡി)ഓരോ പ്രവൃത്തിയും നടപ്പിലാക്കുവാന്‍ പ്രത്യേകം നിര്‍വ്വഹണ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പരിഗണനയിലുണ്ടോ;

()ആയതിനായി പി.ഡബ്ള്യു.ഡി മാന്വലില്‍ ഭേദഗതി ആവശ്യമാണെങ്കില്‍ ഭേദഗതി വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?

1282

മോണോറെയില്‍ കോര്‍പ്പറേഷന്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ മോണോ റെയില്‍ പദ്ധതി നടപ്പിലാക്കുവാന്‍ മോണോറെയില്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സ്ഥാപനത്തിന്റെ ആഫീസ് പ്രവര്‍ത്തിക്കുന്നതെവിടെയാണെന്ന്, ജീവനക്കാരുടെ വിശദാംശങ്ങളുള്‍പ്പെടെ അറിയിക്കുമോ;

(സി)കഴിഞ്ഞ ബഡ്ജറ്റില്‍ പ്രസ്തുത പദ്ധതിക്കുവേണ്ടി എത്ര തുക വകയിരുത്തിയിട്ടുണ്ടായിരുന്നു; പ്രസ്തുത തുക വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത തുക ഇതേവരെ വിനിയോഗിക്കുവാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ?

1283

ആറ്റിങ്ങള്‍ നിയോജകമണ്ഡലത്തില്‍ എല്‍..സി.-.ഡി.എഫ് പദ്ധതിയില്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍

ശ്രീ.ബി.സത്യന്‍

()ആറ്റിങ്ങള്‍ നിയോജകമണ്ഡലത്തില്‍ എല്‍..സി.-.ഡി.എഫ് പദ്ധതിയില്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികളിന്മേല്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് ബില്‍ഡിംഗ്സ്, റോഡ്സ് വിഭാഗങ്ങള്‍ വേര്‍തിരിച്ച് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്കുള്ള കരാര്‍ ആര്‍ക്കൊക്കെയാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

1284

വെണ്‍മണി പുന്തല-ഐരാണിക്കുടി പാലം നിര്‍മ്മാണം

ശ്രീ. പി.സി. വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ അച്ചന്‍കോവിലാറിനു കുറുകെയുള്ള പുന്തല ഐരാണിക്കുടി പാലം നിര്‍മ്മാണത്തിന്റെ പുരോഗതി അറിയിക്കുമോ;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണത്തിന് എന്തു തുക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

()പ്രസ്തുത പാലം നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1285

കണ്ടിയൂര്‍ - ആറാട്ടുകടവ് പാലം നിര്‍മ്മാണം

ശ്രീ. പി. സി. വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ നിയോജക മണഡലത്തില്‍ അച്ചന്‍കോവിലാറിന് കുറുകെയുള്ള കണ്ടിയൂര്‍-ആറാട്ടുകടവ് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(ബി)പ്രസ്തുത പാലത്തിന്റെ സ്കെച്ച്,പ്ളാന്‍,എസ്റിമേറ്റ് എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

1286

കോതായിതോട് പാലത്തിന്റെ പുനര്‍നിര്‍മ്മാണം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തിലെ അയ്യംമ്പുഴ മഞ്ഞപ്ര റോഡില്‍ സ്ഥിതി ചെയ്യുന്ന കോതായി തോട് പാലത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അയ്യംമ്പുഴ-മഞ്ഞപ്ര റോഡിന്റെ നിര്‍മ്മാണത്തിനനുവദിച്ച 168 ലക്ഷം രൂപയില്‍ കോതായി തോട് പാലത്തിന്റെ നിര്‍മ്മാണത്തിനായി നീക്കി വെച്ച 68 ലക്ഷം രൂപയുടെ ഭരണാനുമതി ലാപ്സായിട്ടുണ്ടോ;

(സി)പാലത്തിന്റെ നിര്‍മ്മാണത്തിനായി തുക മാറ്റിവച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ഫയലുകളില്‍ കാലതാമസം ഉണ്ടാകുന്നതിനുള്ള കാരണം വിശദമാക്കുമോ;

(ഡി)പ്രസ്തുത ഫയലുകളുടെ നമ്പറുകളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും വിശദമാക്കുമോ?

1287

മമ്പറം പാലത്തിന്റെ നിര്‍മ്മാണം

ശ്രി.കെ.കെ.നാരായണന്‍

()മമ്പറം പാലത്തിന്റെ അപ്രോച്ച്റോഡിന് ആവശ്യമായ സ്ഥലം കരാറുകാരന് കൈമാറ്റം ചെയ്തിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ആയത് എന്ന് കൈമാറ്റം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

1288

ചെറിയ പെരുമ്പുഴപ്പാലം നിര്‍മ്മാണം

ശ്രീ. പി. സി. വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ അച്ചന്‍കോവിലാറിനു കുറുകെ നിര്‍മ്മിക്കുന്ന ചെറിയ പെരുമ്പുഴപ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുതപാലത്തിന്റെ എസ്റിമേറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1289

പന്തളം വയറപ്പുഴ പാലംപണി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജകമണ്ഡലത്തില്‍ പന്തളം പഞ്ചായത്തില്‍ അച്ചന്‍കോവിലാറിനുകുറുകെ പണിയാനുദ്ദേശിക്കുന്ന വയറപ്പുഴ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;

(ബി)വയറപ്പുഴ പാലംനിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കു ന്നതിനു നടപടി സ്വീകരിക്കുമോ?

1290

കോരങ്കടവ് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി

ശ്രീ. വി.പി സജീന്ദ്രന്‍

()കുന്നത്തുനാട്-പിറവം നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോരങ്കടവ് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ;

(ബി)2010 ല്‍ ഒമ്പതു കോടി രൂപ വകയിരുത്തി തുടങ്ങിയ പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ കരാറുകാരന്‍ പിന്‍വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ എസ്റിമേറ്റ് പുതുക്കി റീടെന്‍ഡര്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

<<back

  next page>> 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.