UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1156

കേരളത്തിലെ ഭൂരഹിതര്‍

ശ്രീ. കെ. രാജു

()സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ എത്ര ഭൂരഹിതരാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ ; ഇവര്‍ക്ക് നല്‍കുവാന്‍ റവന്യൂ വകുപ്പിന്റെ കണക്കു പ്രകാരം എത്ര ഏക്കര്‍ ഭൂമി വേണമെന്നും പാറക്കെട്ടുകളും ചതുപ്പുനിലങ്ങളും ഒഴിവാക്കിയാല്‍ സര്‍ക്കാരിന്റെ പക്കല്‍ നിലവില്‍ എത്ര ഏക്കര്‍ ഭൂമി ഉണ്ടെന്നും വ്യക്തമാക്കുമോ ;

(ബി)മതിയായ അളവ് ഭൂമി സര്‍ക്കാരിന്റെ കൈവശം ഇല്ലെങ്കില്‍ അടുത്ത വര്‍ഷത്തോടെ കേരളത്തെ ഭൂരഹിതര്‍ ഇല്ലാത്ത സംസ്ഥാനമാക്കുമെന്ന സര്‍ക്കാരിന്റെ തീരുമാനം എങ്ങിനെയാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1157

ഭൂരഹിതര്‍ക്ക് മിച്ചഭൂമി

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)മിച്ചഭൂമി ലഭിക്കുന്നതിനുവേണ്ടി ആകെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കുമോ;

(സി)ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര അപേക്ഷകരുണ്ടെന്ന് പറയാമോ;

(ഡി)സ്വീകരിച്ച അപേക്ഷകളിന്‍മേല്‍ സമയബന്ധിതമായി മേല്‍നടപടികള്‍ സ്വീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടോ;

()നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളില്‍തന്നെ മിച്ചഭൂമി വിതരണം നടത്തുമെന്ന് ഉറപ്പുവരുത്തുമോ?

1158

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

()ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായുള്ള കണക്കെടുപ്പിന്റെ ജില്ലതിരിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ഈ കണക്കെടുപ്പ് എത്ര നാളുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിയ്ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)കണക്കെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് നീതി നിക്ഷേധമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമോ?

1159

തിരുവനന്തപുരം ജില്ലയില്‍ 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി

ശ്രീ. വി. ശശി

()'ഭൂരഹിതരില്ലാത്ത കേരളം' എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ എത്ര ഭൂരഹിതരെ കണ്ടെത്തി; ഇവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് എത്ര അളവ് ഭൂമി വേണമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)ഇതിനാവശ്യമായ ഭൂമി തിരുവനന്തപുരം ജില്ലയില്‍ ലഭ്യമാണ് എന്ന് കണ്ടെത്തിയിട്ടുണ്ടോ?

1160

കേരളത്തിലെ ഭൂരഹിതരും മിച്ചഭൂമിയും

ശ്രീ. സാജു പോള്‍

()കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേരളത്തില്‍ ആകെ എത്ര ഭൂരഹിതര്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര;

(സി)പെരുമ്പാവൂര്‍ മണ്ഡലത്തില്‍ എത്ര ഭൂരഹിതര്‍ ഉണ്ട്; എത്ര മിച്ചഭൂമി ഉണ്ട്;

(ഡി)കേരളത്തില്‍ പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ തോട്ടം ഇതര ഭൂമി ഉള്ളവര്‍ എത്ര; പരിധിയില്‍ കൂടുതല്‍ എത്ര ഭൂമി ഇവര്‍ കൈവശം വെക്കുന്നുണ്ട്; ഇതില്‍ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ എത്ര; വിശദാംശം നല്‍കുമോ?

1161

ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുത്ത മിച്ചഭൂമിയുടെ പരിപാലനം

ശ്രീ. എം. ഉമ്മര്‍

()ഭൂപരിഷ്കരണ നിയമപ്രകാരം സര്‍ക്കാരിലേക്ക് ഏറ്റെടുത്ത മിച്ചഭൂമിയുടെ പരിപാലനത്തിനായി നടപ്പു സാമ്പത്തിക വര്‍ഷം എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത മിച്ചഭൂമി വിതരണം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

1162

ഭൂമി വിതരണം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()സംസ്ഥാനത്ത് ഭൂമിയില്ലാത്ത എത്ര പേര്‍ ഭൂമിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പേര്‍ക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ട്;

(സി)ഈ വര്‍ഷം എത്ര പേര്‍ക്കാണ് ഭൂമി നല്‍കാന്‍ ഉദ്ദേശിക്കുന്നത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ ?

1163

പാലക്കാട് ജില്ലയിലെ ഭൂരഹിതര്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ബി)ഈ പദ്ധതിക്കായി ജില്ലയില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്;

(സി)പ്രസ്തുതപദ്ധതി പ്രകാരം ജില്ലയില്‍ എത്രപേര്‍ക്ക് ഭൂമി വിതരണം നടത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

1164

പ്രകൃതിക്ഷോഭ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് അനുവദിക്കുന്ന പ്രകൃതിക്ഷോഭ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഇംപ്ളിമെന്റിംങ് ഓഫീസര്‍ ആരാണെന്ന് അറിയിക്കാമോ ;

(ബി)മേല്‍ പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജി..(ആര്‍.ടി.) നമ്പര്‍ 4750/2011/ ഡി.എം.ഡി. തീയതി 27.10.2011 ഉത്തരവ് പ്രകാരം പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ അനുവദിച്ച രണ്ട് റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ ;

(സി)ജില്ലാ കളക്ടര്‍ ലെറ്റര്‍ നം.കെ1-46597/2011 തീയതി 18.11.2011 നും കെ3/5817/2011 തീയതി 02.02.2012 നും എക്സിക്യൂഷന്‍ അനുമതിക്കായി പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ആയത് ചെയ്തിട്ടില്ലാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ കാലതാമസം വരുത്തി തുക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയ സെക്രട്ടറിക്കെതിരെ നടപടി എടുക്കുന്നത് പരിഗണിക്കുമോ ?

1165

ദ്രുതകര്‍മ്മസേന

ശ്രീ. ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

,, ആര്‍ സെല്‍വരാജ്

()സംസ്ഥാനത്ത് ദുരന്തനിവാരണത്തിനായി ദ്രുതകര്‍മ്മസേന രൂപീകരിച്ചിട്ടുണ്ടോ, വിശദമാക്കുമോ;

(ബി)സേനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം, വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സേനയിലെ അംഗങ്ങള്‍ ആരെല്ലാമാണ്, വിശദമാക്കുമോ;

(ഡി)എവിടെയെല്ലാമാണ് സേനയുടെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്?

1166

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി

ശ്രീ.ബി.ഡി ദേവസ്സി

()പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം ദുരന്ത സാഹചര്യങ്ങളില്‍ പാലം പണിയുന്ന സ്കീമില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയിലെ തൈക്കൂട്ടം കടവ്, ബ്ളാങ്ങാട് കടവ്, കാരേ കടവ് എന്നിവിടങ്ങളില്‍ തൂക്കുപാലങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്;

(ബി)എഗ്രിമെന്റ് വയ്ക്കുന്നതിനും, നിര്‍മ്മാണം ആരംഭിക്കുന്നതിനും എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

(സി)തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?

1167

സംസ്ഥാനത്തെ മിച്ച ഭൂമി

ശ്രീ. കെ. വി. വിജയദാസ്

()സംസ്ഥാനത്ത് സര്‍ക്കാരിന്റെ കൈവശം എത്ര ഏക്കര്‍ മിച്ച ഭൂമിയുണ്ടെന്നാണ് രേഖകള്‍ പ്രകാരമുള്ള കണക്കെന്ന് വ്യക്തമാക്കുമോ;

(ബി)ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(സി)ഇപ്രകാരം കൈവശമുള്ള മിച്ചഭൂമി ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യാതിരിയ്ക്കുവാനുള്ള കാരണം വ്യക്തമാക്കുമോ?

1168

പട്ടയ വിതരണം

ശ്രീ. റോഷി അഗസ്റിന്‍

,, ഡോ. എന്‍. ജയരാജ്

,, പി. സി. ജോര്‍ജ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചു; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ എത്ര പേര്‍ ഉള്‍പ്പെടുമെന്ന് അറിയിക്കുമോ;

(സി)പട്ടയത്തിന് അപേക്ഷ നല്‍കിയവരില്‍ പട്ടയം ലഭിക്കാന്‍ അര്‍ഹരായവര്‍ എത്ര പേര്‍ അവശേഷിക്കുന്നുവെന്ന് ജില്ല തിരിച്ച് അറിയിക്കുമോ?

1169

സര്‍ക്കാരിന്റെ പാട്ടഭൂമി

ശ്രീ. . ചന്ദ്രശേഖരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;

(ബി)ഉണ്ടെങ്കില്‍, ആകെ എത്രഭൂമി ആര്‍ക്കൊക്കെ നല്‍കിയെന്നും പാട്ടത്തുക എത്രയെന്നും ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(സി)ഭൂമി പാട്ടത്തിന് നല്‍കിയത് മുന്‍സര്‍ക്കാര്‍ ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച ഭൂമിയില്‍ നിന്നാണെങ്കില്‍ അത് എത്രയെന്നും ഇപ്പോള്‍ ലാന്‍ഡ് ബാങ്കില്‍ എത്രഭൂമി ഉണ്ടെന്നും അറിയിക്കാമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ലാന്‍ഡ് ബാങ്കില്‍ എത്ര ഭൂമി നിക്ഷിപ്തമാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ?

1170

പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ശ്രീ. . പി. ജയരാജന്‍

,, . കെ. ബാലന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീമതി പി. അയിഷാ പോറ്റി

()സ്വകാര്യ തോട്ട ഉടമകള്‍ കൈവശം വെച്ചിട്ടുള്ളതും പാട്ടക്കാലാവധി കഴിഞ്ഞതുമായ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വെളിപ്പെടുത്താമോ ;

(ബി)നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടത്തിലാണ് ;

(സി)ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കൈവശമുള്ള അനധികൃത ഭൂമി സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നു;

(ഡി)എച്ച്.എം.എല്‍. കമ്പനിയുടെ കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശം എന്തായിരുന്നു;

()ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കൈവശമുള്ള അനധികൃത ഭൂമി മൊത്തമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ ?

<<back

  next page>> 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.