UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1465

കിസാന്‍ കാര്‍ഡുകളുടെ വിതരണം

ശ്രീ. കെ. അച്ചുതന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, കെ. ശിവദാസന്‍ നായര്‍

() കിസാന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ബി)കിസാന്‍ കാര്‍ഡുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതു വഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ;

(ഡി)എന്തെല്ലാം വിവരങ്ങളാണ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ?

1466

കിസാന്‍ കാര്‍ഡുകളുടെ വിതരണം

ശ്രീ. കെ. അച്ചുതന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, കെ. ശിവദാസന്‍ നായര്‍

()കിസാന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ബി)കിസാന്‍ കാര്‍ഡുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതു വഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ;

(ഡി)എന്തെല്ലാം വിവരങ്ങളാണ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ?

1467

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച ഉറപ്പുകള്‍

ശ്രീ. കെ. വി. വിജയദാസ്

() മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച മന്ത്രിതല സംഘത്തിന് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ച ഉറപ്പുകളുടെ വിശദാംശം നല്‍കുമോ;

(ബി) കേരളത്തിലെ കൃഷി നാശത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ ഭാഗമായി എന്തെങ്കിലും പ്രത്യേക പാക്കേജ് കേരളത്തിന് ലഭിക്കുമോ; വിശദാംശം നല്‍കുമോ?

1468

കാര്‍ഷിക പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിലയിരുത്തല്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എം. ചന്ദ്രന്‍

,, ജി. സുധാകരന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവതരിപ്പിച്ച 2011-12 ലെ പുതുക്കിയ ബജറ്റില്‍ സംസ്ഥാനത്തെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;

(ബി) പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ ഏതെല്ലാമാണ് പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ സാധിക്കാതെ പോയതെന്ന് അറിയിക്കാമോ; ഇതിനുള്ള കാരണങ്ങളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(സി) പദ്ധതി നടത്തിപ്പില്‍ പോരായ്മകള്‍ കടന്നുകൂടിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;

1469

പുതിയ കാര്‍ഷികനയം

ശ്രീ.ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, വി.ഡി.സതീശന്‍

,, റ്റി.എന്‍.പ്രതാപന്‍

() സംസ്ഥാനത്ത് പുതിയ കാര്‍ഷികനയം പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) കൃഷിക്കാരുടെയും കര്‍ഷകരുടെയും സംരക്ഷണം ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും വിജയ മാതൃകകള്‍ നയത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

1470

കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ നടപടി

ശ്രീ. സി. മമ്മൂട്ടി

'' വി. എം. ഉമ്മര്‍ മാസ്റര്‍

'' അബ്ദുറഹിമാന്‍ രണ്ടത്താണി

'' പി.കെ. ബഷീര്‍

() മൂന്നു ലക്ഷം രൂപവരെയുള്ള കാര്‍ഷിക ലോണുകള്‍ക്ക് പൂര്‍ണ്ണമായും പലിശ ഒഴിവാക്കിക്കൊടുക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ എന്തെങ്കിലും നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; എങ്കില്‍, വിശദമാക്കുമോ;

(ബി) ഇല്ലെങ്കില്‍, അതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) കാര്‍ഷിക മേഖലയ്ക്ക് പ്രതിവര്‍ഷം നല്‍കുന്ന കാര്‍ഷിക വായ്പാത്തുകയുടെ തോത് കണക്കാക്കിയിട്ടുണ്ടോ; അതുമൂലം പ്രതീക്ഷിക്കുന്ന ഉത്പാദന വര്‍ദ്ധന നിരീക്ഷിക്കാന്‍ സംവിധാനമുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

1471

സംയോജിത നീര്‍ത്തട പരിപാലന പരിപാടി

ശ്രീ. ആര്‍. രാജേഷ്

() പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി എവിടെയെല്ലാമാണ് നടപ്പാക്കുന്നത്; അതിന്റെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത സര്‍വ്വേ നടത്തുകയും, തലചിറകള്‍, തോട് എന്നിവയുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിട്ടുണ്ടോ;

(സി) പുനരുദ്ധരിക്കാതെ കിടക്കുന്ന ചിറകളും, മാലിന്യങ്ങള്‍ മൂടിയ പുഴകളും തോടുകളും വയലുകളും നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

1472

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വായ്പ- എഴുതിത്തള്ളാന്‍ പദ്ധതി

ശ്രീ. പി. തിലോത്തമന്‍

() കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായുളള സി. . ജി യുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇപ്രകാരം ആനുകൂല്യം ലഭിച്ചവരുടെയും ലഭിക്കാത്തവരുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ; ഇതിന്റെ വ്യക്തമായ കണക്ക് വെളിപ്പെടുത്തുമോ;

(ബി) കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ അര്‍ഹതാ ലിസ്റില്‍ പേരുളളതും വായ്പയെടുത്തും കൃഷി നാശം സംഭവിച്ചും അല്ലാതെയും സാമ്പത്തികമായി തകര്‍ച്ച നേരിടുന്നവരുമായ എത്ര പേര്‍ക്ക് എഴുതിത്തള്ളല്‍ ആനുകൂല്യം ഇനിയും ലഭിക്കാതെയുണ്ടെന്ന് വ്യക്തമാക്കാമോ; ഇതെന്തുകൊണ്ടാണെന്നു പറയാമോ; ഈ തുക എഴുതിത്തള്ളി അര്‍ഹരായവരെ കടക്കെണിയില്‍ നിന്നും ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;

(സി) സി. . ജിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക വായ്പ എഴുതിത്തളളപ്പെട്ട അനര്‍ഹരെ കണ്ടെത്തി തുക വീണ്ടെടുക്കുവാനും അര്‍ഹതയുളളവരെ കണ്ടെത്തി ആനുകൂല്യം നല്‍കുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്നു വ്യക്തമാക്കാമോ?

1473

കേന്ദ്ര പദ്ധതികളുടെ അവലോകനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() 2012-13 ല്‍ കൃഷി വകുപ്പിന് കീഴില്‍ 100 ശതമാനം കേന്ദ്ര സഹായം ലഭിക്കുന്നതും 50 ശതമാനം കേന്ദ്ര സഹായം ലഭിക്കുന്നതുമായ പദ്ധതികള്‍ ഏതൊക്കെയാണ് എന്നറിയിക്കാമോ;

(ബി) ഇവ നടപ്പാക്കുന്നതിന് എന്ത് തുകയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത് എന്ന് ഓരോ പരിപാടിയുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) ഇതില്‍ ഏതെല്ലാം പരിപാടികള്‍ക്ക് എന്ത് തുക വീതം ചെലവഴിക്കാന്‍ കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

(ഡി)ലഭിച്ച തുകയില്‍ ഓരോ ഇനത്തിലും എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കാമോ;

() ഇത്തരം പദ്ധതികളുടെ അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ ?

1474

കര്‍ഷക കടാശ്വാസ പദ്ധതി നടത്തിപ്പിലെ അഴിമതി

ശ്രീ. കെ. എന്‍. . ഖാദര്‍

() കര്‍ഷക കടാശ്വാസ പദ്ധതിയുടെ നടത്തിപ്പില്‍ അഴിമതി നടന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?

(ബി)കേരളത്തില്‍ പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം തട്ടിയെടുത്തവരും യഥാര്‍ത്ഥ കൃഷിക്കാര്‍ക്ക് അത് നിഷേധിച്ചവരും ആരൊക്കെയാണെന്ന് കണ്ടെത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ അവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ ;

(ഡി)ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1475

കര്‍ഷകകടാശ്വാസപദ്ധതിയിലെ ക്രമക്കേടുകള്‍

ശ്രീ. എം. ചന്ദ്രന്‍

()2008-ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷകകടാശ്വാസപദ്ധതി പ്രകാരം കേരളത്തില്‍ എത്ര കര്‍ഷകരുടെ കാര്‍ഷികവായ്പയാണ് എഴുതിത്തള്ളിയത്;

(ബി)ഇതില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായുള്ള സി..ജി.യുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എത്ര പേരാണ് ഇക്കാര്യത്തില്‍ തട്ടിപ്പു നടത്തിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ഡി) ഇതില്‍ ബാങ്കുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ;

()എങ്കില്‍, ഏതെല്ലാം ബാങ്കുകളിലാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതെന്നുള്ള വിവരം ലഭ്യമാക്കുമോ;

(എഫ്)എത്ര കോടി രൂപയുടെ ആനുകൂല്യമാണ് സംസ്ഥാനത്തു നല്‍കിയിട്ടുള്ളത്;

(ജി)ഇതിനകം എത്രപേര്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിട്ടുണ്ട്?

1476

വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി

,, കെ. എന്‍. . ഖാദര്‍

()വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)ഇതിനായി എന്തെങ്കിലും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ, എങ്കില്‍ പാക്കേജിന്റെ വിശദവിവരം നല്കാമോ;

(സി)മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു നടപ്പാക്കിയിരുന്നോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ഡി)മുന്‍സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക ആത്മഹത്യ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്രയെണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1477

കൃഷി നാശം വന്ന കര്‍ഷകര്‍ക്ക് ആശ്വാസ നടപടികള്‍

ശ്രീ..ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന വരള്‍ച്ചയുടെ ഫലമായി കാര്‍ഷിക ഉല്പാദനമേഖലയില്‍ ഉണ്ടായിട്ടുള്ള നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(സി)കൃഷി നാശം വന്ന കര്‍ഷകര്‍ക്ക് എന്തെങ്കിലും ആശ്വാസ നടപടികള്‍ നല്‍കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ഡി)ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?

1478

കൃഷിനാശം തിട്ടപ്പെടുത്തുന്നതിന് മാനദണ്ഡങ്ങള്‍

ശ്രീ.സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, .കെ. വിജയന്‍

,, മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്തുണ്ടായിരിക്കുന്ന വരള്‍ച്ചയെത്തുടര്‍ന്നുള്ള കൃഷിനാശം എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര;

(ബി)കൃഷിനാശം തിട്ടപ്പെടുത്തുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാം; ഇതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അത് വിശദമാക്കുമോ;

(സി)ഏതെല്ലാം വിളകളെയാണ് കൃഷിനാശ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)ഭൂമിയും കാര്‍ഷികവിളയും മാത്രം മാനദണ്ഡമാക്കി നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ അടിസ്ഥാന സൌകര്യമൊരുക്കുന്നതിന് ചെലവാക്കിയ തുക ഉള്‍പ്പെടെ മറ്റ് നഷ്ടങ്ങള്‍ പരിഹരിക്ക പ്പെടാതെ പോകുമെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരി

ക്കുമോ ?

1479

വരള്‍ച്ച മൂലമുള്ള കൃഷിനാശം

ശ്രീ. എം.. വാഹീദ്

,, കെ. അച്ചുതന്‍

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

()വരള്‍ച്ച മൂലം സംസ്ഥാനത്തുണ്ടായ കൃഷി നാശം നേരിടാന്‍ എന്തെല്ലാം നടപടികളാണ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ബി)ഇതിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)വരള്‍ച്ചാ സഹായം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

1480

വരള്‍ച്ചാ കെടുതി നേരിടാന്‍ പദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

,, സി. കൃഷ്ണന്‍

,, എസ്. രാജേന്ദ്രന്‍

ശ്രീമതി പി. അയിഷാ പോറ്റി

()വരള്‍ച്ചമൂലം ഉണ്ടായിട്ടുള്ള കൃഷി നാശത്തെ സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ ; വിശദാംശം നല്‍കാമോ;

(ബി)ഏതെല്ലാം വിളകളെയാണ് വരള്‍ച്ച ഏറ്റവും അധികം ബാധിച്ചിട്ടുള്ളത്;

(സി)വരള്‍ച്ചാക്കെടുതി അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം പദ്ധതികള്‍ ഏതെല്ലാം മേഖലയില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട് എന്നറിയിക്കാമോ ;

(ഡി)സംസ്ഥാനം നേരിടുന്ന വരള്‍ച്ചയും അത് കാര്‍ഷിക മേഖലയില്‍ വരുത്തിയ കെടുതികളെയും സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടോ;

()ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മറുപടി ലഭിക്കുകയുണ്ടായോ ; വിശദാംശം ലഭ്യമാക്കാമോ ?

1481

വരള്‍ച്ച മൂലം കൃഷി നാശം സംഭവിച്ചകര്‍ഷകര്‍ക്ക് ധനസഹായം

ശ്രീ. ജി. സുധാകരന്‍

()വരള്‍ച്ച മൂലം ആലപ്പുഴ ജില്ലയിലെ ഏതെല്ലാം പാടശേഖരങ്ങളില്‍ കൃഷി നാശം സംഭവിച്ചുവെന്ന് വിശദമാക്കുമോ;

(ബി)വരള്‍ച്ച കൃഷിനാശം മൂലം ആലപ്പുഴ ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്;

(സി)നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1482

വരള്‍ച്ചാ കൃഷിനാശം നേരിടുന്നതിന്പ്രത്യേക സഹായം

ശ്രീ. മുല്ലക്കര രത്നാകരന്‍

()വരള്‍ച്ചാ കൃഷി നാശം നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍

പ്രത്യേക സഹായം അനുവദിച്ചിട്ടുണ്ടോ;

(ബി)ഇതിനു വേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?

1483

പാലക്കാട് ജില്ലയില്‍ കൃഷിനാശത്തിന് നഷ്ടപരിഹാരം

ശ്രീ. . കെ. ബാലന്‍

()രൂക്ഷമായ വരള്‍ച്ച നേരിടുന്ന പാലക്കാട് ജില്ലയിലെ കൃഷി നാശം സംബന്ധിച്ച കണക്ക് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം നല്‍കുമോ;

(ബി)കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി)ഏതെല്ലാം വിളകള്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത്;

(ഡി)പാലക്കാട് ജില്ലയില്‍ കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ എത്ര തുകയാണ് നീക്കി വച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

1484

പാലക്കാട് ജില്ലയിലെ വരള്‍ച്ചാ കൃഷിനാശംപരിഹരിക്കുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()വരള്‍ച്ചയുടെ ഭാഗമായി ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ എത്ര കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിട്ടുള്ളത് ;

(ബി)ഇതുമായി ബന്ധപ്പെട്ട് എത്ര ശതമാനം നെല്‍കൃഷിയുടെ കുറവാണ് അനുഭവപ്പെട്ടിട്ടുള്ളത് ; വിശദാംശം നല്‍കുമോ ;

(സി)വരള്‍ച്ചയുടെ ഭാഗമായി കൃഷിനാശം സംഭവിച്ചിട്ടുള്ള കര്‍ഷകരെ സഹായിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

1485

കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ബാങ്കുവഴിയുള്ളധനസഹായം

ശ്രീ.വി.പി.സജീന്ദ്രന്‍

,, .സി.ബാലകൃഷ്ണന്‍

,, .റ്റി.ജോര്‍ജ്

,, പി..മാധവന്‍

()കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ധനസഹായം കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴി നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ സവിശേഷതകള്‍ എന്തെല്ലാമാണ്;

വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പദ്ധതി എവിടെയൊക്കെ നടപ്പാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് എല്ലായിടത്തും ഈ പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1486

മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന

ശ്രീ. . കെ. ബാലന്‍

()മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന (എം.കെ.എസ്.പി.) സംസ്ഥാനത്തു തുടങ്ങിയിട്ടുണ്ടോ; എങ്കില്‍, എന്തെല്ലാമാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍; എത്ര പദ്ധതികളാണു ഇതു പ്രകാരം നടപ്പാക്കുന്നത്;അവയുടെ വിശദാംശം എന്തെല്ലാമാണ്;

(ബി)ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയെ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍, ആയതിന്റെ വിശദാംശം നല്‍കുമോ;

(സി)ഓരോ പദ്ധതിയുടെയും അടങ്കല്‍ തുക എത്രയാണെന്നു വ്യക്തമാക്കുമോ?

1487

കര്‍ഷക ഗ്രൂപ്പുകളുടെ രൂപീകരണം

ശ്രീ. പാലോട് രവി

,, കെ. മുരളീധരന്‍

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം എന്തെല്ലാം;

(സി)കര്‍ഷകരില്‍ നിന്ന് നേരിട്ട് അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വിറ്റഴിക്കാനും എന്തെല്ലാം സൌകര്യങ്ങളാണ് ഇതിലുളളതെന്ന് വിശദമാക്കുമോ;

(ഡി)ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാതെ വരികയാണെങ്കില്‍ അവ ലേലം ചെയ്യുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് അവകാശം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

1488

കിസാന്‍അഭിമാന്‍ പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

,, ബി.ഡി.ദേവസ്സി

,, ആര്‍ രാജേഷ്

ശ്രീമതി കെ.എസ്.സലീഖ

()നെല്‍കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് മുന്‍ സര്‍ക്കാര്‍ നല്‍കിവന്നിരുന്ന 'കിസാന്‍ അഭിമാന്‍ പദ്ധതി' പ്രകാരമുള്ള പെന്‍ഷന്‍ ഇപ്പോഴും നല്‍കിവരുന്നുണ്ടോ;

(ബി)ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള പെന്‍ഷനുമായി ഈ പദ്ധതിയെ സംയോജിപ്പിച്ചതിലൂടെ ഈ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ വിതരണം മുടങ്ങുന്ന സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി)നെല്‍കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കേണ്ട പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശികയുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി)കുടിശ്ശിക പെന്‍ഷന്‍ വിതരണത്തിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നറിയിക്കാമോ?

1489

'നിറവ്' പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

()'നിറവ്' പദ്ധതി പ്രകാരം ബാലുശ്ശേരി അസംബ്ളി മണ്ഡലത്തില്‍ എത്ര തുക ചെലവഴിച്ചു; ഇതു സംബന്ധിച്ച സ്കീമുകളുടെ വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയാല്‍ ബുദ്ധിമുട്ടുന്ന നാളികേര കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവ് ലഘൂകരിക്കാനാവുംവിധം നാളികേര ക്ളസ്റര്‍ പദ്ധതി കൂടുതല്‍ സ്ഥലത്തേയ്ക്കു വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)മൃഗസംരക്ഷണവകുപ്പും ക്ഷീരവികസനവകുപ്പും നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1490

നിറവ് പദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

'' വി.റ്റി. ബല്‍റാം

'' ഹൈബി ഈഡന്‍

'' വി.പി. സജീന്ദ്രന്‍

()നിറവ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ പദ്ധതിയനുസരിച്ച് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്;

(ഡി)എത്ര നിയോജക മണ്ഡലങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്;

()എല്ലാ മണ്ഡലങ്ങളിലും ഇവ നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.