UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1721

നൂതന കണ്ടുപിടുത്തങ്ങള്‍ക്ക് നല്‍കിയ പ്രോത്സാഹനം


ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

()നാടന്‍ സാങ്കേതിക വിദ്യകള്‍ കണ്ടെത്തുകയും വികസിപ്പി ച്ചെടുക്കുകയും ചെയ്യുന്നവര്‍ക്ക് എന്തെല്ലാം പ്രോത്സാഹ നങ്ങളാണ് നല്‍കിവരുന്നതെന്ന് വിശദമാക്കുമോ;

(ബി)നൂതന കാര്‍ഷികോപകരണങ്ങള്‍, കുറഞ്ഞചെലവില്‍ ഊര്‍ജ്ജോല്‍ പാദന സംവിധാനങ്ങള്‍, മറ്റ് ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങള്‍ എന്നിവ നടത്തിയിട്ടുള്ള ആര്‍ക്കെങ്കിലും ഈ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കൊക്കെ എന്തൊക്കെ കണ്ടെത്തലുകള്‍ക്കാണ് അംഗീകാരം നല്കിയതെന്ന് വിശദമാക്കുമോ?

1722

ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെപ്രവര്‍ത്തനങ്ങള്‍

ശ്രീ. സാജു പോള്‍

()സംസ്ഥാനത്ത് ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ നിലവിലുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത കൌണ്‍സിലിന്റെ ഘടന, പ്രവര്‍ത്തനം, അംഗങ്ങള്‍, അവരുടെ കാലാവധി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത കൌണ്‍സില്‍ ഏറ്റെടുത്തതും നടപ്പിലാക്കിയിട്ടുളളതുമായ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?

1723

സി-സ്റെഡ്-ന്റെ പ്രവര്‍ത്തനം

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

()സംസ്ഥാനത്ത് സി-സ്റെഡ് എന്നാണ് നിലവില്‍ വന്നത്; ആയതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു;

(ബി)പ്രസ്തുത സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ പ്രവര്‍ത്തന ശൈലി വളര്‍ത്തിയെടുക്കുന്നതില്‍ എത്രത്തോളം വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങള്‍ നല്കുമോ;

(സി)നിലവില്‍ സി-സ്റെഡ് നടത്തി വരുന്ന പരിപാടികള്‍ എന്തെല്ലാമാണ്; പ്രവര്‍ത്തന ഫണ്ട് ഏതെല്ലാം സ്രോതസ്സുകളില്‍ നിന്നാണ് സമാഹരിക്കുന്നത്;

(ഡി)കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ ക്രിയാത്മകമായ എത്ര പദ്ധതികള്‍ സി-സ്റെഡ് കേന്ദ്രത്തിന് സമര്‍പ്പിച്ചു; അതില്‍ അംഗീകാരം ലഭിച്ചവ എത്ര; വിശദാംശങ്ങള്‍ നല്കുമോ;

()സി-സ്റെഡിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിലാണോ; എങ്കില്‍ പ്രതിവര്‍ഷം വാടക ഇനത്തില്‍ ചെലവഴിക്കപ്പെടുന്ന തുകയെത്രയെന്ന് വ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത സ്ഥാപനം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ, ക്രിയാത്മക പ്രവര്‍ത്തന ശൈലിക്കു രൂപം കൊടുക്കുന്നവെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ?

1724

സി-സ്റെഡിലെ ദിവസവേതന ജീവനക്കാര്‍

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

()സി-സ്റെഡില്‍ എത്ര ജീവനക്കാര്‍ ദിവസവേതന കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുവെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത സ്ഥാപനത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ദിവസവേതന അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരുന്ന എത്ര ജീവനക്കാരുണ്ട്; ഇവര്‍ക്ക് നല്‍കി വരുന്ന വേതനം എത്രയാണ്; മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത സ്ഥാപനത്തില്‍ 15 വര്‍ഷം തികച്ച ദിവസ വേതനക്കാര്‍, കോണ്‍ട്രാക്റ്റ് ജീവനക്കാര്‍ എന്നിവരെ റഗുലറൈസ് ചെയ്യുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി അറിയിക്കുമോ?

1725

പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടി

ശ്രീ.എം.ചന്ദ്രന്‍

()ഈ സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ബി)സര്‍ക്കാര്‍ സഹായം നല്കുന്ന എത്ര ഏജന്‍സികള്‍ പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നറിയിക്കുമോ; അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഏജന്‍സികള്‍ക്ക് ഓരോന്നിനും നല്കുന്ന തുക എത്രയെന്ന് വ്യക്തമാക്കുമോ?

1726

താപവ്യതിയാനം മൂലമുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണത്തിന് നടപടി

ശ്രീ. പി. തിലോത്തമന്‍

()ഭൌമാന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നതായുളള പഠന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തെ പ്രസ്തുത വര്‍ദ്ധനവ് ബാധിക്കുന്നുണ്ടോയെന്നുള്ള പഠനം നടത്തുവാന്‍ ഉദ്ദേശിക്കുന്നു ണ്ടോയെന്നറിയിക്കുമോ;

(സി)വരുംദിനങ്ങളിലുണ്ടാകാവുന്ന താപവര്‍ദ്ധന ജന്തുജാലങ്ങളെയും പ്രത്യേകിച്ച് കുട്ടികളെയും ഏതൊക്കെ തരത്തില്‍ ബാധിക്കുന്നുവെന്നതു സംബന്ധിച്ച പഠനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)അന്തരീക്ഷത്തിലെ താപവ്യതിയാനംമൂലം ജനങ്ങള്‍ക്കു ണ്ടാകാവുന്ന അസുഖങ്ങളെയും അസ്വസ്ഥതകളെയും കുറിച്ച് ബോധവല്‍ക്കരണം നടത്താനും അതിനെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നടപടി സ്വീകരിക്കുമോ; വിശദവിവരം നല്‍കുമോ?

1727

സര്‍ക്കാര്‍ ആഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ പരിമിതപ്പെടുത്തല്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സര്‍ക്കാരാഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ച് ദിവസമായി പരിമിതപ്പെടുത്തുന്നത് പരിഗണനയിലുണ്ടോ;

(ബി)പ്രവൃത്തിദിനങ്ങള്‍ പരിമിതപ്പെടുത്തുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊളളാന്‍ തീരുമാനിച്ചിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളിലെ പ്രവൃത്തി സമയങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് ആലോചിക്കുന്നുണ്ടോയെ ന്നറിയിക്കുമോ?

1728

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം

ശ്രീ. വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

,, ബെന്നി ബെഹനാന്‍

,, പാലോട് രവി

()സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വികസനോന്മുഖമായ പരിശീലനം ലഭ്യമാക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ബി)പ്രസ്തുത ലക്ഷ്യം നേടുന്നതിനായി സംസ്ഥാന പരിശീലന നയം പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;

(സി)ആയതിലേക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുള്ളതിന്റെ വിശദാംശം ലഭ്യമാക്കുമോ?

1729

സര്‍വ്വീസില്‍ പ്രവേശിക്കുന്ന ജിവനക്കാര്‍ക്ക് പരിശീലനം

ശ്രീ. സി. എഫ്. തോമസ്

,, റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

()സര്‍വ്വീസില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും ആദ്യ ഒരു മാസം പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് സര്‍വ്വീസിന്റെ തുടക്കത്തില്‍ത്തന്നെ പരിശീലനം നല്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1730

സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് മലയാളഭാഷയിലുള്ള അറിവ് നിര്‍ബന്ധിതമാക്കിയ നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

,, കെ. മുരളീധരന്‍

()സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിക്കുന്നതിന് മലയാളഭാഷയിലുള്ള അറിവ് നിര്‍ബന്ധിതമാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഏതെല്ലാം നിയമനങ്ങള്‍ക്കാണ് ഈ നിബന്ധന ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത തീരുമാനം നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

1731

മലയാളം പരീക്ഷ പാസ്സാകുന്നവര്‍ക്ക് മാത്രം സ്ഥിര നിയമനം

ശ്രീ. സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

()മലയാളം പരീക്ഷ പാസ്സാകുന്നവര്‍ക്കുമാത്രം സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിരനിയമനം നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി. അംഗീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)എന്ന് മുതലാണ് പ്രസ്തുത തീരുമാനം നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്നറിയിക്കുമോ;

(സി)ഏതെല്ലാം കാറ്റഗറിയിലെ നിയമനങ്ങള്‍ക്കാണ് പ്രസ്തുത തീരുമാനം നിര്‍ബന്ധിതമാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ അറിയിക്കുമോ?

1732

പി.എസ്.സി യുടെ പുതിയ വെബ്സൈറ്റ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

()പുതിയ വെബ്സൈറ്റിന്റെ പ്രവര്‍ത്തനത്തിന് പി.എസ്.സി തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തുടങ്ങിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പുതിയ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമാകുന്നതുവരെ പഴയ സൈറ്റിന്റെ പ്രവര്‍ത്തനം തുടരുമോ;

(ഡി)പുതിയ വെബ്സൈറ്റിനെ സംബന്ധിച്ചുളള അവബോധം ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

1733

പി.എസ്.സി. വഴിയുള്ള നിയമനം

ശ്രീ. എം. ഹംസ

()ഈ സര്‍ക്കാര്‍ കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ മുഖാന്തരം എത്രപേര്‍ക്കു തൊഴില്‍ നല്‍കി; ജില്ലാടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ വകുപ്പുകളില്‍ നിന്നും, സെക്രട്ടേറിയറ്റ്, മറ്റു സര്‍വ്വീസുകള്‍ എന്നിവയില്‍ നിന്നും എത്രപേര്‍ വിരമിക്കുകയുണ്ടായി; ജില്ലതിരിച്ചുള്ള കണക്കു ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ഒഴിവുകള്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും, അതില്‍ എത്രയെണ്ണത്തില്‍ നിയമനനടപടികള്‍ പൂര്‍ത്തിയായെന്നുമുള്ള വിശദാംശം നല്‍കുമോ?

(ഡി)ഈ സര്‍ക്കാര്‍ എത്ര പൊതുമേഖലാസ്ഥാപനങ്ങളുടെ നിയമനം പി.എസ്.സി.ക്കു വിടുകയുണ്ടായി; ഏതെല്ലാമെന്നറിയിക്കുമോ?

1734

പി.എസ്.സി പരീക്ഷ മലയാളത്തിലാക്കുന്നതിന് നടപടി

ശ്രീ. റ്റി. യു. കുരുവിള

()സര്‍ക്കാര്‍ ജോലിക്ക് 'മലയാളം' നിര്‍ബന്ധിതമാക്കിയതുപോലെ പി.എസ്.സി നടത്തുന്ന മുഴുവന്‍ പരീക്ഷകളും മലയാളത്തിലാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പബ്ളിക് സര്‍വ്വീസ് കമ്മീഷനുകള്‍ സര്‍ക്കാര്‍ ജോലിക്കുളള പരീക്ഷകള്‍ പ്രാദേശിക ഭാഷകളില്‍ നടത്തുന്നതുപോലെ സംസ്ഥാനത്തും പി.എസ്.സി ചോദ്യപേപ്പറുകള്‍ മലയാളത്തിലും നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ

1735

ജീവനക്കാരുടെ സമരംമൂലം മാറ്റിവച്ച പി.എസ്.സി.പരീക്ഷകള്‍

ജി. സുധാകരന്‍

()ജനുവരി 8 മുതല്‍ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരംമൂലം എത്ര പി.എസ്.സി. പരീക്ഷകളും, ഇന്റര്‍വ്യൂകളും കായികക്ഷമതാ പരീക്ഷകളും പി.എസ്.സി. മാറ്റിവച്ചുവെന്നറിയിക്കുമോ;

(ബി)പ്രസ്തുത സമരകാലത്ത് പി.എസ്.സി. ഏതെല്ലാം പരീക്ഷകളും ഇന്റര്‍വ്യൂകളും കായികക്ഷമതാ പരീക്ഷകളും നടത്തിയെന്ന് വ്യക്തമാക്കുമോ?

1736

സബ്ബ് ഇന്‍സ്പെക്ടര്‍ പരീക്ഷയിലെ ക്രമക്കേടുകള്‍

ശ്രീ. ജി. സുധാകരന്‍

()പോലീസ് സബ്ബ്ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് മൂന്ന് കാറ്റഗറികളില്‍ വിവിധ ദിവസങ്ങളിലായി പി.എസ്.സി നടത്തിയ ഒ.എം.ആര്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി)പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റുചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)പ്രാഥമിക ഒ.എം.ആര്‍ പരീക്ഷയില്‍ ക്രമക്കേടു കാട്ടിയവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത തസ്തികയുടെ മെയിന്‍ പരീക്ഷ എത്രപേര്‍ എഴുതി;

()പ്രസ്തുത പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റില്‍ എത്ര പേര്‍ ഉള്‍പ്പെട്ടു; ഷോര്‍ട്ട് ലിസ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കട്ട് ഓഫ് മാര്‍ക്ക് എത്രയായിരുന്നു; കാറ്റഗറി തിരിച്ച് വ്യക്തമാക്കുമോ;

(എഫ്)ഷോര്‍ട്ട് ലിസ്റില്‍ ഓരോ ഉദ്യോഗാര്‍ത്ഥിക്കും ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിക്കാറുണ്ടോ;

(ജി)ഉണ്ടെങ്കില്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് തയ്യാറാക്കിയ ഷോര്‍ട്ട് ലിസ്റില്‍ മെയിന്‍ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിച്ചിരുന്നുവോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(എച്ച്)പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള കേസുകള്‍ ഹൈക്കോടതിയിലോ ഏതെങ്കിലും ട്രൈബ്യൂണലുകളിലോ നിലവിലുണ്ടോ; വിശദാംശം നല്‍കുമോ?

1737

എസ്.. പരീക്ഷാ നടത്തിപ്പിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

()കാറ്റഗറി നമ്പര്‍ 317/2007 പ്രകാരം പോലീസ് വകുപ്പിലെ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് എഴുത്തു പരീക്ഷ നടത്തി എത്ര നാള്‍ കഴിഞ്ഞാണ് കായികക്ഷമതാ പരീക്ഷ നടത്തിയത് എന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത കായികക്ഷമതാ പരീക്ഷ നടത്തുന്നതില്‍ കാലവിളംബം ഉണ്ടാകാന്‍ കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(സി)എത്ര ഒഴിവുകള്‍ക്കു വേണ്ടിയാണ് പ്രസ്തുത പരീക്ഷ നടത്തിയത് എന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത ലിസ്റില്‍ നിന്ന് നിയമനങ്ങള്‍ ആരംഭിച്ചുവോ എന്നു വ്യക്തമാക്കുമോ;

()പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുവാനുള്ള ഏറ്റവും കൂടിയ പ്രായപരിധിയായ 35 വയസ്സ് അപ്പോള്‍ തികഞ്ഞിരുന്നവര്‍ക്ക് ഇപ്പോള്‍ നാല്പത്തിമൂന്നോളം വയസ്സ് ആകുമെന്നും അവര്‍ക്ക് എസ്.ഐ പരിശീലനം യുവാക്കളെ അപേക്ഷിച്ച് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നതും ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(എഫ്)പരീക്ഷകള്‍ നടത്തുന്നതിലും നിയമനം നടത്തുന്നതിലും ഏറെ കാലതാമസം വരുന്നതുമൂലം തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ നഷ്ടപ്പെടുന്നതൊഴിവാക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1738

സബ്-ഇന്‍സ്പെക്ടര്‍ തസ്തികയിലെ നിയമനം

ശ്രീ. . എം. ആരിഫ്

()പോലീസ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അവസാനമായി വിജ്ഞാപനം നടത്തിയത് എന്നാണ്; പ്രസ്തുത വിജ്ഞാപനത്തിന്മേല്‍ നിയമനം നടത്തിയിട്ടുണ്ടോ;

(ബി)ആയതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത കേസിന്റെ വിധി പി.എസ്.സി.ക്ക് അനുകൂലമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;

(ഡി)സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുളളത്;

()പ്രസ്തുത തസ്തികയുടെ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നവരും എന്നാല്‍ ഇപ്പോള്‍ പ്രായപരിധി കഴിഞ്ഞവരുമായ ഉദ്യോഗാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കുന്നതിനായി സത്വരനടപടികള്‍ സ്വീകരിക്കുമോ?

1739

ഒഴിവുകള്‍ മുന്‍കൂട്ടി അറിയിക്കുന്നതിലുള്ള അനാസ്ഥ

ശ്രീമതി ഇ. എസ്. ബിജിമോള്‍

()തിരുവനന്തപുരം ജില്ലയില്‍ ഈ കലണ്ടര്‍ വര്‍ഷമുണ്ടാകുന്ന എല്‍.ഡി.സി. തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണം ഏതൊക്കെ വകുപ്പുകള്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഒഴിവുകള്‍ മുന്‍കൂട്ടി അറിയിക്കുന്നതില്‍ ഏതെങ്കിലും വകുപ്പുകള്‍ അനാസ്ഥ കാണിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;

(സി)എല്‍.ഡി.സി./എല്‍.ഡി. ടൈപ്പിസ്റ് തസ്തികയില്‍ നിന്ന് യു.ഡി.സി. തസ്തികയിലേക്കുള്ള റേഷ്യോ പ്രൊമോഷന്‍ സംബന്ധിച്ച് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

1740

പുതിയ നിയമനങ്ങളുടെ വകുപ്പ്, ജില്ല തിരിച്ചുള്ള എണ്ണം

ശ്രീ. വി. ശിവന്‍കുട്ടി

വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ പി.എസ്.സി, എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍, കരാര്‍ അടിസ്ഥാനം, ദിവസവേതനാടിസ്ഥാനം എന്നീ രീതികളില്‍ ഈ സര്‍ക്കാര്‍ നിയമിച്ച ജീവനക്കാരുടെ വകുപ്പ്, ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1741

ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ (ഇക്കണോമിക്സ്) റാങ്ക് ലിസ്റിലെ അപാകതകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷനില്‍ 2005 - ലെ, 187/2005 കാറ്റഗറി നമ്പര്‍ പ്രകാരം ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ (ഇക്കണോമിക്സ്) (സീനിയര്‍) തസ്തികയിലേക്കുള്ള ഷോര്‍ട്ട് ലിസ്റില്‍ നിന്ന് ഇന്റര്‍വ്യൂ കഴിഞ്ഞ ഏതെങ്കിലും ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ലിസ്റില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍ എന്തു കാരണത്താലാണ് ഒഴിവാക്കിയതെന്ന് വിശദമാക്കുമോ;

(സി)ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് യോഗ്യതയുള്ളവരില്ലെങ്കില്‍ അതേ ഫാക്കല്‍റ്റിയിലുള്ള ബി.എഡ് യോഗ്യതയുള്ളവരെ പരിഗണിക്കണമെന്ന സ്പെഷ്യല്‍ റൂളും, സര്‍ക്കാര്‍ ഉത്തരവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലകള്‍, ഇക്കണോമിക്സില്‍ ബി.എഡ് യോഗ്യത നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

()ഇല്ലെങ്കില്‍, ബന്ധപ്പെട്ട ഫാക്കല്‍റ്റിയിലുള്ള ബി.എഡ് യോഗ്യത അംഗീകരിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;

(എഫ്)ഹയര്‍ സെക്കന്ററി ഇക്കണോമിക്സ് സീനിയര്‍ തസ്തികയ്ക്കു വേണ്ട യോഗ്യതയും, ഹയര്‍ സെക്കന്ററി ഇക്കണോമിക്സ് ജൂനിയര്‍ തസ്തികയ്ക്കു വേണ്ട യോഗ്യതയും ഒന്നാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)എങ്കില്‍, എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) തസ്തികയില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗാര്‍ത്ഥിയെ എച്ച്.എസ്.എസ്.ടി (സീനിയര്‍) തസ്തികയില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(എച്ച്)ഇപ്പോള്‍ പ്രസിദ്ധീകരിച്ച എച്ച്.എസ്.എസ്.ടി. (പൊളിറ്റിക്കല്‍ സയന്‍സ്) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ബി.എഡ് ഇന്‍ ദ കണ്‍സേണ്‍ഡ് സബ്ജക്ട് (ലിസ്റ് 1) എന്നും ബി.എഡ് ഇന്‍ ദ കണ്‍സേണ്‍ഡ് ഫാക്കല്‍റ്റി (ലിസ്റ് 2) എന്നും ലിസ്റുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതിന്റെ കാരണം വിശദമാക്കുമോ?

1742

ഹയര്‍ സെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള പി. എസ്. സി. വിജ്ഞാപനം

ശ്രീ. വി. പി. സജീന്ദ്രന്‍

()ഹയര്‍ സെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള പി.സ്.സി വിജ്ഞാപനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ് തയ്യാറാക്കുന്ന രീതിയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ;

(ബി)യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ ഒരു ഭാഗം എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ ഭാഗമായി വെയിറ്റേജ് നല്‍കുന്ന കാര്യം വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി)പ്രസ്തുത റാങ്ക് ലിസ്റ് തയ്യാറാക്കുമ്പോള്‍ യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ ഒരു ഭാഗം വെയിറ്റേജായി നല്‍കുന്ന രീതി സ്വീകരിക്കുന്നു എന്നുള്ള പത്ര വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)എങ്കില്‍ എന്തടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ് നിര്‍ണ്ണയിക്കുന്ന രീതിക്ക് മാറ്റം വരുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

()വിവിധ സര്‍വ്വകലാശാലകളില്‍ നിന്ന് പാസായ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതാ പരീക്ഷയ്ക്കുള്ള മാര്‍ക്കുനിലവാരത്തില്‍ വലിയ അന്തരമുള്ളതുകൊണ്ടും ഓരോ സര്‍വ്വകലാശാലയിലും റഗുലര്‍, ഡിസ്റന്‍സ് സമ്പ്രദായങ്ങളില്‍ ലഭിക്കുന്ന മാര്‍ക്ക് നിലവാരങ്ങളില്‍ വ്യത്യാസം നിലനില്‍ക്കുന്നതു കൊണ്ടും വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ റാങ്ക്ലിസ്റ് തയ്യാറാക്കുന്നത് പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

1743

കോട്ടയം ജില്ലയിലെ നീതിന്യായ വകുപ്പിലെ പ്രോസസ് സെര്‍വര്‍ തസ്തികയിലെ ഒഴിവുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

()കോട്ടയം ജില്ലയില്‍ നീതിന്യായ വകുപ്പില്‍ പ്രോസസ് സെര്‍വര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ബി)പ്രസ്തുത ഒഴിവുകളുടെ വിശദാംശങ്ങളും അവ നിലവില്‍ വന്ന തീയതിയും അറിയിക്കുമോ;

(സി)പ്രസ്തുത ഒഴിവുകള്‍ ഇനിയും പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്യാനുണ്ടെങ്കില്‍ അവയുടെ വിവരം വെളിപ്പെടുത്തുമോ?

1744

കേരളാ പബ്ളിക് സര്‍വ്വിസ് കമ്മീഷന്‍ ഓഫീസുകളിലെഒഴിവുകള്‍

ശ്രി. കെ. വി. വിജയദാസ്

()കേരളാ പബ്ളിക് സര്‍വ്വിസ് കമ്മീഷന്‍ ഓഫീസുകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നുള്ള ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ:

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?

1745

കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റന്റ് പ്രൊഫസര്‍ (ഫിസിക്സ്) തസ്തികയുടെ എന്‍.സി..ഒഴിവുകള്‍

ശ്രീ.എം.ഉമ്മര്‍

()കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റന്റ് പ്രൊഫസര്‍ (ഫിസിക്സ് )തസ്തികയുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത തസ്തികയില്‍ എത്ര എന്‍.സി.. ഒഴിവുകള്‍ നിലവിലുണ്ട്; ജാതിതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(സി)പി.എസ്.സി.യുടെ 45/2012 വിജ്ഞാപനപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കുമോ;

(ഡി)പ്രസ്തുത തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ക്ക് നിശ്ചയിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പാലിക്കുന്നത് എന്നറിയിക്കുമോ;

()പ്രസ്തുത തസ്തികയിലേക്ക് എത്ര പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട് എന്നറിയിക്കുമോ;

(ഡി)പ്രസ്തുത തസ്തികയിലേക്ക് എന്നത്തേക്ക് നിയമനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അറിയിക്കുമോ?

1746

നിയമന നടപടികള്‍ ത്വരിതപ്പെടുത്താന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()പി.എസ്.സി.യില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമനം വൈകുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയതു പരിശോധിക്കുന്നതിനും നിയമന നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)ഈ സര്‍ക്കാര്‍ എത്ര പേര്‍ക്ക് പി.എസ്.സി.യുടെ അഡ്വൈസ് നല്‍കിയിട്ടുണ്ട്; ആയതില്‍ എത്ര പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?

1747

സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സിന്റെ അംഗീകാരം

ശ്രീ. എം. ഉമ്മര്‍

()ഓള്‍ ഇന്ത്യ (ബോംബെ) ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റിന്റെ കീഴില്‍ നടത്തിയിരുന്ന സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സ് കേരള സര്‍ക്കാരിന്റെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സിന് തുല്യമായി അംഗീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ 2013-ലെ പി.എസ്.സി. വിജ്ഞാപന പ്രകാരമുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയ്ക്ക് പ്രസ്തുത സ്ഥാപനത്തില്‍നിന്നുള്ള യോഗ്യത പരിഗണിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത കോഴ്സിന് നിലവില്‍ അംഗീകാരമുണ്ടോ; വിശദാംശം നല്‍കുമോ;

(ഡി)ഇല്ലെങ്കില്‍ പ്രസ്തുത കോഴ്സിന് അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

1748

കണ്ണൂര്‍ ജില്ലയിലെ എല്‍.ഡി.സി., എല്‍.ജി.എസ്. തസ്തികകളിലെ ഒഴിവുകള്‍

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ എല്‍.ഡി.ക്ളാര്‍ക്ക്, ലാസ്റ് ഗ്രേഡ് സെര്‍വന്റ് വിഭാഗങ്ങളില്‍ എത്ര ഒഴിവുകള്‍ വീതം നിലവിലുണ്ട് ; വകുപ്പ് തിരിച്ച് വിശദമാക്കുമോ ;

(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; എങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത തീയതി അറിയിക്കുമോ ;

(സി)റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കാരണം വിശദമാക്കുമോ ?

1749

കൊല്ലം ജില്ലയിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ് തസ്തികയിലെ ഒഴിവുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട് ;

(ബി)പ്രസ്തുത ഒഴിവുകളില്‍ എത്രയെണ്ണം പി. എസ്. സി. ക്ക് റിപ്പോര്‍ട്ടുചെയ്യപ്പെടാതെയുണ്ട് എന്നുവിശദമാക്കുമോ ;

(സി)പ്രസ്തുത തസ്തികയില്‍ കൊട്ടാരക്കര ജില്ലാട്രഷറി ആഫീസില്‍ നിന്ന് ട്രഷറി ഡയറക്ടറേറ്റിലേക്ക് റിപ്പോര്‍ട്ടുചെയ്ത രണ്ട് ഒഴിവുകളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കുമോ ?

1750

തെരഞ്ഞെടുപ്പ് ചെലവുകളുടെ ഓഡിറ്റിംങ്

ശ്രീ. സി. മമ്മുട്ടി

()സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പ് ചെലവുകളുടെ ഓഡിറ്റിംങ് വര്‍ഷാവര്‍ഷം നടത്താറുണ്ടോ;

(ബി)ഏതെല്ലാം ഏജന്‍സികളാണ് തെരഞ്ഞെടുപ്പ് ചെലവുകള്‍ ഓഡിറ്റ് ചെയ്യാറുള്ളതെന്നറിയിക്കുമോ;

(സി)ജില്ലാ കളക്ടര്‍മാരുടെ നിയന്ത്രണത്തില്‍ നല്‍കുന്ന ഫണ്ടിന്റെ ചെലവുകള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കീഴിലുള്ള ഇന്റേണല്‍ ഓഡിറ്റ് വിഭാഗം പരിശോധിക്കാറുണ്ടോ;

(ഡി)ഇല്ലെങ്കില്‍ പെന്‍ഡിംഗിലുള്ള ഓഡിറ്റ് എത്രയുംവേഗം നടത്താന്‍ നിര്‍ദ്ദേശം നല്‍കുമോ?

1751

വിമുക്തഭടന്‍മാരുടെ ക്ഷേമം

ശ്രീ. കെ. ദാസന്‍

()വിമുക്തഭടന്‍മാരുടെ ക്ഷേമം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ബി)വിമുക്ത ഭടന്‍മാരുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ?

1752

ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം യഥാസമയം വിതരണം ചെയ്യാന്‍ നടപടി

ശ്രീ. എസ്. ശര്‍മ്മ

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം വൈകുന്നതുമൂലം സാധാരണക്കാര്‍ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഇക്കാര്യം പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി)വൈപ്പിന്‍ മണ്ഡലത്തില്‍ ഇത്തരത്തിലുള്ള എത്ര അപേക്ഷകളിന്മേല്‍ ധനസഹായം നല്‍കുവാനുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)പ്രസ്തുതധനസഹായം വൈകുന്നതിനുള്ള കാരണമെന്തെന്നും, എന്നത്തേക്ക് ആയതു ലഭ്യമാക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

1753

ചികിത്സാസഹായം യഥാസമയം വിതരണം ചെയ്യാന്‍ നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്ന ചികിത്സാധനസഹായം ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ചികിത്സാ ധനസഹായം അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് അപേക്ഷകര്‍ക്ക് ലഭിക്കാത്തതു മൂലവും അനുവദിക്കപ്പെട്ട തുക ലഭിക്കുന്നതിലുള്ള കാലതാമസം മൂലവും അപേക്ഷകര്‍ ബുദ്ധിമുട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ചികിത്സാധനസഹായം അനുവദിക്കുന്നതോടൊപ്പം തന്നെ അപേക്ഷകര്‍ക്ക് പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോയെന്നറിയിക്കുമോ; വിശദവിവരം നല്‍കുമോ;

(ഡി)ചികിത്സാ ധനസഹായം അനുവദിക്കുന്നതോടൊപ്പംതന്നെ പ്രസ്തുത തുക വിതരണം ചെയ്യുന്നതിലേക്കായി ജില്ലാ കളക്ടര്‍മാരുടെ അക്കൌണ്ടില്‍ ആവശ്യമായ ഫണ്ടുകൂടി അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1754

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ളട്രിബ്യൂണല്‍


ശ്രീ.. പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, സി. കൃഷ്ണന്‍

()എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുവാനായി ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ തയ്യാറാകുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ

കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

1755

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായം

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് ജില്ലയിലെ ഏതെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളില്‍ എ.ടി.എം. സൌകര്യമുണ്ട് എന്ന് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാം എന്നറിയിക്കുമോ ;

(ബി)എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കുള്ള ധനസഹായം എ.ടി.എം വഴിയാണോ നല്‍കുന്നത്; എങ്കില്‍ ആയതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;

(സി)പ്രസ്തുത ധനസഹായം ദുരിതബാധിതര്‍ക്ക് നേരിട്ടെത്തിച്ചുകൊടുക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1756

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വാമനപുരം മണ്ഡലത്തില്‍ അനുവദിച്ച തുക

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വാമനപുരം നിയോജക മണ്ഡലത്തില്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രോഗികള്‍ക്കും അപകടമരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്കും മറ്റുദുരന്തങ്ങള്‍ക്കിരയായവര്‍ക്കും നല്‍കിയിട്ടുള്ള ധനസഹായത്തിന്റെ വിശദമായ പട്ടിക ലഭ്യമാക്കുമോ;

(ബി)ഗൃഹനാഥനോ ഗൃഹനാഥയോ അപകടം മൂലം മരണപ്പെട്ടുപോയാല്‍ അവരുടെ കുടുംബത്തിന് നല്‍കുന്ന ധനസഹായം എത്രയാണെന്നും ആയതു ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണെന്നും അറിയിക്കുമോ?

1757

എറണാകുളം ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുക

ശ്രീ. ജോസ് തെറ്റയില്‍

()എറണാകുളം ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുക വിതരണം ചെയ്യുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത ഇനത്തില്‍ എത്ര പേര്‍ക്ക് തുക വിതരണം ചെയ്യുവാനുണ്ടെന്നും ഇതിനായി ആവശ്യമുള്ള തുക എത്രയെന്നും അറിയിക്കുമോ ;

(സി)പ്രസ്തുത തുക എന്നത്തേക്ക് വിതരണം ചെയ്യുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ;

(ഡി)അങ്കമാലി നിയോജകമണ്ഡലത്തില്‍ തുക അനുവദിച്ചിട്ടുള്ളതും എന്നാല്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമായ ആളുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1758

കാര്‍ത്തികപ്പള്ളി താലൂക്കില്‍നിന്ന് മുഖ്യമന്ത്രിയുടെ

ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായം ലഭിച്ചവര്‍

ശ്രീ.സി.കെ.സദാശിവന്‍

2011 മെയ്മുതല്‍ 2013 ഫെബ്രുവരി വരെ കാര്‍ത്തികപ്പള്ളി താലൂക്കിലെ പത്തിയൂര്‍, കണ്ടല്ലൂര്‍, ദേവികുളങ്ങര, കൃഷ്ണപുരം, കായംകുളം നഗരസഭ എന്നീ സ്ഥലങ്ങളില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായം ലഭിച്ചവരുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?

1759

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച തുക

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്;

(ബി)അപകട മരണങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1760

നദീജല കരാറുകള്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലം

ശ്രീ.മാത്യു.റ്റി.തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ.സി.കെ.നാണു

()തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളുമായി കേരളം ഒപ്പുവച്ചിട്ടുള്ള നദീജല കരാറുകള്‍ ഏതെല്ലാമാണ് എന്നറിയിക്കുമോ;

(ബി)പ്രസ്തുത കരാറുകള്‍ പ്രകാരം സംസ്ഥാനത്തിന് എത്ര ടി.എം.സി. ജലമാണ് ലഭിക്കേണ്ടത്;

(സി)പ്രസ്തുത ജലം എന്നു മുതല്‍ക്കാണ് ലഭിക്കേണ്ടത്;

(ഡി)പ്രസ്തുത കരാറുകള്‍ പ്രകാരമുള്ള ജലം ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

1761

നഗരപ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

()നഗരപ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് കേരള സ്റേറ്റ് ബയോ ഡൈവേര്‍സിറ്റി ബോര്‍ഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)നഗരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളും ജൈവവൈവിദ്ധ്യവും സംരക്ഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശം നല്‍കുമോ;

(സി)റസിഡന്‍സ് അസോസിയേഷനുകളെയും എന്‍. ജി. ഒ കളെയും പ്രസ്തുത പദ്ധതിയുമായി സഹകരിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.