UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1801

മത്സ്യ തൊഴിലാളികള്‍ക്ക് കടാശ്വാസം

ശ്രീ. എസ്. ശര്‍മ്മ

() മല്‍സ്യതൊഴിലാളി കടം എഴുതിത്തള്ളുന്നതിന് ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്നും, ഗുണഭോക്താക്കള്‍ എത്ര പേരെന്നും വ്യക്തമാക്കുമോ;

(ബി) പുതുതായി എത്ര പേര്‍ക്കാണ് കടാശ്വാസം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരം സര്‍ക്കാര്‍ കടാശ്വാസ ഇനത്തില്‍ തുക അനുവദിക്കാത്തത് മൂലം പലിശ, പിഴപ്പലിശ എന്നിവ വര്‍ദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വ്യക്തമാക്കുമോ?

1802

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം

ശ്രീ.ജി.എസ്.ജയലാല്‍

() സംസ്ഥാനത്ത് തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതികള്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്നുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഏജന്‍സികള്‍ ഏതാണെന്നും, നിര്‍വ്വഹണ ഏജന്‍സി ആരാണെന്നും അറിയിക്കുമോ;

(സി) കൊല്ലം ജില്ലയില്‍ പ്രസ്തുത പദ്ധതി നാളിതുവരെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

1803

തണല്‍ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

() പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായമെത്തിക്കുന്ന 'തണല്‍' പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണ ധനസഹായം വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നും എങ്കില്‍ എത്രയെന്നും വ്യക്തമാക്കാമോ;

(ഡി) നിലവില്‍ ധനസഹായം അനുവദിക്കപ്പെട്ടിട്ടുളളവര്‍ക്ക് ലഭിച്ച ധനസഹായം ഭാഗികമായി കൈപ്പറ്റി വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ലെങ്കില്‍, വര്‍ദ്ധിപ്പിച്ച തോതിലുളള ധനസഹായം ലഭിക്കുമോ എന്നും ഇല്ലെങ്കില്‍ അതിനുളള നടപടി സ്വീകരിക്കുമോ എന്നും അറിയിക്കാമോ?

1804

മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുളള സഹായധനങ്ങള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

() മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇപ്പോള്‍ നല്‍കിവരുന്ന സഹായധനങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;

(ബി) ഇവരുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുന്നതിനു നിലവില്‍ എന്തെങ്കിലും പദ്ധതി ഉണ്ടോ;

(സി) എങ്കില്‍, ആയതിന് വിപുലമായ ഒരു പദ്ധതി നടപ്പാക്കുമോ?

1805

മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, വി. റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

() സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത് ;

(ബി) ഈ പദ്ധതികളനുസരിച്ച് എന്തെല്ലാം ധനസഹായങ്ങളാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ;

(സി) ഏത് ഏജന്‍സി വഴിയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത് ?

1806

മത്സ്യത്തൊഴിലാളിക്ക് വീടു വക്കുന്നതിനുളള ധനസഹായം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() . എം. മുഹമ്മദ്, /ീ കുഞ്ഞുമൊയ്തീന്‍കുട്ടി, കോച്ചന്‍വീട്, എടക്കഴിയൂര്‍ പി.. എന്നയാള്‍ക്ക് ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും വീടു നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിഷേധിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ബി) മത്സ്യത്തൊഴിലാളിക്ക് കൈവശാവകാശരേഖ ഉണ്ടായിട്ടും വീടുവെയ്ക്കുന്നതിനുള്ള ആനുകൂല്യം നിഷേധിക്കു ന്നതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി) മത്സ്യത്തൊഴിലാളിയുടെ ഭവനനിര്‍മ്മാണത്തിന് സി.ആര്‍.ഇസെഡ്. പരിധിയിലുള്ള ഭൂമിയെന്നു പറഞ്ഞ് അനുമതി നല്‍കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ?

1807

തീരദേശ മേഖലയില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

() തീരദേശ മേഖലയില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ആയതിനായി ഏതെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

1808

ഫിഷ് കിയോസ്ക്കുകള്‍

ശ്രീ. . കെ. വിജയന്‍

() ദേശീയ മത്സ്യവികസന ബോര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി) സംസ്ഥാനത്ത് ഫിഷ് കിയോസ്ക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികളുടെ പുരോഗതി വിശദമാക്കുമോ;

(സി) സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളിലാണ് ഫിഷ് കിയോസ്ക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

1809

ഫിഷറീസ് മ്യൂസിയം

ശ്രീമതി ഗീതാ ഗോപി

() നാട്ടിക ഫിഷറീസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഫിഷറീസ് മ്യൂസിയം വിപുലീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കുമോ;

(ബി) ഇതിനെ ഫിഷറീസ് മ്യൂസിയമായി ഉയര്‍ത്തുന്നതിന് ആവശ്യമായ ധനസഹായം അനുവദിക്കുമോ?

1810

പുതിയാപ്പയിലുള്ള ഫിഷറീസ് ഗസ്റ്ഹൌസിന്റെ നവീകരണം

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ പുതിയാപ്പയിലുള്ള ഫിഷറീസ് ഗസ്റ്ഹൌസ് നവീകരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഫിഷറീസ് ഗസ്റ്ഹൌസിന്റെ നവീകകരണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

1811

ഫിഷറീസ് വകുപ്പിന്റെ വൈപ്പിന്‍ മണ്ഡലത്തിലെവിവിധ പദ്ധതികള്

ശ്രീ. എസ്. ശര്‍മ്മ

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഫിഷറീസ് വകുപ്പു മുഖേന വൈപ്പിന്‍ മണ്ഡലത്തില്‍ ഏതെല്ലാം പ്രവര്‍ത്തികള്‍ക്കായി എത്ര രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ?

1812

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് ജില്ലയില്‍ റോഡുകള്‍ക്കനുവദിച്ച ഫണ്ട്

ശ്രീ. .ചന്ദ്രശേഖരന്‍

() ഈ സര്‍ക്കാര്‍ തീരദേശമേഖലയില്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏതെല്ലാം റോഡുകള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത് എന്ന് മണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)ഓരോ വര്‍ക്കിനെയും സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും സ്ഥലം എം.എല്‍.എ ഏതെല്ലാം റോഡുകള്‍ നവീകരിക്കുന്നതിനാണ് ആവശ്യപ്പെട്ടതെന്നും ഇതില്‍ ഏതെല്ലാമാണ് അനുവദിച്ചതെന്നും അറിയിക്കാമോ;

(ഡി)ഡിപ്പാര്‍ട്ട്മെന്റ് ഏതെല്ലാം റോഡുകള്‍ക്കാണ് എസ്റിമേറ്റ് സമര്‍പ്പിച്ചിരുന്നതെന്നും ഇവയില്‍ ഏതെല്ലാമാണ് അനുവദിച്ചതെന്നും അറിയിക്കാമോ?

1813

കായിക്കരപാലം നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

കായിക്കരയേയും വക്കത്തേയും ബന്ധിപ്പിക്കുന്ന കായിക്കര പാലം നിര്‍മ്മിക്കുന്നതിന് വേണ്ട എസ്റിമേറ്റ് തയ്യാറാക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് നിര്‍ദ്ദേശം നല്‍കാമോ ?

1814

പോള വാരല്‍

ശ്രീ. തോമസ് ചാണ്ടി

()ഫിഷറീസ് വകുപ്പിന് കീഴില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പോള വാരുന്നതിന് മുംബൈ ആസ്ഥാനമായ കരാറുകാരന് എന്ന് മുതലാണ് കരാര്‍ നല്‍കിയതെന്നും കരാര്‍ കാലാവധി എന്നുവരെ എന്നും എഗ്രിമെന്റിന്റെ പകര്‍പ്പ് സഹിതം വിശദമാക്കുമോ;

(ബി)പോള വാരുന്നതിന് വീഡ് ഹാര്‍വസ്റര്‍ മെഷീന് പകരം ജെ.സി.ബി ഉപയോഗിക്കാമെന്ന് ടെന്‍ഡറില്‍ വ്യവസ്ഥ ചെയ്തിരുന്നോ; ഇല്ലെങ്കില്‍ ജെ.സി.ബി ഉപയോഗിക്കുന്നതിന് സര്‍ക്കാരിന്റെ ഉത്തരവ് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ജെ.സി.ബി ഉപയോഗിച്ച് പോള വാരുന്നതുകൊണ്ടുള്ള പാരിസ്ഥിതിക ആഘാതവും മറ്റ് അപകടങ്ങളും വിലയിരുത്തിയിട്ടുണ്ടോ;

(ഡി)എഗ്രിമെന്റ് വച്ച് മാസങ്ങള്‍ക്കുശേഷവും കരാറുകാരന്‍ വീഡ് ഹാര്‍വസ്റര്‍ മെഷീന്‍ ഉപയോഗിച്ച് പോളവാരല്‍ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

()ജെ.സി.ബി ഉപയോഗിച്ച് പോളവാരുന്നതിന് ക്യൂബിക് മീറ്ററിന് 220 രൂപയും ടാക്സും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(എഫ്)പോളവാരുന്ന കരാറുകാരന്‍ ഇതിനു മുമ്പ് എവിടെയൊക്കെ സമാനപ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും പ്രസ്തുത മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടോ എന്നും വ്യക്തമാക്കിയിട്ടുണ്ടോ; പ്രസ്തുത കരാറുകാ രന്റെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ജി)നാളിതുവരെയും വീഡ് ഹാര്‍വസ്റര്‍ മെഷീന്‍ പോള വാരുന്നതിന് ഉപയോഗിക്കാതെ ജെ.സി.ബി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എച്ച്)പോള വാരുന്നതിനുള്ള പ്രസ്തുത കരാര്‍ റദ്ദു ചെയ്യുന്നതിനും റീ ടെന്‍ഡര്‍ ചെയ്യുന്നതിനും സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1815

തിരൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. സി. മമ്മൂട്ടി

()തിരൂര്‍ നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പദ്ധതി വിശദീകരിക്കാമോ;

(ബി)2013-14 വര്‍ഷം വകുപ്പ് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)തിരൂര്‍ നിയോജകമണ്ഡലത്തില്‍ സംയോജിത മത്സ്യഗ്രാമ പദ്ധതിയില്‍പ്പെടുത്തി ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ക്ക് എത്ര തുക വിനിയോഗിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്;

(ഡി)ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കാന്‍ ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?

1816

ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍

ശ്രീ. വി. ശശി

()അന്‍പത് ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനായി 2012 -13ലെ ബജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എവിടെയെല്ലാം മാര്‍ക്കറ്റുകള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ?

1817

പുതിയങ്ങാടി മത്സ്യഗ്രാമത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. റ്റി. വി. രാജേഷ്

കല്ല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടി മത്സ്യഗ്രാമത്തില്‍ മത്സ്യബന്ധനവും തുറമുഖവും വകുപ്പു മുഖേന എന്തൊക്കെ പദ്ധതികളാണു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; ഇപ്പോള്‍ ഏതെല്ലാം പദ്ധതികളാണു നടപ്പിലാക്കിവരുന്നതെന്നു വിശദീകരിക്കുമോ?

1818

പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ മത്സ്യമാര്‍ക്കറ്റ്

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം മണ്ഡലത്തിലെ പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ മത്സ്യചന്ത അനാരോഗ്യകരമായ അവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പുനരുദ്ധരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവിടെ പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

1819

സിയാല്‍ സൌരോര്‍ജ്ജ പദ്ധതി

ശ്രീ. സാജൂ പോള്‍

()കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിയാല്‍ സൌരോര്‍ജ്ജ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എന്ത് തുക ചെലവില്‍, ഏത് ഏജന്‍സി വഴി, എത് സ്ഥാപനത്തിന്റെ സാങ്കേതിക മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പില്‍ വരുത്തിയതെന്ന് വെളിപ്പെടുത്തുമോ;

(ബി)പദ്ധതി കമ്മീഷന്‍ ചെയ്തിട്ടുണ്ടോ; എന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വ്യക്തമാക്കുമോ; ഉല്‍പ്പാദനത്തിലൂടെ പ്രതിദിനം ഉല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതി എത്രയെന്നാണ് കണക്കാക്കിയിരിക്കുന്നത്; വര്‍ഷം മുഴുവന്‍ വൈദ്യുതി ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നുണ്ടോ;

(സി)പദ്ധതിക്ക് മൊത്തം എന്തു തുക ചെലവായി; എന്തെല്ലാം നിലയിലുള്ള സബ്സിഡികള്‍ പ്രതീക്ഷിക്കുന്നു; ഏതെല്ലാം ഏജന്‍സികളുടെ അനുമതി വാങ്ങേണ്ടതായിട്ടുണ്ട്;

(ഡി)പദ്ധതിയുടെ നിക്ഷേപപ്രയോജന വിശകലനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.