UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1901

അന്യ സംസ്ഥാന തൊഴിലാളികളിലെക്രിമിനല്‍ സ്വഭാവം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവരുമായി ബന്ധപ്പെട്ട എത്ര ക്രിമിനല്‍ കേസുകള്‍ ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി രജിസ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ച്വ്യക്തമാക്കുമോ;

(സി)ഈ കേസുകളില്‍ എത്ര അന്യ സംസ്ഥാന തൊഴിലാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുമോ;

(ഡി)അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ സംബന്ധിച്ച് ആധികാരിക രേഖകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം രക്ഷപ്പെടുന്ന പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?

1902

അന്യസംസ്ഥാനത്തൊഴിലാളികള്‍ അക്രമിക്കപ്പെട്ട കേസ്സുകള്‍

ശ്രീ. . എം. ആരിഫ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അന്യസംസ്ഥാനത്തൊഴിലാളികള്‍ അക്രമിക്കപ്പെട്ട എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ കേസ്സുകളുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ അറസ്റ് ചെയ്യാനുണ്ടോ; എങ്കില്‍ എത്ര?

1903

വെടിമരുന്ന് അപകടങ്ങള്‍

ശ്രീ. കെ. രാജു

()കേരളത്തില്‍ വെടിമരുന്ന് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതും കഴിഞ്ഞ വര്‍ഷം ഉദ്ദേശം 75 ആളുകള്‍ വിവിധ വെടിക്കെട്ട് അപകടങ്ങളില്‍ മരണപ്പെട്ടിട്ടുളളതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)വെടിക്കെട്ടുമായി ബന്ധപ്പെട്ട സ്ഫോടക വസ്തുക്കളും അനുബന്ധ സാമഗ്രികളും നിര്‍മ്മിക്കുന്നതിലും സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിക്കുന്നത് തടയുവാന്‍ എന്തൊക്കെ പരിശോധനാ സംവിധാനങ്ങളാണ് നിലവിലുളളത്;

(സി)വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ളോറേറ്റിന്റെ വന്‍തോതിലുളള ഉപയോഗം തുടരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)പടക്കനിര്‍മ്മാണശാലകള്‍ പരിശോധിക്കാനും ലൈസന്‍സ് നല്‍കാനും ചുമതലപ്പെട്ടവര്‍ക്കുളള പരിജ്ഞാനക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വേണ്ടത്ര പരിശോധനാ സംവിധാനവും അറിവും ഈ മേഖലയില്‍ ലഭ്യമാക്കുമോ?

1904

പടക്കനിര്‍മ്മാണശാലകളിലുണ്ടാകുന്ന അപകടങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

()കേരളത്തില്‍ എത്ര പടക്കനിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)സംസ്ഥാനത്തെ പടക്കനിര്‍മ്മാണശാലകളില്‍ ഇടയ്ക്കിടെ സ്ഫോടനമുണ്ടായി ആളപായമുണ്ടാകുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍, ഇതു തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെയായി പടക്കനിര്‍മ്മാണശാലകളിലുണ്ടായ അപകടം കാരണം എത്രപേര്‍ക്ക് ജീവാപായമുണ്ടായിട്ടുണ്ട്;

()അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് എന്തൊക്കെ ധനസഹായങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്?

1905

പടക്കശാലകള്‍ക്ക് ലൈസന്‍സ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പടക്കശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് നിലവിലുളള നിയമ വ്യവസ്ഥകള്‍ പ്രകാരമുളള നിബന്ധനകള്‍ വിശദമാക്കുമോ;

(ബി)ലൈസന്‍സ് നല്‍കിയിട്ടുളള പടക്കശാലകളില്‍ നിയമാനുസൃതമായ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് നിലവിലുളളത് എന്നറിയിക്കാമോ;

(സി)സംസ്ഥാനത്ത് എത്ര പടക്കശാലകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ഡി)നിയമാനുസൃത വ്യവസ്ഥകള്‍ പാലിക്കാത്ത എത്ര പടക്കശാലകളുടെ ലൈസന്‍സ് ഈ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കുമോ?

1906

പടക്കനിര്‍മ്മാണശാലകളിലെ സ്ഫോടനം

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് പടക്കനിര്‍മ്മാണശാലകളില്‍ സ്ഫോടനം നടന്ന എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ സംഭവങ്ങളില്‍ എത്ര പേര്‍ മരണപ്പെട്ടു; എത്ര പേര്‍ക്ക് പരിക്കുകള്‍പറ്റി എന്ന് വ്യക്തമാക്കാമോ;

(സി)തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

1907

പടക്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപകടങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, കെ. അജിത്

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. എസ്. സുനില്‍കുമാര്‍

()സംസ്ഥാനത്ത് പടക്ക നിര്‍മ്മാണശാലയ്ക്ക് തീ പിടിച്ച് കൂട്ടമരണങ്ങള്‍ ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ;

(സി)ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമോ?

1908

മണല്‍ലോറികള്‍ പിടിച്ചിടുന്നതിനെതിരെ നടപടി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()അന്യസംസ്ഥാനത്തുനിന്നും മണല്‍ കൊണ്ടുവരുന്നതു സംബന്ധിച്ച് റവന്യൂവകുപ്പ് 11.11.2010-ല്‍ 58289/പി3/2010/റവ. എന്ന നമ്പരില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍, നിയമാനുസൃതരേഖകളോടെ ചെക്ക് പോസ്റില്‍ നിശ്ചിത ടാക്സ് അടച്ച രസീതോടെ വരുന്ന മണല്‍ലോറി പിടിച്ചിടാന്‍ പോലീസിനെ അധികാരപ്പെടുത്തിയിട്ടുണ്ടോ;

(സി)കര്‍ണ്ണാടകയില്‍ നിന്നും രേഖകളോടെ മണല്‍ കൊണ്ടുവന്ന ലോറികള്‍ കാസറഗോഡ് ജില്ലയില്‍ പലയിടത്തും പിടിച്ചിട്ടിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)11.11.2010-ലെ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി പോലീസ് മണല്‍ലോറികള്‍ പിടിച്ചിട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കുമോ?

1909

മണല്‍ കടത്തുകാര്‍ പോലീസിനെ ആക്രമിച്ച കേസുകള്‍

ശ്രീ. . പ്രദീപ്കുമാര്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അനധികൃത മണല്‍ കടത്തുകാര്‍ പോലീസിനെ ആക്രമിച്ച എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1910

കോഴിക്കോട് ജില്ലയിലെ അനധികൃത മണല്‍ കടത്ത്

ശ്രീ. . പ്രദീപ്കുമാര്‍

)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയില്‍ അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് എത്ര വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ഇതില്‍ എത്ര വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുത്തുവെന്നും വിശദമാക്കുമോ;

(സി)വാഹനങ്ങള്‍ വിട്ടുകൊടത്തിട്ടുണ്ടെങ്കില്‍ എന്തടിസ്ഥാനത്തിലാണ് വിട്ടുകൊടുത്തതെന്ന് വിശദമാക്കുമോ?

1911

കള്ളനോട്ടുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കള്ളനോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി)ഇതില്‍ എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ട്;

(സി)ഈ കേസ്സുകളിലെല്ലാം കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

1912

കുഴല്‍പ്പണം സംബന്ധമായ കേസ്സുകള്‍

ശ്രീ. ജെയിംസ് മാത്യു

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കുഴല്‍പ്പണം സംബന്ധമായ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി)അതില്‍ എത്ര കേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയായി ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഓരോ ജില്ലയിലും രജിസ്റര്‍ ചെയ്ത കേസ്സുകളുടെ എണ്ണം പ്രത്യേകം ലഭ്യമാക്കാമോ;

(ഡി)കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ച കേസ്സുകളെത്രയെന്ന് വ്യക്തമാക്കുമോ?

1913

മണിചെയിന്‍ തട്ടിപ്പ്

ശ്രീ.പി. ഉബൈദുള്ള

()വ്യാപകമായി പണപിരിവ് നടത്തുന്ന മണിചെയിന്‍ തട്ടിപ്പ് കമ്പനികള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്വകാര്യ പണമിടപാടിന്റെ പേരില്‍ ചൂഷണം നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമോ?

1914

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ കേസ്സുകള്‍

ശ്രീ. ജെയിംസ് മാത്യു

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ എത്ര കേസ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ഈ കേസ്സുമായി ബന്ധപ്പെട്ട് എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

1915

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് സംവിധാനം

ശ്രീ. . പി. ജയരാജന്‍

()2011, 2012 വര്‍ഷങ്ങളിലും 2013 നാളിതുവരെയും സംസ്ഥാനത്തു നിന്നും എത്ര കുട്ടികളെ കാണാതായിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഓരോ വര്‍ഷത്തിലും എത്ര ആണ്‍കുട്ടികളെയും എത്ര പെണ്‍കുട്ടികളെയും കാണാതായെന്ന് വ്യക്തമാക്കുമോ;

(സി)കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിന് പോലീസ് സംവിധാനം കൂടാതെ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് വിശദീകരിക്കുമോ;

(ഡി)കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ 2013 ജനുവരി 17 ന് നേരിട്ട് ഹാജരായി അറിയിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ആരാണ് കോടതിയില്‍ ഹാജരായതെന്നു വ്യക്തമാക്കുമോ;

()ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണെന്നു വിശദീകരിക്കുമോ?

1916

കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രൂയപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയ എത്ര കേസുകള്‍ ഉണ്ടായിട്ടുണ്ട്;

(ബി)ഈ കേസുകളുമായി ബന്ധപ്പെട്ട് എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ട്;

(സി)കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് നിലവിലുള്ള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;

(ഡി)ഈ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ജാഗ്രതാ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1917

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്

ശ്രീ. എം. ഹംസ

()കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്(ഗഅജഅ) എന്നാണ് നിലവില്‍ വന്നത്; അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം ആയിരുന്നു;

(ബി)ഇതിന്റെ പരിധിയില്‍ വരുന്നത് ആരെല്ലാമാണ്;

(സി)ഇതിന്‍ പ്രകാരം ഗുണ്ടാ ലിസ്റില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ചുരുങ്ങിയത് എത്ര കേസ്സുകളില്‍ പ്രതിയാവണം എന്ന് വ്യക്തമാക്കാമോ;

(ഡി)രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേസ്സുകളില്‍ പ്രതിയാവുന്നവര്‍ ഇതിന്റെ പരിധിയില്‍ വരുമോ;

()ആറുമാസത്തിനുള്ളില്‍ എത്ര കേസ്സുകളില്‍ പ്രതിയായാലാണ് ഗുണ്ടാ ആക്ടിന്റെ പരിധിയില്‍ വരികയെന്ന് വ്യക്തമാക്കാമോ;

(എഫ്)ഗുണ്ടാ ആക്ട് പ്രകാരം കസ്റഡിയിലുള്ളവരുടെ എണ്ണം ജില്ല തിരിച്ച് നല്‍കാമോ;

(ജി)പാലക്കാട് ജില്ലയില്‍ പ്രസ്തുത ആക്ട് പ്രകാരം നിലവില്‍ തടവിലുള്ളവരുടെ പേരും, വിലാസവും പ്രസിദ്ധീകരിക്കാമോ?

1918

വ്യാജഔദ്യോഗിക നെയിംബോര്‍ഡുകള്‍ ഉപയോഗിക്കുന്നസ്വകാര്യ വാഹനങ്ങള്‍

ശ്രീ. എം. ഉമ്മര്‍

()രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി വ്യാജ ഔദ്യോഗിക നെയിംബോര്‍ഡുകള്‍ ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലോടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഇത്തരത്തില്‍ വാഹനനിയമം ലംഘിച്ച വ്യക്തികളെയോ സംഘടനകളെയോ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദവിവരം അറിയിക്കുമോ;

(സി)എങ്കില്‍ ഇതിലേതെങ്കിലും കേസ്സുകള്‍ തീവ്രവാദബന്ധമുള്ളവയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടോ;

(ഡി)ഇത്തരം നിയമവിരുദ്ധ പ്രവണതകള്‍ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

1919

മനുഷ്യക്കടത്ത്

ശ്രീ. എം. ഉമ്മര്‍

()2007 മുതല്‍ 2012 വരെയുളള കാലയളവിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുന്നതിന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഈ പ്രവണത തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?

1920

സ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്

ശ്രീ. സണ്ണി ജോസഫ്

,, പി. സി. വിഷ്ണുനാഥ്

,, ആര്‍. സെല്‍വരാജ്

,, ഹൈബി ഈഡന്‍

()സ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ സംവിധാനം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും എന്തെല്ലാം നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

() സംവിധാനം പരിപോഷിപ്പിക്കുന്നതിന് എന്തെല്ലാം ആനുകൂല്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്?

1921

സ്റുഡന്റ്സ് പോലീസ് കേഡറ്റ് സംവിധാനം

ശ്രീ. കെ. വി. വിജയദാസ്

()സ്റുഡന്റ്സ് പോലീസ് കേഡറ്റ് സംവിധാനം വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)സ്റുഡന്റ്സ് പോലീസ് കേഡറ്റില്‍ അംഗമായിട്ടുള്ള കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമോ; വിശദാംശം നല്‍കുമോ;

(സി)ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ?

1922

പ്രതികളെ മോചിപ്പിച്ചുകൊണ്ടുപോയ സംഭവങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്തെ പോലീസ് പിടികൂടിയ പ്രതികളെ പോലീസ് സ്റേഷനില്‍നിന്ന് മോചിപ്പിച്ച് കൊണ്ടുപോയ എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)ഈ സംഭവങ്ങളുടെ വിശദാംശങ്ങളും, ഇതില്‍ ആരൊക്കെയാണ് പ്രതികളെന്നും വിശദമാക്കാമോ;

(സി)ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തെന്നും, ഓരോ കേസിലും ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും വിശദമാക്കാമോ?

1923

പോലീസ് സേനാവാഹനങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

()പോലീസ് സേനയ്ക്ക് എത്ര വാഹനങ്ങളുണ്ട്; ഇവ ഏതൊക്കെ ഇനത്തിലുള്ളതാണെന്നും എത്ര വീതമാണെന്നും വ്യക്തമാക്കാമോ ;

(ബി)ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പോലീസ് സേനയ്ക്കായി എത്ര വാഹനങ്ങള്‍ വാങ്ങുകയുണ്ടായി; ഇവ ഏതൊക്കെ ഇനത്തില്‍പ്പെട്ടതാണെന്നും എത്ര വീതമാണെന്നും വ്യക്തമാക്കാമോ ;

(സി)ഉന്നത ഉദ്യോഗസ്ഥരില്‍ എത്ര പേര്‍ക്ക് ഒന്നിലധികം വാഹനങ്ങള്‍ സ്വന്തം ഉപയോഗത്തിനായി നല്‍കിയിട്ടുണ്ട്; ആര്‍ക്കൊക്കെ; വ്യക്തമാക്കാമോ ?

1924

കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങളുടെ ലേലം

ശ്രീ.പി.കെ. ബഷീര്‍

()സംസ്ഥാന പോലീസില്‍ കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ കണ്ടം ചെയ്ത് ലേല നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ എത്രസമയമെടുക്കും;

(ബി)കാലതാമസം നേരിടുന്നുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കഴിയുന്നതുംവേഗം ഇത്തരം വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

1925

മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന സര്‍ക്കാര്‍വാഹനങ്ങള്‍

ശ്രീ. . കെ. വിജയന്‍

()മോട്ടോര്‍ വാഹന നിയമം പാലിക്കാത്ത എത്ര സര്‍ക്കാര്‍ വാഹനങ്ങള്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്;


ബി)എങ്കില്‍ ഇവയില്‍ സണ്‍ ഗ്ളാസ് ഫിലിം നീക്കം ചെയ്യാത്ത എത്ര വാഹനങ്ങള്‍ ഉണ്ട്; വിശദാംശം അറിയിക്കാമോ;

(സി)ഇത്തരം വാഹനങ്ങളില്‍ സണ്‍ ഗ്ളാസ് ഫിലിം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ?

1926

പിതാവിനെ സന്ദര്‍ശിക്കാന്‍ അനുമതി

ശ്രീ. സാജൂ പോള്‍

()കാറപകടത്തെത്തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സയ്ക്ക് ശേഷം വീട്ടില്‍ എത്തിയ ശ്രീ. ജഗതി ശ്രീകുമാറിനെ നേരില്‍ കാണാന്‍ മകള്‍ ശ്രീലക്ഷ്മിയെ അനുവദിക്കാതിരിക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)സ്വന്തം മകള്‍ക്ക് ജഗതി ശ്രീകുമാറിനെ നേരില്‍ കാണാന്‍ തടസ്സമായി നല്‍ക്കുന്ന ഘടകങ്ങള്‍ എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ശ്രീലക്ഷ്മിയുടെ പരാതിയിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് വിശദമാക്കുമോ?

1927

നെല്‍വയല്‍ -നീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

ശ്രീ.ജി.എസ്.ജയലാല്‍

()സംസ്ഥാനത്ത് നിലവിലുള്ള നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമം പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തുവാനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനോ ശുപാര്‍ശചെയ്യുവാനോ സംസ്ഥാന പോലീസിലെ ഏതെങ്കിലും വിഭാഗത്തിന് അധികാരം നല്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം അറിയിക്കുമോ;

(ബി)മേല്‍ സൂചിപ്പിച്ച വിധമുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ; ആയത് പ്രയോജനപ്രദമാണെന്ന് ബോധ്യമുണ്ടോ;

(സി)ഇതിനായി പ്രത്യേക വിഭാഗത്തെ സജ്ജമാക്കി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുവാന്‍ തയ്യാറാകുമോ?

1928

പോലീസ് സഹകരണ സംഘം തെരഞ്ഞടുപ്പ്

ശ്രീ. വി. ശിവന്‍കുട്ടി

()ഇക്കഴിഞ്ഞ കേരളാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)വോട്ടര്‍പട്ടികയില്‍ ക്രമക്കേടു നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

1929

ഹോംഗാര്‍ഡുകള്‍ക്ക് ആനുകൂല്യങ്ങള്‍

ശ്രീ. ബി. ഡി. ദേവസ്സി

()സംസ്ഥാനത്ത് ട്രാഫിക് ഡ്യൂട്ടികളില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന ഹോംഗാര്‍ഡുമാര്‍ക്ക് ദിവസവേതനത്തിനു പുറമെ മറ്റൊരാനുകൂല്യവും ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഹോംഗാര്‍ഡുമാര്‍ക്ക് ലീവ് ആനുകൂല്യങ്ങളും, വേതന വര്‍ദ്ധനവും നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1930

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുളള കൈക്കൂലികേസ്സുകള്‍

ശ്രീ.എസ്.രാജേന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)എത്ര ജീവനക്കാരെ അറസ്റ് ചെയ്തിട്ടുണ്ടെന്നും എത്ര ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും വകുപ്പു തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാരിന്റെ കാലത്ത് അഴിമതികേസ്സില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എത്രപേരെ സര്‍വ്വീസില്‍ തിരിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.