UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2229

എമര്‍ജിംഗ് കേരളയില്‍ ഏറ്റെടുത്ത പദ്ധതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് ്നടന്ന എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തില്‍ പ്രഖ്യാപിച്ച എത്ര പദ്ധതികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)ഇതില്‍ ഓരോ പദ്ധതികളും നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(സി)ഇതിനകം ഏതെല്ലാം പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

2230

എമര്‍ജിങ് കേരള

ശ്രീ. കെ. രാധാകൃഷ്ണന്‍

()എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് എത്ര വ്യവസായസംരംഭങ്ങള്‍ നടപ്പിലാക്കുമെന്നാണു തീരുമാനി ച്ചിരുന്നത്; അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ടു നടപ്പിലാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിനുവേണ്ടി നടപടികളില്‍ വരുത്തിയ സുതാര്യതയുടെയും, മറ്റ് ഇളവുകളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇതുവരെ ഏതെല്ലാം പദ്ധതികള്‍ ആരംഭിക്കുവാനാണ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നു പറയുമോ;

(ഡി)ഈ പദ്ധതികള്‍ എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നു വിശദമാക്കുമോ?

2231

എമര്‍ജിംഗ് കേരള പദ്ധതി

ശ്രീ.റ്റി..അഹമ്മദ് കബീര്‍

()എമര്‍ജിംഗ് കേരള ആഗോള നിക്ഷേപ സംഗമത്തിന്റെ പരിഗണനയ്ക്ക് എത്ര പദ്ധതികളാണ് വന്നതെന്ന് വ്യക്തമാക്കാമോ;

(ബി)പരിഗണനയ്ക്ക് വന്ന പദ്ധതികളില്‍ എത്ര പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്കിയതെന്നും വ്യക്തമാക്കാമോ;

(സി)പരിഗണനയ്ക്ക് വന്നതും, അനുമതി നല്‍കാത്തതുമായ പദ്ധതികള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?

2232

എമര്‍ജിംഗ് കേരളയ്ക്ക് വകകൊള്ളിച്ച തുക

ശ്രീ. ചിറ്റയം ഗോപകുമാര്‍

()എമര്‍ജിംഗ് കേരളയ്ക്കുവേണ്ടി 2012-13 ബഡ്ജറ്റില്‍ വകകൊള്ളിച്ച 5 കോടി രൂപയില്‍ നാളിതുവരെ ചെലവിട്ട തുക എത്ര;

(ബി)ഈ തുക എന്തൊക്കെ പരിപാടികള്‍ക്ക് വേണ്ടിയാണ് വകയിരുത്തിയിട്ടുളളതെന്നും, ഓരോയിനത്തിലും എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;

(സി)എമര്‍ജിംഗ് കേരളാ സംഗമത്തിന്റെ ഫലമായി ആരംഭിക്കപ്പെട്ട പൊതുമേഖലാ സംരംഭങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച സംരംഭങ്ങള്‍, സ്വകാര്യ സംരംഭങ്ങള്‍, വിദേശ സംരംഭങ്ങള്‍ ആയവയുടെ പേരു വിവരവും ആയതുമായി ബന്ധപ്പെട്ട മുതല്‍ മുടക്കും വെളിപ്പെടുത്തുമോ?

2233

എമര്‍ജിംഗ് കേരള - തുടര്‍നടപടികള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

()എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് എന്തെല്ലാം തുടര്‍ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളുടെ സാദ്ധ്യതാ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര കോടി രൂപയുടെ പദ്ധതികളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)പദ്ധതികള്‍ സൂക്ഷ്മമായി പരിശോധിച്ചിട്ട് അനുമതി നല്‍കുവാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2234

തിരുവനന്തപുരം ജില്ലയിലെ എമര്‍ജിംഗ് കേരള പദ്ധതികള്‍

ശ്രീ.ബി.സത്യന്‍

()എമര്‍ജിംഗ് കേരളയില്‍ തിരുവനന്തപുരം ജില്ലയില്‍നിന്നും ഏതെല്ലാം പദ്ധതികളാണ് പരിഗണനയിലുള്ളത്. ഏത് രീതിയിലാണ് പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം ലഭ്യമാക്കാമോ;

(ബി)ഇതില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിതുടങ്ങിയിട്ടുണ്ട്; വ്യക്തമാക്കാമോ?

2235

ബയര്‍ സെല്ലര്‍ മീറ്റ്

ശ്രീ. വര്‍ക്കല കഹാര്‍

,, പി.. മാധവന്‍

,, ലൂഡീ ലൂയിസ്

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് ബയര്‍ സെല്ലര്‍ മീറ്റ് സംഘടിപ്പിച്ചിട്ടുണ്ടോ;

(ബി)പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് സൂക്ഷ്മ ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ മീറ്റ് എത്രമാത്രം പ്രയോജനകരമാകും എന്നാണ് കരുതുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം എജന്‍സികളാണ് ഈ മീറ്റുമായി സഹകരിച്ചത് ; വിശദമാക്കുമോ?

(ഡി)എന്തെല്ലാം ലക്ഷ്യങ്ങളാണ് മീറ്റ് വഴി നേടിയിട്ടുള്ളത്?

2236

വ്യവസായ സംരക്ഷണസേന

ശ്രീ. ബാബു. എം. പാലിശ്ശേരി

,, എം. ചന്ദ്രന്‍

,, കെ. ദാസന്‍

,, സി. കൃഷ്ണന്‍

()സംസ്ഥാനത്ത് കേന്ദ്രവ്യവസായ സംരക്ഷണ സേനയുടെ മാതൃകയില്‍ വ്യവസായ സംരക്ഷണസേന രൂപീകരിക്കുന്നതിനുള്ള എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ സേനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും ഇതു സംബന്ധിച്ച നടപടികള്‍ എത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;

(സി)വ്യവസായ സംരക്ഷണ സേന രൂപീകരിക്കുമ്പോള്‍ തൊഴില്‍ തര്‍ക്കങ്ങള്‍ മുതലായവയില്‍ തൊഴില്‍വകുപ്പിനും പോലീസ് സേനയ്ക്കുമുള്ള അധികാരങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വരുമോ;

(ഡി)ഈ സേനാരൂപീകരണം സംബന്ധിച്ച് വ്യവസായസംരംഭകരുമായും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായും എന്തെങ്കിലും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

2237

പബ്ളിക് സെക്ടര്‍ എന്റര്‍പ്രൈസസ് ബോര്‍ഡ് രൂപീകരിക്കാന്‍ നടപടി

ശ്രീ..പ്രദീപ്കുമാര്‍

,, കെ.വി.അബ്ദുള്‍ ഖാദര്‍

,, ആര്‍ രാജേഷ്

,, കെ.കുഞ്ഞിരാമന്‍(ഉദുമ)

()നിലവിലുള്ള ബ്യൂറോ ഓഫ് പബ്ളിക് എന്റര്‍പ്രൈസസും റിയാബും സംയോജിപ്പിച്ച് ഒരു പബ്ളിക് സെക്ടര്‍ എന്റര്‍പ്രൈസസ് ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(സി)നിര്‍ദ്ദിഷ്ട ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി)പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിശ്ചിതമികവ് ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും തമ്മില്‍ ഉണ്ടാക്കിയ എം..യു-വിന്റെ മാതൃകയില്‍ കേരളത്തിലും ഇത്തരം ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

()എങ്കില്‍ ഈ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ എന്താണെന്നും എന്ന് ഇത് പ്രാവര്‍ത്തികമാക്കാമെന്നും വിശദമാക്കാമോ?

2238

പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത

ശ്രീ. ഹൈബി ഈഡന്‍

'' ഷാഫി പറമ്പില്‍

'' .പി. അബ്ദുള്ളക്കുട്ടി

'' തേറമ്പില്‍ രാമകൃഷ്ണന്‍

()സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നഷ്ടത്തിലായിരുന്ന എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭം ഉണ്ടാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

2239

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2011-12 സാമ്പത്തിക വര്‍ഷം എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്;

(ബി)ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

2240

അടച്ചുപൂട്ടിയ ടെക്സ്റയില്‍ മില്ലുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബി. ഡി. ദേവസ്സി

,, സി. കൃഷ്ണന്‍

,, എം. ചന്ദ്രന്‍

()സംസ്ഥാനത്തെ അടച്ചു പൂട്ടപ്പെട്ട ടെക്സ്റയില്‍ മില്ലുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി

സ്വീകരിക്കുമോ;

(ബി)സഹകരണ മേഖലയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ പ്രവര്‍ത്തം നിലച്ച ടെക്സ്റൈല്‍ മില്ലുകള്‍ എത്രയാണ്; ഇതിനിടയായ സാഹചര്യങ്ങള്‍ എന്തൊക്കെയാണ്;

(സി)വര്‍ദ്ധിച്ച തോതിലുള്ള വൈദ്യുതി ചാര്‍ജ്ജ് ടെക്സ്റൈല്‍ മില്ലുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്ന കാര്യം സര്‍ക്കാരിനറിയാമോ;

(ഡി)മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഒരു പാക്കേജിന് വ്യവസായ വകുപ്പ് രൂപം നല്‍കുമോ?

2241

പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാഭനഷ്ട കണക്കുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

കേരളത്തില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഓരോ സ്ഥാപനത്തിന്റെയും 2009-10, 2010-11, 2011-12, 2012-13 (ഫെബ്രുവരി വരെ) വര്‍ഷങ്ങളിലെ ലാഭനഷ്ടകണക്കുകള്‍ പ്രത്യേകം വിശദമാക്കാമോ ?

2242

സിഡ്കോ ജീവനക്കാരുടെ ശമ്പള പരിഷ്കരണം

ശ്രീ. രാജു എബ്രഹാം

()കേരളത്തിലെ വ്യവസായ വകുപ്പിന് കീഴിലായി എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്; അവയില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ലാഭകരമായി പ്രവര്‍ത്തിച്ചുവരുന്നവ ഏതൊക്കെയാണ്;

(ബി)സംസ്ഥാന സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് എന്നു മുതലാണ് ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടുള്ളത്; സംസ്ഥാന സര്‍ക്കാരിന്റെ അതേ സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കി വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഈ ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങളിലാണ് എന്ന് വ്യക്തമാക്കാമോ;

(സി)സംസ്ഥാന സര്‍ക്കാരിന്റെ സേവന വേതന വ്യവസ്ഥകള്‍ അതേപടി നടപ്പിലാക്കിവരുന്നതും, ജീവനക്കാരെ പി.എസ്.സി. വഴി നിയമിക്കുന്നതും, കഴിഞ്ഞ 5 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്കോയില്‍ ഇതുവരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 01.07.09 മുതല്‍ അനുവദിച്ച ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)സിഡ്കോയില്‍ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സിഡ്കോയിലെ വിവിധ സംഘടനാ നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

()സിഡ്കോയിലെ ജീവനക്കാര്‍ക്ക് 01.07.09 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?

2243

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ.റ്റി.വി.രാജേഷ്

()മുന്‍സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്, ഇവയില്‍ എത്രയെണ്ണം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു; ഇനിയും പ്രവര്‍ത്തനം ആരംഭിക്കാന്‍ ബാക്കിയായവ എത്ര; പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസ്സമെന്താണ്;

(ബി)പ്രസ്തുത പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നതിനായി പരീക്ഷ നടത്താന്‍ ഏതൊക്കെ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയത്; എത്ര പേരുടെ ലിസ്റാണ് ഓരോ പൊതുമേഖലാ സ്ഥാപനത്തിനും തയ്യാറാക്കിയത്; പ്രസ്തുത ലിസ്റില്‍നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കി;

വിശദാംശം നല്‍കുമോ;

(സി)പുതുതായി പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ? വിശദാംശം നല്‍കുമോ?

2244

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍

ശ്രീ.എം. ചന്ദ്രന്‍

()പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി ക്കു വിട്ടുകൊണ്ടുള്ള ഉത്തരവ് സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളിലാണ് ഇപ്പോഴും ഈ തീരുമാനം നടപ്പിലാക്കാത്തതെന്നു വ്യക്തമാക്കുമോ;

(സി)പി.എസ്.സി നിയമനം മറികടക്കുന്നതിനുവേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ഈ കോണ്‍ട്രാക്ട് നിയമനം അവസാനിപ്പിച്ച് പ്രസ്തുത തസ്തികകളില്‍ അടിയന്തിരമായി പി.എസ്.സി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2245

ദിവസവേതനക്കാരുടെ പ്രതിദിന ശമ്പളം

ശ്രീ. എന്‍. ഷംസുദ്ദീന്‍

()സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ദിവസവേതനക്കാരുടെ പ്രതിദിന ശമ്പളം എത്രരൂപയാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് സര്‍ക്കാര്‍ ഓഫീസുകളിലെ ദിവസവേതനക്കാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള നിരക്കിനെക്കാള്‍ കുറവാണെന്ന കാര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോ;

(സി)സര്‍ക്കാര്‍ ഓഫീസുകളിലെ ദിവസവേതനക്കാര്‍ക്ക് നല്‍കുന്ന നിരക്കില്‍ പൊതുമേഖലാസ്ഥാപനങ്ങളിലെ ദിവസവേതനക്കാര്‍ക്കും വേതനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

2246

ഗെയ്ല്‍ ഗ്യാസ് ലിമിറ്റഡ്

ശ്രീ. കെ. വി. വിജയദാസ്

()2012-13-ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്ന പ്രകാരം കെ.എസ്..ഡി.സി യും ഗെയിലും ചേര്‍ന്നുള്ള കേരളാ ഗെയ്ല്‍ ഗ്യാസ് ലിമിറ്റഡ് എന്ന കമ്പനിയുടെ സപ്ളിമെന്ററി ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടിരൂപ വകയിരുത്തിയിരുന്നത് ചെലവഴിച്ചുവോ;

(സി)ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?

2247

കേരളാഗെയില്‍ ഗ്യാസ് ലിമിറ്റഡ്

ശ്രീ. വി. ശശി

()കേരളാ ഗെയില്‍ ഗ്യാസ് ലിമിറ്റഡ് കമ്പനിയുടെ കീഴില്‍ സപ്ളിമെന്ററി ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതി നടപ്പിലാക്കുന്നതിന് 2012 - 13 ലെ ബജറ്റില്‍ വകയിരുത്തിയ 12 കോടി രൂപയില്‍ എത്ര കോടി രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)നാളിതുവരെ ചെലവഴിച്ച തുക വിനിയോഗിച്ച് എന്തൊക്കെ നടപടികളാണ് ഈ പദ്ധതി നടപ്പാക്കുവാന്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

2248

കെ.എസ്.ഡി.പി യുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. . റ്റി. ജോര്‍ജ്

,, .സി. ബാലകൃഷ്ണന്‍

,, .പി. അബ്ദുള്ളക്കുട്ടി

()കെ.എസ്.ഡി.പി.യുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)കെ.എസ്.ഡി.പി. യില്‍ നിന്നും പൊതു വിപണിയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)മരുന്നുകള്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനെ കൊണ്ട് വാങ്ങിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ എടുക്കുമോ; വിശദമാക്കുമോ;

(ഡി)എത്ര കോടി രൂപയുടെ മരുന്നിന്റെ ഓര്‍ഡര്‍ കെ.എസ്.ഡി.പി ക്ക് ഈ സാമ്പത്തിക വര്‍ഷം ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

2249

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍

ശ്രീ. . . അസീസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏതൊക്കെ വ്യവസായ സ്ഥാപനങ്ങളാണ് നഷ്ടത്തിലായതെന്ന് വ്യക്തമാക്കുമോ;

(ബി)ഇപ്പോള്‍ സംസ്ഥാനത്ത് ഏതൊക്കെ വ്യവസായ സ്ഥാപനങ്ങളാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഓരോ സ്ഥാപനത്തിന്റെയും നഷ്ടം എത്രയാണെന്നും വ്യക്തമാക്കുമോ;

(സി)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2250

ചെറുകിട വ്യവസായ യൂണിറ്റുകളുടെ പുനരുദ്ധാരണം

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ വന്നതിന് ശേഷം എത്ര ചെറുകിട വ്യവസായ യൂണിറ്റുകള്‍ അടച്ചുപൂട്ടിപ്പോയി എന്നു പറയാമോ; ഇത്തരം സ്ഥാപനങ്ങളുടെ ബാങ്ക് കടങ്ങളും, പലിശയും എഴുതിത്തള്ളുകയോ പലിശയിളവ് നല്‍കുകയോ ഉണ്ടായിട്ടുണ്ടോ എന്ന്അറിയിക്കാമോ;

(ബി)ചേര്‍ത്തല താലൂക്കില്‍ ഇരുമ്പ്, ഉരുക്ക് അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ചിരുന്ന ചില ചെറുകിട വ്യവസായ യൂണിറ്റുകള്‍ അസംസ്കൃതവസ്തുക്കളുടെ വിലയിടിവ് മൂലം നിര്‍മ്മിച്ചുവച്ചിരുന്ന ഉത്പന്നങ്ങളുടെ വിലയിടിഞ്ഞ് വന്‍ നഷ്ടമുണ്ടാകുകയും അടച്ചു പൂട്ടപ്പെടുകയും ചെയ്തിട്ടുള്ള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത്തരം സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതിനോ സ്ഥാപനങ്ങളുടെ ബാങ്ക് കടങ്ങള്‍ ഇളവുചെയ്തു നല്‍കുന്നതിനോ എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ എന്നു പറയാമോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?

2251

ന്യൂജനറേഷന്‍ വ്യവസായങ്ങള്‍

ശ്രീ.വി.ശശി

()ന്യുജനറേഷന്‍ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനായി ജില്ലകള്‍ തോറും കിന്‍ഫ്രായുടെ ഒരു പാര്‍ക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ 2012-13 വര്‍ഷത്തില്‍ എത്ര ജില്ലകളില്‍ കിന്‍ഫ്രാപാര്‍ക്കുകള്‍ സ്ഥാപിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ബഡ്ജറ്റില്‍ എത്ര തുക വകകൊള്ളിച്ചിരുന്നുവെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?

2252

പീഡിത വ്യവസായ യൂണിറ്റുകള്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്തെ പീഡിത വ്യവസായ യൂണിറ്റുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2253

കളിമണ്‍പാത്ര വ്യവസായം നേരിടുന്ന പ്രതിസന്ധി

ശ്രീ. . കെ. വിജയന്‍

()പരമ്പരാഗത വ്യവസായ മേഖലയില്‍ ഉള്‍പ്പെട്ട കളിമണ്‍പാത്ര നിര്‍മ്മാണ മേഖല പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കളിമണ്‍ പാത്രനിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കാമോ?

2254

തിരുവനന്തപുരം - കാസര്‍ഗോഡ് അതിവേഗ റയില്‍പാത

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()തിരുവനന്തപുരം - കാസര്‍ഗോഡ് അതിവേഗറയില്‍പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികള്‍ പൂര്‍ത്തിയായി എന്ന് വ്യക്തമാക്കുമോ;

(ബി)പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തൊക്കെ പഠനങ്ങളാണ് ഡി.എം.ആര്‍.സി നടത്തിയത് എന്ന് വ്യക്തമാക്കുമോ?

(സി)ഇത് സംബന്ധിച്ച് ഡി.എം.ആര്‍.സി. എന്തെങ്കിലും റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

2255

അതിവേഗ റെയില്‍പ്പാത

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരളത്തിലെ നിലവിലുള്ള ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തലസ്ഥാന നഗരിയില്‍ നിന്ന് മലബാറില്‍ പോയി തിരിച്ചെത്താന്‍ രണ്ട് ദിവസം യാത്രക്കായി മാത്രം നഷ്ടപ്പെടുന്നതിനാല്‍ മലബാറിന്റെ വികസന മുന്നേറ്റത്തിന് ഈ പ്രശ്നം തടസ്സമായി നില്‍ക്കുന്ന കാര്യം അറിയാമോ;

(സി)തെക്കന്‍ കേരളത്തിലെത്തുന്ന ടൂറിസ്റുകളും വ്യവസായ പ്രമുഖരും യാത്രാക്ളേശം കാരണം മലബാറിനെ ഉപേക്ഷിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;

(ഡി)ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും ഐ.ടി., ശാസ്ത്രസാങ്കേതിക രംഗത്തുള്ള തൊഴില്‍ അന്വേഷകര്‍ക്കും അതിവേഗതയുള്ള യാത്രാ സൌകര്യം കൂടുതല്‍ ഗുണം ചെയ്യുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

()ഇതിനായി ഒരു അതിവേഗ റെയില്‍പ്പാത തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടൊയെന്ന് വ്യക്തമാക്കാമോ;

(എഫ്)ഇതിനായി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2256

സംരംഭകത്വസഹായ പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

,, റ്റി. എന്‍. പ്രതാപന്‍

,, സണ്ണി ജോസഫ്

()സംരംഭകത്വസഹായ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സംരംഭകത്വസഹായ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വ്യവസായമേഖലയുടെ പുത്തന്‍ ഉണര്‍വിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)എന്തെല്ലാം സഹായങ്ങളാണ് പദ്ധതി വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2257

സംരംഭകത്വ സഹായ പദ്ധതിയുടെ വിശദാംശങ്ങള്‍

ശ്രീ. വി. ശശി

()സംരംഭകത്വ സഹായ പദ്ധതി (.എസ്.എസ്) യുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി).എസ്.എസ് പ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിനുളള അപേക്ഷകള്‍ എവിടെയെല്ലാം സ്വീകരിക്കുമെന്ന് വിശദീകരിക്കുമോ?

2258

സംസ്ഥാന ഇന്നോവേഷന്‍ കൌണ്‍സിലും, ഇന്നോവേഷന്‍ മിഷനും

ശ്രീ. വി. ശശി

സംസ്ഥാന ഇന്നോവേഷന്‍ കൌണ്‍സിലും, കേരളാ ഇന്നോവേഷന്‍ മിഷനും രൂപീകരിക്കുന്നതിനായി വകയിരുത്തിയ 50 ലക്ഷം രൂപയില്‍ നാളിതുവരെ എത്ര രൂപ ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ?

2259

അടിസ്ഥാന സൌകര്യ വികസനത്തിനായി പി.പി.പി. സെല്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ അടിസ്ഥാന സൌകര്യവികസന പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിന്വേണ്ടി സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടായിരുന്ന പബ്ളിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് (പി.പി.പി) പ്രോജക്ടുകള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി)ഈ പ്രോജക്ടുകളുടെ മേല്‍നോട്ടത്തിനായി രൂപീകരിക്കുമെന്ന് പറഞ്ഞ സ്റേറ്റ് പ്ളാനിംഗ്ബോര്‍ഡിലെ പി.പി.പി.സെല്‍ പ്രവര്‍ത്തനം ആരംഭിച്ചുവോ;

(സി)അനുബന്ധ സെല്ലിന്റെ പ്രവര്‍ത്തനം എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ഡി)പരിഗണനയിലുണ്ടായിരുന്ന പി.പി.പി. പ്രോജക്ടുകളില്‍ ഏതെല്ലാം പ്രോജക്ടുകള്‍ ഈ വര്‍ഷം നടപ്പിലാക്കിയെന്നും ഇതില്‍ പൊതുമേഖലാ പങ്കാളിത്തം എത്ര ശതമാനമെന്നും വ്യക്തമാക്കുമോ?

2260

യാണ്‍ ബാങ്ക്

ശ്രീ. വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് എത്ര യാണ്‍ ബാങ്കുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്; അവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)ഓരോ യാണ്‍ ബാങ്കും 2010-11, 2011-12, വര്‍ഷങ്ങളിലായി എത്ര കിലോ യാണ്‍ പര്‍ച്ചെയ്സ് ചെയ്തു; സംഘങ്ങള്‍ക്ക് കൊടുത്തത് എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി)ഈ ഇനത്തില്‍ 2 വര്‍ഷങ്ങളിലായി ഓരോ യാണ്‍ ബാങ്കിനും എത്ര രൂപാ വീതം സബ്സിഡി ഇനത്തില്‍ വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ;

(ഡി)പ്രാഥമിക സംഘങ്ങള്‍ ചെക്കോ, ഡി.ഡി.യോ യാണ്‍ ബാങ്കില്‍ നല്‍കിയാല്‍ യാണ്‍ വിതരണം ചെയ്യുന്നതിനുളള സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇപ്പോഴുളള സംവിധാനം എന്താണെന്ന് വ്യക്തമാക്കാമോ;

()യാണ്‍ ബാങ്കുകളില്‍, സംഘങ്ങള്‍ ആവശ്യപ്പെടുന്ന ഇനം മുന്‍കൂട്ടി മനസ്സിലാക്കി അവ സ്റോക്ക് ചെയ്യുന്നതിനും, ചെക്കോ, ഡി.ഡി.യോ നല്‍കിയാല്‍ ഉടന്‍ അവര്‍ക്ക് യാണ്‍ ലഭ്യമാക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.