കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
സ്വകാര്യവല്‍ക്കരിക്കുന്ന
തീരുമാനം
3244.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളെ
സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള
നടപടികള്‍ കേന്ദ്ര
സര്‍ക്കാര്‍
സ്വീകരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
മൂലം എത്രപേര്‍ക്ക്
തൊഴില്‍ നഷ്ടമാകുമെന്ന്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
സ്വകാര്യവല്കരണ
നടപടികളിലൂടെ
ഉണ്ടാകുന്ന
പ്രത്യാഘാതങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരുന്നതിന്
സംസ്ഥാനം സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
സിവില്‍
സര്‍വ്വീസ് കാര്യക്ഷമവും
അഴിമതിരഹിതവും ആക്കുന്നതിന്
നടപടി
3245.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിവില്‍ സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിനും
അഴിമതി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനുമായി
വിജിലന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നറിയിക്കാമോ;
(ബി)
ട്രാന്‍സ്പരന്‍സി
ഇന്റര്‍നാഷണല്‍
ഇന്ത്യയും ലോക്കല്‍
സര്‍ക്കിള്‍സും
ചേര്‍ന്ന് നടത്തിയ
ഇന്ത്യാ കറപ്ഷന്‍
സര്‍വ്വേയില്‍
രാജ്യത്തെ ഏറ്റവും
അഴിമതി കുറഞ്ഞ
സംസ്ഥാനമായി കേരളത്തെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സെന്റര്‍
ഫോര്‍ മീഡിയ സ്റ്റഡീസ്
നടത്തിയ പഠനത്തില്‍
രാജ്യത്ത് ഏറ്റവും
അഴിമതി കുറഞ്ഞ
സംസ്ഥാനമായി കേരളത്തെ
പരാമര്‍ശിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മുന്നോക്ക
സമുദായത്തിലെ സാമ്പത്തികമായി
പിന്നോക്കം
നിൽക്കുന്നവര്‍ക്ക് സംവരണം
3246.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക
സമുദായത്തിലെ
സാമ്പത്തികമായി
പിന്നോക്കം
നിൽക്കുന്നവര്‍ക്ക്
കുടുംബ വരുമാനത്തിന്റെ
അടിസ്ഥാനത്തിൽ സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പി.എസ്.സി.
പരീക്ഷകളിലൂടെ
ഇത്തരക്കാര്‍ക്ക്
നിയമനം ലഭിക്കുന്നതിന്
ഈ സംവരണ രീതി
ബാധകമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ഡല്‍ഹിയില്‍
സംസ്ഥാനസര്‍ക്കാരിന്റെ
പ്രതിനിധി
3247.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡല്‍ഹിയില്‍
സംസ്ഥാന സര്‍ക്കാരിന്റെ
പ്രതിനിധിയായി മുന്‍
എം.പി. ശ്രീ.സമ്പത്ത്
നിയമിതനായ ശേഷം
കേന്ദ്രസര്‍ക്കാരുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍
വേഗത്തിലായി എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇങ്ങനെ
ഒരു പ്രതിനിധി
ഡല്‍ഹിയില്‍
ഉണ്ടായിട്ടും
ജി.എസ്.ടി.
കോംപന്‍സേഷന്‍ സമയത്ത്
ലഭിക്കാത്തതും
സംസ്ഥാനത്തിന്റെ
കടമെടുക്കാനുള്ള പരിധി
വെട്ടിക്കുറച്ചതും ഒരു
പോരായ്മയായി
കാണുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രത്യേക
പ്രതിനിധിയുടെ ഇടപെടല്‍
മൂലം സംസ്ഥാനത്തിന്
ഏതെങ്കിലും പദ്ധതികള്‍
നേടിയെടുക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രത്യേക
പ്രതിനിധിക്കും
അദ്ദേഹത്തിന്റെ ഓഫീസ്
പ്രവര്‍ത്തനത്തിനും
വേണ്ടി 2020 ജനുവരി 31
വരെ ചെലവായ തുക ഇനം
തിരിച്ച് അറിയിക്കാമോ?
പുതുവത്സരദിനത്തില്‍
പ്രഖ്യാപിച്ച പന്ത്രണ്ടിന
പരിപാടി
3248.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
പുതുവത്സരദിനത്തില്‍
സര്‍ക്കാര്‍
പന്ത്രണ്ടിന പരിപാടി
പ്രഖ്യാപിച്ചിട്ടുണ്ടോ;
പ്രസ്തുത പരിപാടികളുടെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പരിപാടികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
പന്ത്രണ്ടിന
പരിപാടികള്‍ക്ക്
ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സര്‍ക്കാര്‍
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന
സാഹചര്യത്തില്‍ ഇത്തരം
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ?
എം.എല്‍.എ.
മാര്‍ക്ക് ഫയലുകളുടെ പുരോഗതി
വിലയിരുത്തുന്നതിനുളള അനുവാദം
3249.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വകുപ്പുകള്‍ക്കും
മന്ത്രിമാരുടെ
ഓഫീസുകള്‍ക്കും ഫയല്‍
നീക്കം നിരീക്ഷിക്കാന്‍
ഉപയോഗിക്കുന്ന നിലവിലെ
സംവിധാനമായ ഇ-ഒാഫീസ് ൽ,
നിയമസഭാ
സാമാജികര്‍ക്കും
തങ്ങളുടെ നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
ഫയലുകളുടെ പുരോഗതി
വിലയിരുത്താന്‍
തക്കവണ്ണം യൂസര്‍നെയിം,
പാസ്സ് വേഡ് എന്നിവ
നല്കുന്ന കാര്യം
പരിശോധിക്കാമോ;
(ബി)
ഭരണ
നിര്‍വ്വഹണ
സംവിധാനത്തില്‍ പ്രധാന
പങ്ക് വഹിക്കുന്ന
എം.എല്‍.എ. മാര്‍ക്ക്
ഫയലുകളുടെ പുരോഗതി
വിലയിരുത്തുന്നതിന്
മാത്രമായുള്ള അനുവാദം
നല്‍കാത്തതിന്റെ
കാരണങ്ങള്‍
പരിശോധിക്കാമോ?
മുന്നോക്ക
സമുദായ ക്ഷേമ കോർപ്പറേഷൻ
3250.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക
സമുദായ ക്ഷേമ
കോർപ്പറേഷൻ വഴി
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സർക്കാർ നിലവില്‍
വന്നതിനുശേഷം ഇതുവരെയും
കോർപ്പറേഷന്റെ
വ്യത്യസ്ത
പദ്ധതികളിലൂടെ എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
സ്വാതന്ത്ര്യസമരസേനാനികള്‍ക്ക്
പെന്ഷന്
3251.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫ്രീഡം
ഫെെറ്റേഴ്സ്
പെന്ഷന്(ബി)
വകുപ്പില്‍ അതീവ രഹസ്യ
സ്വഭാവമുളള ഫയലുകള്‍
കെെകാര്യം
ചെയ്തുവരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കുലറുകളും
സര്‍ക്കാര്‍
ഉത്തരവുകളും വെബ്
സെെറ്റില്‍
പ്രസിദ്ധീകരിക്കണമെന്ന
സര്‍ക്കാരിന്റെ
പ്രഖ്യാപിത നിലപാടിന്
വിരുദ്ധമായി പ്രസ്തുത
വകുപ്പിലെ
ഉദ്യോഗസ്ഥര്‍
പ്രവര്‍ത്തിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
സ്വാതന്ത്ര്യസമരസേനാനികള്‍ക്ക്
പെന്ഷന്
അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചുകൊണ്ടുളള
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
ഉത്തരവ് സര്‍ക്കാര്‍
വെബ് സെെറ്റില്‍
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സെമി
ഹൈസ്പീഡ് റെയില്‍വേയ്ക്ക്
വിദേശ വായ്പ
T 3252.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
- തിരുവനന്തപുരം സെമി
ഹൈസ്പീഡ്
റെയില്‍വേയ്ക്ക് വിദേശ
വായ്പ ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
ഏതൊക്കെ വിദേശ
ഏജന്‍സികളുമായി ചര്‍ച്ച
നടത്തിയെന്നറിയിക്കാമോ;
(സി)
എത്ര
കോടി രൂപ വിദേശ
വായ്പയായി ലഭ്യമാകും;
അതിന്റെ പലിശ നിരക്കും
തിരിച്ചടവ് കാലാവധിയും
വ്യക്തമാക്കുമോ;
(ഡി)
സെമി
ഹൈസ്പീഡ്
റെയില്‍വേയ്ക്ക്
ആവശ്യമായ ഉപകരണങ്ങള്‍
വായ്പ നല്കുന്ന
രാജ്യത്ത് നിന്നും
വാങ്ങണമെന്ന നിബന്ധന
അവര്‍ മുന്നോട്ട്
വെച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മന്ത്രിമാരുടെ
ഒൗദ്യോഗിക വെബ് സെെറ്റ്
പരിപാലനം
3253.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ഒൗദ്യോഗിക വെബ്
സെെറ്റിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
ഒൗദ്യോഗിക വെബ്
സെെറ്റ്
പരിപാലനത്തിനായി ഓരോ
വര്‍ഷവും ചെലവഴിച്ച തുക
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
മറ്റു
മന്ത്രിമാര്‍ക്കായുള്ള
വെബ് സെെറ്റ്
തുടങ്ങാനുള്ള ചെലവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
ഒൗദ്യോഗിക വെബ്
സെെറ്റ് പരിപാലനത്തിന്
ചെലവായ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
വിദേശ സന്ദര്‍ശനങ്ങള്‍
3254.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രി യു.എസ്.എ,
ബഹറിന്‍, നെതര്‍ലന്‍ഡ്,
സിറ്റ്സര്‍ലന്‍ഡ്,
യു.കെ, ഫ്രാന്‍സ്,
ജപ്പാന്, ദക്ഷിണകൊറിയ
എന്നീ രാജ്യങ്ങളില്‍
സന്ദര്‍ശനം
നടത്തിയിരുന്നോ;
(ബി)
ഏതൊക്കെ
തീയതികളിലാണ് പ്രസ്തുത
സന്ദര്‍ശനം
നടത്തിയതെന്നും ഓരോ
രാജ്യത്തും ഏതൊക്കെ
മന്ത്രിമാരും
ഉദ്യോഗസ്ഥരും
മുഖ്യമന്ത്രിയെ
അനുഗമിച്ചു എന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
സന്ദര്‍ശനം കൊണ്ട്
ഇതിനകം സംസ്ഥാനത്തിന്
ഉണ്ടായ നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
യാത്രകള്‍ക്കായി ആകെ
എന്ത് തുക ചെലവഴിച്ചു
എന്നറിയിക്കാമോ?
പേഴ്സണല്‍
സ്റ്റാഫംഗത്തിന്റെ പെന്ഷന്
3255.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ആഭ്യന്തര വകുപ്പ്
മന്ത്രിയുടെ
സ്റ്റാഫില്‍ ഓഫീസ്
അറ്റന്‍ഡന്റായിരുന്ന
ആലപ്പുഴ ജില്ല
കുമാരപുരം ആനകേറി
പറമ്പില്‍ പി. രാജന്
അനുവദിച്ച പെന്ഷന്
ഉത്തരവ്
റദ്ദാക്കാനുണ്ടായ
സാഹചര്യമെന്താണ് എന്ന്
വിശദമാക്കാമോ;
(ബി)
പേഴ്സണല്‍
സ്റ്റാഫില്‍പ്പെട്ടവര്‍ക്ക്
പങ്കാളിത്ത പെന്ഷന്
ബാധകമാകാത്ത
സാഹചര്യത്തില്‍ പി.
രാജന്റെ പെന്ഷന്
അടിയന്തരമായി
നല്‍കുന്നതിനുളള
തടസ്സമെന്താണെന്ന്
വിശദമാക്കാമോ?
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
T 3256.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
01.06.2016 മുതല്‍
31.03.2019 വരെ
പുതുതായി സൃഷ്ടിച്ച
തസ്തികകളുടെ കണക്ക്
സാമ്പത്തിക
വർഷാടിസ്ഥാനത്തില്‍
നൽകുമോ;
(ബി)
ഓരോ
വർഷവും ഇതിനായി എത്ര
തുക വീതം അധിക
സാമ്പത്തിക ബാധ്യത വരും
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കണക്ക്
ലഭ്യമാക്കാമോ?
എറണാകുളം
ജില്ലയിലെ ലാസ്റ്റ്ഗ്രേഡ്
ഒഴിവുകള്‍
3257.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
ലാസ്റ്റ്ഗ്രേഡ്
തസ്തികയിലേക്ക്
(കാറ്റഗറി നം. 71/2017)
ഏതെല്ലാം വകുപ്പുകളില്‍
നിന്നാണ് ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളത്; എത്ര
ലാസ്റ്റ്ഗ്രേഡ്
തസ്തികകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വകുപ്പ് തിരിച്ച്
നല്‍കാമോ;
(ബി)
ഈ
വകുപ്പുകളിലും അതിന്റെ
കീഴിലുളള ഓഫീസുകളിലും
പ്രസ്തുത തസ്തികയില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന്
വേര്‍തിരിച്ചു
നല്‍കാമോ; ഈ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്യാനുളള നടപടികള്‍
സ്വീകരിക്കാമോയെന്നറിയിക്കാമോ;
(സി)
വകുപ്പുകളിലും അതിന്റെ
കീഴിലുളള ഓഫീസുകളിലും
2020 ജനുവരി മുതല്‍
2020 ഡിസംബര്‍ വരെയുള്ള
കാലയളവില്‍ പ്രസ്തുത
തസ്തികയില്‍ നിന്നും
വിരമിക്കുന്ന
ജീവനക്കാരുടെ എണ്ണം
വേര്‍തിരിച്ച്
നല്‍കാമോ;
(ഡി)
പ്രസ്തുത
തസ്തികയിലുളള ഒഴിവുകള്‍
എത്രയും വേഗം പബ്ലിക്ക്
സര്‍വ്വീസ്
കമ്മീഷനിലേക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുളള നടപടി
സ്വീകരിക്കുമോ?
താത്ക്കാലിക
ജീവനക്കാരുടെ
സ്ഥിരപ്പെടുത്തല്‍
3258.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബോര്‍ഡുകള്‍,
കോര്‍പ്പറേഷനുകള്‍,
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍, സ്വയംഭരണ
സ്ഥാപനങ്ങള്‍,
മിഷനുകള്‍
എന്നിവിടങ്ങളില്‍ സേവനം
അനുഷ്ഠിക്കുന്ന
താത്ക്കാലിക/കരാര്‍/ദിവസവേതന
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഇതിനുള്ള
മാനദണ്ഡങ്ങള്‍/മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
വിവിധ
സ്ഥാപനങ്ങളില്‍ (ഐ.ടി
മിഷന്, ഐ.കെ.എം, കില,
കേരള സാമൂഹ്യ സുരക്ഷ
മിഷന്, ശുചിത്വ
മിഷന്)
എന്നിവിടങ്ങളില്‍ ജോലി
ചെയ്യുന്ന താത്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
പ്രസ്തുത
സ്ഥാപനങ്ങളില്‍ നിന്ന്
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ; എങ്കില്‍
ഇതിന്മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംവരണതത്വം
പാലിക്കാതെയാണ് പല
സ്ഥാപനങ്ങളിലും
ജീവനക്കാരെ
താത്കാലികമായി
നിയമിച്ചിരിക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
സ്ഥാപനങ്ങളില്‍
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നത്
വഴി സംവരണം
അട്ടിമറിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
സര്‍ക്കാര്‍
ഓഫീസുകളിലെ ഫയല്‍ നീക്കം
3259.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
മാത്രം ലക്ഷക്കണക്കിന്
ഫയലുകള്‍
തീര്‍പ്പാക്കാതെ
കെട്ടിക്കിടക്കുന്നത്
മൂലം ഭരണം
കാര്യക്ഷമമായി
നടത്തുവാന്‍
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഓഫീസുകളിലെ ഫയല്‍
നീക്കത്തിനുള്ള ഇ-ഫയല്‍
സിസ്റ്റത്തിന് പകരം
സ്വകാര്യ ഏജന്‍സിയുടെ
സോഫ്റ്റ് വെയര്‍ വാങ്ങി
ഫയൽ നീക്കം
ത്വരിതപ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേലുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
3260.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകള്‍ക്കും
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും
സഹകരണ
സ്ഥാപനങ്ങള്‍ക്കും
സര്‍ക്കാര്‍
സൊസൈറ്റിയായി
രജിസ്റ്റര്‍ ചെയ്ത
സ്ഥാപനങ്ങള്‍ക്കും
പ്രൊജക്ടുകള്‍ക്കും
വാഹനങ്ങള്‍
വാങ്ങുന്നതിന് നിലവിൽ
എന്തെങ്കിലും
നിയന്ത്രണമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
2019
വര്‍ഷത്തിൽ ഓരോ
വകുപ്പുകള്‍ക്കും
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും
സഹകരണ
സ്ഥാപനങ്ങള്‍ക്കും,
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
എല്ലാ
സ്ഥാപനങ്ങള്‍ക്കും
ഉണ്ടായിരുന്ന
വാഹനങ്ങള്‍ എത്ര; ഇതിൽ
എത്ര എണ്ണം റോഡിൽ
ഓടുന്നുണ്ട്; എത്ര
എണ്ണം കേടായി
കിടക്കുന്നുണ്ട്;
കേടായി കിടക്കുന്ന
വാഹനങ്ങളുടെ
കാലപ്പഴക്കം
വ്യക്തമാക്കുമോ;
(സി)
2019
വര്‍ഷത്തിൽ പുതിയതായി
ഓരോ വകുപ്പും
സ്ഥാപനങ്ങളും വാങ്ങിയ
വാഹനങ്ങള്‍ എത്ര; ജില്ല
തിരിച്ച് സ്ഥാപനം
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനം
വലിയ സാമ്പത്തിക
പ്രതിസന്ധിയിലൂടെ
നീങ്ങുമ്പോഴും
നിലവിലുള്ള വാഹനങ്ങള്‍
ഉപയോഗിക്കാതെ പുതിയത്
വാങ്ങിക്കൂട്ടുന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഇത് പരിശോധിക്കുവാൻ
ധനകാര്യ വകുപ്പിനെ
ചുമതലപ്പെടുത്തുമോ;
ധനകാര്യ വകുപ്പിന്റെ
2018 ലെ വാഹന ദുരുപയോഗം
സംബന്ധിച്ച
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ആയതിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
2019 വര്‍ഷത്തിൽ ഓരോ
വകുപ്പും സ്ഥാപനങ്ങളും
ഡീസൽ/പെട്രോള്‍ അടിച്ച
വകയിൽ ചെലവാക്കിയ തുക
എത്ര; ജില്ല തിരിച്ച്
സ്ഥാപനം തിരിച്ച്
കണക്ക് ലഭ്യമാക്കുമോ;
പെട്രോള്‍ പമ്പുകളുമായി
ഒത്തുചേര്‍ന്ന്
ജീവനക്കാര്‍ ഇന്ധനമോഷണം
നടത്തുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ വിദേശയാത്ര
3261.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ ഔദ്യോഗിക
അടിയന്തരാവശ്യങ്ങളുമായി
ബന്ധപ്പെട്ടല്ലാതെ
സ്വന്തം ചെലവിലോ
സ്പോണ്‍സര്‍ഷിപ്പിലോ
വിദേശയാത്ര
നടത്തുമ്പോള്‍
സര്‍ക്കാരിന്റെയോ
മേലധികാരിയുടെയോ അനുമതി
ഉണ്ടായിരിക്കണമെന്ന
വ്യവസ്ഥ നിലവിലുണ്ടോ;
എങ്കില്‍ അനുമതിക്കുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
അനുമതി
ആവശ്യമില്ലെങ്കില്‍,
അനുമതിയില്ലാതെ
വിദേശരാജ്യങ്ങളില്‍
പോയി കള്ളക്കടത്ത്,
ക്രിമിനല്‍
കുറ്റകൃത്യങ്ങള്‍, ജോലി
സമ്പാദിക്കല്‍ എന്നിവ
നടത്തുന്നവര്‍ക്കെതിരെ
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
വിദേശത്തു പോകുന്നവരുടെ
വിവരങ്ങള്‍
ലഭ്യമാണോയെന്ന്
അറിയിക്കുമോ?
ഫെയര്‍കോപ്പി
സൂപ്രണ്ട് തസ്തികയുടെ എണ്ണം
വര്‍ദ്ധിപ്പിക്കല്‍
3262.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസിൽ
ടൈപ്പിസ്റ്റ് തസ്തികയിൽ
ജോലിയിൽ
പ്രവേശിക്കുന്നവരില്‍
25 വര്‍ഷത്തോളം സേവനം
പൂര്‍ത്തിയാക്കി
വിരമിക്കുന്നവര്‍ പോലും
സൂപ്പര്‍വൈസറി
തസ്തികയിലെത്താതെ
ടൈപ്പിസ്റ്റായി തന്നെ
വിരമിക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സാഹചര്യത്തില്‍
ടൈപ്പിസ്റ്റുമാരുടെ
എണ്ണം സംസ്ഥാന തലത്തിൽ
കണക്കാക്കി
ഫെയര്‍കോപ്പി സൂപ്രണ്ട്
തസ്തിക അനുവദിക്കുന്ന
കാര്യവും ഫെയര്‍കോപ്പി
സൂപ്രണ്ട് ഹയര്‍ ഗ്രേഡ്
തസ്തിക ഗസറ്റഡ്
ആക്കുന്ന കാര്യവും
പരിഗണിക്കാമോ?
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ തീര്‍പ്പാകാതെ
കിടക്കുന്ന ഫയലുകള്‍
3263.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ 2019 ജനുവരി
മുതല്‍ 2020 ഫെബ്രുവരി
29 വരെ എത്ര ഫയലുകള്‍
തീര്‍പ്പാകാതെ
കിടക്കുന്നുണ്ടെന്ന്
ഓരോ വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
സി.എം.ഡി.ആര്.എഫ്.അപേക്ഷകള്‍
എത്രയെന്നും
എന്നുവരെയുള്ള
അപേക്ഷകളില്‍ ധനസഹായം
അനുവദിച്ചുവെന്നും
അറിയിക്കാമോ;
(സി)
ലൈഫ്
മിഷന് പദ്ധതിയുമായി
ബന്ധപ്പെട്ട എത്ര
ഫയലുകള്‍
തീര്‍പ്പാക്കാനുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ജീവനക്കാരുടെ
സ്ഥാനക്കയറ്റം,
സ്ഥലംമാറ്റം
എന്നിവയുമായി
ബന്ധപ്പെട്ട എത്ര
ഫയലുകള്‍
തീര്‍പ്പാക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഫയലുകള്‍
സമയബന്ധിതമായി
തീര്‍പ്പ്
കല്പിക്കുവാന് സത്വര
നടപടികള്‍
സ്വീകരിക്കുമോ?
സെക്രട്ടേറിയറ്റിലെ
തീര്‍പ്പാക്കാനുള്ള ഫയലുകള്‍
3264.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍
കെട്ടിക്കിടക്കുന്ന
എല്ലാ ഫയലുകളും 2019
ഒക്ടോബര്‍ 2-ന് മുമ്പ്
തീര്‍പ്പാക്കണമെന്ന്
മന്ത്രിസഭ തീരുമാനം
എടുത്തിരുന്നോ;
(ബി)
പ്രസ്തുത
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
ഏതൊക്കെ വകുപ്പുകളില്‍
ഫയല്‍ അദാലത്ത് നടത്തി
എന്നും അതിലൂടെ ഓരോ
വകുപ്പിലും എത്ര ഫയല്‍
തീര്‍പ്പാക്കി എന്നും
ശേഷിക്കുന്ന ഫയലുകള്‍
എത്ര എന്നും
വെളിപ്പെടുത്താമോ;
(സി)
ധനകാര്യം,
നിയമം വകുപ്പുകള്‍
ഉള്‍പ്പെടെ
സെക്രട്ടേറിയറ്റില്‍
എത്ര ഫയലുകളാണ്
തീര്‍പ്പാക്കാനുളളത്;
അതില്‍ എത്ര ഫയലുകള്‍
തീര്‍പ്പാക്കി;
വെളിപ്പെടുത്താമോ?
ബയന്റര്‍
ഗ്രേഡ്-I തസ്തികയിലെ
ജീവനക്കാരുടെ ശമ്പളം
3265.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
പ്രസ്സിലെ ബയന്റര്‍
ഗ്രേഡ്-I തസ്തികയിലെ
ജീവനക്കാരുടെ ശമ്പളവും
സെക്രട്ടേറിയറ്റിലെ
ബയന്റര്‍ ഗ്രേഡ്-I
തസ്തികയിലെ
ജീവനക്കാരുടെ ശമ്പളവും
തമ്മില്‍ വ്യത്യാസം
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒരേ
തസ്തികയില്‍ ജോലി
ചെയ്യുന്നവരുടെ
ശമ്പളത്തില്‍ തുല്യത
വരുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്രയും
വേഗം നടപടി
സ്വീകരിക്കുമോ?
സേവനാവകാശ
നിയമ പ്രകാരമുള്ള സമയബന്ധിത
സേവനം
3266.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പല ജില്ലാ-താലൂക്ക് തല
ആഫീസുകളിലും ലഭിക്കുന്ന
അപേക്ഷകളിലും
പരാതികളിലും
സമയബന്ധിതമായി നടപടി
സ്വീകരിക്കുന്നതിന് പല
ഉദ്യോഗസ്ഥന്മാരുടെ
ഭാഗത്തുനിന്നും വീഴ്ച
വരുന്നുണ്ട് എന്ന
ആക്ഷേപം കണക്കിലെടുത്ത്
സേവനാവകാശ നിയമ പ്രകാരം
നിശ്ചിത
സമയപരിധിക്കുള്ളിൽ
സേവനം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
പൗരത്വ
ഭേദഗതി നിയമത്തെക്കുറിച്ചുള്ള
പ്രമേയം
3267.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വ
ഭേദഗതി നിയമം
റദ്ദാക്കണമെന്ന്
ആവശ്യപ്പെട്ട്
31.12.2019-ല്‍ കേരള
നിയമസഭ ഐകകണ്ഠ്യേന
പാസ്സാക്കിയ പ്രമേയം
കേന്ദ്ര സര്‍ക്കാരിന്
അയച്ചുകൊടുത്തിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
കേന്ദ്ര പ്രതികരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
മറ്റ്
സംസ്ഥാന
മുഖ്യമന്ത്രിമാരോട്
സമാനമായ പ്രമേയം
പാസ്സാക്കണമെന്ന്
രേഖാമൂലം സര്‍ക്കാര്‍
ആവശ്യപ്പെട്ടിരുന്നോ;
(സി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍ എത്ര
നിയമസഭകള്‍ പൗരത്വ
ഭേദഗതി നിയമത്തിനെതിരെ
പ്രമേയം
പാസ്സാക്കിയെന്ന വിവരം
അറിയാമോ;
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
ഭരണഘടന ഭേദഗതി
സംസ്ഥാനത്ത്
നടപ്പിലാക്കില്ലെന്ന
കാര്യം
കേന്ദ്രസര്‍ക്കാരിനെ
രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അറിയിക്കുമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടയ്ക്കാന്‍
കഴിയാത്ത താെഴില്രഹിതർ
3268.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിദ്യാഭ്യാസ
വായ്പ
തിരിച്ചടയ്ക്കാന്‍
കഴിയാത്ത
താെഴില്രഹിതരെ
സഹായിക്കുവാന്‍
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
ഡെവലപ്മെന്റ് പാക്കേജ്
3269.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഡെവലപ്മെന്റ്
പാക്കേജില്‍
ഉള്‍പ്പെടുത്തി
കാസര്‍ഗോഡ് ജില്ലാ
ആശുപത്രിക്ക്
നാളിതുവരെയായി എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
സെന്‍ട്രലെെസ്ഡ്
ഓക്സിജന്‍ ആന്റ്
സക്ഷന്‍ സിസ്റ്റം
നടപ്പിലാക്കുന്നതിന്
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതിന്റെ
എല്ലാ പ്രവൃത്തികളും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതൊക്കെ
പ്രവൃത്തികളാണ് ഇനി
പൂര്‍ത്തിയാക്കാനുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ജില്ലാ
ആശുപത്രിക്ക് ഏറ്റവും
അത്യാവശ്യമായ പ്രസ്തുത
യൂണിറ്റിന് തുക
അനുവദിച്ചിട്ടും ആയത്
പൂര്‍ണ്ണമായി
സജ്ജമാക്കാന്‍
ബന്ധപ്പെട്ടവര്‍
കാലതാമസം വരുത്തുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പൂര്‍ത്തീകരിച്ച
വൻകിട പദ്ധതികള്‍
3270.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ഇച്ഛാശക്തിയോടെ
സമയബന്ധിതമായി നടപടി
സ്വീകരിച്ചതുമൂലം,
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് ആരംഭിച്ചതും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
തൽപ്പര്യമെടുക്കാതെയിരുന്നതുമായ
എത്ര വൻകിട പദ്ധതികളാണ്
പൂര്‍ത്തീകരിക്കുവാൻ
കഴിഞ്ഞിട്ടുള്ളത്; ഇനി
പൂര്‍ത്തീകരണ
ഘട്ടത്തിലുള്ള
വൻപദ്ധതികള്‍
എത്രയെണ്ണമുണ്ട്;
(ബി)
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരണ
ഘട്ടത്തിലുള്ളതിന്റെയും
പേരുവിവരങ്ങളും
അവയ്ക്ക് അനുവദിച്ച
തുകയും എത്രയാണെന്ന്
വ്യക്തമാക്കുമോ?
റീബില്‍ഡ്
കേരള പദ്ധതിയില്‍ നിലമ്പൂര്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
3271.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രളയാനന്തര
പുനരധിവാസവുമായി
ബന്ധപ്പെട്ട് റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
അംഗീകാരം ലഭിച്ചതെന്നും
ഫണ്ട് അനുവദിച്ചതെന്നും
വിശദമാക്കാമോ?
ആലപ്പുഴയിലെ
റീബില്‍ഡ് കേരള പദ്ധതികള്‍
3272.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
റീബില്‍ഡ്
കേരളയില്‍
ഉള്‍പ്പെടുത്തിയ
ആലപ്പുഴ ജില്ലയിലെ
പദ്ധതികളുടെ
വിശദാംശങ്ങള്‍ നിയമസഭാ
മണ്ഡല അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
ലൈഫ്
മിഷന്
3273.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
പദ്ധതിയായ
പ്രധാനമന്ത്രി ആവാസ്
യോജന പ്രകാരം 2016
മുതല്‍ നാളിതുവരെ എത്ര
രൂപ സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ട്;
പ്രസ്തുത തുക
ഉപയോഗിച്ച് എത്ര
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ സംരംഭമായ
ലൈഫ് മിഷന് പദ്ധതി
പ്രകാരം
നിര്‍മ്മിക്കുന്ന
വീടുകള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ വിഹിതം
എത്ര; തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വിഹിതം
എത്ര; കേന്ദ്ര
സര്‍ക്കാര്‍ വിഹിതം
എത്ര;
(സി)
കേന്ദ്ര
സര്‍ക്കാര്‍ പദ്ധതികള്‍
പേരുമാറ്റി സംസ്ഥാനത്ത്
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാരിന്റെ
എന്തെങ്കിലും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നിര്‍ദ്ദേശമെന്ന്
വ്യക്തമാക്കാമോ?
സ്റ്റാറ്റിസ്റ്റിക്സ്
സെല്ലുകള്‍
അനുവദിക്കുന്നതിനുളള നടപടി
3274.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
ത്രിതല
പഞ്ചായത്തുകളുടെയും
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളുടെയും
സ്ഥിതിവിവര കണക്കുകള്‍
ശേഖരിക്കുന്നതിനും
ഇവിടങ്ങളില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിലയിരുത്തുന്നതിനും
ആവശ്യമായ ഡാറ്റ
ശേഖരിക്കുന്നതിനായി
എക്കണോമിക്സ് ആന്റ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പിന്റെ കീഴില്‍
സ്റ്റാറ്റിസ്റ്റിക്സ്
സെല്ലുകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ശാസ്ത്രസാങ്കേതിക
വകുപ്പിന്റെ പദ്ധതികളും
പ്രവര്‍ത്തനങ്ങളും
3275.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ശാസ്ത്രസാങ്കേതിക
വകുപ്പിന്റെ കീഴില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളും
പ്രവര്‍ത്തനങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും
വര്‍ദ്ധിച്ചുവരുന്ന
വര്‍ത്തമാനകാല
സാഹചര്യത്തില്‍
ശാസ്ത്രബോധം
വളര്‍ത്തുന്നതിന്
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
സ്കൂള്‍
തലം തൊട്ടേ
ഇത്തരത്തില്‍
ശാസ്ത്രബോധം
വളര്‍ത്തുന്നതിന്
പദ്ധതികള്‍
ആവിഷ്കരിക്കുമോ
എന്നറിയിക്കാമോ?
കംപോസ്റ്റബിൾ
ക്യാരി ബാഗുകള്‍ സംബന്ധിച്ച
കമ്മറ്റികൾ
3276.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
GO(Rt)
134/2018(Envt) dt.
12/12/18 പ്രകാരം
നിയമിച്ച എക്സ്പര്‍ട്ട്
ടെക്നിക്കല്‍ കമ്മിറ്റി
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റേയും
ശിപാര്‍ശകളുടേയും
പകര്‍പ്പ്
ലഭ്യമാക്കുമോ; ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാം; നടപടി
ഉത്തരവുകള്‍
ലഭ്യമാക്കുമോ;
(ബി)
മേല്‍
പരാമര്‍ശിച്ച ഉത്തരവിൽ
പറയുന്ന ടെക്നിക്കല്‍
കമ്മിറ്റിയെ കൂടാതെ ഈ
വിഷയത്തിൽ
മറ്റേതെങ്കിലും
കമ്മിറ്റിയെ
സംസ്ഥാനത്ത്
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
കമ്മിറ്റികള്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റേയും
ശിപാര്‍ശകളുടേയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
GO(Rt)
6/2020 (Envt) dt.
17/01/2020, GO (Rt)
9/2020(Envt) dt.
23/01/2020 എന്നീ
ഉത്തരവുകള്‍ പ്രകാരം
രൂപീകരിച്ച ടാസ്ക്
ഫോഴ്സ് 28/01/2020,
04/02/2020 തീയതികളില്‍
കൂടിയ കമ്മിറ്റിയുടെ
തീരുമാനങ്ങളും
മിനിറ്റ്സിന്റെ
പൂര്‍ണ്ണമായ
പകര്‍പ്പുകളും
ലഭ്യമാക്കുമോ;
(ഡി)
GO(MS)
2/2020 (Envt) dt.
27/01/2020, GO (MS)
4/2020(Envt) dt.
16/02/2020 എന്നീ
ഉത്തരവുകള്‍
പുറപ്പെടുവിക്കുവാന്‍
ഏതെങ്കിലും
കമ്മിറ്റികളെ
നിയമിക്കുകയോ
പഠനങ്ങള്‍ നടത്തുകയോ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കമ്മിറ്റികള്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടുകളുടേയും
ശിപാര്‍ശകളുടേയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
കംപോസ്റ്റബിൾ
മെറ്റീരിയല്‍സ്
ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന
ക്യാരി ബാഗുകള്‍
നിരോധിക്കുന്നതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
കമ്മിറ്റികളെ
നിയമിക്കുകയോ പഠനങ്ങള്‍
നടത്തുകയോ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടുകളുടേയും
ശിപാര്‍ശകളുടേയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ആശ്രാമം
ജൈവവൈവിധ്യ പൈതൃക
കേന്ദ്രത്തിന്റെ സംരക്ഷണം
3277.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ആശ്രാമത്തെ
കണ്ടല്‍ക്കാടുകള്‍
ഉള്‍പ്പെടുന്ന ജൈവ
വൈവിധ്യ മേഖലയില്‍
വന്‍തോതില്‍
മാലിന്യനിക്ഷേപം
നടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് തടയുന്നതിനാവശ്യമായ
അടിയന്തര തുടര്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ആശ്രാമം
ജൈവവൈവിധ്യ പൈതൃക
കേന്ദ്രത്തിന്റെ
സംരക്ഷണത്തിനായി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
തീരദേശ
പരിപാലന നിയമവുമായി
ബന്ധപ്പെട്ട ആശങ്ക
3278.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ പരിപാലന നിയമം
ലംഘിച്ച് നിര്‍മ്മിച്ച
കെട്ടിടങ്ങളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയിൽ തയ്യാറാക്കിയ
പ്രസ്തുത
പട്ടികയിന്മേല്
ആക്ഷേപം
ബോധിപ്പിക്കുവാൻ
പലര്‍ക്കും അവസരം
ലഭിച്ചിട്ടില്ലയെന്നും
പട്ടിക തയ്യാറാക്കിയതിൽ
പിഴവ്
പറ്റിയിട്ടുണ്ടെന്നുമുള്ള
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പരാതിയിൽ എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
(ഡി)
തീരദേശ
പരിപാലന നിയമവുമായി
ബന്ധപ്പെട്ട് ധാരാളം
പാവപ്പെട്ട
തീരദേശവാസികള്‍ പ്രയാസം
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഇ)
കോസ്റ്റല്‍
റെഗുലേഷന് സോണ്‍
നിയമത്തിൽ കൂടുതൽ ഇളവ്
ലഭിക്കുന്നതിനും
ഇതുമായി ബന്ധപ്പെട്ട്
ആശങ്കയിൽ കഴിയുന്ന
തീരദേശവാസികളുടെ ആശങ്ക
അകറ്റുന്നതിനും
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്ന് ശ്രമങ്ങള്‍
നടക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
സംസ്ഥാന
തീരദേശ പരിപാലന അതോറിറ്റി
3279.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
തീരദേശ പരിപാലന
അതോറിറ്റിയുടെ കാലാവധി
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പുതിയ
കമ്മിറ്റി
രൂപീകരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കമ്മിറ്റിയില്‍
അംഗങ്ങളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കേന്ദ്ര
തീരപരിപാലന നിയമത്തില്‍
വരുത്തിയിട്ടുള്ള മാറ്റങ്ങള്‍
3280.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
തീരപരിപാലന നിയമത്തില്‍
2019 ല്‍
വരുത്തിയിട്ടുള്ള
മാറ്റങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതിനായി
മാസ്റ്റര്‍ പ്ലാൻ
തയ്യാറാക്കുന്നതിന്
ഏതെങ്കിലും ഏജൻസിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)
മാസ്റ്റര്‍
പ്ലാൻ
സമര്‍പ്പിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോയെന്നും
എന്ന്
സമര്‍പ്പിക്കണമെന്നാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും
പ്രസ്തുത കാലപരിധി
ദീര്‍ഘിപ്പിച്ച്
ലഭിക്കുന്നതിന്
കത്തിടപാടുകള്‍
നടത്തിയിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(ഡി)
കേന്ദ്രം
പുറപ്പെടുവിച്ച
പുതുക്കിയ
നോട്ടിഫിക്കേഷനിൽ
ദ്വീപുകള്‍ക്കും
കായൽദ്വീപുകള്ക്കും
ഇളവനുവദിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
കണ്ണൂരിൽ
തീരദേശ സംരക്ഷണ നിയമം ബാധകമായ
പഞ്ചായത്തുകൾ
3281.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ തീരദേശ
സംരക്ഷണ നിയമത്തിന്റെ
പരിധിയിൽ വരുന്ന
ഗ്രാമപഞ്ചായത്തുകളുടെ
പട്ടിക ലഭ്യമാക്കാമോ;
(ബി)
ചെങ്ങളായി
ഗ്രാമപഞ്ചായത്തിലെ
വളപട്ടണം പുഴയിൽ
സ്ഥിതിചെയ്യുന്ന
തേര്‍ളായി ദ്വീപ് ഈ
നിയമത്തിന്റെ പരിധിയിൽ
വരുന്ന
പ്രദേശമാണോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
നിയമവുമായി
ബന്ധപ്പെട്ട്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
മറ്റും ഇവിടെ
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്താൻ
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പെരിഞ്ഞനം
ഗ്രാമപഞ്ചായത്തില്‍
പുഴക്കരയില്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
അപേക്ഷ
3282.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ പെരിഞ്ഞനം
ഗ്രാമപഞ്ചായത്തിലെ
17.04.2018 ലെ എ3/7995
നമ്പര്‍ ബില്‍ഡിംഗ്
പെര്‍മിറ്റ്
ലഭിക്കുന്നതിനുള്ള
അപേക്ഷയിന്മേല് കേരള
തീരദേശ പരിപാലന
അതോറിറ്റിയുടെ
തൊണ്ണൂറ്റി ആറാമത്
(07.07.2018-ല്‍ നടന്ന)
യോഗത്തില്‍
തീരുമാനമെടുത്തിരുന്നോ;
എങ്കില്‍ എന്തായിരുന്നു
തീരുമാനം; അത്തരം ഒരു
തീരുമാനമുണ്ടാകാനിടയായ
കാരണമെന്തായിരുന്നു;
(ബി)
പ്രസ്തുത
ഫയല്‍ ഇതേ പഞ്ചായത്ത്
അധികാരികളുടെ മുമ്പില്‍
ബില്‍ഡിംഗ് പെര്‍മിറ്റ്
ലഭിക്കുന്നതിനായി 2019
ല്‍ വീണ്ടും
സമര്‍പ്പിക്കുകയുണ്ടായോ;
എങ്കില്‍ പുതുതായി
അപേക്ഷകന്
സമര്‍പ്പിച്ച അപേക്ഷ
നേരത്തെ സമര്‍പ്പിച്ച
അപേക്ഷയില്‍ നിന്നും
എപ്രകാരമാണ്
വ്യത്യസപ്പെട്ടിരുന്നത്;
(സി)
ഈ
ബില്‍ഡിംഗ്
പെര്‍മിറ്റിനായി അപേക്ഷ
സമര്‍പ്പിക്കുമ്പോള്‍
അപേക്ഷകന് നിലവില്‍
ഉണ്ടായിരുന്ന
ബില്‍ഡിംഗ് പൊളിച്ച്
മാറ്റിയിരുന്നോ;
അല്ലെങ്കില്‍ പൊളിച്ച്
മാറ്റാമെന്ന്
കാണിച്ചിരുന്നോ; അതോ
നിലവിലെ കെട്ടിടത്തില്‍
നേരത്തേതില്‍ നിന്നും
വ്യത്യസ്തമായി
എക്സ്റ്റന്‍ഷന്‍ പകരം
മെയിന്റനന്‍സ് എന്ന്
കാണിച്ച് അപേക്ഷ
പുതുതായി
സമര്‍പ്പിച്ചിരുന്നോ;
(ഡി)
എങ്കില്‍
പുഴക്കരയില്‍ നിന്നുള്ള
കെട്ടിട
പെര്മിറ്റിനായിട്ടുള്ള
അപേക്ഷയില്‍
മെയിന്റനന്‍സ് കാണിച്ച്
അപേക്ഷ സമര്‍പ്പിച്ച
ശേഷം എക്സ്റ്റന്‍ഷന്‍
നടത്തുന്നതിന്
അപേക്ഷകന്
അധികാരമുണ്ടോ;
ഇല്ലെങ്കില്‍ അത്
പരിശോധിക്കാന്‍
ഉത്തരവാദിത്തപ്പെട്ടവര്‍
ആരെല്ലാം;
(ഇ)
പെര്‍മിറ്റ്
നല്കി കഴിഞ്ഞാല്‍
സാങ്ഷന് നല്കിയ
കണ്ടീഷനുകള്‍ക്ക്
വിധേയമായിട്ടാണോ
കെട്ടിടപ്പണി
നടക്കുന്നത് എന്ന്
അന്വേഷിക്കുന്നതിന്
സര്‍ക്കാരിന്
അധികാരമുണ്ടോ; എങ്കില്‍
ഇതിനധികാരപ്പെട്ട
ഉദ്യോഗസ്ഥര്‍ ഈ കേസില്‍
പ്രസ്തുത അധികാരം
വിനിയോഗിച്ചിട്ടുണ്ടോ;
ഇക്കാര്യം ഗൗരവകരമായി
പരിശോധിക്കുമോ;
(എഫ്)
പരിസ്ഥിതിയ്ക്ക്
ആഘാതമായ ഈ പ്രദേശത്തെ
ഇത്തരത്തിലുള്ള ഏതൊരു
നിര്‍മ്മാണവും
നിയമപരമായി മാത്രമേ
നടക്കുന്നുള്ളൂ എന്ന്
ഉറപ്പാക്കാന്‍ ആവശ്യമായ
സംവിധാനങ്ങളേര്പ്പെടുത്തുമോ?
ശബ്ദശല്യം
നിയന്ത്രിക്കാന്‍ സംവിധാനം
3283.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനവാസ മേഖലകളിലെ
ശബ്ദതീവ്രത
നിരീക്ഷിക്കുന്നതിനായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
സംവിധാനം വിശദമാക്കുമോ;
(ബി)
മനുഷ്യ
ജീവിതത്തിന്
ഹാനിയുണ്ടാക്കുംവിധമുള്ള
ശബ്ദശല്യം
നിയന്ത്രിക്കാന്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്നും ആ
സംവിധാനങ്ങള്‍ മുഖേന
നടത്തുന്ന നിയന്ത്രണ
പ്രക്രിയയുടെ
പൂര്‍ണ്ണരൂപവും
വ്യക്തമാക്കുമോ;
(സി)
മനുഷ്യര്‍ക്കും
മറ്റു
ജീവജാലങ്ങള്‍ക്കും
ഹാനികരമാവുന്ന
ശബ്ദത്തിന്റെ അളവുകള്‍
എത്ര വീതമാണെന്ന്
അറിയിക്കാമോ;
(ഡി)
അതിലേറെയുള്ള
ശബ്ദശല്യം
നിയന്ത്രിക്കാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
പ്ലാസ്റ്റിക്
നിരോധനം
3284.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
500 മില്ലി ലിറ്ററില്‍
താഴെയുള്ള പ്ലാസ്റ്റിക്
കുപ്പിയില്‍ നിറച്ച
കുപ്പിവെള്ളത്തിന്
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
500
മില്ലി ലിറ്ററില്‍
താഴെയുള്ള പായ്ക്ക്
ചെയ്ത കോള,മദ്യം
മുതലായവയ്ക്ക് ഈ
നിരോധനം ബാധകമാണോ;
(സി)
പ്ലാസ്റ്റിക്ക്
നിരോധനത്തിന്റ പേരില്‍
500 മില്ലി ലിറ്ററില്‍
താഴെയുള്ള
കുപ്പിവെള്ളത്തിന്റെയും
മദ്യം, കോള
മുതലായവയുടെയും
കാര്യത്തില്‍ വ്യത്യസ്ത
നിബന്ധനകള്‍
ഉണ്ടെങ്കില്‍ അതിന്
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശാസ്ത്രീയമായ
എന്തെങ്കിലും അടിസ്ഥാനം
ഈ കാര്യത്തിൽ ഉണ്ടോ
എന്നത് വിശദമാക്കുമോ?
കെ.എ.എസ്
സ്ട്രീം II-ൽ ഒരു വിഭാഗം
ജീവനക്കാരെ ഒഴിവാക്കിയ നടപടി
3285.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിൽ നിന്നും
ഏറ്റവും മികച്ചവരെ
കെ.എ.എസ്.ലേക്ക്
തെരഞ്ഞെടുക്കുകയാണെന്ന
നയം പ്രഖ്യാപിച്ചശേഷം
സ്ട്രീം II-ൽ ഒരു
വിഭാഗം ജീവനക്കാരെ
ഒഴിവാക്കിയത്
ചട്ടലംഘനവും അവസര
സമത്വത്തിന്റെ
ലംഘനവുമാണെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ട്രീമിലേക്ക്
അപേക്ഷിക്കുന്ന
കാര്യത്തിൽ ഭരണഘടനാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്കുള്ള
അയോഗ്യത എന്താണെന്ന്
വിശദമാക്കാമോ; എങ്കിൽ
അതിന് ആധാരമായ നിയമവും
ചട്ടവും ഏതെന്ന്
വിശദമാക്കാമോ;
(സി)
പി.എസ്.സി.
നടത്തുന്ന
പൊതുപരീക്ഷയുടെ
അടിസ്ഥാനത്തിലുള്ള
പൊതു റാങ്ക് ലിസ്റ്റിൽ
നിന്നും യാതൊരു
ഓപ്ഷനും സ്വീകരിക്കാതെ
നിയമിതരാകുന്ന നിയമസഭാ
സെക്രട്ടേറിയറ്റ്,
പി.എസ്.സി.,
അഡ്വക്കേറ്റ് ജനറൽ
ഓഫീസ് എന്നീ
സ്ഥാപനങ്ങളിലെ
ജീവനക്കാരെ
സ്ഥാപനത്തിന്റെ പേരിൽ
അവസരം നിഷേധിക്കുന്നത്
എന്ത്
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഗവൺമെന്റ്
സെക്രട്ടേറിയറ്റ്
അപ്പക്സ്
എക്സിക്യൂട്ടീവ്
ആണെന്നും
കോണ്‍സ്റ്റിറ്റ്യൂഷണല്‍
എസ്റ്റാബ്ലിഷ്മെന്റ്
ആണെന്നതും സംബന്ധിച്ച്
ശമ്പള വര്‍ദ്ധനവുമായി
ബന്ധപ്പെട്ട്
പുറപ്പെടുവിച്ച
സര്‍ക്കാര്‍
ഉത്തരവുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഇ)
ആര്‍ട്ടിക്കിള്‍
166 പ്രകാരം സ്ഥാപിതമായ
ഭരണഘടനാ സ്ഥാപനം എന്ന
നിലയിൽ വിവിധ
ആവശ്യങ്ങള്‍ക്കായി
ഗവൺമെന്റ്
സെക്രട്ടേറിയറ്റിനെ
സംബന്ധിച്ച് പലപ്പോഴും
ഉത്തരവിറക്കുന്നതും
പ്രസ്തുത
ഉത്തരവുകള്‍ക്ക്
നിയമസാധുതയുണ്ടോ എന്നതു
സംബന്ധിച്ചും
വിശദാംശങ്ങള്‍ നൽകുമോ?
പി.എസ്.സി
യുടെ വിശ്വാസ്യത തകർക്കുന്ന
കോച്ചിംഗ് സെന്ററുകള്‍
3286.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
യുടെ പേര് ദുരുപയോഗം
ചെയ്തുകൊണ്ട് നിരവധി
കോച്ചിംഗ് സെന്ററുകള്‍
നടത്തിവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കോച്ചിംഗ് സെന്ററുകള്‍
പി.എസ്.സി യുടെ
വിശ്വാസ്യത തകർക്കുന്ന
രീതിയിലുള്ള
പ്രവർത്തനങ്ങള്‍
നടത്തുന്നതിനെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
പി.എസ്.സി
യ്ക്ക് ഒഴിവുകള്‍ റിപ്പോർട്ട്
ചെയ്യാത്തവർക്കെതിരെ നടപടി
3287.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
അഡ്മിനിസ്ട്രേറ്റീവ്
വിജിലൻസ് വിഭാഗം
മേധാവിയുടെ ഓഫീസില്‍
വിജിലൻസ് റെയ്ഡ്
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാന
സർക്കാർ ഓഫീസുകളിലെ
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി. യ്ക്ക്
റിപ്പോർട്ട് ചെയ്യാത്ത
വകുപ്പു
മേധാവികള്‍ക്കെതിരെ
നടപടിയെടുക്കേണ്ട
ഉദ്യോഗസ്ഥനെതിരെ
നാളിതുവരെ എത്ര
പരാതികളാണ് സർക്കാരിന്
ലഭിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
ഉന്നത
വിദ്യാഭ്യാസ വകുപ്പിന്
കീഴിലെ ടെക്നിക്കല്‍
സ്കൂളുകളിലെ മലയാളം
അദ്ധ്യാപക തസ്തികയില്‍
അനേകം ഒഴിവുകള്‍
ഉണ്ടായിട്ടും ആയത്
റിപ്പോർട്ട് ചെയ്യാതെ
ദിവസവേതനാടിസ്ഥാനത്തില്‍
നിയമനം നടത്തുന്ന നടപടി
അവസാനിപ്പിക്കുന്നതിനും
ആയതിന്
കൂട്ടുനില്‍ക്കുന്ന
ഉദ്യോഗസ്ഥർക്കെതിരെ
അന്വേഷണം നടത്തി നടപടി
സ്വീകരിക്കുന്നതിനും
ഒഴിവുകള്‍ യഥാമസയം
പി.എസ്.സി ക്ക്
റിപ്പോർട്ട്
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ?
പി.എസ്.സി
പരീക്ഷയ്ക്ക് അപേക്ഷാ ഫീസ്
3288.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷയ്ക്ക്
അപേക്ഷിക്കുന്നവര്‍
പരീക്ഷക്ക്
കണ്ഫര്മേഷന്
നല്‍കണമെന്ന രീതി
കൊണ്ടുവന്നിട്ടും
പരീക്ഷ
എഴുതുവാനെത്തുന്ന
ഉദ്യോഗാര്‍ത്ഥികളുടെ
എണ്ണത്തില്‍ വന്‍ കുറവ്
വരുന്നതായി പി.എസ്.സി.
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇതുമൂലം
പി.എസ്.സി.യ്ക്ക് വന്‍
സാമ്പത്തിക നഷ്ടം
സംഭവിക്കുന്ന
സാഹചര്യമുണ്ടോ;
വിശദമാക്കുമോ;
(സി)
പി.എസ്.സി.
പരീക്ഷയ്ക്ക് അപേക്ഷാ
ഫീസ് ഇൗടാക്കുവാന്
അനുവദിക്കണമെന്ന്
പി.എസ്.സി
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുളള
സര്‍ക്കാര്‍ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി
യ്ക്ക്റിപ്പോര്ട്ട് ചെയ്ത
ഒഴിവുകൾ
3289.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ വകുപ്പുകളിലായി
എത്ര ഒഴിവുകളാണ്
പി.എസ്.സി
യ്ക്ക്റിപ്പോര്ട്ട്
ചെയ്തതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര ഒഴിവുകളാണ് വിവിധ
വകുപ്പുകളില്‍ നിന്നും
പി.എസ്.സി-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വിശദമാക്കാമോ?
പി.എസ്.സി.
പരീക്ഷാ ചോദ്യപേപ്പര്‍
തയ്യാറാക്കുന്ന രീതി
3290.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ് പ്രിലിമിനറി
പരീക്ഷയിലെ ചില
ചോദ്യങ്ങള്‍
ഗെെഡുകളില് നിന്നും
പകർത്തിയതാണ് എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഗെെഡുകളിലെയും മറ്റും
ചോദ്യങ്ങള്‍ അതേപടി
പകര്‍ത്തി പരീക്ഷാ
ചോദ്യപേപ്പറില്‍
ഉള്‍പ്പെട്ടു വരുന്നത്
തെളിയുമ്പോള്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി.
പരീക്ഷാ ചോദ്യപേപ്പര്‍
തയ്യാറാക്കുമ്പോള്‍
ഗെെഡുകളില് നിന്ന്
ചോദ്യങ്ങള്‍
തെരഞ്ഞെടുക്കാന്‍
പാടില്ല എന്ന്
വ്യക്തമായ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ചോദ്യപേപ്പര്‍
തയ്യാറാക്കുന്ന
അദ്ധ്യാപകര്‍ക്ക്
മറ്റെന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
നല്കുന്നതെന്നറിയിക്കുമോ;
(ഇ)
പി.എസ്.സി.
പരീക്ഷയുടെ രഹസ്യ
സ്വഭാവവും നിഷ്പക്ഷതയും
സംരക്ഷിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
പി.എസ്.സി.നിയമനവും
സൃഷ്ടിച്ച തസ്തികകളും
3291.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ ഒന്നുമുതല്‍ 2020
ഫെബ്രുവരി 29 വരെ
പി.എസ്.സി. മുഖാന്തരം
എത്ര പേര്‍ക്ക് നിയമനം
നല്കി എന്ന്
വെളിപ്പെടുത്താമോ;
(ബി)
2016
ജൂണ്‍ ഒന്നുമുതല്‍ 2020
ഫെബ്രുവരി 29 വരെയുള്ള
കാലയളവില്‍ വിവിധ
വകുപ്പുകളില്‍ എത്ര
തസ്തികകളാണ്
സൃഷ്ടിച്ചത്
എന്നറിയിക്കാമോ?
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷനില്‍ എെ.ടി.
സെക്യുരിറ്റി ആഡിറ്റ്
3292.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
കമ്പ്യൂട്ടര്‍
ശൃംഖലയില്‍ പാസ്
വേര്‍ഡ് ഉപയോഗിച്ച്
നുഴഞ്ഞു കയറി മാര്‍ക്ക്
തിരുത്തിയ സംഭവത്തിന്റെ
പശ്ചാത്തലത്തില്‍ കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷനില്‍ എെ.ടി.
വിഭാഗവുമായി
ബന്ധപ്പെട്ട് സമഗ്രമായ
സെക്യുരിറ്റി ആഡിറ്റ്
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എെ.ടി.
സെക്യൂരിറ്റി ആഡിറ്റ്
നടത്തുവാന്‍ ദേശീയ
തലത്തില്‍ അംഗീകാരമുളള
ഏജന്‍സികളുടെ പട്ടിക
ലഭ്യമാക്കാമോ;
(സി)
കേരളാ
പബ്ലിക് സര്‍വ്വീസ്
കമ്മീഷനില്‍
കമ്പ്യൂട്ടറെെസേഷനുവേണ്ടി
കോടികള്‍
ചെലവഴിച്ചിട്ടും
നാളിതുവരെ ആയതിന്റെ
ഫലപ്രാപ്തി സംബന്ധിച്ച
ഇന്‍ഫര്‍മേഷന്‍
ടെക്നാേളജി ആഡിറ്റ്
നടത്തിയിട്ടില്ലെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എെ.ടി.ആഡിറ്റ്
നടത്തുന്നതിനുളള നടപടി
അടിയന്തരമായി
സ്വീകരിക്കുമോ;
(ഡി)
എെ.ടി.
ആഡിറ്റ്, സെെബര്‍
സെക്യൂരിറ്റി ആഡിറ്റ്
എന്നിവ സമയബന്ധിതമായി
എല്ലാ സര്‍ക്കാര്‍
വകുപ്പുകളിലും
പൂര്‍ത്തിയാക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എല്‍.പി,
യു.പി ടീച്ചര്‍ തസ്തികകളില്‍
ബൈട്രാന്‍സ്ഫര്‍ നിയമനം
3293.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ എല്‍.പി,
യു.പി ടീച്ചര്‍
തസ്തികകളില്‍
ബൈട്രാന്‍സ്ഫര്‍ ആയി
നിയമനം നടത്തുവാന്‍
പി.എസ്.സി തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഏതു
മാസത്തിലാണ്
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
ജില്ലയിലും
ബൈട്രാന്‍സ്ഫര്‍
നിയമനത്തിന് എത്ര
അപേക്ഷകള്‍ ഉണ്ടാകും
എന്ന കണക്ക് പി.എസ്.സി
ശേഖരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
എങ്കില്‍ ഓരോ
ജില്ലയില്‍ നിന്നും
ലഭിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ബൈട്രാന്‍സ്ഫര്‍
നിയമനത്തിന് വേണ്ടത്ര
അപേക്ഷകള്‍
ഇല്ലെങ്കില്‍ ബാക്കി
ഒഴിവുകള്‍ നേരിട്ടുള്ള
നിയമനത്തിന് മാറ്റി
നല്കുവാന് നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
നിയമനം
നടത്താത്ത റാങ്ക്
ലിസ്റ്റുകള്‍
3294.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷ നടത്തി
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റുകളില്‍ ഒരു
വര്‍ഷം കഴിഞ്ഞിട്ടും
ഒരാളെപ്പോലും
നിയമിക്കാത്ത
തസ്തികകള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഒരു
ഉദ്യോഗാര്ത്ഥിയെപ്പോലും
നിയമിക്കാതിരിക്കുകയും
റാങ്ക് ലിസ്റ്റ്
നിലവിലിരിക്കുകയും
ചെയ്യുന്ന തസ്തികകളില്‍
വീണ്ടും പരീക്ഷ
നടത്തുന്നതിന്
വിജ്ഞാപനം നടത്തി
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
റാങ്ക്
ഹോള്‍ഡേഴ്സ് അസോസിയേഷന്
രൂപീകരണം
3295.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
റാങ്ക് പട്ടികയില്‍
ഉള്‍പ്പെടുന്നവരുടെ
സംഘടനകള്‍
രൂപീകരിക്കുന്നതിന്
ഏതെങ്കിലും നിബന്ധനകളോ
നിര്‍ദ്ദേശങ്ങളോ
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പി.എസ്.സി.
റാങ്ക് ഹോള്‍ഡേഴ്സ്
അസോസിയേഷന്
രജിസ്റ്റര്‍
ചെയ്യുന്നതിന് ഏത്
ഏജന്‍സിയെയാണ്
സമീപിക്കേണ്ടത് എന്ന്
വ്യക്തമാക്കുമോ;
(സി)
റാങ്ക്
ഹോള്‍ഡേഴ്സ്
അസോസിയേഷന്റെ പേരില്‍
ചിലര്‍ നടത്തുന്ന
പണപ്പിരിവും ചൂഷണവും
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
മത്സരപ്പരീക്ഷാ
പരിശീലന സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
3296.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
കോച്ചിംഗ് സെന്ററുകള്‍
എന്ന പേരില്‍ സംസ്ഥാന
വ്യാപകമായിട്ടുളള
മത്സരപ്പരീക്ഷാ പരിശീലന
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
മത്സരപ്പരീക്ഷാ പരിശീലന
സ്ഥാപനങ്ങള്‍
നടത്തുന്നതിന്
എന്തൊക്കെ അനുമതികള്‍
വേണമെന്നും ആയത്
ലഭ്യമാകുന്നതിനുള്ള
നടപടികള്‍
എന്തൊക്കെയെന്നും
അറിയിക്കാമോ;
(സി)
വ്യാപകമായി
കൂണുകള്‍ പോലെ ഉയരുന്ന
മത്സരപ്പരീക്ഷാ പരിശീലന
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഡി)
സര്‍ക്കാരുദ്യോഗസ്ഥര്‍
ഇത്തരം കോച്ചിംഗ്
സെന്റുറുകളില്‍
ക്ലാസ്സെടുക്കുന്നതും
പ്രതിഫലം
കൈപ്പറ്റുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഇ)
ഇക്കാര്യം
സംബന്ധിച്ച്
സര്‍ക്കാരുദ്യോഗസ്ഥരുടെ
പെരുമാറ്റ ചട്ടങ്ങളിലെ
വ്യവസ്ഥകള്‍
എന്തൊക്കെയെന്നറിയിക്കുമോ?
ഗ്രാമവികസന
വകുപ്പിലെ ലക്ചര്‍ ഗ്രേഡ് II
(അഗ്രികള്‍ച്ചര്‍) തസ്തിക
3297.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിലെ ലക്ചര്‍
ഗ്രേഡ് II
അഗ്രികള്‍ച്ചര്‍
തസ്തികയിലേക്ക്
പി.എസ്.സി.
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
തസ്തികയുടെ യോഗ്യതയും
ശമ്പളസ്കെയിലും
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
കൃഷിവകുപ്പിലെ
കൃഷി ഓഫീസര്‍മാര്‍ക്ക്
പ്രസ്തുത
തസ്തികയിലേക്ക്
അപേക്ഷിക്കുന്നതിന്
വിശേഷാല്‍ ചട്ടത്തില്‍
എന്തെങ്കിലും
പ്രൊവിഷന്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
കൃഷി ഓഫീസര്‍മാരുടെ
ശമ്പളസ്കെയില്‍
എത്രയാണ്; ഇവര്‍
ഗസറ്റഡ് ഉദ്യോഗസ്ഥരാണോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
സ്പെഷ്യല്‍
റൂള്‍
തയ്യാറാക്കുന്നതിന്
മുന്‍പ് ലക്ചര്‍ ഗ്രേഡ്
II അഗ്രിക്കള്‍ച്ചര്‍
തസ്തിക ഏത് പേരിലാണ്
അറിയപ്പെട്ടിരുന്നത്; ഈ
തസ്തിക സ്റ്റേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെട്ടിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഉയര്‍ന്ന
വിദ്യാഭ്യാസ യോഗ്യതയും
പ്രൊഫഷണല്‍
യോഗ്യതയുമുളള ലക്ചര്‍
തസ്തികകള്‍ സ്റ്റേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്താതെ
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തിയ
സ്പെഷ്യല്‍ റൂളിലെ
അപാകത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ മുഴുവന്‍
ലക്ചര്‍ തസ്തികയും
സ്റ്റേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തുന്നതിനുളള
നടപടി കൈക്കൊളളുമോ;
വിശദാംശം ലഭ്യമാക്കാമോ?
ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്
റാങ്ക് ലിസ്റ്റിലെ നിയമനം
3298.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
ക്ലാര്‍ക്ക്
ടൈപ്പിസ്റ്റ്
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര പേര്‍ക്ക്
നിയമന ശിപാര്‍ശ
ലഭിച്ചിട്ടുണ്ട് എന്ന്
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
ലിസ്റ്റിന്റെ കാലാവധി
എന്ന് വരെയാണ് ഉളളത്;
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് കൂടി
നിയമന ശിപാര്‍ശ
ലഭ്യമാക്കാനാകുമെന്നാണ്
കരുതുന്നത്
എന്നറിയിക്കാമോ?
കെ.എ.പി.
നാലാം ബറ്റാലിയന് സി.പി.ഒ.
റാങ്ക് ലിസ്റ്റ്
3299.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.
എ. പി. നാലാം
ബറ്റാലിയനില്‍
പി.എസ്.സി. യുടെ
സിവില്‍ പോലീസ് ഓഫീസര്‍
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നത്
എപ്പോഴാണ്
എന്നറിയിക്കാമോ;
(ബി)
ഇപ്പോള്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(സി)
കെ.എ.പി.
നാലാം ബറ്റാലിയനില്‍
സിവില്‍ പോലീസ് ഓഫീസര്‍
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ?
പി.എസ്.സി.
നിയമനവും സൃഷ്ടിച്ച
തസ്തികകളും
3300.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ എത്ര
ആളുകള്‍ക്ക് ഏതെല്ലാം
തസ്തികകളില്‍
പി.എസ്.സി. വഴി നിയമനം
നല്കി എന്ന്
വ്യക്തമാക്കാമോ; വര്‍ഷം
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളില്‍
സൃഷ്ടിക്കപ്പെട്ട
തസ്തികകളില്‍ വയനാട്
ജില്ലയ്ക്ക് ഏതെല്ലാം
വകുപ്പുകളില്‍ ഏതെല്ലാം
പുതിയ തസ്തികകള്‍
സൃഷ്ടിച്ചു എന്ന്
വിശദമാക്കാമോ;
(സി)
ജീവനക്കാരുടെ
പുനര്‍വിന്യാസം
കാര്യക്ഷമമായി
നടക്കുന്നുണ്ടോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
പുനര്‍വിന്യാസത്തിനായി
വയനാട് ജില്ലയില്‍
ഏതെല്ലാം വകുപ്പുകളില്‍
ഏതെല്ലാം തസ്തികകള്‍
എത്ര വീതം ഒഴിഞ്ഞ്
കിടപ്പുണ്ട് എന്ന്
വ്യക്തമാക്കാമോ; ഇത്
നികത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി
ഓപ്പറേറ്റര്‍ റാങ്ക് ലിസ്റ്റ്
3301.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 272/2014
പ്രകാരം കേരള വാട്ടര്‍
അതോറിറ്റി ഓപ്പറേറ്റര്‍
തസ്തികയിലേക്ക്
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക്
പി.എസ്.സി. നിയമന
ശിപാര്‍ശ നല്കി എന്ന്
വെളിപ്പെടുത്തുമോ;
പ്രസ്തുത റാങ്ക്
ലിസ്റ്റ് ഇപ്പോള്‍
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇല്ലായെങ്കില്‍
ഓപ്പറേറ്റര്‍
തസ്തികയിലേയ്ക്ക് പുതിയ
അപേക്ഷ ക്ഷണിക്കുവാന്‍
കേരള പബ്ലിക്ക്
സര്‍വ്വീസ് കമ്മീഷന്
എത്രയും വേഗം നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിവിധ
വകുപ്പിലെ എല്‍.ഡി.
ടൈപ്പിസ്റ്റിന്റെ സാധ്യത
പട്ടിക
3302.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പിലെ എല്‍.ഡി.
ടൈപ്പിസ്റ്റിന് പുറമേ
വാട്ടര്‍ അതോറിറ്റി
ടൈപ്പിസ്റ്റ്,
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്,
ക്ലാര്‍ക്ക്-കം-ടൈപ്പിസ്റ്റ്,
സര്‍വ്വകലാശാല
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്,
സെക്രട്ടേറിയറ്റ്
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്,
കമ്പനി/കോര്പറേഷന്
ടൈപ്പിസ്റ്റ് തുടങ്ങി
വിവിധ
തസ്തികകളിലേക്കുള്ള
പരീക്ഷകളില്‍
പൊതുവായുള്ള
അപേക്ഷകരുളളതിനാല്
പ്രസ്തുത വിവിധ
വകുപ്പിലെ റാങ്ക്
പട്ടികകളില്‍ ഒന്നിലേറെ
റാങ്ക് പട്ടികകളില്‍
ഉള്‍പ്പെടുന്ന
ഉദ്യോഗാര്‍ത്ഥികളുടെ
എണ്ണം
കൂടുതലായിരിക്കുമെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൂടുതല്‍
പേര്‍ക്ക് ടൈപ്പിസ്റ്റ്
ജോലി ലഭിക്കാന്‍
സാധ്യതയുള്ളതിനാല്‍
വിവിധ വകുപ്പിലെ
എല്‍.ഡി.
ടൈപ്പിസ്റ്റിന്റെ
സാധ്യത പട്ടിക
ചെറുതാക്കാനുള്ള
തീരുമാനം
പുനഃപരിശോധിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്മേല് സ്വീകരിച്ച
നടപടി വിശദമാക്കാമോ?
വയനാട്
ജില്ലയില്‍ സ്പെഷല്‍
റിക്രൂട്ട്മെന്റ് നിയമനങ്ങൾ
3303.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം വയനാട്
ജില്ലയില്‍ നാളിതുവരെ
സ്പെഷല്‍
റിക്രൂട്ട്മെന്റ് വഴി
നടത്തിയ നിയമനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
പുതുതായി തസ്തികകള്‍
സൃഷ്ടിച്ച് നടത്തിയ
നിയമനങ്ങള്‍ ഉണ്ടോ;
എങ്കില്‍ അവ ഏതെന്ന്
അറിയിക്കാമോ;
(സി)
ഇനി
പുതിയ തസ്തികകള്‍
സൃഷ്ടിച്ച് സ്പെഷല്‍
റിക്രൂട്ട്മെന്റ് വഴി
നിയമനം നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കോളേജ്
വിദ്യാഭ്യാസ വകുപ്പിലെ മലയാളം
ലക്ചറര്‍ തസ്തിക
3304.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പിലെ
മലയാളം ലക്ചറര്‍
തസ്തികയിലേയ്ക്ക്
2013-ലെ
ഭിന്നശേഷിക്കാര്‍ക്ക്
വേണ്ടിയുള്ള
സര്‍ക്കുലര്‍
പാലിക്കാതെ 2014ല്‍
പി.എസ്.സി. നിയമനം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് നിലവിലുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റിലെ 48-ാം
റാങ്കുകാരനായ ഡോ.കെ.
പി. നിധീഷ് എന്നയാളുടെ
പരാതിയില്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പരാതിയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് പറയാമോ;
(ഡി)
പരാതിയില്‍
പറയുന്നതുപോലെ 2013ലെ
ഭിന്നശേഷിക്കാര്‍ക്ക്
വേണ്ടിയുള്ള
സര്‍ക്കുലറിന്
വിരുദ്ധമായ നിയമനം
നടത്തിയിട്ടുണ്ടോ എന്ന്
പരിശോധിക്കുമോ;
അങ്ങനെയുണ്ടെങ്കില്‍
തെറ്റ് തിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സിവില്‍
പോലീസ് ഓഫീസർ റാങ്ക്
ലിസ്റ്റിൽ നിന്നുള്ള നിയമനം
3305.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
657/
2017 പ്രകാരം നിലവിൽ
വന്ന സിവില്‍ പോലീസ്
ഓഫീസർ റാങ്ക് ലിസ്റ്റിൽ
നിന്നും നിയമനം
നടത്തുന്നതിനായി 2020
ഫെബ്രുവരി നാലാം തീയതി
വരെ എത്ര ഒഴിവുകൾ
റിപ്പോർട്ട്
ചെയ്തിട്ടുണ്ട്;
പ്രസ്തുത
ഒഴിവുകളിലേക്ക് നിയമന
ശിപാർശ നൽകിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകളിലേക്ക് നിയമന
ശിപാർശ നൽകുന്നതിന്
എന്തെങ്കിലും തടസ്സങ്ങൾ
ഉണ്ടോ; ഉണ്ടെങ്കിൽ
തടസ്സങ്ങൾ എന്താണെന്ന്
അറിയിക്കുമോ?
സിവില്‍
പോലീസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ് നിയമനം
3306.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
പോലീസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റില്‍ (കാറ്റഗറി
നമ്പര്‍ 657/2017)
നിന്നും നിയമനം
നടത്തുന്നതിനായി 2019
ഫെബ്രുവരി 4-ാം തീയതി
കേരള പബ്ലിക്
സര്‍വ്വീസ്
കമ്മീഷനിലേയ്ക്ക് 317
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തെങ്കിലും
നാളിതുവരെ നിയമന
ശിപാര്‍ശ അയക്കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകളിലേക്ക് നിയമന
ശിപാര്‍ശ അയക്കാന്‍
എന്തെങ്കിലും നിയമ
പ്രശ്നങ്ങള്‍ ഉണ്ടോ;
എങ്കില്‍ അത്
പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
തൃശ്ശൂർ
ജില്ലയിലെ യു.പി.എസ്.എ.റാങ്ക്
ലിസ്റ്റ്
3307.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂർ
ജില്ലയിൽ നിലവിലുള്ള
യു.പി.എസ്.എ. റാങ്ക്
ലിസ്റ്റിൽ നിന്നും
നിയമന നടപടികൾ
ആരംഭിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിൽ നിലവിലുള്ള
ഒഴിവുകൾ 2020-21
അധ്യയനവർഷത്തിന്റെ
തുടക്കത്തിൽതന്നെ
നികത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ഇടുക്കി
ജില്ലയിലെ ലാസ്റ്റ് ഗ്രേഡ്
സര്‍വന്റ്സ് റാങ്ക് ലിസ്റ്റ്
3308.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലാ പി.എസ്.സി.യുടെ
കാറ്റഗറി നമ്പര്‍
071/2017 പ്രകാരം 2018
ജൂണ്‍ 30ന് നിലവില്‍
വന്ന ലാസ്റ്റ് ഗ്രേഡ്
സര്‍വന്റ്സ് റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
കാലാവധി
തീരാറായ പ്രസ്തുത
ലാസ്റ്റ് ഗ്രേഡ്
സെര്‍വന്റ്സ് റാങ്ക്
ലിസ്റ്റില്‍ നിന്നും
കൂടുതല്‍ നിയമനങ്ങള്‍
നടത്തുവാന്‍ എന്ത്
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ?
ലാസ്റ്റ്
ഗ്രേഡ് റാങ്ക് ലിസ്റ്റില്‍
നിന്നും സ്ഥിരനിയമനം
3309.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈക്കോടതി
നിര്‍ദ്ദേശം
ഉണ്ടായിട്ടും
കേരളത്തിലെ
താല്‍ക്കാലിക
ക്രിമിനല്‍ കോടതികളില്‍
ലാസ്റ്റ് ഗ്രേഡ്
ഉള്‍പ്പെടെയുള്ള
തസ്തികകളില്‍ നിലവിലെ
റാങ്ക് ലിസ്റ്റില്‍
നിന്നും സ്ഥിരനിയമനം
നടത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടങ്ങളില്‍
സ്ഥിരനിയമനം
നടത്തുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
കേരളത്തില്‍
പുതുതായി ആരംഭിക്കുന്ന
പോക്സോ കോടതികളില്‍
വിരമിച്ച ജീവനക്കാരെ
നിയമിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
മുന്‍
ലാസ്റ്റ് ഗ്രേഡ്
തസ്തികയുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
25% പേര്‍ക്ക് നിയമനം
ലഭിച്ചപ്പോള്‍ 7%
പേര്‍ക്ക് മാത്രമാണ്
ഇപ്പോള്‍ നിയമനം
ലഭിച്ചത് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാരണം
പരിശോധിക്കുമോ;
(ഇ)
പുനര്‍വിന്യാസത്തിലൂടെ
തസ്തികകൾ
നഷ്ടപ്പെടുമ്പോൾ
നിലവിലെ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നിയമനം നല്കത്തക്കവണ്ണം
എന്തു ബദല്‍
സംവിധാനമാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലാ റിസര്‍വ്
വാച്ചര്‍/ഡിപ്പോ വാച്ചര്‍
റാങ്ക് ലിസ്റ്റ്
3310.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
21.02.2018ല്‍
നിലവില്‍ വന്ന മലപ്പുറം
ജില്ലാ റിസര്‍വ്
വാച്ചര്‍/ഡിപ്പോ
വാച്ചര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്രപേരെ
നിയമിച്ചുവെന്നറിയിക്കാമോ;
പുതിയ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
എന്‍.എം.ആര്.
വാച്ചര്‍മാര്‍ എന്ന
പേരില്‍ വിവിധ
ഓഫീസുകളില്‍
താല്‍ക്കാലികമായി
എത്രപേര്‍ ജോലി
ചെയ്യുന്നു; വിശദാംശം
നല്‍കുമോ;
(സി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടായിട്ടും
താല്‍ക്കാലിക
നിയമനങ്ങള്‍ നടത്തി
സ്ഥിരപ്പെടുത്തുന്ന
സാഹചര്യം നിലവിലുണ്ടോ;
(ഡി)
റാങ്ക്
ലിസ്റ്റില്‍
നിന്നുതന്നെ നിയമനം
നടത്തുവാനും ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുവാനും നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ എൽ.ജി.എസ്.റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള നിയമനം
3311.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
ലാസ്റ്റ്ഗ്രേഡ്
സര്‍വ്വന്റ്
നിയമനത്തിന് എത്രപേരുടെ
റാങ്ക് ലിസ്റ്റാണ്
പ്രസിദ്ധീകരിച്ചിട്ടുള്ളത്;
ഇതിൽ എത്ര പേർക്ക്
നിയമനം നൽകി; കഴിഞ്ഞതവണ
ലിസ്റ്റിൽ എത്ര
പേരുണ്ടായിരുന്നു;
ഇതില്‍ നിന്നും എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിരുന്നു;
നിയമനങ്ങള്‍
വേഗത്തിലാക്കുന്നതിന്
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ വിവിധ
വകുപ്പുകളില്‍
എല്‍.ജി.എസ്.-ന്റെ
സാങ്ഷന്‍ഡ്
പോസ്റ്റുകളില്‍
ദിവസവേതനക്കാര്‍ ജോലി
ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ വകുപ്പ്
തിരിച്ചുളള കണക്ക്
വ്യക്തമാക്കാമോ;
(സി)
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ഉദ്യോഗസ്ഥ
പുനര്‍വിന്യാസം
നടക്കുന്നതോടെ നിലവില്‍
വിവിധ വകുപ്പുകളില്‍
റിട്ടയര്‍മെന്റ്/പ്രൊമോഷന്
വഴി എല്‍.ജി.എസ്.-ന്
ലഭിച്ചുകൊണ്ടിരിക്കുന്ന
ഒഴിവുകൾ നഷ്ടപ്പെടാന്‍
സാധ്യതയുണ്ടോ;
ഇല്ലെങ്കില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിച്ചുകൊണ്ടാണോ
ഇത് നടപ്പിലാക്കുന്നത്;
(ഡി)
പുതിയതായി
ആരംഭിച്ച സര്‍ക്കാര്‍
ഓഫീസുകളില്‍
ലാസ്റ്റ്ഗ്രേഡ്
(വേരിയസ്) തസ്തികകളില്‍
സ്ഥിരനിയമനം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
പുതിയതായി
അനുവദിക്കുന്ന
എെ.റ്റി.എെ., ലീഗല്‍
മെട്രോളജി, താലൂക്ക്
ഓഫീസുകളില്‍ ഓഫീസ്
മേധാവികള്‍ സാങ്ഷന്‍ഡ്
പോസ്റ്റ് വേണമെന്ന്
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടും
എല്‍.ജി.എസ്. (വേരിയസ്)
മാത്രം
താല്‍ക്കാലികക്കാരെ
നിയമിക്കുന്നത്
എന്തുകൊണ്ടാണ്
എന്നറിയിക്കാമോ;
ഇവിടങ്ങളില്‍
സാങ്ഷന്‍ഡ് പോസ്റ്റ്
സൃഷ്ടിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സര്‍വ്വകലാശാല
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള പി.എസ്.സി.
റാങ്ക് ലിസ്റ്റ്
3312.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാല
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതു തീയതിലാണ്
അവസാനിച്ചത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതിനകം
നടത്തിയിട്ടുള്ള നിയമന
ശിപാര്‍ശകളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
ലിസ്റ്റിന്റെ
കാലാവധിക്കുള്ളില്‍
റിപ്പോര്‍ട്ട്
ചെയ്തിരുന്ന എല്ലാ
എന്‍.ജെ.ഡി.
ഒഴിവുകളിലേക്കും നിയമന
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി നിയമന
ശിപാര്‍ശ നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നുള്ള നിയമന
ശിപാര്‍ശയുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കോടതികളില്‍
കേസ് നിലവിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കോഴിക്കോട്
ജില്ലയിലെ എല്‍.ഡി.വി.
ഡ്രൈവര്‍ ഗ്രേഡ് 2 റാങ്ക്
ലിസ്റ്റ്
3313.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ വിവിധ
വകുപ്പുകളിലെ
സര്‍ക്കാര്‍
വാഹനങ്ങളില്‍
എല്‍.ഡി.വി. ഡ്രൈവര്‍
ഗ്രേഡ് 2 ന്റെ സേവനം
ഉറപ്പു വരുത്തുന്നതിന്
തസ്തികള്‍
സൃഷ്ടിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ നിലവില്‍
ഉള്ള എല്‍.ഡി.വി.
ഡ്രൈവര്‍ ഗ്രേഡ് 2ന്റെ
റാങ്ക് ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം നല്‍കിയെന്ന്
അറിയിക്കാമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ ഡ്രൈവര്‍
ഗ്രേഡ് 2 ന്റെ എത്ര
ഒഴിവുകള്‍
നിലനില്‍ക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോഴിക്കോട്
ജില്ലയില്‍ വിവിധ
വകുപ്പുകളില്‍ എത്ര
ഡ്രൈവര്‍മാര്‍
താത്കാലിക
അടിസ്ഥാനത്തില്‍ ജോലി
ചെയ്തു വരുന്നുവെന്ന്
വെളിപ്പെടുത്തുമോ?
കാറ്റഗറി
നമ്പര്‍ 284/14 ലിസ്റ്റിലെ
നിയമന ശിപാര്‍ശ
3314.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 284/14 ല്‍
പി.എസ്.സി.
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര
നിയമനങ്ങള്‍ ശിപാര്‍ശ
ചെയ്തിട്ടുണ്ട് എന്ന്
പറയാമോ;
(ബി)
നിലവില്‍
പ്രസ്തുത തസ്തികയില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
നിലവിലുള്ള
ഒഴിവുകളിലേക്ക് നിയമന
ശിപാര്‍ശ നല്കുവാന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കാറ്റഗറി
നമ്പർ 613/2013 റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടാന്‍ നടപടി
3315.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പർ 613/2013 പ്രകാരം
കേള്‍വിക്കുറവുള്ളവർക്കായി
പി.എസ്.സി, എൻ.സി.എ
വിജ്ഞാപനപ്രകാരം
കമ്പനി, കോർപ്പറേഷൻ
ബോർഡ് എന്നിവിടങ്ങളില്‍
അസിസ്റ്റന്റ്/ക്ലാർക്ക്
തസ്തികയിലേക്ക്
നിയമനത്തിനായി 2017-ല്‍
നിലവില്‍ വന്ന റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടുന്നതിന് വേണ്ടി
റാങ്ക് ലിസ്റ്റില്‍
പേരുള്ള സാറാ ബാലു
നല്കിയ അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കാറ്റഗറി
നമ്പര്‍ 657/2017 ലെ
പി.എസ്.സി നിയമനം
3316.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 657/2017
പ്രകാരം
(പത്തനംതിട്ട-കെ.എ.പി-3)
പി.എസ്.സി
പ്രസിദ്ധീകരിച്ച
മെയിന്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ട്;
(ബി)
എത്രപേര്‍ക്ക്
കൂടി നിയമനം
നല്‍കാനാകും എന്നും
പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടുന്ന കാര്യം
പരിഗണിക്കാനാകുമോ
എന്നും അറിയിക്കാമോ?
ബൈന്‍ഡര്‍
ഗ്രേഡ്-II റാങ്ക് ലിസ്റ്റില്‍
നിന്ന് നിയമനം
3317.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കോട്ടയം
ജില്ലയിലെ ബൈന്‍ഡര്‍
ഗ്രേഡ്-II തസ്തികയില്‍
പ്രമോഷന്,
റിട്ടയര്‍മെന്റ്
വേക്കന്‍സികളില്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളിലേയ്ക്ക്
പൂര്‍ണമായും നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്ന് നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് ഗ്രേഡ് II
തസ്തികയുടെ റാങ്ക് ലിസ്റ്റ്
3318.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്രികള്‍ച്ചറല്‍
അസിസ്റ്റന്റ് ഗ്രേഡ് II
(കാറ്റഗറി നമ്പര്‍
444/2016)
തസ്തികയിലേക്കുളള
നിയമനത്തിനായി
09.08.2017-ന്
പി.എസ്.സി നടത്തിയ
പരീക്ഷയുടെ
ചുരുക്കപട്ടിക
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
ഈ
തസ്തികയുടെ യോഗ്യത
മാനദണ്ഡം എന്തെന്ന്
അറിയിക്കാമോ;
(സി)
ഇൗ
തസ്തികയിലേക്ക്
നിലവില്‍ എത്ര
ഒഴിവുകള്‍ പി.എസ്.സി-
യിലേക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(ഡി)
ഇൗ
തസ്തികയുടെ റാങ്ക്
പട്ടിക എന്നത്തേക്ക്
പ്രസിദ്ധീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കെ.എ.പി
-III ബറ്റാലിയന് റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള നിയമനം
3319.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.പി
-III
ബറ്റാലിയനിലേക്കുള്ള
റിക്രൂട്ട്മെന്റിന്
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
പ്രസ്തുത ലിസ്റ്റിന്റെ
കാലാവധി എന്നുവരെയാണ്;
ലിസ്റ്റില്‍ ഇനി
എത്രപേരാണ്
ശേഷിയ്ക്കുന്നത്;
പ്രസ്തുത ലിസ്റ്റില്‍
നിന്ന് ഇനി എത്ര പേരെ
നിയമിയ്ക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
കെ.എ.പി
-III ബറ്റാലിയനില്‍
നിലവില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
പ്രസ്തുത ലിസ്റ്റിന്റെ
കാലാവധി
അവസാനിയ്ക്കുന്നതിന്
മുമ്പ് നിലവിലുള്ള
മുഴുവന്‍ ഒഴിവുകളും
റിപ്പോര്‍ട്ട്
ചെയ്യാന്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിയ്ക്കാമോ?
കെ.എസ്.ആർ.ടി.സി.
യിലെ സേവനകാലം പരിഗണിച്ച്
പെൻഷൻ
3320.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കെ.എസ്.ആർ.ടി.സി.
കണ്ടക്ടർ തസ്തികയില്‍
നിന്നും വിടുതല്‍
ചെയ്ത് സംസ്ഥാന
സർവ്വീസില്‍ ലോവർ
ഡിവിഷൻ ക്ലാർക്കായി
ജോലി ചെയ്യുന്ന
ജീവനക്കാരൻ റിട്ടയർ
ചെയ്യുമ്പോള്‍
കെ.എസ്.ആർ.ടി.സി. യിലെ
സേവനകാലം പെൻഷൻ
നിശ്ചയിക്കുന്നതിന്
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കമ്പനി,
ബോര്‍ഡ് അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവുകള്‍
3321.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലുള്ള
കമ്പനി, ബോര്‍ഡ്
അസിസ്റ്റന്റ്
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക്
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര നിയമനം
നടത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട
ബാക്കിയുള്ളവര്‍ക്ക്
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ?
എല്‍.ഡി.
ക്ലര്‍ക്ക് തസ്തികയില്‍
ആശ്രിത നിയമനം
3322.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറയിന്‍കീഴ്
പോലീസ് സ്റ്റേഷനില്‍
വച്ച്
ഡ്യൂട്ടിക്കിടയില്‍
06.09.2013-ല്‍
അന്തരിച്ച ഗ്രേഡ്
എ.എസ്സ്.എെ
സത്യസന്ധന്റെ ആശ്രിതനായ
എസ്സ്. സൂര്യകൃഷ്ണന്‍
എല്‍.ഡി. ക്ലര്‍ക്കായി
നിയമനം ലഭിക്കുന്നതിന്
പൊതുഭരണ (സി.ഇ സെല്‍)
വകുപ്പ്
തയ്യാറാക്കിയിട്ടുളള
ലിസ്റ്റിലെ
സീനിയോറിറ്റി
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുഭരണ
(സി.ഇ സെല്‍)
വകുപ്പില്‍ നിന്നും
എല്‍.ഡി. ക്ലര്‍ക്ക്
തസ്തികയില്‍ അവസാനമായി
ആശ്രിത നിയമനം
നല്‍കിയിട്ടുളളത് ഏതു
വര്‍ഷം വരെ
നല്കിയിട്ടുളള
അപേക്ഷയ്ക്കാണെന്ന്
വ്യക്തമാക്കാമോ?
ആശ്രിത
നിയമന അപേക്ഷകളിന്മേലുള്ള
നടപടി
3323.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആശ്രിത
നിയമനത്തിനായി ലഭിച്ച
അപേക്ഷകളില്‍
സമയബന്ധിതമായി നടപടി
സ്വീകരിച്ച്
നിയമപ്രകാരമുള്ള റേഷിയോ
പ്രകാരം നിയമനം
നടക്കുന്നുണ്ട് എന്ന്
ഉറപ്പു വരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
ഇതിനകം
സ്വീകരിച്ചിട്ടുള്ളത്;
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
സൂപ്പര്‍
ന്യൂമററി വ്യവസ്ഥ പ്രകാരം
ആശ്രിത നിയമനം
3324.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആശ്രിത നിയമന
വ്യവസ്ഥയില്‍ സ്ഥിര
നിയമനം നല്കേണ്ടതിനു
പകരം സൂപ്പര്‍ ന്യൂമററി
വ്യവസ്ഥയില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര പേരെ
അപ്രകാരം സൂപ്പര്‍
ന്യൂമററി വ്യവസ്ഥയില്‍
നിയമിച്ചു; വകുപ്പ്
തിരിച്ച് കണക്കുകള്‍
നല്‍കാമോ;
(ബി)
ഇത്തരത്തില്‍
കൂട്ടത്തോടെ സൂപ്പര്‍
ന്യൂമററി തസ്തികയില്‍
നിയമനം നടത്തിയതു മൂലം
ഇവരുടെ തസ്തികകള്‍
റെഗുലറൈസ് ചെയ്യാന്‍
കഴിയാതെ പ്രയാസം
നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ഇന്നവേഷന്‍
ആന്റ് എന്റര്‍പ്രനര്‍ഷിപ്പ്
ഡെവലപ്മെന്റ് സെന്റര്‍
T 3325.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളിലെ
സംരംഭകത്വം
വളര്‍ത്തുവാന്‍
ഇന്നവേഷന്‍ ആന്റ്
എന്റര്‍പ്രനര്‍ഷിപ്പ്
ഡെവലപ്മെന്റ് സെന്റര്‍
(ഐ.ഇ.ഡി.സി.)
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ നിന്നും
കേരള സ്റ്റാര്‍ട്ട് അപ്
മിഷന് അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
(സി)
തെരഞ്ഞെടുക്കപ്പെടുന്ന
സ്ഥാപനങ്ങള്‍ക്ക്
വാര്‍ഷിക ഗ്രാന്റായി
എന്ത് തുകയാണ്
നല്‍കുന്നത്; എത്ര
സ്ഥാപനങ്ങളാണ് ഈ വര്‍ഷം
തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന്
അറിയിക്കുമോ?
സ്റ്റാര്‍ട്ടപ്പുകളുടെ
പ്രവര്‍ത്തനത്തിനുളള സഹായം
T 3326.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
ലഭിച്ച പ്രവൃത്തികള്‍
തുടങ്ങുന്നതിന്
സോഫ്റ്റ് ലോണ്‍
അനുവദിക്കുന്നതിനെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നുള്ള
ഓര്‍ഡറുകള്‍ക്കാണ്
വായ്പകള്‍
ലഭ്യമാക്കുന്നത്
എന്നറിയിക്കാമോ;
(സി)
സ്റ്റാര്‍ട്ടപ്പുകളുടെ
പ്രവര്‍ത്തനത്തിന്
സഹായകരമായ
സ്റ്റാര്‍ട്ടപ്പ്
മിഷന്റെ പ്രവര്‍ത്തനം
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ഏജന്‍സികളില്‍ നിന്നും
ചെയ്ത
പ്രവൃത്തികള്‍ക്ക് പണം
ലഭ്യമാക്കാന്‍ ഏറെ
ബുദ്ധിമുട്ട്
അനുഭവപ്പെടുന്ന വനിതാ
സ്റ്റാര്‍ട്ടപ്പുകളെ
സഹായിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വിവരസാങ്കേതിക
രംഗത്ത് ആരംഭിച്ച
ടെക്നോപാര്‍ക്കുകള്‍
3327.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരസാങ്കേതിക
രംഗത്ത് 1990ൽ ആരംഭിച്ച
ടെക്നോപാര്‍ക്കുകള്‍
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കുകളിൽ എത്ര
സ്റ്റാര്‍ട്ടപ്പുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സ്റ്റാര്‍ട്ടപ്പുകളിൽ
എത്രപേര്‍ ജോലി
ചെയ്യുന്നുവെന്ന്
അറിയിക്കാമോ?
സി-ഡിറ്റിലെ
ഡയറക്ടര്‍ നിയമനം
3328.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റിലെ
ഡയറക്ടര്‍
നിയമനത്തിനുള്ള
അടിസ്ഥാന യോഗ്യതകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം അടിസ്ഥാന
യോഗ്യതയില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിരുന്നോ;
(സി)
പ്രസ്തുത
മാറ്റം വരുത്തിയ
കാലയളവില്‍
സി-ഡിറ്റില്‍
രജിസ്ട്രാറുടെ ചുമതല
ആരാണ് വഹിച്ചിരുന്നത്;
ഈ വ്യക്തിയെ പിന്നീട്
പുതുക്കിയ യോഗ്യതയുടെ
അടിസ്ഥാനത്തില്‍
സി-ഡിറ്റില്‍
ഡയറക്ടറായി
നിയമിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
സി-ഡിറ്റിലെ
ഡയറക്ടര്‍ നിയമനം
3329.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റിന്റെ
ഡയറക്ടറായി നിലവില്‍
ആരെയാണ്
നിയമിച്ചിട്ടുളളതെന്നും
അദ്ദേഹത്തിന്റെ
യോഗ്യതയെന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയ്ക്ക് ശമ്പളവും
അലവന്‍സും ഉള്‍പ്പെടെ
പ്രതിമാസവേതനം
എത്രയാണ്; അറിയിക്കുമോ;
(സി)
ഈ
നിയമനത്തിന് അപേക്ഷ
ക്ഷണിച്ചിരുന്നോ;
എങ്കില്‍ എത്ര
അപേക്ഷകള്‍ ലഭിച്ചു;
പ്രസ്തുത അപേക്ഷകരുടെ
ഓരോരുത്തരുടെയും
യോഗ്യതയും
വിശദവിവരങ്ങളും
നല്‍കുമോ?
സി-ഡിറ്റിലെ
സ്ഥിരനിക്ഷേപത്തിന്റെ
ജാമ്യത്തിൽ ബാങ്കുകളില്‍
നിന്നുള്ള ഓവര്‍ ഡ്രാഫ്റ്റ്
3330.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സി-ഡിറ്റ് എത്ര
തവണ
സ്ഥിരനിക്ഷേപത്തിന്റെ
ജാമ്യത്തിൽ
ബാങ്കുകളില്‍ നിന്ന്
ഓവര്‍ ഡ്രാഫ്റ്റ്
എടുത്തിട്ടുണ്ട്;
എന്നൊക്കെയാണ് ഇവ
എടുത്തിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
തവണ എടുത്ത ഓവര്‍
ഡ്രാഫ്റ്റ് തുകയും
അതിനായി വെച്ച സ്ഥിര
നിക്ഷേപവും എത്രയെന്ന്
വിശദമാക്കുമോ;
(സി)
ഇതുവരെ
എത്ര
ഓവര്‍ഡ്രാഫ്റ്റുകള്‍
ക്ലോസ് ചെയ്തിട്ടുണ്ട്;
എങ്ങനെയാണ് ഈ
ഓവര്‍ഡ്രാഫ്റ്റ്
അക്കൗണ്ടുകള്‍ ക്ലോസ്
ചെയ്തതെന്ന്
വിശദമാക്കുമോ;
(ഡി)
ജാമ്യം
വെച്ച സ്ഥിര
നിക്ഷേപങ്ങളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ?
ഇന്‍ഫോപാര്‍ക്കില്‍
സെെെബര്ഡോം
3331.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫോപാര്‍ക്കില്‍
സെെെബര്ഡോം
സ്ഥാപിക്കുന്നതിന് എത്ര
രൂപയാണ് ചെലവായതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പദ്ധതികളില്‍ നിന്നുള്ള
ഫണ്ടാണ് ഇതിനായി
ലഭ്യമായിട്ടുളളതെന്ന്
വിശദമാക്കാമോ;
(സി)
സെെബര്ഡോം
വഴി വീണ്ടെടുക്കാന്‍
കഴിയാതിരുന്ന ചില
വിവരങ്ങള്‍ പ്രെെവറ്റ്
സ്റ്റുഡിയോ വഴി
വീണ്ടെടുക്കാന്‍
സാധിച്ച സാഹചര്യത്തില്‍
സെെബര്ഡോം
ഉപകരണങ്ങളുടെ
ഗുണനിലവാരത്തെപ്പറ്റി
പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പ്രളയം
കാരണം നഷ്ടമായ ഓഫീസ് രേഖകളുടെ
കണക്കുകള്‍
3332.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിലും
പേമാരിയിലും ഓഫീസ്
രേഖകള്‍ നഷ്ടപ്പെട്ട
വിവിധ വകുപ്പുകളുടെ
രേഖകള്‍
പുന:സൃഷ്ടിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
ഇത്തരത്തിൽ പൂർണ്ണമായും
ഭാഗികമായും നഷ്ടപ്പെട്ട
രേഖകളുടെ കണക്ക്
ക്രോഡീകരിച്ച്
സൂക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍ കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
രേഖകള്‍
നഷ്ടപ്പെട്ട എത്ര
ഓഫീസുകളിലാണ് ഇനിയും ഇവ
പുന:സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടില്ലാത്തത്;
എത്രയിടത്താണ്
പൂര്‍ണ്ണമായും
പുന:സൃഷ്ടിച്ചിട്ടുള്ളത്;
പുന:സൃഷിക്കാന്‍
കഴിയാത്ത രേഖകളുടെ
കാര്യത്തില്‍ എന്ത്
തീരുമാനമാണ്
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളത്;
(സി)
ഇത്തരത്തിൽ
ഓഫീസ് രേഖകള്‍
നഷ്ടപ്പെട്ടതുകാരണം
പൊതുജനങ്ങള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
സേവനങ്ങള്‍
സമയബന്ധിതമായി
നല്‍കുന്നതിന് തടസ്സം
നേരിടുന്നുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ റീബില്‍ഡ് കേരള
ഇനീഷ്യേറ്റീവ് പ്രവൃത്തികള്‍
3333.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള ഇനീഷ്യേറ്റീവ്
പദ്ധതി പ്രകാരം
മലപ്പുറം ജില്ലയില്‍
അനുവദിച്ച
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഫണ്ട്
അനുവദിക്കുന്ന പ്രളയ
പുനരധിവാസ
പ്രവര്‍ത്തനങ്ങളുടെ
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(സി)
പ്രളയം
കൂടുതല്‍ ബാധിച്ച
ജില്ലയെന്നതിന്റെ
അടിസ്ഥാനത്തില്‍
മലപ്പുറം ജില്ലയ്ക്ക്
കൂടുതല്‍ ഫണ്ട്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
മലപ്പുറം
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തിയുടെ വിശദാംശം
നല്‍കുമോ?
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തിയ എറണാകുളം
ജില്ലയിലെ പ്രവൃത്തികള്‍
3334.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തിയ
എറണാകുളം ജില്ലയിലെ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
എറണാകുളം
ജില്ലാ കളക്ടര്‍
11.03.2019-ന്
65259/2019/DPO/EKM
കത്ത് പ്രകാരം
സമര്‍പ്പിച്ച 94.39
കോടി രൂപയുടെ 23
പ്രൊപ്പോസലില്‍
ഏതെല്ലാമാണ് റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ റീ ബിൽഡ്
കേരള പദ്ധതികള്‍
3335.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബിൽഡ് കേരള പദ്ധതിയിൽ
ഉള്‍പ്പെടുത്തി
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പദ്ധതികള്‍ക്ക്
അംഗീകാരം
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയിൽ
ഉള്‍പ്പെടുത്തി
നവീകരിക്കാൻ
ഉദ്ദേശിക്കുന്ന
മണ്ഡലത്തിലെ റോഡുകളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
ഓരോന്നിനും അനുവദിച്ച
തുക എത്ര വീതമാണെന്ന്
അറിയിക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
T 3336.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ
വര്‍ഷങ്ങളിലുണ്ടായ
പ്രളയത്തില്‍ തകര്‍ന്ന
വീടുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
സര്‍ക്കാര്‍ തലത്തില്‍
നല്കിയ സഹായങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സന്നദ്ധ
സംഘടനകള്‍ മുഖാന്തരം
നിര്‍മ്മാണം
ഏറ്റെടുത്തിട്ടുള്ള
വീടുകളുടെ നിര്‍മ്മാണ
ഘട്ടം
നിരീക്ഷിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
അപ്രകാരമുള്ള എത്ര
വീടുകളാണ് ഇതിനകം പണി
പൂര്‍ത്തിയായത്;
(സി)
കെയര്‍
ഹോം പദ്ധതിയുടെ രണ്ടാം
ഘട്ടം
ആരംഭിച്ചിട്ടുണ്ടോ;
അതിലൂടെ എത്ര വീടുകള്‍
നിര്‍മ്മിച്ച്
നല്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
ഭവന നിര്‍മ്മാണ സഹായ
കേന്ദ്രങ്ങള്‍ വഴി
എന്തൊക്കെ സഹായമാണ്
നല്‍കുന്നത്;
വിശദമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും ധനസഹായം
3337.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ സംസ്ഥാനത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര കോടി
രൂപയാണ്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ദുരിതാശ്വാസ
നിധിയില്‍ നിന്നും
കാസര്‍ഗോഡ് ജില്ലയിലെ
എത്ര പേര്‍ക്കാണ്
ധനസഹായം
നല്‍കിയിട്ടുളളതെന്നും
ഇതിനായി എത്രകോടി രൂപ
നല്കിയിട്ടുണ്ടെന്നുമുളള
വിവരം ലഭ്യമാക്കാമോ?
ദുരിതാശ്വാസ
ഫണ്ടില്‍നിന്നും തിരിമറി
നടത്തിയെന്ന ആക്ഷേപം
T 3338.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരിതം
അനുഭവിക്കാത്തവരുടെ
അക്കൗണ്ടുകളിലേയ്ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍നിന്നും വന്‍
തുക കൈമാറിയ സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
എന്ത് തുക അനധികൃതമായി
കൈമാറിയെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഇപ്രകാരം
അനധികൃതമായി തുക കൈമാറി
കിട്ടിയതായി
ആക്ഷേപമുള്ളവരില്
രാഷ്ട്രീയ
പാര്‍ട്ടികളുടെ
പ്രാദേശിക നേതാക്കള്‍
ഉള്‍പ്പെട്ടിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ആരൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സമൂഹത്തില്‍
ദുരിതമനുഭവിക്കുന്നവര്‍ക്ക്
ആശ്വാസം നല്കുവാന്
വിനിയോഗിക്കുന്ന
ഫണ്ടില്‍ തിരിമറി
നടത്തിയവരെ
കണ്ടെത്തുന്നതിനും
കര്‍ശനമായി
ശിക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക്
നടത്തിയ ധനസമാഹരണം
3339.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സ്വകാര്യവ്യക്തികള്‍,
സംഘടനകള്‍ മുതലായവര്‍
സമാഹരിക്കുന്ന പണം
അനന്തമായി കൈവശം
സൂക്ഷിക്കാന്‍
അവകാശമുണ്ടോ;
ഇല്ലെങ്കില്‍ എത്ര
ദിവസത്തിനുളളില്‍ ഇത്
സര്‍ക്കാരിലേക്ക്
അടയ്ക്കണമെന്ന്
വ്യക്തമാക്കുമോ;
(ബി)
കൊച്ചി
മ്യൂസിക് ഫൗണ്ടേഷന്
എന്ന സംഘടന
പ്രളയദുരിതാശ്വാസത്തിനെന്ന
പേരില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
സംഗീത നിശയിലൂടെ
ധനസമാഹരണം നടത്തിയത്
സര്‍ക്കാരിന്റെ
അറിവോടെയും
അനുവാദത്തോടെയും
ആണോയെന്ന്
വെളിപ്പെടുത്താമോ;
എങ്കില്‍ ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കൊച്ചി
മ്യൂസിക് ഫൗണ്ടേഷന്
ആവശ്യപ്പെടാതെ രാജീവ്
ഗാന്ധി ഇന്‍ഡോര്‍
സ്റ്റേഡിയം സൗജന്യമായി
വിട്ടുകൊടുത്ത് വാടക,
നികുതി എന്നീ
ഇനങ്ങളില്‍ നഷ്ടം
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് പണം
പിരിച്ച് തട്ടിപ്പ്
നടത്തിയെന്ന
പരാതിയിന്മേലുളള
അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
ഇതുമായി ബന്ധപ്പെട്ട്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ?
എല്ലാ
വാര്‍ഡുകളിലും ശുദ്ധജല
കിയോസ്ക്കുകള്‍
സ്ഥാപിക്കുന്നതിനുള്ള നടപടി
3340.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ദുരന്ത ലഘൂകരണ ആസൂത്രണ
രേഖയില്‍
പ്രതിപാദിച്ചിട്ടുളള
ശുദ്ധജല
കിയോസ്ക്കുകള്‍
സംസ്ഥാനത്തെ എല്ലാ
വാര്‍ഡുകളിലും അതത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
ആലോചിച്ചതിനു ശേഷം
സ്ഥാപിക്കുന്നതിനും
ഇവയിലേക്ക് ജല
അതോറിറ്റിയുടെ
സ്ത്രോതസ്സുകളില്‍
നിന്നും ജില്ലാ
കളക്ടറുടെ
മേല്‍നോട്ടത്തില്‍ ജലം
എത്തിക്കുന്നതിനും
മുഖ്യമന്ത്രിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന
വരള്‍ച്ചാ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച യോഗത്തില്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ഇത്തരത്തില്‍
കിയോസ്ക്കുകള്‍
ആവശ്യമുളള എല്ലാ
വാര്‍ഡുകളിലും അവ
സ്ഥാപിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
പ്രസ്തുത
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
അതിവേഗ
റെയില്‍പാത
3341.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അതിവേഗ റെയില്‍പാത
നിര്‍മ്മിക്കാനുള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായി; ഏതൊക്കെ
സ്ഥലങ്ങളെ
ബന്ധിപ്പിച്ചു കൊണ്ടാണ്
പാത വരുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
കേരളത്തിന്റെ
ഒരറ്റം മുത്ല മറ്റേ
അറ്റംവരെ എത്തുന്നതിന്
എത്ര മണിക്കൂര്‍
സമയമാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
പദ്ധതി
ചെലവിനുളള തുക
കണ്ടെത്തുന്നത്
എങ്ങനെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
അതിവേഗ
റെയില്‍പാതയുടെ
നിര്‍മ്മാണം എന്ന്
ആരംഭിക്കാനാകുമെന്ന്
വിശദമാക്കാമോ?
നദികളില്‍
നിന്നും ജലം
ചോര്‍ത്തിക്കൊണ്ടുപോകുന്നത്
തടയുന്നതിനുള്ള സംവിധാനം
T 3342.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളില്‍ നിന്നും ഇതര
സംസ്ഥാനങ്ങള്‍ ജലം
ചോര്ത്തിക്കൊണ്ടുപോകുന്നുണ്ടോ
എന്ന്
നിരീക്ഷിക്കുന്നതിനും
തടയുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജലം കടത്തുന്നത്
തടയുന്നതിനായി തൃശൂര്‍
ഇന്‍വെസ്റ്റിഗേഷന്‍
സര്‍ക്കിള്‍
സൂപ്രണ്ടിംഗ്
എന്‍ജിനീയറുടെ
നേതൃത്വത്തില്‍ എത്ര
തവണ അന്വേഷണം
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
എങ്കില്‍
അന്വേഷണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
റിപ്പോര്‍ട്ടുകളാണ്
പ്രസ്തുത വിജിലന്‍സ്
വിഭാഗം സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ലോക
കേരളസഭയുടെ സോഷ്യല്‍ മീഡിയ
പ്രചാരണത്തിന് ചെലവായ തുക
3343.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ട് ലോക കേരള
സഭകളുടെയും സോഷ്യല്‍
മീഡിയ പ്രചാരണത്തിന്
എത്ര രൂപ
ചെലവാക്കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
സോഷ്യല്‍
മീഡിയ പ്രചാരണത്തിനുള്ള
ചുമതല സ്വകാര്യ
ഏജന്സിക്കായിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
പബ്ലിക് റിലേഷന്‍സ്
ഡിപ്പാര്‍ട്ട്മെന്റ്
അടക്കമുള്ള സര്‍ക്കാര്‍
സംവിധാനങ്ങള്‍
നിലനില്‍ക്കെ സ്വകാര്യ
ഏജന്‍സിക്ക് ചുമതല
നല്കാന്
കാരണമെന്തായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇതിനു
ചെലവഴിച്ച തുക
എത്രയാണെന്നും ഏജന്‍സി
ഏതാണെന്നും
വ്യക്തമാക്കാമോ;
(ഇ)
ടെണ്ടര്‍
വഴിയാണോ ഏജന്‍സിയെ
തെരഞ്ഞെടുത്തത്;
അല്ലെങ്കില്‍ ഒരു
പ്രത്യേക കമ്പനിയെ
തെരഞ്ഞെടുക്കാനുള്ള
മാനദണ്ഡം
എന്തായിരുന്നു;
വ്യക്തമാക്കാമോ?
ഐ.എസ്.ആര്.ഒ.
ചാരക്കേസുമായി ബന്ധപ്പെട്ട
നഷ്ടപരിഹാരം
3344.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എസ്.ആര്.ഒ.
ചാരക്കേസുമായി
ബന്ധപ്പെട്ട് കോടതിവിധി
പ്രകാരം ഡോ. നമ്പി
നാരായണന്
നഷ്ടപരിഹാരമായി എത്ര
രൂപ സംസ്ഥാന ഖജനാവില്‍
നിന്ന് കൊടുക്കേണ്ടി
വന്നിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
കേസ്സിലെ കോടതി വിധി
പ്രകാരം ഗൂഡാലോചനയുടെ
പങ്ക് അന്വേഷിക്കാന്‍
ഏതെങ്കിലും സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ സമിതി
അന്വേഷണ റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സംസ്ഥാന
ഖജനാവിനുണ്ടായ
സാമ്പത്തികനഷ്ടം
നികത്തുന്നതിന് കേസില്‍
ആരോപണ വിധേയരായ
ഉദ്യോഗസ്ഥരില്‍ നിന്നും
രാഷ്ട്രീയക്കാരില്‍
നിന്നും പ്രസ്തുത തുക
ഈടാക്കുന്ന വിഷയം
പരിഗണിക്കുമോ?
സെെബര്‍
ആസ്ഥാനങ്ങള്‍
3345.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാന
പാലനത്തില്‍ ഈ
സര്‍ക്കാര്‍ കെെവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സെെബര്‍
കേസുകൾ
നിരീക്ഷിക്കുന്നതിനും
കെെകാര്യം
ചെയ്യുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(സി)
സെെബര്‍
ആസ്ഥാനങ്ങള്‍
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
പ്രവര്ത്തിച്ചുവരുന്നതു്;
(ഡി)
ഏറ്റവും
കൂടുതല്‍ പ്രവാസികളുളള
മധ്യകേരളത്തില്‍
സെെബര്‍ ആസ്ഥാനം
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
മിന്നല്‍
പണിമുടക്കുകള്‍ തടയാന്‍ നടപടി
3346.
ശ്രീ.പി.ഉബൈദുള്ള
,,
എം. സി. കമറുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സംഘടനകള്‍
പ്രഖ്യാപിക്കുന്ന
മിന്നല്‍
പണിമുടക്കുകളും
പൊതുനിരത്തുകള്‍
കയ്യേറിയുള്ള സമരങ്ങളും
മൂലം ജനജീവിതം
ദുസ്സഹമായിക്കൊണ്ടിരിക്കുന്ന
സാഹചര്യം ഗൗരവമായി
കണക്കിലെടുക്കുമോ;
(ബി)
മുന്‍കൂട്ടി
നോട്ടീസ് നല്‍കാതെയുളള
ഇത്തരം പണിമുടക്കുകളും
സമരങ്ങളും നടത്തുന്ന
സംഘടനകൾക്കെതിരെ മുഖം
നോക്കാതെ നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
(സി)
04.03.2020-ന്
കിഴക്കേകോട്ടയിലുണ്ടായ
കെ.എസ്.ആര്.ടി.സി.
മിന്നല്‍ പണിമുടക്കിനെ
തുടര്‍ന്നുണ്ടായ
യാത്രക്കാരന്റെ
മരണത്തെക്കുറിച്ച്
വിശദമായ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കുറ്റക്കാര്‍ക്കെതിരെ
മാതൃകാപരമായ
ശിക്ഷാനടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തീവ്രവാദ
പ്രവർത്തനങ്ങളെ
നിരീക്ഷിക്കുന്നതിനുളള നടപടി
3347.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കളിയിക്കാവിളയില്‍
എ.എസ്.ഐ യെ വെടിവച്ച്
കൊന്ന സംഭവത്തില്‍
തമിഴ് നാട് ക്യു
ബ്രാഞ്ച് നടത്തിയ
അന്വേഷണത്തില്‍ തലസ്ഥാന
ജില്ലയിലെ വിവിധ
സ്ഥലങ്ങളില്‍ തീവ്രവാദ
ശൃംഖല സജീവമാണെന്ന
കാര്യം
വെളിവായിട്ടുണ്ടോ;
(ബി)
ഈ
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ അതിർത്തി
ചെക്ക് പോസ്റ്റുകളില്‍
കർശന നിരീക്ഷണം
ശക്തമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
തീവ്രവാദ
പ്രവർത്തനങ്ങളെ
നിരീക്ഷിക്കുന്നതിനും
മുളയിലേ നുള്ളുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ജസ്റ്റിസ്
എ.നാരായണക്കുറുപ്പ്
കമ്മീഷന്റെ പ്രവർത്തനം
3348.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യങ്ങള്‍ ഒരുക്കാതെ
അന്വേഷണ കമ്മീഷനുകളെ
ബുദ്ധിമുട്ടിക്കുന്ന
സമീപനമാണ്
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
നിന്നും
ഉണ്ടാകുന്നതെന്ന
ജസ്റ്റിസ് എ.
നാരായണക്കുറുപ്പ്
കമ്മീഷന്റെ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നെടുങ്കണ്ടം
കസ്റ്റഡി മരണം
അന്വേഷിക്കുവാന്‍
നിയുക്തമായ പ്രസ്തുത
കമ്മീഷന്റെ കാലാവധി
എന്നാണ് അവസാനിച്ചത്;
അത് നീട്ടി
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനം
വേഗത്തിലാക്കുന്നതിനും
കമ്മീഷന്
റിപ്പോര്‍ട്ട്
സമയബന്ധിതമായി
സമര്‍പ്പിക്കുന്നതിനും
എന്തൊക്കെ സഹായമാണ്
ഇതിനകം കമ്മീഷന്
നല്‍കിയതെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
കമ്മീഷനില്‍ നിലവില്‍
എത്ര ജീവനക്കാരുണ്ട്;
അവര്‍ക്ക് ശമ്പളം
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ?
കുറ്റാന്വേഷണ
പരിശീലനത്തിന് നൂതന
മാര്‍ഗ്ഗങ്ങള്‍
3349.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
പോലീസുകാര്‍ക്ക്
കുറ്റാന്വേഷണത്തില്‍
പരിശീലനം നല്‍കുന്നതിന്
നൂതന മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പരിശീലനത്തിനായി
വെര്‍ച്ച്വല്‍
റിയാലിറ്റി,
ഓഗ്മെന്റഡ് റിയാലിറ്റി
തുടങ്ങിയ സാങ്കേതിക
വിദ്യകള്‍
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ക്രൈം
സീനുകള്‍ ത്രിമാന
രൂപത്തില്‍
പുനരാവിഷ്ക്കരിക്കുവാന്‍
സ്റ്റാര്‍ട്ടപ്പുകളില്‍
നിന്നും താല്പര്യപത്രം
ക്ഷണിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഏതൊക്കെ സ്ഥാപനങ്ങളാണ്
താല്പര്യപത്രം
നല്‍കിയതെന്നും
ഇക്കാര്യത്തിനായി എന്ത്
തുക ചെലവഴിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വെളിപ്പെടുത്താമോ?
പാസ്പോര്‍ട്ട്
വെരിഫിക്കേഷനായി
സോഫ്റ്റുവെയര്‍ ആപ്ലിക്കേഷന്‍
തയ്യാറാക്കുന്നതിന് നടപടി
3350.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാസ്പോര്‍ട്ട്
വെരിഫിക്കേഷന്
നടത്തുന്നതിനുള്ള
സോഫ്റ്റുവെയര്‍
ആപ്ലിക്കേഷന്‍
തയ്യാറാക്കുന്നതിന്
ക്രൈം ഡേറ്റ അടക്കമുള്ള
വ്യക്തിഗത വിവരങ്ങള്‍
ഊരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട്
സൊസൈറ്റിക്ക്
നല്കുവാന് സംസ്ഥാന
പോലീസ് മേധാവി
ഉത്തരവായിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവില്‍ പിന്നീട്
എന്തെങ്കിലും ഭേദഗതി
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത്
ഭേദഗതിയാണ്
വരുത്തിയതെന്നും
അതിനുള്ള
കാരണമെന്തെന്നും
വ്യക്തമാക്കുമോ;
(സി)
ഊരാളുങ്കല്‍
സൊസൈറ്റി തയ്യാറാക്കി
നല്കിയ സോഫ്റ്റുവെയര്‍
ആപ്ലിക്കേഷന്‍ കൊച്ചി
അസിസ്റ്റന്റ്
കമ്മീഷണറുടെ
നേതൃത്വത്തിലുള്ള സമിതി
പരിശോധിച്ച് 2019
ആഗസ്റ്റ് 7 ന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ഡി)
കൊച്ചി
അസിസ്റ്റന്റ്
കമ്മീഷണര്‍ക്ക്
പ്രസ്തുത
സോഫ്റ്റുവെയര്‍
ആപ്ലിക്കേഷന്‍
പരിശോധിക്കുന്നതിനുള്ള
സാങ്കേതിക പരിജ്ഞാനം
ഉണ്ടോ; വിശദമാക്കുമോ?
മയക്കുമരുന്ന്
വ്യാപനത്തിനെതിരെ കര്‍ശന
നടപടി
3351.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാർത്ഥികളില്‍
മയക്കുമരുന്ന് ഉപയോഗം
വർദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അത്
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
ആഭ്യന്തരവകുപ്പ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസർകോട്
ജില്ലയില്‍
മയക്കുമരുന്നുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
ഒരു വർഷത്തിനുള്ളില്‍
എത്ര കേസ്സുകള്‍
രജിസ്റ്റർ ചെയ്തുവെന്ന്
പോലീസ് സ്റ്റേഷനുകള്‍
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ ;
(സി)
മയക്കുമരുന്ന്
കാരണം കൗമാരക്കാരില്‍
ഗുരതര
കുറ്റകൃത്യങ്ങളുടെയും
ആത്മഹത്യകളുടെയും എണ്ണം
വർദ്ധിച്ചുവരുന്നതിനെതിരെ
സ്വീകരിച്ചുവരുന്ന
നടപടികള്‍ വേണ്ടത്ര ഫലം
കാണാത്ത സാഹചര്യത്തില്‍
ഇതിനായി ശക്തമായ
പരിപാടികള്‍ക്ക് രൂപം
നല്‍കുമോ
എന്നറിയിക്കാമോ ?
ജലസോത്രസുകള്‍
മലിനമാക്കുന്നവർക്കെതിരെ
പോലീസ് കേസ്
3352.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലസോത്രസുകള്‍
മലിനമാക്കുന്നത്
കുറ്റകൃത്യമാക്കി
2017-ല്‍
നിയമനിര്‍മ്മാണം
നടത്തിയതിന് ശേഷം ഇത്
സംബന്ധിച്ച് എത്ര
കേസുകള്‍
എടുത്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പോലീസ്
സ്റ്റേഷന് തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കാമോ;
(സി)
ഇത്തരം
കുറ്റകൃത്യങ്ങള്‍
നടത്തുന്നവര്‍ക്കെതിരെ
നടപടി എടുക്കുന്നതില്‍
പോലീസിന് എന്തെങ്കിലും
പരിമിതി ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വാടകയ്ക്കെടുത്ത
ഹെലികോപ്റ്റര്‍
3353.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുത്ത
സാമ്പത്തിക
പ്രതിസന്ധികള്‍ക്കിടയിലും
ടെന്‍ഡര്‍ വിളിക്കാതെ
പവന് ഹാന്‍സില്‍
നിന്നും
ഹെലികോപ്റ്റര്‍
വാടകയ്ക്കെടുക്കുവാന്‍
തീരുമാനിക്കുകയുണ്ടായോ
എന്ന് അറിയിക്കാമോ;
(ബി)
എങ്കില്‍
ഇതിനായി എത്രകോടി
രൂപയാണ് മുന്‍കൂറായി
അനുവദിച്ച്
ഉത്തരവിറക്കിയത്;
ഇരുപതു
മണിക്കൂറിനപ്പുറം
പറക്കുന്ന ഓരോ
മണിക്കൂറിനും
സര്‍ക്കാര്‍ എത്ര രൂപ
വീതം കമ്പനിക്ക് അധികം
നല്‍കണമെന്ന്
വ്യക്തമാക്കാമോ;
(സി)
കൂടുതല്‍
സൗകര്യമുളളതും
ഓപ്പറേഷന് നിരക്ക്
കുറഞ്ഞതുമായ
കോപ്റ്ററുകള്‍
ലഭ്യമാണെന്നിരിക്കെ അത്
അവഗണിച്ച് പവന്
ഹാന്‍സ് ലിമിറ്റഡ്
കമ്പനിയില്‍ നിന്നും
ഉയര്‍ന്ന തുകയ്ക്ക്
കോപ്റ്ററുകള്‍
വാടകയ്ക്കെടുക്കാനുണ്ടായ
സാഹചര്യമെന്താണെന്ന്
അറിയിക്കാമോ;
(ഡി)
ഹെലികോപ്റ്റര്‍
എത്തുന്നതോടെ
പോലീസിന്റെ
പ്രവര്‍ത്തനത്തില്‍
എന്തൊക്കെ
സൗകര്യങ്ങളും വേഗതയും
വന്നു ചേരുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കാമോ?
ടാബ്ലറ്റുകള്
വാങ്ങിയ നടപടിയിന്മേലുള്ള സി.
& എ.ജി. കണ്ടെത്തലുകൾ
T 3354.
ശ്രീ.അനില്‍
അക്കര
,,
വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ഒ.പി.എഫ്.
ഫണ്ടുപയോഗിച്ച്
പാനസോണിക് കമ്പനിയുടെ
ടാബ്ലറ്റുകള് വാങ്ങിയ
നടപടിയില്‍
കെല്‍ട്രോണ്‍ കൃത്രിമം
കാണിച്ചിരുന്നുവെന്ന സി
&എ.ജി.യുടെ
കണ്ടെത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇടപാടിനെക്കുറിച്ച്
വകുപ്പുതല അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്തെ
നിലവിലെ പോലീസ് മേധാവി
ചാർജെടുത്ത ശേഷം പോലീസ്
വകുപ്പുമായി
ബന്ധപ്പെട്ട്
കെല്‍ട്രോണ്‍ നടത്തിയ
മറ്റ് ഇടപാടുകള്‍
അന്വേഷണ
വിധേയമാക്കുമോ?
വെടിയുണ്ടകളും
കാട്രിഡ്ജും കാണാതായത്
സംബന്ധിച്ച അന്വേഷണം
3355.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഡിപ്പാര്‍ട്ടുമെന്റിന്റെ
വെടിയുണ്ടകളും
കാട്രിഡ്ജും കാണാതായത്
സംബന്ധിച്ച അന്വേഷണം
ഏതുവരെയായി
എന്നറിയിക്കാമോ;
(ബി)
വെടിയുണ്ടകളും
മറ്റും കാണാതായ സമയത്ത്
കമ്പനി കമാണ്ടര്‍
ആയിരുന്ന ആംഡ് പോലീസ്
ഇന്‍സ്പെക്ടറെ
ഒഴിവാക്കി താഴ്ന്ന
നിരയിലുള്ള ഉദ്യോഗസ്ഥരെ
മാത്രം ഉള്‍പ്പെടുത്തി
അവരെ ബലിയാടാക്കുവാന്‍
ശ്രമിക്കുന്നതായി
ഉയര്‍ന്നുവരുന്ന
ആക്ഷേപം പരിശോധിച്ച്
യഥാര്‍ത്ഥ കുറ്റക്കാരെ
പ്രതി ചേര്‍ക്കുവാന്‍
തയ്യാറാകുമോ;
(സി)
ക്രൈംബ്രാഞ്ച്
അന്വേഷണത്തില്‍ പ്രതി
ചേര്‍ക്കപ്പെട്ട
പതിനൊന്ന് പേരില്‍
ഒരാളിനെ മാത്രം ലക്ഷ്യം
വച്ച് അന്വേഷണം
നടത്തുന്നു എന്ന
ആക്ഷേപം പരിശോധിക്കുമോ;
(ഡി)
ഉന്നത
സ്വാധീനമുള്ളവരും
ഉയര്‍ന്ന ഉദ്യോഗസ്ഥരും
ഈ കേസില്‍
ഉള്‍പ്പെട്ടിട്ടുണ്ട്
എന്ന
ആക്ഷേപമുള്ളതിനാല്‍
ശരിയായ അന്വേഷണം നടത്തി
യഥാര്‍ത്ഥ പ്രതികളെ
നിയമത്തിനു മുന്പില്
കൊണ്ടുവരുവാന്‍ കേന്ദ്ര
ഏജന്‍സികളെക്കൊണ്ട് ഈ
കേസ്
അന്വേഷിപ്പിക്കുവാന്‍
തയ്യാറാകുമോ?
പൗരത്വനിയമ
ഭേദഗതിക്കെതിരെ പ്രതിഷേധം
3356.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൗരത്വനിയമ
ഭേദഗതിക്കെതിരെ
പ്രതിഷേധിച്ചതിന്റെ
പേരില്‍ എത്ര
പേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്;
പൂര്‍ണ്ണമായ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
നിയമവുമായി ബന്ധപ്പെട്ട
പ്രതിഷേധത്തിന്റെ
ഭാഗമായി കടകളടച്ചതിന്റെ
പേരില്‍ എത്ര
കടയുടമകള്‍ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഉണ്ടെങ്കില്‍ ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ത്താണ്
കേസെടുത്തതെന്നും
ആര്‍ക്കെല്ലാമെതിരെയാണ്
കേസെടുത്തിരിക്കുന്നത്
എന്നുമുളള
വിശദാംശങ്ങള്‍ പോലീസ്
സ്റ്റേഷന് തിരിച്ച്
നല്‍കുമോ;
(സി)
പൗരത്വനിയമ
ഭേദഗതിയുമായി
ബന്ധപ്പെട്ട വിദ്വേഷ
പ്രസംഗങ്ങള്‍
നടത്തുകയും വര്‍ഗീയ
കലാപങ്ങള്‍ക്ക് ആഹ്വാനം
ചെയ്യുകയും ചെയ്തുവെന്ന
പേരില്‍ എത്ര
പേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്;
ഉണ്ടെങ്കില്‍ ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
എടുത്തതെന്നും
ആര്‍ക്കെല്ലാമെതിരെയാണ്
കേസെടുത്തിരിക്കുന്നത്
എന്നുമുളള വിശദാംശം
വെളിപ്പെടുത്തുമോ?
പൗരത്വ
ഭേദഗതി നിയമം
3357.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വ
ഭേദഗതി നിയമം ഭരണഘടനാ
വിരുദ്ധമായി
പ്രഖ്യാപിച്ച്
അസാധുവാക്കണമെന്ന്
ആവശ്യപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍
സുപ്രീംകോടതിയില്‍
ഒറിജിനല്‍ സ്യൂട്ട്
ഫയല്‍ ചെയ്തിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കേസിന്റെ നിലവിലെ
സ്ഥിതി എന്താണ്;
(ബി)
ഇക്കാര്യം
സംബന്ധിച്ച് ചര്‍ച്ച
ചെയ്യുവാന്‍ വിളിച്ചു
ചേര്‍ത്ത സര്‍വ്വകക്ഷി
യോഗത്തില്‍ ഇത്തരമൊരു
കേസ് ഫയല്‍ ചെയ്യണമെന്ന
ആവശ്യം പ്രതിപക്ഷനേതാവ്
മുന്നോട്ട് വച്ചിരുന്നോ
എന്ന് അറിയിക്കാമോ;
(സി)
ഭരണഘടനയുടെ
ആര്‍ട്ടിക്കിള്‍ 256
പ്രകാരം പാര്‍ലമെന്റ്
പാസ്സാക്കിയ നിയമം
നടപ്പിലാക്കുവാനുളള
ബാധ്യത സംസ്ഥാന
സര്‍ക്കാരിനുണ്ടോ;
(ഡി)
ഭരണഘടനാ
വിരുദ്ധവും
മതനിരപേക്ഷതയെ
തകര്‍ക്കുന്നതുമായ
പ്രസ്തുത നിയമം
നടപ്പിലാക്കുന്നതിനുളള
ബാധ്യത സംസ്ഥാന
സര്‍ക്കാരിന് ഇല്ലെന്ന്
രേഖാമൂലം കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അറിയിക്കുമോ?
പൗരത്വനിയമ
ഭേദഗതിക്കെതിരെ
സുപ്രീംകോടതിയിൽ കേസ്
3358.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പാസ്സാക്കിയ പൗരത്വനിയമ
ഭേദഗതിക്കെതിരെ സംസ്ഥാന
സര്‍ക്കാര്‍
സുപ്രീംകോടതിയിൽ കേസ്
ഫയല്‍ ചെയ്യുന്നതിന്
മുന്‍പ് ഗവര്‍ണ്ണറുടെ
അനുമതി തേടണമെന്ന
നിബന്ധന
പാലിക്കേണ്ടതുണ്ടായിരുന്നോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തിന്മേല് ചീഫ്
സെക്രട്ടറിയോട്
ഗവര്‍ണര്‍ വിശദമായ
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ ചീഫ്
സെക്രട്ടറി നൽകിയ
വിശദീകരണം എന്താണ്;
അറിയിക്കാമോ?
കേരളാ
പോലീസിന് മാസ വാടകയ്ക്ക്
ഹെലികോപ്റ്റര്‍
3359.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസിന് വേണ്ടി 1.7
കോടി രൂപ മാസ
വാടകയ്ക്ക്
ഹെലികോപ്റ്റര്‍
എടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ടെണ്ടര്‍
വിളിച്ചിരുന്നോ;
എങ്കില്‍ ടെണ്ടറില്‍
പങ്കെടുത്ത കമ്പനികള്‍
ഏതെല്ലാമാണെന്നും അവര്‍
ഓരോരുത്തരും എഴുതിയ തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
ഹെലികോപ്റ്റര്‍
ഒരു മാസം എത്ര
മണിക്കൂര്‍
ഉപയോഗിക്കുന്നതിനാണ്
1.7 കോടി രൂപ വാടക
നല്‍കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിലും
കുറഞ്ഞ തുകയ്ക്ക്
അല്ലെങ്കില്‍ ഇതേ
വാടകയ്ക്ക് മൂന്നു
ഹെലികോപ്റ്റര്‍
നല്‍കാമെന്ന് പറഞ്ഞ
കമ്പനിയെ ഒഴിവാക്കി
ടെണ്ടര്‍ നല്‍കിയത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
ഇത്രയും തുക വാടക
നല്കി ഒരു
ഹെലികോപ്റ്റര്‍ മാത്രം
എടുക്കുന്നതിനുളള കാരണം
വ്യക്തമാക്കുമോ?
സിംസ്
പദ്ധതി
3360.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസും
കെല്‍ട്രോണും
സംയുക്തമായി സിംസ്
(സി.എെ.എം.എസ്) എന്ന
പേരില്‍ ഒരു പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ടെണ്ടര്‍
നിബന്ധനകള്‍
എപ്രകാരമായിരുന്ന്
വ്യക്തമാക്കുമോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പദ്ധതിയുടെ
കരാര്‍
നല്‍കിയിരിക്കുന്ന
ഗാലക്സോണ്‍ എന്ന
സ്വകാര്യ കമ്പനി എന്ന്
രൂപവല്ക്കരിച്ചതാണെന്നും
ഇതിന്റെ ഡയറക്ടര്‍
ആരാണെന്നും ഇവരുടെ ഈ
മേഖലയിലെ പ്രവൃത്തി
പരിചയം എത്ര
വര്‍ഷമാണെന്നും
വ്യക്തമാക്കാമോ?
ഫാമിലി
ക്രൈം പ്രിവന്‍ഷന്‍
കൗണ്‍സിലിംഗ് യൂണിറ്റുകളുടെ
നിർമ്മാണം
3361.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലകളില്‍
ഫാമിലി ക്രൈം
പ്രിവന്‍ഷന്‍
കൗണ്‍സിലിംഗ്
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
29.08.2013 ലെ ജി.ഒ.
(ആര്.റ്റി.) നം.
2385/2013/ആഭ്യന്തരം
നമ്പര്‍ ഉത്തരവ്
പ്രകാരം അനുമതി
നല്‍കിയിരുന്നോ;
(ബി)
യൂണിറ്റുകളുടെ
നിര്‍മ്മാണത്തിന്റെ
എസ്റ്റിമേറ്റ് ഏത്
സ്ഥാപനത്തില്‍ നിന്നും
വാങ്ങണമെന്ന
നിബന്ധനയുടെ
അടിസ്ഥാനത്തിലാണ്
പ്രസ്തുത ഉത്തരവ്
നല്‍കിയതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന് പ്രവൃത്തി
നല്‍കാതെ
മറ്റേതെങ്കിലും സ്ഥാപനം
വഴി സംസ്ഥാന പോലീസ്
മേധാവി പ്രസ്തുത
യൂണിറ്റുകളുടെ
നിര്‍മ്മാണം നടത്തിയോ;
(ഡി)
ഇതിന്
സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി
തേടിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
പോലീസ്
സേനയിലെ സ്ത്രീകളുടെ
പ്രാതിനിധ്യം
3362.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സേനയില്‍
നിലവിലുള്ള സ്ത്രീ
പ്രാതിനിധ്യം
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സ്ത്രീ
പ്രാതിനിധ്യം
ഉയര്‍ത്തുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനം
വര്‍ദ്ധിപ്പിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിന് സ്വീകരിച്ച
നടപടികളും
വിശദീകരിക്കുമോ;
(സി)
കാറ്റഗറി
നം. 653/2017 സിവില്‍
പോലീസ് ഓഫീസര്‍ (വുമണ്‍
പോലീസ്
കോണ്‍സ്റ്റബിള്‍)
നിയമനത്തിനുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പോലീസ്
സേനയില്‍ ആധുനികവല്‍ക്കരണം
3363.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ സംസ്ഥാന
പോലീസ് സേനയില്‍
നടപ്പിലാക്കികൊണ്ടിരിക്കുന്ന
ആധുനികവല്‍ക്കരണത്തിന്റെ
പ്രവര്‍ത്തനപുരോഗതി
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി എത്ര
പേര്‍ക്ക് പോലീസ്
സേനയില്‍ നിയമനം
നല്‍കിയെന്നതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം വനിതാ
പോലീസിന്റെ എണ്ണത്തില്‍
ഉണ്ടായ വര്‍ദ്ധനവ്
എത്രയെന്ന്
അറിയിക്കാമോ?
പോലീസ്
ആസ്ഥാനത്തെ രഹസ്യ രേഖകളുടെ
ചോര്‍ത്തല്‍
3364.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ് ആസ്ഥാനത്തെ
രഹസ്യ രേഖകളടക്കം
മാധ്യമ
പ്രവര്‍ത്തകര്‍ക്ക്
ചോര്‍ത്തി
നല്‍കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
ഏതൊക്കെ രേഖകളാണ്
ഇപ്രകാരം
ചോര്‍ത്തിയതായി
കണ്ടെത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
ഇപ്രകാരം
രേഖകള്‍ ചോര്‍ത്തുന്നത്
ഔദ്യോഗിക രഹസ്യ
നിയമത്തിന്റെ
ലംഘനമാണോ;എങ്കില്‍ ഇത്
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
അന്വേഷണത്തില്‍ രേഖകള്‍
ചോരുന്നത്
എപ്രകാരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക് അധിക അവധി
അനുവദിക്കാന്‍ നടപടി
3365.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസില്‍ മാനസിക
സമ്മര്‍ദവും ശാരീരിക
ബുദ്ധിമുട്ടുകളും ഏറെ
അനുഭവിക്കുന്ന പോലീസ്
ഉദ്യോഗസ്ഥര്‍ക്ക് അധിക
അവധി അനുവദിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ ;
(ബി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
കമ്മിറ്റി/കമ്മീഷന്
സര്‍ക്കാരിന് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
അവ
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോയെന്നു്
വ്യക്തമാക്കാമോ?
പോലീസ്
വകുപ്പില്‍ വാങ്ങിയ
വാഹനങ്ങള്‍
3366.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
മേയ് 9ലെ
ജി.ഒ(ആര്.റ്റി)
1334/2018/ആഭ്യന്തരം
നമ്പര്‍ ഉത്തരവ്
പ്രകാരം 2450 ലക്ഷം
രൂപക്ക് ലെെറ്റ്
മോട്ടോര്‍ വാഹനങ്ങളും
190 ലക്ഷം രൂപക്ക് 10
ഓപ്പണ്‍ ലോറികളും
വാങ്ങുന്നതിന്
സര്‍ക്കാര്‍ പോലീസ്
വകുപ്പിന് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
അനുമതി പ്രകാരം
അനുവദിച്ച വാഹനങ്ങളാണോ
പോലീസ് വകുപ്പ്
വാങ്ങിയത് എന്നും
അല്ലെങ്കില്‍ ഏതൊക്കെ
വാഹനങ്ങള്‍ എന്നും ഇവ
ജെം വഴിയാണോ
വാങ്ങിയത്എന്നും
വ്യക്തമാക്കുമോ;
(സി)
ഒരു
കോടിയില്‍ കൂടുതല്‍
തുകയ്ക്കുളള ടെന്‍ഡര്‍
ജെം വഴി നടത്തുമ്പോള്‍
സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി
വാങ്ങണമെന്ന്
സ്റ്റോര്‍ പര്‍ച്ചേസ്
മാനുവലില്‍
വ്യവസ്ഥയുണ്ടോ;
(ഡി)
പ്രസ്തുത
വാഹനങ്ങള്‍ വാങ്ങിയതിന്
സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി
സംസ്ഥാന പോലീസ് മേധാവി
വാങ്ങിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വെളിപ്പെടുത്താമോ?
ടെമ്പററി
പർപ്പസ് ട്രെയിനിംഗ് ഓർഡർ
കാലയളവ്
3367.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
18.02.2011ലെ
സ.ഉ.(എം.എസ്)48/2011/ആഭ്യന്തരം
നമ്പര്‍ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ അവസാനം
വന്ന ടെമ്പററി പർപ്പസ്
ട്രെയിനിംഗ് ഓർഡർ ഏത്
കാലയളവിലേക്കാണ്
നിലവില്‍ വന്നത്
എന്നറിയിക്കാമോ; അതില്‍
എത്ര ടെമ്പററി പർപ്പസ്
വേക്കൻസി ഉണ്ട് എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഫയല്‍
നമ്പർ ഇ -364760, ഇ
3996506(ആഭ്യന്തരം)-ല്‍
സ്വീകരിച്ചിട്ടുള്ള
തുടർ നടപടികള്‍
വെളിപ്പെടുത്തുമോ?
പോലീസുകാര്‍ക്ക്
ഓഫ് ഡേ ഡ്യൂട്ടി അലവന്‍സ്
3368.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസുകാര്‍ക്ക് ഓഫ് ഡേ
ഡ്യൂട്ടി അലവന്‍സായി
നല്‍കുന്നത് എത്ര
രൂപയാണ്; അറിയിക്കാമോ;
(ബി)
ഒരു
ദിവസത്തെ അധിക
ഡ്യൂട്ടിക്ക് ഒരു
ദിവസത്തെ പൂര്‍ണ്ണ
ശമ്പളത്തിന്
അര്‍ഹതയുണ്ടായിട്ടും
പരിമിതമായ ഒരു സംഖ്യ
മാത്രം നല്കി
വരുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
മാസത്തില്‍
നാലിന് പകരം രണ്ട് ഓഫ്
ഡേ ഡ്യൂട്ടിയായി
പരിമിതപ്പെടുത്തിയതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
ഏതെങ്കിലും
കമ്മീഷന്
റിപ്പോര്‍ട്ടിന്റെയോ
പഠനത്തിന്റെയോ
അടിസ്ഥാനത്തിലാണോ
ഇങ്ങനെ രണ്ട് ഓഫ് ഡേ
ഡ്യൂട്ടിയായി
പരിമിതപ്പെടുത്തിയത്
എന്നറിയിക്കാമോ?
പോലീസ്
കംപ്ലെയ്ന്റ് അതോറിറ്റികളുടെ
പ്രവര്‍ത്തനം
3369.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
പോലീസ് കംപ്ലെയ്ന്റ്
അതോറിറ്റികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അതോറിറ്റി
സ്ഥാപിതമായതു മുതല്‍
എത്ര പരാതികള്‍
പൊതുജനങ്ങളില്‍
നിന്നും
ലഭിച്ചിട്ടുണ്ട്;
അവയില്‍ എത്ര
കേസ്സുകള്‍
തീര്‍പ്പാക്കി
വിശദമാക്കാമോ;
(സി)
പോലീസ്
കംപ്ലെയ്ന്റ്
അതോറിറ്റികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
പോലീസ്
സേനയിലെ വനിതാ പ്രാതിനിധ്യം
3370.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയിലെ നിലവിലെ വനിതാ
പ്രാതിനിധ്യം എത്രയാണ്;
ഇതില്‍ വിമൺ സിവില്‍
പോലീസ് ഓഫീസർ, സബ്
ഇൻസ്പെക്ടർ, സർക്കിള്‍
ഇൻസ്പെക്ടർ തുടങ്ങി
മുഴുവൻ തസ്തികകളിലെയും
വനിതാ പ്രാതിനിധ്യം
പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
പോലീസ്
സേനയില്‍ പതിനഞ്ച്
ശതമാനം വനിതാ
പ്രാതിനിധ്യം
ഉറപ്പുവരുത്തുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
ഇന്ത്യാ
റിസര്‍വ് ബറ്റാലിയന് റഗുലര്‍
വിങ്ങില്‍ നിയമനം
3371.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യാ
റിസര്‍വ് ബറ്റാലിയന്
റഗുലര്‍ വിങ്ങില്‍
നിയമനത്തിനായി
അവസാനമായി എന്നാണ്
പി.എസ്.സി. ശിപാര്‍ശ
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ശിപാര്‍ശ
നല്കിയിട്ടുള്ളവര്ക്കെല്ലാം
പരിശീലനം
നല്‍കിയിട്ടുണ്ടോയെന്നും
നിലവില്‍
ആര്‍ക്കെങ്കിലും
പരിശീലനം
നല്‍കാനുണ്ടോയെന്നും
വെളിപ്പെടുത്താമോ;
(സി)
പരിശീലനം
നല്കാന്
താമസിക്കുന്നതിന്റെ
കാരണം എന്താണ്;
പരിശീലനം എന്ന്
ആരംഭിക്കാന്‍ കഴിയും;
വ്യക്തമാക്കാമോ?
കണ്ണൂര്‍,
കാസര്‍ഗോഡ്, വയനാട്
ജില്ലകളില്‍ സിവില്‍ പോലീസ്
ഓഫീസര്‍ ഒഴിവുകള്‍
3372.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ജനുവരി 1 മുതല്‍ 2019
ഡിസംബര്‍ 31 വരെ
കണ്ണൂര്‍, കാസര്‍ഗോഡ്,
വയനാട് ജില്ലകളില്‍
പുരുഷ സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2020
ജനുവരി 1 മുതല്‍ 2020
ഡിസംബര്‍ 31 വരെയുള്ള
കണ്ണൂര്‍, കാസര്‍ഗോഡ്,
വയനാട് ജില്ലകളിലെ
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ
പ്രതീക്ഷിത ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
പാലക്കാട്
ജില്ലയിലെ സിവില്‍ പോലീസ്
ഓഫീസര്‍ ഒഴിവുകള്‍
3373.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ 1.4.2020
മുതല്‍ 30.06.2020 വരെ
വിരമിക്കല്‍ മൂലം
സിവില്‍ പോലീസ് ഓഫീസര്‍
തസ്തികയിലുണ്ടാകുന്ന
ഒഴിവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വര്‍ക്കല
മണ്ഡലത്തിലെ സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ് യൂണിറ്റുകള്‍
3374.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വര്‍ക്കല മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ് യൂണിറ്റുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
യൂണിറ്റുകള്‍
ആരംഭിക്കുന്നതിനായി
വര്‍ക്കല മണ്ഡലത്തിലെ
എത്ര സ്കൂളുകള്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഈ
സ്കൂളുകളില്‍ യൂണിറ്റ്
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
3375.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്കൂളുകളിലാണ്
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
സ്കൂളുകളിലാണ്
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് വിപുലീകരണം
3376.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സ്റ്റുഡന്റ്
പോലീസ് കേഡറ്റ് എന്ന
പദ്ധതിയുടെ
വിപുലീകരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളില്‍ നിലവില്‍
എസ്.പി.സി.
യൂണിറ്റുകള്‍
പ്രവര്‍ത്തിച്ച്
വരുന്നുണ്ട് എന്ന്
അറിയിക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതിയുടെ
ചെലവ്
3377.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
പദ്ധതിക്കായി
സര്‍ക്കാര്‍
പ്രതിവര്‍ഷം എത്ര കോടി
രൂപ
ചെലവാക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
പെരിയ
കേസില്‍ സി.ബി.ഐ. അന്വേഷണം
3378.
ശ്രീ.സണ്ണി
ജോസഫ്
,,
വി.എസ്.ശിവകുമാര്‍
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയ
കേസില്‍ സി.ബി.ഐ.
അന്വേഷണം നടത്തണമെന്ന
ഹൈക്കോടതി സിംഗിള്‍
ബഞ്ചിന്റെ വിധിക്കെതിരെ
സര്‍ക്കാര്‍ ഡിവിഷന്
ബഞ്ചില്‍ അപ്പീല്‍
നല്‍കിയിരുന്നോ;
എങ്കില്‍ അതിനുള്ള
സാഹചര്യമെന്താണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസ് ഹൈക്കോടതിയില്‍
വാദിക്കുന്നതിനായി
സര്‍ക്കാര്‍ അഭിഭാഷകര്‍
അല്ലാതെ പുറത്ത്
നിന്നുള്ള അഭിഭാഷകരുടെ
സേവനം തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരുടെയൊക്കെ
എന്നറിയിക്കാമോ ;
(സി)
ഇവര്‍ക്ക്
ഓരോരുത്തര്‍ക്കും
വക്കീല്‍ ഫീസിനത്തിലും,
മറ്റ് ഇനങ്ങളിലുമായി
ഇതിനകം എന്ത് തുക
നല്കി;
(ഡി)
വിമാനക്കൂലി
ഇനത്തിലും, ഹോട്ടല്‍
താമസം, ഭക്ഷണം എന്നീ
ഇനങ്ങളിലും ഇവര്‍ക്ക്
വേണ്ടി ചെലവഴിച്ച തുക
എത്രയാണ് എന്ന്
വെളിപ്പെടുത്താമോ;
(ഇ)
ഇത്
സംബന്ധിച്ച്
പുറത്തിറക്കിയ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
യൂണിവേഴ്സിറ്റി
കോളേജിലെ കൊലപാതകശ്രമകേസ്
3379.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജില്‍
വിദ്യാര്‍ത്ഥിയെ
കുത്തിക്കൊലപ്പെടുത്താന്‍
ശ്രമിച്ച കേസില്‍
പോലീസ് ഇതിനകം
കുറ്റപത്രം
സമര്‍പ്പിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
കേസില്‍ എത്ര
പ്രതികളുണ്ട്; ഇവരുടെ
പേര് വിവരങ്ങള്‍
വ്യക്തമാക്കാമോ;
ഏതൊക്കെ വകുപ്പുകള്‍
പ്രകാരമാണ്
ഇവര്‍ക്കെതിരെ കുറ്റം
ചുമത്തിയിട്ടുള്ളത്;
കുറ്റം
തെളിയിക്കപ്പെട്ടാല്‍ ഈ
വകുപ്പുകള്‍ പ്രകാരം
പ്രതികള്‍ പരമാവധി
എന്തൊക്കെ
ശിക്ഷകള്‍ക്ക്
വിധേയരാകും;
വ്യക്തമാക്കാമോ;
(സി)
പ്രതി
ചേര്‍ക്കപ്പെട്ടവരില്‍
ഭൂരിപക്ഷം പേരും
ഏതെങ്കിലും
വിദ്യാര്‍ത്ഥി
സംഘടനകളില്‍
അംഗങ്ങളാണോ; എങ്കില്‍
ഏത് സംഘടനയിലെ
അംഗങ്ങളാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കേസില്‍
സ്പെഷ്യല്‍
പ്രോസിക്യൂട്ടറെ
നിയമിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോ?
യൂണിവേഴ്സിറ്റി
ഹോസ്റ്റലിലെ വിദ്യാർത്ഥികളെ
മർദ്ദിച്ച സംഭവം
3380.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
ഹോസ്റ്റലില്‍
താമസിക്കുന്ന നിതിൻ
രാജ്, സുദേവ് എന്നീ
വിദ്യാർത്ഥികളെ മഹേഷ്
ഏട്ടപ്പൻ എന്ന ആള്
മർദ്ദിച്ച സംഭവത്തിന്റെ
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പ്രതിക്കെതിരെ ഏതൊക്കെ
വകുപ്പുകളാണ്
ചുമത്തിയിട്ടുള്ളത്;
(സി)
നിതിൻ
രാജിന്റെ
സർട്ടിഫിക്കറ്റുകള്‍
തീവെച്ച്
നശിപ്പിച്ചുവെന്ന
ആക്ഷേപം
അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍ അതിൽ എന്ത്
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ?
വിദേശ
ടൂറിസ്റ്റുകൾക്കെതിരെയുള്ള
അതിക്രമങ്ങള്‍
3381.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.അനൂപ്
ജേക്കബ്
,,
ഷാഫി പറമ്പില്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിദേശ
ടൂറിസ്റ്റുകള്‍ക്ക്
നേരെയുള്ള
അതിക്രമങ്ങള്‍
ചെറുക്കുന്നതിനും
അവര്‍ക്ക് ആവശ്യമായ
സുരക്ഷ ഒരുക്കുന്നതിനും
പ്രധാന ടൂറിസം
കേന്ദ്രങ്ങളില്‍ ഷാഡോ
പോലീസിന്റെ സേവനം
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ
ബോധവൽക്കരണം
3382.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗീകാതിക്രമങ്ങള്‍
ഭീതിജനകമായ വിധത്തിൽ
വര്‍ദ്ധിക്കുന്നുവെന്ന
കാര്യം വസ്തുതയാണോ;
(ബി)
കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗീകാതിക്രമങ്ങള്‍
തടയുവാൻ ബോധവൽക്കരണ
പരിപാടികള്‍ സംസ്ഥാന
പോലീസ്
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഈ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി പോലീസിന്റെ
ജനമൈത്രി ബീറ്റ്
ഓഫീസര്‍മാര്‍
വീടുകളിലെത്തി അവബോധം
നൽകുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
മദ്യ-മയക്കുമരുന്ന്
ലോബിയുടെ ആക്രമണം
3383.
ശ്രീ.എം.
സി. കമറുദ്ദീന്
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജമദ്യം,
മയക്കുമരുന്ന്
എന്നിവയുടെ വിപണനത്തെ
സംബന്ധിച്ച വിവരം
അധികൃതര്‍ക്ക്
നല്‍കുന്നവരെ തെരഞ്ഞു
പിടിച്ച് മദ്യ-
മയക്കുമരുന്ന് ലോബി
ആക്രമിക്കുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
2019-ല്‍ എത്ര
സംഭവങ്ങള്‍
സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
അതിലുള്‍പ്പെട്ട
പ്രതികളെയെല്ലാം
അറസ്റ്റ്
ചെയ്തിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ആക്രമിക്കപ്പെടുന്നതിനാല്‍
വ്യാജമദ്യം,
മയക്കുമരുന്ന്
എന്നിവയുടെ വിപണനം
വ്യാപകമാകുമ്പോഴും
അധികൃതര്‍ക്ക് വിവരം
നല്കാന് ആളുകള്‍
ഭയപ്പെടുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വിവരം
നല്‍കുന്നവരെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
മാഫിയയ്ക്ക് ചോര്‍ത്തി
നല്കുന്ന
ഉദ്യോഗസ്ഥരെക്കുറിച്ച്
അന്വേഷിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
മുനമ്പം
മനുഷ്യകടത്ത് കേസ് അന്വേഷണം
3384.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനമ്പം
മനുഷ്യക്കടത്ത്
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
2019
ജനുവരി 12ന് മുനമ്പം
മാല്യങ്കര ബോട്ട്
ജെട്ടിയില്‍ നിന്നും
മത്സ്യബന്ധന ബോട്ടില്‍
വിദേശത്തേക്ക് കടത്തിയ
സ്ത്രീകളും കുട്ടികളും
അടക്കം 87 പേര്‍ക്ക്
എന്ത് സംഭവിച്ചുവെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
കേസിന്റെ അന്വേഷണത്തിന്
പ്രത്യേക അന്വേഷണ
സംഘത്തെ വിദേശത്തേക്ക്
അയക്കുന്നതിന് കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി
തേടിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കേസന്വേഷണത്തിന്
എന്‍.ഐ.എ.,
ഇന്റര്‍പോള്‍
എന്നിവയുടെ സഹായം
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
യൂണിവേഴ്സിറ്റി
കോളേജ് കേന്ദ്രീകരിച്ച് നടന്ന
പരീക്ഷ
തട്ടിപ്പിനെക്കുറിച്ചുള്ള
അന്വേഷണം
3385.
ശ്രീ.എം.
വിന്‍സെന്റ്
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റി
കോളേജ് കേന്ദ്രീകരിച്ച്
നടന്ന പരീക്ഷാ
തട്ടിപ്പിനെക്കുറിച്ചുള്ള
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
യൂണിവേഴ്സിറ്റി
കോളേജിലെ
അദ്ധ്യാപകര്‍ക്കും
മറ്റ് ജീവനക്കാര്‍ക്കും
പ്രസ്തുത തട്ടിപ്പില്‍
എന്തെങ്കിലും പങ്ക്
ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
കേസിലെ പ്രതികള്‍ക്ക്
ജാമ്യം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യം
എന്തായിരുന്നു;
(ഡി)
യൂണിവേഴ്സിറ്റി
പരീക്ഷകളുടെ
ഉത്തരക്കടലാസ്സുകള്‍
യൂണിവേഴ്സിറ്റി
കോളേജിലെ കുത്ത് കേസ്
പ്രതികളുടെ വീട്ടില്‍
നിന്നും
സ്വര്‍ണ്ണക്കടത്ത്
കേസിലെ പ്രതിയുടെ
വീട്ടില്‍ നിന്നും
കണ്ടെത്തിയത്
സംബന്ധിച്ച് അന്വേഷണം
നടത്തിയോ; വിശദാംശം
നല്‍കുമോ?
അന്ധവിശ്വാസങ്ങളുടെ
മറവില്‍ നടത്തുന്ന ചികിത്സാ
കേന്ദ്രങ്ങള്‍
3386.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്ധവിശ്വാസങ്ങളുടെ
മറവില്‍ നടത്തുന്ന
ചികിത്സാ കേന്ദ്രങ്ങളെ
സംബന്ധിച്ച് നിരീക്ഷണം
നടത്തിയിട്ടുണ്ടോ;
മാറാരോഗങ്ങള്‍ക്കുപോലും
ഇത്തരം
കേന്ദ്രങ്ങളിലേക്ക്
രോഗികള്‍
പോകുന്നുണ്ടെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
സംസ്ഥാനത്ത് എത്ര
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
പാവപ്പെട്ട
ജനങ്ങളെ ചൂഷണം
ചെയ്യുന്ന ഇത്തരം
കേന്ദ്രങ്ങള്‍ക്കെതിരെ
ശക്തമായ നടപടികള്‍
എടുക്കാന്‍ ആവശ്യമായ
ഇടപെടല്‍ നടത്തുമോ?
അഴിമതി
കേസുകളില്‍ ഉള്‍പ്പെട്ട
പോലീസ് ഉദ്യോഗസ്ഥര്‍
3387.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അഴിമതി, ക്രിമിനല്‍
കേസുകളില്‍പ്പെട്ട എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്
നടപടി എടുത്തിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
സംസ്ഥാന
പോലീസ് സേനയിലെ
ക്രിമിനലുകളെ
കണ്ടെത്തുന്നതിനും
അഴിമതി
അവസാനിപ്പിക്കുന്നതിനും
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
അധോലോക
കുറ്റവാളിക്ക്
പോലീസുേദ്യാഗസ്ഥരുമായുള്ള
ബന്ധം
3388.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അധോലോക
കുറ്റവാളിയായ രവി
പുജാരിക്ക് കേരളത്തിലെ
ചില പോലീസ്
ഉദ്യോഗസ്ഥരുമായി
ബന്ധമുണ്ടെന്ന
ബാംഗ്ലൂര്‍ പോലീസിന്റെ
ചോദ്യം ചെയ്യലിലെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് കൂടുതല്‍
വിവങ്ങള്‍
ശേഖരിക്കുവാന്‍
പോലീസിന് നിര്‍ദ്ദേശം
കൊടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
അലന്,
താഹ എന്നിവർക്കെതിരെയുള്ള
യു.എ.പി.എ. കേസ്
3389.
ശ്രീ.ഷാഫി
പറമ്പില്‍
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
അലന്,
താഹ എന്നിവർക്കെതിരെ
യു.എ.പി.എ.
ചുമത്തുന്നതിന് ആധാരമായ
വസ്തുതകള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
പൗരസ്വാതന്ത്ര്യം
നിഷേധിക്കുന്ന നടപടി
3390.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
അലന്, താഹ എന്നീ രണ്ട്
യുവാക്കളെ യു.എ.പി.എ.
ചുമത്തി ജയിലിലടച്ച
സംഭവം പൗരസ്വാതന്ത്ര്യം
നിഷേധിക്കുന്ന
ഒന്നാണെന്ന്
ആക്ഷേപമുയരുന്നയതിനാൽ ഈ
നടപടി
പുനപരിശോധിക്കുമോ?
റോഡ്
സുരക്ഷാ നിയമലംഘന കേസുകള്‍
3391.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ
നിയമലംഘനങ്ങള്‍ക്ക്
പുതുക്കി നിശ്ചയിച്ച
പിഴ നിലവില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര റോഡ്
നിയമലംഘന കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഈ
ഇനത്തില്‍ എത്ര തുക
പിഴയായി
ഈടാക്കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പിഴത്തുക
വര്‍ദ്ധിപ്പിച്ചതിന്
ശേഷം കേസുകളുടെ
എണ്ണത്തില്‍
കുറവുണ്ടായിട്ടുണ്ടോ
എന്നറിയിക്കാമോ?
രാത്രികാല
വാഹനപരിശോധന
3392.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാത്രികാലങ്ങളിൽ
മദ്യപിച്ച് വാഹനം
ഓടിക്കുന്നതിനെത്തുടര്ന്നുണ്ടാകുന്ന
അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
രാത്രികാല
വാഹനപരിശോധന
കര്‍ശനമാക്കണമെന്ന
മനുഷ്യാവകാശ കമ്മീഷന്റെ
ഉത്തരവിന്മേൽ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തിൽ
വാഹനാപകടങ്ങള്‍
കുറയ്ക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ?
രാത്രികാല
വാഹന പരിശോധന
3393.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാത്രികാലങ്ങളില്‍
മദ്യപിച്ച് വാഹനം
ഓടിക്കുന്നതിനെ
തുടര്‍ന്നുണ്ടാകുന്ന
അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രാത്രികാല
വാഹനപരിശോധന
കര്‍ശനമാക്കണമെന്ന
മനുഷ്യാവകാശ കമ്മിഷന്റെ
ഉത്തരവിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
വാഹനാപകടങ്ങള്‍
കുറയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നിരത്തുകളിലെ
നിയമലംഘനങ്ങള്‍
3394.
ശ്രീ.മഞ്ഞളാംകുഴി
അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിരത്തുകളില്‍
അരങ്ങേറുന്ന
നിയമലംഘനങ്ങള്‍,
കുറ്റകൃത്യങ്ങള്‍,
അപകടങ്ങള്‍,
നിരത്തുകളുടെ പരിപാലനം,
ഗതഗതനിയന്ത്രണം
തുടങ്ങിയവ കെെകാര്യം
ചെയ്യേണ്ടത് വ്യത്യസ്ത
വകുപ്പുകളായതിനാല്‍
ഇവയുടെ ഏകോപനത്തിന്
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനം എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഗതാഗത
നിയമലംഘനങ്ങള്‍
കണ്ടെത്തുന്നതിനും
തുടര്‍നടപടി
സ്വീകരിക്കുന്നതിനും
സഹായകരമായ സി.സി.ടി.വി.
ക്യാമറകള്‍ സ്ഥാപിച്ച്
പരിപാലിക്കുന്നതിന്റെ
ചുമതല ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(സി)
സ്മാര്‍ട്ട്
നമ്പര്‍ പ്ലേറ്റ്
ഘടിപ്പിച്ച ശേഷം
കുറ്റകൃത്യങ്ങളിലും
നിയമലംഘനങ്ങളിലും കുറവ്
വന്നിട്ടുണ്ടോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പരിശോധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
3395.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൈബര്‍
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓരോ ജില്ലയിലും
രജിസ്റ്റര്‍ ചെയ്ത
സൈബര്‍ കേസുകളുടെ വിവരം
തരംതിരിച്ച് നല്‍കാമോ;
(ബി)
സൈബര്‍
കുറ്റങ്ങള്‍
തടയുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ശിശു
സൗഹൃദ പോലീസ് സ്റ്റേഷനുകള്‍
3396.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് ശിശു
സൗഹൃദ പോലീസ്
സ്റ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ശിശു
സൗഹൃദ പോലീസ്
സ്റ്റേഷന്റെ
സവിശേഷതകള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ?
പോലീസ്
സ്റ്റേഷനുകളുടെ പ്രവര്‍ത്തനം
3397.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
പോലീസ്
സ്റ്റേഷനുകളില്‍
സേവനാവകാശത്തിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
കോസ്റ്റല്‍
പോലീസ് സ്റ്റേഷൻ
3398.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോസ്റ്റല്‍ പോലീസ്
സ്റ്റേഷൻ
സ്ഥാപിക്കുന്നതിനുള്ള
സ്ഥലങ്ങളുടെ പരിഗണനാ
ലിസ്റ്റ്
ലഭ്യമായിട്ടുണ്ടോ;
എങ്കിൽ ആയത്
ലഭ്യമാക്കുമോ;
(ബി)
കേരളത്തിലെ
പ്രധാന ഫിഷിംഗ്
ഹാര്‍ബറുകളിലൊന്നായ
കായംകുളം ഫിഷിംഗ്
ഹാര്‍ബറില്‍ കോസ്റ്റല്‍
പോലീസ് സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പുതിയ
പോലീസ് സ്റ്റേഷനുകള്‍
3399.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം അനുവദിച്ച പുതിയ
പോലീസ് സ്റ്റേഷനുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
മൂവാറ്റുപുഴ
പേഴക്കാപ്പള്ളിയിൽ
പുതിയ പോലീസ് സ്റ്റേഷൻ
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
ആയതിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
പോലീസ് സ്റ്റേഷൻ
നിലവിലില്ലാത്ത
ഗ്രാമപഞ്ചായത്തുകളിൽ
പോലീസ് ഔട്ട്പോസ്റ്റ്
അനുവദിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
വാമനപുരം
മണ്ഡലത്തിലെ പോലീസ്
സ്റ്റേഷനുകളില്‍ രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
3400.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2019 ഡിസംബര്‍ 31 വരെ
വാമനപുരം നിയോജക
മണ്ഡലത്തിന്റെ
പരിധിയില്‍പ്പെട്ട
പൊന്മുടി, പാലോട്,
പാങ്ങോട്, വെഞ്ഞാറമൂട്
പോലീസ് സ്റ്റേഷനുകളില്‍
ഓരോന്നിലും എത്ര
കേസ്സുകള്‍ വീതം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ച്
അറിയിക്കാമോ;
(ബി)
ഇതില്‍
വര്‍ഗ്ഗീയ
സംഘട്ടനങ്ങള്‍,
രാഷ്ട്രീയ
സംഘട്ടനങ്ങള്‍,
സ്ത്രീകള്‍ക്കെതിരെയുള്ള
ആക്രമണങ്ങള്‍,
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
ആക്രമണങ്ങള്‍,
ബാലപീഡനം, ഭവനഭേദനം,
കളവ് എന്നീ
വിഭാഗങ്ങളില്‍പ്പെട്ട
കേസ്സുകള്‍ എത്ര
വീതമാണെന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
പോലീസ് സ്റ്റേഷന്
3401.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആലത്തൂര്‍
പോലീസ് സ്റ്റേഷന്റെ
പുതിയ കെട്ടിടത്തിന്റെ
നിര്‍മ്മാണ പുരോഗതിയെ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തോപ്പുംപടി
പോലീസ് സ്റ്റേഷനിൽ ചിൽഡ്രൻസ്
ഫ്രെൻഡ്ലി റൂം
3402.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തോപ്പുംപടി
പോലീസ് സ്റ്റേഷനിൽ
ചിൽഡ്രൻസ് ഫ്രെൻഡ്ലി
റൂം
നിര്‍മ്മിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിന് എത്ര രൂപ
ചെലവായെന്നും ഏത്
രീതിയിലുള്ള ഫണ്ടാണ്
ചെലവാക്കിയതെന്നുമുള്ള
വിശദവിവരം നൽകുമോ;
(ബി)
നിലവിൽ
ഉപയോഗിച്ചുകൊണ്ടിരുന്ന
കെട്ടിടത്തിലാണോ
ചിൽഡ്രൻസ് ഫ്രെൻഡ്ലി
റൂം
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ പോലീസ്
സ്റ്റേഷനുകളില്‍
പട്രോളിങ്ങിന് ബോട്ടുകള്‍
3403.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
പോലീസ്
സ്റ്റേഷനുകളില്‍
തെരച്ചിലിനും
പട്രോളിങ്ങിനുമായി
നിലവില്‍ എത്ര
ബോട്ടുകളുണ്ട് എന്ന്
അറിയിക്കുമോ; ഇവയുടെ
വിവരം സ്റ്റേഷന്
തിരിച്ച് അറിയിക്കുമോ;
(ബി)
ഇവയില്‍
എത്രയെണ്ണം
ഉപയോഗക്ഷമമല്ലെന്ന്
അറിയിക്കുമോ;
(സി)
നിലവില്‍
കായലിലും മറ്റും
തെരച്ചില്‍
നടത്തുന്നതിന്
പോലീസിന്
സ്വകാര്യബോട്ടുകളുടെ
സഹായമില്ലാതെ
സാധിക്കുന്നില്ല എന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
പോലീസ്
സ്റ്റേഷനുകളില്‍ പുതിയ
ബോട്ടുകള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദാംശം
അറിയിക്കുമോ?
'കരുണ'
മ്യൂസിക് ഷോയുടെ വരവുചെലവ്
കണക്ക്
3404.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
നവംബര്‍ മാസം കൊച്ചി
മ്യൂസിക് ഫൗണ്ടേഷന്
'കരുണ' എന്ന പേരില്‍
രാജീവ് ഗാന്ധി
ഇന്‍ഡോര്‍
സ്റ്റേഡിയത്തില്‍
ദുരിതാശ്വാസ സഹായത്തിന്
എന്ന നിലയില്‍ നടത്തിയ
മ്യൂസിക് പരിപാടിയുടെ
മൊത്തം വരവുചെലവ്
കണക്ക്
പരിശോധിയ്ക്കുവാനും
ഓഡിറ്റ് ചെയ്യുവാനും
സര്‍ക്കാര്‍
തയ്യാറാകുമോയെന്ന്
അറിയിക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പരാതി
മുഖ്യമന്ത്രിയ്ക്ക്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
മിഷേൽ
ഷാജിയുടെ ദുരൂഹമരണം
3405.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
മാർച്ച് ആറിന് നടന്ന
എറണാകുളം മുളന്തുരുത്തി
സ്വദേശിനി മിഷേൽ
ഷാജിയുടെ ദുരൂഹമരണം
സംബന്ധിച്ച എറണാകുളം
സെൻട്രൽ പോലീസ്
സ്റ്റേഷൻ ക്രൈം
നമ്പർ:671/2017
സംബന്ധിച്ച
ക്രൈംബ്രാഞ്ച് അന്വേഷണം
ഏതു ഘട്ടത്തിൽ ആണെന്ന്
അറിയിക്കുമോ;
(ബി)
മിഷേൽ
ഷാജിയുടെ ദുരൂഹമരണം
കൊലപാതകമാണെന്ന്
ഉറച്ചുവിശ്വസിക്കുന്ന
മാതാപിതാക്കളുടെ
മൊഴികളും അവർ പറയുന്ന
വസ്തുതകളും പ്രസ്തുത
അന്വേഷണത്തിന്റെ
പരിധിയിൽ വന്നിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
മിഷേൽ
ഷാജിയുടെ മൃതദേഹത്തിൽ
ഉണ്ടായിരുന്നതായി
പറയുന്ന
ബലപ്രയോഗത്തിന്റെ
അടയാളങ്ങൾ
സംബന്ധിച്ചുള്ള
മാതാപിതാക്കളുടെ മൊഴികൾ
സംബന്ധിച്ച് പ്രത്യേക
പരിശോധന
നടത്തിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ഡി)
പ്രശസ്ത
ഫോറൻസിക് സർജൻ ഡോക്ടർ
ഉമാദത്തൻ മൃതദേഹത്തിൽ
കണ്ട അടയാളങ്ങൾ
സംബന്ധിച്ച്
മാതാപിതാക്കളോട് പറഞ്ഞ
കാര്യങ്ങൾ അവർ
അന്വേഷണസംഘത്തോട്
വെളിപ്പെടുത്തിയിട്ടുള്ളതിന്മേൽ
പ്രത്യേക പരിശോധനയും
അന്വേഷണവും
നടത്തിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ഇ)
പ്രസ്തുത
ദുരൂഹ മരണം സംബന്ധിച്ച്
മാതാപിതാക്കളുടെയും
നാട്ടുകാരുടേയും
സംശയങ്ങളും ആശങ്കകളും
ദൂരീകരിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
വനിതാ
സര്‍വ്വെയറുടെ
പരാതിയിന്മേല് പോലീസ് നടപടി
3406.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
താലൂക്കില്‍ വനിതാ
സര്‍വ്വെയറുടെ ഔദ്യോഗിക
കൃത്യനിര്‍വ്വഹണം
തടസ്സപ്പെടുത്തി
ശാരീരിക ഉപദ്രവം
നടത്തിയതിനെതിരെ
വിഴിഞ്ഞം പോലീസ്
സ്റ്റേഷനില്‍ 3549-ാം
നമ്പര്‍ ക്രൈം ആയി കേസ്
രജിസ്റ്റര്‍ ചെയ്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
27/12/2019-ല്‍
പരാതി കക്ഷിയായ സൗമ്യ
വി.ജി നല്കിയ മൊഴി
ആരോപണ വിധേയന്
അനുകൂലമായി മാറ്റി
നല്‍കുന്നതിന്
6/1/2020-ല്‍ വനിത
പോലീസ്
ഉദ്യോഗസ്ഥരെക്കൊണ്ട്
എഴുതിപ്പിച്ച്
ഒപ്പിടാന്‍ സമ്മര്‍ദ്ദം
ചെലുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നെയ്യാറ്റിന്‍കര
തഹസില്‍ദാര്‍ പ്രസ്തുത
വനിതാ സര്‍വ്വെയര്‍
നല്കിയ മൊഴിയുടെ
പകര്‍പ്പ് രേഖാമൂലം
ആവശ്യപ്പെട്ടിട്ടും
പോലീസ് സ്റ്റേഷനില്‍
നിന്നും മൊഴി പകര്‍പ്പ്
നല്‍കാതിരുന്നത്
എന്തുകൊണ്ടാണെന്നറിയിക്കുമോ;
(ഡി)
സ്ത്രീകളെ
ശാരീരികമായും
മാനസികമായും
ഉപദ്രവിക്കല്‍,
ഔദ്യോഗിക
കൃത്യനിര്‍വ്വണം
തടസ്സപ്പെടുത്തല്‍
എന്നീ ഗുരുതര
കുറ്റകൃത്യങ്ങള്‍
പ്രതിക്കെതിരെ
ഉണ്ടെന്നിരിക്കെ ഈ
വകുപ്പുകള്‍ ചേര്‍ത്ത്
പ്രതിയെ അറസ്റ്റ്
ചെയ്യാതെ നീതി
നിര്‍വ്വഹണത്തില്‍
വീഴ്ച സംഭവിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സ്ത്രീകള്‍ക്കെതിരെ
ഉണ്ടായ
അതിക്രമങ്ങള്‍ക്കെതിരെ
ശരിയായ നിയമനടപടി
സ്വീകരിക്കാത്ത
നിയമപാലകര്‍ക്കെതിരെ
ഉന്നത പോലീസ്
ഉദ്യോഗസ്ഥർ മുഖേന
അന്വേഷണം നടത്തി
പ്രതിയെ അറസ്റ്റ്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
അവണൂര്‍
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റിന്റെ വീട്
ആക്രമിച്ച കേസ്സ്
3407.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തൃശ്ശൂര്‍
ജില്ലയിലെ അവണൂര്‍
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്
ശ്രീമതി.വിജയ
ബാബുരാജിന്റെ വീട്
സാമൂഹ്യ വിരുദ്ധര്‍
ആക്രമിച്ച സംഭവത്തില്‍
കേസ്സ് എടുത്തിട്ടും
പ്രതികളെ അറസ്റ്റ്
ചെയ്യാത്തതിന്റെ കാരണം
വിശദീകരിക്കുമോ?
കായംകുളം
കായലോര ടൂറിസം പ്രദേശത്ത്
പോലീസ് ഒൗട്ട്പോസ്റ്റ്
3408.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയുടെ
ഭാഗമായി കായംകുളത്ത്
കായലോര ടൂറിസം
പദ്ധതികള്‍
സ്ഥാപിച്ചിട്ടുള്ള
സ്ഥലത്ത് സാമൂഹിക
വിരുദ്ധരുടെ ശല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവിടെ ഒരു
പോലീസ്
ഒൗട്ട്പോസ്റ്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വാമനപുരം
മണ്ഡലത്തില്‍ ആഭ്യന്തര
വകുപ്പ് പദ്ധതികള്‍
3409.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആഭ്യന്തര വകുപ്പ്
വാമനപുരം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ബന്ധപ്പെട്ട
ഉത്തവുകളുടെ പകര്‍പ്പ്
നല്‍കാമോ;
(ഡി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍
വാഹനാപകടങ്ങളില്പ്പെട്ടവര്
3410.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2016
സെപ്തംബര്‍ മുതല്‍
നാളിതുവരെ കായംകുളം
മണ്ഡലത്തില്‍ വിവിധ
തരത്തിലുള്ള
വാഹനാപകടങ്ങളില്‍
എത്രപേര്‍
മരണപ്പെട്ടുവെന്നും
എത്രപേര്‍ക്ക്
പരുക്കുകള്‍
സംഭവിച്ചുവെന്നും
പോലീസ് സ്റ്റേഷന്
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
ക്രൈം
നം. 454/സി.ആര്/എസ്1/02
കേസിലെ അന്വേഷണം
3411.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രൈംബ്രാഞ്ച്
അന്വേഷിക്കുന്ന ക്രൈം
നം.
454/സി.ആര്/എസ്1/02
എന്ന കേസിന്റെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസില്‍ തുടരന്വേഷണം
ആവശ്യമില്ലെന്ന്
ക്രെെംബ്രാഞ്ച്
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(സി)
ഒ.പി.
നം. 9071 ഓഫ് 2003-ന്റെ
ഹെെക്കോടതി വിധിയില്‍
പ്രസ്തുത വിഷയത്തില്‍
ദുരുദ്ദേശത്തോടെ
സര്‍ക്കാരിനെ
വഞ്ചിക്കാനായി
പ്രവര്‍ത്തിച്ചു എന്ന
പരാമര്‍ശമുളള വ്യക്തി
തന്നെയാണ് കേസ്
പിന്‍വലിക്കാന്‍
അഭ്യര്‍ത്ഥിച്ച്
കത്തയച്ചത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കേസന്വേഷണം
അവസാനിപ്പിക്കുന്നതിന്
പകരം ഉൗര്‍ജ്ജിതമായി
അന്വേഷണം
പൂര്‍ത്തിയാക്കി
കുറ്റക്കാര്‍ക്കെതിരെ
മാതൃകാപരമായി നടപടി
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
2002-ല്‍
രജിസ്റ്റര്‍ ചെയ്ത
പ്രസ്തുത കേസിന്റെ
അന്വേഷണം ഇത്രയും
വെെകുന്നതിന്റെ കാരണം
വിശദമാക്കുമോ?
ചളവറ
ബദരിയ ജുമാ മസ്ജിദിന് കെട്ടിട
നമ്പര്‍ ലഭിക്കാനുള്ള
ആഭ്യന്തര വകുപ്പിലെ ഫയൽ
3412.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ചളവറ
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന ചളവറ ബദരിയ
ജുമാ മസ്ജിദ്
കെട്ടിടത്തിന് കെട്ടിട
നമ്പര്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട ആഭ്യന്തര
വകുപ്പിലെ
SSA-4/393/2019 എന്ന
ഫയലിന്റെ നിലവിലെ
സ്ഥിതിയും നാള്‍വഴി
നടപടിക്രമങ്ങളും
അറിയിക്കാമോ?
കൊല്ലം
തുറമുഖത്തെ ഇമിഗ്രേഷന്‍
സൗകര്യം
3413.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
തുറമുഖത്ത് ചരക്ക്
കപ്പല്‍ ഗതാഗതം
സുഗമമാക്കുന്നതിനും
യാത്രാകപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിനുമായി
ഇമിഗ്രേഷന്‍
സൗകര്യമുള്ള
എന്‍ട്രി-എക്സിറ്റ്
പോയിന്റായി ഈ
തുറമുഖത്തെ
പ്രഖ്യാപിക്കുന്നതിനുള്ള
കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്റെ
വിജ്ഞാപനത്തിനുവേണ്ടി
സംസ്ഥാന ആഭ്യന്തര
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഏതെങ്കിലും
കൂടിയാലോചനകള്‍
നടത്തുകയോ ഏതങ്കിലും
റിപ്പോര്‍ട്ട് കേന്ദ്ര
ആഭ്യന്തര
മന്ത്രാലയത്തിന്
സമര്‍പ്പിക്കുകയോ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഫയല്‍
നമ്പര്‍ സഹിതം വിശദാംശം
ലഭ്യമാക്കുമോ?
ചികിത്സാ
പിഴവ് സംബന്ധിച്ച് പോലീസ്
അന്വേഷണം
3414.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
പോലീസ് സ്റ്റേഷനില്‍
പനവൂര്‍ വില്ലേജില്‍
പേരയം, ചെല്ലഞ്ചി,
കിഴക്കുംകര വീട്ടില്‍
പ്രദീപ്.എല്‍, തന്റെ
ഭാര്യ മിനിമോള്‍ക്ക്
നെടുമങ്ങാട് ജില്ലാ
ആശുപത്രിയില്‍ നേരിട്ട
ചികിത്സാ പിഴവ്
അന്വേഷിക്കണമെന്ന്
ആവശ്യപ്പെട്ട് നല്കിയ
പരാതിയിന്മേല് എന്ത്
നടപടികള്‍ സ്വീകരിച്ചു;
(ബി)
പ്രസ്തുത
ആശുപത്രിയിലെ
ഗൈനക്കോളജിസ്റ്റ്
ഡോ.പ്രിയയുടെ ഭാഗത്ത്
നിന്നുമുണ്ടായ
ഗുരുതരമായ ചികിത്സാ
പിഴവും ഇക്കാര്യത്തില്‍
ആശുപത്രി സൂപ്രണ്ട്
ഡോ.പ്രിയയെ
സംരക്ഷിച്ചതുമായ
പരാതിയിന്മേല്
കുറ്റക്കാരെ
കണ്ടെത്തിയിട്ടുണ്ടോ;
11.11.2019-ലെ
164765/2019 നമ്പറായി
നല്കിയ പരാതിയിലെ
അന്വേഷണ പുരോഗതി
എന്താണെന്ന്
വ്യക്തമാക്കാമോ?
എം.എ.സി.ടി.യിൽ
ഇന്‍ലാന്റ് വെസല്‍സ്
ആക്സിഡന്റ് കേസുകള്‍
3415.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
ആക്സിഡന്റ്സ് ക്ലെയിംസ്
ട്രൈബ്യൂണലുകളെ കേരള
ഇന്‍ലാന്റ് വെസല്‍സ്
റൂള്‍സ് പ്രകാരമുള്ള
ആക്സിഡന്റ് സ്കീം
കേസുകള്‍ കൂടി കൈകാര്യം
ചെയ്യുന്നതിന്
ചുമതലപ്പെടുത്തിക്കൊണ്ടുള്ള
വിജ്ഞാപനം ഇറക്കുന്നത്
സംബന്ധിച്ച്
28.09.2019ലെ
C5/196/2019/ആഭ്യന്തരം
നമ്പര്‍ ഫയലില്‍
ഹൈക്കോടതി
രജിസ്ട്രാറുടെ
അഭിപ്രായം
ലഭ്യമായിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
അഭിപ്രായത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
പോക്സോ
കോടതികള്‍
T 3416.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സഹായത്തോടെ സംസ്ഥാനത്ത്
പുതുതായി
ആരംഭിക്കുന്നത് എത്ര
പോക്സോ കോടതികളാണ്;
ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
പോക്സോ
കോടതി ആരംഭിച്ചത്
മുതല്‍ 2019 ഡിസംബര്‍
31 വരെ സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത
പോക്സോ കേസുകളുടെ
എണ്ണമെത്രയെന്ന്
അറിയിക്കാമോ;
(സി)
പുതുതായി
ആരംഭിക്കുന്ന അതിവേഗ
പോക്സോ കോടതികളിൽ
കരാര്‍ ജീവനക്കാരെ
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കിൽ
ഗൗരവമേറിയ രഹസ്യങ്ങളും
വിവരങ്ങളും
സൂക്ഷിക്കേണ്ട പോക്സോ
കോടതികളിൽ കരാര്‍
ജീവനക്കാരെ
നിയമിക്കുന്നത്
കോടതിയുടെ സ്വകാര്യത
നഷ്ടപ്പെടുന്നതിന്
ഇടയാക്കുമെന്ന കടുത്ത
ആശങ്ക
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഈ ആശങ്കകള്‍
പരിഹരിക്കാൻ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും
എന്നറിയിക്കാമോ?
അതിവേഗ
സ്പെഷ്യല്‍ കോടതികള്‍
3417.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
പോക്സോ കേസ്സുകള്‍
കൈകാര്യം ചെയ്യുന്നതിന്
അതിവേഗ സ്പെഷ്യല്‍
കോടതികള്‍
രൂപീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍ദ്ദിഷ്ട
പോക്സോ കോടതികള്‍
എവിടെയൊക്കെയാണ്
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഒരു
വര്‍ഷം ഒരു കോടതിയില്‍
എത്ര കേസ്സുകളാണ്
തീര്‍പ്പാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കോടതികളില്‍ എന്തെല്ലാം
ആധുനിക സംവിധാനങ്ങളാണ്
സജ്ജീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
വൈക്കം
നിയോജകമണ്ഡലത്തില്‍ പോക്സോ
കോടതി
3418.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജകമണ്ഡലത്തില്‍
പോക്സോ കോടതി
ആരംഭിക്കുന്നതിന്
വൈക്കം ബാര്‍
കൗണ്‍സിലിന്റെ അപേക്ഷ
ലഭ്യമായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
അപേക്ഷയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
വൈക്കം
കോടതി സമുച്ചയത്തില്‍
പോക്സോ കോടതി
ആരംഭിക്കുന്നതിന്
നിലവില്‍ തടസ്സങ്ങള്‍
ഉണ്ടോ; ഉണ്ടെങ്കില്‍ അവ
എന്താണെന്ന്
വ്യക്തമാക്കുമോ?
കാെല്ലം
ജില്ലയില്‍ പുതിയ പോക്സോ
കോടതി
3419.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാെല്ലം
ജില്ലയില്‍ പുതിയ
പോക്സോ കോടതി
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കോടതിയുടെ
ആസ്ഥാനം സംബന്ധിച്ച്
തീരുമാനം
എടുത്തിട്ടുണ്ടെങ്കില്‍
വിവരം
വെളിപ്പെടുത്തുമോ?
നിലമ്പൂര്‍
മുൻസിഫ് കോടതി രൂപീകരണം
3420.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
രൂപീകരിക്കുവാനുള്ള
കോടതികളുടെ
മുൻഗണനാപട്ടികയിൽ
അഞ്ചാം സ്ഥാനത്തുള്ള
നിലമ്പൂര്‍ മുൻസിഫ്
കോടതി രൂപീകരിക്കുവാൻ
നിലവിലുള്ള തടസ്സം
എന്താണ്; വിശദമാക്കാമോ;
(ബി)
മേൽ
മുൻഗണനാപട്ടികയിൽ
ഇരുപത്,
മുപ്പത്തിമൂന്ന്
സ്ഥാനങ്ങളിലുണ്ടായിരുന്ന
കോടതികള്‍ക്ക് അനുമതി
നൽകിയിട്ടും അഞ്ചാം
സ്ഥാനത്തുള്ള
നിലമ്പൂര്‍ മുൻസിഫ്
കോടതിയുടെ
രൂപീകരണവുമായി
ബന്ധപ്പട്ട തടസ്സങ്ങള്‍
നീക്കാൻ ഇനിയും
വൈകുന്നത് എന്താണ്;
വിശദമാക്കാമോ;
(സി)
ബഹു.
ഹൈക്കടതി രജിസ്ട്രാറുടെ
ഡി7(എ)-16913/2006
കത്ത് പ്രകാരം
ആവശ്യപ്പെട്ടിട്ടുള്ള
അധിക തസ്തികകള്‍
അനുവദിക്കുമോ;
വിശദമാക്കുമോ;
(ഡി)
മലപ്പുറം
ജില്ലയിലെ
അതിര്‍ത്തിപ്രദേശങ്ങളായ
വഴിക്കടവ്, എടക്കര,
ചാലിയാര്‍
പഞ്ചായത്തുകളിലെ
ഉള്‍പ്രദേശങ്ങളില്‍
നിന്നുള്ള ജനങ്ങള്‍
സിവിൽ കേസ്
നടത്തുന്നതിനുവേണ്ടി
ഇരുവശത്തേക്കുമായി
ഏകദേശം നൂറ്
കിലോമീറ്റര്‍ അകലെയുള്ള
പെരിന്തല്‍മണ്ണ,
മഞ്ചേരി എന്നീ സിവിൽ
കോടതികളെ
ആശ്രയിക്കേണ്ടിവരുന്ന
വിഷമകരമായ സാഹചര്യം
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
താല്‍ക്കാലിക
കോടതികളിലെ സ്ഥിര നിയമനം
3421.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
നിലവിലുള്ള 27
താല്‍ക്കാലിക
കോടതികളില്‍
ഹെെക്കോടതി
നിര്‍ദ്ദേശം
ഉണ്ടായിട്ടും ലാസ്റ്റ്
ഗ്രേഡ് ഉള്‍പ്പെടെയുള്ള
തസ്തികകളില്‍ ലിസ്റ്റ്
നിലവില്‍ ഉണ്ടായിട്ടും
സ്ഥിര നിയമനം
നടത്താത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ; ഇതിനുള്ള
നടപടികള്‍
കെെക്കൊള്ളുമോ?
ഫയര്‍
ആന്റ് റസ്ക്യൂ വകുപ്പ്
വാമനപുരം മണ്ഡലത്തില്‍
നടപ്പാക്കിയ വികസന പദ്ധതികള്‍
3422.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഫയര്‍ ആന്റ്
റസ്ക്യൂ വകുപ്പ്
വാമനപുരം മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികള്‍ ഏതൊക്കെ;
വിശദമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്ര വീതമെന്ന്
അറിയിക്കാമോ;
(സി)
ഓരോ
പദ്ധതിയുമായും
ബന്ധപ്പെട്ട
ഉത്തരവുകളുടെയും
പുരോഗതി
റിപ്പോര്‍ട്ടിന്റെയും
പകര്‍പ്പ് നല്‍കാമോ?
മണലൂര്‍
മണ്ഡലത്തിൽ പുതിയ ഫയര്‍
സ്റ്റേഷൻ
3423.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ മണലൂരിൽ
പുതിയ ഫയര്‍ സ്റ്റേഷൻ
ആരംഭിക്കുന്നത്
സംബന്ധിച്ച മുൻഗണന
പട്ടിക
തയ്യാറാക്കുന്നതിന്
പഠനം നടത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പഠന റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
വെള്ളം
കെട്ടിക്കിടക്കുന്ന
കോള്‍ നിലങ്ങളും കായലും
വ്യാപിച്ചുകിടക്കുന്ന
മണലൂര്‍ മേഖലയിൽ
മുങ്ങിമരണവും
വാഹനാപകടങ്ങളും
അഗ്നിബാധയും പല
ഘട്ടങ്ങളിലായി ഉണ്ടായ
സാഹചര്യത്തിൽ ഒരു ഫയര്‍
സ്റ്റേഷൻ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
നാദാപുരം
ഫയര്‍ സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
3424.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
നാദാപുരം ഫയര്‍
സ്റ്റേഷന്റെ കെട്ടിട
നിര്‍മ്മാണത്തിന്
നാളിതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ ?
തേഞ്ഞിപ്പലം
ഫയര്‍ സ്റ്റേഷന് നിര്‍മ്മാണം
3425.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വള്ളിക്കുന്ന്
മണ്ഡലത്തിലെ
സര്‍വകലാശാലയുടെ
സ്ഥലത്ത്
സര്‍വകലാശാലക്കു തന്നെ
ഉടമസ്ഥാവകാശം
നിലനിര്‍ത്തിക്കൊണ്ട്
തേഞ്ഞിപ്പലം ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കാന്‍ അനുമതി
നല്‍കുന്നതിന്
കാലിക്കറ്റ്
സര്‍വകലാശാല
സന്നദ്ധമാണെന്ന്
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ഫയര്‍
ആന്‍ഡ് റെസ്ക്യൂ
സര്‍വീസ് ഡയറക്ടര്‍
ജനറല്‍ ഓഫീസിലെ എഫ്
1/7023/17 നമ്പര്‍
ഫയലില്‍ ഉള്‍പ്പെടെ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഫയര്‍
സ്റ്റേഷന് സ്ഥാപിച്ചു
കഴിഞ്ഞാല്‍ 30
വര്‍ഷത്തിന് ശേഷം
സര്‍വകലാശാല അനുവദിച്ച
സ്ഥലവും വസ്തുവില്‍
നിർമ്മിച്ച കെട്ടിടവും
സര്വ്വകലാശാലക്ക്തന്നെ
മടക്കി നല്‍കണമെന്ന്
സര്‍വകലാശാല വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഈ വ്യവസ്ഥ
പദ്ധതി
നടപ്പാക്കുന്നതിന്
വിഘാതമാകുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ?
ചാലക്കുടിയില്‍
ഫയര്‍ഫോഴ്സിന് പുതിയ
കെട്ടിടം
3426.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ചാലക്കുടിയില്‍
ഫയര്‍ഫോഴ്സിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
നിലവില്‍
മെക്കാനിക്കല്‍
വര്‍ക്ക്ഷോപ്പ് സ്ഥിതി
ചെയ്യുന്ന
കോമ്പൗണ്ടിലെ,
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
പുറമ്പോക്കായി
കണക്കാക്കിയിട്ടുള്ള
സ്ഥലത്തു നിന്നും
ആവശ്യമായ സ്ഥലം
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
തടവുകാരിലെ
ആത്മഹത്യ പ്രവണതകള്‍
3427.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
പ്രശ്നങ്ങള്‍
അനുഭവിക്കുന്നത് മൂലം
തടവുകാരില്‍ ആത്മഹത്യ
പ്രവണതകള്‍
വര്‍ദ്ധിച്ചുവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജയിലുകളില്‍
ക്ലിനിക്കല്‍
സൈക്കോളജിസ്റ്റിന്റെയും
കൗണ്‍സലറുടെയും തസ്തിക
സൃഷ്ടിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ജയിലുകള്‍
നവീകരിക്കുന്നതിനുവേണ്ടി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ സര്‍ക്കാര്‍
പ്രസ്സ്
3428.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
പ്രസ്സുകള്‍ ഉണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രസ്സുകള്‍ സ്ഥാപിച്ച
വര്‍ഷവും ഇപ്പോള്‍ ജോലി
ചെയ്യുന്നവരുടെ എണ്ണവും
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ സര്‍ക്കാര്‍
പ്രസ്സ് ഇല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഭാഷാന്യൂനപക്ഷ
പ്രദേശം എന്ന നിലയില്‍
സര്‍ക്കാര്‍ പ്രസ്സ്
സ്ഥാപിക്കുന്ന
കാര്യത്തില്‍
കാസര്‍ഗോഡിന് മുന്‍ഗണന
ലഭ്യമാകേണ്ടതാണെന്ന
അഭിപ്രായം
സര്‍ക്കാരിനുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
കാസര്‍ഗോഡ്
ജില്ലയില്‍ സര്‍ക്കാര്‍
പ്രസ്സ്
സ്ഥാപിക്കണമെന്ന ആവശ്യം
സംഘടനകളോ
ജനപ്രതിനിധികളോ മുമ്പ്
ഉന്നയിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കാസര്‍ഗോഡ്
ജില്ലയില്‍ സര്‍ക്കാര്‍
പ്രസ്സ് എപ്പോള്‍
യാഥാര്‍ത്ഥ്യമാകുമെന്ന്
വ്യക്തമാക്കാമോ?
ഓഫീസ്
സ്റ്റേഷനറി ഇനങ്ങളുടെ
കാലോചിതമായ പരിഷ്കരണം.
3429.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സർക്കാർ
ഓഫീസ് പ്രവർത്തനങ്ങളിൽ
വിവരസാങ്കേതിക
വിദ്യയുടെയും മറ്റു
ആധുനിക
സൗകര്യങ്ങളുടെയും
സാധ്യതകൾ പരമാവധി
പ്രയോജനപ്പെടുത്തി
വരുന്ന ഈ കാലഘട്ടത്തിൽ
സർക്കാർ ലഭ്യമാക്കി
നൽകുന്ന ഓഫീസ്
സ്റ്റേഷനറി ഇനങ്ങൾ
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
സർക്കാർ സ്വീകരിച്ചു
വരുന്ന നടപടികൾ
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കൊച്ചി
മെട്രോ ജലപാത പദ്ധതി
3430.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ ജലപാത പദ്ധതി
എത്ര കിലോമീറ്റര്‍ ആണ്;
ഇതുമായി ബന്ധപ്പെട്ട
പ്രധാന ജലപാതകള്‍
ഏതൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക് ആവശ്യമായ
അനുമതികള്‍ ഏതൊക്കെ
മന്ത്രാലയങ്ങളില്‍
നിന്നുമാണ്
ലഭിക്കുവാനുള്ളത്;
ഇതിനകം ഏതൊക്കെ
മന്ത്രാലയങ്ങളില്‍
നിന്ന് അനുമതി ലഭിച്ചു;
വ്യക്തമാക്കുമോ;
(സി)
ആദ്യഘട്ടത്തില്‍
എത്ര ബോട്ടുകളാണ്
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
പ്രസ്തുത ബോട്ടുകളുടെ
നിര്‍മ്മാണം ഏത്
ഏജന്‍സിയെയാണ്
ഏല്പിച്ചിട്ടുള്ളത്;
അറിയിക്കുമോ;
(ഡി)
എന്നത്തേക്ക്
പ്രസ്തുത പദ്ധതി
പ്രാവര്‍ത്തികമാക്കുവാന്‍
സാധിക്കുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ?
ഇന്റഗ്രേറ്റഡ്
അര്‍ബന്‍ റീജനറേഷൻ ആൻഡ്
വാട്ടർ ട്രാൻസ്പോർട്ട്
സിസ്റ്റം
3431.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയില്‍
ഇന്റഗ്രേറ്റഡ് അര്‍ബന്‍
റീജനറേഷൻ ആൻഡ് വാട്ടർ
ട്രാൻസ്പോർട്ട്
സിസ്റ്റം
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ്;
ആരെയാണ് ഇതിനുള്ള ചുമതല
ഏല്‍പ്പിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
തൊഴില്‍
സാധ്യതകള്‍
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
3432.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി,
ബയോടെക്നോളജി, ടൂറിസം,
ഇലക്ട്രോണിക്സ്
മേഖലകളില്‍ പത്ത് ലക്ഷം
തൊഴില്‍ സാധ്യതകള്‍
വര്‍ദ്ധിപ്പിക്കാന്‍
കഴിയും എന്ന
സര്‍ക്കാരിന്റെ
പ്രഖ്യാപിതനയം
നടപ്പിലാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
നാലു
വര്‍ഷക്കാലയളവിനുള്ളില്‍
എത്ര ലക്ഷം തൊഴില്‍
സൃഷ്ടിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ആഗോളനിക്ഷേപസംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പുരോഗതി
വ്യക്തമാക്കാമോ?
വിവാഹമോചന
കേസുകള്‍
3433.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2019 ല്‍ എത്ര
വിവാഹമോചന കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
2018
ല്‍ സംസ്ഥാനത്ത് എത്ര
വിവാഹമോചന കേസുകളാണ്
രജിസ്റ്റര്‍
ചെയ്യപ്പെട്ടത്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?