UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers




ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍

333.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സിവില്‍ സപ്ലൈസ് വകുപ്പ് മുഖാന്തിരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

ഇതില്‍ ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുകയും ഓരോ പ്രവര്‍ത്തിയുടെയും നിലവിലുള്ള സ്ഥിതിയും വ്യക്തമാക്കാമോ?

ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം

334.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അരിയ്ക്കും പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിയ്ക്കും കോവിഡ് പശ്ചാത്തലത്തില്‍ പൊതു കമ്പോളത്തിലുണ്ടായ വിലവര്‍ദ്ധനവ് സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയ സാഹചര്യത്തില്‍ എന്തൊക്ക ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയതെന്ന് വ്യക്തമാക്കുമോ;

( ബി )

ലോക്ഡൗണും തൊഴില്‍ നഷ്ടവും മൂലം കഷ്ടതയിലായവരെ സഹായിക്കുന്നതിന് ഭക്ഷ്യ വകുപ്പ് പ്രത്യേക പദ്ധതി നടപ്പിലാക്കിയിരുന്നോ; വിശദാംശം നല്‍കുമോ;

( സി )

കോവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളുടെ ഗുണനിലവാരം സംബന്ധിച്ചും തൂക്ക കുറവ് സംബന്ധിച്ചും വ്യാപക പരാതികള്‍ ഉണ്ടായത് പരിശോധിച്ച് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

( ഡി )

കോവിഡിന്റെ മറവില്‍ അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവച്ച് കൃത്രിമമായി വില വര്‍ദ്ധിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ തടയുന്നതിന് സാധിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ എത്രപേര്‍ക്കെതിരെ കേസെടുത്തെന്ന് വിശദമാക്കുമോ?

പൊതുവിതരണരംഗത്തെ നൂതനപദ്ധതികള്‍

335.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പുതിയ റേഷന്‍ ഷോപ്പുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

( ബി )

അര്‍ഹതയുള്ള കുടുംബങ്ങളെ ബി.പി.എല്‍. ആക്കാന്‍ നടപടി സ്വീകരിക്കുമോ;

( സി )

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് തുടരാന്‍ നടപടി സ്വീകരിക്കുമോ;

( ഡി )

സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോര്‍ കൂടുതല്‍ അനുവദിക്കുമോ;

( )

വാതില്‍പ്പടി വിതരണം കുറ്റമറ്റതാകാന്‍ എന്തെല്ലാം നടപടികളാണ് നിലവിലുള്ളത്; വിശദമാക്കാമോ?

ഭക്ഷ്യവസ്തുപായ്ക്കറ്റുകളിലെ വിവരങ്ങള്‍

336.

കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഭക്ഷ്യവസ്തു പായ്ക്കറ്റുകളില്‍ എന്തെല്ലാം വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;

( ബി )

ഇവ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ എന്തല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വിശദമാക്കാമോ?

ഭക്ഷ്യക്കിറ്റ് വിതരണത്തിനായി വാങ്ങിയ സഞ്ചികൾ

337.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ മാസം മുതൽ പ്രതിമാസം എത്ര സഞ്ചികൾ സപ്ലൈകോയ്ക്ക് ആവശ്യം വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

( ബി )

ഏതെല്ലാം വിതരണക്കാരിൽ നിന്നും ഏതെല്ലാം നിരക്കിലാണ് സഞ്ചികൾ വാങ്ങിയതെന്ന് അറിയിക്കുമോ; സഞ്ചിയുടെ ഗുണനിലവാരക്കുറവുമൂലം ഏതെല്ലാം വിതരണക്കാരുടെ ഓഡർ തിരസ്കരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും വിതരണക്കാരെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടോയെന്നും അറിയിക്കുമോ?

ഭക്ഷ്യകിറ്റ് വിതരണം

338.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഭക്ഷ്യകിറ്റ് വിതരണത്തിന് വേണ്ടി സർക്കാർ നാളിതുവരെ എത്ര രൂപ ചെലവഴിച്ചു എന്നറിയിക്കാമോ;

( ബി )

ഏത് ഫണ്ടിൽനിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്;

( സി )

പ്രഖ്യാപിച്ചിട്ടുള്ള ബാക്കി കിറ്റുകൾ കൂടി നല്കി കിറ്റുവിതരണം പൂർത്തീകരിക്കാൻ സർക്കാർ പ്രതീക്ഷിക്കുന്ന ആകെ ചെലവ് എത്രയാണ് എന്ന് വെളിപ്പെടുത്താമോ?

ഭക്ഷ്യ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ പുതുതായി ആരംഭിച്ച സ്ഥാപനങ്ങള്‍

339.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ പുതുതായി എത്ര സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ആരംഭിച്ചിട്ടുണ്ടെങ്കില്‍ എവിടെയെല്ലാമെന്ന് പറയുമോ;

( ബി )

കോവിഡ് 19 രോഗത്തിനെ തുടര്‍ന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

ഭക്ഷ്യഭദ്രത നിയമം

340.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

റേഷന്‍ കടകള്‍ വഴിയുള്ള സേവനം വെെവിദ്ധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഇതിനകം നടപ്പിലാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണ്; ഇത് വിജയപ്രദമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;

( ബി )

യു.പി.. സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യഭദ്രത നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയതോട് കൂടി പൊതുവിതരണ രംഗത്ത് വന്നിട്ടുള്ള മാറ്റം എന്താെക്കെയാണ്;വിശദാംശം നല്‍കുമോ;

( സി )

പൊതുവിതരണ രംഗത്ത് നടമാടിയിരുന്ന അഴിമതി ഒരു പരിധിവരെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ഇതിലൂടെ സാധിച്ചിട്ടുണ്ടോ; വാതില്‍പടി വിതരണം ഇക്കാര്യത്തില്‍ എത്രമാത്രം സഹായകമായിയെന്ന് വിശദമാക്കുമോ;

( ഡി )

..വെെ/മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ സ്ഥിരമായി റേഷന്‍ വാങ്ങിക്കാത്ത കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; ഇപ്രകാരം ഒഴിവാക്കിയവരെ പിന്നീട് വ്യക്തമായ കാരണം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

സുഭിക്ഷ പദ്ധതി

341.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സുഭിക്ഷ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;

( ബി )

ഈ പദ്ധതിക്ക് 2020-21 ലെ ബജറ്റില്‍ നീക്കിവച്ചിരുന്ന തുക എത്രയാണ്; അത് പര്യാപ്തമാണോയെന്ന് അറിയിക്കുമോ;

( സി )

ഏതെങ്കിലും സന്നദ്ധ സംഘടനകളുടെ സഹകരണം ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ടോ; വിശദാംശം നൽകാമോ ;

( ഡി )

ഈ പദ്ധതി സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എന്തൊക്കെ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിശദമാക്കാമോ?

മുന്‍ഗണനാ പട്ടിക

342.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തില്‍ നിലവില്‍ മുന്‍ഗണനാ പട്ടികയില്‍ എത്ര കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്; സംസ്ഥാന മുന്‍ഗണനാ പട്ടികയില്‍ എത്ര കുടുംബങ്ങള്‍ ഉണ്ട്;

( ബി )

മുന്‍ഗണനാ പട്ടികയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കി പുതിയ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്ന പ്രക്രിയ നടന്നു വരുന്നുണ്ടോ;

( സി )

മുന്‍ഗണനാ പട്ടികയില്‍ ആളെ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം എന്താണ്; വിശദമാക്കുമോ?

വൈത്തിരി താലൂക്കിലെ റേഷൻ കാര്‍ഡുകള്‍

343.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്ന സമയത്ത് വൈത്തിരി താലൂക്കില്‍ ഉണ്ടായിരുന്ന റേഷൻ കാര്‍ഡുകളുടെ എണ്ണം എത്രയാണെന്നും ഇതില്‍ ഓരോ വിഭാഗത്തിനും എത്ര കാര്‍ഡുകള്‍ വീതമുണ്ടായിരുന്നുവെന്നും അറിയിക്കുമോ ;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് വൈത്തിരി താലൂക്കില്‍ ഓരോ വിഭാഗത്തിലും അനുവദിച്ച റേഷൻ കാര്‍ഡുകള്‍ എത്ര വീതമാണെന്ന് വിശദമാക്കാമോ;

( സി )

ഈ സര്‍ക്കാരിന്റെ കാലത്ത് റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര അപേക്ഷകളില്‍ തീര്‍പ്പ് കല്പിച്ചിട്ടുണ്ട്; വിശദമാക്കാമോ;

( ഡി )

തോട്ടം തൊഴിലാളികളുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗമാക്കുന്നതിന് എത്ര അപേക്ഷകള്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

റേഷന്‍ കാര്‍ഡ്

344.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കന്യാസ്ത്രീമഠങ്ങള്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് ഗവണ്‍മെന്റിന്റെ പരിഗണനയിലുണ്ടോ;

( ബി )

ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ?

റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം

345.

ശ്രീ . ജി .എസ് .ജയലാൽ

ശ്രീ. ആർ. രാമചന്ദ്രൻ

ശ്രീമതി സി. കെ. ആശ

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;

( ബി )

പുതുതായി റേഷന്‍കാര്‍ഡ് വിതരണം ചെയ്യുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി വിശദമാക്കുമോ;

( സി )

റേഷന്‍കാര്‍ഡ് വിവരങ്ങള്‍ സര്‍ക്കാരിന്റെ ഏതൊക്കെ വകുപ്പുകളുമായും ഏജന്‍സികളുമായും പങ്കുവയ്ക്കുന്നു എന്നറിയിക്കുമോ;

( ഡി )

ഇലക്ട്രോണിക് റേഷന്‍ കാര്‍ഡുകള്‍ കാെണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

റേഷന്‍ കാര്‍ഡുടമകളുടെ എണ്ണം

346.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയതായി എത്ര പേര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ച് നല്‍കിയിട്ടുണ്ട്;

( ബി )

സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലായി നിലവില്‍ എത്ര കാര്‍ഡുടമകളാണുള്ളത്; വിശദവിവരം നല്‍കുമോ?

പ്രത്യേക റേഷന്‍ കാര്‍ഡ്

347.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിവിധ കന്യാസ്ത്രീ മഠങ്ങളിലേയും ആശ്രമങ്ങളിലേയും അനാഥാലയങ്ങളിലേയും അന്തേവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ റേഷനടക്കമുളള ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

( ബി )

ഇതിന്‍ പ്രകാരം കന്യാസ്ത്രീ മഠങ്ങളിലേയും ആശ്രമങ്ങളിലേയും അനാഥാലയങ്ങളിലേയും അന്തേവാസികള്‍ക്ക് റേഷന്‍ അടക്കമുളള ആനുകൂല്യങ്ങള്‍ മുടങ്ങാതെ ലഭിക്കുന്നതിനുവേണ്ടി പ്രത്യേക റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

( സി )

ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് എന്നത്തേക്ക് പ്രത്യേക റേഷന്‍ കാര്‍ഡ് നല്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍

348.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ എത്ര റേഷന്‍കാര്‍ഡുകളാണ് നിലവിലുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

( ബി )

മുന്‍ഗണനാ റേഷന്‍കാര്‍ഡ് ലഭിക്കുന്നതിനായി നിലവില്‍ എത്ര അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്; ഇവയുടെ ജില്ല തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;

( സി )

മുന്‍ഗണനാ റേഷന്‍കാര്‍ഡിലെ അനര്‍ഹരെ ഒഴിവാക്കുന്നതിന് എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; എത്ര പേരെ ഒഴിവാക്കി; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

മുന്‍ഗണനാ കാര്‍ഡ് ലഭിക്കുന്നതിന് നടപടി

349.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് അര്‍ഹതയുണ്ടായിരുന്നിട്ടും റേഷന്‍ കാര്‍ഡ് എ.പി.എല്‍. ആയിപ്പോവുകയും അത് പരിശോധിച്ച് അര്‍ഹമായ മുന്‍ഗണന കാര്‍ഡ് ലഭിക്കുന്നതിനായി നല്‍കിയ അപേക്ഷകള്‍ തീരുമാനമാകാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

മുന്‍ഗണനാ കാര്‍ഡ് ലഭിക്കുന്നതിന് നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാതെ വൈകുന്നതിന്റെ കാരണം അറിയിക്കുമോ;

( സി )

താഴ്ന്ന വരുമാനക്കാര്‍ക്ക് വളരെ ആശ്വാസമാകുന്ന മുന്‍ഗണനാ കാര്‍ഡ് ലഭിക്കുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷ പരിശോധിച്ച് ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാന്‍ നടപടി സ്വീകരിക്കുമോ?

ബി.പി.എല്‍ കാര്‍ഡിനുള്ള അപേക്ഷ തീര്‍പ്പാക്കുന്നതിലെ കാലതാമസം

350.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ബി.പി.എല്‍ കാര്‍ഡിനുള്ള അപേക്ഷകളില്‍ തീരുമാനം എടുക്കുന്നതിന് വരുന്ന കാലതാമസം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ;

( ബി )

സമയബന്ധിതമായി തീരുമാനം എടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

.പി.എല്‍./ബി.പി.എല്‍. ഗണത്തില്‍ ഉള്‍ക്കൊളളിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍

351.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പുതിയതായി റേഷന്‍ കാര്‍ഡ് അനുവദിക്കപ്പെടുമ്പോള്‍ അവയില്‍ തുച്ഛവരുമാനക്കാരായ തോട്ടം തൊഴിലാളികളും അവരുടെ ആശ്രിതരും മാത്രമാണ് ഉള്‍പ്പെടുന്നതെങ്കില്‍ പോലും പ്രസ്തുത കാര്‍ഡുകള്‍ എ.പി.എല്‍. വിഭാഗത്തിലാണ് അനുവദിക്കപ്പെടുന്നതെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ആയത് പരിഹരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

( സി )

പുതുതായി റേഷന്‍ കാര്‍ഡ് അനുവദിക്കപ്പെടുമ്പോള്‍ ആയത് എ.പി.എല്‍./ബി.പി.എല്‍. ഗണത്തില്‍ ഉള്‍ക്കൊളളിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( ഡി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേവികുളം നിയോജകമണ്ഡലത്തില്‍ എത്ര കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ എ.പി.എല്‍. ല്‍ നിന്ന് ബി.പി.എല്‍.ലേക്ക് മാറ്റി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍

352.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പ് മുഖാന്തിരം എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് എത്ര അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഇവയില്‍ ഏതെല്ലാം അനുവദിച്ചുവെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

വാരപ്പെട്ടി മാവേലി സൂപ്പര്‍ മാർക്കറ്റ്‌

353.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആയി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കാമോ;

( ബി )

വാരപ്പെട്ടിയിലെ മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആക്കുന്നതിനു വേണ്ടി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

( സി )

വാരപ്പെട്ടി മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആക്കുന്ന പ്രവര്‍ത്തി വേഗത്തിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ഭക്ഷ്യധാന്യ കിറ്റ് വിതരണം

354.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ കാര്‍‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തിരുന്നോ;

( ബി )

എങ്കില്‍ ഓരോ മാസവും നല്‍കിയ കിറ്റ്, അതില്‍ ഉള്‍പ്പെട്ട ഭക്ഷ്യധാന്യത്തിന്റെ ഓരോന്നിന്റെയും അളവ്, മാര്‍ക്കറ്റ് വില, കിറ്റിന്റെ സഞ്ചി ഉള്‍പ്പെടെയുള്ളവയുടെ വില വിവരങ്ങള്‍ അടങ്ങിയ വിശദാംശം വെളിപ്പെടുത്തുമോ;

( സി )

സംസ്ഥാനത്ത് മൊത്തത്തില്‍ ഉള്ള റേഷന്‍ കാര്‍ഡുടമകള്‍ എത്രയാണ്; അവരില്‍ എത്ര കാര്‍ഡുടമകള്‍ക്കാണ് കിറ്റ് വിതരണം ഓരോതവണയും നടത്തുന്നത്? വെളിപ്പെടുത്തുമോ;

( ഡി )

ഓണത്തിനും മറ്റും വിതരണം ചെയ്ത കിറ്റില്‍ ഉള്‍പ്പെട്ട ശര്‍ക്കര, പപ്പടം എന്നിവ നിലവാരം കുറ‍ഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നോ; എങ്കില്‍ ആയത് നല്‍കിയ ഏജന്‍സി ആരാണെന്നും അവര്‍ക്കെതിരില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;

( )

കിറ്റ് വിതരണത്തിനായി ഓരോ തവണയും എത്ര തുകയാണ് ചെലവായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

റേഷന്‍ വാതില്‍പ്പടി

355.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മറ്റ് ആശ്രയമില്ലാതെ ജീവിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?

സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം

356.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് വൈദ്യുതീകരിച്ച വീടുകളുടെ എണ്ണം കൂടിയത് മൂലവും പാചക വാതക കണക്ഷനുകളുടെ എണ്ണത്തിന്റെ വര്‍ദ്ധനവ് മൂലവും സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതത്തില്‍ കേന്ദ്രം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കുറവ് വരുത്തിയതെന്ന് വെളിപ്പെടുത്താമോ;

( ബി )

മുന്‍ഗണനാ വിഭാഗത്തിന് ഒരു മാസം അനുവദിച്ചിരുന്ന അര ലിറ്റര്‍ മണ്ണെണ്ണപോലും പല മാസങ്ങളിലും ലഭിക്കുന്നില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

( സി )

കേന്ദ്രം വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്തെങ്കിലും നിവേദനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്മേലുള്ള പ്രതികരണം എന്താണെന്ന് അറിയിക്കാമോ?

ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം

357.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (.എം.പി.ഡി.എസ്) എന്ന പദ്ധതി സംസ്ഥാനത്ത് പൂര്‍ണ്ണതോതില്‍ നടപ്പിലാക്കിയിട്ടുണ്ടോ;

( ബി )

ഇതുമൂലം ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ എന്താെക്കെയാണെന്ന് അറിയിക്കാമോ;

( സി )

ഈ പദ്ധതി നടപ്പിലാക്കിയതിലൂടെ റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍, ഭക്ഷ്യധാന്യങ്ങളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നീ ഇനങ്ങളില്‍ സംസ്ഥാനത്തിന് അധിക ചെലവ് ഉണ്ടാകുുന്നുണ്ടോ.;

( ഡി )

ഈ പദ്ധതിയുടെ ആനുകൂല്യം സംസ്ഥാനത്ത് നിലവില്‍ എത്രപേര്‍ ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്താമോ;

( )

ഈ പദ്ധതി നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തിന് കടമെടുക്കാവുന്നതിന്റെ പരിധി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഇതിലൂടെ എത്ര തുക അധികമായി കടമെടുക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

റേഷന്‍ കടകള്‍ വഴി നല്‍കിയ ഭക്ഷ്യ കിറ്റുകള്‍

358.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായിട്ടുള്ള ലോക്‌‍ഡൗണ്‍ മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിന്റെ ഭാഗമായി 2020 ഡിസംബര്‍ മാസം വരെ റേഷന്‍കടകള്‍ വഴി എത്ര ലക്ഷം പലവ്യഞ്ജന കിറ്റുകളാണ് കാര്‍ഡുടമകള്‍ക്ക് നല്‍കിയതെന്ന് അറിയിക്കാമോ;

( ബി )

ഇതിനുള്ള തുക കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണോ;

( സി )

എങ്കില്‍ ആകെ എത്ര രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചത്; വ്യക്തമാക്കാമോ?

കോവിഡ് കാലത്തെ സൗജന്യ റേഷന്‍ വിതരണം

359.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ലോക്ഡൗണ്‍ കാലം മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ ഏതെല്ലാം വിഭാഗം കാര്‍ഡ് ഉടമകള്‍ക്കാണു നല്‍കിയതെന്ന് വിശദമാക്കാമോ;

( ബി )

ഓരോ വിഭാഗം കാര്‍ഡിലും ഓരോ മാസവും എത്ര പേര്‍ക്കാണു സൗജന്യ റേഷന്‍ നല്‍കിയതെന്ന് വെളിപ്പെടുത്താമോ;

( സി )

എത്ര അളവ് റേഷന്‍ ഓരോ മാസവും ഓരോ വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് നല്‍കി; വ്യക്തമാക്കാമോ;

( ഡി )

കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് കാലത്തെ സൗജന്യ റേഷന്‍ വിതരണത്തില്‍ ഏതെങ്കിലും മാസം വിതരണത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയമോ സംസ്ഥാന ഭക്ഷ്യകമ്മീഷനോ റിപ്പോര്‍ട്ട് ആവിശ്യപ്പെട്ടിരുന്നോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

( )

കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത റേഷന്‍ സാധനങ്ങളെക്കുറിച്ച് എന്തെങ്കിലും ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പരിശോധനകള്‍ നടത്തിയിരുന്നോ; ഈ സാധനങ്ങള്‍ ആരു മുഖാന്തിരമാണ് ലഭ്യമാക്കിയത്; വിശദാംശങ്ങള്‍ നല്‍കാമോ?

റേഷന്‍ ആനുകൂല്യം ലഭിക്കുന്നതിന് നടപടി

360.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുന്‍ഗണനാ കാര്‍ഡ് കൈയിലുണ്ടായിരുന്നിട്ടും റേഷന്‍ കടയില്‍ ചെല്ലുമ്പോള്‍ ആനുകൂല്യം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇപ്രകാരം മുന്‍ഗണനാ കാര്‍ഡ് ഉണ്ടായിട്ടും റേഷന്‍ കടയിലെ വിവരങ്ങള്‍ പ്രകാരം ആനൂകൂല്യം നിഷേധിക്കപ്പെടുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

( സി )

ഇത് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

സൗജന്യ ഭക്ഷ്യകിറ്റ്

361.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലോക്ഡൗണ്‍ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് ആദ്യതവണ മുതല്‍ നാളിതുവരെ എത്ര തവണയായി എത്ര പേര്‍ക്ക് വിതരണം ചെയ്തു; ഓരോ തവണയും കിറ്റില്‍ ഏതെല്ലാം ഇനങ്ങള്‍ എത്ര അളവിലാണ് നല്‍കിയത്; ഇതുവരെ ഓരോ മാസവും കിറ്റ് വിതരണം ചെയ്യപ്പെട്ട മഞ്ഞ, പിങ്ക്, നീല, വെളള റേഷന്‍ കാര്‍ഡ് ഉടമകളുടെ കാര്‍ഡ് അടിസ്ഥാനത്തിലും മാസം അടിസ്ഥാനത്തിലുമുളള കണക്കും വിശദാംശങ്ങളും ലഭ്യമാക്കാമോ;

( ബി )

കിറ്റില്‍ വിതരണം ചെയ്യുന്നതിനുളള സാധനങ്ങള്‍ ആരില്‍ നിന്നാണ് വാങ്ങിയത്; ആരെയാണ് ഇതിനു ചുമതലപ്പെടുത്തിയത്; മാനദണ്ഡങ്ങള്‍ എന്തായിരുന്നു; കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാര പരിശോധന ഉറപ്പാക്കാനും പൊതുവിപണിയിലെ സാധനങ്ങളുമായുളള വില താരതമ്യം ചെയ്യാനും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

കിറ്റ് നല്‍കാന്‍ ഓരോ തവണയും ആകെ എത്ര രൂപയാണ് ചെലവഴിച്ചത്; ഒരു കിറ്റിന് എത്ര രൂപ ചെലവാക്കി; കണക്കുകള്‍ ലഭ്യമാക്കാമോ;

( ഡി )

പല സ്ഥലങ്ങളിലും വിതരണം ചെയ്ത സാധനങ്ങളുടെ അളവിനെയും ഗുണമേന്മയെയും കുറിച്ച് ആക്ഷേപം ഉയര്‍ന്നപ്പോള്‍ അന്വേഷണം നടത്തിയിരുന്നോ; ആരാണ് അന്വേഷണം നടത്തിയത്; ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചോ; എങ്കില്‍ അതു ലഭ്യമാക്കാമോ;

( )

റേഷന്‍ കാര്‍ഡ് ഇല്ലാത്ത ആര്‍ക്കെല്ലാം കിറ്റ് വിതരണം ചെയ്തു; ഇതിന്റെ ജില്ലാ അടിസ്ഥാനത്തിലുളള വിഭാഗം തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ; ഇതിനായി എത്ര രൂപ ചെലവഴിച്ചു?

ഭക്ഷ്യക്കിറ്റ് വിതരണം

362.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഏതെല്ലാം മാസങ്ങളിലാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്; ഇതിനായി ഇതുവരെ എത്ര കോടി രൂപ ചെലവുവന്നു എന്നതിന്റെ വിശദമായ കണക്ക് ലഭ്യമാക്കുമോ; പ്രസ്തുത ആവശ്യത്തിലേക്കായി സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് വകുപ്പിലേക്ക് അനുവദിച്ചിട്ടുള്ള തുകയുടെ വിശദാംശം ലഭ്യമാക്കുമോ;

( ബി )

ഭക്ഷ്യക്കിറ്റിലേക്ക് ആവശ്യമായ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്തതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കുമോ; ഏതെല്ലാം വിതരണക്കാരില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയത് എന്നതിന്റെ വിശദവിവരം തുക സഹിതം വ്യക്തമാക്കുമോ;

( സി )

ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട കമ്മീഷന്‍ തുക കുടിശ്ശികയായത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുടിശ്ശികയായ കമ്മീഷന്‍ തുകയുടെ കണക്ക് എത്രയാണെന്ന് വിശദമാക്കുമോ; കമ്മീഷന്‍ തുക അടിയന്തരമായി റേഷന്‍ വ്യാപാരികള്‍ക്ക് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

അവശ്യസാധനങ്ങളുടെ വില

363.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കില്ല എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിതനയം നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നറിയിക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോളുള്ള മാവേലി സ്റ്റോറിലെ അവശ്യസാധനങ്ങളുടെ വില നിലവാരപ്പട്ടിക ലഭ്യമാക്കാമോ; ഇപ്പോള്‍ ഈ അവശ്യസാധനങ്ങളുടെ വിലയില്‍ വലിയ മാറ്റം വന്നിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇപ്പോഴത്തെ വിലനിലവാരപ്പട്ടിക ലഭ്യമാക്കാമോ?

സിവില്‍ സപ്ലൈസ് വഴി വിതരണം ചെയ്തിരുന്ന അവശ്യസാധനങ്ങളുടെ വില

364.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സിവില്‍ സപ്ലൈസ് വഴി വിതരണം ചെയ്തിരുന്ന അവശ്യസാധനങ്ങളുടെ വില പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

( ബി )

പ്രസ്തുത ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോഴത്തെ വിലയെന്താണ് ;

( സി )

വിലവര്‍ദ്ധനവുവരാതിരിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ?

ഭക്ഷ്യവകുപ്പ് നടത്തിയ ഇടപെടലുകള്‍

365.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്താത്തതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

കോവിഡ് പ്രതിസന്ധി മൂലവും ലോക്ഡൗണ്‍ മൂലമുള്ള തൊഴില്‍ നഷ്ടവും കാരണം കഷ്ടതയിലായ ജനങ്ങളെ സഹായിക്കുന്നതിനായി ഭക്ഷ്യവകുപ്പ് എന്താെക്കെ ഇടപെടലുകളാണ് നടത്തിയതെന്ന് അറിയിക്കാമോ;

( സി )

കമ്പോള ഇടപെടലിനായി സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന് 2020-21ല്‍ സര്‍ക്കാര്‍ എന്ത് സഹായമാണ് നല്‍കിയതെന്നും അതില്‍ എത്ര തുക ഇതിനകം വിനിയോഗിച്ചുവെന്നും വെളിപ്പെടുത്താമോ?

മാവേലി സ്റ്റോറുകള്‍

366.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാറശ്ശാല നിയോജക മണ്ഡലത്തില്‍ നിലവില്‍ എത്ര മാവേലി സ്റ്റോറുകളാണ് പ്രവര്‍ത്തിച്ചുവരുന്നതെന്നുള്ള പഞ്ചായത്തടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കാമോ;

( ബി )

മാവേലി സറ്റോറുകളില്ലാത്ത പഞ്ചായത്തുകളില്‍ പുതുതായി മാവേലി സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; പാറശ്ശാല നിയോജക മണ്ഡ‍ലത്തില്‍ പുതുതായി ഏതെങ്കിലും മാവേലി സ്റ്റോര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ;

( സി )

പാറശ്ശാല മണ്ഡലത്തില്‍ വെള്ളറട കേന്ദ്രീകരിച്ച് ഒരു മാവേലി സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

അതിരപ്പിള്ളി മാവേലി സ്റ്റോര്‍

367.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അതിരപ്പിള്ളി മാവേലി സ്റ്റോറിനെ സൂപ്പര്‍ മാവേലി സ്റ്റോറായി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

( ബി )

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന പലവ്യഞ്ജന സാധനങ്ങള്‍ക്ക് ഗുണഭോക്താക്കളോട് കിറ്റ് കൊണ്ടുവരുന്നതിനായി നിര്‍ദ്ദേശിച്ചിരിക്കുന്നതുമൂലം ഉപഭോക്താക്കള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( സി )

പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിംഗിനാവശ്യമായ നൂതന സംവിധാനങ്ങള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

പട്ടാമ്പി മണ്ഡലത്തില്‍ കോവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റുകള്‍

368.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് കാലത്ത് ഭക്ഷ്യവകുപ്പ് പട്ടാമ്പി മണ്ഡലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ബി )

മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് കോവിഡ് കാലത്ത് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

മുക്കം സപ്ലെെകോ സൂപ്പര്‍ മാര്‍ക്കറ്റ്

369.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സപ്ലെെക്കോയുടെ സൂപ്പര്‍ മാര്‍ക്കറ്റ് ഹെെപ്പര്‍ മാര്‍ക്കറ്റ് ആക്കുന്നതിനും ഹോം ഡെലിവറി സൗകര്യം ഏര്‍പ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

കായംകുളം മണ്ഡലം

370.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ നാളിതുവരെ കായംകുളം മണ്ഡലത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് വഴി നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ഭിന്നശേഷിക്കാര്‍ക്ക് ബി.പി.എല്‍ പരിഗണന

371.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒരു കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവരെ ബി.പി.എല്‍ ആയി പരിഗണിക്കാന്‍ ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ബി )

ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

പട്ടാമ്പി മണ്ഡലത്തില്‍ ഭക്ഷ്യ വകുപ്പ് പദ്ധതികള്‍

372.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടാമ്പി മണ്ഡലത്തില്‍ ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കാമോ;

( ബി )

മണ്ഡലത്തില്‍ ഭക്ഷ്യവകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കാമോ?

സൗജന്യ ഭക്ഷ്യക്കിറ്റുകള്‍

373.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് പശ്ചാത്തലത്തില്‍ സൗജന്യമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ആവിഷ്ക്കരിച്ചിരുന്നോ; വിശദാംശം നല്‍കുമോ;

( ബി )

പ്രസ്തുത ഭക്ഷ്യക്കിറ്റുകളില്‍ വിതരണം ചെയ്ത സാധാനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ഉണ്ടായ വ്യാപകമായ പരാതി പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്താെക്കെയാണെന്ന് വ്യക്തമാക്കുമോ;

( സി )

ശര്‍ക്കര, പര്‍പ്പടകം എന്നിവയുടെ ഗുണനിലവാരം വളരെ മോശമായിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അവ വിതരണം ചെയ്ത കമ്പനികള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്; വിശദാംശം നൽകുമോ;

( ഡി )

കിറ്റ് നല്‍കുന്നതിനായി തമിഴ്നാട്ടില്‍ നിന്നും കുറഞ്ഞ വിലയ്ക്കുള്ള സഞ്ചി വാങ്ങി കൂടിയ വിലയ്ക്ക് കുടുംബശ്രീ യൂണിറ്റുകള്‍ നല്‍കിയെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കുമോ;

( )

സൗജന്യ ഭക്ഷ്യകിറ്റുകള്‍ 2021 ഏപ്രില്‍ വരെ തുടര്‍ന്ന് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; കിറ്റ് വിതരണത്തിനായി ആകെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

പയ്യന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് തുടങ്ങുന്നതിന് നടപടി

374.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പയ്യന്നൂരില്‍ താലൂക്ക് സപ്ലൈ ഓഫീസ് തുടങ്ങുന്നതിനുള്ള നടപടികള്‍ ഏതുവരെ ആയെന്ന് വിശദമാക്കാമോ?

കോതമംഗലം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

375.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭക്ഷ്യ പൊതുവിതരണ വകുപ്പ് കോതമംഗലം മണ്ഡലത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുളള പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

( ബി )

ഓരോ പദ്ധതികളുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ;

( സി )

ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുതുതായി എന്തെങ്കിലും പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

പൊതുവിതരണ രംഗത്തെ സർക്കാർ ഇടപെടലുകൾ

376.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിലക്കയറ്റം നിയന്ത്രിക്കുന്നതിനും, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

( ബി )

ഈ കാലയളവില്‍ എത്ര മാവേലിസ്റ്റോറുകള്‍ പുതുതായി ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്;

( സി )

മത്സ്യത്തൊഴിലാളി മേഖലയിലും, പട്ടികജാതി - പട്ടികവര്‍ഗ്ഗ, പിന്നോക്കവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലും നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കുമോ?


 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.