UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers




കേരള റോഡ് ഫണ്ട് അതോറിറ്റിക്ക് നല്‍കിയ തുക

388.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് റോഡ് സുരക്ഷക്കായി കേരള റോഡ് ഫണ്ട് അതോറിറ്റിക്ക് നല്കാന്‍ ഇതിനോടകം എത്ര രൂപ സമാഹാരിച്ചുവെന്നും ഇതില്‍ എത്ര തുക അതോറിറ്റിക്ക് കൈമാറിയെന്നും വെളിപ്പെടുത്തുമോ?

പെട്രോള്‍, ഡീസല്‍ വിലകള്‍

389.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയുടെ അടുത്തെത്തി നില്ക്കുന്ന പെട്രോള്‍, ഡീസല്‍ വിലകള്‍ സംസ്ഥാനത്തെ സമ്പദ്ഘടനയെ ഏതെല്ലാം രീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

നികുതി സേവനങ്ങള്‍ സമ്പൂര്‍ണ്ണമായി ഓണ്‍ലൈന്‍ ആക്കി മാറ്റുന്ന നടപടികള്‍

390.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നികുതി സേവനങ്ങള്‍ സമ്പൂര്‍ണ്ണമായി ഓണ്‍ലൈന്‍ ആക്കി മാറ്റുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

( ബി )

നികുതി സേവനങ്ങള്‍ ഓണ്‍ലൈനായി മാറ്റിയതിനെ തുടര്‍ന്ന് നികുതി വര്‍ദ്ധനവില്‍ വന്ന മാറ്റങ്ങളെ കുറിച്ച് വിശദമാക്കാമോ?

ഡി.. കുടിശ്ശിക

391.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നിലവില്‍ ഇതുവരെ എത്ര ശതമാനം ഡി.. കുടിശ്ശിക നല്‍കുവാനുണ്ട് എന്നതിന്റെ വിശദവിവരം നല്‍കുമോ;

( ബി )

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍വീസ് ചരിത്രത്തിലില്ലാത്ത വിധം ഡി.. കുടിശ്ശിക വരുത്തിയതിന്റെ കാരണമെന്താണെന്ന് വിശദീകരിക്കുമോ;

( സി )

ജീവനക്കാര്‍ക്ക് ലഭ്യമാക്കാനുള്ള മുഴുവന്‍ ഡി.. കുടിശ്ശികയും അടിയന്തരമായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ?

മസാല ബോണ്ട്

392.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബിയുടെ ധനസമാഹരണത്തിന് മസാല ബോണ്ടിലൂടെ എത്ര കോടി രൂപ സമാഹരിക്കുവാന്‍ കഴിഞ്ഞു;

( ബി )

പ്രസ്തുത തുക കിഫ്ബിയുടെ ഏതൊക്കെ പ്രവൃത്തികളിലാണ് ഇതിനകം വിനിയോഗിച്ചത്;

( സി )

മസാല ബോണ്ടിന്റെ പലിശ നിരക്ക് എത്ര ശതമാനമാണ് എന്നും പലിശ ഇനത്തില്‍ ഇതിനകം എത്ര കോടി രൂപ നല്‍കേണ്ടി വന്നു എന്നും വ്യക്തമാക്കുമോ?

സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ നിയന്ത്രണം

393.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ സാമ്പത്തികത്തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് സർക്കാർ ഏതെങ്കിലും സംവിധാനം രൂപീകരിച്ചിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കിൽ ഏതെല്ലാമെന്ന് വെളിപ്പെടുത്താമോ;

( സി )

സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ സാമ്പത്തികത്തട്ടിപ്പുകൾ ഒഴിവാക്കുന്നതിനായി എല്ലാ ധനകാര്യസ്ഥാപനങ്ങളെയും ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി സർക്കാർതലത്തിൽ ഒരു ഏകീകൃത ധനകാര്യ ബോർഡ് രൂപീകരിക്കുമോ; വിശദമാക്കാമോ?

ജീവനക്കാരുടെ ശമ്പള പരിഷ്കരണം

394.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളപരിഷ്കരണം നടപ്പില്‍ വരുത്തുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് ശമ്പള പരിഷ്കരണം നടപ്പില്‍ വരുത്തുമോയെന്ന് വ്യക്തമാക്കാമോ;

( സി )

ശമ്പള പരിഷ്കരണ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വരുന്ന കാലതാമസം പരിഗണിച്ച് ഇടക്കാലാശ്വാസം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖാന്തരം ആരംഭിച്ച പദ്ധതികള്‍

395.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖാന്തരം ഏതൊക്കെ പദ്ധതികളാണ് അനുവദിച്ചിട്ടുള്ളതെന്നും ഇതില്‍ നിര്‍മ്മാണം ആരംഭിച്ചവ ഏതൊക്കെയാണെന്നും അറിയിക്കുമോ;

( ബി )

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ തോട്ടശ്ശേരിയറ-ഇല്ലത്തുമാട് റോഡ് നവീകരണം എന്ന പദ്ധതിയുടെ നിലവിലെ പുരോഗതി വിശദീകരിക്കാമോ?

ജലസമൃദ്ധി പദ്ധതി

396.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ 2019-20 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റിന്റെ ഭാഗമായി 20 ശതമാനം തുക വകയിരുത്തിയ ജലസമൃദ്ധി പദ്ധതി ശക്തീകരണത്തിന് 2 കോടിയുടെ പ്രോജക്ട് സമര്‍പ്പിച്ചിട്ടും അനുമതി ലഭ്യമാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

( ബി )

20 ശതമാനം തുക വകയിരുത്തുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് അതാത് ഭരണവകുപ്പുകള്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമോ;വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

വിദ്യാഭ്യാസവായ്പ്പ തിരിച്ചടവിനുള്ള ധനസഹായപദ്ധതി

397.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വാമനപുരം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ഏതെല്ലാം ബാങ്കുകള്‍ക്കാണ് വിദ്യാഭ്യാസ വായ്പ്പ തിരിച്ചടവ് പദ്ധതിപ്രകാരം തുക അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

( ബി )

ഓരോ ബാങ്കിനും അനുവദിച്ചിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

( സി )

ബാങ്കുകള്‍ തിരിച്ച് അപേക്ഷകരുടെ എണ്ണം, അംഗീകരിക്കപ്പെട്ട അപേക്ഷകരുടെ എണ്ണം എന്നിവ അറിയിക്കാമോ?

ഓട്ടിസം പാര്‍ക്ക് പദ്ധതി

398.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതും ഒട്ടിസം ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പിന്തുണ നല്‍കുന്നതിനായി ജില്ലയില്‍ ഒന്നു വീതമുള്ള 7 കോടി രൂപയുടെ 'ഓട്ടിസം പാര്‍ക്ക് പദ്ധതി' പ്രാവര്‍ത്തികമായിട്ടുണ്ടോ;

( ബി )

പ്രസ്തുത പദ്ധതിയ്ക്കായി ധനവകുപ്പ് ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;

( സി )

200 തദ്ദേശസ്ഥാപനങ്ങളില്‍ 'ബഡ്സ് സ്കൂള്‍ പദ്ധതി' തുടങ്ങുന്നതിന് ധനകാര്യവകുപ്പ് ബജറ്റില്‍ പ്രഖ്യാപിച്ചതും ഇതുവരെ ചെവഴിച്ചതുമായ തുകയുടെ വിവരങ്ങള്‍ നല്‍കാമോ?

കോങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍

399.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ക്ക് വിവിധ ശീര്‍ഷകങ്ങളിലായി അനുവദിച്ചിട്ടുള്ള തുകയുടെ വിശദവിവരങ്ങള്‍ ഇനം തിരിച്ച് നല്‍കുമോ?

ആംനസ്റ്റി പദ്ധതി

400.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് നികുതികുടിശ്ശികകൾ തീർപ്പാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച ആംനസ്റ്റി പദ്ധതി എന്നുമുതലാണ് നടപ്പിൽ വരുത്തിയതെന്ന് അറിയിക്കുമോ;

( ബി )

പദ്ധതിയുടെ കാലാവധി എന്ന് അവസാനിക്കുമെന്നും പദ്ധതി നിലവിൽ വന്നതുമുതൽ നാളിതുവരെ പിരിച്ചെടുത്ത തുക എത്ര എന്നും വ്യക്തമാക്കുമോ?

2021- 22 വാർഷിക പദ്ധതി

401.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ മുന്‍ഗണന ഏതൊക്കെ മേഖലകള്‍ക്കാണെന്ന് അറിയിക്കാമോ;

( ബി )

തദ്ദേശസ്ഥാപനങ്ങള്‍ക്ക് നീക്കി വയ്ക്കുന്ന തുക നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്ക് യഥാസമയം ചെലവിടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

( സി )

പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആരംഭിക്കാന്‍ ഗ്രീന്‍ബുക്ക് സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

ധനവിനിയോഗം

402.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്ലാന്‍, നോണ്‍പ്ലാന്‍ ഇനങ്ങളില്‍ ചെലവഴിച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ വര്‍ഷം തിരിച്ച് നല്‍കുമോ;

( ബി )

ഇതില്‍ പ്ലാന്‍ ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിട്ടുള്ള ഇനങ്ങള്‍ ഏതെല്ലാമാണ്?

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി

403.

ശ്രീ. അനിൽ അക്കര

ശ്രീ. അനൂപ് ജേക്കബ്‌

ശ്രീ . എം . വിൻസെൻറ്

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട വികലമായ സാമ്പത്തിക നയങ്ങളും വേണ്ടത്ര അവധാനത ഇല്ലാതെ നടപ്പിലാക്കിയ ചരക്ക് സേവന നികുതിയുടെ പരിണിതഫലവും സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് വിലയിരുത്തുന്നുണ്ടോ;

( ബി )

സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിവിലെ പിടിപ്പുകേടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുവാന്‍ കാരണമായിട്ടില്ലേയെന്ന് വ്യക്തമാക്കുമോ;

( സി )

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നറിയിക്കുമോ;

( ഡി )

റവന്യു റിക്കവറി നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി 2020-21ല്‍ അധിക തുക പിരിച്ചെടുക്കുവാന്‍ സാധിച്ചിട്ടുണ്ടോ; കോവിഡ് മൂലമുള്ള പ്രതിസന്ധി റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിന് നടപടികള്‍

404.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് വ്യാപനവും ലോക്ഡൗണും സംസ്ഥാന സമ്പദ്ഘടനയെ തകിടം മറിക്കുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

( ബി )

ഏതൊക്കെ മേഖലകളെയാണ് ഇത് ബാധിച്ചതെന്നും അത് മൂലമുള്ള വരുമാന നഷ്ടം എത്രയെന്നും കണക്കാക്കിയിട്ടുണ്ടോ;

( സി )

തകിടം മറിഞ്ഞ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചത്; വ്യക്തമാക്കുമോ;

( ഡി )

കോവിഡ് മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് എന്തൊക്കെ ആശ്വാസ നടപടികളാണ് സ്വീകരിച്ചത്; അതിനായി എത്ര കോടി രൂപ അനുവദിച്ചു; കേന്ദ്രത്തില്‍ നിന്നും ഇതിനകം ലഭിച്ച സഹായങ്ങള്‍ എന്താെക്കെയാണ്?

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നീക്കിവച്ച പദ്ധതി വിഹിതം

405.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2019-20 പദ്ധതി വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി എത്ര രൂപയാണ് നീക്കിവച്ചതെന്നും ഇതില്‍ എത്ര രൂപ ചെലവഴിച്ചുവെന്നും വെളിപ്പെടുത്തുമോ;

( ബി )

ഈ കാലയളവില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകയില്‍ എത്ര കോടി രൂപയുടെ ബില്ല് മാറി നല്‍കാനുണ്ടെന്ന് വെളിപ്പെടുത്തുമോ;

( സി )

2020-21 കാലയളവില്‍ ത്രിതല പഞ്ചായത്തിനായി പദ്ധതി വിഹിതമായി നീക്കി വച്ചത് എത്ര രൂപയാണെന്ന് വെളിപ്പെടുത്തുമോ?

വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമായ വരുമാനം

406.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020-21 സാമ്പത്തിക വര്‍ഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് വഴി വിവിധ സ്രോതസ്സുകളില്‍ നിന്നും പ്രതീക്ഷിച്ച വരുമാനത്തിന്റെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

( ബി )

2020 ഡിസംബര്‍ 31 വരെ കേന്ദ്ര നികുതി വിഹിതമായും കേന്ദ്ര സഹായമായും ലഭ്യമായ വരുമാനം എത്രയാണ്;

( സി )

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡിസംബര്‍ 31 വരെ കേന്ദ്രം പ്രത്യേകമായി അനുവദിച്ച ധനസഹായം എത്ര കോടി രൂപയാണ്;

( ഡി )

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം, തനത് നികുതിയേതര വരുമാനം എന്നീ ഇനങ്ങളില്‍ 31.12.2020 വരെ ലഭിച്ച വരുമാനം എത്രയാണ്?

ലോട്ടറിയില്‍ നിന്നും മദ്യവില്പനയില്‍ നിന്നും ലഭിച്ച വരുമാനം

407.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 31.12.2‌020 വരെ സംസ്ഥാന ലോട്ടറിയില്‍ നിന്നും ലഭിച്ച ആകെ വരുമാനം എത്രയായിരുന്നു;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ സാമ്പത്തികവര്‍ഷത്തെയും ലാഭവിഹിതം വ്യക്തമാക്കുമോ;

( സി )

ടി കാലയളവില്‍ ഓരോ സാമ്പത്തിക വര്‍ഷവും മദ്യവില്പനയില്‍ നിന്നും ലഭിച്ച വരുമാനം വ്യക്തമാക്കുമോ?

സംസ്ഥാനത്തിന്റെ ആകെ പൊതുകടവും മൊത്തം കടവും

408.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016 മാര്‍ച്ച് 31-ാം തീയതിയിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ ആകെ പൊതുകടവും മൊത്തം കടവും എത്രയായിരുന്നു;

( ബി )

2020 ഡിസംബര്‍ 31 ന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ ആകെ പൊതുകടവും മൊത്തം കടബാധ്യതയും എത്രയാണ്;

( സി )

പൊതുകടത്തിലും കടബാധ്യതയിലും ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം അത്ഭുതപൂര്‍വ്വമായ വര്‍ദ്ധനവ് വന്നത് എന്തുകൊണ്ടാണ്; വിശദമാക്കുമോ;

( ഡി )

2021-26 കാലയളവില്‍ കടം വാങ്ങിയ ഇനത്തിലും അതിന്റെ പലിശ ഇനത്തിലും എത്ര തുകയാണ് സംസ്ഥാനം തിരിച്ചടക്കുവാനുള്ളത് എന്ന് വ്യക്തമാക്കുമോ?

പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ്

409.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ ഓഫീസുകളിലെ പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് നല്‍കുന്നുണ്ടോ ; ഇല്ലെങ്കില്‍ ഈ വിഭാഗം ജീവനക്കാര്‍ക്ക് കൂടി പ്രസ്തുത പദ്ധതി നടപ്പിലാക്കുമോയെന്ന് വിശദമാക്കുമോ?

കരാറുകാര്‍ക്കുള്ള കുടിശ്ശിക

410.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുരാമത്ത്, ജലസേചന വകുപ്പുകളിലെ കരാറുകാര്‍ക്ക് 2020 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് കൊടുത്തുതീര്‍ക്കുവാനുള്ള കുടിശ്ശിക എത്രയെന്ന് അറിയിക്കാമോ;

( ബി )

പ്രസ്തുത കുടിശ്ശിക ഈ സര്‍ക്കാരിന്റെ കാലയളവില്‍ത്തന്നെ കൊടുത്തുതീര്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി

411.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാണെന്നും കടം വാങ്ങിയാണ് നിത്യനിദാന ചെലവുകളും ശമ്പളവും നല്‍കുന്നത് എന്നത് വസ്തുതയാണോ;

( ബി )

2020 മാര്‍ച്ച് 31 ലെ കണക്ക് അനുസരിച്ച് സംസ്ഥാനവരുമാനത്തിന്റെ എത്ര ശതമാനമാണ് കടബാധ്യത;

( സി )

കൊവിഡ് പശ്ചാത്തലത്തില്‍ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 5 ശതമാനം വരെ കടമെടുക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടോ;

( ഡി )

അധികമായി രണ്ട് ശതമാനം കടം എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏതൊക്കെ പദ്ധതികളാണ് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്; അതില്‍ ഇതിനകം എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചു;

( )

അധികപദ്ധതികള്‍ നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരിന് ഈ സാമ്പത്തികവര്‍ഷം അധികമായി എത്ര തുക കൂടി കടം എടുക്കാം; വ്യക്തമാക്കുമോ?

ഇന്ധനനികുതിയും എക്‌സൈസ് നികുതിയും കുറയ്ക്കാൻ നടപടി

412.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇന്ധനവില ദിനംപ്രതി നിശ്ചയിക്കാനുളള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയ 2017 ജൂണ്‍ മുതല്‍ സംസ്ഥാനത്ത് പൊതുവെ ഇന്ധനവില വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ജനങ്ങളുടെ ഈ ദുരിതത്തില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വരുമാന നേട്ടത്തിന് വഴി കണ്ടെത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയു ണ്ടായോ;

( സി )

എങ്കില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വില്‍പന നികുതി, അതിന്റെ ഒരു ശതമാനം പ്രളയ സെസ്സ്, ഒരു രൂപ റോഡ് വികസന സെസ്സ് എന്നിവ ഒഴിവാക്കുന്നതിനോ അല്ലെങ്കില്‍ കുറവു വരുത്തുന്നതിനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമോ;

( ഡി )

അതോടൊപ്പം എക്സൈസ് നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;

( )

ഇല്ലെങ്കില്‍ അങ്ങനെ ചെയ്യാതിരിക്കുന്നതിന്റെ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?

2019-20 സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനം

413.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2019-20 സാമ്പത്തിക വര്‍ഷം നികുതി ഇനത്തില്‍ എത്ര കോടി രൂപ പിരിച്ചെടുക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്;

( ബി )

പ്രസ്തുത സാമ്പത്തിക വര്‍ഷം നികുതി ഇനത്തില്‍ ലഭ്യമായ വരുമാനം ഇനം തിരിച്ച് അറിയിക്കാമോ;

( സി )

ലക്ഷ്യമിട്ടിരുന്ന നികുതി വരുമാനം ലഭിക്കാതിരുന്നത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കാമോ?

സംസ്ഥാനത്തിന്റെ പൊതുകടം

414.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020 മാര്‍ച്ച് 31-ലെ കണക്ക് പ്രകാരം, സംസ്ഥാനത്തിന്റെ പൊതുകടം, ആളോഹരി കടം എന്നിവ എത്രയായിരുന്നു; വിശദംശം നല്‍കുമോ;

( ബി )

അക്കൗണ്ടന്റ് ജനറലിന്റെ താല്ക്കാലിക കണക്ക് പ്രകാരം 2020 ഡിസംബര്‍ 31 നുള്ള സംസ്ഥാനത്തിന്റെ പൊതുകടം, ആളോഹരി കടം എന്നിവ എത്രയായി;

( സി )

2016 ജൂണ്‍ മാസത്തിന് ശേഷം ഇതുവരെ എത്ര കോടി രൂപ കടപ്പത്രങ്ങളിലൂടെ സര്‍ക്കാര്‍ സമാഹരിച്ചു എന്ന് അറിയിക്കുമോ;

( ഡി )

ടി കാലയളവില്‍ കിഫ്ബി മുഖാന്തിരം എടുത്ത കടം എത്ര കോടി രൂപയാണ്; വിശദമാക്കുമോ?

സംസ്ഥാനത്തിന്റെ പൊതുകടം

415.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020 ഡിസംബര്‍ 31 വരെയുള്ള സംസ്ഥാനത്തിന്റെ പൊതുകടം എത്ര കോടി രൂപയാണ്;

( ബി )

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതു കടം എത്ര കോടി രൂപയായിരുന്നു എന്നതിന്റെ വിവരം ലഭ്യമാക്കുമോ?

കേരളീയന്റെ ആളോഹരി കടം

416.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടം എത്ര കോടി രൂപയായിരുന്നു എന്ന് വിശദമാക്കാമോ;

( ബി )

2011-16 കാലഘട്ടത്തിലെ മുന്‍ സര്‍ക്കാര്‍ ആരില്‍ നിന്നെല്ലാമാണ് കടം വാങ്ങിയിരുന്നത് എന്ന് വിശദമാക്കാമോ; ആ കടത്തിന്‍മേല്‍ ഏറ്റവും കൂടുതല്‍ പലിശ നല്‍കിയത് ആരില്‍ നിന്നെടുത്ത കടത്തിനായിരുന്നു; പ്രസ്തുത തുകയുടെ പലിശ നിരക്ക് എത്രയായിരുന്നു;

( സി )

2011-16 കാലയളവില്‍ മുന്‍സര്‍ക്കാര്‍ പലിശയിനത്തില്‍ എത്ര കോടി രൂപ ചെലവഴിച്ചു എന്ന് വിശദമാക്കാമോ;

( ഡി )

2020 ഡിസംബര്‍ 31ന് സംസ്ഥാന സര്‍ക്കാരിന്റെ കടം എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കാമോ; കേരളത്തിന്റെ ദീര്‍ഘകാല, ഹ്രസ്വകാല വായ്പകള്‍ക്ക് പലിശയിനത്തില്‍ പ്രതിമാസം എത്ര കോടി രൂപയുടെ ബാദ്ധ്യത നിലവില്‍ വരുന്നുണ്ടെന്ന് വിശദമാക്കാമോ;

( )

ഒരു കേരളീയന്റെ പേരില്‍ സംസ്ഥാനം ഇപ്പോള്‍ എത്ര രൂപ കടത്തിലാണെന്നാണ് കണക്കാക്കുന്നത് എന്ന് വിശദമാക്കുമോ;

( എഫ് )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിദേശത്ത് നിന്നും സര്‍ക്കാര്‍ കടം വാങ്ങിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ വീതം ആരില്‍ നിന്നെല്ലാമെന്നും അതിന്റെ പലിശ നിരക്ക് എത്രയെന്നും ഇതുവരെ ഈ പലിശയിനത്തില്‍ ഓരോരുത്തര്‍ക്കും എത്ര രൂപ വീതം നല്‍കിയിട്ടുണ്ടെന്നും വിശദമാക്കുമോ?

മസാല ബോണ്ടിന്റെ പലിശ

417.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി മസാല ബോണ്ടിന്റെ ഉയര്‍ന്ന പലിശയെക്കുറിച്ച് അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ആശങ്ക പ്രകടിപ്പിച്ചിരുന്നോ; പ്രസ്തുത യോഗത്തിന്റെ മിനിട്ട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

( ബി )

എങ്കില്‍ എന്തുകൊണ്ടാണ് പ്രസ്തുത ആശങ്കയെ അവഗണിച്ച് 9.723 ശതമാനം പലിശയ്ക്ക് മസാല ബോണ്ട് വില്പന നടത്തിയത്;

( സി )

മസാല ബോണ്ട് വഴി ലഭിച്ച തുക ഏതൊക്കെ ബാങ്കുകളിലാണ് നിക്ഷേപിച്ചതെന്നും അതിന്റെ പലിശ എത്രയായിരുന്നുവെന്നും കാലയളവ് സഹിതം വിശദമാക്കുമോ;

( ഡി )

കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍ നിക്ഷേപിച്ചത് മൂലം എത്ര രൂപയുടെ നഷ്ടമുണ്ടായി;

( )

നിലവില്‍ മസാല ബോണ്ടിന്റെ പലിശയുടെ തിരിച്ചടവ് തുടങ്ങിയോ; എത്ര രൂപ തിരിച്ചടച്ചു; ഇനി പലിശ സഹിതം എത്ര തുക അടയ്ക്കുവാനുണ്ട്?

കിഫ്ബിയിലെ കരാര്‍ ജീവനക്കാര്‍

418.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി ഓഫീസുകളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരും കരാര്‍ അടിസ്ഥാനത്തില്‍ സേവനം അനുഷ്ഠിക്കുന്നവരുമായി എത്ര പേരുണ്ട്; ഇവരുടെ തസ്തികകളും, ശമ്പളഘടനയും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ;

( ബി )

കിഫ്ബിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനം ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലപരിധി എത്രയെന്ന് വിശദമാക്കാമോ?

കിഫ്ബി മുഖേനയുള്ള പദ്ധതികള്‍

419.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കിഫ്ബി മുഖേന എത്ര കോടി രൂപയുടെ എത്ര പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; വിശദവിവരം നല്‍കുമോ;

( ബി )

ഇതില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതും പൂര്‍ണ്ണമായി തുക നല്‍കിയിട്ടുള്ളതുമായത് എത്ര കോടി രൂപയുടെ എത്ര പദ്ധതികള്‍ക്കാണ്; വിശദവിവരം നല്‍കുമോ;

( സി )

നിലവില്‍ നിര്‍മ്മാണത്തിലിരിയ്ക്കുന്ന എത്ര കോടി രൂപയുടെ എത്ര പദ്ധതികളാണുള്ളത് ; വിശദവിവരം നല്‍കുമോ;

( ഡി )

കിഫ്ബി പദ്ധതി പ്രകാരം ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതില്‍ എത്ര പദ്ധതികള്‍ക്കാണ് ഇനിയും ഭരണാനുമതി നല്‍കുവാനുള്ളത്; വിശദവിവരം നല്‍കുമോ?

ഗ്രീന്‍ ബോണ്ട്

420.

ശ്രീ. റോജി എം. ജോൺ

ശ്രീ . കെ. സി . ജോസഫ്

ശ്രീ . ഷാഫി പറമ്പിൽ

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പശ്ചാത്തലസൗകര്യ വികസനത്തിനായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനുമായി കിഫ്ബി ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ടോ;

( ബി )

.എഫ്.സി.യില്‍ നിന്ന് ഗ്രീന്‍ ബോണ്ടുകളിലൂടെ ഫണ്ട് സമാഹരിക്കുവാന്‍ കിഫ്ബി ഉദ്ദേശിക്കുന്നുണ്ടോ; എത്ര കോടി രൂപയുടെ ഗ്രീന്‍ബോണ്ടുകളാണ് ഇറക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതിനായി ആര്‍.ബി..യുടെ അംഗീകാരം തേടിയിട്ടുണ്ടോ;

( സി )

ഗ്രീന്‍ബോണ്ടുകളിലൂടെ സമാഹരിക്കുന്ന തുക എന്തൊക്കെ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

കിഫ്ബി മുഖേനയുള്ള ശ്മശാന നിര്‍മ്മാണം

421.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്;

( ബി )

കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നത്; വിശദമാക്കാമോ;

( സി )

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ശ്മശാനം നിര്‍മ്മിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

മാസാലബോണ്ട് വഴി സമാഹരിച്ചിട്ടുളള തുക

422.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിദേശത്ത് നിന്ന് മാസാലബോണ്ട് വഴി കിഫ്ബി നാളിതുവരെ എത്ര തുക സമാഹരിച്ചിട്ടുണ്ട്; ഇത്രയും തുക സമാഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം ഗ്യാരണ്ടികള്‍ നല്‍കിയിട്ടുണ്ട്;

( ബി )

ഇത്തരത്തില്‍ വിദേശത്ത് നിന്നും വായ്പ വാങ്ങുന്നത് ഏതെങ്കിലും തരത്തില്‍ ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരാത്തതാണെന്നും കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ ഇത്തരത്തിലുളള ഏതെങ്കിലും അഭിപ്രായം സി..ജി. യോ കേന്ദ്രസര്‍ക്കാരോ ഏതെങ്കിലും കോടതിയോ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

( സി )

കിഫ്ബി എന്നത് കമ്പനി, സ്റ്റാറ്റ്യൂട്ടറി സ്ഥാപനം എന്നിവയില്‍ ഏത് സ്ഥാപനമായാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുളളത്; അതിനായി എന്തെല്ലാം മാനദണ്ഡങ്ങള്‍ കിഫ്ബി പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

കൊച്ചി മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍

423.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി വഴി ഏതെല്ലാം മേഖലകളില്‍ എത്ര കോടി രൂപയുടെ പദ്ധതികളാണ് കൊച്ചി നിയോജകമണ്ഡലത്തില്‍ നടപ്പാക്കി വരുന്നത്; വിശദാംശം വ്യക്തമാക്കുമോ;

( ബി )

ഇതില്‍ എത്ര കോടി രൂപയുടെ ഏതൊക്കെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു; വ്യക്തമാക്കുമോ;

( സി )

ഇനി എത്ര കോടി രൂപയുടെ ഏതൊക്കെ പദ്ധതികളുടെ പണികള്‍ പുരോഗമിച്ചുവരുന്നു; പ്രസ്തുത പദ്ധതികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും; വിശദാംശം നല്‍കുമോ;

( ഡി )

ഇനി ഏതൊക്കെ പദ്ധതികള്‍ തുടങ്ങാനുണ്ട്; പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

കിഫ്ബി വഴി നടപ്പിലാക്കുന്ന പ്രവര്‍ത്തികള്‍

424.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതേവരെ കിഫ്ബി വഴി എത്രകോടി രൂപയുടെ പ്രവൃത്തികൾക്ക് സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ട്;

( ബി )

ഇതില്‍ എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു;

( സി )

എത്രകോടി രൂപയുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്;

( ഡി )

പ്രഖ്യാപിയ്ക്കപ്പെട്ടതില്‍ എത്ര പ്രവൃത്തികള്‍ക്ക് സാമ്പത്തികാനുമതി നല്‍കാനുണ്ട്;

( )

പല പ്രവൃത്തികൾക്കും സാമ്പത്തികാനുമതി നല്‍കുന്നതിന് കാലതാമസം ഉണ്ടാകുന്നുണ്ട് എന്നത് കണക്കിലെടുത്ത് ആയത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദാംശം വ്യക്തമാക്കുമോ?

കിഫ്ബി

425.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയും പങ്കെടുത്ത കിഫ്ബിയുടെ അവലോകനയോഗം എല്ലാ ജില്ലകളിലും നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

( ബി )

ഇത്തരത്തിലുള്ള അവലോകനം എപ്പോഴാണ് നടന്നതെന്നും മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും പുറമെ ഏതെല്ലാം ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ജില്ല തിരിച്ചു വ്യക്തമാക്കാമോ;

( സി )

കാസര്‍ഗോഡ് നടന്ന അവലോകന യോഗത്തില്‍ പുതിയ പ്രഖ്യാപനങ്ങളുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

( ഡി )

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുമെന്ന് അവലോകന യോഗത്തില്‍ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നോ; എങ്കില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( )

ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ തുടര്‍ നിര്‍മ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് കിഫ്ബിക്കു സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എപ്പോഴാണ് സമര്‍പ്പിച്ചതെന്നും അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

( എഫ് )

സംസ്ഥാനത്തെ ഏതെല്ലാം മെഡിക്കല്‍ കോളേജുകള്‍ക്കും ആശുപത്രികള്‍ക്കും കിഫ്ബിയില്‍ നിന്ന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എത്ര തുക വീതം എപ്പോഴാണ് അനുവദിച്ചതെന്നും വ്യക്തമാക്കാമോ?

കിഫ്ബി ഇന്‍സ്പെക്ഷന്‍ വിംഗ് കണ്ടെത്തിയ ക്രമക്കേടുകള്‍

426.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി ഇന്‍സ്പെക്ഷന്‍ വിംഗിന്റെ പരിശോധനയില്‍ കിഫ്ബിയുടെ ഏതെല്ലാം പ്രോജക്ടുകളില്‍എന്തെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുളളതെന്ന് അസംബ്ലി മണ്ഡലം തിരിച്ച് വിശദമാക്കുമോ;

( ബി )

ക്രമക്കേട് മൂലം എത്ര തുകയുടെ നഷ്ടമാണ് ഓരോ പ്രോജക്ടിലും ഉണ്ടായതെന്ന് വ്യക്തമാക്കുമോ;

( സി )

ക്രമക്കേട് ഉണ്ടായ പ്രോജക്ടുകളിലെ എസ്.പി.വി.കള്‍ ഏതെല്ലാം; പ്രസ്തുത എസ്.പി.വി.കള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കുമോ?

കിഫ്ബിയുടെ 'വികസന വഴികള്‍' എന്ന ദൃശ്യമാധ്യമ പരിപാടി

427.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബിയുടെ ആഭിമുഖ്യത്തില്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് 'വികസന വഴികള്‍' എന്ന പേരില്‍ വിവിധ ദൃശ്യമാധ്യമങ്ങളില്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ടോ;

( ബി )

ഏതൊക്കെ ചാനലുകളിലാണ് പ്രസ്തുത പരിപാടി സംപ്രേഷണം ചെയ്യുന്നത്;

( സി )

പ്രസ്തുത എപ്പിസോഡുകള്‍ നിര്‍മ്മിക്കുന്നതിന് കിഫ്ബിക്ക് ഇതിനകം എത്ര തുക ചെലവായി;

( ഡി )

പരിപാടി സംപ്രേക്ഷണം ചെയ്ത വകയില്‍ വിവിധ ചാനലുകള്‍ക്ക് നല്‍കുവാനുള്ള തുകയുടെ എസ്റ്റിമേറ്റ് വെളിപ്പെടുത്തുമോ?

കിഫ്ബി പദ്ധതികള്‍

428.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര കോടി രൂപയുടെ എത്ര പദ്ധതികള്‍ക്കാണ് ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്; എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്തു; എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി; വിശദമാക്കാമോ?

കിഫ്ബി

429.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് ജില്ലയില്‍ ഏതാെക്കെ പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്;

( ബി )

കോഴിക്കോട് ജില്ലയിലെ എത്ര പദ്ധതികള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മറ്റുള്ളവയുടെ പ്രവൃത്തിപുരോഗതിയും അറിയിക്കാമോ?

പ്രവാസി ചിട്ടി

430.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രവാസി ചിട്ടിയില്‍ ഇതിനകം എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തു; പ്രവാസി ചിട്ടിയുടെ പ്രചരണാര്‍ത്ഥം കിഫ്ബി ഇതിനകം വിവിധ ഇനങ്ങളില്‍ എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കാമോ;

( ബി )

മീഡീയ ആന്റ് മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി ഏതൊക്കെ കാര്യങ്ങളാണ് നടപ്പിലാക്കിയത്; ഓരോ ഘട്ടത്തിലും കിഫ്ബി എത്ര തുകയാണ് ചെലവഴിച്ചത്;

( സി )

പ്രവാസി ചിട്ടിക്ക് വേണ്ടി സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത് ഏത് കമ്പനിയാണ്; ഇവരെ എപ്രകാരമാണ് തെരഞ്ഞെടുത്തത്; സോഫ്റ്റ് വെയറിനായി ഇതിനകം എത്ര തുക ചെലവഴിച്ചു; വിശദമാക്കാമോ?

കിഫ്ബിയിലെ ഓഡിറ്റ്

431.

ശ്രീ കെ.വി.അബ്ദുൾ ഖാദർ

ശ്രീ എം. രാജഗോപാലൻ

ശ്രീ . പി . കെ . ശശി

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വന്‍കിട പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി 60100ല്‍ അധികം കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരുന്ന കിഫ്ബിയെ തകര്‍ക്കുകയെന്ന ദുരുദ്ദേശ്യത്തോടെ വികസന വിരോധികള്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അറിയിക്കാമോ;

( ബി )

തങ്ങളുടെ അധികാര പരിധിയെക്കുറിച്ച് അറിവില്ലായ്മ കൊണ്ടോ ബോധപൂര്‍വ്വമോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യത്തില്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ നീക്കം തുറന്ന് കാട്ടാന്‍ നടപടിയെടുത്തിട്ടുണ്ടോ;

( സി )

1999ല്‍ രൂപീകൃതമായ കാലം മുതല്‍ നിലവില്‍ ഉണ്ടായിരുന്ന കിഫ്ബിയിലെ സി. . ജിയുടെ ഓഡിറ്റ് സംവിധാനത്തില്‍ പുതുതായി എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ;

( ഡി )

ഇക്കാര്യത്തില്‍ 2006-11 ലെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വെളിപ്പെടുത്താമോ?

മസാല ബോണ്ട്

432.

ശ്രീ . എം . വിൻസെൻറ്

ശ്രീ. . പി . അനിൽ കുമാർ

ശ്രീ. വി. പി. സജീന്ദ്രൻ

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നൂതന സാമ്പത്തിക സ്രോതസ്സുകള്‍ ഉള്‍പ്പെടെ കിഫ്ബി ആക്ടില്‍ വിവക്ഷിക്കുന്ന ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് കിഫ്ബി ഇതിനകം ധനസമാഹരണം നടത്തിയത്; ഓരോ മാര്‍ഗ്ഗങ്ങളിലൂടെയും ലഭിച്ച തുക എത്രയെന്നും ഇതിന്റെ പലിശ നിരക്ക് എത്രയെന്നും വിശദമാക്കുമോ;

( ബി )

സംസ്ഥാനത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള നിക്ഷേപ സമാഹരണത്തിന് മസാല ബോണ്ട് വഴിയുള്ള ധനസമാഹരണം അടിത്തറയായി പ്രവര്‍ത്തിക്കുമെന്ന് വിലയിരുത്തുന്നുണ്ടോ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്;

( സി )

കിഫ്ബി മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി.ആന്റ് എ.ജി. കണ്ടെത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് സി.ആന്റ് എ.ജി. നടത്തിയ പരാമര്‍ശത്തിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

( ഡി )

കിഫ്ബി മസാല ബോണ്ടിന് ആര്‍.ബി..യുടെ അനുമതി ലഭിച്ചിരുന്നോ; എങ്കില്‍ എന്നാണെന്ന് അറിയിക്കുമോ;

( )

കിഫ്ബി മസാല ബോണ്ടിന് സര്‍ക്കാര്‍ ഗ്യാരന്റിനല്‍കിയിരുന്നോ; ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(1) പ്രകാരം നല്‍കുന്ന ഗ്യാരന്റി രാജ്യത്തിന്റെ ടെറിറ്ററിക്ക് ഉള്ളില്‍ നിന്നും കടം വാങ്ങുന്നതിന് മാത്രം ബാധകമായിരിക്കെ വിദേശത്ത് നിന്നും മസാല ബോണ്ട് വഴി വാങ്ങിയ തുകയ്ക്ക് എപ്രകാരമാണ് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നത്; വിശദമാക്കുമോ?

കിഫ്ബിയുടെ ധനസമാഹരണം

433.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബിയുടെ ധനസമാഹരണത്തിനായി ഇതിനകം ഏതൊക്കെ ബോണ്ടുകളാണ് പുറത്തിറക്കിയത്; ഓരോ ബോണ്ടുകളിലൂടെയും സമാഹരിച്ച തുക എത്രയാണ്;

( ബി )

പ്രസ്തുത ഓരോ ബോണ്ടുകളുടെയും തിരിച്ചടവ് കാലാവധി, പലിശ നിരക്ക് എന്നിവ വ്യക്തമാക്കുമോ;

( സി )

കിഫ്ബി പുറപ്പെടുവിച്ച ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയിട്ടുണ്ടോ; വിദേശത്ത് നിന്നും തുക സമാഹരിക്കുന്ന ബോണ്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നത് നിയമാനുസൃതമാണോ; ഇത് സംബന്ധിച്ച് നിയമവകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;

( ഡി )

ഗ്യാരന്റി കമ്മീഷന്‍ ഇനത്തില്‍ ഇതിനകം എന്ത് തുക കിഫ്ബി സര്‍ക്കാരിന് നല്‍കി?

കിഫ്ബി ഫണ്ട്

434.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃശ്ശൂർ-കുറ്റിപ്പുറം പാതയില്‍ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുളള ഭാഗം നാലുവരിയാക്കി വികസിപ്പിക്കുന്നതിന് കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത പ്രവൃത്തി ഇതുവരെ ആരംഭിക്കാനായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?

കിഫ്ബിയുടെ നിര്‍മ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം

435.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്;

( ബി )

കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന ഏതെങ്കിലും പദ്ധതികളില്‍ ഗുണനിലവാരമില്ല എന്ന് കണ്ടെത്തിയതിന്റെ പേരില്‍ കിഫ്ബി ഇടപെട്ട് ഇംപ്ലിമെന്റേഷന്‍ ഏജന്‍സിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

കിഫ്ബി ധനസഹായത്തോടെ നിര്‍മ്മാണം നടക്കുന്ന കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ഇംപ്ലിമെന്റേഷന്‍ ഏജന്‍സിക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; കെട്ടിടം തകര്‍ന്നത് മൂലം എത്ര ലക്ഷം രൂപ അധികചെലവ് ഉണ്ടായി;

( ഡി )

പ്രസ്തുത കെട്ടിടത്തിന്റെ സാങ്കേതിക പരിശോധന കിഫ്ബി നടത്തിയിട്ടും നിര്‍മ്മാണത്തിലെ അപാകത കണ്ടുപിടിക്കുവാന്‍ കഴിയാതെ വന്നത് ഏത് സാഹചര്യത്തിലാണ്?

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കിഫ്ബി മാസ്റ്റര്‍ പ്ലാന്‍

436.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കിഫ്ബി വഴി നടപ്പാക്കുന്ന മാസ്റ്റര്‍ പ്ലാനിലൂടെ എന്തൊക്കെ അധിക സൗകര്യങ്ങളാണ് ആശുപത്രിയില്‍ ലഭ്യമാകുക എന്ന് വ്യക്തമാക്കാമോ;

( ബി )

ഈ പദ്ധതിക്ക് എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത് ;

( സി )

ഈ പദ്ധതിയുടെ നിലവിലുള്ള പുരോഗതി വിശദമാക്കാമോ?

പാറശ്ശാല മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍

437.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാറശ്ശാല മണ്ഡലത്തില്‍ കിഫ്ബി വഴി അനുവദിച്ചിട്ടുളള പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും അറിയിക്കാമോ;

( ബി )

നിര്‍ദ്ദിഷ്ട മലയോര ഹെെവേയുടെ നിര്‍മ്മാണത്തിനായി ആകെ വകയിരുത്തിയ തുക എത്രയാണെന്നും അതിന്റെ നിലവിലെ അവസ്ഥ എന്താണെന്നും അറിയിക്കാമോ?

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം

438.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബിയുടെ സാമ്പത്തികസഹായത്തോടെ നടപ്പാക്കുന്ന വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി എത്ര കിലോമീറ്റര്‍ റോഡിന്റെ വീതിയാണ് വര്‍ദ്ധിപ്പിക്കുന്നതെന്നും എത്ര വീതിയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;

( ബി )

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായുള്ള റോഡ് വികസനവും വ്യാപാരസ്ഥാപനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഷോപ്പിംങ്ങ് കോംപ്ലക്സ് നിര്‍മ്മാണവും ഏത് ഏജന്‍സികളാണ് ഏറ്റെടുത്തിട്ടുള്ളതെന്നറിയിക്കുമോ ;

( സി )

റോഡ് വികസനം, ഭൂമി ഏറ്റെടുക്കല്‍ എന്നിവയടക്കം വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനപദ്ധതിക്ക് കിഫ്ബി വഴി എത്ര തുകയാണ് അനുവദിക്കുന്നതെന്ന് വിശദമാക്കുമോ;

( ഡി )

പ്രസ്തുത പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസനം, ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം എന്നിവയുടെ പുരോഗതി വിശദമാക്കുമോ?

കല്‍പ്പറ്റ മണ്ഡലത്തില്‍ കയര്‍ വകുപ്പിന്റെ കീഴിലുള്ള പദ്ധതികള്‍

439.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം കല്‍പ്പറ്റ മണ്ഡലത്തില്‍ കയര്‍ വകുപ്പിന്റെ കീഴില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതികള്‍ക്ക് എത്ര രൂപ വിനിയോഗിച്ചു;വ്യക്തമാക്കുമോ;

( ബി )

കിഫ്ബി മുഖേന ഈ സര്‍ക്കാരിന്റെ കാലത്ത് കല്‍പ്പറ്റ മണ്ഡലത്തില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ ഏതെല്ലാമെന്ന് അനുവദിച്ച തുക സഹിതം വിശദമാക്കാമോ; ഇതില്‍ ആരംഭിച്ച പ്രവൃത്തികള്‍, പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍, നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍, ഇനി ആരംഭിക്കാനുള്ള പദ്ധതികള്‍ എന്നിവ ഏതെല്ലാമെന്ന് വിശദമാക്കാമോ;

( സി )

കിഫ്ബിയില്‍ പ്രഖ്യാപിച്ചിട്ടും ആരംഭിക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;വിശദമാക്കാമോ?

മാവേലിക്കര മണ്ഡലത്തിലെ കിഫ്ബി വഴിയുള്ള പ്രവൃത്തികള്‍

440.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഇവയുടെ നിലവിലെ സ്ഥിതിവിവരം ലഭ്യമാക്കുമോ;

( സി )

ഓരോ പ്രവൃത്തിയും നിര്‍മ്മാണം ആരംഭിച്ച് എത്ര നാള്‍ക്കകം പൂര്‍ത്തീകരിക്കണം എന്നാണ് തീരുമാനിച്ചിട്ടുളളതെന്നും അതിനനുസൃതമായി പ്രവര്‍ത്തന പുരോഗതി കിഫ്ബി വിലയിരുത്തുന്നുണ്ടോയെന്നും വ്യക്തമാക്കുമോ?

കിഫ്ബി പദ്ധതിയില്‍ പൂര്‍ത്തീകരിച്ച പദ്ധതിയ്ക്ക് പകരം പദ്ധതി

441.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മാത്ര-പാലാഴി-കുറ്റിക്കാട്ടൂര്‍ റോഡിന്റെ മിക്ക ഭാഗങ്ങളും മറ്റ് പ്രവൃത്തികളുടെ ഭാഗമായി പൂര്‍ത്തീകരിച്ചതിനാല്‍ ആയതിന് പകരം മറ്റൊരു പ്രവൃത്തിക്ക് അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

( ബി )

എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?

മാവേലിക്കര റെയില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം

442.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാവേലിക്കര മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച മാവേലിക്കര റെയില്‍ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( ബി )

പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

പേരൂര്‍ക്കട ഫ്ലൈ ഓവര്‍ നിര്‍മ്മാണം

443.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പേരൂര്‍ക്കട ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുന്നതിന് കിഫ്ബി വഴി എത്ര രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് അറിയിക്കാമോ ;

( ബി )

എത്ര നീളവും വീതിയുമുള്ള ഫ്ലൈ ഓവറാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് ;

( സി )

ഈ പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സി ഏതെന്ന് അറിയിക്കാമോ ;

( ഡി )

ഈ പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി എന്താണെന്ന് വ്യക്തമാക്കാമോ ?

താമരക്കുളം - വെറ്റമുക്ക് റോഡ് നിര്‍മ്മാണം

444.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി മുഖേന അനുവദിച്ച താമരക്കുളം-വെറ്റമുക്ക് റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വെെദ്യുത പോസ്റ്റുകള്‍ മാറ്റുന്നതിന് കിഫ്ബി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

( ബി )

ടി റോഡിന്റെ മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായ താമരക്കുളം, വളളിക്കുന്നം പഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്ന 3 പാലങ്ങള്‍ റോഡിന് അനുസൃതമായി വീതി കൂട്ടി നിര്‍മ്മിക്കുന്നതിന് കിഫ്ബി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

കിഫ്ബി മുഖേന നടപ്പാക്കുന്ന പട്ടം ഫ്ലൈ ഓവര്‍ പദ്ധതി

445.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പട്ടം ഫ്ലൈ ഓവര്‍ പദ്ധതിയുടെ അടങ്കല്‍ തുക എത്രയെന്ന് വ്യക്തമാക്കാമോ;

( ബി )

പുതിയതായി നിര്‍മ്മിക്കുന്ന പട്ടം ഫ്ലൈ ഓവറിന്റെ ആകെ നീളം എത്രയാണെന്ന് വ്യക്തമാക്കാമോ;

( സി )

പട്ടം ഫ്ലൈ ഓവര്‍ പദ്ധതിയുടെ ഇപ്പോഴത്തെ പുരോഗതി വിശദമാക്കാമോ;

( ഡി )

പട്ടം ഫ്ലൈ ഓവര്‍ പദ്ധതിക്ക് എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക എന്ന് വ്യക്തമാക്കാമോ?

കൂടല്‍ മത്സ്യമാര്‍ക്കറ്റ്

446.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൂടല്‍ മത്സ്യ മാര്‍ക്കറ്റ് കിഫ്ബി വഴി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ;

( ബി )

ഉണ്ടെങ്കില്‍ എന്നത്തേക്ക് അനുമതി ലഭിക്കും; എത്ര രൂപയാണ് മാറ്റി വയ്ക്കുന്നത്; വിശദമാക്കാമോ;

( സി )

ചിറ്റാറില്‍ അനുവദിച്ച സബ്ട്രഷറി പ്രവര്‍ത്തനം എന്ന് ആരംഭിക്കാൻ കഴിയും?

സ്റ്റേഡിയ നിര്‍മ്മാണം

447.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി വഴി സ്പോര്‍ട്സ് മേഖലയില്‍ എത്ര കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഇതില്‍ എത്ര പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

( ബി )

സ്പോര്‍ട്സ് മേഖലയില്‍ ജില്ലാ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടെന്റര്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ?

തലശ്ശേരി മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍

448.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തലശ്ശേരി നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലുള്ള അവസ്ഥയും തുകയടക്കം വ്യക്തമാക്കാമോ?

കുന്ദമംഗലം ബൈപ്പാസ് നിർമ്മാണം

449.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കുന്ദമംഗലം ബൈപ്പാസ് (പണ്ടാരക്കടവ്- ഉണ്ടോടി കടവ്) പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

( ബി )

കുന്ദമംഗലം ടൗണില്‍ നിലവിലുള്ള ഗതാഗതക്കുരുക്ക് നീക്കുന്നതിന് പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കുമോ?

പാലക്കാട് ജില്ലയിലെ കിഫ്ബി പദ്ധതികള്‍

450.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാലക്കാട് ജില്ലയില്‍ കിഫ്ബി വഴി എത്ര കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;

( ബി )

ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?

വര്‍ക്കല മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍

451.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വര്‍ക്കല മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എത്ര പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത പദ്ധതികള്‍ ഏതെല്ലാമെന്നും അനുവദിച്ചിട്ടുള്ള തുകയെത്രയെന്നും വ്യക്തമാക്കാമോ;

( സി )

പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ കിഫ്ബിയുടെ അനുമതിക്കായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി ഫണ്ട്

452.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വാമനപുരം നിയോജകമണ്ഡലത്തില്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി ഫണ്ട് മുഖാന്തിരം അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ നല്‍കാമോ;

( ബി )

ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ?

കിഫ്ബി പ്രവര്‍ത്തികള്‍

453.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോതമംഗലം മണ്ഡലത്തില്‍ എത്ര തുകയുടെ കിഫ്ബി പ്രവര്‍ത്തികളാണ് അനുവദിച്ചിട്ടുള്ളതെന്നും അവ ഏതെല്ലാമെന്നും ഓരോന്നിനും അനുവദിച്ചിട്ടുള്ള തുകയും വേര്‍തിരിച്ച് വ്യക്തമാക്കാമോ;

( ബി )

ഇതില്‍ എത്ര പ്രവ‍ര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും, എത്ര പ്രവ‍ര്‍ത്തികള്‍ ആരംഭിക്കുവാനുണ്ടെന്നും, ഓരോ പ്രവര്‍ത്തിയുടെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ;

( സി )

ഇനിയും ആരംഭിക്കാനുള്ള പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

( ഡി )

ആരംഭിച്ചിട്ടുള്ള പ്രവര്‍ത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;

( )

മുഴുവന്‍ പ്രവര്‍ത്തികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

പട്ടാമ്പി മണ്ടലത്തില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികള്‍

454.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടാമ്പി മണ്ഡലത്തില്‍ കിഫ്ബി വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?;

( ബി )

ഈ പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പദ്ധതികള്‍ നടപ്പിലാക്കുന്നതിനു എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; അവ എന്താണ്; വിശദമാക്കാമോ?

വള്ളിക്കുന്ന് മണ്ഡലത്തിലെ കിഫ്‌ബി പദ്ധതികൾ

455.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖാന്തരം അനുവദിച്ച പദ്ധതികള്‍ ഏതെല്ലാം; ഇതില്‍ നിര്‍മ്മാണം ആരംഭിച്ചവ, ആരംഭിക്കാത്തവ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

കിഫ്ബിയിൽ ഉൾപ്പെടുത്തിയ തോട്ടശ്ശേരിയറ - ഇല്ലത്തുമാട് റോഡ് നവീകരണ പദ്ധതിയുടെ നിലവിലെ പുരോഗതി വിവരിക്കാമോ?

മലപ്പുറം നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികള്

456.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറം നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ പുരോഗതികള്‍ വിശദീകരിക്കാമോ;

( ബി )

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ച് സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും പല പ്രവൃത്തികളും ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ;

( സി )

മലപ്പുറം ഗവ. വനിതാ കോളേജിന് കിഫ്ബിയില്‍ അനുവദിച്ച ഫണ്ടിന്റെ നിലവിലെ പുരോഗതി വെളിപ്പെടുത്തുമോ;

( ഡി )

പദ്ധതികൾ എല്ലാം എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

കിഫ്ബി ധനസഹായത്തോടെയുള്ള പദ്ധതികള്‍

457.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചാലക്കുടി മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നത് എന്നും, ഇവയുടെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും എത്ര രൂപയാണ് പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുള്ളത് എന്നും അറിയിക്കാമോ?

കിഫ്ബി പദ്ധതി

458.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി പദ്ധതിയില്‍ കീഴില്‍ നാളിതുവരെയായി എത്ര പദ്ധതികള്‍ക്കും എത്ര തുകയ്ക്കും ഭരണാനുമതി നല്‍കിയെന്ന് വിശദമാക്കുമോ;

( ബി )

ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകഎത്രയെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;

( സി )

ഏറനാട് മണ്ഡലത്തില്‍ കിഫ്ബി മുഖേന ഭരണാനുമതി നല്‍കി വിവിധ ഘട്ടങ്ങളിലുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

( ഡി )

കിഫ്ബി പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാകുന്ന മാര്‍ഗ്ഗം, നാളിതുവരെയായി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ലഭ്യമായ ഫണ്ട്, പൂര്‍ത്തീകരിച്ച പ്രവര്‍ത്തികള്‍ക്ക് ബില്ലിന്‍ പ്രകാരം നല്‍കിയ തുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

മുഴപ്പിലങ്ങാട്- ധര്‍മ്മടം ബീച്ചിന്റെ വികസനം

459.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്- ധര്‍മ്മടം ബീച്ചിന്റെ സമഗ്ര വികസനത്തിന് കിഫ്ബി എന്ത് തുകയാണ് അനുവദിച്ചതെന്നും ഏത് ഏജന്‍സിയെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ;

( ബി )

13.11.2019ലെ ജി..(എം.എസ്)നം.395/2019/റ്റി.എസ്.എം. പ്രകാരം എം/എസ് ഇൻകെൽ നെ പ്രസ്തുത പ്രോജക്ടിന്റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി നിയോഗിച്ചിരുന്നോ എന്ന് വ്യക്തമാക്കുമോ;

( സി )

ഇന്‍കെലിനെ പിന്നീട് ഈ പ്രവൃത്തിയില്‍ നിന്നും നീക്കം ചെയ്തിരുന്നോ; എങ്കില്‍ അതിന്റെ കാരണമെന്താണെന്നും കിഫ്ബിയുടെ ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ വിംഗ് എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നോ എന്നും വിശദമാക്കുമോ?

ആസ്തി വികസന ഫണ്ട്

460.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ വിവിധ വകുപ്പുകളിലായി ഏതെല്ലാം പ്രവര്‍ത്തികള്‍ക്കാണ് (ആസ്തി വികസന ഫണ്ട് ഒഴിവാക്കി) ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

-ലെഡ്ജര്‍/-ലാംസിലേക്ക് മാറ്റിയ ഫണ്ടുകൾ

461.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒരു സാമ്പത്തിക വര്‍ഷത്തേക്ക് വകുപ്പുകള്‍ക്ക് അനുവദിക്കുന്ന തുകകള്‍ ഇ -ലെഡ്ജര്‍/-ലാംസിലേക്ക് മാറ്റുന്നത് ഏത് സാഹചര്യത്തിലാണെന്ന് അറിയിക്കാമോ;

( ബി )

2017 -18, 2018-19, 2019-20 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ ഇ-ലാംസിലേക്ക് മാറ്റിയ ഫണ്ടുകളുടെ വിശദാംശം നല്‍കാമോ;

( സി )

ടി വര്‍ഷങ്ങളില്‍ ഇ-ലാംസ്/-ലഡ്ജറിലേക്ക് മാറ്റിയ ഫണ്ടില്‍ നിന്നും 2018-19, 2019-20, 2020-21 എന്നീ സാമ്പത്തിക വര്‍ഷം റിലീസ് ചെയ്ത് നല്‍കിയ തുകയുടെ വിശദാംശം നല്‍കാമോ;

( ഡി )

ശേഷിക്കുന്ന തുക റിലീസ് ചെയ്ത് നല്‍കാതിരുന്നത് ഏത് സാഹചര്യത്തിലാണെന്ന് അറിയിക്കാമോ?

ഫണ്ട് അനുവദിക്കുന്നതിന് നടപടികള്‍

462.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എയ്ഡഡ് സ്ക്കൂളുകള്‍ക്ക് കുടിവെള്ള വിതരണം, സ്റ്റേഡിയം, ഗ്രൗണ്ട് എന്നിവയുടെ നിര്‍മ്മാണങ്ങള്‍ക്ക് എം.എല്‍..മാരുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും ഫണ്ട് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

തലശ്ശേരി മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട്

463.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016-17, 2017-18, 2018-19, 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ തലശ്ശേരി നിയോജക മണ്ഡലത്തില്‍ എം.എല്‍.. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുള്ള മുഴുവന്‍ പ്രവൃത്തികളും ഏതാണെന്ന് ആയതിന്റെ തുകയടക്കം വ്യക്തമാക്കാമോ?

വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട്

464.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ 1-6-2016 മുതല്‍ 31-12-2020 വരെ എം.എല്‍..യുടെ മണ്ഡല ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട്,കിഫ്ബി ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ; ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?

കെൽട്രോണിന്റെ ബില്ല് കുടിശ്ശിക

465.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2017-18 വര്‍ഷത്തില്‍ കാെണ്ടോട്ടി മണ്ഡലത്തില്‍ എം.എല്‍..യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്സ്മുറികള്‍ സ്ഥാപിക്കല്‍ (പ്രോജക്ട് നമ്പര്‍ 5462) പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാളിതുവരെയായി ഇതിന്റെ ബില്‍ തുക കെല്‍ട്രോണിന് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

( ബി )

ഈ പ്രവൃത്തിയുടെ ബില്‍ തുക ലഭിക്കാന്‍ കെല്‍ട്രോണ്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;

( സി )

പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും ബില്ലുകള്‍ മാറിക്കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നത് പ്രവൃത്തികളുടെ ഗുണമേന്‍മയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

മണലൂര്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍

466.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിയോജക മണ്ഡല ആസ്തി വികസന പദ്ധതി പ്രകാരം 2016-17 മുതല്‍ 2020-21 വരെ മണലൂര്‍ എം.എല്‍.എ ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവ ഓരോന്നിന്റെയും നിലവിലെ സ്ഥിതി എന്താണെന്നും സംബന്ധിച്ച് വര്‍ഷം തിരിച്ചുളള വിശദാംശം നല്‍കാമോ?

ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ എ.ഡി.എസ്. പ്രവൃത്തി

467.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍..സി. .ഡി.എസ്.ല്‍ നിന്നും തുക വിനിയോഗിച്ച് പ്രവൃത്തി നടത്തുന്നതിനായി ശിപാര്‍ശ ചെയ്യപ്പെട്ടവയില്‍ 2017-18, 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ ഏതെല്ലാം പ്രവര്‍ത്തികള്‍ക്കാണ് ഇനിയും ഭരണാനുമതി ലഭിക്കാനുള്ളതെന്ന് അറിയിക്കാമോ;

( ബി )

ഭരണാനുമതി ലഭിക്കാത്തവ ഉണ്ടെങ്കില്‍ കാലതാമസത്തിന് കാരണമെന്തെന്ന് അറിയിക്കുമോ?

വെെപ്പിന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രവൃത്തികള്‍

468.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എംഎല്‍എ-എല്‍എസി.-.ഡി.എസില്‍ 2016‌-2017, 2017-2018, 2018-2019, 2019-2020, 2020-2021 വർഷങ്ങളില്‍ വെെപ്പിന്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ വർഷവും ഒരോ പ്രവൃത്തിക്കുമായി ചെലവഴിച്ച തുക എത്ര വീതമെന്നും വിശദമാക്കാമോ;

( ബി )

പ്രസ്തുത ഫണ്ടില്‍ നാളിതുവരെയുള്ള ബാക്കിനില്‍പ്പുതുക എത്രയെന്ന് വ്യക്തമാക്കാമോ;

( സി )

ഭരണാനുമതി നല്‍കിയതും എന്നാല്‍ നാളിതുവരെ റദ്ദുചെയ്യാത്തതുമായ ഏതെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തവയായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

( ഡി )

ഭരണാനുമതി നല്‍കിയതും എന്നാല്‍ നാളിതുവരെയായിട്ടും നടപ്പാക്കാനാകാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?

ആംബുലന്‍സ് ലഭ്യമാക്കുന്നതിനുളള അനുമതി

469.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വര്‍ദ്ധിച്ച വാഹനാപകടങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ കൊടകര, മലക്കപ്പാറ എന്നീ പോലീസ് സ്റ്റേഷനുകള്‍ക്ക് എം.എല്‍.എയുടെ പ്രത്യേക വികസനഫണ്ടില്‍ നിന്നും ആംബുലന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍, സര്‍ക്കാര്‍ പ്രത്യേക അനുമതി ലഭ്യമാക്കുമോ?

വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ പ്രവൃത്തികള്‍

470.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എംഎല്‍എ എസ്.ഡി.എഫ്. വിനിയോഗിച്ച് 2016-2017, 2017-2018, 2018-2019, 2019-2020, 2020-2021 വര്‍ഷങ്ങളില്‍ വെെപ്പിന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ വര്‍ഷവും ചെലവഴിച്ച തുക എത്ര വീതമെന്നും വിശദമാക്കാമോ;

( ബി )

പ്രസ്തുത ഫണ്ടില്‍ നാളിതുവരെയുള്ള ബാക്കി നില്‍പ്പുതുക എത്രയെന്ന് വ്യക്തമാക്കാമോ;

( സി )

ഭരണാനുമതി നല്‍കിയതും എന്നാല്‍ നാളിതുവരെ റദ്ദുചെയ്യാത്തതുമായ ഏതെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തവയായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

എം.എല്‍.. മാരുടെ ആസ്തിവികസനഫണ്ട്, പ്രത്യേക വികസനഫണ്ട് എന്നിവ മുഖേനയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്

471.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാലഘട്ടത്തിന്റെ ആവശ്യകത കണക്കിലെടുത്ത് എം.എല്‍.. മാരുടെ ആസ്തിവികസനഫണ്ട്/പ്രത്യേക വികസനഫണ്ട് മുഖേനയുള്ള നിര്‍മ്മാണപ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോധിച്ച് വിപുലീകരിക്കുന്നത് ഗൗരവമായി പരിഗണിക്കുമോ;

( ബി )

പൂര്‍ത്തീകരിച്ച പ്രവര്‍ത്തികളുടെ ബില്ലുകള്‍ മാറി നല്‍കുന്നതിനുണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

( സി )

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ എത്ര ബില്ലുകള്‍ തീര്‍പ്പാക്കുവാനുണ്ടെന്ന് അറിയിക്കുമോ?

സി.ആന്റ് എ.ജി റിപ്പോർട്ട് പരസ്യപ്പെടുത്തിയ നടപടി

472.

ശ്രീ. വി .ഡി. സതീശൻ

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ. പി. ടി. തോമസ്

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സി ആന്റ് എ.ജി.യുടെ 2018-19ലെ ഫൈനാന്‍സ് അക്കൗണ്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിനായി സി.ആന്റ് എ.ജി. ധനകാര്യവകുപ്പിന് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണെന്ന് അറിയിക്കുമോ;

( ബി )

പ്രസ്തുത റിപ്പോര്‍ട്ട് ഭരണഘടന അനുശാസിക്കുന്ന പ്രകാരം ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്ത് നിയമസഭ മുമ്പാകെ സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനുപകരം ധനകാര്യമന്ത്രി പത്രസമ്മേളനം വിളിച്ച് അതിലെ ഉളളടക്കം പരസ്യപ്പെടുത്തിയിട്ടുണ്ടോ;

( സി )

ധനകാര്യമന്ത്രിയുടെ ഈ അസാധാരണമായ നടപടി ഏത് സാഹചര്യത്തിലാണ് ഉണ്ടായത്; വിശദമാക്കുമോ;

( ഡി )

സി.ആന്റ് എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് മന്ത്രി തന്നെ പരസ്യപ്പെടുത്തിയ നടപടിയിലൂടെ ഏതൊക്കെ നടപടിക്രമങ്ങളാണ് ലംഘിക്കപ്പെട്ടത്; വിശദാംശം നല്‍കുമോ?

ശമ്പളപരിഷ്കരണ കമ്മീഷന്‍

473.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്ക്കരിക്കുന്നതിന് നിയമിച്ച കമ്മീഷന് ശിപാര്‍ശകള്‍ നല്‍കുന്നതിന് നിശ്ചയിച്ചു കൊടുത്ത കാലാവധി എന്നാണ്;

( ബി )

ശിപാര്‍ശകള്‍ എന്നത്തേക്ക് നല്‍കുന്നതിനാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

ഡി.എ കുടിശിക

474.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിലവില്‍ എത്ര ഗഡു ഡി.എ കൂടിശികയായി നല്‍കാനുണ്ട്;

( ബി )

എന്നു മുതലുളള ഡി.എ ആണ് കുടിശികയായി നല്കാനുളളതെന്ന് വ്യക്തമാക്കുമോ;

( സി )

പ്രസ്തുത ഡി.എ കുടിശിക എന്നു മുതല്‍ നല്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

കൊറോണ പ്രതിരോധ പ്രവര്‍ത്തന ഫണ്ടിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുളള ശമ്പളവിഹിതം

475.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊറോണ പ്രതിരോധ പ്രവര്‍ത്തന ഫണ്ടിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ ഒരു ഭാഗം പിടിക്കുവാന്‍ നിശ്ചയിച്ചപ്പോള്‍, സാമ്പത്തിക സ്ഥിതി മെച്ചമാകുന്ന വേളയില്‍ ആ തുക തിരികെ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നോ;

( ബി )

ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം പിടിച്ച വകയില്‍ എത്ര കോടി രൂപയാണ് ലഭിച്ചത്;

( സി )

ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ മരവിപ്പിച്ചിട്ടുണ്ടോ; ഇതിലൂടെ എത്ര കോടി രൂപയാണ് ലഭിച്ചത്;

( ഡി )

സര്‍ക്കാര്‍ ജീവനക്കാരുടെ 2021 ഏപ്രില്‍ മാസം നടത്താവുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം നീട്ടിയിട്ടുണ്ടോ; ഇത് എന്നത്തേക്കാണ് നീട്ടിയത്;

( )

അടുത്ത വര്‍ഷം സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാന്‍ എന്ത് തരം സാമ്പത്തിക പരിഷ്ക്കരണ നടപടികളാണ് ഉദ്ദേശിക്കുന്നത്?

പതിനൊന്നാം ശമ്പളപരിഷ്കരണ ഉത്തരവ്

476.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രൊഫഷണല്‍ മേഖലയില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളപരിഷ്കരണ ഉത്തരവുകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്ന നിലവിലെ സര്‍ക്കാര്‍, സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അഞ്ചു വര്‍ഷ ശമ്പളപരിഷ്കരണം ഉറപ്പുവരുത്തിയിട്ടുള്ളതുപ്രകാരം 11-ാം ശമ്പളപരിഷ്കരണ ഉത്തരവ് എന്ന് പ്രഖ്യാപിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദവിവരം നല്‍കുമോ;

( ബി )

ശമ്പളപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിയ്ക്കുന്നതിനായിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കുമോ?

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

477.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പു:നപ്പരിശോധിയ്ക്കുന്നതിനായി സമിതിയെ നിയോഗിച്ചിരുന്നോ; എങ്കില്‍ എന്നാണ് പ്രസ്തുത സമിതിയെ നിയോഗിച്ചത്;

( ബി )

പ്രസ്തുത സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധന സമിതിയുടെ പ്രവർത്തനങ്ങൾക്കായി ഇതിനകം എത്ര രൂപാ ചെലവഴിച്ചു;

( സി )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഏതെങ്കിലും മേഖലയില്‍ പുതുതായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ഡി )

സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തുന്നുണ്ടോ?

ജി.എസ്.ടി. വകുപ്പിലെ ജീവനക്കാരുടെ പുനക്രമീകരണം.

478.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജി.എസ്.ടി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചരക്ക് സേവന നികുതി വകുപ്പില്‍ നടപ്പാക്കേണ്ട ജീവനക്കാരുടെ പുനക്രമീകരണം ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

( ബി )

ഇതിനായി ജീവനക്കാരുടെ ജോലിഭാരം കണക്കാക്കാനുള്ള വർക്ക് സ്റ്റഡി നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

( സി )

ജീവനക്കാരുടെ പുനക്രമീകരണത്തിന് ആധാരമാക്കിയത് ഏത് സംസ്ഥാനത്തെ ഏത് വകുപ്പിലെ മാതൃകയാണെന്ന് വ്യക്തമാക്കാമോ?

ത്രിതല പഞ്ചായത്തുകള്‍

479.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2019-20 സാമ്പത്തിക വര്‍ഷം ത്രിതല പഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതമായി എത്ര കോടി രൂപ അനുവദിച്ചുവെന്നറിയിക്കുമോ;

( ബി )

2020 മാര്‍ച്ച് 31 വരെ ത്രിതല പഞ്ചായത്തുകളും, നഗരസഭകളും എത്ര കോടി ചെലവഴിച്ചുവെന്ന് വിശദമാക്കുമോ;

( സി )

2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ ത്രിതലപഞ്ചായത്തുകള്‍ക്കും, നഗരസഭകള്‍ക്കും പണം വിനിയോഗിക്കുന്നതിന് ഏതെങ്കിലും തരത്തിലുളള നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നോ; എങ്കില്‍ അതിനുളള കാരണമെന്തെന്ന് വിശദമാക്കുമോ?

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച പദ്ധതികളും പ്രോജക്ടുകളും

480.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം പുതിയ പദ്ധതികളും പ്രോജക്റ്റുകളുമാണ് അംഗീകാരത്തിനും സാമ്പത്തിക സഹായത്തിനുമായി സമര്‍പ്പിച്ചിട്ടുളളത്; വിശദമാക്കാമോ;

( ബി )

ഇവയില്‍ ഏതെല്ലാം അനുവദിക്കുകയും ധനസഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;

( സി )

ഈ കാലഘട്ടത്തില്‍ ഓരോ തവണയും ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പായി ബഡ്ജറ്റ് അലോട്ട്മെന്റ് ലഭിക്കുന്നതിനായി എത്ര പദ്ധതികളും പ്രോജക്റ്റുകളും കേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്; ഇവയില്‍ അലോട്ട്മെന്റ് ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണ്?

കായംകുളം നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍

481.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ കാലയളവില്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കായംകുളം നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയെന്നും പ്രസ്തുത പദ്ധതികളുടെ പുരോഗതി എന്തൊക്കെയാണെന്നും വിശദമാക്കാമോ ;

( ബി )

പ്രസ്തുത പദ്ധതികളില്‍ ടോക്കണ്‍ പ്രൊവിഷന്‍ ഉണ്ടായിരുന്ന പ്രവൃത്തികളുടെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കാമോ ?

ജനകീയ ഹോട്ടല്‍

482.

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ചെലവു കുറഞ്ഞ ജനകീയ ഹോട്ടല്‍ എത്രയെണ്ണം കേരളത്തില്‍ പ്രവര്‍ത്തന സജ്ജമായി എന്ന വിവരം ലഭ്യമാണോ; എങ്കില്‍ ജില്ല തിരിച്ച് കണക്കുകള്‍ നല്‍കാമോ?

മലപ്പുറം മണ്ഡലത്തിലെ വിവിധ ബജറ്റ് പ്രവൃത്തികളുടെ പുരോഗതികള്‍

483.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2018-19, 2019-20 വര്‍ഷങ്ങളില്‍ മലപ്പുറം മണ്ഡലത്തിലെ വിവിധ ബജറ്റ് പ്രവൃത്തികളുടെ പുരോഗതി വെളിപ്പെടുത്തുമോ;

( ബി )

ഇതില്‍ ഏതെല്ലാം പ്ര‍വൃത്തികള്‍ പൂര്‍ത്തിയായി എന്നും ബാക്കിയുള്ളവ എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്നും വെളിപ്പെടുത്തുമോ?

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

484.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016-ല്‍ സംസ്ഥാന ബഡ്ജറ്റില്‍ കിഫ്ബി വഴി നടപ്പാക്കുന്നതിന് പ്രഖ്യാപിച്ച കൂട്ടുംവാതുക്കല്‍ കടവ് പാലം (50 കോടി) മറ്റൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടന്നു വരുകയും 2017-ല്‍ പ്രഖ്യപിച്ച മുനുമ്പേല്‍ കടവ് സൊസൈറ്റികടവ് പാലം (50 കോടി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലും ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ടി തുക കായംകുളം മണ്ഡലത്തിലെ മറ്റ് ചില പുതിയ പദ്ധതികള്‍ക്കായി വിനിയോഗിക്കാൻ കഴിയുമോ; വിശദമാക്കാമോ?

ഒറ്റപ്പാലം മണ്ഡലത്തിലെ പ്രവൃത്തികള്‍

485.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020-2021 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് തനത് വര്‍ഷത്തില്‍ ചെലവഴിക്കുന്നതിനായി 20% തുക അനുവദിച്ചിരുന്നതെന്ന് അറിയിക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണ വകുപ്പ് ഭരണാനുമതി നല്കിയിരുന്നതെന്ന് അറിയിക്കാമോ;

( സി )

ഓരോ പ്രവൃത്തിയുടേയും കാലികസ്ഥിതി വിശദീകരിക്കാമോ?

ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി

486.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2019-2020, 2020-2021 എന്നീ വര്‍ഷങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II-ല്‍ ഉള്‍പ്പെടുത്തി 20% തുക അനുവദിച്ച ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് നിയോജക മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;

( ബി )

ഭരണാനുമതി ലഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

സാമൂഹിക പെന്‍ഷന്‍ തുക

487.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് എത്രപേര്‍ക്കാണ് സാമൂഹിക പെന്‍ഷന്‍ നല്‍കുന്നത്;

( ബി )

ഇതിനായി ഒരു വര്‍ഷം ചെലവാകുന്ന തുക എത്രയാണ്;

( സി )

1400 രൂപയില്‍ നിന്നും 1500 രൂപയായി സാമൂഹിക പെന്‍ഷന്‍ തുക ഉയര്‍ത്തിയതിലൂടെ എത്ര അധിക തുകയാണ് സംസ്ഥാനത്തിന് ചെലവാകുന്നതെന്ന് വ്യക്തമാക്കാമോ?

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍

488.

ശ്രീ. പുരുഷൻ കടലുണ്ടി

ശ്രീ. സി. കൃഷ്ണൻ

ശ്രീ. എസ്. രാജേന്ദ്രൻ

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സമ്പന്ന വിഭാഗങ്ങളില്‍പെട്ടവര്‍ ഒഴികെയുള്ള സംസ്ഥാനത്തെ അറുപത് വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുകയെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനു അനുസരിച്ച് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സമയത്ത് ക്ഷേമ പെന്‍ഷന്‍ തുക എത്രയായിരുന്നെന്നും എത്ര പേര്‍ക്ക് ലഭിച്ചിരുന്നെന്നതിന്റെയും കണക്ക് ലഭ്യമാക്കാമോ; കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലത്ത് ആകെ എത്ര തുക ക്ഷേമപെന്‍ഷനായി ചെലവഴിച്ചിരുന്നുവെന്ന് അറിയിക്കാമോ;

( സി )

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയായിരുന്നോ; എങ്കില്‍ എത്ര കോടി കുടിശ്ശികയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താമോ;

( ഡി )

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എത്ര പേര്‍ക്ക് പുതുതായി ക്ഷേമ പെന്‍ഷന്‍ അനുവദിച്ചെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് ഇതു വരെയായി ആകെ എത്ര കോടി രൂപ ക്ഷേമ പെന്‍ഷനായി നല്‍കിയെന്നും അറിയിക്കാമോ;

( )

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതെന്ന പ്രചരണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ;

( എഫ് )

ഇത്തരത്തിലുള്ള ക്ഷേമ ചെലവുകളോടൊപ്പം തന്നെ വികസന ചെലവു കൂടി വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ എന്നറിയിക്കാമോ?

ക്ഷേമ പെന്‍ഷന്‍

489.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരുന്നവരില്‍ മസ്റ്ററിംഗിനു ശേഷം എത്ര പേരെയാണ് അനധികൃത പെന്‍ഷന്‍ വാങ്ങുന്നവരായി കണ്ടെത്തി ഒഴിവാക്കാനായത്; വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത ക്ഷേമ പെന്‍ഷന്‍ 2021 ജനുവരി മുതല്‍ പ്രതിമാസം എത്ര രൂപാ വീതമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്; ഈയിനത്തില്‍ പ്രതിമാസം എത്ര കോടി രൂപ മാറ്റി വയ്ക്കണം; ഇതിന്റെ പ്രയോജനം എത്ര ലക്ഷം പേര്‍ക്ക് ലഭിക്കും; വിശദാംശം വ്യക്തമാക്കുമോ?

ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍

490.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ ഏതെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് നാളിതുവരെ ഫണ്ട് അനുവദിച്ചതെന്ന് അറിയിക്കാമോ;

( ബി )

ഓരോ പ്രവൃത്തിയുടെ പേരും, അനുവദിച്ച തുകയും പ്രത്യേകം പ്രത്യേകം വിശദമാക്കുമോ?

ഉപഭോക്താക്കള്‍ക്ക് ജി.എസ്‍.ടി. യുടെ ഗുണഫലം

491.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജി.എസ്‍.ടി. യുടെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ദേശീയ അമിതവില വിരുദ്ധ അതോറിറ്റിയുടെ മാതൃകയില്‍ സംസ്ഥാനത്ത് എതെങ്കിലും അതോറിറ്റി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ;

( ബി )

ഇല്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്നും അമിതമായി കൈപ്പറ്റുന്ന പണം തിരികെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?

ജി.എസ്.ടി വകുപ്പില്‍ ഒരു കേഡറില്‍ രണ്ടു പദവി

492.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മറ്റ് സംസ്ഥാന ജി.എസ്.ടി വകുപ്പുകളില്‍ ഒരു പദവിയെ ഒന്നാകെ പുനര്‍നാമകരണം ചെയ്തപ്പോള്‍ കേരളത്തില്‍ മാത്രം എന്തിനാണ് ഒരു കേഡറില്‍ രണ്ടു പദവി കൊണ്ടു വന്നത് എന്നറിയിക്കാമോ; ഇതിന് ആധാരമായ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുമോ;

( ബി )

കേഡര്‍ വിഭജിച്ചതിലൂടെ എന്ത് ഗുണമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്ന് വെളിപ്പെടുത്താമോ;

( സി )

പുനര്‍നാമകരണത്തിന് ശേഷം വിഭജിക്കപ്പെട്ട കേഡറിലെ രണ്ട് പദവികള്‍ തമ്മില്‍ നിയമപരമായോ ജോലിയുടെ അടിസ്ഥാനത്തിലോ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ;

( ഡി )

സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ പദവികള്‍ വഹിക്കുന്നവരെ പരസ്പരം സ്ഥലം മാറ്റുന്നതിന് പുനര്‍നാമകരണം തടസ്സമാകുമോ എന്ന് വ്യക്തമാക്കാമോ?

വായ്പയ്ക്കുള്ള കേന്ദ്ര നിബന്ധന

493.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിമൂലം 2020-21 ലെ ജി.എസ്.ടി. നഷ്ടപരിഹാരത്തില്‍ നിന്നും കോവിഡ് കാരണമുള്ള നഷ്ടം നികത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വായ്പ എടുക്കാമെന്നും കോവിഡ് കാരണമല്ലാതുള്ള നഷ്ടം 2022 മുതലേ നല്‍കുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നോ;

( ബി )

സംസ്ഥാനം ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നോ; ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തീരുമാനത്തില്‍ മാറ്റം വരുത്തിയോ; എങ്കില്‍ എന്ത് മാറ്റമാണ് വരുത്തിയത്;

( സി )

കേന്ദ്രത്തിന്റെ പുതിയ നിബന്ധന പ്രകാരം നഷ്ടപരിഹാര വായ്പയായി സംസ്ഥാനത്തിന് എന്ത് തുക ലഭിക്കും; ഇതിനകം എന്ത് തുകയാണ് അനുവദിച്ചത്;

( ഡി )

ഉപാധികളില്ലാതെ വിപണിയില്‍ നിന്നും വായ്പ എടുക്കുന്നതിന് കേന്ദ്രം പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

മൂല്യവർധിത നികുതി

494.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജി.എസ്.ടി നടപ്പിലാക്കപ്പെട്ട ശേഷം ഈ ഇനത്തില്‍ സംസ്ഥാനത്തിന് എത്ര തുക വിഹിതം ലഭിച്ചിട്ടുണ്ട്;

( ബി )

2020 സാമ്പത്തികവര്‍ഷം ഡിസംബര്‍ വരെ എത്ര തുക ജി.എസ്.ടി. ഇനത്തില്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( സി )

ജി.എസ്.ടി വിഹിതമായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കാനുള്ള തുകയില്‍ ഇനി എത്ര കൂടി ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ?

ട്രഷറി പേ ആപ്പ്

495.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ട്രഷറി ഇടപാടുകൾ കൂടുതൽ ജനകീയമാക്കുന്നതിന് ഗൂഗിൾ പേ , ഫോൺ പേ തുടങ്ങിയ മാതൃകയിൽ ട്രഷറി പേ എന്ന പേരിൽ ഒരു ആപ്പ് കൊണ്ടുവരാൻ സർക്കാർ ഉദ്ദേശ്ശിക്കുന്നുണ്ടോ ;

( ബി )

ഇതു നടപ്പിലാക്കുന്നതിലൂടെ സർക്കാർ ട്രഷറികളിലെ ധനം അവിടെത്തന്നെ നിലനിർത്തപ്പെടുകയും ഇടപാടുകൾ നടത്തപ്പെടുകയും ചെയ്യുമെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ ?

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ സബ് ട്രഷറി

496.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃക്കരിപ്പൂരില്‍ നായനാര്‍ സര്‍ക്കാര്‍ അനുവദിച്ച വണ്‍മാന്‍ ട്രഷറി, സബ്ട്രഷറിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍ത്തലാക്കുകയും എന്നാല്‍ നാളിതുവരെ സബ് ട്രഷറി അനുവദിക്കാന്‍ കഴിയാതെ വന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

( ബി )

ഇവിടെ സബ്ട്രഷറി എപ്പോള്‍ അനുവദിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

ഇരിട്ടി സബ് ട്രഷറിയില്‍ നിലവിലുള്ള തസ്തികകള്‍

497.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

താലൂക്ക് ആസ്ഥാനത്തുള്ള ഇരിട്ടി സബ് ട്രഷറിയില്‍ നിലവിലുള്ള സ്റ്റാഫിന്റെ എണ്ണം, പ്രസ്തുത സ്റ്റാഫ് പാറ്റേണ്‍ നിലവില്‍വന്ന തീയതി, നിലവിലുള്ള തസ്തികകള്‍ എന്നിവ അറിയിക്കാമോ;

( ബി )

ഇരിട്ടി താലൂക്ക് രൂപീകരിച്ചതിനുശേഷം ട്രഷറി ഇടപാടുകളില്‍ സാരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; പുതുതായി അഞ്ചിലധികം താലൂക്ക്തല ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ട്രഷറിയിലും ആവശ്യമായ സ്റ്റാഫ് ക്രമീകരണം നടത്തിയിട്ടുണ്ടോ;

( സി )

താലൂക്ക് ആസ്ഥാനത്തുള്ള ഇരിട്ടി സബ് ട്രഷറിയില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തിക അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

( ഡി )

താലൂക്ക് ആസ്ഥാനത്തുള്ള സബ് ട്രഷറികളില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്ലാത്ത എത്ര ട്രഷറികളുണ്ടെന്നും അവ ഏതൊക്കെയെന്നും അറിയിക്കുമോ;

( )

ഒന്നിലധികം ജൂനിയര്‍ സൂപ്രണ്ട് തസ്തികകളുള്ള എത്ര ട്രഷറികളുണ്ടെന്നും അവ ഏതൊക്കെയെന്നും അറിയിക്കുമോ?

ട്രഷറികളിലെ സാമ്പത്തിക ക്രമക്കേടുകള്‍

498.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ട്രഷറികളിലെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് ധനകാര്യ വകുപ്പിന് പ്രത്യേക സംവിധാനം നിലവിലുണ്ടോ; വ്യക്തമാക്കുമോ;

( ബി )

2016 ജനുവരി മുതല്‍ ട്രഷറികളില്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേട് കേസുകള്‍ എത്ര; ഇതില്‍ എത്ര കേസുകളില്‍ ട്രഷറി വകുപ്പ് ഡയറക്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്; അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ; എത്ര കേസുകള്‍ ധനകാര്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്; ഏതെല്ലാം; സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;

( സി )

ക്രമക്കേടിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ സര്‍ക്കാരോ ട്രഷറി വകുപ്പോ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( ഡി )

2016 ജനുവരി മുതലുളള സാമ്പത്തിക ക്രമക്കേടുകളില്‍ എത്ര രൂപ വകുപ്പിന് നഷ്ടം സംഭവിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ; പ്രസ്തുത തുക തിരികെ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

വ‍ഞ്ചിയൂര്‍ ട്രഷറി തട്ടിപ്പു കേസ്

499.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വ‍ഞ്ചിയൂര്‍ ട്രഷറിയിൽനിന്നും 2.73 കോടി രൂപ തട്ടിയെടുത്ത കേസില്‍ തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതിക്ക് സ്വാഭാവികജാമ്യം ലഭിക്കാനിടയായ സാഹചര്യമുണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതല്ലാതെ മറ്റു നടപടികളെന്തെങ്കിലും പ്രതി ബിജുലാലിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ;

( സി )

സോഫ്റ്റ് വെയറിലെ പിഴവുകള്‍ ഉള്‍പ്പെട്ട അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത് ധനകാര്യ വകുപ്പിലെ ഉന്നതരിലേക്ക് നീങ്ങുമെന്നായപ്പോഴാണ് അന്വേഷണം വഴിമുട്ടിയത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

( ഡി )

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമയബന്ധിതമായി എന്തന്വേഷണം നടത്തും എന്നും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാൻ എന്തൊക്കെ നടപടി സ്വീകരിക്കും എന്നും വ്യക്തമാക്കുമോ?

സര്‍ക്കാര്‍ അഭിമൂഖീകരിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി

500.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ അഭിമൂഖീകരിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് 2020 ഫെബ്രുവരി ,മാര്‍ച്ച് മാസങ്ങളില്‍ ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയില്‍ നിന്നും തുക ട്രഷറിയിലേക്ക് നിക്ഷേപമായി നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നോ;

( ബി )

ഇത് പ്രകാരം എത്ര കോടി രൂപ ട്രഷറിയില്‍ സ്ഥിരനിക്ഷേപമായി ലഭിച്ചു; ഏറ്റവും കൂടുതല്‍ തുക എവിടുന്നാണ് ലഭിച്ചത്; എത്ര കോടി;

( സി )

ഇപ്രകാരം ലഭിച്ച തുകയില്‍ 31.12.2020 വരെ എത്ര തുക ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് തിരികെ നല്‍കി?

കാരുണ്യചികിത്സാപദ്ധതി

501.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ കാരുണ്യചികിത്സാപദ്ധതി പ്രകാരം സമര്‍പ്പിച്ചിരുന്ന അപേക്ഷകള്‍ എന്നുവരെയാണ് സ്വീകരിച്ചത്; ആയതിന്റെ സാഹചര്യം വിശദീകരിക്കാമോ;

( ബി )

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പിലാക്കിയ കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയില്‍ അവയവദാതാവിന് നല്‍കി വന്നിരുന്ന ധനസഹായം ഇപ്പോള്‍ നിലവിലുണ്ടോ ; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് തുടര്‍ചികിത്സക്ക് ആവശ്യമായ മരുന്ന് കാരുണ്യ ബനവലന്റ് ഫണ്ടിലൂടെ നല്‍കിയിരുന്നു; ഈ സഹായം കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി (കാസ്പ്) മുഖേന ലഭിക്കുമോ; ഇല്ലെങ്കില്‍ അവ നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

( സി )

അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരുന്ന രോഗികള്‍ക്ക് കയ്യില്‍ നിന്നും ചെലവാകുന്ന തുക തിരികെ നല്‍കാന്‍ നിലവില്‍ സംവിധാനമുണ്ടോ; വൃക്ക രോഗികള്‍ വീട്ടിലിരിന്നു ചെയ്യുന്ന പെരിട്ടോണിയല്‍ ഡയാലിസിസിന് കാരുണ്യബനവലന്റ് ഫണ്ട് മുഖേന നല്‍കിയിരുന്ന ചികിത്സാസഹായം ഇപ്പോള്‍ നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ; പുതിയ ഹീമോഫീലിയ രോഗികള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നുണ്ടോ; അത് ഏത് തരത്തിലാണ് നല്‍കുന്നതെന്ന് വിശദീകരിക്കാമോ;

( ഡി )

ക്യാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ വിലകുടിയ മരുന്നുകള്‍ക്കുള്ള ധനസഹായം പുതിയ പദ്ധതിയായ കാസ്പ് മുഖേന ലഭിക്കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത് എപ്രകാരം ലഭ്യമാക്കും എന്ന് വിശദമാക്കാമോ; ഭാഗ്യക്കുറിവകുപ്പ് നടത്തിയിരുന്ന കെ.ബി.എഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഓഡിറ്റ് പൂര്‍ത്തീകരിച്ച് കണക്കുകള്‍ സെററില്‍ ചെയ്തിട്ടുണ്ടോ; കെ.ബി.എഫ് പദ്ധതിയുമായി ബന്ധപ്പെട്ട്സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികള്‍ക്ക് ചിലവായ തുക തിരികെ നല്‍കുവാന്‍ ശേഷിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയാണ് ഇപ്രകാരം നല്‍കാനുള്ളതെന്ന് തരം തിരിച്ച് വ്യക്തമാക്കാമോ;

( )

കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് കെ.ബി.എഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെല്ലാം ഇനത്തില്‍ എത്രതുക സംസ്ഥാനഭാഗ്യക്കുറി വകുപ്പില്‍ നിന്നും നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ; കാസ്പ് പദ്ധതിയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത ആശുപത്രിയില്‍ ചികിത്സതേടുന്ന രോഗികള്‍ക്ക് എന്തു ചികിത്സാധനസഹായമാണ് കാസ്പ് മുഖേന ലഭിക്കുന്നതെന്ന് വിശദീകരിക്കാമോ;

( എഫ് )

കെ.ബി.എഫില്‍ അക്രഡിറ്റ് ചെയ്തിരുന്ന അമല ക്യാന്‍സര്‍ സെന്റര്‍, ജൂബീലി മെഡിക്കല്‍ കോളജ്, എറണാകുളം ലിസി ഹോസ്പിറ്റല്‍, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി, കിംസ്, നിംസ് പോലുള്ള പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ കാസ്പ് പ്രകാരമുള്ള ചികിത്സാ ധനസഹായം ലഭ്യമാണോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കാമോ?

യുവസംരംഭകര്‍ക്ക് കെ.എഫ്.സി. നല്‍കുന്ന സഹായങ്ങള്‍

502.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

യുവ സംരംഭക വ്യവസായികള്‍ക്ക് സംരംഭം തുടങ്ങുവാന്‍ കെ.എഫ്.സി. നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണ്; പ്രസ്തുത വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് എത്രയാണ്;

( ബി )

സ്വന്തമായി ഓഫീസില്ലാതെ വീട്ടിലിരുന്ന് കമ്പ്യൂട്ടര്‍ വഴി സംരംഭം നടത്തുന്നതിന് ഈടില്ലാതെ വായ്പ നല്‍കുന്ന പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( സി )

വിദേശത്ത് നിന്നും താെഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്നവര്‍ക്ക്, കെ.എഫ്.സി. യില്‍ നിന്നും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഉദാരമായ സഹായം നല്‍കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

കെ.എഫ്.സി.യുടെ കിട്ടാക്കടം

503.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വായ്പ എടുത്തവര്‍ തിരിച്ചടക്കാത്തതിനാല്‍ കെ.എഫ്.സി.യുടെ കിട്ടാക്കടം അയ്യായിരത്തി എഴുനൂറ് കോടി രൂപയായി ഉയര്‍ന്ന സാഹചര്യമുണ്ടോ;

( ബി )

ക്രമരഹിതമായ വായ്പാവിതരണം, വായ്പ നല്‍കിയ ശേഷം ബന്ധപ്പെട്ടവര്‍ കൃത്യമായി കാര്യങ്ങള്‍ നിരീക്ഷിക്കാത്തത്, കുടിശ്ശിക വരുത്തിയവരെ റിസര്‍വ്വ് ബാങ്കിന്റെ വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ (മനപ്പൂര്‍വ്വം തിരിച്ചടക്കാത്തവര്‍) പട്ടികയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കാത്തത് എന്നിവ കിട്ടാക്കടം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

( സി )

എങ്കില്‍ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനും ഭാവിയില്‍ ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനും എന്തൊക്കെ സമയബന്ധിതമായ നടപടികള്‍ സര്‍ക്കാരും കെ.എഫ്.സി.യും ചേര്‍ന്ന് സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

കെ.എഫ്.സിയുടെ കിട്ടാക്കടം

504.

ശ്രീ. ടി. ജെ. വിനോദ്

ശ്രീ . വി .എസ്. ശിവകുമാർ

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കെ.എഫ്.സിയില്‍ നിന്ന് വായ്പ എടുത്തവര്‍ വായ്പ കൃത്യമായി തിരിച്ചടക്കാത്തതിനാല്‍ കിട്ടാക്കടം വളരെയധികം ഉയര്‍ന്നിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

ഈ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചത്; ഇതിനായി പ്രത്യേക ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടോ; കിട്ടാക്കടം തിരിച്ച് പിടിക്കുന്ന ഏജന്‍സിക്ക് കമ്മീഷന്‍ നല്‍കുന്നുണ്ടോ; എങ്കില്‍ എത്ര ശതമാനം; വ്യക്തമാക്കുമോ;

( സി )

ഏജന്‍സിയെ നിയോഗിച്ചതിലൂടെ ഇതിനകം എത്ര കോടി രൂപയുടെ കിട്ടാക്കടം തിരിച്ച് പിടിക്കാനായി എന്നറിയിയ്ക്കുമോ;

( ഡി )

വ്യക്തികള്‍ കെ.എഫ്.സിയില്‍ നിന്ന് എടുക്കുന്ന കടബാധ്യത സിബില്‍ സ്കോറില്‍ പ്രത്യക്ഷമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; അറിയിക്കുമോ;

( )

ഒരു വിഭാഗം ജീവനക്കാരുടെ സൂക്ഷ്മത ഇല്ലായ്മയാണ് കിട്ടാക്കടം പെരുകുന്നതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടോ?

കെ.എസ്.എഫ്..യില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം

505.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016 ജൂണ്‍ മുതല്‍ കെ.എസ്.എഫ്..യില്‍ വിജിലന്‍സ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ; അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ന്യൂനതകള്‍ എന്തെല്ലാം;

( ബി )

അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച ന്യൂനതകള്‍ പരിഹരിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന കാര്യം പരിശോധിക്കുമോ;

( സി )

പരസ്യത്തിനായി കെ.എസ്.എഫ്.. 2016 ജനുവരി മുതല്‍ നല്‍കിയ തുക എത്ര; വ്യക്തമാക്കുമോ; ഏതെല്ലാം ഏജന്‍സികള്‍ക്കാണ് പരസ്യം നല്‍കിയത്; വ്യക്തമാക്കുമോ;

( ഡി )

കെ.എസ്.എഫ്..യുടെ ലോഗോയും ബോര്‍ഡിന്റെ നിറവും മാറ്റിയ ഇനത്തില്‍ എത്ര തുക ചെലവായി; ബ്രാഞ്ച് തിരിച്ച് ലഭ്യമാക്കുമോ?

കെ.എസ്.എഫ്.. യിലെ വിജിലന്‍സ് റെയിഡ്

506.

ശ്രീ. അൻവർ സാദത്ത്

ശ്രീ . .സി .ബാലകൃഷ്ണൻ

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കെ.എസ്.എഫ്.. യില്‍ വിജിലന്‍സ് റെയിഡ് നടത്തിയിരുന്നോ; എത്ര സ്ഥാപനങ്ങളിലാണ് റെയിഡ് നടത്തിയതെന്ന് അറിയിക്കാമോ;

( ബി )

റെയിഡില്‍ കണ്ടെത്തിയ പ്രധാന വീഴ്ചകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ;

( സി )

വിജിലന്‍സ് റെയിഡിന് മുമ്പ് വകുപ്പു മന്ത്രിയെ അറിയിക്കാത്തത് നിലവിലുളള കീഴ്‍വഴക്കങ്ങളുടെ ലംഘനമാണോ; ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടോ;

( ഡി )

ഇപ്രകാരമുളള വിജിലന്‍സ് റെയിഡ് കെ.എസ്.എഫ്..യുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാല്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെയുളള റെയിഡിന് അനുവാദം നല്‍കണ്ട എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

( )

റെയിഡിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുണ്ടോ; എങ്കില്‍ എന്തുകൊണ്ടെന്ന് അറിയിക്കാമോ?

കെ.എസ്.എഫ്.. പുതിയ ബ്രാഞ്ച്

507.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാറശ്ശാല നിയോജക മണ്ഡലത്തിലെ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രങ്ങളായ ചെമ്പൂര്, കളിയക്കാവിള,പി.പി.എം. ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ കെ.എസ്.എഫ്.ഇ പുതിയ ബ്രാഞ്ച് ആരംഭിക്കുന്നതിനുളള തുടര്‍നടപടികള്‍ സ്വീകരിക്കാമോ;

( ബി )

നിലവില്‍ പാറശ്ശാല മണ്ഡലത്തില്‍ കെ.എസ്..ഫ്.ഇ യുടെ എത്ര ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചുവരുന്നു എന്നുളള വിശദാംശം അറിയിക്കാമോ?

സർക്കാർ ജീവനക്കാർക്കുള്ള ഇന്‍ഷുറൻസ് പദ്ധതി

508.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ആരോഗ്യ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

( ബി )

ഇതിനായി വീണ്ടും ഐ.ആര്‍.ഡി... അംഗീകാരമുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്;

( സി )

താല്പര്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇ -ടെന്‍ഡര്‍ ക്ഷണിച്ചിരുന്നോ; അതില്‍ ഏതൊക്കെ കമ്പനികളാണ് പങ്കെടുത്തത്;

( ഡി )

ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം തുക ഏത് കമ്പനിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്;

( )

കഴിഞ്ഞ വര്‍ഷം 27.04.2019ലെ 49/2019 ധന ഉത്തരവ് പ്രകാരം സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി വീണ്ടും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നോ; അവര്‍ എന്ത് തുകയാണ് ക്വാട്ട് ചെയ്തത്;

( എഫ് )

ആരോഗ്യ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി അടിയന്തരമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ?

മെഡിസെപ്പ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

509.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായുള്ള മെഡിസെപ്പ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി 2021 ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

( ബി )

ഉണ്ടെങ്കില്‍ എത്ര പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും; പ്രീമിയം, ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവ യഥാക്രമം എത്ര രൂപ വീതമാണെന്ന് വ്യക്തമാക്കുമോ;

( സി )

കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി, വിമുക്ത ഭടന്‍മാര്‍ക്കായുള്ള ഇ.സി.എച്ച്.എസ് ചികിത്സാ പദ്ധതി, കേന്ദ്ര പൊതുമേഖലാ ജീവനക്കാര്‍ക്കായുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവയെല്ലാം തന്നെ പല കാരണങ്ങളാല്‍ പ്രതിസന്ധിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ഡി )

എങ്കില്‍ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് മെഡിസെപ്പിനെ സംരക്ഷിക്കുവാന്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ ?

മെഡിസെപ് പദ്ധതി

510.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മെഡിസെപ് പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;

( ബി )

പദ്ധതിയുടെ ഭാഗമാകാനുളള ഇന്‍ഷ്വറന്‍സ് കമ്പനിയെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

( സി )

പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ഗുണഭോക്താക്കള്‍ക്ക് എന്നു മുതല്‍ ലഭ്യമാക്കാന്‍ സാധിക്കും എന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കുമോ?

കയര്‍ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍

511.

ശ്രീ . എം. നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കയര്‍ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

കയര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍

512.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ കയര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

( ബി )

പൊതുസ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും വീടുകളിലും കയര്‍ ഉല്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

( സി )

ഭാവിയില്‍ കയര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ എന്തെങ്കിലും ന്യൂതന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?

കയര്‍ വ്യവസായത്തിന്റെ പുനരുദ്ധാരണം

513.

ശ്രീ . വി. ടി. ബൽറാം

ശ്രീ . സണ്ണി ജോസഫ്

ശ്രീ. വി. പി. സജീന്ദ്രൻ

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തകര്‍ച്ചയിലായ കയര്‍ വ്യവസായം പുനരുദ്ധരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

( ബി )

സംസ്ഥാനത്ത് മില്ലുകള്‍ക്ക് ആവശ്യമായ ചകിരി ഇവിടെത്തന്നെ ഉല്പാദിപ്പിക്കുന്നതിന് കഴിയുന്നുണ്ടോ; അതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

( സി )

വാളയാറില്‍ ഡച്ച് പ്ലാന്റിന്‍ എന്ന ബഹുരാഷ്ട്ര കമ്പനി ചകിരിച്ചോറ് പ്രോസസ്സിംഗ് കമ്പനി ആരംഭിക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായുള്ള നടപടി ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?

കയര്‍ മേഖലയിലെ ആധുനികവല്‍ക്കരണം

514.

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കയര്‍ വ്യവസായ മേഖലയില്‍ ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ബി )

പ്രസ്തുത നടപടികളുടെ ഭാഗമായി കയര്‍ വ്യവസായ സഹകരണ സംഘങ്ങളുടെയും മറ്റു വ്യവസായ യൂണിറ്റുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.