UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ പ്രവൃത്തികള്‍

1352.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ 1-6-2016 മുതല്‍ 31-12-2020 വരെ റവന്യൂ വകുപ്പില്‍ നിന്ന് വെള്ളപ്പൊക്കം, വരള്‍ച്ച ദുരിതാശ്വാസ ഫണ്ട്, വില്ലേജ് ഓഫീസ് നവീകരണം ഉള്‍പ്പെടെ അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ;

( ബി )

ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ?

താലൂക്ക് -വില്ലേജ് പുനഃസംഘടന

1353.

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് താലൂക്കുകളുടെ വ്യാപ്തിയും വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍ താലൂക്കുകള്‍ തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

തൃശ്ശൂര്‍ താലൂക്കില്‍ 74 വില്ലേജുകളുള്ളപ്പോള്‍ കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ 7 വില്ലേജുകള്‍ മാത്രമേയുള്ളൂ എന്നതിനാൽ ഇത്തരം അന്തരം പരിഹരിക്കുന്നതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

( സി )

താലൂക്കുകള്‍ പുനഃസംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമോ;

( ഡി )

വില്ലേജുകള്‍ തമ്മിലും വലിയ അന്തരം ഉള്ളതിനാല്‍ വില്ലേജുകള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ?

വനം-റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന

1354.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഏതെല്ലാം പ്രദേശങ്ങളിലാണ് വനം - റവന്യൂ ഭൂമികളുടെ അതിര്‍ത്തി ജണ്ട കെട്ടി വേര്‍തിരിക്കുവാനുള്ളതെന്ന് അറിയിക്കുമോ ; വിശദാംശം വെളിപ്പെടുത്തുമോ;

( ബി )

പ്രസ്തുത സ്ഥലങ്ങളില്‍ വനം - റവന്യൂ ഭൂമികള്‍ വേര്‍തിരിക്കാത്തത് മൂലം നിലവില്‍ കരം ഒടുക്കിയിരുന്നവരുടെ പോലും വസ്തുക്കരം വാങ്ങുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

( സി )

എങ്കില്‍ വനം - റവന്യൂ ഭൂമികളുടെ അതിര്‍ത്തി സംയുക്ത പരിശോധനയിലൂടെ അടിയന്തിരമായി പൂര്‍ത്തീകരിച്ച് ടി പ്രശ്നം പരിഹരിക്കുന്ന കാര്യം പരിഗണിക്കുമോ ?

സര്‍ക്കാര്‍ഭൂമിയുടെ ഉടമസ്ഥാവകാശം

1355.

ശ്രീ. അൻവർ സാദത്ത്

ശ്രീ . വി .എസ്. ശിവകുമാർ

ശ്രീ . കെ. സി . ജോസഫ്

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിലെ പൊതു സ്വത്തായ വസ്തുവിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാണോ; ഇത് സംബന്ധിച്ച് മന്ത്രിസഭ പാസാക്കിയ ഏതെങ്കിലും ഉത്തരവ് നിലനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

( ബി )

കേരള സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ്സ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വക ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി പാട്ടത്തിനു കൊടുക്കല്‍, പതിച്ചു നല്‍കല്‍, ഭൂസംരക്ഷണം, ഭൂമി ഏറ്റെടുക്കല്‍ എന്നിവ റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാണോയെന്ന് വ്യക്തമാക്കാമോ;

( സി )

എങ്കില്‍ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പതിനഞ്ച് സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വേസൈഡ് അമിനിറ്റീസ് ഉണ്ടാക്കുന്നതിനായി പാട്ടത്തിനു നല്‍കുന്നതിന് പി.ഡബ്ല്യൂ.ഡി. ഇറക്കിയ ഉത്തരവ് ഈ നിയമങ്ങളുടെ ലംഘനമല്ലേയെന്ന് വെളിപ്പെടുത്താമോ;

( ഡി )

ഈ ഉത്തരവിനെ ആധാരമാക്കി റവന്യൂ മന്ത്രി തന്നെ പി.ഡബ്ല്യൂ.ഡി. ഫയലില്‍ റിമാര്‍ക്സ് രേഖപ്പെടുത്തിയിരുന്നോ; എങ്കില്‍ അതിന്റെ സാഹചര്യം വിശദമാക്കാമോ?

ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍

1356.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ ഏതൊക്കെ സര്‍ക്കാര്‍ ഓഫീസുകളാണ് ഈ കെട്ടിടത്തിൽ പ്രവര്‍ത്തിക്കുകയെന്നും മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ?

വഴിയോരസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിന് ഭൂമി നൽകിയ നടപടി

1357.

ശ്രീ. വി .ഡി. സതീശൻ

ശ്രീ. അനിൽ അക്കര

ശ്രീ . .സി .ബാലകൃഷ്ണൻ

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020 ജൂലൈ 23ന് റവന്യു വകുപ്പിന്റെ അധീനതയിലുള്ള പതിനഞ്ച് സ്ഥലങ്ങള്‍ വഴിയോരസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനായി സ്വകാര്യവ്യക്തികൾക്ക് പാട്ടത്തിന് നല്‍കുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ പി.ഡബ്ല്യൂ.ഡി. അധികാരികളെ ചുമതലപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ;

( ബി )

പ്രസ്തുത ഉത്തരവ് ഇറക്കുന്നതിനു മുന്‍പ് റവന്യൂ വകുപ്പിന്റെ അനുമതി നേടിയിട്ടുണ്ടോ;

( സി )

പ്രസ്തുത ഉത്തരവിനെതിരെ റവന്യൂ മന്ത്രി എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം അറിയിച്ചിട്ടുണ്ടോ; വെളിപ്പെടുത്താമോ?

സാമ്പത്തിക സംവരണം

1358.

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാര്‍ അടുത്തായി നടപ്പിലാക്കിയ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണാനുകൂല്യം ലഭിക്കുന്നതിനായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

( ബി )

ഏത് അധികാരിയില്‍ നിന്നും ലഭ്യമാക്കിയ സര്‍ട്ടിഫിക്കറ്റാണ് ഈ ആനുകൂല്യം ലഭിക്കാനായി ഹാജരാക്കേണ്ടത്; വിശദമാക്കാമോ;

( സി )

ഈ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

വില്ലേജ് ഓഫീസുകളിലെ വിവിധ ബില്ലുകള്‍ ഏകീകൃത സംവിധാനത്തിലൂടെ അടയ്ക്കുന്നതിന് നടപടി

1359.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വില്ലേജ് ഓഫീസുകളിലെ വെള്ളം, വൈദ്യുതി, ടെലിഫോണ്‍ ബില്ലുകള്‍ ഏകീകൃത സംവിധാനത്തിലൂടെ അടയ്ക്കുന്നതിന് ലാന്റ് റവന്യു കമ്മീഷണര്‍ ഉത്തരവ് നല്‍കിയിട്ടും നാളിതുവരെ നടപ്പിലാക്കിയിട്ടില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

വില്ലേജ് ഓഫീസുകള്‍ക്ക് യഥാസമയം ഫണ്ട് നല്‍കാത്തതു കാരണം ഇപ്പോഴും ഉദ്യോഗസ്ഥര്‍ സ്വന്തം കയ്യില്‍ നിന്നും ഇത്തരം ആവശ്യങ്ങള്‍ക്ക് തുക ചെലവഴിക്കേണ്ടിവരുന്നത് അഴിമതിക്ക് ഇടയാക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഈ സാഹചര്യം ഒഴിവാക്കുന്നതിനും ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

റവന്യൂ വകുപ്പ് മുഖാന്തിരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍

1360.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റവന്യൂ വകുപ്പ് മുഖാന്തിരം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;

( ബി )

ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?

നെടുമങ്ങാട് മണ്ഡലത്തില്‍ റവന്യൂ വകുപ്പിന്റെ കീഴിലുളള പ്രവൃത്തികള്‍

1361.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നെടുമങ്ങാട് മണ്ഡലത്തില്‍ റവന്യൂ വകുപ്പ് മുഖാന്തരം ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

( ബി )

ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പദ്ധതികള്‍

1362.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ റവന്യൂ വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയാണ്; അവയുടെ വിശദവിവരം ലഭ്യമാക്കാമോ?

എന്‍.സി.എഫ്.ആര്‍. ഡബ്ല്യു. സ്കീമില്‍ ഉള്‍പ്പെട്ട പാലക്കാട്‌ ജില്ലയിലെ പ്രവൃത്തികള്‍

1363.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാലക്കാടിലെ വിവിധ മണ്ഡലങ്ങളില്‍ എന്‍.സി.എഫ്.ആര്‍. ഡബ്ല്യു. സ്കീമില്‍ ഉള്‍പ്പെട്ടതും ഈ സര്‍ക്കാര്‍ വന്നതിനുശേഷം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമായ റോഡുകളുടെയും എടുപ്പുകളുടെയും പുനരുദ്ധാരണ പ്രവൃത്തികളുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള തീയ്യതി, പ്രവൃത്തികളുടെ സ്വഭാവം, ഇതില്‍ പാലക്കാട്‌ ജില്ലാ കളക്ടര്‍ ഓഫീസ് സ്വീകരിച്ചിട്ടുള്ള നടപടികള്‍, പ്രവൃത്തികളുടെ സ്റ്റാറ്റസ് എന്നിവ തീയ്യതി സഹിതം വ്യക്തമാക്കാമോ?

കൊയിലാണ്ടി മണ്ഡലത്തിലെ 'ഫ്ലഡ് പദ്ധതി'

1364.

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊയിലാണ്ടി മണ്ഡല പരിധിയിലെ പയ്യോളി, കൊയിലാണ്ടി നഗരസഭകള്‍, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി എന്നീ ഗ്രാമ പഞ്ചായത്തുകളിലേക്കായി 'ഫ്ലഡ് പദ്ധതി' വഴി ആകെ അനുവദിച്ച റോഡ് പ്രവൃത്തികള്‍ എത്ര;

( ബി )

പ്രസ്തുത റോഡ് നവീകരണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍, റോഡിന്റെ പേര്, നിലവിലുള്ള അവസ്ഥ എന്നിങ്ങനെ പട്ടികപ്പെടുത്തി അറിയിക്കാമോ?

പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്ക് ധനസഹായം

1365.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനത്തുണ്ടായ മരണങ്ങള്‍, കൃഷിനാശം, വീടുനഷ്ടപ്പെട്ടവര്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചെന്നും എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയെന്നും വിശദീകരിക്കാമോ;

( സി )

സംസ്ഥാനത്ത് പ്രകൃതി ദുരന്തത്തില്‍ ആകെ എത്ര പേര്‍ക്ക് വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്ന് അറിയിയ്ക്കാമോ; വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ കണക്ക് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?

പട്ടാമ്പിയിലെ എന്‍.സി.എഫ്.ആര്‍.ഡബ്ല്യു. സ്കീമില്‍ ഉള്‍പ്പെട്ട പ്രവൃത്തികൾ

1366.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്‍.സി.എഫ്.ആര്‍. ഡബ്ല്യു. സ്കീമില്‍ പട്ടാമ്പി മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ; ഇവയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയ പദ്ധതികള്‍, അവയ്ക്ക് ഭരണാനുമതി ലഭിച്ച തീയ്യതി, ഇതില്‍ പാലക്കാട്‌ ജില്ല കളക്ടര്‍ ഓഫീസില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഓരോന്നും തീയ്യതി സഹിതം അറിയിക്കാമോ;

( ബി )

എന്‍.സി.എഫ്.ആര്‍.ഡബ്ല്യു. സ്കീമില്‍ ഉള്‍പ്പെട്ടതും ഭരണാനുമതി ലഭിച്ചിട്ടും ഇനിയും പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തതുമായ ഓരോ പ്രവൃത്തിയുടേയും വിശദാംശങ്ങള്‍ ഭരണാനുമതി ലഭിച്ച തീയ്യതി, അത് ജില്ലാ കളക്ടര്‍ ഓഫീസില്‍ ലഭിച്ച തീയ്യതി, അതില്‍ കളക്ടര്‍ ഓഫീസിലെ ബന്ധപ്പെട്ട സെക്ഷന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്നിവ വിശദമായി വ്യക്തമാക്കാമോ;

( സി )

ഇത്തരം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതിനുശേഷം പൂര്‍ത്തിയാക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;

( ഡി )

പ്രവൃത്തികള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല എങ്കില്‍ അടുത്ത നടപടിക്രമങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ;

( )

പട്ടാമ്പി മണ്ഡലത്തില്‍ ഇത്തരത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്ത പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ അവയില്‍ ജില്ലാ കളക്ടര്‍ ഓഫീസ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ തീയതി സഹിതം വ്യക്തമാക്കാമോ;

( എഫ് )

ഇത്തരത്തില്‍ പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ വൈകിയതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;

( ജി )

എന്‍.സി.എഫ്.ആര്‍.ഡബ്ല്യു. സ്കീമില്‍ ഉള്‍പ്പെട്ട് ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ബന്ധപ്പെട്ട സെക്ഷന് എന്തെല്ലാം ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നു വിശദമാക്കാമോ; പദ്ധതി നിര്‍ദ്ദേശിച്ചിട്ടുള്ള നിയമസഭാസാമാജികര്‍ ആവശ്യപ്പെടുകയാണെങ്കില്‍ പദ്ധതിയുടെ നിലവിലുള്ള വിശദാംശങ്ങള്‍ അറിയിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ബാദ്ധ്യതയുണ്ടോ; വ്യക്തമാക്കാമോ?

കയ്യേറ്റഭൂമി തിരികെ പിടിയ്ക്കാന്‍ നടപടി

1367.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയും കണ്ണന്‍ദേവന്‍ കമ്പനിയും കയ്യേറിയ ഏക്കറുകളോളം ഭൂമി ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇതു സംബന്ധമായി ഐ.ജി. ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ 75,000 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍ കമ്പനിയുടെ മാത്രം കെെവശമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ;

( സി )

എങ്കില്‍ ഈ ഭൂമി തിരിച്ചു പിടിക്കുന്നതിന് ഇതിനകം കെെക്കൊണ്ട നടപടികള്‍ എന്തൊക്കെയെന്നും എന്തൊക്കെ നടപടികള്‍ ഇനി സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ?

കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ നടപടി

1368.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി കൈവശംവെച്ചിരിക്കുന്ന ഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;

( ബി )

പ്രസ്തുത നടപടികളുടെ ഭാഗമായി എത്ര യോഗങ്ങൾ നടത്തിയെന്നും യോഗങ്ങളിൽ ഉണ്ടായ തീരുമാനങ്ങൾ എന്തൊക്കെയാണെന്നും അറിയിക്കുമോ?

ഭൂമിയുടെ തരം മാറ്റം സംബന്ധിച്ച്

1369.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഭൂമിയുടെ തരം മാറ്റുന്നതിനായി 2020 ഡിസംബര്‍ വരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;

( ബി )

ഇതില്‍ എത്ര അപേക്ഷകൾ തീര്‍പ്പാക്കിയെന്ന് ജില്ല തിരിച്ചു വിശദീകരിക്കുമോ;

( സി )

ഓരോ ജില്ലയിലും എത്ര ഹെക്ടര്‍ ഭൂമി വീതം തരം മാറ്റം വരുത്തിയെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;

( ഡി )

ഭൂമിയുടെ തരം മാറ്റം വഴി 2020 ഡിസംബര്‍ 31 വരെ എത്ര തുക സര്‍ക്കാരിന് ലഭിച്ചുവെന്ന് ജില്ല തിരിച്ചു വെളിപ്പെടുത്തുമോ?

വയനാട് ജില്ലയിലെ കൈവശരേഖ വിതരണം.

1370.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാനന്തവാടി മണ്ഡലത്തില്‍ കൈവശരേഖകള്‍ കൊടുക്കാന്‍ ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് രേഖ കൊടുക്കല്‍ വേഗത്തിലാക്കുമോയെന്ന് അറിയിക്കാമോ;

( ബി )

വയനാട് ജില്ലയില്‍ ഈ ഗവണ്‍മെന്റിന്റെ കാലത്ത് എത്ര കുടുംബങ്ങള്‍ക്ക് കൈവശരേഖ കൊടുത്തു; വിശദീകരിക്കാമോ?

ദേവികുളം മണ്ഡലത്തിലെ പട്ടയം വിതരണം

1371.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേവികുളം നിയോജകമണ്ഡലത്തിലെ കെ.ഡി.എച്ച്. വില്ലേജിലും മൂന്നാര്‍ ടൗണിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പട്ടയം വിതരണം ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ ആയതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( സി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദേവികുളം നിയോജക മണ്ഡലത്തില്‍ എത്ര പട്ടയങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും അവയില്‍ എത്രത്തോളം വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

വെെപ്പിന്‍ മണ്ഡലത്തിലെ പട്ടയവിതരണം

1372.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം വെെപ്പിന്‍ നിയോജക മണ്ഡലത്തിലെ അര്‍ഹരായ എത്ര പേര്‍ക്ക് പട്ടയം വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ;

( ബി )

ഗുണഭോക്താക്കളുടെ വില്ലേജ് അടിസ്ഥാനത്തിലുള്ള പട്ടിക ലഭ്യമാക്കാമോ?

ബണ്ട് കോളനിയിലെ വീടുകള്‍ക്ക് പട്ടയം കൊടുക്കുന്നതിനുള്ള നടപടി

1373.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊച്ചിന്‍ കോര്‍പ്പറേഷനിലെ അന്‍പത്തിരണ്ടാം ഡിവിഷനിലെ കണയന്നൂര്‍ താലൂക്കില്‍ പൂണിത്തുറ വില്ലേജില്‍പ്പെട്ട ബണ്ട് കോളനിയിലെ ഇരുപതോളം വീടുകള്‍ക്ക് പട്ടയം കൊടുക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

( ബി )

ഇവര്‍ക്ക് ഉടന്‍തന്നെ പട്ടയം നല്‍കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?

ചെങ്ങന്നൂരിലെ പട്ടയ വിതരണം

1374.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വര്‍ഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടും പല കുടുംബങ്ങള്‍ക്കും പട്ടയം ലഭിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍വന്നിട്ടുണ്ടോ;

( ബി )

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ എത്ര അപേക്ഷകര്‍ക്കാണ് പട്ടയം നല്‍കുവാനുള്ളതെന്ന് അറിയിക്കാമോ;

( സി )

പട്ടയം എന്നത്തേയ്ക്ക് നല്‍കുവാന്‍ കഴിയുമെന്നത് വ്യക്തമാക്കാമോ?

പെരുമ്പെട്ടിയിലെ കൈവശകര്‍ഷകര്‍ക്ക് പട്ടയവിതരണം

1375.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പെരുമ്പെട്ടിയിലെ കൈവശകര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടം വരെയായി; എത്രപേര്‍ക്കാണ് പട്ടയം നല്‍കാന്‍ ഉദ്ദേശിക്കുന്നത്; ഇനി എന്തൊക്കെ നടപടികളാണ് പൂര്‍ത്തിയാക്കാനുള്ളത്; വിശദീകരിക്കാമോ;

( ബി )

ഇവിടുത്തെ കൈവശകര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് എന്തെങ്കിലും തടസ്സവാദം വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്താണ് പ്രശ്നം; ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

( സി )

പ്രശ്നങ്ങള്‍ പരിഹരിച്ച് ഇവിടത്തെ കൈവശകര്‍ഷകര്‍ക്ക് എന്നത്തേക്ക് പട്ടയം നല്‍കാന്‍ കഴിയും എന്ന് പറയാമോ?

തീരദേശവാസികള്‍ക്ക് പട്ടയം നല്‍കുവാന്‍ നടപടി

1376.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചെറുവത്തൂര്‍, പടന്ന, തൃക്കരിപ്പൂര്‍ എന്നീ തീരദേശ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ജീവിക്കുന്നവര്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമിക്ക് പട്ടയം കിട്ടാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

50 വര്‍ഷത്തിലധികമായി ഇത്തരത്തില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് പട്ടയം എന്ന് നല്‍കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

താഴക്കോട് വില്ലേജില്‍ പട്ടയവിതരണം

1377.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് ജില്ലയിലെ താഴക്കോട് വില്ലേജില്‍ മംഗലശ്ശേരി തോട്ടം നിവാസികളുടെ പട്ടയ വിതരണ നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

( ബി )

പട്ടയം എന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പട്ടയത്തിനായി ലഭിച്ച അപേക്ഷകള്‍

1378.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡല പരിധിയില്‍ ഓരോ വില്ലേജിലും പട്ടയത്തിനായി ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ളവ എത്രയെണ്ണമാണെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി

1379.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

റാന്നി നിയോജക മണ്ഡലത്തില്‍ ഏതൊക്കെ പ്രദേശങ്ങളിലെ കൈവശഭൂമിക്കാണ് പട്ടയം നല്‍കാനുള്ളത് എന്ന് അറിയിക്കാമോ ; ഇതില്‍ ഓരോ പ്രദേശത്തും എത്ര കുടുംബങ്ങള്‍ വീതമാണ് ഉള്ളത്; ഈ പ്രദേശങ്ങളില്‍ ഓരോന്നിലും പട്ടയം നല്‍കാനുള്ള നടപടികള്‍ ഏതുഘട്ടംവരെയായി എന്ന് വിശദീകരിക്കാമോ;

( ബി )

പട്ടയം നൽകുന്നതിന് ഇവിടങ്ങളിൽ ഇനി എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; ഇവ പൂര്‍ത്തീകരിച്ച് കര്‍ഷകര്‍ക്ക് എന്നത്തേക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കാനാകും എന്ന് പറയാമോ;

( സി )

ഏതെങ്കിലും പ്രദേശത്ത് പട്ടയനടപടികള്‍ക്ക് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്താണ് തടസ്സം; ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

പട്ടയവിതരണം

1380.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം വെെത്തിരി താലൂക്കില്‍ എത്ര ആളുകള്‍ക്ക് പട്ടയം വിതരണം ചെയ്തുവന്നു വിശദമാക്കാമോ;

( ബി )

വെെത്തിരി താലൂക്കില്‍ ഇനി എത്ര പേര്‍ക്ക് പട്ടയം അനുവദിക്കാനുണ്ട്; വിശമദാക്കാമോ?

കൊല്ലം താലൂക്കിലെ പട്ടയ വിതരണം

1381.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല്ലം താലൂക്കില്‍ കൊല്ലം വെസ്റ്റ് , കൊല്ലം ഈസ്റ്റ് , തൃക്കരുവ, പനയം, തൃക്കടവൂര്‍, മങ്ങാട് വില്ലേജുകളിലായി നല്‍കിയിട്ടുളള പട്ടയങ്ങളുടെ വില്ലേജ് തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ; വിശദാംശം നല്‍കുമോ?

പണ്ടാരച്ചിറയിലെ കുടുംബങ്ങള്‍ക്ക് പട്ടയം

1382.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊച്ചി നഗരസഭയിലെ 57-ാം ഡിവിഷനില്‍പ്പെട്ട പണ്ടാരച്ചിറ മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

( ബി )

ഇവിടെ എത്രപേര്‍ക്ക് പട്ടയം ലഭിക്കാനുണ്ടെന്നും ഇവര്‍ക്ക് അടിയന്തരമായി പട്ടയം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും വിശദമാക്കാമോ?

പട്ടയ നടപടികളുടെ പുരോഗതി

1383.

ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പീരുമേട് നിയോജകമണ്ഡലത്തിൽ നടന്നുവരുന്ന പട്ടയ നടപടികളുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;

( ബി )

പട്ടയനടപടികൾ ത്വരിതപ്പെടുത്തുന്നതിന് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?

പത്തനംതിട്ട ഗ്രോ മോര്‍ ഫുഡ് പദ്ധതി

1384.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പത്തനംതിട്ട ജില്ലയില്‍ ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം അനുവദിച്ച എത്ര ഏക്കര്‍ ഭൂമിക്കാണ് ഇനിയും പട്ടയം വിതരണം ചെയ്യാനുള്ളതെന്ന് കര്‍ഷകരുടെ എണ്ണം, വില്ലേജ് എന്നിവ തിരിച്ച് വ്യക്തമാക്കാമോ;

( ബി )

01.01.1977ന് മുമ്പുളള ഇത്തരം കൃഷി ഭൂമികളില്‍ വനം, റവന്യു വകുപ്പുകള്‍ സംയുക്ത സര്‍വ്വേ നടത്തി അതിരു കല്ലുകള്‍ സ്ഥാപിച്ചവ എത്ര ഭൂമിയാണ്; ഇവര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;

( സി )

ഇത് പരിഹരിച്ച് പട്ടയം നല്‍കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ; എന്നത്തേക്ക് ഇവര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

കുന്നത്തുനാട് മണ്ഡലത്തിലെ പട്ടയം, കൈവശരേഖ വിതരണം

1385.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ എത്രപേര്‍ക്ക് പട്ടയം, കൈവശരേഖ എന്നിവ നല്‍കിയെന്ന് പട്ടിക തിരിച്ച് വിശദമാക്കാമോ?

പട്ടയവിതരണം

1386.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര പട്ടയങ്ങള്‍ വിതരണം ചെയ്തുവെന്ന് വിശദമാക്കാമോ;

( ബി )

ഈ കാലയളവില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണവും ഭൂവിസ്തൃതിയും ജില്ല തിരിച്ച് വിശദമാക്കുമോ;

( സി )

എത്ര കൈവശ കൃഷിക്കാര്‍ക്കും എത്ര ഭൂരഹിതര്‍ക്കുമാണ് പട്ടയം നല്‍കിയതെന്ന് വിശദമാക്കാമോ;

( ഡി )

പട്ടയം നല്‍കിയ ഇനത്തിൽ എത്ര തുക സര്‍ക്കാരിന് ലഭിച്ചു എന്നു വിശദമാക്കാമോ?

പട്ടിക വര്‍ഗ്ഗക്കാരുടെ കെെവശഭൂമിക്ക് പട്ടയം

1387.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ കെെവശഭൂമിക്ക് പട്ടയം അനുവദിക്കുന്നതിന് നിലവില്‍ ഉത്തരവായിട്ടുണ്ടോ;

( ബി )

എങ്കില്‍ പ്രസ്തുത ഉത്തരവ് പ്രകാരം ഏതൊക്കെ ജില്ലയില്‍ പട്ടയവിതരണത്തിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

( സി )

പട്ടയവിതരണം സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ ജില്ലതിരിച്ചുളള വിശദാംശം നല്‍കുമോ?

കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതുസംബന്ധിച്ച്

1388.

ശ്രീ. റോഷി അഗസ്റ്റിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പെരിഞ്ചാംകുട്ടി കാഞ്ചിയാര്‍ മേഖലയിലെ പദ്ധതി പ്രദേശത്തോട് ചേര്‍ന്ന പത്തുചെയിന്‍ മേഖലയിലെ മൂന്ന് ചെയിന്‍ വിട്ട് ശേഷിക്കുന്ന കര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി ഏത് ഘട്ടംവരെയായി; വിശദാംശങ്ങള്‍ നല്‍കുമോ?

പട്ടയ വിതരണം

1389.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര പേര്‍ക്ക് പട്ടയം അനുവദിച്ച് നല്‍കി;

( ബി )

കൊച്ചി നിയോജകമണ്ഡലത്തില്‍ നിന്നും 2016 ജൂണ്‍ മുതല്‍ 2020 ഡിസംബര്‍ വരെയുളള കാലയളവില്‍ പട്ടയം അനുവദിച്ച് കിട്ടുന്നതിലേയ്ക്കായി എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്; കണക്ക് വില്ലേജ് അടിസ്ഥാനത്തില്‍ നല്‍കുമോ;

( സി )

ഇപ്രകാരം ലഭിച്ച അപേക്ഷകളിന്മേല്‍ എത്രപേര്‍ക്ക് പട്ടയം അനുവദിച്ചു നല്‍കി എന്നതിന്റെ കണക്ക് വില്ലേജ് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;

( ഡി )

ലഭിച്ച അപേക്ഷകളില്‍ ഇനി 2021 മാര്‍ച്ച് 31 നകം എത്രപേര്‍ക്ക് കൂടി പട്ടയം അനുവദിച്ച് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

( )

കൊച്ചി നിയോജകമണ്ഡലത്തിലെ ഫോര്‍ട്ട് കൊച്ചി വില്ലേജിലെ തുരുത്തി കോളനിയിലെ അര്‍ഹരായവര്‍ക്ക് കെെവശഭൂമിക്ക് പട്ടയം നല്‍കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചു വരുന്നുവെന്നും എന്നത്തേക്ക് പട്ടയം നല്‍കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

പട്ടയം ലഭ്യമാക്കുന്ന നടപടി.

1390.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ വില്ലേജില്‍പ്പെട്ടതും, 48 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീ. ത്രേസ്യ നിധിയേരിയുടെ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കൂലിതര്‍ക്കവുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി നടപടിപ്രകാരം പണത്തിനു പകരമായി നല്‍കിയിരുന്നതും, ശ്രീ. ത്രേസ്യാ നിധിയേരിയില്‍ നിന്നും മിച്ചഭൂമിയായി ഏറ്റെടുത്തതുമായ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുവേണ്ടി കറുകുറ്റി വില്ലേജ്, പാലിശേരി കരയില്‍ കാളി മകള്‍ കാര്‍ത്ത്യായനി മുതല്‍ 31 പേര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പട്ടയം ലഭ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണമെന്തെന്ന് വിശദമാക്കാമോ;

( ബി )

ഇതു സംബന്ധിച്ച എറണാകുളം കലക്ട്രേറ്റിലെ L4-45123/2003 നമ്പര്‍ ഫയലില്‍ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ;

( സി )

പ്രസ്തുത ഭൂമി സംബന്ധിച്ച് റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ 74617/N2/2004 നമ്പര്‍ ഫയലിലും ലാന്റ് ബോര്‍ഡിലെ LB(E)10-2200/87(2) നമ്പര്‍ ഫയലിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെന്ന് വിശദമാക്കാമോ;

( ഡി )

വര്‍ഷങ്ങളായി പ്രസ്തുത ഭൂമി കെെവശംവച്ച് അനുഭവിച്ച് വരുന്ന അപേക്ഷകരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ടിയാളുകള്‍ക്ക് എന്നത്തേക്ക് പട്ടയം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

പ്രളയ ദുരിതാശ്വാസ സഹായം

1391.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രളയ ദുരിതാശ്വാസ സഹായം കിട്ടാനായി ഇനിയും എത്രപേര്‍ സംസ്ഥാനത്തുണ്ടെന്ന് വ്യക്തമാക്കുമോ; സഹായ വിതരണത്തിന് ഇത്രയും കാലതാമസമുണ്ടാകാനുള്ള കാരണമെന്ത്; വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

ഇനിയും എത്ര തുക ഇതിനായി വിനിയോഗിക്കേണ്ടി വരും; എന്നത്തേയ്ക്ക് ഇതു പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കാനാകും എന്നറിയിക്കാമോ;

( സി )

13 ലക്ഷം രൂപയുടെ പ്രളയ ദുരിതാശ്വാസ സഹായധന തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

( ഡി )

ഈ കേസില്‍ ഇതിനകം എത്ര പേര്‍ അറസ്റ്റിലായിട്ടുണ്ട്; ഇവരുടെ പേരു വിവരവും ഇവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളാണെങ്കില്‍ അക്കാര്യവും വ്യക്തമാക്കുമോ?

പയ്യന്നൂരില്‍ ദുരന്തനിവാരണ സേന യൂണിറ്റ്

1392.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദുരന്തനിവാരണ സേനയ്ക്കായി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിലെ എന്‍1/343/2017/റവ, കെ1/162/2017/റവ" നമ്പര്‍ ഫയലുകളുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ;

( ബി )

പ്രസ്തുത ആവശ്യത്തിനായി അനുയോജ്യമെന്ന് കണ്ടെത്തിയ കോറോം വില്ലേജിലെ ഭൂമി സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനായി പൊതു ആവശ്യത്തിനായി നീക്കിവെച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാരിലേക്ക് ഫയല്‍ അയക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ലാന്റ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കാമോ?

മലപ്പുറത്തെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം

1393.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ (എഫ്.ആര്‍.ഡബ്ല്യു.) ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ആകെ എത്ര രൂപ, എത്ര റോഡുകള്‍ക്ക് അനുവദിച്ചുവെന്ന് നിയോജകമണ്ഡലം തിരിച്ച് അറിയിക്കാമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് ഫണ്ടനുവദിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ നല്‍കാമോ;

( സി )

എഫ്.ആര്‍.ഡബ്ല്യു. പ്രവൃത്തികളുടെ എക്സിക്യൂട്ടീവ് അനുമതിക്ക് വേണ്ടി മലപ്പുറം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കപ്പെടുന്ന എസ്റ്റിമേറ്റുകള്‍ക്ക് അനുമതി നല്‍കുന്നതിന് കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണം അറിയിക്കാമോ?

വാമനപുരം മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണം

1394.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വാമനപുരം നിയോജകമണ്ഡലത്തില്‍ പ്രകൃതിക്ഷോഭത്തില്‍ നശിച്ചു പോയ റോഡുകളുടെ പുനരുദ്ധാരണത്തിനായി ദുരന്തനിവാരണ വകുപ്പ് ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചതെന്ന് വിശദമാക്കാമോ;

( ബി )

ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവ അറിയിക്കാമോ?

ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം

1395.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

( ബി )

സംസ്ഥാനത്തെ വലിയൊരു ഭാഗം പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശമായതിനാല്‍ അവിടുത്തെ ഭൂവിനിയോഗം സംബന്ധിച്ച് പഠനം നടത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?

റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍

1396.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം പ്രവൃത്തികളാണ് റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

( ബി )

ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ?

തൃപ്പാറ, മാത്തൂര്‍, ചിറ്റൂര്‍കടവ് പാലങ്ങള്‍

1397.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് പണി ആരംഭിച്ചിരുന്ന തൃപ്പാറ, മാത്തൂര്‍, ചിറ്റൂര്‍കടവ് പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഈ പാലങ്ങളുടെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

കൊണ്ടാഴി-കുത്താമ്പുള്ളി പാലം അപ്രോച്ച് റോഡ്

1398.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടാഴി-കുത്താമ്പുള്ളി പാലം അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഏതു ഘട്ടത്തിലാണ്;

( ബി )

തൃശ്ശൂര്‍ ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ എന്തൊക്കെ നടപടികളാണ് ഇതിനകം പൂര്‍ത്തീകരിച്ചത്; വിശദാംശം വ്യക്തമാക്കുമോ; ഇനി എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിക്കാനുള്ളത്;

( സി )

നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിന് പ്രത്യേക പരിഗണന നല്‍കുമോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ?

ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം

1399.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് അനുയോജ്യമെന്ന് കണ്ട ചെറുവള്ളി എസ്റ്റേറ്റിന്റെ നിലവിലെ ഉടമസ്ഥാവകാശം ആര്‍ക്കാണ്; അറിയിക്കുമോ;

( ബി )

നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച് എയര്‍പോര്‍ട്ടിനായി പ്രസ്തുത ഭൂമി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ സ്ഥലമാണ് ഇപ്രകാരം ഏറ്റെടുക്കുന്നതെന്നും അതിന്റെ നഷ്ടപരിഹാരമായി എന്ത് തുക കെട്ടിവയ്ക്കുവാനുമാണ് തീരുമാനിച്ചത്;

( സി )

ഈ ഭൂമി പാട്ടവ്യവസ്ഥ ലംഘിച്ചുകൊണ്ട് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി ഗോസ്പ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനത്തിന് വില്‍പ്പന നടത്തിയിട്ടുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;

( ഡി )

എങ്കില്‍ സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്നതിന് പകരം നഷ്ടപരിഹാരം കെട്ടിവച്ച് ഏറ്റെടുക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന് അറിയിക്കുമോ;

( )

നഷ്ടപരിഹാരം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഗോസ്പല്‍ ഫോര്‍ ഏഷ്യ കോടതിയെ സമീപിച്ചിട്ടുണ്ടോ; കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്താണ് എന്ന് വ്യക്തമാക്കുമോ?

ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കല്‍- നഷ്ടപരിഹാരത്തുക

1400.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി മുതല്‍ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത നാല് വരിയാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തിലെ കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി വില്ലേജുകളില്‍ എത്ര രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്; എത്ര പേര്‍ക്ക് നല്‍കണം; ഓരോ വില്ലേജിലും എത്ര സ്ഥലമാണ് ഏറ്റെടുക്കുന്നത്; എത്ര തുക നഷ്ടപരിഹാരം നല്‍കുന്നതിന് ലഭിച്ചിട്ടുണ്ട്; എത്ര തുക ലഭിക്കാനുണ്ട്; വിശദാംശം ലഭ്യമാക്കാമോ;

( ബി )

സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?

ശബരിമല വിമാനത്താവളം

1401.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ;

( ബി )

സര്‍ക്കാര്‍ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഏറ്റെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കുമോ;

( സി )

ഭൂമി കൈവശം വെച്ചിരിക്കുന്ന കമ്പനിയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ സ്വന്തം ഭൂമി നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്നതിന് നിയമോപദേശം ലഭിച്ചിട്ടുണ്ടോ; വ്യക്തമായ വിവരം നല്‍കുമോ?

സര്‍ക്കാര്‍ ഭൂമിയുടെ അനധികൃത കെെമാറ്റം

1402.

ഡോ.എം.കെ . മുനീർ

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . പി . ഉബൈദുള്ള

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

റവന്യൂ വകുപ്പിന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റ് വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി കെെമാറ്റം ചെയ്യാനുള്ള അധികാരം നല്‍കിയിട്ടുണ്ടോ;

( ബി )

പാതയോര വിശ്രമകേന്ദ്ര പദ്ധതിക്കായി ഏതെങ്കിലും വകുപ്പ് സര്‍ക്കാര്‍ ഭൂമി കെെമാറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടോ;

( സി )

സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാനുള്ള നീക്കം തടയുവാന്‍ റവന്യൂ വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ വസ്തുവകകളിന്മേലുള്ള അവകാശം.

1403.

ശ്രീ. ഇ കെ വിജയൻ

ശ്രീ . ജി .എസ് .ജയലാൽ

ശ്രീ. . ടി. ടൈസൺ മാസ്റ്റർ

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ടോ;

( ബി )

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കെെവശത്തിലുളള വസ്തു വകകളുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ;

( സി )

വിറ്റഴിക്കാനോ അന്യാധീനത്തിലാക്കാനോ തീര്‍ച്ചപ്പെടുത്തിയ സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ കെെവശത്തിലുളള വസ്തുവകകളിന്മേല്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ടോ;

( ഡി )

എങ്കില്‍ ആ അവകാശം സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

വെെത്തിരി താലൂക്കില്‍ അനുവദിച്ച പ്രളയദുരിതാശ്വാസം

1404.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ വൈത്തിരി താലൂക്കില്‍ പ്രളയ ദുരിതാശ്വാസമായി എത്രയാളുകള്‍ക്ക് പതിനായിരം രൂപ വീതം അനുവദിച്ചു; പ്രസ്തുത ദുരിതാശ്വാസം ഇനി ആര്‍ക്കെങ്കിലും ലഭിക്കാന്‍ ബാക്കിയുണ്ടോ; എങ്കില്‍ ആയതിന് കാലതാമസം നേരിടുന്നതിന് കാരണമെന്താണ്;

( ബി )

പ്രസ്തുത പ്രളയത്തില്‍ വൈത്തിരി താലൂക്കിലെ വീട് പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്കും വീടിന് നാശനഷ്ടം സംഭവിച്ചവര്‍ക്കും എത്ര രൂപ വീതം അനുവദിച്ചു; ഇത്തരത്തിലുള്ള നഷ്ടപരിഹാരം ഇനി ആര്‍ക്കെങ്കിലും ലഭിക്കാന്‍ ബാക്കിയുണ്ടോ;

( സി )

വൈത്തിരി താലൂക്കില്‍ പ്രളയത്തില്‍ വീടോ സ്ഥലമോ നഷ്ടപ്പെട്ട ആളുകള്‍ എത്രയാണ്; ഇവര്‍ക്ക് എത്ര രൂപ ഇതിനായി അനുവദിച്ചു; ഈ വിഭാഗത്തില്‍ ഇനി ആര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുണ്ടോ; ഉണ്ടെങ്കില്‍ കാലതാമസം നേരിട്ടതിനുള്ള കാരണം വിശദമാക്കാമോ?

പ്രളയ ധനസഹായം

1405.

ശ്രീ . . പ്രദീപ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് താലൂക്കില്‍ കഴിഞ്ഞ കാലവര്‍ഷത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങള്‍ സംഭവിച്ച എത്ര പേരില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

( ബി )

ഇതില്‍ എത്രപേര്‍ക്ക് ധനസഹായം നല്‍കിയെന്ന് പേരും മേല്‍വിലാസവും സഹിതം വിശദമാക്കുമോ;

( സി )

ധനസഹായം ലഭിക്കാത്തവരുടെ പേരു വിവരങ്ങളും ഇതുവരെ ധനസഹായം നല്‍കാത്തതിന്റെ കാരണവും വിശദമാക്കുമോ?

മഹാപ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം

1406.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2018, 2019 വര്‍ഷങ്ങളിലെ മഹാപ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും വലിയ നാശം സംഭവിച്ച മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരത്തുക അനുവദിച്ചുവോ എന്നറിയിക്കാമോ;

( ബി )

ഇതിനായി എത്ര തുകയാണ് ചെലവഴിച്ചത്;

( സി )

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട വിവിധ വില്ലേജുകളില്‍ പ്രളയദുരിതം നേരിട്ട അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായധനം വിതരണം ചെയ്തിട്ടുണ്ടോ എന്നറിയിക്കാമോ;

( ഡി )

എത്ര കുടുംബങ്ങള്‍ക്ക് ആകെ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത് എന്നറിയിക്കാമോ?

കാസര്‍ഗോഡ് ജില്ലയിലെ പ്രളയ സാമ്പത്തിക സഹായം.

1407.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

രണ്ടാം പ്രളയത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലയില്‍ വീടുകളില്‍ വെള്ളം കയറിയതിന്റെ ഭാഗമായി ഇനിയും സാമ്പത്തിക സഹായം ലഭ്യമാകാനുള്ള എത്ര കുടുംബങ്ങള്‍ ഉണ്ടെന്നും ഇവര്‍ക്ക് എപ്പോള്‍ സഹായം അനുവദിക്കുമെന്നും വ്യക്തമാക്കാമോ?

മൂവാറ്റുപുഴയിലെ നിര്‍മ്മാണ പ്രവൃത്തികള്‍

1408.

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൂവാറ്റുപുഴ മണ്ഡലത്തിലെ ഏതൊക്കെ വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അനുമതി നല്‍കിയതില്‍ ഇനിയും ആരംഭിക്കാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അറിയിക്കാമോ?

വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം

1409.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചാലക്കുടി മണ്ഡ‍ലത്തില്‍പ്പെട്ട ഏതെല്ലാം വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനും പുതിയ കെട്ടിടം പണിയുന്നതിനുമായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ?

കുന്ദമംഗലം സബ് താലൂക്ക് താലൂക്കായി ഉയർത്താൻ നടപടി

1410.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചുവരുന്ന കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനത്ത് എത്ര ഉദ്യോഗസ്ഥരാണ് നിലവിലില്‍ ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;

( ബി )

ഇവിടം കേന്ദ്രീകരിച്ച് ഈ ഓഫീസിന് കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് അറിയിക്കുമോ;

( സി )

ജോലിഭാരം മൂലം പ്രയാസപ്പെടുന്ന കോഴിക്കോട് താലൂക്ക് വിഭജിച്ച് കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലത്തെ ഒരു താലൂക്കായി ഉയര്‍ത്തുന്നത് സംബന്ധിച്ച വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

( ഡി )

ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?

വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടർവൽക്കരണം

1411.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടർ വൽക്കരണം പൂർത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ വെളിപ്പെടുത്താമോ;

( ബി )

കമ്പ്യൂട്ടർ വൽക്കരണം പൂർത്തീകരിച്ച വില്ലേജുകളിൽ ഇനിയും സർവ്വെ നമ്പർ ഡേറ്റാ എൻട്രി നടത്തുവാനും സബ് ഡിവിഷൻ നമ്പർ ചേർക്കുവാനുമുള്ളത് പരിഹരിച്ചിട്ടുണ്ടോ;

( സി )

സബ് ഡിവിഷൻ നമ്പർ ചേർക്കാത്തതുകാരണം കരം ഓൺലൈനായി അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിന് പരിഹാരം കണ്ടെത്തുമോ;

( ഡി )

കമ്പ്യൂട്ടർ വൽക്കരണം നടന്നിട്ടും രേഖകൾ എൻട്രി ചെയ്തിട്ടില്ല എന്ന പേരിൽ വില്ലേജ് ഓഫീസുകളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കുമോ;

( )

2020-2021 സാമ്പത്തിക വർഷം വില്ലേജ് കരം ഓൺലൈനായി എത്ര പേർ അടച്ചുവെന്നും എത്ര രൂപ പിരിഞ്ഞു കിട്ടിയെന്നും അറിയിക്കാമോ?

കടുത്തുരുത്തി മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ നിർമ്മാണവും നവീകരണവും

1412.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് പുതിയ കെട്ടിട നിർമ്മാണത്തിനും നവീകരണത്തിനും തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

( ബി )

ഏതെല്ലാം വില്ലേജ് ഓഫീസുകൾക്കാണ് ഡി.പി. ആർ ഉം എസ്റ്റിമേറ്റും തയ്യാറായിട്ടുള്ളത്; ഇനി ഏതിനെല്ലാം ഡി.പി. ആർ ലഭിക്കാനുണ്ട്; ഇവയ്ക്കെല്ലാം അംഗീകാരം ലഭിച്ചിട്ടുണ്ടോ ; ഇവയുടെ പണി എന്നത്തേക്ക് തീർക്കുവാൻ ഉദ്ദേശിക്കുന്നു എന്നറിയിക്കാമോ?

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റെ അപ്ഗ്രഡേഷന്‍

1413.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വി .എഫ്.. തസ്തികയില്‍ അന്‍പത് ശതമാനം അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

വില്ലേജ് ഓഫീസുകളിലെ ജോലിഭാരം കണക്കിലെടുത്ത് വില്ലേജ് ഓഫീസുകളില്‍ ഒരു വില്ലേജ് അസിസ്റ്റന്റിന്റെ അധിക തസ്തിക കൂടി അനുവദിക്കണമെന്ന ശമ്പള കമ്മീഷനുകളുടെ ശിപാർശ പരിഗണിച്ച്‌ വി.എഫ്.. തസ്തികയില്‍ അന്‍പത് ശതമാനം വില്ലേജ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന കാര്യം ഈ സര്‍ക്കാര്‍ പരിഗണിക്കുമോ?

പട്ടാമ്പി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികൾ

1414.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റവന്യു വകുപ്പ് പട്ടാമ്പി മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

ഈ പദ്ധതികളില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളവ ഏതെല്ലാമാണെന്ന് അറിയിക്കാമോ; പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?

മാവേലിക്കര മണ്ഡലത്തില്‍ റവന്യൂ വകുപ്പ് പദ്ധതികള്‍

1415.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റവന്യൂ വകുപ്പ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ;

( ബി )

താലൂക്ക്, വില്ലേജ് ആഫീസുകള്‍ക്ക് അനുവദിച്ച തുകയുടെ വിശദവിവരം ലഭ്യമാക്കുമോ;

( സി )

പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി

1416.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍കോട് ജില്ലയില്‍ ഉപയോഗിക്കാത്ത എത്ര സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുണ്ടെന്ന് വില്ലേജ് തിരിച്ചു വ്യക്തമാക്കാമോ;

( ബി )

ഈ ഭൂമി ഇതുവരെ ഒരാവശ്യത്തിനും ഉപയോഗിക്കാതിരിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

( സി )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം ആവശ്യങ്ങള്‍ക്കു വേണ്ടി ഈ പുറമ്പോക്ക് ഭൂമി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കാമോ;

( ഡി )

ഈ സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം ആവശ്യങ്ങള്‍ക്കു വേണ്ടി ഈ പുറമ്പോക്ക് ഭൂമി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കാമോ?

വിളപ്പില്‍ശാല പോളിടെക്നിക്കിനുള്ള ഭൂമി കൈമാറ്റം

1417.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പില്‍ശാല പോളിടെക്നിക്കിനായുളള ഭൂമി കെെമാറ്റം (യു4/26/2020/റവ.) സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തായെന്ന് വിശദമാക്കാമോ; ഭൂമി കെെമാറുന്നതിന് എന്തെങ്കിലും തടസങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ; ഭൂമി കെെമാറ്റം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

കെ.ഡി.എച്ച്.പി വില്ലേജിലെ നിര്‍മ്മാണ പ്രവൃത്തികളുടെ എന്‍..സി

1418.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേവികുളം മണ്ഡലത്തിലെ കെ.ഡി.എച്ച്.പി വില്ലേജിലുള്ള സര്‍വ്വേ നം. 61/6, 61/6(പാര്‍ട്ട്), 61/6-1 എന്നിവയിലായി നടന്നുവരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് റവന്യൂ വകുപ്പില്‍ നിന്നും എന്‍..സി നല്‍കിയിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ പ്രസ്തുത എന്‍..സി ഏത് ഓഫീസില്‍ നിന്നും എന്തൊക്കെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;

( സി )

പ്രസ്തതു സര്‍വ്വേ നമ്പറുകളിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് റവന്യൂ വകുപ്പില്‍ നിന്നും എന്‍..സി നല്‍കിയിട്ടില്ലാത്ത പക്ഷം അവ നിറുത്തിവയ്ക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

മാവേലിക്കര മണ്ഡലത്തിലെ സ്ഥലം കൈമാറ്റ അനുമതി

1419.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാവേലിക്കര മണ്ഡലത്തില്‍ പമ്പ ഇറിഗേഷൻ പദ്ധതിയുടെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലം രാജാരവിവര്‍മ്മ കോളേജ് ഓഫ് എക്സലൻസ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് കൈമാറുന്നതിന് ഇറിഗേഷൻ (.ആർ. 179/19) വകുപ്പില്‍ നിന്നും 23.9.2019 ല്‍ ലഭിച്ച നിരാക്ഷേപപത്രം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത സ്ഥലം കൈമാറ്റത്തിന് റവന്യൂ വകുപ്പ് (റവ. 4-1305895) സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

അതിര്‍ത്തി വ്യത്യാസം

1420.

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ വില്ലേജും ഇടുക്കി ജില്ലയിലെ കുമാരമംഗലം വില്ലേജും തമ്മിലുള്ള അതിര്‍ത്തി വ്യത്യാസം വരുത്തുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികളും ആയതിന്റെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?

സംസ്ഥാനത്തെ വില്ലേജ്,താലൂക്ക് വിഭജനം

1421.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പുതിയ താലൂക്കുകളും വില്ലേജുകളും രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല എന്ന പരിഗണനയില്‍ മലപ്പുറം ജില്ലയില്‍ കൂടുതല്‍ താലൂക്കുകളും വില്ലേജുകളും അനുവദിക്കുമോ;

( സി )

ജില്ലാ ആസ്ഥാനമായ മലപ്പുറം കേന്ദ്രമായി പുതിയ താലൂക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

ഭൂവിനിയോഗ നയരൂപീകരണം

1422.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തിൻറെ പശ്ചാത്തലത്തിൽ ഭൂവിനിയോഗം സംബന്ധിച്ച് നയം രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഇതിലേക്കായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;

( ബി )

നയരൂപീകരണത്തിന്റെ ഭാഗമായി ഈ രംഗത്തെ വിദഗ്ദ്ധരും പൊതുജനങ്ങളുമായി ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ?

വര്‍ക്കല മണ്ഡലത്തിലെ പട്ടയ വിതരണം

1423.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വര്‍ക്കല മണ്ഡലത്തില്‍ ഭൂമിക്ക് പട്ടയമില്ലായിരുന്ന എത്ര പേര്‍ക്ക് പട്ടയം നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

പട്ടയം ലഭിക്കുന്നതിനായി വര്‍ക്കല മണ്ഡലത്തിലുള്ള എത്ര പേരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( സി )

മണ്ഡലത്തിലെ ഒരോ വില്ലേജിലും എത്ര പേരുടെ അപേക്ഷകള്‍ തീര്‍പ്പാക്കാതെ ഉണ്ടെന്ന് വ്യക്തമാക്കാമോ?

അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം

1424.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാറശാല നിയോജകമണ്ഡലത്തിലെ വിവിധ വില്ലേജുകളിലായി പട്ടയരഹിതരായ എത്ര ആളുകള്‍ ഉണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ;

( ബി )

ഇതില്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ പ്രസ്തുത മണ്ഡലത്തിലെ എത്രപേര്‍ക്ക് പട്ടയം നല്‍കി എന്നുള്ള വിവരം വില്ലേജ് അടിസ്ഥാനത്തില്‍ അറിയിക്കാമോ; ബാക്കിയുള്ളവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നും അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വില്ലേജ് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

( സി )

നെയ്യാര്‍ റിസര്‍വോയറിന് സമീപമുള്ള അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളില്‍ കാലതാമസം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ പുരോഗതി അറിയിക്കാമോ; അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് എന്നേക്ക് സ്ഥിരപട്ടയം നല്‍കാന്‍ കഴിയും എന്നും അറിയിക്കാമോ?

സര്‍വ്വേയും ഭൂരേഖയും വകുപ്പിലെ തസ്തികകള്‍

1425.

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് സര്‍വ്വേയും ഭൂരേഖയും വകുപ്പില്‍ ഹെഡ് സര്‍വ്വേയര്‍, ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയര്‍, സെക്കന്റ് ഗ്രേഡ് സര്‍വ്വേയര്‍ എന്നീ പോസ്റ്റുകളില്‍ എത്ര തസ്തികകളാണ് ഉണ്ടായിരുന്നത്; വിശദാംശം നല്‍കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത തസ്തികകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവരം നല്‍കാമോ;

( സി )

നിലവില്‍ സംസ്ഥാനത്ത് സര്‍വ്വേയും ഭൂരേഖയും വകുപ്പില്‍ ഹെഡ് സര്‍വ്വേയര്‍, ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയര്‍, സെക്കന്റ് ഗ്രേഡ് സര്‍വ്വേയര്‍ തസ്തികകള്‍ എത്ര വീതമാണുളളത്; ഇത് സംബന്ധിച്ച വിവരം നല്‍കാമോ; ഇതില്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാമോ?

തിരുവമ്പാടി പാമ്പിഴഞ്ഞപാറയിലെ പട്ടയ വിതരണം

1426.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

താമരശ്ശേരി താലൂക്കിലെ തിരുവമ്പാടി പാമ്പിഴഞ്ഞപാറയിലെ താമസക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

( ബി )

ഇവര്‍ക്ക് പട്ടയ വിതരണം എപ്പോള്‍ നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

സര്‍വ്വേ വകുപ്പിലെ ഒഴിവുകള്‍

1427.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍വ്വേ-ഭൂരേഖ വകുപ്പില്‍ ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ് സര്‍വ്വേയര്‍മാരുടെ എത്ര വീതം ഒഴിവുകള്‍ നിലവിലുണ്ട്;

( ബി )

ഈ വകുപ്പില്‍ സര്‍വ്വേ സൂപ്രണ്ട്, ഹെഡ് സര്‍വ്വേയര്‍ തസ്തികകളില്‍ എത്ര വീതം ഒഴിവുകള്‍ നിലവിലുണ്ട്;

( സി )

പ്രസ്തുത വകുപ്പില്‍ 01.12.2020 മുതല്‍ 30.04.2021 വരെ എത്ര ജീവനക്കാര്‍ വിരമിക്കുന്നുണ്ടെന്ന വിവരം തസ്തിക തിരിച്ച് നല്‍കാമോ;

( ഡി )

സര്‍വ്വേ-ഭൂരേഖ വകുപ്പില്‍ 01.12.2020 മുതല്‍ 30.04.2021 വരെ എത്ര രണ്ടാം ഗ്രേഡ് തസ്തികകളിലെ സര്‍വ്വേയര്‍മാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്; അറിയിക്കുമോ?

കാട്ടാക്കട മണ്ഡലത്തിലെ പട്ടയവിതരണം

1428.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആറ് വില്ലേജുകളിലായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്രപേര്‍ക്ക് പട്ടയം നല്‍കിയെന്നത് വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ; അവരുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ; ഇനിയും പട്ടയത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ എത്രയാണ്; അവ നല്‍കുന്നത് സംബന്ധിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കാമോ?

ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം

1429.

ശ്രീ . പി . ഉബൈദുള്ള

ശ്രീ . മഞ്ഞളാംകുഴി അലി

ശ്രീ . സി. മമ്മൂട്ടി

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മിക്ക സംസ്ഥാനങ്ങളും ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം പൂര്‍ണ്ണമാക്കിയെങ്കിലും കേരളത്തില്‍ ഇത് പകുതിപോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ;

( ബി )

ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

( സി )

ഭൂരേഖകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നത് കാര്‍ഷിക വായ്പകള്‍ വേഗം ലഭിക്കാന്‍ സഹായിക്കുമെന്നതിനാല്‍ ആയത് എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?

വെള്ളായണി കായല്‍ പ്രദേശത്തെ കൃഷിയോഗ്യമല്ലാത്ത ഭൂമി ഏറ്റെടുക്കല്‍

1430.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വെള്ളായണി കായല്‍ പ്രദേശത്തു കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കഴിയാത്ത ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട റവന്യു ബി3/568/2018/ തീയതി 2/12/2020 പ്രകാരം ഏതൊക്കെ നടപടികള്‍ ആണ് പൂര്‍ത്തീകരിച്ചത് എന്ന് വിശദമാക്കാമോ;

( ബി )

ഭൂമി ഏറ്റെടുക്കലിന് എത്ര കോടിരൂപയാണ് വകയിരുത്തിയത് എന്ന് വിശദമാക്കാമോ;

( സി )

ഭൂമി ഏറ്റെടുക്കല്‍ നടപടി ഏതു വര്‍ഷത്തില്‍ ആണ് റവന്യു വകുപ്പ് ഏറ്റെടുത്തത് എന്ന് വ്യക്തമാക്കാമോ;

( ഡി )

വെള്ളായണി കായല്‍ പ്രദേശത്തെ കര്‍ഷകരുടെ നിവേദനം പരിഗണിച്ച് മുഖ്യമന്ത്രിയുടെ നേത‍ൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ എടുത്ത തീരുമാനം എന്തെന്ന് വ്യക്തമാക്കാമോ?

കേരള സ്റ്റേറ്റ് ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍

1431.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള സ്റ്റേറ്റ് ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;

( ബി )

പ്രസ്തുത സ്ഥാപനത്തില്‍ നിന്നും വ്യക്തിഗത ഭവനനിര്‍മ്മാണത്തിന് വായ്പകള്‍ അനുവദിക്കുന്നുണ്ടോ; എങ്കില്‍ പരമാവധി എത്ര രൂപയെന്ന് വ്യക്തമാക്കാമോ?

കല്‍പ്പറ്റ മണ്ഡലത്തില്‍ ഭവനനിര്‍മ്മാണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളും പ്രവൃത്തികളും

1432.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം കല്‍പ്പറ്റ മണ്ഡലത്തില്‍ ഭവനനിര്‍മ്മാണ വകുപ്പ് മുഖേന എത്ര രൂപയുടെ എന്തെല്ലാം ആനുകൂല്യങ്ങള്‍ അനുവദിച്ചു; വിശദമാക്കാമോ;

( ബി )

ഈ വകുപ്പിന് കീഴില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ എന്തെല്ലാം പദ്ധതികളും പ്രവൃത്തികളും നടപ്പിലാക്കി; വിശദമാക്കാമോ ?

ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കൽ

1433.

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീ . വി കെ പ്രശാന്ത്

ശ്രീ. ജെയിംസ് മാത്യു

ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ഊര്‍ജ്ജിത നടപടികളുടെ ഫലമായി ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

( ബി )

ചെലവ് കുറഞ്ഞ വീട് എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ഭവന നിര്‍മ്മാണ ബോര്‍ഡ് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

( സി )

ചെലവ് കുറഞ്ഞ കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും അവബോധം നല്‍കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;

( ഡി )

ചെലവ് കുറഞ്ഞതും ഗുണമേന്മയേറിയതുമായ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.